പേജുകള്‍‌

Tuesday, January 17, 2012

'ഇസ്ലാമാഫോബിയ' കേരളത്തിലും !!!! വേണം ഒരു പൊതു ഇടപെടല്‍

യുദ്ധവും , കലാപങ്ങളും ആദ്യം ഉണ്ടാവുന്നത് മനസ്സുകളില്‍ ആണെന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വരുന്നു.


'ഇസ്ലാമാഫോബിയ' സ്രിഷ്ടിക്കുന്നവരുടെ മനശ്ശാസ്ത്രവും അതാണ്‌....മുസ്ലിംകളും , അവരുടെ ചിന്ഹങ്ങളും  വെറുപ്പോടെ കാണേണ്ട ഒന്നാണ്.  എപ്പോഴും സംശയത്തോടെ കാണപ്പെടേണ്ട ജന  വിഭാഗം.



ശരിയും , തെറ്റും അറിയുന്നതിനുമപ്പുറം ഈ ചിന്താഗതിയില്‍ മൊട്ടിടുന്ന വിവാദങ്ങളെ  എട്ടു  പിടിക്കാന്‍ മാധ്യമങ്ങളും കൂടി എത്തുന്നതോടെ എല്ലാത്തിന്റെയും സത്യാവസ്ഥ പുറത്തു വരുമ്പോഴേക്കും  ഒരു സമൂഹത്തിന്റെ മനസ്സ് വിഷവല്‍ക്കരിക്കപ്പെടുകയും അകലുകയും ചെയ്തിട്ടുണ്ടാകും.  ഒരു സമുദായം പാര്‍ശ്വ വല്ക്കരിക്കപ്പെടുന്നതിനുമപ്പുറം ഒരു സമൂഹം തന്നെ അതിലൂടെ നശിക്കും.



ഒരു സമുദായത്തിന്റെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു കൊണ്ട് കേരളത്തിലും ഇസ്ലാമാഫോബിയുടെ ചിന്താ ധാരകള്‍ മനപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ....അറിഞ്ഞോ , അറിയാതെയോ അതിനു വേരുകള്‍ ഉണ്ടാകപ്പെടുന്നു... ...ലോകത്ത് മുസ്ലിം സമുദായത്തിന് എതിരായി ആസൂത്രിതമായി എന്ത് നടന്നാലും കേരളത്തില്‍ ഒന്നും നടക്കില്ല എന്നും സംരക്ഷണത്തിന് പൊതു സമൂഹം ഉണ്ടാകും എന്ന  വിശ്വാസം കേരളീയ മുസ്ലിം  സമുദായത്തിന് ഉണ്ടായിരുന്നു ...ആ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു  തുടങ്ങിയിരിക്കുന്നു. 



മുസ്ലിം വിദ്യാര്‍ഥിനികളുടെ തല മറക്കല്‍ മുതല്‍  പര്‍ദ്ധ വരെ  വിവാദം ആകുന്നു ...അതൊരു സമൂഹത്തിന്റെ വ്യതിരിക്തമായ വ്യക്തിത്വം എന്നതിനുമപ്പുറം വേര്‍പ്പെടുത്തലിന്റെ അടയാളം ആയി കാണിക്കപ്പെടുന്നു ...

കന്യാ സ്ത്രീകള്‍ തന്നെ സ്കൂളുകളില്‍ നിന്ന് ഹിജാബ് അഴിച്ചു മാറ്റി മുസ്ലിം കുട്ടികളോട്  മറ്റു കുട്ടികളെ പോലെ ആവണം എന്ന് പറഞ്ഞു നടന്നു ....ഞങ്ങളും , നിങ്ങളും ധരിക്കുന്നത് ഒന്ന് തന്നെയല്ലേ എന്ന് ഞങ്ങള്‍ ആരും ചോദിച്ചില്ല....ഞങ്ങള്‍ ചോദിക്കുന്നതിനു മുന്‍പേ പൊതു സമൂഹമേ നിങ്ങള്‍ ചോദിക്കുമെന്ന് കരുതി ......



ലെറ്റര്‍ ബോംബിന്റെ പേരില്‍ മുഹ്സിന്‍ എന്ന ഒരു പാവത്തെ തീവ്രവാദി ആക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ലവ് ലെറ്റര്‍ എഴുതാന്‍ പോലും പേടി തോന്നി.  ഞങ്ങള്‍ പേടിച്ചു ...പൊതു സമൂഹമേ നിങ്ങള്‍ ധൈര്യം തരുമെന്നു ഞങ്ങള്‍ കൊതിച്ചു ....




ബീമാ പള്ളിയില്‍ കലാപത്തിന്റെ പേരില്‍ ഭരണ കൂടം ഞങ്ങളുടെ സഹോദരങ്ങളെ വെടി വെച്ചിട്ടപ്പോഴും , ഞങ്ങള്‍ തന്നെ സ്വയം കണ്ണീര്‍ കുടിച്ചു...അത് തുടച്ചു മാറ്റാന്‍ പൊതു സമൂഹമേ നിങ്ങള്‍ ഉണ്ടാകും എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു....ആ മനുഷ്യ ജീവനുകളെ ഇല്ലാതാക്കിയത് തെറ്റാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌ വന്നപ്പോഴെന്കിലും ആശ്വാസ വാക്കുകളുമായി നിങ്ങളുടെ സാന്നിധ്യം ഞങ്ങള്‍ക്ക് വേണമായിരുന്നു ......






ലവ് ജിഹാദിന്റെ പേരില്‍ കള്ള കണക്കുമായി ഞങ്ങള്‍ മറ്റു സമുദായത്തിലെ സഹോദരിമാരെ മതം മാട്ടുന്നെന്നു പറഞ്ഞു  പലരും വന്നപ്പോഴും, ആഗോഷിച്ഛപ്പോഴും  ഞങ്ങള്‍ മാറി നടന്നു ...ഉറ്റ സുഹൃത്തായിട്ടും അന്യ മതസ്തരില്‍ പെട്ട സഹോദരിയെ നോക്കാതെ ഞാന്‍  മുഖം താഴ്ത്തി നടന്നു.  ഞാനും "ലവ് ജിഹാദുകാരന്‍" ആണെന്ന് അവള്‍ ചിന്തിക്കേണ്ട എന്ന് കരുതി....പ്രണയത്തിനു കണ്ണും ,കാതും ഇല്ല എന്നത് പോലെ തന്നെ മതവും ഇല്ല  എന്ന് നിങ്ങള്‍ പറയുമെന്ന് പൊതു സമൂഹമേ ഞങ്ങള്‍ കരുതി .... അതുണ്ടായില്ല....അത് വര്‍ഗീയവാദികളുടെ ഗൂടാലോജന ആണെന്ന് തെളിയിക്കപ്പെട്ടപ്പോഴെന്കിലും പുറത്തു തടവി ഒരു 'സോറി' എങ്കിലും നിങ്ങള്‍ പറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.....





മുസ്ലിം കേന്ദ്രങ്ങളില്‍ നടക്കുന്ന പല രഹസ്യ സര്‍വേ കളും പുറത്തു വന്നിട്ടും അതിനു പിന്നില്‍ ആരാണെന്നും , അതിനു എന്തിനു വേണ്ടിയാണെന്നും പൊതു സമൂഹമേ  നിങ്ങള്‍ ചോദിക്കുമെന്ന് കരുതി.  സോപ്പിന്റെ ഉള്ളില്‍ ചിപ്പ് വെച്ചു സര്‍വ്വേ നടത്തിയപ്പോഴും അത് നാളെ അടിപ്പാവടയുടെ  ഉള്ളില്‍ വെച്ചിട്ടു നടന്നാലും നിങ്ങള്‍ മൌനം നടിക്കുമോ എന്ന് ഞങ്ങള്‍ പേടിക്കുന്നു ...






മുസ്ലിം നാമധാരി മാത്രം ആയത് കൊണ്ട് പത്ര പ്രവര്‍ത്തക ശാഹിനയെ തുരുന്കില്‍ അടച്ചപ്പോള്‍ പൊതു സമൂഹമേ  മാധ്യമ സ്വാതന്ദ്ര്യത്തെ കുറിച്ചു നിങ്ങള്‍ വാചാലര്‍ ആകും എന്ന് ഞങ്ങള്‍ കരുതി.....ഇപ്പോള്‍ മുസ്ലിം നാമത്തില്‍ ഉള്ളവരെയൊക്കെ തിരഞ്ഞു പിടിച്ചു  അവരുടെ മെയില്‍ ചോര്‍ത്തുകയാണ്,...അതില്‍ എം .എല്‍ .എ യും , എം ,പി യും, പത്ര പ്രവര്‍ത്തകരും ,സാധാരണക്കാരനും...രഹസ്യം മുസ്ലിംകള്‍ക്ക് മാത്രം അല്ലല്ലോ എന്നും, മുസ്ലിം ആയത്  കൊണ്ട് അവര്‍ക്കു സ്വകാര്യതകള്‍ ഇല്ലാതിരിക്കില്ല എന്നും  നിങ്ങള്‍ അത് ചെയ്തവരോട് ചോദിക്കും എന്ന് വെറുതെ പ്രതീക്ഷിക്കുന്നു .....






Sunday, January 15, 2012

അച്ഛന്‍ ആരാ മോന്‍ ?? മോനാരാ അച്ഛന്‍ ??


അച്ചനാരാ മോന്‍ ? അല്ലെങ്കില്‍ മോനാരാ അച്ഛന്‍ ? എന്ന തരത്തിലാണ് കുറച്ചു ദിവസായി  ചാനല്‍ തുറന്നാല്‍ ആദ്യം മനസ്സില്‍  വരുന്ന ചോദ്യങ്ങള്‍. 


ചിരിപ്പിക്കാന്‍ എന്തെല്ലാം പരിപാടികള്‍ കിടക്കുന്നു.  വെറുതെ അല്ല ഭാര്യയും , സോറി കോന്തനാണ് ഭര്‍ത്താവ്‌ പരിപാടിയും ,ഇത്തിരി പോന്ന പിള്ളേരെ ശ്രുതി  പരുതുന്ന പരിപാടിയൊക്കെ ഉള്ളപ്പോള്‍  അത്  അവര്‍ക്ക് വിട്ടു കൊടുത്താ പോരേ......നമ്മുടെ ബാല കൃഷ്ണ പിള്ളയും ,  , അച്ചുതാനന്ദനും മക്കളും   ഒക്കെ ഇങ്ങനെ ചിരിപ്പിക്കണോ ???


ഗണേഷിന്റെ മന്ത്രി സ്ഥാനം പാര്‍ട്ടി തീരുമാനിക്കും എന്നാണു പറയുന്നത് അച്ഛനും മകനും പറയുന്നത്.  പാര്‍ട്ടിക്ക്‌ അതീതന്‍ ആയിട്ടല്ല 'ഗ' യുടെ പ്രവര്‍ത്തനം എന്നാണു 'ബ' കണ്ടെത്തിയിരിക്കുന്നത്.  വീട്ടില്‍ സാമ്പാര്‍ വേണോ , പുളിശ്ശേരി വേണോ എന്ന തരത്തിലുള്ള അടുക്കള പ്രശ്നം എന്നാണ് എല്ലാരും ആദ്യം കരുതിയത്‌. പക്ഷെ സംഗതി ഗൌരവം തന്നെയാണ്. രണ്ടാലൊന്ന് സംഭവിക്കും.  


കൊടി കുത്തിയ കാറില്‍ മകന്‍ തറവാട്ടു  മുറ്റത്ത് വന്നിരങ്ങുക , അവനു  പോലീസുകാര്‍ സല്യൂട്ട്  അടിക്കുക, ഉദ്യോഗസ്ഥര്‍ ഉപജാപക സംഖങ്ങള്‍ അവനു ചുറ്റും കൂടുക, ഉദ്ഗാടനം നടത്താനും , നടത്തിക്കാനും അവനു സമയമില്ലാതിരിക്കുക, എപ്പോഴും ഫയലും, പ്രശ്നങ്ങളും മകനില്‍  കാണുമ്പോ കേരള കോണ്‍ഗ്രസ്‌ (ബ ) ക്ക് ഹൃദയാന്തരലത്തില്‍ ഒരു തരം   വൈക്ലഭ്യം.  


പാര്‍ട്ടി എന്ന് പറയുന്നത് ഞാന്‍ തന്നെ ആയത് കൊണ്ട് എന്റെ വൈക്ലഭ്യം ഇല്ലാതാക്കാന്‍ മകനേ രാജിവെക്കൂ ..അച്ഛനേ രക്ഷിക്കൂ എന്നാണ് പ്രശ്നത്തിന്റെ കാതല്‍. അമ്മായി അപ്പന്റെ ഇത്തരം വൈക്ലഭ്യം കൊണ്ടാണോ ആവ്വോ ചീഫ്‌  സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു ഉച്ചിഷ്ടവും , അമേദ്യവും കൂട്ടി കുഴക്കാന്‍ മരുമോന്‍ മോഹന്‍ ദാസ്‌ ഉമ്മന്‍ ചാണ്ടി കാലു പിടിച്ചിട്ടും  കേരളത്തിലേക്ക് വരാതിരുന്നത്?????


  
   ഇനി രാജി  വെച്ചാലും , ഇല്ലെങ്കിലും  "തീരുമാനിക്കും" എന്നൊക്കെ പറയാന്‍ തരത്തില്‍  ഒരു പാര്‍ട്ടി ആയി ബ്രെയ്ക്കിംഗ് ന്യൂസ്‌ ഒക്കെ ഉണ്ടാക്കാന്‍ പറ്റിയില്ലേ .....പോരാത്തതിനു ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ ഒരു കേരള കോണ്‍ഗ്രസ്‌ (ഗ ) യും പിറക്കാന്‍ പ്രസവ വാര്‍ഡില്‍ കയറ്റിയിട്ടുണ്ട്...., തോമസ്‌ ചാണ്ടി എം .എല്‍ .എ യെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ബാലകൃഷണ പിള്ള അടവുകള്‍ പയട്ടുന്നും ഉണ്ട്...കരാര്‍ തീരുന്നതോടെ വേറൊരു കേരള കോണ്‍ഗ്രസ്‌ (തോ ) യും കൂടി പിറക്കും "നമ്മുടെ പാര്‍ട്ടിയും പുരോഗമിക്കുന്നുണ്ടെന്നു" പത്തനാപുരത്തെ നായന്മാര്‍ക്ക് ആശ്വസിക്കാല്ലോ.....ഇനിയെന്ത് വേണം!!!

മോനെ ദുല്ഖര്‍ സല്‍മാനെ , പാവം മമ്മൂട്ടിക്ക്‌ ഇത്തരം വൈക്ലഭ്യമോന്നും ഉണ്ടാക്കി കൊടുക്കരുതേ ഭാവിയില്‍ ...മൂപ്പര്‍ക്ക്‌ എഴുപത്തഞ്ഞാം വയസ്സിലും  കൂളിംഗ്‌ ഗ്ലാസ്സോക്കെ വെച്ചു കണ്ണും കണ്ണും തമ്മില്‍ കിന്നാരം പറഞ്ഞും, മരം ചുറ്റി പ്രേമം ഒക്കെ നടത്താന്‍ ഉള്ളതാ .



ഭൂമി  വിവാദം വന്നതോടെ ചിരിയോടു ചിരിയാണ്...എ .കെ .ജി ഭവനിലും , കെ .പി .സി .സി ആസ്ഥാനത്തും , ലീഗ് ഹൌസിലും.  പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടെന്നു അഗര്‍ബത്തി പര്സ്യക്കാരന്‍  പറഞ്ഞത്‌ പോലെ ചിരിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍....


എന്നാലോ കേസ് എടുത്തതിനെ കുറിച്ചു ചോദിച്ചാ വി .എസ് . പറയുന്ന മറുപടി കേട്ടാല്‍ നാട്ടുകാര്‍ക്കും ചിരി വരും.  മകന്റെ കാര്യത്തില്‍ കുറേ ചിരിപ്പിച്ചതാണ്...ഏതാണ്ട് സരോജ്കുമാര്‍ എന്ന പടത്തില്‍ മറ്റെല്ലാ നടന്മാര്‍ക്കും ഇട്ടു നല്ലോണം കൊട്ട് കൊടുത്തിട്ട് വളര്‍ന്നു വരുന്ന പാടാനും , നടിക്കാനും കഴിവുള്ള യുവ നടനായി സ്വന്തം മോനെ തന്നെ കാണിച്ചു ശ്രീനിവാസന്‍ ചിരിപ്പിക്കുന്നത് പോലെ ....അച്ഛന്‍ കിളിരൂര്‍ എന്ന് പറഞ്ഞു നടക്കുമ്പോള്‍ മോന്‍ മക്കാവു ദ്വീപില്‍ ആയിരുന്നു...  ലാവ്‌ലിന്‍, സ്വജന പക്ഷപാതം എന്നൊക്കെ   പറഞ്ഞു നടക്കുമ്പോള്‍ , വേണ്ടത്ര യോഗ്യത   ഇല്ലെങ്കിലും  ഒയര്‍ന്ന യോഗ്യത വേണ്ടിടത്തോക്കെ പാവം  മകന്‍ അച്ഛന്‍ അറിയാതെ അദ്ഭുതകരമായി  എത്തിപ്പെട്ടു...ഇങ്ങനെയൊരു മകന്റെ കാര്യം കേട്ടപ്പോ ജന്മം സുകൃതം , കല്യാണം കഴിക്കാത്തത് നന്നായി എന്ന്  സുകുമാര്‍ അഴീക്കോട് പോലും ആശ്വാസം പൂണ്ടു.




ഇപ്പോള്‍ സ്വന്തം കാര്യം ചോദിക്കുമ്പോള്‍ വീണ്ടും ചിരിപ്പിക്കുകയാണ്.  അരിയെത്രന്നു ചോദിച്ചാ കുഞ്ഞാലിക്കുട്ടി,   എന്നാണു അച്ച്ചുതാനന്തന്റെ  മറുപടി ..കാസര്‍കോട്ട് വിവാദ ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.എസ്   മറുപടി പറഞ്ഞേ തീരൂ ...1.വിവാദ ഭൂമി കിട്ടിയത് തന്റെ ബന്ധുവിനാണോ? 2. വി.എസ് അറിയാതെയാണോ മന്ത്രിസഭ ഭൂമി വിഷയം ചര്‍ച്ചചെയ്തത്? 3.റവന്യു മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാത്രമാണോ ഉത്തരവാദികള്‍, താന്‍ അറിയാതെയാണ് ഇവര്‍ ഭൂമി അനുവദിച്ചതെന്ന് മൊഴിനല്‍കിയോ....


ആ കേസും , അതിലെ വസ്തുതകളും ചോദിക്കരുത് , അപ്പോള്‍ കാണിക്കും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ...പിന്നെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടു കൊട്ടും....കാ ന്നു കേട്ടാല്‍ കയറെടുത്തു ഇടപെടുന്ന ഒരാള്‍ എന്തിനാ സ്വന്തം കാര്യം വരുമ്പോള്‍ ഇങ്ങനെ എഴുതി തയ്യാറാക്കിയ മറുപടിയുമായി പിന്നോട്ട് വലിയുന്നത് ???,




ഏതായാലും കാത്തിരുന്നു കാണാം, എല്ലാം ചാനലുകളില്‍ ലൈവ് ആണല്ലോ, ടോര്‍ച്ച്ചടിച്ചാല്‍ മകര വിലക്കാവുന്നത് പോലെ  ...ആരൊക്കെ കോട്ടയം നസീറിനെ കടത്തി വെട്ടിക്കും തരത്തില്‍ ചിരിപ്പിക്കും എന്നും , ടി .വി. രാജേഷിനെ പോലെ കരയിക്കും എന്നത്.