പേജുകള്‍‌

Wednesday, July 17, 2013

പ്രവാസിയെ നടു റോഡില്‍ വെച്ചു സംഭാവന പിരിക്കല്ലേ ...........

ഗള്‍ഫിലേക്ക് കാലെടുത്തു വെക്കുന്നതോട് കൂടി സ്വാഭാവികമായി തന്നെ ഒരാളില്‍ കുടുംബത്തോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വം വര്‍ധിക്കുന്നതായാണ് കാണുന്നത് . അസുഖം വന്നു ആഴ്ചകളോളം ബുദ്ധിമുട്ടിയാലും ആശുപത്രിയില്‍ പോകാതെ നിക്കുമെങ്കിലും , നാട്ടില്‍ ആര്‍ക്കെങ്കിലും ജലദോഷം വന്നെന്നാല്‍ അവന്റെ മനസ്സ് പിടയും , എവിടുന്നെങ്കിലും പണം സംഘടിപ്പിച്ചു നാട്ടിലേക്ക് അയക്കുകയും ചെയ്യും . ഇവിടെ 'പെനടോലും' കഴിച്ചു അസുഗത്തോട് അവന്‍ പോരാടും . നാട്ടിലെ പള്ളിയും മദ്രസ ഉണ്ടാക്കാലോ , ക്ലബ്‌ വാര്‍ഷികമോ , റിലീഫ്‌ പ്രവര്‍ത്തനങ്ങളോ , ആഗോഷങ്ങലോ , സ്ഥാപനങ്ങളുടെ നിര്‍മ്മാണമോ പ്രവാസി അവന്റെ പങ്കു അങ്ങോട്ട്‌ വിളിച്ചു കൊടുക്കും . അവനോടു ചോദിച്ചാല്‍ കടം വാങ്ങി എങ്കിലും അവന്‍ പണം കൊടുത്തയക്കും .

 

കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ നാട്ടിലേക്ക് അയക്കാനുള്ള ത്വര ആണ് അവനു എപ്പോഴും. രൂപയുടെ മൂല്യം എത്ര കുറഞ്ഞാലും വീണ്ടും കുറയുമോ എന്ന് എക്സ്ച്ചെഞ്ഞില്‍ പോയി നോക്കും . അവനവന് വേണ്ടി അഞ്ഞൂറ് രൂപ എങ്കിലും മാറ്റി വെച്ചില്ലേലും ഒരു രൂപ എങ്കിലും അധികം നാട്ടിലേക്ക്‌ വിടാനുള്ള പരക്കം പാച്ചില്‍. ചുരുക്കിപറഞ്ഞാല്‍ , നാടും, നാട്ടാരും , വീടും വീട്ടരെയും എപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്ന പ്രവാസികളെ നാട്ടിലും, വീടിലും എങ്ങനെ സഹായിക്കണം എന്ന് പ്രവാസികളെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല . ഇതൊക്കെ പറയാനുള്ള കാരണം കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വര്‍ഷത്തിലോ , രണ്ടു വര്‍ഷത്തിണോ ഇടയില്‍ നാട്ടില്‍ ലീവിന് പോയാല്‍ സംഭാവനയുടയൂം പിരിവിന്റെയും പേരില്‍ ചിലര്‍ നടു റോഡില്‍ വെച്ചു പ്രവാസികളെ റാഗിംഗ് ചെയ്യുന്നത് കാണുന്നത് കൊണ്ടാണ് . ഇപ്പോള്‍ നാട്ടില്‍ നാലാള്‍ കൂടിയാല്‍ ഒരു സംഘടന ആയി , പിന്നെ പരിപാടിയായി , പിരിവായി . അതിനിടയിലെക്കയിരിക്കും ഒരു ഗള്‍ഫുകാരന്‍ കടന്നു വരുന്നത് . പിന്നെ നാട്ടില്‍ ഉള്ള എല്ലാ സംഘടനകളും പരിപാടി ഉണ്ടെങ്കിലും ഇല്ലെങ്കിലും രസീറ്റും എടുത്തു അവന്‍ പുറത്തിറങ്ങുന്നുണ്ടോ എന്ന് നോക്കിയിരിപ്പായി . ചിലപ്പോള്‍ കയ്യില്‍ കാഷ്‌ ഇല്ലാത്തത്‌ കൊണ്ട് ഭാര്യയുടെ കെട്ട് താലി പണയം വെച്ചു വരുന്നതിനിടയിലയിരിക്കും നടു റോഡില്‍ വെച്ചു ഈ പിരിവു സംഘം പിടി കൂടുക . യാതൊരു ചര്‍ച്ചക്ക് പോലും നിക്കാതെ വലിയൊരു തുക രസീറ്റും എഴുതി അവന്റെ കീശയില്‍ ഇട്ടു കൊടുക്കും . പാവം അത് കൊടുക്കാതെ , ആദ്യ കാല പ്രവാസികള്‍ ഉണ്ടാക്കിയ പൊങ്ങച്ചവും , ദുരഭിമാനവും അവനും കൂടി കാത്തു കൊള്ളണമല്ലോ .

 

ദയവായി നാട്ടിലുള സംഘടന പ്രവര്‍ത്തകരോട് ഒരു അപേക്ഷ , നാട്ടില്‍ സമാധാനത്തോടെ ജീവിക്കാന്‍ വര്‍ഷത്തിലോ രണ്ടു വര്‍ഷത്തിനിടയിലോ നാട്ടിലേക്ക്‌ വരുന്ന പ്രവാസികളെ നടു റോഡില്‍ വെച്ചു പിരിവിന്റെ പേരില്‍ സംഘം ചേര്‍ന്ന് 'കൈ കാര്യം' ചെയ്യരുത്‌ . കാര്യങ്ങള്‍ സ്വകാര്യമായി ആരെങ്കിലും പറഞ്ഞാല്‍ തന്നെ കയ്യില്‍ പണം ഉണ്ടെങ്കില്‍ അവന്‍ തരും . ഇല്ലെങ്കില്‍ അവനു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അവന്‍ തീര്‍ച്ചയായും ചെയ്യും . അല്ലാതെ നടു റോഡില്‍ വെച്ചു സാമൂഹിക കാര്യങ്ങളെ കുറിച്ചു ക്ലാസ്സു എടുത്തു കൊടുത്ത് രസീട്ടു അവന്റെ പോക്കെറ്റില്‍ ഇട്ടു കൊടുക്കുന്ന ഏര്‍പ്പാട് ശരിയല്ല .

Sunday, July 7, 2013

നേരറിയാന്‍ സി .ബി .ഐ വരുമ്പോള്‍ 'അങ്കിള്‍ 'മാര്‍ പേടിക്കുന്നു ..

 
 
 
 
 
 
 
സോളാര്‍ തട്ടിപ്പില്‍ സി .ബി .ഐ അന്വേഷണം വേണ്ട എന്ന് പ്രതിപക്ഷം . തെളിവുകള്‍ നശിപ്പിക്കപ്പെടും പോലും.

അല്ല വി .എസ് , അപ്പോള്‍ ഐസ്ക്രീം കേസില്‍ സി .ബി ഐ അന്വേഷണം ആവശ്യപ്പെട്ടു താങ്ങളല്ലേ ഹൈകോടതിയില്‍ പോയത്‌ ?,
ടി .പി വധത്തില്‍ സി .ബി .ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രമയുടെ ആവശ്യത്തെ താങ്ങള്‍ പിന്തുണച്ചില്ലേ ?
അപ്പോഴൊക്കെ സി .ബി .ഐ ഹലാലും ഇക്കാര്യത്തില്‍ മാത്രം ഹറാമും ആകുന്നതെങ്ങനെ സര്‍ ..

വട്ടാണല്ലേ ? സോറി

സി .ബി .ഐ യെ കുറിച്ചു ഒരക്ഷരം മിണ്ടിപ്പോകരുത് !!
നേരറിയാന്‍ സി .ബി .ഐ വന്നത് തൊട്ടാണ് നമ്മളെ പാര്‍ട്ടി സെക്രട്ടറി ലാവലിനില്‍ കുടുങ്ങിയത്‌ .
ഞങ്ങള്‍ തെയ്ച്ചു മായ്ച്ചു കളയാന്‍ നോക്കിയ ഫസല്‍ വധക്കേസ് പച്ച പിടിച്ചതും ഫസല്‍ കൊല്ലപ്പെട്ട അന്ന് 'സമാധാന' സന്ദേശം നല്‍കിയ കാരായിമാര്‍ ഇന്ന് ഉണ്ട തിന്നു ജയിലില്‍ കിടക്കുന്നതും ഈ സി .ബി .ഐ കൊണ്ടാണ് .

ടി .പി വധത്തിലും , ശുക്കൂര്‍ വധത്തിലും സി .ബി .ഐ വരുമോ എന്ന് പേടിച്ചു നില്‍ക്കുമ്പോഴാണ് സോളാരിലും സി .ബി .ഐ വരുന്നത് . സരിതയുടെ 'പഴയ അങ്കിള്‍' എന്തിനാ ഇങ്ങനെ പേടിക്കുന്നത്. മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ . യു .ഡി .എഫിന്റെ നിലപാട് വളരെ വ്യക്തമാണ് . ഈ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരാളെയും വെറുതെ വിടാന്‍ പോകുന്നില്ല . ആ നിലപാട് ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് പല ഉന്നതരും അറസ്റ്റ് ചെയ്യപ്പെട്ടതും . ഇവിടെ മാധ്യമങ്ങളോ , പ്രതിപക്ഷമോ പറയുന്നതിനെ മുന്നേ തന്നെ സരിതയെ അറസ്റ്റ് ചെയ്യുകയും , ബിജു രാധാ കൃഷ്ണനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് . കൂടുതല്‍ അന്വേഷണത്തിന് സി .ബി .ഐ ആണ് വേണ്ടതെങ്കില്‍ സി .ബി .ഐ അന്വേഷിക്കട്ടെ , കുറ്റക്കാരെ കണ്ടത്തെട്ടെ. ഈ വിഷയം എപ്പോഴും ഒരു രാഷ്ട്രീയ ആയുധമായി കൊണ്ട് നടക്കാന്‍ അല്ലാതെ ഈ കേസുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ പുറത്തു വരണം എന്നുള്ള ആത്മാര്‍ത്ഥമായ ഉദ്ദേശം എല്‍ .ഡി .എഫിനില്ല . ഈ കേസിലെ പരാതിക്കാര്‍ തന്നെ അന്വേഷണം ശരിയായ ദിശയില്‍ ആണ് പോകുന്നതെന്ന് പറയുമ്പോഴും ചാനലില്‍ അന്തി ചര്‍ച്ചക്ക് വന്നു ഉമ്മന്‍ ചാണ്ടി രാജി വെക്കണം , ഉമ്മെന്ചാണ്ടി രാജി വെക്കണം എന്ന് നൂറു വട്ടം പറഞ്ഞു കൊണ്ടേ ഇരിക്കണം ഈ എല്‍ .ഡി എഫു കാര്‍ക്ക് , നേര്‍ച്ച നേര്‍ന്ന പോലെ .

കൂടുതല്‍ അന്വേഷണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഉന്നത തലത്തിലുള്ളവര്‍ കുടുങ്ങുമെന്നത് മറ്റാരെക്കാളും സി.പി. എമ്മിന് തന്നെ അറിയാം . ഫസല്‍ വധക്കേസിലെ അനുഭവവും അവര്‍ക്കുണ്ട് . അത് കൊണ്ട് മാത്രമാണ് ഈ സി .ബി .ഐ ഭയപ്പാട് . അല്ലാതെ വേറൊന്നുമല്ല . കേരള പോലിസ്‌ അന്വേഷിച്ചാല്‍ അതില്‍ വിശ്വാസമില്ല , സി .ബി .ഐ അന്വേഷിച്ചാല്‍ അതിലും വിശ്വാസമില്ല , പിന്നെ നിങ്ങള്ക്ക് വിശ്വാസം ഉള്ള ഏജന്‍സി ഏതാണ് ? പാര്‍ട്ടി അന്വേഷണ കമ്മീഷനോ ? അതോ ത്രിപുര പോലീസോ ?
 
 

നേരറിയാന്‍ സി .ബി .ഐ...വിയര്‍ക്കാന്‍ സി .പി .എം

 
ടി  .പി വധ ത്തില്‍ സി .ബി .ഐ  അന്വേഷണം വരുമെന്ന പ്രചരണം ഉണ്ടായ സമയത്ത് എഴുതിയത്‌ .
 ടി .പി .വധ ത്തിലെ ഉന്നത ഗൂഡാലോചന  പുറത്തു കൊണ്ട് വരാന്‍ സി .ബി .ഐ അന്വേഷണം വേണമെന്ന അദ്ദേഹത്തിന്‍റെ വിധവ രമയുടെ ആവശ്യത്തിന് പൊതു സ്വീകാര്യത കിട്ടുകയും , പിണറായി അല്ലെങ്കില്‍  ,  കോടിയേരി    ചുരുങ്ങി യ പക്ഷം ഏതെങ്കിലും ജയരാജനെയെന്കിലും ഈ കേസിന്റെ പേരില്‍ കുടുങ്ങാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്ന    അച്യുതാന്ദനും കൂടി  സി .ബി .ഐ അന്വേഷണത്തെ പിന്തുണച്ചു   രംഗത്ത് വന്നതോടെ പാര്‍ട്ടി പിടി വള്ളി പോലും ഇല്ലാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ് . 

സി .ബി ഐ അന്വേഷണത്തിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു ആഭ്യന്തര മന്ത്രി തിരുവഞ്ഞൂര്‍ രാധ കൃഷ്ണനും കൂടി വ്യക്തമാക്കിയതോട് കൂടി ഇനി സി .ബി .ഐ  ഓഫീസിന്റെ മുന്നില്‍ ഇ .പി ജയരാജന്റെ നേത്രത്വത്തില്‍ സമരം ചെയ്യലല്ലാതെ വേറൊരു വഴിയും സി .പി .എമ്മിന് മുന്നിലില്ല .

കൂടുതല്‍ അന്വേഷണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഉന്നത തലത്തിലുള്ളവര്‍ കുടുങ്ങുമെന്നത്  മറ്റാരെക്കാളും  സി.പി. എമ്മിന് തന്നെ അറിയാം .  ഫസല്‍ വധക്കേസിലെ  അനുഭവവും  അവര്‍ക്കുണ്ട് .  അത് കൊണ്ടാണ് ടി .പി വധത്തില്‍ സി .ബി .ഐ അന്വേഷണം ഉയര്‍ന്നു വന്ന ആദ്യ നാളുകളില്‍ തന്നെ   മാറാട്  കൂ ട്ടക്കൊലയുമായി ബന്ധപ്പെട്ടു മറഞ്ഞു കിടന്നിരുന്ന ഒരു വിഷയം ഉയര്‍ത്തി കൊണ്ട് വരാനും, അക്കാര്യത്തിലും  സി ,ബി .ഐ  അന്വേഷണം  ആവശ്യപ്പെട്ടു  പുകമറ സൃഷ്ട്ടിച്ചു മുസ്ലിം ലീഗിനെയും , യു .ഡി .എഫിനെയും പ്രതിരോധത്തിലാക്കി  ടി .പി  വധത്തിലെ 
  സി .ബി .ഐ അന്വേഷണത്തെ തടയിടാന്‍ പറ്റുമെന്നു  സി .പി .എം കരുതിയതു . ഈയൊരു ശ്രമത്തെയും , വിശ്വാസത്തെയുമാണ് മുസ്ലിം ലീഗും ,യു .ഡി .എഫും തുറന്ന സമീപനത്തിലൂടെ തകര്‍ത്തിരിക്കുന്നത്. . 

 മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ   ...മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  വളരെ മുന്‍പേ തന്നെ മുസ്ലിം ലീഗ് അതിന്റെ നിലപാട് വ്യക്തമാക്കിയതാണ് .  എങ്കിലും പലപ്പോഴും പല പുകമറകളും മനപ്പൂര്‍വ്വം  സൃഷ്ട്ടിക്കപ്പെട്ടു . ഈ വിഷയത്തില്‍ ഇപ്പോള്‍ സി .ബി .ഐ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര  സമിതി തീരുമാനിക്കുകയും ഇക്കാര്യം യു .ഡി .എഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇപ്പോള്‍ യു .ഡി .എഫും കൂടി അനുകൂല തീരുമാനം വ്യക്തമാക്കി യതോട് കൂടി മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  സി .ബി .ഐ അന്വേഷണത്തിനുള്ള സാഹചര്യം ഉണ്ടാവുകയാണ് .  യു .ഡി .എഫി നെ പ്രതിരോധിക്കാന്‍ സി .പി എം കരുതി വെച്ചിരുന്ന ഒരു ആയുധം നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല , ടി .പി വധ ത്തില്‍ കൂടുതല്‍ കുരുക്കു വീണു സ്വയം പ്രതിരോധത്തില്‍ ആവുകയും ചെയ്യുകയാണ് സി .പി എം.  


നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ,  മുസ്ലിം ലീഗിനെ കുത്താന്‍ കിട്ടുന്ന എല്ലാ വടികളെയും ആഗോഷിക്കുകയും  , അര്‍മാധിക്കുകയും  ചെയ്യുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് എടുത്ത തുറന്ന സമീപനത്തെ  കണ്ടില്ലെന്നു നടിക്കാന്‍ പ്രത്വേഗം ശ്രദ്ധിച്ചു  .

 ഫസല്‍ വധക്കേസിലെ സി .ബി .ഐ അന്വേഷണം   സി .പി എം നേതാക്കന്മാരുടെ പങ്കു വെളിച്ചത്തു കൊണ്ട് വന്നു  . അണിയറയില്‍ മാത്രം ഉണ്ടായിരുന്ന
 'കാരായി'  മാരും  , മറ്റുള്ളവരും പ്രതിയാക്കപ്പെടുകയും , 
അഴിയെണ്ണു കയും ചെയ്യേണ്ടി വന്നു . നേരത്തെ ഈ കേസില്‍  സി .പി .എം, നേതാക്കള്‍ക്ക് നേരെ അന്വേഷണം വിരല്‍ ചൂണ്ടിയ ഉദ്യോഗസ്ഥന്  തളിപ്പറമ്പില്‍ വെച്ചു നേരിടേണ്ടി വന്ന ക്രൂരമായ മര്‍ദ്ദനത്തെ കുറിച്ചും സി .പി എം മറുപടി പറയേണ്ടി വരും .  ഇക്കാര്യത്തിലും ഇപ്പോള്‍ സി .ബി .എഇ  അന്വേഷണം നടക്കാന്‍ പോവുകയാണ് .

ഫസല്‍ കൊല്ലപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാട്ടിലെ  സമാധനത്തെക്കുറിച്ചും  , ശാന്തിയെകുറിച്ചും ച് കണ്ണ് കലങ്ങുമാറ് സംസാരിച്ച  കാരയിമാരെ  സി .ബി ,എ   കേസില്‍ പ്രതിയാക്കിയപ്പോഴാണ് ഇവരുടെ യദാര്‍ത്ഥ മുഖം  പുറം ലോകം അറി ഞ്ഞത് .  രാഷ്ട്രീയത്തില്‍ ഇറങ്ങിയ സമയത്ത് ഇവന്മാര്‍ വല്ല  നാടകത്തിലോ , സിനിമയിലോ അഭിനയിച്ചിരുന്നെങ്കില്‍ കേരളത്തിലേക്ക് ഓസ്കാര്‍ വരുമായിരുന്നെന്നു  ഏതോരു കലാപ്രേമിയും ആശിക്കുന്ന  തരത്തിലായിരുന്നു  ഫസല്‍ കൊല്ലപ്പെട്ട അന്ന് ഇവര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ അഭിനയം . ( video യുടെ  ലിങ്കു  താഴെ ഉണ്ട് )
 കേസില്‍ കേരള പോല്സിന്റെ അന്വേഷണത്തെ പറ്റാവുന്ന 

വിധത്തിലോക്കെ അട്ടിമറിക്കാന്‍ ശ്രമിച്ച സി .പി .എം  സി ബി .ഐ വന്നപ്പോള്‍ ശരിക്കും വിയര്‍ക്കുക തന്നെ ചെയ്തു .


ശുക്കൂര്‍ വധ കേസിലും സി ,ബി എ  അന്വേഷണം ആവശ്യപ്പെട് 
എം. എസ് .എഫും , യൂത്ത്‌  ലീഗും സമര രംഗത്താണ്.  സമാനതകളില്ലാത്ത  ഈ ക്രൂര കൃത്യത്തിന്റെ പേരില്‍ പി. ജയരാജനും , എം .വി രാജേഷും ഇപ്പോള്‍ തന്നെ  പ്രതിപ്പട്ടികയില്‍ ഉള്ള കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവുമ്പോള്‍ കൂടുതല്‍ തലകള്‍ ഉരുളുക തന്നെ ചെയ്യും . 


കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ചെയ്ത ക്രൂരതകള്‍ക്ക് സി.പി .എമ്മും , ഇത്തരം പെക്കൂത്തുകള്‍ക്ക് അണിയറയില്‍ നിന്ന്  നേത്രത്വം കൊടുത്ത നേതാക്കന്മാരും  സി .ബി ഐ  അന്വേഷണങ്ങള്‍ മുറുകുന്നതോടെ ഭാവിയില്‍ മറുപടി പറയേണ്ടി വരികയും  ,നിയമത്തിന്റെ മുന്നില്‍ അകപ്പെടുകയും ചെയ്യുമെന്ന് തീര്‍ച്ചയാണ്. 




 

Saturday, July 6, 2013

കായി പൊരിച്ചതില്‍ നിന്നും പഴം പൊരിയിലേക്ക് ....

നാട്ടിലെ ഒരു സുഹൃത്തിനെ ഈയടുത്ത് വീണ്ടും ഇവിടെ വെച്ചു കാണുകയും , അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ചായ കുടിക്കാന്‍ ഒരു ഹോട്ടലില്‍ കയറുകയും ചെയ്തു .
"സുഹൃത്തെ , രണ്ടു പഴം പൊരിയും ചായയും ഇവിടെ നല്‍കൂ , ഒരു ചായയില്‍ മധുരം കൂടുതല്‍ , വേഗം കിട്ടുകയും വേണം "

കണ്ടപ്പോള്‍ തുടങ്ങിയ അവന്റെ അച്ചടി ഭാഷ ഹോട്ടലില്‍ കൂടി പറഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പഴയ കാലമായിരുന്നു ..നാട്ടില്‍ സുരഭി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയാല്‍ അവന്‍ പറയാരുണ്ടയിരുന്നത് " ഖാദര്‍ച്ചാ , രണ്ടു ചായേം രണ്ടു കായി പൊരിച്ചതും ബേഗം എടുക്കണേ ..ഒന്നില്‍ പന്സാര കുറച്ചു കൂടുതല്‍ ഇട്ടോ " ഗള്‍ഫില്‍ കുറച്ചു കാലം നിക്കുംബോഴെക്കും കായി പോരിച്ചതില്‍ നിന്നും പഴം പൊരി യിലേക്ക്‌ മാറിയ അവന്റെ അച്ചടി ഭാഷയിലേക്കുള്ള ഭാഷാ മാറ്റം അസഹനീയം ആയിരുന്നു . വേറൊരു നാട്ടുകാരനോട് ആണെങ്കില്‍ ,എന്റെ നാട്ടിലെ നാട്ടു ഭാഷകള്‍ മനസ്സിലാകത്തവന്‍ ആണെങ്കില്‍ , അവന്‍ സംസാരിക്കുന്നതില്‍ ന്യായം ഉണ്ട് . സ്വന്തം നാട്ടുകാര്‍ ആകുമെന്കില്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ നാട്ടു ഭാഷയെ മാറ്റി വെക്കേണ്ട ആവശ്യം ഉണ്ടോ ? നമ്മള്‍ ജനിച്ചു വീഴുമ്പോള്‍ നമ്മുടെ മാതാ -പിതാക്കലോടൊപ്പം കിട്ടുന്നതാണ് കിട്ടുന്നതാണ് നമ്മുടെ ഭാഷ .

അച്ചടി ഭാഷ യാണ് യദാര്‍ത്ഥ മലയാളം എന്ന് ആരാണ് പറഞ്ഞത്‌ ? നാട്ടു ഭാഷകള്‍ സംസാരിച്ചാല്‍ മോശമാണെന്ന് ചിന്ത എങ്ങനെയാണ് ന്യയികരിക്കുക ? മലയാള സാഹിത്യവും , സിനിമയും ഒക്കെ ആ ഭാഷയില്‍ കേന്ദ്രികരിക്കപ്പെട്ട കാലത്ത് ഉണ്ടായ ഒരു ധാരണ ആയിരിക്കാം , അല്ലെങ്കില്‍ അങ്ങനെ അടിച്ചെല്‍പ്പിക്കപ്പെട്ടതാവാം അത് . ഓരോ നാടിനും ഓരോ നാട്ടു ഭാഷകള്‍ ഉണ്ടാകും . വളരെ മനോഹരവും എളുപ്പവും ആയിരിക്കും നാട്ടു ഭാഷകള്‍ . ഓരോ ദേശത്തെയും നാട്ടു ഭാഷകള്‍ നമ്മുടെ മാതാ -പിതാക്കളെ സംരക്ഷിക്കും പോലെ തന്നെ സംരക്ഷിക്കേണ്ടത് അവിടെ ഉള്ളവരുടെ കടമ തന്നെയാണ് ,

Wednesday, July 3, 2013

മുല്ലപ്പൂ വിപ്ലവവും കേരള മുസ്ലിം വിപ്ലവവും

ഈജിപ്തിലെ സംഭവ വികാസങ്ങള്‍ കലുഷിതമായിക്കൊണ്ടിരിക്കുകയാണ് . മുല്ലപ്പൂ  വിപ്ലവത്തിന്റെ തുടര്‍ച്ചയായി അധികാരത്തില്‍ എത്തിയ മുര്‍സി  ക്കെതിരെ പ്രതി വിപ്ലവം നടക്കുകയാണ് . സൈന്യം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുമോ എന്ന സംശയം പോലും  ഉണ്ടായിരിക്കുന്നു  . തുര്‍ക്കി യില്‍  നല്ല ഭരണം കാഴ്ച വെച്ചിട്ടും ഉര്‍ദുഗാന്  എതിരെയും ജനങ്ങള്‍ തെരുവിലാണ് . മാസങ്ങളായി സിറിയ കത്തി കൊണ്ടിരിക്കുന്നത് തുടരുന്നു ,  ബംഗ്ലാദേശിലും  , ഫല്സ്തീനിലും ,ഇറാക്കിലും അഫ്ഗാനിലും, ഇന്നും സമാധാനം  വളരെ അകലെയാണ് . യു എ. ഇ യില്‍ ഭരണ കൂടത്തെ അട്ടിമറിക്കാന്‍ നീക്കം നടത്തിയവരെ വിചാരണക്ക് ശേഷം  ഇന്നലെ കോടതി തടവിനു വിധിച്ചിരിക്കുകയാണ്  . മുസ്ലിം രാജ്യങ്ങളിലോ , മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലോ സമാധാനം ഇല്ലാതാക്കാന്‍ സാമ്രാജ്യത്വം  അതിന്റെ എല്ലാ വഴികളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു .  മുസ്ലിംകള്‍ക്കിടയിലെ  ആഭ്യന്തര പ്രശ്നങ്ങള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു .  ഇരകളെയും വേട്ടക്കാരെയും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താന്‍ പറ്റുന്നു .

പക്ഷെ മുകളിലെ സാഹചര്യങ്ങളുമായി താരതമ്യം  ചെയ്തു  കേരളീയ മുസ്ലിംകളുടെ അവസ്ഥ പരിശോധിച്ചാല്‍ എത്ര സമാധാനപരവും സന്തോഷകരവുമാണ് അവരുടെ ജീവിതം  . ബാങ്കിന്റെ വിളി മുറിയാത്ത തരത്തില്‍ നാട് നീളെ പള്ളികള്‍ , ആയിരക്കണക്കിന് മത സ്ഥാപനങ്ങള്‍ , പൊതു വിദ്യഭ്യാസ രംഗത്തെ ഉയര്‍ച്ച  , ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തിലുള്ള മത പ്രബോധനം  നടത്താനുള്ള സാഹചര്യം , ജീവനും സ്വത്തിനും സുരക്ഷ ,  എല്ലാത്തിനുമുപരി അഭിമാനകരമായ അസ്തിത്വം നില നിര്‍ത്തി കൊണ്ട് തന്നെ മുന്നേറാന്‍ സാധിക്കുന്ന മനോഹരമായ സാഹചര്യം ഇന്ന് കേരളത്തില്‍ ഉണ്ട് . തീരെ പ്രശ്നങ്ങള്‍ ഇല്ല എന്നല്ല ,ഒരു പ്രശ്നവും ഇല്ലാത്ത ഏതെന്കിലും സമൂഹമോ രാജ്യമോ ലോകത്ത് എവിടെയും ഉണ്ടാകില്ല . ആയിരക്കണക്കിന് വര്‍ഷക്കാലം രാജ്യം ഭരിച്ച മുഗളന്‍മാരുടെയോ ,  നവാബുമാരുടെയോ , നൈസാമുമാരുടെയോ പാരമ്പര്യം ഒന്നും കേരള മുസ്ലിംകള്‍ക്കില്ല  . എന്നിട്ടും കേരളീയ മുസ്ലിംകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട് . ഒരുപാട് മുന്നേറാനുള്ള സാഹചര്യവും ഇന്നുണ്ട് .  വിവിധ സമൂഹങ്ങളും ആചാരങ്ങളും നില നില്‍ക്കുന്ന ,  ഒരു ജനാധിപത്യ ഭരണ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്ത് അതില്‍ വളരെ ക്രിയാത്മകമായി ഇടപെട്ടു കൊണ്ട് തന്നെ   തങ്ങളുടെ വ്യക്തിത്വം നില നിര്‍ത്തി    എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം   എന്നതിന് ലോക മുസ്ലിംകള്‍ക്ക് തന്നെ വലിയോരുദാഹരണമാണ്   കേരളീയ മുസ്ലിം ജീവിതം . ധിഷണശാലികളായ  മത പണ്ഡിതന്മാരുടെയും , നേതാക്കന്മാരുടെയും  അശാന്ത  പരിശ്രമവും  , പൊതു സമൂഹത്തിന്റെ കറ   കളഞ്ഞ പിന്തുണയും തന്നെയാണ് ഇതിന്റെ അടിസ്ഥാനം  .

എന്നാല്‍ മുസ്ലിം സമുദായം അനുഭവിക്കുന്ന ഒരുപാട് നന്മകള്‍   കാണാതെ , ചെറിയ ചെറിയ വിഷയങ്ങള്‍ പറഞ്ഞു  പോലും മുസ്ലിംകള്‍ക്കിടയില്‍ അപകര്‍ഷത ബോധം  ഉണ്ടാക്കാന്‍  ചിലര്‍ അടുത്ത കാലത്തായി ശ്രമിക്കുന്നുണ്ട് . അവിടെ മുസ്ലിമിനെ നുള്ളി  , ഇവിടെ പിച്ചി എന്ന തരത്തിലുള്ള കാര്യങ്ങള്‍ . മുസ്ലിംകള്‍ക്കിടയില്‍ നിന്നുള്ള തീവ്രവാദത്തിന്റെ വിത്തുകള്‍ കേരളത്തിലും ഉണ്ടായി എന്നത്  അദ്ഭുതകരവും  , ഖേദകരവും , മുസ്ലിം സമൂഹം അതീവ ജാഗ്രത പുലര്‍ത്തെണ്ടതുമായ വിഷയം  തന്നെയാണ്  . മുസ്ലിം സമൂഹത്തിന്റെ കെട്ടുറപ്പിനെയും പുരോഗതിയും തടഞ്ഞു നിര്‍ത്തുക മുസ്ലിംകള്‍ക്കിടയില്‍ നിന്ന് തന്നെ  ഉണ്ടായേക്കാവുന്ന  ഇത്തരം 'വേട്ടക്കാര്‍' തന്നെയായിരിക്കും . നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും തെരുവില്‍ എത്തുന്ന  തരത്തിലേക്ക്‌ വളര്‍ന്നിരിക്കുന്ന മത സംഗടനകള്‍ തമ്മിലുള്ള സങ്കുചിതത്വവും ,  മതധ്യാപനങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള  ധൂര്‍ത്തും ആഡംബരവും, അനാചാരങ്ങളും കേരളീയ മുസ്ലിം സമൂഹത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു . അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മറക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ കൂടി കൂടി വരുന്നു .  
 
പോര്‍ച്ചു ഗിസുകാര്‍ക്ക് എതിരായി മാതൃഭൂമിക്ക് വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഗ്രന്ഥമായ 'തുഹ്ഫതുല്‍ മുജാഹിധിനി' ല്‍ ശേഖ് സൈനുദ്ധീന്‍ പറയുന്ന ചില കാര്യങ്ങള്‍, പതിനാറാം നൂറ്റാണ്ടില്‍ പറഞ്ഞതാണെങ്കിലും ഇന്നും  ലോക മുസ്ലിംകള്‍ക്കും , കേരളീയ മുസ്ലിംകള്‍ക്കും പ്രശസ്തം ആണെന്ന് തോന്നുന്നു .   പതിറ്റാണ്ടുകള്‍  മുസ്ലിംകള്‍  പോര്‍ച്ചു ഗിസുകാരാല്‍ എന്ത് കൊണ്ട് പീഡിപ്പിക്കപ്പെട്ടു എന്നതിന് കാരണമായി  അദ്ദേഹം  ആഭിമുഖമായി പറയുന്നതു  " അന്നത്തെ അമുസ്ലിംകളായ ഭരണാധികാരികള്‍ മുസ്ലിംകളോട് വളരെ സഹിഷ്ണുതയോട് കൂടിയാണ് പെരുമാറിയിരുന്നത് . മുസ്ലിംകള്‍ അവരുടെ പഴയ ആചാരങ്ങളില്‍ നിന്നും വ്യതിചലിക്കാതെ എല്ലാം കൃത്യമായി അനുഷ്ടിച്ചിരുന്നത് കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിച്ചിരുന്നു .അങ്ങനെ അവര്‍ സംത്രിപ്തിയിലും സമാധാനത്തിലും ജീവിച്ചു . അല്ലലും അലട്ടുമറിയാത്ത ഈ സുഖ ലോലുപത്വം കാരണം കാല ക്രമത്തില്‍ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറന്നു പാപം ചെയ്യാനും ഇസ്ലാമിക തത്വങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാനും തുടങ്ങി . സത്യത്തിനും നീതിക്കും നിരക്കാത്ത നിരവധി ദുഷ കൃത്യങ്ങള്‍ അവര്‍ തത്പരരായപ്പോള്‍ ശപിക്കപ്പെട്ട അഫ്രഞ്ഞില്‍ (യൂറോപ്‌ ) ഇല്‍ നിന്നും ബുര്തുഗല്കാരെ (  പോര്‍ച്ചു ഗിസുകാര്‍) അവരുടെ നേരെ ഇളക്കി വിടാനും അത് വഴി അവര്‍ രാജ്യം കയ്യേറി മുസ്ലിംകളെ നാനപ്രകരേണ ഉപദ്രവിക്കാനും ആക്രമിക്കാനും ആരംഭിച്ചു .   അള്ളാഹു ലോക മുസ്ലിംകളെയും ലോകത്ത് പീഡിപ്പിക്കപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും  കാത്തു രക്ഷിക്കട്ടെ ..ആമീന്‍ .

Monday, July 1, 2013

കിങ്ങിണി കുട്ടന്റെ ചൊറിച്ചില്‍ .....



കാണുന്നിടത്തൊക്കെ പായ വിരിച്ചു കിടന്നിട്ടുണ്ടായിരുന്ന ഒരു മോന്‍ ഇപ്പോള്‍ ലീഗിന് നേരെ ചൊറിയാന്‍ തുടങ്ങിയെന്നു അറിഞ്ഞു . കെ .കരുണാകരന്‍ എന്ന കോണ്‍ഗ്രെസ് രാഷ്ട്രീയത്തിന്റെ അതികായകന്റെ മകന്‍ എന്നതിനപ്പുറം എന്ത് രാഷ്ട്രീയ പ്രസക്തി ആണ് ഈ ഭിക്ഷാടകനുള്ളത് ? പോസ്റ്റര്‍ ഒട്ടിചോ , മുദ്രാവാക്യം വിളിച്ചതിന്റെയോ , താഴെ കിടയില്‍ പ്രവര്‍ത്തിച്ഛതിന്റെയോ പിന്‍ ബലത്തില്‍ രാഷ്ട്രീയത്തില്‍ വന്നതല്ല . അച്ഛന്റെ ബലം മാത്രം , ആ ബലം ഒന്നുണ്ടായത് കൊണ്ടാണ് പണ്ടേ കോണ്‍ഗ്രസുകാര്‍ തന്നെ എറിഞ്ഞു കൊല്ലാതിരുന്നത് . സ്വന്തം അച്ഛനെ തന്നെ തന്റെ താല്പര്യത്തിന് വേണ്ടി ചീത്ത വിളിക്കാന്‍ മടിയില്ലാതിരുന്ന , കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയെ വരെ ഇന്നേ വരെ ആരും ആക്ഷേപിക്കാത്ത തരത്തില്‍ ആക്ഷേപിച്ച ഈ കിങ്ങിണി കുട്ടന് മുന്നണി മര്യാദയുടെ പേരില്‍ ലീഗ് എന്നും സഹായിച്ചിട്ടെ ഉള്ളൂ . .പാണക്കാട്ടെ തറവാട്ട്‌ മുറ്റത്തു സഹായം ചോദിച്ചു വന്നവരെയൊന്നും മടക്കി അയച്ച പാരമ്പര്യം ലീഗിന് ഇല്ലാത്തത് കൊണ്ട് തന്നെ ലീഗ് സഹായിച്ചു . കോഴിക്കോട് ജയിച്ചു കയറി , കൊടുവള്ളിയില്‍ മല്‍സരിച്ചു , രണ്ട

ണ മെമ്പര്‍ഷിപ്പിന് വേണ്ടി കരഞ്ഞു നടക്കുമ്പോള്‍ ലീഗും കൊടുത്ത് ഒരു കൈ താങ്ങ് . അതിനു നന്ദി ലീഗ് ഒരിക്കലും ചോദിച്ചിട്ടില്ല , ചോദിക്കാറുമില്ല , പക്ഷെ നന്ദി കെടും കാണിച്ചു ലീഗിനെ തെറി പറഞ്ഞു നടക്കാമെന്ന് വിചാരിച്ചാല്‍ തെരുവില്‍ യൂത്ത്‌ ലീഗുകാര്‍ ക്ക് പണിയാകും.

ലീഗ് മുന്നണിയില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല എന്നാണു മൂപരുടെ എപ്പോഴും ഉള്ള വലിയ ഡയലോഗ് . കെ .പി .സി .സി പ്രസിഡന്റിന്റെ പേരില്‍ ആധാരം എഴുതി വെച്ചിട്ടുള്ള ഒരു സ്ഥാപനം ഒന്നുമല്ലലോ യു .ഡി .എഫ് . കൂട്ടുത്തരവാദിത്വവും , കൂട്ടായ നെത്രത്വവും ഉള്ള മുസ്ലിം ലീഗും കൂടി ചോരയും നീരും കൊടുത്ത് ഉണ്ടാക്കിയ സംവിധാനം ആണ് യു .ഡി .എഫ് . അതില്‍ നിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പോയി വേറെ മുന്നണി ഉണ്ടാക്കൂ കിങ്ങിണി കുട്ടാ ... കല്യാണം കഴിഞ്ഞു മക്കളും മക്കളെ മക്കളും , അവര്‍ക്കും മക്കളും ആയതിനു ശേഷം പെണ്ണിന്റെ വീടിന്റെ തറവാട് മഹിമ അന്വേഷിക്കുന്നവര്‍ പോയി വേറെ കെട്ടി കാണിക്ക് . അല്ലാതെ ഒരിടത്ത് കെട്ടി അവിടത്തെ ഉപ്പും ചോറും തിന്നും അവിടെ തന്നെ ചര്ദ്ധിച്ച്ചു അശുദ്ധമാക്കുകയല്ല വേണ്ടത്‌ .

ഇടതുപക്ഷ ത്തെ അതികായന്മാരായ ഇ .എം .എസ്സും , അച്ചുതമേനോനും , കോണ്‍ഗ്രസില്‍ അതികയകന്മാരായ കരുണാകരനും ലീഗിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലക്കിയിട്ടുന്ടെന്കില്‍ അറുപതു വര്‍ഷത്തെ പാരമ്പര്യം ഉള്ള ഒരു പ്രസ്ഥാനം ചരിത്രപരമായ അതിന്റെ ദൌത്യവുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും . പക്ഷെ മുരളിധര്ന്മാര്‍ എവിടെ വരെ പോകും , എന്തൊക്കെ ആയി തീരും എന്നത് ചരിത്രം കാണിച്ചു തന്നതാണ് . ഇത്തരം ഇക്കിള്‍ കണ്ണികളെ നിയന്ത്രിച്ചില്ലെങ്കില്‍ ക്ഷീണം ഉണ്ടാവുക കോണ്‍ഗ്രസിനും യു.ഡി .എഫിനുമായിരിക്കും .

ഫെയിസ്ബുക്കിലെ മുസ്ലിം രാഷ്ട്രീയം

മതവുമായി ഏറ്റവുമധികം ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ 'മുസ്ലിം വിഷയങ്ങള്‍' എപ്പോഴും ചൂടുള്ള ചര്‍ച്ചകള്‍ തന്നെയാണ് . പലപ്പോഴും ചൂട് ഉണ്ടാക്കുന്നത് മുസ്ലിം സമുദായം തന്നെയായിരിക്കും . അതിന്റെ അനന്ധ സാധ്യതകള്‍ മുതലെടുത്ത് കൊണ്ട് തന്നെ ഇറക്കപ്പെട്ട ഇസ്ലാം വിരുദ്ധ പുസ്തകങ്ങളും , സിനിമകളും ,ചിന്തകളും നല്ല വിപണി നേടി . മുസ്ലിം കളുമായി ബന്ധപ്പെട്ടു അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കെണ്ടതിനെ കുറിച്ചും അത് തിരഞ്ഞെടുപ്പില്‍ നേട്ടമാക്കി മാറ്റുന്നതിനെ കുറിച്ചും ശ്രീമതി ഇന്ദിര ഗാന്ധി യോട് ചോദിച്ചപ്പോള്‍ എന്ത് പ്രശ്നം പരിഹരിച്ചാലും തിരഞ്ഞെടുപ്പിന്റെ തലേന്ന് വരുന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ആയിര്‍ക്കും മുസ്ലിം സമുദായം പെരുമാറുക എന്ന് പറഞ്ഞതായി ഒരു കഥ ഉണ്ട് . . ഇത് സത്യമായാലും അല്ലെങ്കിലും മുസ്ലിം സമുദായത്തെ കുറിച്ചുള്ള ഒരു നല്ല നിരീക്ഷണം തന്നെയാണ് അത് .

 
മുസ്ലിം വൈകാരികത എങ്ങനെയൊക്കെ മുതലെടുക്കാം എന്ന് ഭരണ കൂടങ്ങളും , എങ്ങനെ മാര്‍കെറ്റു ചെയ്യാം എന്ന് വിപണി യും പുതിയ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന കാലമാണ് . സോഷ്യല്‍ മീഡിയ യും ഇതില്‍ നിന്നും വിഭിന്നമായി കാണുന്നില്ല . മുസ്ലിം വൈകാരികതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ലൈകും കമന്റും ചര്‍ച്ചയും കൊണ്ട് നിറയുന്നത് . പര്‍ദ്ദയും ഹിജാബും പതിനാറു വയസ്സും നിറഞ്ഞു നിക്കുന്നതിന്റെ നാലിലൊന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം സമൂഹം നേരിടുന്ന അനന്യം പ്രശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയോ , ശ്രദ്ധിക്കപ്പെടതെയോ പോകുന്നു .

 
മുസ്ലിം വിഷയങ്ങളില്‍ രണ്ടു വിഭാഗം ആള്‍ക്കാരെയാണ് ഫെയിസ് ബുക്കിലെ ചര്‍ച്ചകളില്‍ പ്രധാനമായും കാണുന്നത് . ഒന്ന് മുസ്ലിം എന്ന് കേട്ടാല്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തെ പോലും നേരാം വണ്ണം മനസ്സിലാകക്തെ തെറി വിളി തുടങ്ങുന്ന കുറെ പേര്‍ . അന്ധമായ മുസ്ലിം വിരോധവുമായി നടക്കുന്ന അവര്‍ക്ക് സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയോ മുസ്ലിം സമുദായത്തിന്റെ പ്രശ്ന പരിഹാരങ്ങലോ ഒന്നുമല്ല വിഷയം . മാപ്പിളമാരെ നാല് തെറി വിളിച്ചാല്‍ കിട്ടുന്ന പരമാനന്ദം . അത് മാത്രം .

വേറൊരു വിഭാഗം മുസ്ലിം എന്ന് കേട്ടാല്‍ തന്നെ അതിനെ പിന്തുണക്കുന്ന അന്ധമായ മുസ്ലിം സ്നേഹവും കൊണ്ട് നടക്കുന്നവര്‍ . ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം മേല്‍ പറഞ്ഞവര്‍ക്ക് പോലെ തന്നെ ഇകൂട്ടര്‍ക്കും ഒരു പ്രശ്നമല്ല . അത് സമുദായത്തെ എത്ര മാത്രം ബാധിക്കുന്നു എന്നോ , പലരും അവരുടെ താല്‍പര്യങ്ങള്‍ക്കും പടച്ചു വിടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് പോലും ചിന്തിക്കാതെ മുകളില്‍ പറഞ്ഞ തെറി വിളിക്കുന്നവര്‍ക്ക് മറു തെറി യും വിളിച്ചു നടക്കുന്നവര്‍ .

 

ഈ രണ് കൂട്ടര്‍ക്കും ഇടയില്‍ മുസ്ലിം സമുദായത്തിന്റെ പുരോഗതി ലക്ഷ്യം കണ്ടു കൊണ്ട് സദുദ്ദേശത്തില്‍ ചര്‍ച്ച നടത്തുന്ന അമുസ്ലിം - , മുസ്ലിം സുഹൃത്തുക്കളുട ശബ്ദങ്ങള്‍ ക്ക് മേല്‍ക്കോയ്മ കിട്ടാതെ പോകുന്നുവോ ....?