പേജുകള്‍‌

Tuesday, July 17, 2012

അഭിമാനിയായ ഫെയിക്‌ ഐ ഡി



പ്രമുഖ ബ്ലോഗ്ഗറുടെ ടെ ടെ ഫേസ് ബുക്ക്‌ ഫെയിക്‌ ഐ ഡി അന്നും അയാളോട് കലഹിക്കാന്‍ തുടങ്ങി ....
" ഇന്നെനിക്ക് രണ്ടാലോന്നറിയണം, ഈ വീട്ടില്‍ രണ്ടടുപ്പ് വേണ്ട , ഒന്നുകില്‍ ഞാന്‍ , അല്ലെങ്കില്‍ അവള്‍
എന്നെ ഒറിജിനല്‍ ഐ ഡി ആക്കിയില്ലേല്‍ ഞാന്‍ എന്റെ പാട്ടിനു പോകും .."

"ഞാന്‍ നാലാള് അറിയുന്ന ബ്ലോഗ്ഗറല്ലേ , അതും മലയാളി ബ്ലോഗ്ഗര്‍ , എനിക്ക് ഇങ്ങനെയൊക്കെ പറ്റൂ ...എന്റെ സോഷ്യല്‍ സ്റ്റാറ്റസ് നോക്കേണ്ടേ ..നിന്നെ ഒറിജിനല്‍ ഐ ഡി ആക്കാന്‍ വിഷമമാ ....മോള് ഞാന്‍ പറയുന്നത് കേള്‍ക്കു , ചേട്ടന്റെ അവസ്ഥ കൊണ്ടാ , ഇഷ്ടമില്ലാഞ്ഞിട്ടല്ല "

ബ്ലോഗ്ഗര്‍ കുറേ പഞ്ചാര വര്‍ത്തമാനങ്ങള്‍ പറഞ്ഞെങ്കിലും അന്ന് ഫെയിക്‌ ഐ ഡി ഒന്നും കേള്‍ക്കാന്‍ ചെവി കൊടുത്തില്ല , രണ്ടും കല്‍പ്പിച്ചിട്ടു തന്നെയായിരുന്നു അവളുടെ നില്‍പ്പ് .

"നിങ്ങള്‍ പറ ...നിങ്ങളുടെ ഉള്ളിന്റെ ഉള്ളു ഞാനല്ലേ ...പിന്നെ എന്തെ എന്നെ അംഗീകരിക്കാന്‍ ഒരു മടി ...
പാതിരാത്രികളില്‍ നിതംബത്തിന്റെ വര്‍ണ്ണന യെ കുറിച്ചു സ്റ്റാറ്റസ് ഇടാനും ,രാവിലെ കമന്റിട്ട പെണ്‍കുട്ടികളുടെ ഫോട്ടോസ് സൂം ചെയ്യാനും , പോണ്‍ സൈറ്റുകളുടെ ലിങ്ക ഷെയര്‍ ചെയ്യാനോക്കെ ഞാന്‍ വേണം ....നേരം വെളുത്താല്‍ ഞാന്‍ ചതുര്‍ത്തി , മറ്റവള്‍ വലിയ കാര്യവും . ബന്ധങ്ങളുടെ മഹത്വത്തെ വര്‍ണ്ണിക്കുന്ന ലേഖനം , സദാചാര ബോധത്തെ കുറിച്ചുള്ള കവിത , സ്ത്രീയുടെ വിശുദ്ധിയെ ബഹുമാനിക്കേണ്ടതിനെ കുറിച്ചുള്ള കഥകള്‍ .....പാതിരാക്ക് ഭാര്യയെ ഉറക്കി കിടത്തിയതിനു ശേഷം എന്റടുത്തു വന്നു ചെയ്യുന്ന കാര്യങ്ങള്‍ എനിക്കല്ലേ അറിയൂ .."

ദിവസോം നിങ്ങള്‍ മുഖത്ത് പുരട്ടുന്ന ക്രീം പോലെയല്ലേ അവള്‍ ,....ഒറിജിനല്‍ കളര്‍ ഞാന്‍ തന്നെയല്ലേ
 
"നീ അധിഗം പറയാന്‍ നില്‍ക്കണ്ട , നീയില്ലേലും ആയിരം ഫെയിക്‌ ഐ ഡി കളെ ഉണ്ടാക്കാന്‍ എനിക്കറിയാം ....അടങ്ങി ഒതുങ്ങി നില്‍ക്കാന്‍ പറ്റുകയാണെങ്കില്‍ മാത്രം എന്റടുത്തു കൂടിയാ മതി".

സ്വത്വത്തെ നില നിര്‍ത്താന്‍ പറ്റാതെ വരുമെന്നായപ്പോള്‍ അഭിമാനിയായ ആ ഫെയിക്‌ ഐ ഡി ആ പ്രമുഖ ബ്ലോഗ്ഗെരില്‍ നിന്നും കുടിയിറങ്ങി ...

പിറ്റേന്ന് പ്രമുഖ ബ്ലോഗ്ഗെരുടെ ബ്ലോഗ്ഗിലെ തലക്കെട്ട്‌ .." ഫെയിക്‌ ഐ ഡി ക്ക് പിന്നില മനശ്ശാസ്ത്രം "

Wednesday, July 11, 2012

മീന പറയട്ടെ ....

ഷെല്‍ഫിലെ
സത്യാന്വേഷണ പരീക്ഷണ കഥയുടെ
പുറം തോട് പൊളിച്ചു
ഗാന്ധിജി വന്നെന്റെ 'ചെകിട്ടത്തടിച്ചു' !!!

എന്നെ പറഞ്ഞതിന് 
മീനയെ കുറ്റം പറയാന്‍ നീയാരാണ്?
നമ്മള്‍ തമ്മിലെന്ത് ബന്ധം ?

വെള്ളക്കീശയിലെ കര പുരണ്ട നോട്ടുകളിലും
വെളുക്കെ ചിരിക്കേണ്ടവനായും 
സര്‍ക്കാരാഫീസിന്റെ ചുമര്‍ ചിത്രമായും
സര്‍വ്വകലാശാലയിലെ ഉറക്കം തൂങ്ങും കൊഴ്സായും
ഒക്ടോബര്‍ രണ്ടിന്റെ ഉപന്യാസത്തിന്റെ വിഷയമായും
ലൈബ്രറികള്‍ക്ക്  ചിതലരിക്കാനിട്ടു കൊടുക്കുന്ന പുസ്തകങ്ങലായും
അങ്ങാടിയിലെ സിമെന്റ് കട്ടയായും
മാത്രം നീയെന്നെ മാറ്റിയ ബന്ധ മാണോ ?

നിന്റെ ഹൃത്തില്‍ ഇനിയുമെപ്പോഴാണ് ഞാനുണ്ടാവുക ?
അറുപതാണ്ട് പിന്നിട്ടിട്ടും നിനക്ക് പറ്റിയില്ലല്ലോ
അപ്പോള്‍ ...
മീന പറയട്ടെ ....


ഇന്നും കുറ്റപ്പെടുത്തി
സങ്കടം പറയാനെങ്കിലും
അവര്‍ക്ക്
ഈ ഗാന്ധി മാത്രം

എന്റെ പ്രണയം

കാത്തിരിക്കുകയായിരുന്നു .....
ഹൃദയം കൊണ്ട് വായിക്കാന്‍ പറ്റുകയും
പിന്നെ ,
ഹൃദയമായി മാറുകയും ചെയ്യേണ്ടിയിരുന്ന
വാക്കുകള്‍ക്കായി ....
ഈണത്തില്‍ പാടുമായിരുന്ന
ഉമ്മയുടെ അറബി ബൈതുകള്‍ക്കിടയില്‍ ....
അവധിക്കു വരുന്ന ഉപ്പാന്റെ  ഗള്‍ഫ്‌ പെട്ടിക്കുള്ളില്‍ ...
വായനയുടെ ലോകം തുറന്നിട്ട  മുഹമ്മദലി മാഷ്‌ തന്ന പുസ്ത കങ്ങള്‍ക്കിടയില്‍ ....
 ഉള്‍ വലിഞ്ഞിരിക്കുമായിരുന്ന ക്ലാസ്സ്മുരിയിലെ
ബെഞ്ഞുകള്‍ക്കിടയില്‍ ...
സ്കൂള്‍ വരാന്തയില്‍ ആര്‍ത്തുല്ലസിച്ചിരുന്ന
കളിക്കൂട്ടുകാര്‍ക്കിടയില്‍ ...
തറവാട് വീടിന്റെ മച്ചിലെ ഏകാന്തതയില്‍ ...
രാഷ്ട്രീയ ഭ്രാന്ത്‌ തകര്‍ത്തെറിഞ്ഞ കൌമാരക്കാരന്റെ
എടുത്തു ചാട്ടങ്ങള്‍ക്കിടയില്‍ ..
ക്യാമ്പസിന്റെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ ...
.........................................
നിനച്ചിരിക്കാതെ ഒരത്ഭുതം പോലെ
ആ വാക്കുകള്‍ എന്നിലേക്ക്  വന്നപ്പോള്‍
ഞാനനുഭവിച്ച ആനന്ദം !
ആ വാക്കുകളാണ്  എന്റെ ജീവിതമെന്ന് തിരിച്ചറിയുകയായിരുന്നു .
എന്റേതാണ് ആ വാക്കുകള്‍ ..
എനിക്ക് വേണ്ടിയാണ് അത്  സൃഷ്ട്ടിക്കപ്പെട്ടത്
ആ വാക്കുകളെ ഹൃദയത്തില്‍ നിന്ന് കുടിയിറക്കാന്‍ നിങ്ങള്‍ പറയരുത്  ...
നിങ്ങള്‍ക്കത് ചെറിയൊരു വാക്കാണേങ്കിലും 
അതെനിക്കെന്റെ ഹൃദയമാണ്   ,
എന്റെ പ്രണയമാണ് .
എന്റെ ജീവനാണ്

ഒരു വിവാഹവും , ഗര്‍ഭവും ......


വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ രണ്ടു മാസം , അവള്‍ക് കുളി തെറ്റി....." എന്റെ റബ്ബേ..", ഉമ്മയുടെ വിലാപം ,

തിരിച്ചടക്കാന്‍ പോലും തുടങ്ങാത്ത കല്യാണത്തിന് വേണ്ടി എടുത്ത ലോണും,എന്നിട്ടും തീരാത്ത സ്ത്രീധന തുകയിലെ ബാക്കിയും, എട്ടു പവനും , അതിന്നിടയിലാ ഒരു കുളി നിക്കലും"

പുളി മാങ്ങ തിന്നാന്‍ ആശ ഉണ്ടെന്നു പറഞ്ഞ അവളോട്‌ ബാപ്പ പൊട്ടി തെറിച്ചു, "കടക്കാരും ,ബാങ്കിലെ കുടിശ്ശികയും, കൊടുത്തു തീരാത്ത എട്ടു പവന്റെ കണക്ക് നിരത്തുന്ന നിന്റെ അമ്മായി അമ്മയും , എല്ലാരും കൂടി എന്നെ കൊന്നു താ ...."

ശര്ധിചു തളര്‍ന്നു ഉമ്മാന്റെ മടിയില്‍ രാത്രി മയങ്ങുമ്പോള്‍ ....മുടിയില്‍ ബാപ്പയുടെ ഒരു തലോടല്‍, കയ്യിലൊരു പുളി മാങ്ങയും.
കടന്നു പോവേണ്ട മാസങ്ങള്‍ കണക്ക് കൂട്ടി ....., ഏപ്രില്‍ 25, പ്രസവ ദിനം പ്രവചിച്ചു !!!, അതിനിടയില്‍ എന്തെല്ലാം മാമൂലുകള്‍ !!

എന്തെല്ലാം നൂലാമാലകള്‍!!! ഏഴാം മാസത്തിലൊരു "കല്യാണം", പലഹാര പരിപാടികള്‍ , മാസ മാസം ചെക്കിംഗ്, റസ്റ്റ്‌ എടുക്കല്‍ , എടുപ്പിക്കള്‍ , ഗര്‍ഭം ബഹളമയം!!!

ഇത്തിരി പോന്ന കുഞ്ഞിനെ പുതപ്പില്‍ പുതഞ്ഞു മാരോട് ചേര്‍ത്തപ്പോള്‍ ബന്ധുക്കള്‍ വക ആത്മവിശ്വാസം തകര്‍ക്കും രീതിയിലാ ചോദ്യം വന്നു " പെണ്‍കുട്ടിയാ '...,ഒരു തരം പുച്ഛം!!!! ഇവരാണോ ചെലവ് ചെയ്യാന്‍ പോകുന്നത് ???? കൂടാതെ നാത്തൂന്റെ പ്രസ്താവന

" ഹോസ്പിടല്‍ ബില്‍ പെണ്ണിന്റെ വീട്ടുകാര്‍ അടക്കണം ".

മെല്ലെ ചിരിക്കുന്ന , കാല്‍ ഇട്ടു അടിക്കുന്ന ,കുഞ്ഞിനെ കളിപ്പിച്ചു വല്യുപ്പായും, വല്യുമ്മയും ........എന്നിട്ടും മകളുടെ മുഖത്ത് തെളിച്ചമില്ല ,

....ഇന്നലെ വന്നു പോയ ഭര്‍ത്താവ് ,......" കുഞ്ഞിന്റെ കഴുത്തിലും, അരയിലും ,കാലിലുമൊക്കെ നിന്റെ വീട്ടുകാര്‍ എന്തെ സ്വര്‍ണം ഇടാത്തത് എന്ന് ചോദിച്ചു " കൂടാതെ ആ എട്ടു പവനും..... മൂപ്പരുടെ ഉമ്മ ചോദിക്കാന്‍ പറഞ്ഞെത്രേ !!!

നൊന്തു പെട്ട കുഞ്ഞിന്റെ ചിരിയില്‍ പോലും സന്തോഷം കാണാന്‍ ആവാതെ സ്വര്‍ണം ഓര്‍ത്തു പിടയുന്ന മകളെ നോക്കി......ബാപ്പ ബാങ്കിലേക്ക്......പണയപ്പെടുത്തിയ ആധാരം തിരിച്ചെടുത്തു ......" വീട് വില്‍പനക്ക്‌ ".
കഴുത്തിലും,അരയിലും.....പൊന്നിട്ട് കൊഞ്ഞുന്ന പേരക്കിടാവ്.....ബാക്കി വന്ന എട്ടു പവന്‍ ഇട്ടു മകളും.....ബാപ്പയും , ഉമ്മയും കൂടപ്പിറപ്പുകളും വാടക വീട്ടിലേക്ക്‌ .....

കുഞ്ഞിന്റെ നാലാം മാസം കൂടാന്‍ വിരുന്നിനു വന്ന മോള്‍ക്ക്‌ എന്നിട്ടും മുഖത്ത് തെളിച്ചം ഇല്ല ........
" നാണം ഇല്ലേ കുറ്റിയും പറിച്ചു വാടക വീട്ടിലേക്ക്‌ താമസം മാറാന്‍ ......"അന്തസ്സ് ഉള്ള " എന്റെ മോന്‍ വരില്ല ആരാന്റെ വീട്ടിലേക്....." അമ്മായി അമ്മയുടെ അടുത്ത കമന്റ്‌.....

ആ പിതാവ് നെഞ്ച് തടവി .......തീരില്ല ഇത് അവസാനം വരെ......ഹൃദയ ഭിത്തിയില്‍ ഇത് അടിച്ചു കൊണ്ടീയിരിക്കും .....കൂറ്റന്‍ തിരമാലകള്‍ പോലെ.