പേജുകള്‍‌

Wednesday, October 9, 2013

കണ്ണൂരില്‍ മുസല്ല വിരിച്ചാല്‍ മാറുമോ സഖാവേ കാപട്യം ?

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എ കെ ജി സെന്ററില്‍ മാത്രം അടിച്ചു വീശുന്ന ഒരു കാറ്റുണ്ട് . തട്ടമിട്ട ഉമ്മാമാരുടെയും , തൊപ്പിയിട്ട ഇക്കാമാരുടെയും അവരുടെ ന്യൂ ജനറേഷന്‍ മക്കളെയും അവരുടെ വോട്ടു ബാങ്കും കാണുമ്പോള്‍ സി പി എമ്മില്‍ അടിച്ചു വീശുന്ന കാറ്റ് . അതൊന്നു വീശിയാ പിന്നെ പിണറായി സഖാവിനു ഒന്നും കാണില്ല . നേരെ മലബാറിലേക്ക് വണ്ടി കേറും . പിന്നെ ചെഗുവേരെക്ക് പകരം ആലി മുസ്ലിയാര്‍ വരും . മാര്‍ക്സും എങ്ങല്സിനും പകരം സദ്ദാം ഹുസ്സൈനും യാസര്‍ അരഫാത്തും വരും . ടി കെ ഹംസ അഹലുസ്സുന്നത്തിന്റെ സ്വന്തം ആളാകും . കെ ടി ജലീല്‍ താത്വിക ആചാര്യനാകും . വര്‍ഗ്ഗ സിദ്ദാന്തം സ്വത്ത സിദ്ധാന്തത്തിനു വഴി മാറും . പള്ളിയില്‍ കയറി രണ്ടു രകത്തു സുന്നത് നിസ്കാരം നടത്തുന്നത് ഒഴിച്ചു ഹൌളിന്റെ അവിടേം വരെ എത്തും മുസ്ലിം പ്രേമം . കണ്ണൂരില്‍ ഇപ്പോള്‍ അതിന്റെ ആദ്യ പടിയായ മുസല്ല സി പി എം വിരിച്ചു കഴിഞ്ഞു . ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നോളം ഹുസൈന്‍ രണ്ടത്താണി എഴുതി കൊടുത്ത പോത്തകത്തിന്റെ പേരില്‍ നിസ്കാര കുപ്പായവും പന്തലും കാരക്ക വിതരണവും ഒടുവില്‍ പിണറായി വിജയന്റെ മാര്കിസ്ട്ടു മൌലൂദു .

എന്നാല്‍ അതെ ദിവസം തന്നെ ദേശാഭിമാനിയില്‍ ഒരു വാര്‍ത്ത വന്നിരുന്നു . മുസ്ലിം പള്ളികളില്‍ ലീഗ് പ്രചരണം നടത്താന്‍ സര്‍ക്കാര്‍ ചിലവില്‍ ആളെ നിയമിച്ചു എന്നായിരുന്നു വാര്‍ത്ത . സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പാലൊളി കമ്മിറ്റി തന്നെ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ന്യൂനപക്ഷ പ്രോമോട്ടര്‍മാരെ നിയമിച്ചതാണ് ദേശാഭിമാനി വര്‍ഗീയ ച്ചുവയോടെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് . എസ് എസ്ടി പ്രോമോട്ടര്മാരുടെ മാത്രുകയില്‍ കേന്ദ്ര -കേരള സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ദതികള്‍ യഥാവിധം ആ സമൂഹത്തില്‍ എത്തിക്കുന്നതിന് വേണ്ടി ഓരോ പഞ്ചായത്തിലും ന്യൂനപക്ഷ പ്രോമോട്ടര്‍മാരെ നിയമിച്ചിട്ടുണ്ട് ഈ സര്‍ക്കാര്‍ . പ്രത്വേകം ശ്രദ്ധിക്കേണ്ടത് മുസ്ലിം പ്രോമോട്ടര്‍മാരെ മാത്രമല്ല നിയമിച്ചത് . ന്യൂനപക്ഷ വിഭാഗം എന്നാ നിലയില്‍ ക്രിസ്ത്യന്‍ പ്രോമോട്ടര്മാരെയും നിയമിച്ചിട്ടുണ്ട് . പക്ഷെ സി പി എമ്മും ദേശാഭിമാനിയും അത് മറച്ചു വെച്ചു വര്‍ഗീയ പ്രചരണം നടത്തുന്നു ഇപ്പോഴും . ഒരേ സമയം ഞങ്ങള്‍ മുസ്ലിംകളുടെ ആളാണെന്നു സെമിനാര്‍ നടത്തി പറയുകയും , മറു ഭാഗത്ത് മുസ്ലിം സമൂഹത്തിനു കിട്ടുന്ന ആനുകൂല്യങ്ങള്‍ തടയാന്‍ ബോധപൂര്‍വ്വമായ ശ്രമവും നടത്തും .

.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിദ്യാഭ്യാസ -തൊഴില്‍ മേഖലകളില്‍ മുസ്ലിം സമുദായത്തിന് സംവരണം വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുന്ന കാലത്ത് ദേശാഭിമാനിയില്‍ ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നെത്രേ . തിരുവനനതപുരം മൃഗ ശാലയില്‍ കൂടുതല്‍ മൃഗങ്ങളെ കൊണ്ട് വരുന്നു എന്ന വാര്‍ത്ത യോട് ചേര്‍ത്ത് ഒരു ഏറനാടന്‍ കാക്ക അതിലും സംവരണം വേണമെന്ന് പറയുന്ന കാര്‍ട്ടൂണ്‍ . അറബി മുന്ഷിമാരെ നിയമിച്ചപ്പോള്‍ കുട നന്നാക്കുന്നവരെയൊക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ ആക്കി എന്ന് നിയമസഭയില്‍ പറഞ്ഞതും ഇതേ സി പി എം . എത്ര പരിഹാസ്യമായിട്ടായിരുന്നു മുസ്ലിം സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന സാമൂഹിക മാറ്റങ്ങളെ സി പി എം കണ്ടു കൊണ്ടിരുന്നത് . എന്നിട്ട് ഇപ്പോള്‍ മലപ്പുറം ജില്ല വന്നതും , കാലിക്കട്ട് യൂനിവേര്‍സിറ്റി വന്നതും ഉള്‍പ്പെടെ 1967 ഇ എം എസ് - മുസ്ലിം ലീഗ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ദതികളൊക്കെ സി പി എം വരവില്‍ വെക്കാന്‍ വല്ലാതെ പാട് പെടുന്നുണ്ട് രണ്ടാത്താണി ജലീലുമാര്‍ . അന്ന് മുസ്ലിം സമൂഹത്തിന്റെ പുരോഗത്തിക്ക് വേണ്ടി നടപ്പിലാക്കിയ പദ്ദതികലോന്നും സി പി എം അജണ്ട ആയിരുന്നില്ല . മുസ്ലിം ലീഗ് വെച്ച അജെണ്ട്കള്‍ നടപ്പിലാക്കാം എന്ന ഉറപ്പിന്മേല്‍ ആയിരുന്നു ആ സര്‍ക്കാര്‍ തന്നെ നിലവില്‍ വന്നത് . അവിക്ഭ്ക്ത സി പി ഐ ക്ക് മുസ്ലിം വിഷയങ്ങളില്‍ ഒരു നല്ല നിലപാട് ഉണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് ആദ്യത്തെ ഇ എം എസ് സര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ പോയി ? വിമോചന സമരം എങ്ങനെ ഉണ്ടായി ?.

അധികാരത്തിന്റെ അപ്പക്കഷണം കിട്ടുമെന്ന സ്വപ്നത്തില്‍ പുസ്തകമെഴുതുന്നവര്‍ ബംഗാളിലെ മുസ്ലിംകളെ കുറിച്ചൊരു പുസ്തകം എഴുതാന്‍ തയ്യാറുണ്ടോ ? സെമിനാര്‍ നടത്താന്‍ സി പി എമ്മിനാകുമോ ? തിരുവാ ക്ക് എതിര്‍ വാ ഇല്ലാതെ മൂന്നു പതിറ്റാണ്ട് സി പി എം ഭരിച്ചിട്ടും എന്ത് കൊണ്ട് നവാബുമാരുടെ പിന്തലമുരക്കാര്‍ കല്‍ക്കത്തയുടെ തെരുവീഥികളില്‍ ചോര തുപ്പി റിക്ഷ വലിക്കുന്ന റിക്ഷാ വണ്ടിക്കാര്‍ മാത്രമായി പോയി ? ബംഗാളിലെ ജനസംഘ്യ യിലെ മുപ്പതു ശതമാനം വരുന്ന മുസ്ലിമ്കളിലെ അമ്പതു ശതമാനം കുട്ടികള്‍ മാത്രമേ സ്കൂളുകളില്‍ പോകുന്നുവുള്ളൂ എന്നും , അതില്‍ തന്നെ പന്ത്രണ്ടു ശതമാനം മാത്രമേ മെട്രിക്കുലെശന്‍ പൂര്‍ത്തിയാക്കുന്നുള്ളൂ എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു . എസ് സി ,എസ്ടി വിഭാഗങ്ങളുടെ തോതിനേക്കാള്‍ താഴെയാണ് ഈ നിരക്ക് . ഒരു ദേശിയ നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പി എം എങ്കില്‍ തങ്ങള്‍ അധികാരം പങ്കിട്ട രണ്ടു സംസ്ഥാനങ്ങളില്‍ ഒരിടത്ത് മുസ്ലിംകള്‍ മുന്നോക്കവും മറ്റൊരിടത്ത് പിന്നോക്കവും ആയതു എങ്ങനെയാണ് ? കേരളത്തില്‍ മുസ്ലിം ലീഗിന്റെയും , മുസ്ലിം സമുദായ സംഘടനകളുടെയും ശ്രമഫലമായി പൊതു സമൂഹത്തിന്റെ പിന്ബലത്തിലൂടെ ഉണ്ടായ സാമൂഹിക പുരോഗതിയെ സി പി എമ്മിന്റെതാക്കാന്‍ ശ്രമിക്കുന്നവര്‍ എട്ടു കാലി മംമൂഞ്ഞിനെ തോല്പ്പികാനാണ് ശ്രമിക്കുന്നത് .

ഇറാഖും ഇറാനും സദ്ദാമും യാസര്‍ അരഫാത്തും ഒന്നും ഈ തിരഞ്ഞെടുപ്പില്‍ ഇല്ല . അപ്പോള്‍ പിന്നെ മുസ്ലിം സ്നേഹത്തിന്റെ സെമിനാര്‍ , തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വല്ലാതെ മുസ്ലിം സ്നേഹം കാണിക്കുന്നവര്‍ തന്നെയാണ് ഇ അഹമംദ് മന്ത്രി ആകുമ്പോള്‍ നെഞ്ഞത്ത് ഏറ്റ കുത്താനെന്നു പറഞ്ഞത് . അദ്വാനി മന്ത്രി ആയപ്പോള്‍ ഉണ്ടാക്കാത്ത കുത്ത് എങ്ങനെയാണ് അഹമ്മദ് മന്ത്രി ആകുമ്പോള്‍ ഉണ്ടാകുന്നത് ? മലപ്പുറത്തെ കുട്ടികള്‍ മാര്‍ക്ക് നേടുമ്പോള്‍ അത് കോപ്പി അടി ആണെന്നും പറഞ്ഞതും ഇവര്‍ തന്നെ. ഫസലിനെ കൊന്നിട്ട് അത് ചെയ്തത് ഹിന്ദു തീവ്രവാദികള്‍ എന്ന് പറഞ്ഞും , ടി പി യെ കൊല്ലാന്‍ മാഷാ അല്ലാഹ് സ്ടിക്കാരും ഒട്ടിച്ചു ആളെ പറഞ്ഞു വിടുകയും കൊന്നത് മുസ്ലിം തീവ്രവധികലെന്നു പറഞ്ഞും പരച്ചരിപ്പിച്ച്ചും നടന്നതും ഇതേ സി പി എം . മുസ്ലിം സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ പറ്റുന്ന എല്ലാ അടവുകളും പയറ്റും . അതി വൈകാരികത സൃഷ്ടിച്ചു വോട്ടു നേടാന്‍ പറ്റുമോ നിന്നും നോക്കും . ഇനി വോട്ടു കിട്ടില്ല എന്ന് ഉറപ്പായാല്‍ മൃദു ഹിന്ദുത്വം പുറത്തെടുക്കുകയും ചെയ്യും .മുസ്ലിം സമൂഹത്തിനു സി പി എം ചെയ്ത നല്ല കാര്യങ്ങള്‍ പറയാന്‍ വിളിച്ചു കൂട്ടിയ കണ്ണൂരില്‍ തന്നെയാണ് വിചാരണ ചെയ്തു കൊന്ന ഷുക്കൂറിന്റെ കബറിടം ഉള്ളതും എന്നത് സി പി എമ്മിന്റെ കാപട്യത്തെ തുറന്നു കാട്ടുന്നു .

 

ആയിരക്കണക്കിന് വര്‍ഷക്കാലം രാജ്യം ഭരിച്ച മുഗളന്‍മാരുടെയോ , നവാബുമാരുടെയോ , നൈസാമുമാരുടെയോ പാരമ്പര്യം ഒന്നും കേരള മുസ്ലിംകള്‍ക്കില്ല . എന്നിട്ടും കേരളീയ മുസ്ലിംകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട് . ഒരുപാട് മുന്നേറാനുള്ള സാഹചര്യവും ഇന്നുണ്ട് . വിവിധ സമൂഹങ്ങളും ആചാരങ്ങളും നില നില്‍ക്കുന്ന , ഒരു ജനാധിപത്യ ഭരണ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്ത് അതില്‍ വളരെ ക്രിയാത്മകമായി ഇടപെട്ടു കൊണ്ട് തന്നെ തങ്ങളുടെ വ്യക്തിത്വം നില നിര്‍ത്തി എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം എന്നതിന് ലോക മുസ്ലിംകള്‍ക്ക് തന്നെ വലിയോരുദാഹരണമാണ് കേരളീയ മുസ്ലിം ജീവിതം. അവര്‍ക്ക് രാജ ഭരണങ്ങലോ രാജാക്കനമാരോ ഉണ്ടായില്ലെങ്കിലും ഉമര്‍ ഖാസിയ്ടെയും , ആലി മുസ്ലിയരുടെയും പാരമ്പര്യം മുറുകെ പിടിക്കാന്‍ ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നു . കെ എം സീതി സാഹിബ് ഉണ്ടായിരുന്നു . പാണക്കാട് കുടുംബവും സി എച്ഹും ഉണ്ടായിരുന്നു. അവരൊക്കെ ഉയരത്തില്‍ പയര്‍ത്തിയ മുസ്ലിം ലീഗിന്റെ ഹരിത പതാക ഉണ്ടായിരുന്നു . ആ പതാക കേരളത്തിന്റെ മണ്ണില്‍ വാനില്‍ പറക്കുന്നിടത്തോളം കാലം സി പി എമ്മിന്റെ കപട നാടകങ്ങള്‍ ഞങ്ങള്‍ പൊളിച്ചു കൊണ്ടേയിരിക്കും

No comments:

Post a Comment