പേജുകള്‍‌

Sunday, August 26, 2012

ഫേസ് ബുക്കിലെ ലീഗിന്റെ 'ഉമ്മ'

ഫേസ് ബുക്കില്‍ പച്ച കുപ്പായമണിഞ്ഞു ലീഗിന്റെ  കൊടിയും പിടിച്ചു ആവേശത്തോടെ നില്‍ക്കുന്ന ഒരു 'ഉമ്മാന്റെ ' ഫോട്ടോ ആവേശത്തോടെ ലീഗ് പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുകയാണ് .  

 ലീഗിന്റെ സമ്മേളനത്തിലോന്നും  കാണാത്ത ഒരു കാഴ്ചയാണ് അത് .  ലീഗ് എന്ന പ്രസ്ഥാനത്തിന്റെ നിര്‍ണ്ണായകമായ വളര്‍ച്ചയില്‍  മുസ്ലിം സ്ത്രീകള്‍ അണിയറയില്‍ നിന്ന് കൊണ്ട് നല്‍കിയ ഊര്‍ജ്ജവും , പിന്ബലത്തെയും കുറിച്ചു ഒരു പക്ഷെ മുസ്ലിം ലീഗ് പ്രസ്ഥാനം പോലും വേണ്ട വിധത്തില്‍  ചര്‍ച്ച ചെയ്തു കാണില്ല 

മുസ്ലിം  ലീഗിന്റെ സമ്മേളനം കഴിഞ്ഞു വരുന്ന ഭര്‍ത്താവിനോടും  , ജാഥ വിളിച്ചു മടങ്ങി വരുന്നു മകനോടും ,  ലീഗിന്റെ വിശേഷങ്ങളും ബാഫഖി തങ്ങളും , പൂക്കോയ തങ്ങളും എന്ത് പറഞ്ഞെന്നു അന്വേഷിച്ചും , ചന്ദ്രിക പത്രം മുറി മുറിയായി വായിച്ചും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ  രാഷ്ട്രീയ ശക്തിയായി  നില കൊണ്ട്  അതൊക്കെ അടുക്കളയിലും,അയക്കുടിയിലെ  പെണ്ണുങ്ങളോട് പങ്കു വെച്ചും   നിസ്കാര റൂമില്‍ നിന്ന് ലീഗിന്   വേണ്ടി പ്രാര്‍ഥിച്ചും  ,നില കൊണ്ട വലിയൊരു സ്ത്രീ സമൂഹം  നമ്മില്‍ നിന്ന് കടന്നു പോയിട്ടുണ്ട് . 

ലീഗിന്റെ ഭരണ ഘടന വായിച്ചോ  രാഷ്ട്രീയ നിലപാടുകളെ  വിലയിരുത്തിയോ  പത്രത്തിലെ രാഷ്ട്രീയ കോളം  വായിച്ചോ , ചാനലില്‍ ന്യൂസ് ഹവര്‍ കണ്ടോ അല്ല ആ കാലത്ത്  അവര്‍ ലീഗി നെ സ്നേഹിച്ചത്.

 അവര്‍ക്ക് വിശ്വാസമായിരുന്നു .., സ്നേഹമായിരുന്നു ബാഫഖി തങ്ങളെ ,പൂക്കോയ തങ്ങളെ ..അവര്‍ ഞങ്ങള്‍ക്ക് നല്ലതല്ലാതെ ഒന്നും ചെയ്യില്ല എന്ന അടിയുറച്ച വിശ്വാസം.  മുസ്ലിം ലീഗ് പ്രതിസന്ധിയില്‍ അകപ്പെടുമ്പോഴൊക്കെ അവരും വിഷമിച്ചു ...അവര്‍ മനമുരുകി പ്രാര്‍ഥിച്ചു   കൊണ്ടേ ഇരുന്നു , വീട്ടിലെ ആണുങ്ങളെ ലീഗിന്റെ പ്രവര്‍ത്തന പാതയിലേക്ക് ആവേശത്തോടെ പറഞ്ഞയച്ചു .....യാതൊന്നും പ്രതീക്ഷിക്കാതെ നിഷ്കളങ്കമായി  ഈ പ്രസ്ഥാനത്തോട് കൂറ് പുലര്‍ത്തിയ നമ്മില്‍ നിന്ന് മറഞ്ഞു പോയ അവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

നാഷണല്‍ ലീഗിന് വേണ്ടി സ്ഥാനാര്‍ത്ഥിയായപ്പോള്‍ , അനുഗ്രഹം വാങ്ങാന്‍ വേണ്ടി ചെന്നപ്പോള്‍  വൃദ്ധ യായ   ഒരുമ്മ  തലയില്‍  തടവി അനുഗ്രഹിച്ചു ഒടുവില്‍  " അല്ലാഹ് നമ്മളെ മുസ്ലിം ലീഗിനെ  വിജയിപ്പിക്കട്ടെ  " എന്ന്   പ്രാര്‍ഥിച്ച നിമിഷത്തെ കുറിച്ചു പഴയൊരു നാഷണല്‍ ലീഗ് നേതാവ് എന്നോട് പറഞ്ഞത്‌  ഈ ഫേസ് ബുക്കിലെ ഉമ്മയെ കാണുമ്പോള്‍ ഞാന്‍  ഓര്‍ക്കുന്നു.

ആ പഴയ തലമുറയുടെ പിന്തുടര്‍ച്ചക്കാര്‍ ഇപ്പോഴും മുസ്ലിം ലീഗിന്റെ  പിന്നിലും, മുന്നിലും അജയ്യ ശക്തിയായി നില കൊള്ളുന്നു ...പക്ഷെ ചില വ്യത്യാസങ്ങള്‍ , അവര്‍ വിദ്യാഭ്യാസ പരമായി വളരെ മുന്നിലാണ് , രാജ്യത്തെ ദൈനം  ദിന രാഷ്ട്രീയത്തെ കുറിച്ചു ആഴത്തില്‍ അവര്‍ക്ക് അറിവുണ്ട്   , വനിതാ ലീഗിനും  , എം ,എസ് ,എഫി ന്റെ വനിതാ വിങ്ങിനും പിന്നില്‍ അവര്‍ അണി നിരന്നിരിക്കുന്നു    , സ്കൂളുകളില്‍ , കോളേജിലും , സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ നെറുകയിലയും  കഴിവ് തെളിയിച്ചു  വിദ്യാഭ്യാസവും   വനിതാ സംവരണമൊക്കെ  വന്നാല്‍ ലീഗ് കുഴഞ്ഞു പോകും എന്ന് പ്രച്ചരിപ്പിച്ഛവര്‍ക്ക് മുന്നില്‍ ഈ പ്രസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തി കാട്ടി  നില്‍ക്കുന്നു.  


പക്ഷെ എല്ലാത്തിനും മീതെ  അവര്‍ ലീഗ് എന്ന പ്രസ്ഥാനത്തെ അവര്‍ വിശ്വസിക്കുന്നു .   അവര്‍ ഈ സമുദായത്തിനും , സമൂഹത്തിനും നല്ലതല്ലാതെ ചെയ്യില്ല എന്ന വിശ്വാസം ....അത് എന്ന് തകരുന്നോ , അന്ന് ഈ സ്ത്രീ സമൂഹമോ , പുരുഷ സമൂഹമോ ലീഗിന്റെ ഒപ്പം ഉണ്ടാകില്ല ....





2 comments:

  1. ആദ്യം ചിരിച്ചു....പിന്നെ വായിച്ചു....പിന്നെയും ചിരിച്ചു...അവസാനം ചിന്തിച്ചു...ലീഗും പുരോഗമിക്കുണ്ടല്ലേ!!! 1950 മുതല്‍ 2012നിടയില്‍ ലീഗ് ഒരു പാട് പുരോഗമിച്ചു!!

    ReplyDelete
  2. great post..vaaayichappol kannu niranju..ittharam kanamarayatthirikkunna nanmayude nakshathrangale iniyum haritha velichatthilekku kondu varika..bhaavukangal

    ReplyDelete