ലീഗ് അഞ്ചാം മന്ത്രി സ്ഥാനം
ചോദിക്കുമ്പോള്‍ ഉയര്‍ത്തി കൊണ്ട് വരുന്ന എതിര്‍ പ്രചരണം ലീഗിന് അഞ്ചാം
മന്ത്രി കിട്ടാതിരിക്കുന്നതിനേക്കാള്‍ നാണം കെട്ട ഒന്നാണ് , കേരളത്തിലെ
സാമുദായിക സന്തുലനത്തെ ബാധിക്കും , പൊതു സമൂഹത്തിനു അംഗീകരിക്കാന്‍
കഴിയില്ല തുടങ്ങിയ തരത്തില്‍ നിര്‍ഭാഗ്യ വശാല്‍ കോണ്‍ഗ്രസിലെ ചില
നേതാക്കന്‍മാരും, 'പൊതു സമൂഹത്തിന്റെ' മൊത്തം കുത്തക ഏറ്റെടുത്ത ചില
പത്രക്കാരും ഉയര്‍ത്തി കൊണ്ട് വരുന്നത് തീര്‍ത്തും ഖേദകരം ആണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ രാഷ്ട്രീയമായ സാഹചര്യത്തെയും , നിയമസഭയില്‍ ഉണ്ടാക്കിയിരിക്കുന്ന അംഗ സംഗങ്ങളുടെ വര്‍ദ്ധന നയുടെയും അടിസ്ഥാനത്തില്‍ തീര്‍ത്തും ന്യായമായി ഉന്നയിക്കുന്ന ഒരു ആവശ്യത്തെ എന്തിനാണ് മതവുമായി കൂട്ടി ചേര്‍ത്തു വിവാദം ഉണ്ടാക്കുന്നത് ???
എല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ കഴിഞ്ഞ എല്‍ .ഡി .എഫ്. ഗവണ്‍മെന്റില്‍ പേര് കൊണ്ടെങ്കിലും 'മുസ്ലിം' പ്രതിനിധിക ള്‍ ' ആയിട്ട് പാലോളി മുഹമ്മദ് കുട്ടി യും , എളമരം കരീമും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ ..ജന സംഖ്യയില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കൂടുതല്‍ വരുന്ന ഒരു വിഭാഗത്തിനു അവര്‍ പോരാ , ഇനിയും രണ്ടു മൂന്നു പേരെ എങ്കിലും അവര്‍ക്ക് വേണമെന്ന് ഇപ്പോള്‍ വല്ലാതെ ആദി പിടിച്ചു കിടക്കുന്ന 'പൊതു സമൂഹക്കാരോ ', സാമുദായിക സന്തുലനം നില നിര്‍ത്താന്‍ വല്ലാതെ കഷ്ടപ്പെടുന്നവരോ ആരും പറയുന്നതൊന്നും കേട്ടില്ലല്ലോ ?
എല്ലാ മത -ജാതി വിഭാഗങ്ങളില്‍ നിന്നും നിയമ സഭയിലും , മന്ത്രി സഭയിലും അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകുന്നത് നമ്മുടെ വിശാലമായ ജനാധിപത്യ പ്രക്രിയയെ സുഗകരമാക്കും എന്നതില്‍ കവിഞ്ഞു ഇരു മുന്നണിയില്‍ പെട്ട ഏത് ഗവണ്മെന്റ് ആയാലും പൊതുവായ നയങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണ -ദോഷങ്ങള്‍ ജാതി -മതങ്ങള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളെയും സ്വാധിനിക്കുകയും ചെയ്യും . അല്ലാതെ ഒരു മന്ത്രി കൂടിയത് കൊണ്ടോ , കുറഞ്ഞത് കൊണ്ടോ ഏതെങ്കിലും ഒരു സമുദായക്കാര്‍ക്ക് മൊത്തത്തില്‍ 'ആനുകൂല്യങ്ങള്‍' നേടിയെടുക്കാനോ , അങ്ങനെ ചിന്തിക്കാന്‍ പോലും ഉതകാത്ത തരത്തിലുള്ള രാഷ്ട്രീയ പ്രഭുദ്ദതയും , മത സൌഹാര്‍ദ്ദവും, സംവിധാനവും കേരളത്തില്‍ ഉണ്ട് . അതിനെയൊക്കെ മറച്ചു വെച്ചു കൊണ്ടാണ് രാഷ്ട്രീയമായി ഉയര്‍ന്നു വരുന്ന ' അഞ്ചാം മന്ത്രിയെ ' മതവുമായി കൂട്ടി ചേര്‍ത്തു പ്രതിരോധിക്കുന്നവര്‍ ചെയ്യുന്നത്.
സി .പി, ഐ ക്കോ , കേരള കോണ്‍ഗ്രസിനോ , എന്ന് വേണ്ട , കേരളത്തിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കായാലും നാല് എം .എല്‍ .എ മാര്‍ കൂടിയാല്‍ അവരും ഉന്നയിക്കില്ലേ ഇത്തരം ന്യായമായ ആവശ്യങ്ങള്‍ ?. നൂല്‍ പ്പാലത്തില്‍ കിടക്കുന്ന ഒരു സര്‍ക്കാരിന്റെ നെഞ്ചില്‍ കയറി, മുന്നണി മര്യാദകള്‍ തകര്‍ത്ത് ഒരു വില പേശല്‍ അല്ല ലീഗ് നടത്തുന്നത് , അങ്ങനെയൊരു വിലപേശല്‍ രാഷ്ട്രീയം ലീഗിന്റെ സംസ്കാരവും അല്ല എന്ന് കേരള രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും.
കഴിഞ്ഞ നിയമസഭ ഇലക്ഷന്റെ സമയത്ത് പോലും അധികാരത്തില്‍ വന്നാല്‍ ലീഗ് ഉപ മുഖ്യ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്, അങ്ങനെ നടക്കുകയാണെങ്കില്‍ ഈ രാജ്യത്ത് എന്തെങ്കിലും സംഭവിക്കും എന്ന തരത്തില്‍ ' മൃദു ഹിന്ദുത്വ വോട്ടുകള്‍' ലക്ഷ്യമിട്ട് അച്ചുതാനന്ദന്റെ നേത്രത്വത്തില്‍ നടന്ന പ്രചരണം നാം ഈ അവസരത്തില്‍ ഓര്‍ക്കണം . എന്നിട്ട് ഇവിടെ എന്തെങ്ങിലും സംഭവിച്ചോ ...?
ലീഗ് പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ ഇത്തരത്തില്‍ ലീഗിനെ ചുറ്റി പറ്റി പ്രചരിപ്പിച്ചു 'നേട്ടം' കൊയ്യാന്‍ എല്ലാ കാലത്തും ശ്രമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരത്തിലുള്ള പ്രചാരണങ്ങളെ മറി കടന്നു കൊണ്ട് തന്നെയാണ്
ഈ രാജ്യത്ത് ഉപ മുഖ്യ മന്ത്രിയും , മുഖ്യ മന്ത്രിയും , നിലവില്‍ കേന്ദ്ര മന്തിയൊക്കെ ആയി സ്ഥാനങ്ങള്‍ ലീഗ് വഹിച്ചതും , വഹിക്കുന്നതും . ആര്‍ പതിറ്റാണ്ട് കാലം രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തങ്ങളുടെ മികവ് കൊണ്ട് തന്നെയാണ് അതിനു സാധിക്കുന്നതും. .
ലീഗിന്റെ ശക്തി വെച്ചിട്ട് കുറഞ്ഞതു മുപ്പതു സീറ്റില്‍ മല്‍സരിക്കാനും ,നാല് ലോകസഭാ സീറ്റും , മൂന്നു രാജ്യ സഭാ സീറ്റും ,ആര്‍ മന്ത്രി സ്ഥാനവും മാന്യമായി അവകാശപ്പെടാന്‍ അര്‍ഹതയുള്ള കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയും , യു .ഡി .എഫിലെ രണ്ടാമത്തെതും , രമേശ് ചെന്നിത്തലയുടെ വാക്കില്‍ തന്നെ പറഞ്ഞാല്‍ യു .ഡി .എഫിന്റെ നട്ടെല്ലുമായ ലീഗ് ഒരിക്കലും മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാതെ , മുന്നണിയിലും , കോണ്‍ഗ്രസിലും ഉണ്ടാകുന്ന പ്രശ്ന പരിഹാരങ്ങള്‍ക്ക് വിട്ടു വീഴ്ച ചെയ്തു പരിഹാരം കാണുകയാണ് ചെയ്യാറുള്ളത് .
തിരൂരങ്ങാടിയില്‍ ആന്റണി യും , കൊടുവള്ളിയില്‍ കെ .മുരളീധരനും മല്സരിക്കുന്നതൊക്കെ അത്തരമൊരു സാഹചര്യത്തിലാണ് . മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്വന്തം സീറ്റ് വിട്ടു കൊടുക്കുമ്പോള്‍ 'സാമുദായിക സന്തുലനം' അല്ല ലീഗ് നോക്കിയത് .
നിയമ സഭയില്‍ തങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ചാണ് ലീഗ് അഞ്ചാം മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത് . അത് കൊണ്ട് തന്നെയാണ് അത് ന്യായീകരിക്കപ്പെടുന്നതും . അതിനെ സാമുദായിക സന്തുലനം എന്നാ ഉമ്മാക്കി കാട്ടി പ്രതിരോധി ക്കുന്നതെന്തിനാണ് ??
മന്ത്രി സഭയില്‍ ന്യൂന പക്ഷങ്ങളുടെ എണ്ണം കൂടും പോലും , കേരളത്തില്‍ മുസ്ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നാല്‍പ്പതു ശതമാനത്തില്‍ കൂടുതല്‍ വരും. യു .ഡി .എഫി നെ അധികാരത്തില്‍ എത്തിക്കുന്നതില്‍ ഈ സമുദായങ്ങള്‍ വഹിച്ച പങ്കിനെ കൊഞ്ഞനം കുത്തുന്ന തരത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ . ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ അല്ലേ ഇവിടെ യു .ഡി .എഫ് പ്രവര്‍ത്തിക്കുന്നത് , ഓരോ മന്ത്രിമാരുടെയും ജാതി , മതവും , അതിന്റെ ശതമാന കണക്കും നോക്കിയിട്ടല്ലല്ലോ ഗവണ്മെന്റ് വിവിധ പദ്ധതികള്‍ കള്‍ നടപ്പിലാക്കുന്നത് .
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ നടത്തിയാല്‍ അത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിട്ടും ,ജന വിരുദ്ധം നടത്തിയാല്‍ സഹിക്കേണ്ടതും എല്ലാ വിഭാഗം തന്നെയാണ് . അതിലുമപ്പുറം മഞ്ഞളാം കുഴി അലി മന്ത്രി കുപ്പായമിട്ട് കൊടി കുത്തിയ കാറില്‍ പോയി എന്നത് കൊണ്ട് മുസ്ലിംകള്‍ക്ക് ഒരു രൂപയുടെ അരി , ഫ്രീ ആയിട്ടോ , റേഷന്‍ കാര്‍ഡ് അപേക്ഷിക്കാതെ കിട്ടാനോ , പി .എസ് .സി ക്ക് രണ്ടു മാര്‍ക്ക് വെയി റ്റെജോ ഒന്നും കിട്ടനോന്നും പോകുന്നില്ല , നേരെ തിരിച്ചു മറ്റു സമുദായത്തിന് ഒന്നും കുറയാനും പോകുന്നില്ല .
ലീഗിന് ഇപ്പോള്‍ ഉള്ള രാഷ്ട്രീയ സാഹചര്യം ഇരു മുന്നണികളിലും പെട്ട മറ്റു രാഷ്ട്രീയ പ്രസ്ഥാന ങ്ങല്‍ക്കാണ് ഉള്ളതെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നിങ്ങളുടെ താരതമ്യത്തിന് വിടുന്നു .
സി .എച്ചു മുഹമ്മദ് കോയ സാഹിബ് പറഞ്ഞ പോലെ "ഈ സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , വേറൊരു സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല. ഇത് തന്നെയാണ് ലീഗിന്റെ പ്രവര്‍ത്തന ത്തിന്റെ അടിസ്ഥാനവും. അത് കൊണ്ട് തന്നെ 'മതം' ഉയര്‍ത്തിക്കൊണ്ടു വന്നുണ്ടാക്കുന്ന ഈ ബഹളങ്ങള്‍ യാതൊരു അടിസ്ഥാനവും ഇല്ലാതെ സ്വയം സൃഷ്ടിച്ചെടുക്കുന്ന പ്രചരണം മാത്രമാണ് .
സ്വന്തം സമുദായത്തിന്റെ അകത്ത് നിന്നും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ മറ്റു സമുദായങ്ങളുടെ യും വിശാലമായ താല്പര്യങ്ങള്‍ പരിഗണിച്ചു ലീഗ് സ്വീകരിച്ച പൊതു നിലപാട് ഈ അവസരത്തില്‍ ഓര്‍ക്കുക തന്നെ വേണം . ബാബരി മസ്ജിദ് വിഷയം ആയാലും , നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആയാലും രാജ്യത്തിന്റെയും , മുന്നണിയുടെയും വിശാലമായ താല്പര്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് വിട്ടു വീഴ്ച്ച ചെയ്ത ഒരു പ്രസ്ഥാനത്തിന് മുന്നില്‍ 'സാമുദായിക സന്തുലനം ' പറയുന്നത് എത്ര ബാലിശമാണ് .ലീഗ് വിട്ടു വീഴ്ചകള്‍ ചെയ്യുമ്പോള്‍ ഉയര്‍ന്നു വരാത്ത സമുദായവും , സാമുദായിക സന്തുലനവും ' ലീഗ് ന്യായമായി ആവശ്യപ്പെടുമ്പോള്‍ ഉയര്‍ത്തുന്നത് തീര്‍ത്തും അന്യായം ആണ് .

അഭിന്ദനങ്ങള്‍ സാബിര്‍ ..
ReplyDeletehttp://kuttykali.blogspot.com/
ReplyDeleteu r extremity right...Mr.Sabir Kottappuram
ReplyDelete