ഇന്ത്യയിലെ
ശൈശവ വിവാഹത്തെ കുറിച്ച് UNICEF കഴിഞ്ഞ ദിവസം ചില
ഞെട്ടിക്കുന്നകാര്യങ്ങള്‍ പറയുകയുണ്ടായി. ഇനിയും അന്‍പതു വര്ഷം എങ്കിലും
എടുത്താലെ ശൈശവ വിവാഹം ഇന്ത്യയില്‍ നിന്നും ഇല്ലാതാക്കാന്‍ പറ്റൂ എന്നാണു
അവരുടെ വിലയിരുത്തല്‍ . കുട്ടിക്കല്യാണങ്ങള്‍ ഇല്ലാതാക്കാന്‍ പല
പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും വര്ഷം ഒരു ശതമാനം എന്ന രീതിയിലെ
അത് കുറഞ്ഞു വരുന്നുള്ളൂ , കടുത്ത അന്ധ വിശ്വാസങ്ങളും ആചാരങ്ങളും പെണ്‍കുട്ടികളെ
നേരത്തെ കെട്ടിച്ച് വിടാന്‍ പ്രേരിപ്പിക്കുന്നു . ലോകത്ത് ഏറ്റവും
കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്ന ആറാമത്തെ രാജ്യമെന്ന 'ഖ്യാതി' യും
യുനിസെഫ് ഇന്ത്യക്ക് നല്‍കുന്നുണ്ട് . കുട്ടിക്കല്യാ ണ ങ്ങള്‍ കൂടുതല്‍
നടക്കുന്ന എത്യോപ്യയില്‍ അതിന്റെ കാരണമായി അവിടത്തെ സാമുഹിക പ്രവര്‍ത്തകര്‍
വിലയിരുത്തിയത് ചെറിയൊരു സാമ്പത്തിക നേട്ട ത്തിന് വേണ്ടിയാണ് അവിടത്തെ
ആളുകള്‍ പെണ്‍കുട്ടികളെ വളരെ നേരത്തെ കല്യാണം കഴിപ്പിച്ച്
വിടുന്നതെന്നായിരുന്നു . തുടര്‍ന്ന് ശൈശവ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്ന
മേഖലകളില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാതെ തന്നെ വരുമാനം
ഉണ്ടാക്കാന്‍ പെണ്‍കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ ക്ക് ആടുകളെ വിതരണം
ചെയ്യുകയും ആ പദ്ധതി ചില മാറ്റങ്ങള്‍ അവിടെ ഉണ്ടാക്കുകയും ചെയ്ത്രെത്രേ.
ശൈശവ വിവാഹം ഇല്ലാതാക്കാന്‍ ഇന്ത്യയില്‍ ഇതിനേക്കാള്‍ മികച്ച പദ്ദതികള്‍
സര്‍ക്കാരും സന്നദ്ധ സംഘടനകളും നടത്തിയിട്ടും ഒന്നും എവിടെയും എത്തുന്നില്ല
എന്നതാണ് യൂനിസെഫിന്റെ ഇപ്പൊഴത്തെ വിലയിരുത്തലില്‍ നിന്നും
മനസ്സിലാക്കാന്‍ സാധിക്കുക . കേരളത്തിന് പുറത്ത് , പ്രത്വേകിച്ച്
ഉത്തരെന്ധ്യയില്‍ ഹിന്ദു സമൂഹത്തിനിടയിലെ ജാതിയത യും അതുമായി ബന്ധപ്പെട്ട
അന്ധ വിശ്വാസങ്ങളും ആണ് ഈ ശൈശവ വിവാഹങ്ങളുടെ തോത് കുറയാതെ
നില്‍ക്കുന്നതിന്റെ അടിസ്ഥാന പ്രശ്നം . പെണ്‍കുട്ടികള്‍ ഉണ്ടാകുന്നത് തന്നെ
വളരെ മോശം ഏര്‍പ്പാടായി കാണുന്ന സമൂഹങ്ങള്‍ വരെ ഉണ്ട് . ഹരിയാന യില്‍
ആണുങ്ങളുടെ തോതിന് അനുസരിച്ച് പെണ്ണുങ്ങള്‍ ഇല്ലാതായതും അവിടത്തെ ആണുങ്ങള്‍
കല്യാണം കഴിക്കാന്‍ കേരളത്തിലേക്ക് വരെ എത്തിപ്പെടുന്ന സാഹചര്യം വരെ
ഉണ്ടാക്കിയത് അത്തരം അന്ധ വിശ്വാസങ്ങള്‍ ആയിരുന്നു .
എന്നാല്‍ കൌതുകകരമായ വസ്തുത , ശൈശവ വിവാഹങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിലയിരുത്തലുകള്‍ യുനിസെഫ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടും വലിയ ചര്‍ച്ച യാക്കാനോ , പ്രാധാന്യമുള്ള വാര്‍ത്തയാക്കാനോ കേരളത്തിലെ മാധ്യമങ്ങളോ , സോഷ്യല്‍ മീഡിയയോ തയ്യാറായില്ല എന്നതാണ് . മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച വിവാദം ഉണ്ടായ സമയത്ത് തിളച്ചു മറിഞ്ഞ ഫെയിസ്ബുക്ക് എന്തെ ഇപ്പോള്‍ മൌനമായി ? മാധ്യമങ്ങള്‍ ക്ക് എന്ത് കൊണ്ട് അപ്രധാനമായ കാര്യമായി ഇത്മാ റി?. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായ വിഷയത്തെ മതപരമായല്ലാതെ സാമുഹിക പുരോഗതി യുമായി ബന്ധപ്പെടുത്തി മാത്രം ചര്‍ച്ച ചെയ്തവര്‍ ഉണ്ടായിരുന്നു . അവര്‍ക്ക് യൂനിസേഫി ന്റെ വിലയിരുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാകാം . എന്നാല്‍ അന്ന് ഫെയിസ്ബുക്കില്‍ തിളച്ച് മറിഞ്ഞ പലരും മാപ്ലാരെ രണ്ടു തെറി വിളിക്കാന്‍ കിട്ടുന്ന അവസരം ഉപയോഗിക്കുക മാത്രമാണ് ചെയ്തത് . അവര്‍ക്ക് മറു തെറി യുമായി പല മാപ്ലാരും ഇപ്പുറത്ത് ഉണ്ടായിരുന്നു എന്നതും ഒരു വസ്തുത ആണെങ്കില്‍ കൂടി പല ചര്‍ച്ചകളും ഫെയിസ്ബുക്കിലെ വിവാദങ്ങളും അത്ര നിക്ഷ്പക്ഷവും നിഷ്കളങ്കവും അല്ല എന്ന് പറയേണ്ടിയിരിക്കുന്നു.

No comments:
Post a Comment