പേജുകള്‍‌

Tuesday, October 22, 2013

പാലാരി വട്ടം ശശി ആകാന്‍ സഖാക്കള്‍ വീണ്ടും വരുന്നു

ഈ സഘാക്കളെ ഒരു കാര്യം !!! കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്ന് വെച്ചാല്‍ എന്താണ് ചെയ്യുക . ഒരു പാര്‍ട്ടിയില്‍ അന്ധമായി വിശ്വസിച്ചു പോകുന്നു എന്നത് കൊണ്ട് നേതാക്കളുണ്ടോ ഇങ്ങനെ അണികളെ നിരന്തരം ശശി യാക്കുക ? . ശശി യായി ശശി യായി തകര്‍ന്ന അണികളെ വീണ്ടും നേതാക്കള്‍ പാലാരിവട്ടം ശശി യാക്കാന്‍ വിളിക്കുകയാണ്‌ . ഉമ്മന്‍ ചാണ്ടിയുടെ വസതി ഉപരോധം ആണെത്രേ , അതും അനിശ്ചിതം . ഒരു മണിക്കൂറും രണ്ടു മണിക്കൂറും കൊണ്ട് അവസാനിപ്പിക്കുന്ന സമരങ്ങള്‍ക്കൊക്കെ അനിശ്ചിതം എന്ന് പേരിട്ടു അനിശ്ചിതം എന്ന വാക്കിന്റെ നിലയും വിലയും തന്നെ സഘാക്കള്‍ ഇപ്പോള്‍ ഇല്ലാതാക്കിയിട്ടുണ്ട് . ഒരു കളവു പറഞ്ഞാല്‍ അത് നേര് ആക്കാന്‍ നൂറു കളവു പറയേണ്ടി വരുമെന്ന് പറയാറുണ്ട്‌ . അത് പോലെയാണ് ഇപ്പോള്‍ സി പി എമ്മിന്റെ അവസ്ഥ . ആരൊക്കെയോ കൂടി ഒരു തട്ടിപ്പ് നടത്തി , അവരെയൊക്കെ സര്‍ക്കാര്‍ പിടിച്ചു അകത്തും ഇട്ടു . പക്ഷെ ഉമ്മന്‍ ചാണ്ടി രാജി വെക്കണം എന്ന് പറഞ്ഞു പോയി , വാശി പിടിച്ചു പോയി , അതിന്റെ പേരില്‍ വലിയ ബഹളം ഉണ്ടാക്കാന്‍ നോക്കി , മൊഴി മാറ്റാന്‍ കുറെ കൂതരകളും ,നാവിട്ടടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ ഒരു സര്‍ക്കാരിനെ താഴെ ഇറക്കാം എന്നൊക്കെ മോഹിച്ചു പോയി . അതിനു വേണ്ടി നിരന്തരം അപഹാസ്യമാകുന്ന സമരങ്ങള്‍ നടത്തി ജനങ്ങളില്‍ നിന്നും വീണ്ടും വീണ്ടും ഒറ്റപ്പെടുകയാണ് എല്‍ ഡി എഫു . അത് തിരിച്ച്ചരിയാതെയാണ് ക്ലിഫ് ഹൌസ് ഉപരോധം എന്ന പുതിയ സമര പ്രഖ്യാപനം . എന്തിനാണ് ഇത്ര വലിയ സമര കോലാഹലങ്ങള്‍. കുറെ പണക്കാരായ ആള്‍ക്കാരെ രണ്ടു തട്ടിപ്പുകാര്‍ ചേര്‍ന്ന് പറ്റിച്ഛതിനോ ? അവരെ പിടിച്ചു ജയിലില്‍ ഇട്ടതിനോ ? പാവപ്പെട്ടവനും സാധാരണക്കാരനും പൊതു ഗജനാവിനും എന്ത് നഷ്ടമാണ് ഇത് ഉണ്ടാക്കിയത് ? ജനാധിപത്യമാരായി അധികാരം ഏറ്റ ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കിയാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ആത്യന്തികമായി കിട്ടുന്ന നേട്ടം എന്താണ് ? അവരുടെ ജീവിത നിലവാരത്തിഉല്‍ വരുന്ന മാറ്റം എന്താണ് ?

ബുദ്ധി ജീവികള്‍ എന്നാണു വെപ്പെങ്കിലും കോമണ്‍സെന്സ് പോലും പല കാര്യത്തിലും സി പി എം നേതാക്കള്‍ക്ക് ഇല്ല എന്ന് അടുത്ത കാലത്ത് അവര്‍ നടത്തിയ സമരങ്ങള്‍ കാണിച്ചു തന്നതാണ് . സമാധാനപരമായി സമരക്കാര്‍ സെക്രടരിയേട്ടു വളയും , ഭരണം നിശ്ചലമാക്കും . അങ്ങനെ നിശ്ചലമാക്കി ഉമ്മെന്ചാണ്ടിയെ താഴെ ഇറക്കും . ഡെമോക്രസിയെ മോബോക്രസി കൊണ്ട് കീഴടക്കാന്‍ പറ്റും എന്നൊക്കെ വിചാരിച്ച് നടത്തിയ സെക്ക്രട്ടരിയെട്ടു ഉപരോധ സമരം എന്ന അപ്രായോഗികമായ സമരം എട്ടു നിലയില്‍ പൊട്ടിയത് നമ്മള്‍ കണ്ടതാണല്ലോ . കേരളം ഈജിപ്തും ടുനീശ്യയും ഒന്നുമല്ല . ജനാധിപത്യം പാകപ്പെട്ട ഒരു സമൂഹമാണ് , ഉമ്മെന്ചാണ്ടി ഒരു പട്ടാള നേതാവോ , എകാധിപതിയോ അല്ല . ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യ മന്ത്രിയാണ് . ആ മുഖ്യ മന്ത്രിയെ താഴെ ഇറക്കാന്‍ സെക്രട്ടെരിയെട്ടു പിടിച്ചെടുക്കല്‍ സമരം കൊണ്ട് സാധ്യമാകില്ല എന്ന പ്രാഥമിക ജനാതിപത്യ ബോധം പോലും സി പി എമ്മിന് അന്ന് ഉണ്ടായില്ല . തൂറാന്‍ മുട്ടിയാല്‍ ഏത് വിപ്ലവവും തകരും എന്ന് ലോകത്തിനു വലിയ പാഠം നല്‍കാന്‍ മാത്രമേ ആ സമരം കൊണ്ട് കഴിഞ്ഞുള്ളൂ . അത് കൊണ്ട് ഇപ്പഴെ പറയുകയാണ്‌ . ഉമ്മന്‍ ചാണ്ടി യുടെ വസതി ഉപരോധിക്കാന്‍ പോകുമ്പോള്‍ സമരക്കാര്‍ക്ക് ഒന്നുകില്‍ കക്കൂസില്‍ പോകാനുള്ള ഏര്‍പ്പാട് മുന്‍ കൂട്ടി തയ്യാറാക്കണം . അല്ലെങ്കില്‍ മാര്‍കെറ്റില്‍ നിന്നും Pampers കിട്ടും . അല്ലാതെ നാറ്റിക്കരുത് പ്ലീസ് ...

ജന സമ്പര്‍ക്ക പരിപാടിയോടാണ് സി പി എമ്മിന് വലിയ കലിപ്പ് . ഉമ്മന്‍ ചാണ്ടി യുടെ യുടെയും സര്‍ക്കാരിന്റെയും തുരുപ്പു ചീട്ടു അത് തന്നെയാണെന്ന് സി പി എമ്മി നു അറിയാം . ലക്ഷ കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങളാണ് ജന സമ്പര്‍ക്ക പരിപാടിയില്‍ പരിഹരിക്കപ്പെടുന്നത് . വില്ലേജു ഓഫീസറുടെ പണിയാണ് മുഖ്യ മന്ത്രി എടുക്കുന്നതെന്നൊക്കെ സഘാക്കള്‍ പരിഹസിക്കുന്നുവെങ്കിലും ജന സമ്പര്‍ക്ക പരിപാടിയില്‍ എത്തിച്ചേരുന്ന ലക്ഷ കണക്കിന് ജനങ്ങളില്‍ ബഹു ഭൂരി ഭാഗവും വില്ലേജു ഓഫീസിലും പഞ്ചായത്ത് ഓഫീസിലും നൂറു പ്രാവശ്യം കയറി ഇറങ്ങിയിട്ടും പരിഹാരം ആകാത്ത പ്രശ്നങ്ങളുമായിട്ടാണ്‌ മുഖ്യ മന്ത്രിയുടെ അടുത്തേക് വരുന്നത് . ബ്യൂറോക്രസിയെ പിടിച്ചു കെട്ടുകയാണ് ജന സമ്പര്‍ക്ക പരിപാടി . സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു ഭാഗത്ത് പരിഷ്കരിക്കുമ്പോള്‍ തന്നെ വേറൊരു ഭാഗത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരിട്ട്ടു പരിഹാരം കാണുകയാണ് മുഖ്യ മന്ത്രി ചെയ്യുന്നത് . അല്ലാതെ നാട്ടിലെ സര്‍ക്കാര്‍ സംവിധാനം ഒക്കെ പൂര്‍ണ്ണമായി നന്നാകുന്നത് വരെ കാത്തിരുന്നാല്‍ പാവം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹാരം ആകാതെ കിടക്കുകയെ ഉള്ളൂ . പാവപ്പെട്ട ജനങ്ങളുടെ അടുത്തേക്ക്‌ നേരിട്ട് ചെല്ലുന്ന ഇത്തരം പ്രവര്‍ത്തികളല്ലേ ഗാന്ധിജി സ്വപ്നം കണ്ടത് .

സി പി എമ്മിന്റെ സമരങ്ങളെയും , ചാനല്‍ വിചാരണ കളെയും വക വെക്കാതെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഉമ്മെന്ചാണ്ടി കാണിക്കുന്ന ഇച്ചാ ശക്തിക്ക് കേരള ജനങ്ങള്‍ പിന്തുണ നല്‍കുകയാണ് വേണ്ടത്‌ . ആളെ കൂട്ടി കുറെ അനാവശ്യ സമരങ്ങളും , നാവിട്ടടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ നാട്ടില്‍ എന്തും ആകാം എന്ന ധാരണ ഇല്ലാതാകണം . കേരളം വികസന കാര്യത്തില്‍ ഇത്രമാത്രം പിന്നോട്ടടിക്കാന്‍ ഉണ്ടായ പ്രധാന കാരണം ഇച്ചാ ശക്തി ഇല്ലാതിരുന്ന ഭരണങ്ങളും നേതാക്കളുടെയും അഭാവമായിരുന്നു , പ്രത്വേകിച്ച്ചു യു .ഡി എഫു സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തുമ്പോള്‍ തുടങ്ങും പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങള്‍ , നാട് നീളെ പൊതു മുതല്‍ നശീകരണം , മന്ത്രിമാരെ വഴി നടക്കാന്‍ വിടാത്ത തരത്തിലുള്ള അതിക്രമങ്ങള്‍. പിന്നെ നാട് നീളെ പോലീസും പാര്‍ട്ടിക്കാരും തെരുവ് യുദ്ധം . പിന്നെ പ്രചണ്ഡമായ പ്രചാരണങ്ങളുടെ കുത്തൊഴുക്കില്‍ പലര്‍ക്കും രാജി വെക്കേണ്ടി വന്നു .

ചരിത്രം ആവര്‍ത്തിക്കരുത് . ഇപ്പോള്‍ എല്ലാവര്‍ ക്കും കെ .കരുണാകരനെ വലിയ കാര്യമാണ് , ജീവിച്ചിരിക്കുംബോഴോ , മരിച്ചിട്ടോ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെറുതെ വിടാത്തവര്‍ കരുണാകരന്റെ പേരില്‍ ഉമ്മെന്ചാണ്ടിയെ ഉപദേശിക്കാന്‍ വരുന്നു . കെ .കരുണാകരന്‍ രണ്ടു പ്രാവശ്യം രാജി വെച്ചപ്പോഴും ചോദിച്ച ഒരു ചോദ്യമുണ്ട് . " എന്നെ എന്തിനു രാജി വെപ്പിച്ചു "? , ചെയ്യാത്ത തെറ്റുകളുടെ പേരില്‍ അന്ന് പ്രതിപക്ഷവും മാധ്യമങ്ങളും കൂടി വേട്ടയാടി രാജിവേപ്പിച്ചപ്പോള്‍ അദ്ദേഹം കടന്നു പോയത്‌ വലിയ മാനസിക പ്രതിസന്ധിയിലൂടെ ആയിരുന്നു . മകള്‍ പതമജക്ക് കോളേജില്‍ പോലും പോകാന്‍ പറ്റാത്ത തരത്തില്‍ അദ്ദേഹത്തെ നീചനും നിക്രുഷ്ടനുമായി ചിത്രീകരിപ്പിച് രാജി വെപ്പിച്ചചവര്‍ ഇന്ന് അതെ കുതന്ദ്രങ്ങള്‍ ഉമ്മെന്ചാണ്ടിക്ക് നേരെയും പ്രയോഗിക്കുന്നു , കാലം കരുണാകരനെ കുറ്റ വിമുക്തനാക്കി , പക്ഷെ അന്ന് അദ്ദേഹം ചോദിച്ച ചോദ്യം ഇന്നും അവശേഷിക്കുന്നു " എന്നെ എന്തിനു രാജി വെപ്പിച്ചു "?

ചരിത്രം ആവര്‍ത്തിക്കരുത് . നാളെ ഉമ്മന്‍ ചാണ്ടിയും ഇങ്ങനെയൊരു ചോദ്യം ചോദിക്കരുത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം കൊണ്ട് മാത്രമാണ് ഈ പ്രശ്നം ഇത്രയെങ്കിലും രൂക്ഷമായത്‌ . ഒരു സര്‍ക്കാരിനെ താഴെ ഇറക്കാന്‍ മാത്രം പോന്ന ഗൌരവമായ ഒരു വിഷയം ഒന്നുമല്ല . പൊതു മുതല്‍ നശിപ്പിച്ചാല്‍ ജാമ്യം ലഭിക്കണമെങ്കില്‍ പിഴ അടക്കണം എന്ന ഹൈ കോടതിയുടെ വിധി ഉണ്ടായതോട് കൂടി തന്നെ സഗാക്കളുടെ ഒരു സമരവും വിജയിച്ചിട്ടില്ല . കുട്ടി കുരങ്ങന്മാരെ കൊണ്ട് നാട് നീളെ അക്രമങ്ങള്‍ ഉണ്ടാക്കിയും രക്തസാക്ഷികളെ സൃഷ്ടിച്ചും അതിലെ വൈകാരികത മുതലെടുത്തും മേല്‍ക്കൈ നേടാന്‍ പറ്റിയിരുന്ന കാലം ഒക്കെ പോയി . ഇപ്പൊ അടുപ്പുണ്ടാക്കിയിട്ടും , കൂര്‍ക്കം വലിച്ചും , ബിരിയാണി കഴിച്ചും , പൊങ്കാല ഇട്ടും ഉള്ള ന്യൂ ജനറേഷന്‍ സമരങ്ങള്‍ ഒന്നും ഏശുന്നുമില്‍ല്ല . . ഉമ്മെന്ചാണ്ടി , അങ്ങ് തോറ്റു കൊടുക്കരുത് . നിങ്ങള്‍ ഇന്ന് തോറ്റു കൊടുത്താല്‍ തോല്‍ക്കുന്നത് ഭാവി തലമുറയാണ് , അവരുടെ ആവശ്യങ്ങളാണ് . സി .പി .മ്മിന് എന്ത് ഉത്തരവാദിത്വമാണ് ഭാവി തലമുറയോടുല്ലത് ? അവര്‍ക്ക് തങ്ങള്‍ അല്ലാത്ത രാഷ്ട്രീയ -വികസന കാഴ്ച്ചപാടുകലെയൊക്കെ അട്ടിമറിക്കുക എന്നതില്‍ കവിഞ്ഞു ഒരു അജണ്ട യും ഇല്ല .

സഖാക്കളുടെ സമര വീര്യത്തെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. സോളാര്‍ തട്ടിപ്പില്‍ പാവപ്പെട്ടവനും സാധാരണക്കാരനും പൊതു ഗജനാവിനും എന്ത് നഷ്ടമാണ് ഇത് ഉണ്ടാക്കിയത് ? ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ഉമ്മെന്ചാണ്ടിയോടു രാജി വെക്കാന്‍ പറയുന്നത് ധാര്‍മ്മിക പ്രശ്നം കൊണ്ടാണെങ്കില്‍ ലാവലിന്‍ , ഭൂമി ധാന ത്തിലും - രണ്ടു അഴിമതി കേസിലെ പ്രതികള്‍ ഇടത്തും വലത്തും നിന്ന് കൊണ്ട് സമരത്തിനു നേത്രത്വം നല്‍കുന്നതില്‍ എന്ത് യുക്തി ആണ് ഉള്ളത ? ധാര്‍മ്മികത 'നമ്മന്റെ' ആള്‍ക്കാര്ര്ക് ബാധകം അല്ലെ ?

No comments:

Post a Comment