പേജുകള്‍‌

Tuesday, March 27, 2012

അച്ചനാരാ മോന്‍ ???

പിറവം   ഫലം പുറത്തു വന്നതില്‍ പിന്നെ ഒരാഴ്ചയെങ്കിലും വാര്‍ത്താ ചാനല്‍ കാണാതെ വെറുതെ അല്ല ഭാര്യയും , സോറി കോന്തനാണ് ഭര്‍ത്താവ്‌ പരിപാടിയും ,ഇത്തിരി പോന്ന പിള്ളേരെ ശ്രുതി  പരതുന്ന പരിപാടിയൊക്കെ കണ്ടു ചിരിച്ചിരിക്കാംഎന്നു കരുതിയതാണ്.  പക്ഷെ  സമ്മദിക്കുന്നില്ല  , വിവാദങ്ങളുമായി വന്നു  'മന്ത്രിക്കാലം'.  ലീഗിന് അഞ്ചാം മന്ത്രി , അനൂപിന്റെ ഒന്നാം മന്ത്രി , ബാലകൃഷ്ണപ്പിള്ളയുടെ 'പാര്‍ട്ടി ക്കതീതന്‍ ' ആയ മന്ത്രി .

"####....പ്രിയമുള്ളരാ   മന്ത്രി വരുവാനുണ്ടെന്നു എല്ലാരും വെറുതെ മോഹിക്കുമല്ലോ.....###"  

ബാലകൃഷ്ണപിള്ള  ജയിലില്‍ കിടക്കുമ്പോള്‍ ചെമ്പി ന്റെയും , ഇരുമ്പിന്റെയും ഒക്കെ അംശം കൂടിയിരുന്നു എന്നൊക്കെ കേട്ടിരുന്നു , പുറത്തിറങ്ങിയപ്പോള്‍ 'പെരുന്തച്ഛന്‍  ' ന്റെ  അംശവും വല്ലാതെ കൂടിയിരിക്കുന്നു എന്നാണ് മകന്റെ  കഴുത്തിനു പിടിക്കാന്‍ പെടുന്ന ഈ പെടാ പാട് കാണുമ്പോള്‍ തോന്നുന്നത്.

ഗണേഷിന്റെ 'മന്ത്രി കാര്യം' പാര്‍ട്ടി തീരുമാനിക്കും എന്നാണു ഇത് വരെ പറഞ്ഞതെങ്കില്‍ ഇനി അക്കാര്യത്തില്‍  രണ്ടാലൊന്ന്  തീരുമാനിച്ചെ അടങ്ങൂ  എന്നാണ് 'പിറവം' തിരഞ്ഞെടുപ്പ് പ്രമാണിച്ചു നിര്‍ത്തി വെച്ചിരുന്ന  'വെടി  നിര്‍ത്തല്‍ ' അവസാനിപ്പിച്ചു കൊണ്ട് ഇന്ന് പത്ര സമ്മേളനത്തില്‍ ബാല കൃഷ്ണ പിള്ള വ്യക്തമാക്കിയിരിക്കുന്നത്.  

പാര്‍ട്ടിക്ക്‌ അതീതന്‍ ആയിട്ടല്ല 'ഗ' യുടെ പ്രവര്‍ത്തനം എന്നാണു 'ബ' കണ്ടെത്തിയിരിക്കുന്നത്.  വീട്ടില്‍ സാമ്പാര്‍ വേണോ , പുളിശ്ശേരി വേണോ എന്ന തരത്തിലുള്ള അടുക്കള പ്രശ്നം എന്നാണ് എല്ലാരും ആദ്യം കരുതിയത്‌. പക്ഷെ സംഗതി ഗൌരവം തന്നെയാണ്. രണ്ടാലൊന്ന് സംഭവിക്കും.  

കൊടി കുത്തിയ കാറില്‍ മകന്‍ തറവാട്ടു  മുറ്റത്ത് വന്നിറങ്ങുക , അവനു  പോലീസുകാര്‍ സല്യൂട്ട്  അടിക്കുക, ഉദ്യോഗസ്ഥര്‍, ഉപജാപക സംഖങ്ങള്‍ അവനു ചുറ്റും കൂടുക, ഉദ്ഘാടനം നടത്താനും  , നടത്തിക്കാനും അവനു സമയമില്ലാതിരിക്കുക, എപ്പോഴും ആള്‍ക്കൂട്ടവും , ഫയലും, പ്രശ്നങ്ങളും മകനില്‍  കാണുമ്പോ കേരള കോണ്‍ഗ്രസ്‌ (ബ ) ക്ക് ഹൃദയാന്തരലത്തില്‍ ഒരു തരം  ' വൈക്ലഭ്യം'.  

പാര്‍ട്ടി എന്ന് പറയുന്നത് ഞാന്‍ തന്നെ ആയത് കൊണ്ട് എന്റെ 'വൈക്ലഭ്യം' ഇല്ലാതാക്കാന്‍ മകനേ രാജിവെക്കൂ ..അച്ഛനേ രക്ഷിക്കൂ എന്നാണ് പ്രശ്നത്തിന്റെ കാതല്‍.  അമ്മായി അപ്പന്റെ ഇത്തരം വൈക്ലഭ്യം കൊണ്ടാണോ ആവ്വോ ചീഫ്‌  സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു ഉച്ചിഷ്ടവും , അമേദ്യവും കൂട്ടി കുഴക്കാന്‍ മരുമോന്‍ മോഹന്‍ ദാസ്‌ ഉമ്മന്‍ ചാണ്ടി കാലു പിടിച്ചിട്ടും  കേരളത്തിലേക്ക് വരാതിരുന്നത്?????

   ഇനി രാജി  വെച്ചാലും , ഇല്ലെങ്കിലും  "തീരുമാനിക്കും" എന്നൊക്കെ പറയാന്‍ തരത്തില്‍  ഒരു പാര്‍ട്ടി ആയി ബ്രെയ്ക്കിംഗ് ന്യൂസ്‌ ഒക്കെ ഉണ്ടാക്കാന്‍ പറ്റിയില്ലേ .....പോരാത്തതിനു ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ  മന്ത്രി സ്ഥാനം പോയാല്‍ ഒരു കേരള കോണ്‍ഗ്രസ്‌ (ഗ ) യും പിറക്കാനും സാധ്യത ഉണ്ട് .   തോമസ്‌  ചാണ്ടി എം .എല്‍ .എ യെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ബാലകൃഷണ പിള്ള അടവുകള്‍ പയറ്റുന്നുണ്ട്  എന്നും കേള്‍ക്കുന്നുണ്ട് ..കരാര്‍ തീരുന്നതോടെ വേറൊരു കേരള കോണ്‍ഗ്രസ്‌ (തോ ) യും കൂടി പിറക്കും "നമ്മുടെ പാര്‍ട്ടിയും പുരോഗമിക്കുന്നുണ്ടെന്നു" പത്തനാപുരത്തെ നായന്‍ മാര്‍ക്ക് മാര്‍ക്ക് ആശ്വസിക്കാല്ലോ..... ആനന്ദ ലബ്ധിക്കു ഇനിയെന്ത് വേണം!!!

മകനെ മല്സരിപ്പിച്ച്ചതും , രാഷ്ട്രീയത്തില്‍ കൊണ്ട് വന്നതൊക്കെ തെറ്റായി പോയി എന്ന് വരെ ഒരു അച്ഛന്‍ ഇങ്ങനെ സന്കടപ്പെടുമ്പോള്‍ ഓര്‍മ്മ വന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്ഖര്‍ സല്‍മാനെ  ആണ് .  മോനെ ദുല്ഖര്‍ സല്‍മാനെ , പാവം മമ്മൂട്ടിക്ക്‌ ഇത്തരം 'വൈക്ലഭ്യമോന്നും' ഉണ്ടാക്കി കൊടുക്കരുതേ ഭാവിയില്‍ ...മൂപ്പര്‍ക്ക്‌ എഴുപത്ത ഞ്ചാം  വയസ്സിലും  കൂളിംഗ്‌ ഗ്ലാസ്സോക്കെ വെച്ചു കണ്ണും കണ്ണും തമ്മില്‍ കിന്നാരം പറഞ്ഞും, മരം ചുറ്റി പ്രേമം ഒക്കെ നടത്താന്‍ ഉള്ളതാ... 

ഒരു അച്ഛനും ഇങ്ങനെ ഒരു ഗതി വരരുതേ എന്ന് പ്രാര്‍ഥിക്കുന്നു.

Monday, March 26, 2012

അഞ്ചാം മന്ത്രി വന്നാല്‍ തകരാന്‍ കാത്തു കിടക്കാണോ സാമുദായിക സന്തുലനം ????

ലീഗ്  അഞ്ചാം മന്ത്രി സ്ഥാനം ചോദിക്കുമ്പോള്‍ ഉയര്‍ത്തി  കൊണ്ട് വരുന്ന എതിര്‍  പ്രചരണം ലീഗിന്  അഞ്ചാം മന്ത്രി കിട്ടാതിരിക്കുന്നതിനേക്കാള്‍ നാണം കെട്ട ഒന്നാണ് , കേരളത്തിലെ സാമുദായിക സന്തുലനത്തെ  ബാധിക്കും  , പൊതു സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ല   തുടങ്ങിയ തരത്തില്‍  നിര്‍ഭാഗ്യ വശാല്‍ കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാരും, 'പൊതു സമൂഹത്തിന്റെ' മൊത്തം കുത്തക ഏറ്റെടുത്ത ചില പത്രക്കാരും ഉയര്‍ത്തി കൊണ്ട് വരുന്നത്  തീര്‍ത്തും ഖേദകരം ആണ്.  

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ രാഷ്ട്രീയമായ സാഹചര്യത്തെയും , നിയമസഭയില്‍ ഉണ്ടാക്കിയിരിക്കുന്ന അംഗ സംഗങ്ങളുടെ           വര്‍ദ്ധന നയുടെയും അടിസ്ഥാനത്തില്‍ തീര്‍ത്തും ന്യായമായി ഉന്നയിക്കുന്ന ഒരു ആവശ്യത്തെ എന്തിനാണ് മതവുമായി കൂട്ടി ചേര്‍ത്തു വിവാദം ഉണ്ടാക്കുന്നത് ???

 എല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ കഴിഞ്ഞ എല്‍ .ഡി .എഫ്.   ഗവണ്‍മെന്റില്‍   പേര് കൊണ്ടെങ്കിലും 'മുസ്ലിം' പ്രതിനിധിക ള്‍ ' ആയിട്ട് പാലോളി മുഹമ്മദ്‌ കുട്ടി  യും , എളമരം കരീമും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ  ..ജന സംഖ്യയില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കൂടുതല്‍ വരുന്ന ഒരു വിഭാഗത്തിനു അവര്‍  പോരാ , ഇനിയും രണ്ടു മൂന്നു പേരെ എങ്കിലും അവര്‍ക്ക് വേണമെന്ന് ഇപ്പോള്‍ വല്ലാതെ ആദി പിടിച്ചു കിടക്കുന്ന  'പൊതു സമൂഹക്കാരോ   ', സാമുദായിക സന്തുലനം നില നിര്‍ത്താന്‍ വല്ലാതെ കഷ്ടപ്പെടുന്നവരോ  ആരും പറയുന്നതൊന്നും കേട്ടില്ലല്ലോ ?

എല്ലാ മത -ജാതി വിഭാഗങ്ങളില്‍ നിന്നും നിയമ സഭയിലും , മന്ത്രി സഭയിലും അര്‍ഹമായ  പ്രാതിനിധ്യം ഉണ്ടാകുന്നത് നമ്മുടെ വിശാലമായ ജനാധിപത്യ പ്രക്രിയയെ സുഗകരമാക്കും എന്നതില്‍ കവിഞ്ഞു  ഇരു മുന്നണിയില്‍ പെട്ട  ഏത്‌  ഗവണ്മെന്റ് ആയാലും പൊതുവായ നയങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് പ്രവര്‍ത്തിക്കുന്നത്.  അതിന്റെ ഗുണ -ദോഷങ്ങള്‍ ജാതി -മതങ്ങള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളെയും സ്വാധിനിക്കുകയും ചെയ്യും .  അല്ലാതെ  ഒരു മന്ത്രി കൂടിയത് കൊണ്ടോ , കുറഞ്ഞത് കൊണ്ടോ ഏതെങ്കിലും  ഒരു  സമുദായക്കാര്‍ക്ക് മൊത്തത്തില്‍ 'ആനുകൂല്യങ്ങള്‍' നേടിയെടുക്കാനോ , അങ്ങനെ ചിന്തിക്കാന്‍ പോലും ഉതകാത്ത തരത്തിലുള്ള രാഷ്ട്രീയ പ്രഭുദ്ദതയും , മത സൌഹാര്‍ദ്ദവും, സംവിധാനവും  കേരളത്തില്‍ ഉണ്ട് .  അതിനെയൊക്കെ മറച്ചു വെച്ചു കൊണ്ടാണ് രാഷ്ട്രീയമായി ഉയര്‍ന്നു വരുന്ന ' അഞ്ചാം  മന്ത്രിയെ ' മതവുമായി കൂട്ടി ചേര്‍ത്തു പ്രതിരോധിക്കുന്നവര്‍ ചെയ്യുന്നത്. 

 സി .പി, ഐ  ക്കോ , കേരള കോണ്‍ഗ്രസിനോ , എന്ന് വേണ്ട , കേരളത്തിലെ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിക്കായാലും   നാല് എം .എല്‍ .എ മാര്‍ കൂടിയാല്‍  അവരും ഉന്നയിക്കില്ലേ ഇത്തരം ന്യായമായ ആവശ്യങ്ങള്‍ ?.  നൂല്‍ പ്പാലത്തില്‍ കിടക്കുന്ന ഒരു സര്‍ക്കാരിന്റെ നെഞ്ചില്‍  കയറി, മുന്നണി മര്യാദകള്‍ തകര്‍ത്ത് ഒരു വില പേശല്‍  അല്ല ലീഗ് നടത്തുന്നത് , അങ്ങനെയൊരു വിലപേശല്‍ രാഷ്ട്രീയം ലീഗിന്റെ  സംസ്കാരവും  അല്ല എന്ന് കേരള രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. 

 കഴിഞ്ഞ നിയമസഭ ഇലക്ഷന്റെ  സമയത്ത് പോലും  അധികാരത്തില്‍ വന്നാല്‍ ലീഗ് ഉപ മുഖ്യ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്, അങ്ങനെ നടക്കുകയാണെങ്കില്‍ ഈ രാജ്യത്ത് എന്തെങ്കിലും സംഭവിക്കും എന്ന തരത്തില്‍   ' മൃദു ഹിന്ദുത്വ വോട്ടുകള്‍'  ലക്ഷ്യമിട്ട്  അച്ചുതാനന്ദന്റെ നേത്രത്വത്തില്‍ നടന്ന പ്രചരണം നാം ഈ അവസരത്തില്‍ ഓര്‍ക്കണം .  എന്നിട്ട് ഇവിടെ എന്തെങ്ങിലും സംഭവിച്ചോ ...? 

ലീഗ് പോലും  ചിന്തിക്കാത്ത കാര്യങ്ങള്‍ ഇത്തരത്തില്‍  ലീഗിനെ ചുറ്റി പറ്റി  പ്രചരിപ്പിച്ചു 'നേട്ടം' കൊയ്യാന്‍ എല്ലാ കാലത്തും ശ്രമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരത്തിലുള്ള പ്രചാരണങ്ങളെ  മറി  കടന്നു കൊണ്ട് തന്നെയാണ് 
 ഈ രാജ്യത്ത് ഉപ മുഖ്യ മന്ത്രിയും , മുഖ്യ മന്ത്രിയും , നിലവില്‍ കേന്ദ്ര മന്തിയൊക്കെ  ആയി  സ്ഥാനങ്ങള്‍ ലീഗ് വഹിച്ചതും , വഹിക്കുന്നതും .  ആര്‍ പതിറ്റാണ്ട് കാലം രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തങ്ങളുടെ മികവ് കൊണ്ട് തന്നെയാണ് അതിനു സാധിക്കുന്നതും.  . 

ലീഗിന്റെ  ശക്തി വെച്ചിട്ട്  കുറഞ്ഞതു   മുപ്പതു  സീറ്റില്‍ മല്‍സരിക്കാനും  ,നാല്  ലോകസഭാ സീറ്റും , മൂന്നു രാജ്യ സഭാ സീറ്റും ,ആര്‍  മന്ത്രി സ്ഥാനവും മാന്യമായി അവകാശപ്പെടാന്‍ അര്‍ഹതയുള്ള കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയും , യു .ഡി .എഫിലെ രണ്ടാമത്തെതും  , രമേശ്‌ ചെന്നിത്തലയുടെ വാക്കില്‍ തന്നെ പറഞ്ഞാല്‍ യു .ഡി .എഫിന്റെ നട്ടെല്ലുമായ  ലീഗ് ഒരിക്കലും മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാതെ , മുന്നണിയിലും , കോണ്‍ഗ്രസിലും ഉണ്ടാകുന്ന പ്രശ്ന പരിഹാരങ്ങള്‍ക്ക് വിട്ടു വീഴ്ച ചെയ്തു പരിഹാരം കാണുകയാണ് ചെയ്യാറുള്ളത് .  

തിരൂരങ്ങാടിയില്‍ ആന്റണി യും  , കൊടുവള്ളിയില്‍ കെ .മുരളീധരനും മല്സരിക്കുന്നതൊക്കെ  അത്തരമൊരു സാഹചര്യത്തിലാണ് . മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്വന്തം സീറ്റ് വിട്ടു കൊടുക്കുമ്പോള്‍ 'സാമുദായിക സന്തുലനം' അല്ല ലീഗ് നോക്കിയത് .

നിയമ സഭയില്‍ തങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ചാണ്  ലീഗ് അഞ്ചാം മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത് .  അത് കൊണ്ട് തന്നെയാണ് അത് ന്യായീകരിക്കപ്പെടുന്നതും .  അതിനെ സാമുദായിക സന്തുലനം എന്നാ ഉമ്മാക്കി കാട്ടി പ്രതിരോധി ക്കുന്നതെന്തിനാണ് ??  

മന്ത്രി സഭയില്‍ ന്യൂന പക്ഷങ്ങളുടെ എണ്ണം കൂടും പോലും , കേരളത്തില്‍ മുസ്ലിം -ക്രിസ്ത്യന്‍  വിഭാഗങ്ങള്‍  നാല്‍പ്പതു ശതമാനത്തില്‍ കൂടുതല്‍ വരും.  യു .ഡി .എഫി നെ അധികാരത്തില്‍  എത്തിക്കുന്നതില്‍ ഈ സമുദായങ്ങള്‍ വഹിച്ച പങ്കിനെ കൊഞ്ഞനം കുത്തുന്ന തരത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ .  ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ അല്ലേ ഇവിടെ       യു .ഡി .എഫ് പ്രവര്‍ത്തിക്കുന്നത്‌ , ഓരോ മന്ത്രിമാരുടെയും  ജാതി , മതവും , അതിന്റെ ശതമാന കണക്കും   നോക്കിയിട്ടല്ലല്ലോ  ഗവണ്മെന്റ്  വിവിധ പദ്ധതികള്‍ കള്‍ നടപ്പിലാക്കുന്നത് . 

 ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍  നല്ല കാര്യങ്ങള്‍ നടത്തിയാല്‍ അത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിട്ടും ,ജന വിരുദ്ധം നടത്തിയാല്‍ സഹിക്കേണ്ടതും എല്ലാ വിഭാഗം തന്നെയാണ് .  അതിലുമപ്പുറം മഞ്ഞളാം കുഴി അലി  മന്ത്രി കുപ്പായമിട്ട്  കൊടി  കുത്തിയ  കാറില്‍ പോയി എന്നത് കൊണ്ട് മുസ്ലിംകള്‍ക്ക്  ഒരു രൂപയുടെ അരി , ഫ്രീ ആയിട്ടോ ,  റേഷന്‍  കാര്‍ഡ്‌  അപേക്ഷിക്കാതെ കിട്ടാനോ , പി .എസ് .സി  ക്ക് രണ്ടു മാര്‍ക്ക്          വെയി റ്റെജോ   ഒന്നും കിട്ടനോന്നും പോകുന്നില്ല , നേരെ തിരിച്ചു  മറ്റു സമുദായത്തിന് ഒന്നും കുറയാനും പോകുന്നില്ല .
ലീഗിന് ഇപ്പോള്‍ ഉള്ള രാഷ്ട്രീയ സാഹചര്യം ഇരു മുന്നണികളിലും പെട്ട മറ്റു രാഷ്ട്രീയ പ്രസ്ഥാന ങ്ങല്‍ക്കാണ്  ഉള്ളതെങ്കില്‍  എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നിങ്ങളുടെ താരതമ്യത്തിന് വിടുന്നു .

 സി .എച്ചു മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞ പോലെ "ഈ  സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍  ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , വേറൊരു സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല.  ഇത് തന്നെയാണ് ലീഗിന്റെ  പ്രവര്‍ത്തന ത്തിന്റെ അടിസ്ഥാനവും.  അത് കൊണ്ട് തന്നെ 'മതം' ഉയര്‍ത്തിക്കൊണ്ടു വന്നുണ്ടാക്കുന്ന ഈ ബഹളങ്ങള്‍ യാതൊരു അടിസ്ഥാനവും ഇല്ലാതെ സ്വയം സൃഷ്ടിച്ചെടുക്കുന്ന പ്രചരണം മാത്രമാണ്  . 

 സ്വന്തം സമുദായത്തിന്റെ അകത്ത് നിന്നും വലിയ എതിര്‍പ്പുകള്‍  ഉണ്ടായിട്ടും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍   മറ്റു സമുദായങ്ങളുടെ യും  വിശാലമായ താല്പര്യങ്ങള്‍  പരിഗണിച്ചു ലീഗ് സ്വീകരിച്ച  പൊതു നിലപാട് ഈ അവസരത്തില്‍ ഓര്‍ക്കുക തന്നെ വേണം .  ബാബരി മസ്ജിദ്‌ വിഷയം ആയാലും , നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആയാലും രാജ്യത്തിന്റെയും , മുന്നണിയുടെയും വിശാലമായ താല്പര്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് വിട്ടു വീഴ്ച്ച ചെയ്ത ഒരു പ്രസ്ഥാനത്തിന്  മുന്നില്‍  'സാമുദായിക സന്തുലനം  ' പറയുന്നത് എത്ര ബാലിശമാണ് .ലീഗ് വിട്ടു വീഴ്ചകള്‍ ചെയ്യുമ്പോള്‍ ഉയര്‍ന്നു വരാത്ത സമുദായവും , സാമുദായിക സന്തുലനവും ' ലീഗ് ന്യായമായി ആവശ്യപ്പെടുമ്പോള്‍ ഉയര്‍ത്തുന്നത്  തീര്‍ത്തും അന്യായം ആണ് .

അഞ്ചാം മന്ത്രി വന്നാല്‍ തകരാന്‍ കാത്തു കിടക്കാണോ സാമുദായിക സന്തുലനം ????

ലീഗ്  അഞ്ചാം മന്ത്രി സ്ഥാനം ചോദിക്കുമ്പോള്‍ ഉയര്‍ത്തി  കൊണ്ട് വരുന്ന എതിര്‍  പ്രചരണം ലീഗിന്  അഞ്ചാം മന്ത്രി കിട്ടാതിരിക്കുന്നതിനേക്കാള്‍ നാണം കെട്ട ഒന്നാണ് , കേരളത്തിലെ സാമുദായിക സന്തുലനത്തെ  ബാധിക്കും  , പൊതു സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ല   തുടങ്ങിയ തരത്തില്‍  നിര്‍ഭാഗ്യ വശാല്‍ കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാരും, 'പൊതു സമൂഹത്തിന്റെ' മൊത്തം കുത്തക ഏറ്റെടുത്ത ചില പത്രക്കാരും ഉയര്‍ത്തി കൊണ്ട് വരുന്നത്  തീര്‍ത്തും ഖേദകരം ആണ്.  

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ രാഷ്ട്രീയമായ സാഹചര്യത്തെയും , നിയമസഭയില്‍ ഉണ്ടാക്കിയിരിക്കുന്ന അംഗ സംഗങ്ങളുടെ           വര്‍ദ്ധന നയുടെയും അടിസ്ഥാനത്തില്‍ തീര്‍ത്തും ന്യായമായി ഉന്നയിക്കുന്ന ഒരു ആവശ്യത്തെ എന്തിനാണ് മതവുമായി കൂട്ടി ചേര്‍ത്തു വിവാദം ഉണ്ടാക്കുന്നത് ???

 എല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ കഴിഞ്ഞ എല്‍ .ഡി .എഫ്.   ഗവണ്‍മെന്റില്‍   പേര് കൊണ്ടെങ്കിലും 'മുസ്ലിം' പ്രതിനിധി ആയിട്ട് ഒരു പാലോളി മുഹമ്മദ്‌ കുട്ടി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ  ..ജന സംഖ്യയില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കൂടുതല്‍ വരുന്ന ഒരു വിഭാഗത്തിനു ആ ഒരാള്‍ പോരാ , ഇനിയും രണ്ടു മൂന്നു പേരെ എങ്കിലും അവര്‍ക്ക് വേണമെന്ന് ഇപ്പോള്‍ വല്ലാതെ ആദി പിടിച്ചു കിടക്കുന്ന  'പൊതു സമൂഹക്കാരോ   ', സാമുദായിക സന്തുലനം നില നിര്‍ത്താന്‍ വല്ലാതെ കഷ്ടപ്പെടുന്നവരോ  ആരും പറയുന്നതൊന്നും കേട്ടില്ലല്ലോ ?

എല്ലാ മത -ജാതി വിഭാഗങ്ങളില്‍ നിന്നും നിയമ സഭയിലും , മന്ത്രി സഭയിലും അര്‍ഹമായ  പ്രാതിനിധ്യം ഉണ്ടാകുന്നത് നമ്മുടെ വിശാലമായ ജനാധിപത്യ പ്രക്രിയയെ സുഗകരമാക്കും എന്നതില്‍ കവിഞ്ഞു  ഇരു മുന്നണിയില്‍ പെട്ട  ഏത്‌  ഗവണ്മെന്റ് ആയാലും പൊതുവായ നയങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് പ്രവര്‍ത്തിക്കുന്നത്.  അതിന്റെ ഗുണ -ദോഷങ്ങള്‍ ജാതി -മതങ്ങള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളെയും സ്വാധിനിക്കുകയും ചെയ്യും .  അല്ലാതെ  ഒരു മന്ത്രി കൂടിയത് കൊണ്ടോ , കുറഞ്ഞത് കൊണ്ടോ ഏതെങ്കിലും  ഒരു  സമുദായക്കാര്‍ക്ക് മൊത്തത്തില്‍ 'ആനുകൂല്യങ്ങള്‍' നേടിയെടുക്കാനോ , അങ്ങനെ ചിന്തിക്കാന്‍ പോലും ഉതകാത്ത തരത്തിലുള്ള രാഷ്ട്രീയ പ്രഭുദ്ദതയും , മത സൌഹാര്‍ദ്ദവും, സംവിധാനവും  കേരളത്തില്‍ ഉണ്ട് .  അതിനെയൊക്കെ മറച്ചു വെച്ചു കൊണ്ടാണ് രാഷ്ട്രീയമായി ഉയര്‍ന്നു വരുന്ന ' അഞ്ചാം  മന്ത്രിയെ ' മതവുമായി കൂട്ടി ചേര്‍ത്തു പ്രതിരോധിക്കുന്നവര്‍ ചെയ്യുന്നത്. 

 സി .പി, ഐ  ക്കോ , കേരള കോണ്‍ഗ്രസിനോ , എന്ന് വേണ്ട , കേരളത്തിലെ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിക്കായാലും   നാല് എം .എല്‍ .എ മാര്‍ കൂടിയാല്‍  അവരും ഉന്നയിക്കില്ലേ ഇത്തരം ന്യായമായ ആവശ്യങ്ങള്‍ ?.  നൂല്‍ പ്പാലത്തില്‍ കിടക്കുന്ന ഒരു സര്‍ക്കാരിന്റെ നെഞ്ചില്‍  കയറി, മുന്നണി മര്യാദകള്‍ തകര്‍ത്ത് ഒരു വില പേശല്‍  അല്ല ലീഗ് നടത്തുന്നത് , അങ്ങനെയൊരു വിലപേശല്‍ രാഷ്ട്രീയം ലീഗിന്റെ  സംസ്കാരവും  അല്ല എന്ന് കേരള രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. 

 കഴിഞ്ഞ നിയമസഭ ഇലക്ഷന്റെ  സമയത്ത് പോലും  അധികാരത്തില്‍ വന്നാല്‍ ലീഗ് ഉപ മുഖ്യ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്, അങ്ങനെ നടക്കുകയാണെങ്കില്‍ ഈ രാജ്യത്ത് എന്തെങ്കിലും സംഭവിക്കും എന്ന തരത്തില്‍   ' മൃദു ഹിന്ദുത്വ വോട്ടുകള്‍'  ലക്ഷ്യമിട്ട്  അച്ചുതാനന്ദന്റെ നേത്രത്വത്തില്‍ നടന്ന പ്രചരണം നാം ഈ അവസരത്തില്‍ ഓര്‍ക്കണം .  എന്നിട്ട് ഇവിടെ എന്തെങ്ങിലും സംഭവിച്ചോ ...? 

ലീഗ് പോലും  ചിന്തിക്കാത്ത കാര്യങ്ങള്‍ ഇത്തരത്തില്‍  ലീഗിനെ ചുറ്റി പറ്റി  പ്രചരിപ്പിച്ചു 'നേട്ടം' കൊയ്യാന്‍ എല്ലാ കാലത്തും ശ്രമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരത്തിലുള്ള പ്രചാരണങ്ങളെ  മറി  കടന്നു കൊണ്ട് തന്നെയാണ് 
 ഈ രാജ്യത്ത് ഉപ മുഖ്യ മന്ത്രിയും , മുഖ്യ മന്ത്രിയും , നിലവില്‍ കേന്ദ്ര മന്തിയൊക്കെ  ആയി  സ്ഥാനങ്ങള്‍ ലീഗ് വഹിച്ചതും , വഹിക്കുന്നതും .  ആര്‍ പതിറ്റാണ്ട് കാലം രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തങ്ങളുടെ മികവ് കൊണ്ട് തന്നെയാണ് അതിനു സാധിക്കുന്നതും.  . 

ലീഗിന്റെ  ശക്തി വെച്ചിട്ട്  കുറഞ്ഞതു   മുപ്പതു  സീറ്റില്‍ മല്‍സരിക്കാനും  ,നാല്  ലോകസഭാ സീറ്റും , മൂന്നു രാജ്യ സഭാ സീറ്റും ,ആര്‍  മന്ത്രി സ്ഥാനവും മാന്യമായി അവകാശപ്പെടാന്‍ അര്‍ഹതയുള്ള കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയും , യു .ഡി .എഫിലെ രണ്ടാമത്തെതും  , രമേശ്‌ ചെന്നിത്തലയുടെ വാക്കില്‍ തന്നെ പറഞ്ഞാല്‍ യു .ഡി .എഫിന്റെ നട്ടെല്ലുമായ  ലീഗ് ഒരിക്കലും മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാതെ , മുന്നണിയിലും , കോണ്‍ഗ്രസിലും ഉണ്ടാകുന്ന പ്രശ്ന പരിഹാരങ്ങള്‍ക്ക് വിട്ടു വീഴ്ച ചെയ്തു പരിഹാരം കാണുകയാണ് ചെയ്യാറുള്ളത് .  

തിരൂരങ്ങാടിയില്‍ ആന്റണി യും  , കൊടുവള്ളിയില്‍ കെ .മുരളീധരനും മല്സരിക്കുന്നതൊക്കെ  അത്തരമൊരു സാഹചര്യത്തിലാണ് . മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്വന്തം സീറ്റ് വിട്ടു കൊടുക്കുമ്പോള്‍ 'സാമുദായിക സന്തുലനം' അല്ല ലീഗ് നോക്കിയത് .

നിയമ സഭയില്‍ തങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ചാണ്  ലീഗ് അഞ്ചാം മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത് .  അത് കൊണ്ട് തന്നെയാണ് അത് ന്യായീകരിക്കപ്പെടുന്നതും .  അതിനെ സാമുദായിക സന്തുലനം എന്നാ ഉമ്മാക്കി കാട്ടി പ്രതിരോധി ക്കുന്നതെന്തിനാണ് ??  

മന്ത്രി സഭയില്‍ ന്യൂന പക്ഷങ്ങളുടെ എണ്ണം കൂടും പോലും , കേരളത്തില്‍ മുസ്ലിം -ക്രിസ്ത്യന്‍  വിഭാഗങ്ങള്‍  നാല്‍പ്പതു ശതമാനത്തില്‍ കൂടുതല്‍ വരും.  യു .ഡി .എഫി നെ അധികാരത്തില്‍  എത്തിക്കുന്നതില്‍ ഈ സമുദായങ്ങള്‍ വഹിച്ച പങ്കിനെ കൊഞ്ഞനം കുത്തുന്ന തരത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ .  ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ അല്ലേ ഇവിടെ       യു .ഡി .എഫ് പ്രവര്‍ത്തിക്കുന്നത്‌ , ഓരോ മന്ത്രിമാരുടെയും  ജാതി , മതവും , അതിന്റെ ശതമാന കണക്കും   നോക്കിയിട്ടല്ലല്ലോ  ഗവണ്മെന്റ്  വിവിധ പദ്ധതികള്‍ കള്‍ നടപ്പിലാക്കുന്നത് . 

 ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍  നല്ല കാര്യങ്ങള്‍ നടത്തിയാല്‍ അത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിട്ടും ,ജന വിരുദ്ധം നടത്തിയാല്‍ സഹിക്കേണ്ടതും എല്ലാ വിഭാഗം തന്നെയാണ് .  അതിലുമപ്പുറം മഞ്ഞളാം കുഴി അലി  മന്ത്രി കുപ്പായമിട്ട്  കൊടി  കുത്തിയ  കാറില്‍ പോയി എന്നത് കൊണ്ട് മുസ്ലിംകള്‍ക്ക്  ഒരു രൂപയുടെ അരി , ഫ്രീ ആയിട്ടോ ,  റേഷന്‍  കാര്‍ഡ്‌  അപേക്ഷിക്കാതെ കിട്ടാനോ , പി .എസ് .സി  ക്ക് രണ്ടു മാര്‍ക്ക്          വെയി റ്റെജോ   ഒന്നും കിട്ടനോന്നും പോകുന്നില്ല , നേരെ തിരിച്ചു  മറ്റു സമുദായത്തിന് ഒന്നും കുറയാനും പോകുന്നില്ല .

ലീഗിന് ഇപ്പോള്‍ ഉള്ള രാഷ്ട്രീയ സാഹചര്യം ഇരു മുന്നണികളിലും പെട്ട മറ്റു രാഷ്ട്രീയ പ്രസ്ഥാന ങ്ങല്‍ക്കാണ്  ഉള്ളതെങ്കില്‍  എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നിങ്ങളുടെ താരതമ്യത്തിന് വിടുന്നു .

 സി .എച്ചു മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞ പോലെ "ഈ  സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍  ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , വേറൊരു സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല.  ഇത് തന്നെയാണ് ലീഗിന്റെ  പ്രവര്‍ത്തന ത്തിന്റെ അടിസ്ഥാനവും.  അത് കൊണ്ട് തന്നെ 'മതം' ഉയര്‍ത്തിക്കൊണ്ടു വന്നുണ്ടാക്കുന്ന ഈ ബഹളങ്ങള്‍ യാതൊരു അടിസ്ഥാനവും ഇല്ലാതെ സ്വയം സൃഷ്ടിച്ചെടുക്കുന്ന പ്രചരണം മാത്രമാണ്  . 

 സ്വന്തം സമുദായത്തിന്റെ അകത്ത് നിന്നും വലിയ എതിര്‍പ്പുകള്‍  ഉണ്ടായിട്ടും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍   മറ്റു സമുദായങ്ങളുടെ യും  വിശാലമായ താല്പര്യങ്ങള്‍  പരിഗണിച്ചു ലീഗ് സ്വീകരിച്ച  പൊതു നിലപാട് ഈ അവസരത്തില്‍ ഓര്‍ക്കുക തന്നെ വേണം .  ബാബരി മസ്ജിദ്‌ വിഷയം ആയാലും , നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആയാലും രാജ്യത്തിന്റെയും , മുന്നണിയുടെയും വിശാലമായ താല്പര്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് വിട്ടു വീഴ്ച്ച ചെയ്ത ഒരു പ്രസ്ഥാനത്തിന്  മുന്നില്‍  'സാമുദായിക സന്തുലനം  ' പറയുന്നത് എത്ര ബാലിശമാണ് .ലീഗ് വിട്ടു വീഴ്ചകള്‍ ചെയ്യുമ്പോള്‍ ഉയര്‍ന്നു വരാത്ത സമുദായവും , സാമുദായിക സന്തുലനവും ' ലീഗ് ന്യായമായി ആവശ്യപ്പെടുമ്പോള്‍ ഉയര്‍ത്തുന്നത്  തീര്‍ത്തും അന്യായം ആണ് .

Tuesday, March 20, 2012

വിഘടന വാദികളും പ്രതിക്രിയാ വാദികളും വീണ്ടും പറ്റിച്ചു !!!!യു. ഡി .എഫി നു തകര്‍പ്പന്‍ വിജയം ..

കാത്തു കാത്തിരുന്ന പിറവം ഫലം പുറത്തു വന്നിരിക്കുന്നു .  യു .ഡി .എഫ്  
പ്രതീക്ഷിച്ചതിലുമപ്പുറം   തകര്‍പ്പന്‍ വിജയം നേടിയിരിക്കുന്നു .  ഈ പിറവം  തിരഞ്ഞെടുപ്പില്‍ എങ്കിലും  വിഘടന വാദികളും  പ്രതിക്രിയാ വാദികളും, തമ്മിലുള്ള അന്തര്‍ധാര സജീവമാകില്ല എന്ന് പ്രതീക്ഷിച്ചാണ് ഒരുപാട് സ്വപ്നം കണ്ടത്‌ .   പിണറായി വിജയന്റെ ജന്മ ദിനമായ ഇന്ന് വിജയിച്ചു കയറുമ്പോള്‍   ഏ. കെ .ജി സെന്ടരില്‍ ' ബെര്‍ത്ത് ഡേ ' ആഗോഷം,   ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പതനം ,ഭരണ മാറ്റം , അച്ചുതാനന്ദന്‍ മുഖ്യ മന്ത്രിയും ,ഇ.പി.ജയരാജന്‍ എക്സൈസ്  വകുപ്പ് മന്ത്രിയൊക്കെ ആയി കൊടിയും കുത്തിയ കാറില്‍  പോവുക , പക്ഷെ പവനാഴി ശവമായിപ്പോയി ...

 തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചു താത്വികമായ ഒരു അവലോകനം നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്നത് തക്കം പാര്‍ത്തു പിറവത്തെ മുക്കിലും , മൂലയിലും ഉണ്ടായിരുന്ന ബൂര്‍ഷ്വാസികള്‍ തിരഞ്ഞെടുപ്പ് ദിവസം  മൂക്കറ്റം വെള്ളമടിച്ചു  
യു .ഡി .എഫ്  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍  പ്രത്വേഗം  സജ്ജമാക്കിയ ഓരോ ജാതി , മതക്കാര്‍ക്കുമുള്ള വെവ്വേറെ ക്യൂവില്‍ നിന്ന്  കൊണ്ട്  ആയിരത്തിന്റെ നോട്ടും വാങ്ങി ഭരണ സ്വാധീനം ഉപയോഗിച്ചു  തയ്യാറാക്കിയ വാഹന ങ്ങളില്‍ കയറി  നേരെ ബൂത്തില്‍ പോയി അനൂപ്‌ ജേക്ക ബിനു  വോട്ടിട്ടത്‌ കൊണ്ട് മാത്രമാണ് ഞങ്ങള്‍  തോറ്റത്  ,   കൂട്ടത്തില്‍ ആ 'യേശു ക്രിസ്തു' വും , 'ആറ്റുകാല്‍ അമ്മ' ഒന്നും വേണ്ട രീതിയില്‍ ഞങ്ങളെ  സഹായിച്ചിട്ടുമില്ല .   ഈശോ മിഷിഹാക്ക് സ്തുതി പാടിയതും , പൊങ്കാല ഇട്ടതും മിച്ചം.    ഇത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ തോറ്റത് ...സത്യം ..കാറല്‍   മാര്‍ക്സ്‌ ആണേ സത്യം ..( സ്വകാര്യം : കറി  വെപ്പിലയെ 'അഭിസാരിക ' എന്ന് വിളിച്ചു അപമാനിച്ചത് കൊണ്ട് ഞങ്ങളെ കൂട്ടത്തിലെ സ്ത്രീകള്‍ തന്നെ വോട്ട് മാറ്റി ചെയ്തുവോ ആവ്വോ... !!! ).

അല്ലാതെ പാവപ്പെട്ട  ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ,  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളോ , പിറ വത്തും , കൊച്ചി കേന്ദ്രികരിച്ച്ചും , കേരളത്തിലുടനീളം പദ്ധതി ഇട്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളോ  കണ്ടിട്ടോന്നുമല്ല  ജനങ്ങള്‍ ഈ അനൂപ്‌ ജേക്കബിന്  പോയി വോട്ടിട്ടത്‌ . അതൊക്കെ 'മനസ്സിലാക്കുന്നവര്‍ 'നമുക്ക് വോട്ടിട്ടുണ്ട് .  നേരത്തെ പറഞ്ഞല്ലോ ബാക്കി വോട്ടിട്ടവരെല്ലാം  ഫുള്‍ ഫിട്ടില്‍ ആയിരുന്ന വര്‍ഗീയ വാദി ബൂര്‍ഷ്വാസികള്‍..!!! സത്യം... കാറല്‍   മാര്‍ക്സ്‌ ആണേ സത്യം.

പാവം എസ്  .എഫ്  .ഐ ക്കാരാണ് കെണി ഞ്ഞത് , പിറവത്ത് ജയിച്ചു കഴിഞ്ഞാല്‍ ഉടനടി സര്‍ക്കാര്‍ മാറുമെന്ന പ്രതീക്ഷയില്‍ വീട്ടില്‍ കുത്തി ഇരിക്കാം എന്നൊക്കെ കരുതിയതാണ് ...ഇനി വീണ്ടും തെരുവില്‍ ഇറങ്ങണം , കോലം  കത്തിക്കണം ,ബസ്സിനു കല്ലെറിയണം, പൊതു മുതല്‍ നശിപ്പിക്കണം  , പഴയ പോലെ  ഇത്തരം കലാ പരിപാടികള്‍ ക്കൊന്നും കുട്ടികളെ കിട്ടുന്നുമില്ല ....

യധാര്‍ത്വത്തില്‍   യു .ഡി .എഫിന്റെ   രാഷ്ട്രീയം വിജയം തന്നെയാണ് പിറവത്ത് ഉണ്ടായിരിക്കുന്നത് .  ഭരണത്തില്‍  മാസങ്ങളെ  ആയുള്ളൂ എങ്കിലും ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടെന്നും , ഏത്‌  പ്രശ്നവും എപ്പോഴും പറയാന്‍ ഒരു മുഖ്യ മന്ത്രി ഉണ്ടെന്നും   അടിസ്ഥാന പരമായി ജനങ്ങളില്‍ ഉണ്ടാക്കിയ ആത്മവിശ്വാസം തന്നെയാണ് പിറവത്ത്
 പ്രതിഫലിച്ചിരിക്കുന്നത്.   ജന സമ്പര്‍ക്ക പരിപാടികള്‍ ഈ ഒരു ആത്മ വിശ്വാസം സൃഷ്ടിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുകയും ചെയ്തു .

  കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി 'പിറവ'ത്തിന്റെ രാഷ്ട്രീയ പ്രസക്തി മനസ്സിലാക്കി യു .ഡി .എഫിലും പ്രത്വേകിച്ചു  കോണ്‍ഗ്രസിലും ഉണ്ടായ ഐക്യവും , കൂട്ടായ പ്രവര്‍ത്തനവും ജനങ്ങളില്‍ എത്തുക യും കൂടി ചെയ്തതോടെ വിജയം  ഉറപ്പിച്ചു എന്ന് മാത്രമല്ല കൂട്ടായി നിന്നാല്‍ തന്നെ എല്ലാ വിവാദങ്ങളെയും മറി കടന്നു കേരളത്തിന്റെ വികസനത്തെ ദീര്‍ഘ ദ്രിഷ്ടിയോടെ   മുന്നോട്ടു കൊണ്ട് പോകാന്‍ യു .ഡി .എഫി നു സാദിക്കും  എന്നാ വ്യക്തമായ സന്ദേശം  കൂടി  ഈ വിജയം യു .ഡി .എഫി  നു നല്‍കുന്നുണ്ട്. 

 ഭരണത്തിന്റെ വിലയിരുത്തല്‍  ആകും പിറവം എന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചെങ്കിലും  സി .പി .എം അതൊരു   വെല്ലു വിളിയായി  എടുത്തു  വലിയൊരു ചര്‍ച്ചയാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം,  കഴിഞ്ഞ കുറേ കാലങ്ങളായി മാറി  മാറി വരുന്ന  വിവാദങ്ങളെ മുഖ്യ വിഷയം ആക്കികൊണ്ട്    തിരഞ്ഞെടുപ്പിനെ നേരിട്ടത്‌ പോലെ പിറ വത്തെയും സി .പി .എം  നേരിട്ടത്‌ ഉപ തിരഞ്ഞെടുപ്പിലെ പരാജയം എന്നതിനുമപ്പുറം  അവരുടെ രാഷ്ട്രീയ അജ ണ്ടകളുടെയും കൂടി പരാജയം വ്യകതമാക്കുന്നു.  എം .ജെ .ജേക്കബിന്റെ വ്യക്തി പ്രഭാവം ആണ് വലിയൊരു പരാജയത്തില്‍ നിന്ന് സി .പി .എമ്മിനെ രക്ഷിച്ചത്‌ .

  അച്ചുതാനന്ദന്‍ പാര്‍ട്ടിയില്‍ അദീഷത്വം, നേടാന്‍ ഉണ്ടാക്കിയ ഈ ഒരു ' വിവാദ 'ങ്ങളില്‍ ഊന്നി നിന്നുള്ള രാഷ്ട്രീയവും , മാധ്യമങ്ങള്‍ അത് ഊതി വീര്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഉപരി വിപ്ലവമായ രാഷ്ട്രീയത്തില്‍ നിന്ന്  മാറി അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും , വിഷയങ്ങളിലേക്കും സി .പി. എം തിരിച്ചു പോകേണ്ടതുണ്ട്. 

അല്ലാതെ 'നിങ്ങള്‍  ഉദ്ദേശിക്കുന്ന പാര്‍ട്ടി ' അല്ല ഞങ്ങള്‍ എന്നും പറഞ്ഞു നെയ്യാറ്റിന്‍കരയില്‍ കാണിച്ചു തരാം എന്നാണു പറയുന്നതെങ്കില്‍ 'വിവാദനാശന്റെ ' ശ്രമങ്ങള്‍ ഇപ്പോള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല എന്നും  പണ്ടേ പോലെ 'ബൂത്തില്‍' നിന്നും വരുന്ന കണക്കുകള്‍ ഒന്നും ശരിയാവുന്നില്ല എന്നും   വിലയിരുത്തുന്നതായിരിക്കും  നല്ലത്.

വിഘടന വാദികളും പ്രതിക്രിയാ വാദികളും വീണ്ടും പറ്റിച്ചു !!!!

Monday, March 19, 2012

യുവജന സമരക്കാരെ ...ഞങ്ങളെയും ഒന്ന് പരിഗണിക്കണേ ... ..

 കൂട്ട വിരമിക്കല്‍  പിന്‍വലിച്ചു  പെന്‍ഷന്‍ പ്രായം 56 ആക്കാനുള്ള മാണി സാറിന്റെ തീരുമാനം   കുറച്ചു കാലത്തേക്ക് എങ്കിലും പണിയില്ലാതെ നടക്കുന്ന 'യുവജനസംഘടനക  ളുടെയും' ,'യുവാക്കളുടെ' യും തൊഴിലില്ലായമ   പരിഹരിക്കും എന്നാണു ഈ യുള്ളവന് തോന്നുന്നത്.  അതിന്റെ ഔദ്യോഗിക 
ഉദ് ഖാ ടനം നേരത്തെ നിയമസഭയ്ക്ക്  മുന്നില്‍ ഈ പ്രഖ്യാപനം വന്നത് തൊട്ടു നടന്നിട്ടുണ്ട് ....കോലം  കത്തിക്കല്‍ , പോലീസിനെ കല്ലെറിയല്‍ , സര്‍ക്കാര്‍ വാഹനം കത്തിക്കല്‍ , ഉട്  മുണ്ട് ഊരി ഓടല്‍  , കേസ് , ജയില്‍ , കോടതി , തൊഴില്‍  ഇല്ലാതെ കിടന്നിരുന്ന പലര്‍ക്കും  ഇതൊക്കെ തന്നെയും ഒരു 'തൊഴില്‍'  ആയി  മാറിയില്ലേ  ......ഇനി 'യുവജനങ്ങള്‍ക്ക് ' തിരക്കോട് തിരക്ക് തന്നെയാണ്.

യുവ  പ്രതിഷേധം കനക്കുമ്പോള്‍ എല്ലാ യുവജന  സംഘടനക ളുടെയും ഒരു യോഗം മുഖ്യ മന്ത്രി വിളിക്കും , അതില്‍ യുവാക്കള്‍ക്കായി 'കുറേ പദ്ദതികള്‍' പ്രഖ്യാപിക്കും എന്ന് മുഖ്യ മന്ത്രി  പറയുമ്പോള്‍ തന്നെ ഭരണ പക്ഷ യുവജന സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറുകയും , കുറച്ചു കാലം വരെ പോലീസിന്റെ അടിയും , ഇടിയും കിട്ടി മടുക്കുകയും  , പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദം കൂടി ആകുമ്പോള്‍    പ്രതിപക്ഷ യുവ  സംഘടനകള്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയോ ചെയ്യും എന്നതില്‍ കവിഞ്ഞു ഈ വിഷയം എവിടെയും എത്താന്‍ പോകുന്നില്ല എന്നാണു ഈയുള്ളവന് തോന്നുന്നത് . 

മറി ച്ചു അടിസ്ഥാന പരമായി തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതിലും , യുവാക്കളുടെ കാഴ്ചപ്പാട് മാറ്റുന്നതിലും കേരളത്തിലെ യുവ ജനസംഘടനകള്‍  ഈ ഒരു അവസരത്തിലെങ്കിലും ആഴത്തില്‍ ചിന്തിക്കണം .    

കേരളത്തിലെ യുവജനങ്ങളില്‍  വിദ്യാ സമ്പന്നരില്‍ നിന്നുള്ളവരും  , അല്ലാതെയും സര്‍ക്കാര്‍  സര്‍വീസില്‍ എത്ര ശതമാനം   എത്തിപ്പെടുന്നു ???  ഭൂരി ഭാഗവും പുറത്തു നില്‍ക്കുന്നവര്‍ തന്നെയാണ്.  എന്നിട്ടും മറ്റു സംസ്ഥാനങ്ങളിലും , രാജ്യത്തും ഇതിനേക്കാള്‍  പെന്‍ഷന്‍ പ്രായം ഉയര്‍ന്നത്  ആയിട്ടും കേരളത്തില്‍ മാത്രം ഈ വിഷയം വലിയൊരു കോലാഹലമായി മാറുന്നത് യഥ ര്‍ത്തത്തില്‍ യുവജന  സംഘടനകളുടെ പരാജയ ത്തില്‍ നിന്ന്  തന്നെയല്ലേ ?? .  

കേരളത്തിലെ വിദ്യാസമ്പന്നനായ ശരാ ശരി യുവാവിന്റെ   'സ്വപന തൊഴിലിടം'      ഗവണ്മെന്റ് സര്‍വിസ് മാത്രം ആകുന്നതും , അതിനു അമിത
 പ്രാധാ  ന്യവും  കിട്ടുന്നതും ഗവണ്മെന്റ് സര്‍വിസ്  നല്‍കുന്ന  തൊഴില്‍  , സാമ്പത്തിക സുരക്ഷിത ത്വത്തില്‍ നിന്ന് തന്നെയാണ് .  

ഒരു പരിധി വരെ എങ്കിലും  ഈ 'സുരക്ഷിതത്വം'  മറ്റു തൊഴില്‍ മേഖലകളില്‍ കൂടി ഉണ്ടാക്കാനും , മാന്യമായ വേതനവും , ചൂഷണം ചെയ്യപ്പെടാത്ത തൊഴിലിടവും   ഉറപ്പു വരുത്താന്‍  യുവജന  സംഘടനകള്‍ എത്ര മാത്രം പ്രവര്‍ത്തിച്ചിട്ടുണ്ട് ???   ഉണ്ടാക്കാന്‍ സാധിച്ചില്ല   എന്ന് മാത്രമല്ല , പലയിടത്തും നഗ്നമായ വിവേച നങ്ങള്‍ നടക്കുകയും ചെയ്യുന്നു.  

    രാവിലെ എട്ടു തൊട്ടു രാത്രി എട്ടു വരെ പണിയെടുത്താലും രണ്ടായിരത്തില്‍ കൂടുതല്‍  മാസ ശമ്പളം വാങ്ങാന്‍ പറ്റാത്ത സെയില്‍സ്‌ ഗേള്‍ മുതല്‍ ,ഉയര്‍ന്ന  യോഗ്യത ഉണ്ടായിട്ടും പ്രൈവറ്റ് സ്കൂളുകളിലും , കോളേജ് കളിലും മാന്യമായ ശമ്പളം പോലും ലഭിക്കാതെ അവഗണിക്കപ്പെടുന്ന അധ്യാപകര്‍  , അധിക  ജോലി ഭാരത്തിന്റെ പേരില്‍ ഐ .ടി മേഖലകളില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ ,  അര്‍ഹമായ പ്രസവാവധി പോലും ലഭിക്കാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍  ജോലി എടുക്കേണ്ടി വരുന്ന സ്ത്രീകള്‍  തുടങ്ങിയ  , വലിയൊരു വിഭാഗം ഈ ' തൊഴില്‍  സുരക്ഷിത ത്വത്തില്‍ ' നിന്ന് പുറത്തു തന്നെയാണ്  .  ഒരേ അകാദമിക്‌  യോഗ്യത  ഉണ്ടായിട്ടും, ഒരേ ജോലി ചെയ്തു  ,ഒരേ സ്റ്റാഫ്‌ റുമില്‍ ഇരിക്കുന്നവര്‍ക്കിടയില്‍  ' പെര്‍മനന്റ്' അധ്യാപകരെക്കാള്‍   പകുതി ശമ്പളം പോലും കിട്ടാതിരിക്കുന്ന തി ലെ  മാനസിക വിഷമം ഗവണ്മെന്റ്  പ്ലസ്‌ ടു  സ്കൂളില്‍  താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്യുന്ന സുഹൃത്ത്  പങ്കു വെച്ചത് ഇതോടൊപ്പം കൂട്ടി ചേര്‍ക്കുകയാണ് .

 സ്വയം തൊഴില്‍ കണ്ടെത്താന്‍ ഗവണ്മെന്റ് പ്രഖ്യാപിക്കുന്ന പല , പല  അവസരങ്ങളും    നേരാം, വണ്ണം യുവാക്കളില്‍ എത്തിക്കാനും  അവരെ  അതിനു  പ്രാപ്തരാക്കാനും കൂടുതല്‍ ക്രിയാത്മകമായ പരിശ്രമങ്ങള്‍  നടത്താന്‍ ഇനിയെങ്കിലും യുവജന സംഘടനകള്‍ സമയം കാണേണ്ടിയിരിക്കുന്നു .    ഇക്കാര്യത്തില്‍ നമ്മുടെ സംവിധാനങ്ങള്‍ പരാജയപ്പെടും പോലെ പരാജയപ്പെട്ടിരിക്കല്‍ അല്ല പുതിയ കാലത്തെ  യുവ സംഘങ്ങളുടെ ദൌത്യം .    

യുവാക്കളുടെ അവസരം നഷ്ടപ്പെടില്ല എന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ കുറിച്ചു   പറയുന്നുണ്ടെങ്കിലും , അതിനെതിരായി യുവജനസംഘടനകള്‍  ഉയര്‍ത്തുന്ന   നിലപാടുകളുടെ ആത്മാര്‍ത്തത  പൂര്‍ണമായും ചോദ്യം ചെയ്യാതെ തന്നെ പറയട്ടെ ,  എല്ലാവരും  കൂടി സമരം ചെയ്തു സര്‍ക്കാരിനെ  മുട്ട് കുത്തിച്ചു  സര്‍ക്കാര്‍ തീരുമാനം മാറ്റിയാലും   അതിന്റെ നേട്ടം  സര്‍ക്കാര്‍ സര്‍വീസില്‍  എത്തിപ്പെടാന്‍  'കാത്തിരിക്കുന്ന' ഒരു വിഭാഗത്തിന് മാത്രമേ ലഭിക്കുകയുള്ളൂ .  ഇതൊന്നും കാത്തി രിക്കാത്ത , സര്‍വീസില്‍ എത്തിപ്പെടാന്‍
 ' ഭാഗ്യം' ഇല്ലാതെ പോകുന്ന പുറത്തു കിടക്കുന്ന      ഭൂരി ഭാഗത്തിന്റെയും അവസ്ഥ കൂടി ഈ അവസരത്തില്‍ എങ്കിലും യുവജന  സംഘടനകള്‍ ആലോചിക്കണം.  അവരുടെ  പ്രശ്നങ്ങള്‍ക്കും  അടിസ്ഥാന പരമായ പരിഹാരങ്ങള്‍ കണ്ടെത്താനും ഈ യുവജനസംഘടന കള്‍ക്ക്  ബാധ്യത ഇല്ലേ ....?  അവര്‍ക്ക് വേണ്ടിയും സമരങ്ങള്‍  ഉണ്ടാകപ്പെടെണ്ടതല്ലേ ? 

കുറച്ചു കാലമായി കേരളത്തിലെ നഴസുമാര്‍  നടത്തുന്ന സമരം തന്നെ വലിയൊരു ചൂണ്ടു പലകയാണ് , കാലങ്ങളായി അവര്‍ അനുഭവിച്ചു വരുന്ന പീഡനത്തില്‍ നിന്ന് അവര്‍ തന്നെ സ്വയം ഉയര്‍ന്നു വരേണ്ടി വന്നു വിവേചനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍.   പുറത്തു നിന്നുള്ള ഒരു ജാതി, മത ,രാഷ്ട്രീയ യുവജനസംഘടന യുടെയും  മെമ്പര്‍ഷിപ്പ് എടുത്തല്ല അവര്‍ സമരം തുടങ്ങിയതും , വിജയിപ്പിച്ചതും  എന്നത്  എല്ലാ രാഷ്ട്രീയ യുവജന സംഘടനകലെയും ഇരുത്തി ചിന്തിപ്പിക്കേണ്ട  ഒന്നാണ് 

Friday, March 16, 2012

സച്ചിന്‍ ........congraats.......

മാസം തികഞ്ഞു പ്രസവിക്കാന്‍ കാത്തിരിക്കുന്ന സ്ത്രീയുടെയും കുടുംബത്തെയും പോലെ ആയിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി സച്ചിന്‍ ടെണ്ടുല്‍ക്കരും   ക്രിക്കറ്റ്‌ ലോകവും . ക്രിക്കറ്റ്‌ ലോകത്ത് തുല്യത ഇല്ലാത്ത ഇതിഹാസം റെക്കോര്‍ ടുകളുടെ     തോഴന്‍ സച്ചിന്‍ രമേശ്‌  ടെണ്ടുല്‍ക്ക റിന്റെ നൂറാം സെഞ്ചുറി  യാധാര്ത്യം  ആയിരിക്കുന്നു .  ഇന്ന് ബംഗ്ലാദേശ്                 മീര്‍പൂര്‍    സ്റ്റേഡിയത്തില്‍ വെച്ചു ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലാണ്     അപൂര്‍വ്വവും , അതുല്യവുമായ  ഈ നേട്ടം സാക്ഷാ ത്കരിച്ചിരിക്കുന്നത്.  ഏകദിനത്തില്‍ നിന്ന് 49 ഉം ടെസ്റ്റ്‌ ക്രിക്കെറ്റില്‍  നിന്ന് 51 ഉം സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ്‌ ലോകത്തെ തന്റെ ഐതിഹാസികമായ വ്യക്തിത്വത്തെ പുതിയൊരു ലോകത്തേക്കും കൂടി ഈ 39 കാരന്‍ എത്തിച്ചിരിക്കുന്നത്.  

1973 മുംബൈയില്‍ രമേശ്‌ ടെണ്ടുല്‍ക്ക റിന്റെയും , രജിനിയുടെയും പുത്രനായി ജനിച്ച സച്ചിന്‍, സഹോദരന്‍ അജിത്തിന്റെ പ്രേരണ  മൂലമാണ് ക്രിക്കറ്റ്‌ ലോകത്തേക്ക് എത്തിപ്പെടുന്നത്.  1989 ഇല്‍ ‍ 16 വയസ്സില്‍ അന്താരാഷ്‌ട്ര ക്രിക്കെറ്റില്‍ പാകിസ്ഥാനെതിരെ  അരങ്ങേറ്റം കുറിച്ച ഈ പ്രതിഭ  ക്രിക്കറ്റിന്റെയും , തന്റെയും ചരിത്രം പരസ്പരം ഇഴ പിരിയാത്ത തരത്തില്‍  രാജ്യത്തിന് അഭിമാനമായി ഉന്നതങ്ങള്‍ കീഴടങ്ങിയിരിക്കുന്നു.  നമുക്കും അഭിമാനിക്കാം  ഈ പ്രതിഭ ഇന്ത്യക്കാരന്‍ ആയതില്‍....ഇത്തരം നേട്ടങ്ങള്‍ രാജ്യത്തെ കായിക മേഖലകള്‍ക്ക് പുതിയ ഉണര്‍വ്വ് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യാം . ‍

Thursday, March 15, 2012

'താലിബാന്‍' കോടതികള്‍ പോലെ ജയരാജന്‍ കോടതികളോ ...?

 കണ്ണൂരില്‍ കൊല്ലപ്പെട്ട   മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ കൊലക്ക് പിന്നില്‍ നടന്ന ക്രൂര കൃത്യങ്ങള്‍ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളീയ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയോ ,മരവിപ്പിക്കുകയോ ചെയ്യും തരത്തില്‍   ഇന്ന്  മുഖ്യധാര മാധ്യമങ്ങള്‍  റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുകയാണ്.   മതത്തിന്റെ പേരില്‍ നടക്കുന്ന  തീവ്രവാദവും , ഫാസിസവും  പോലെ രാഷ്ട്രീയത്തിന്റെ പേരിലും നടക്കുന്ന ഇത്തരം കാടത്തം പൊതു സമൂഹം ഏറ്റെടുത്തത്  ചര്‍ച്ച ചെയ്യേപ്പെടെണ്ടത്  തന്നെയാണ്. കാരണം ,  രാഷ്ട്രീയ പ്രഭുദ്ദതയുടെ  പേരിലാണ് കേരളം രാജ്യത്ത് ശ്രദ്ധി ക്കപ്പെട്ടത്.  

പാര്‍ട്ടി ഗ്രാമത്തില്‍. നൂറു കണക്കിന് ആള്‍ക്കാര്‍ നോക്കി നില്‍ക്കെ ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്താനും , പിന്നീട് അതിനെ ന്യായീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും സി.പി.എം  ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നു   .  , മാനവികത
 ഉ യര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളെക്കാള്‍  മനുഷ്യത്വത്തിന്റെ  യാതൊരു  മുഖവും  കാണിക്കാത്ത രാഷ്ട്രീയ ഫാസ്സിസം ആണോ  പാര്‍ട്ടി  ഗ്രാമങ്ങളില്‍ സി .പി. എമ്മി ലൂടെ അനുയായികള്‍ പഠിച്ചു വെക്കുന്നത് ...?..ഇത്തരം മാനസികാവസ്തയിലേക്ക് ലേക്ക് അവരെ തള്ളി വിടുന്നത് എന്താണ്  ..? 

ബംഗാളിലും  , കണ്ണൂരില്‍ പോലും സി .പി .എം  നേരിട്ട സമീപ കാല പരാജയങ്ങള്‍   ഇത്തരം ദാര്‍ഷ്ട്യതകളുടെ ഫലമായിട്ടാണ് എന്ന് ഇനിയും സി .പി.എ മ്മില്‍ അസഹിഷ്ണുതയ്ടെ 'രാഷ്ട്രീയ ഫാസിസം'  വളര്‍ത്തുന്നവര്‍ ചിന്തിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ആശയങ്ങളില്‍ നിന്നും, ആള്‍ക്കൂട്ടങ്ങളിലേക്ക് ചുരുങ്ങുന്ന ഒരു പ്രസ്ഥാനമായി അത് മാറും. ലോകത്ത് കമ്മ്യൂണിസം തകര്‍ന്ന ചരിത്രങ്ങള്‍ തന്നെ പരിശോധി ച്ചാല്‍  ഇത് ബോധ്യപ്പെടും . 

  അന്വേഷണസംഘത്തിന് ലഭിച്ചവിവരങ്ങള്‍ ഇങ്ങനെ: ജയരാജന്‍ ആക്രമിക്കപ്പെട്ടതിനുശേഷം അബ്ദുള്‍ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ വള്ളുവന്‍ കടവ് കടന്ന് കീഴററോഡിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടയില്‍ ഇവരെ ഒരുസംഘം പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ അഞ്ചുപേരും പ്രാണരക്ഷാര്‍ഥം അടുത്തുള്ള മുഹമ്മദ് കുഞ്ഞ് എന്നവരുടെ വീട്ടിലേക്ക് ഓടിക്കയറി. ഇതോടെ സംഘടിച്ചെത്തിയവര്‍ വീടുവളഞ്ഞു. അക്രമം ഒഴിവാക്കണമെന്ന് ഒരു രാഷ്ട്രീയബന്ധവുമില്ലാത്ത മുഹമ്മദ്കുഞ്ഞ് ആക്രമിക്കാനെത്തിയവരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. ഇത് അവഗണിച്ച് സംഘത്തിലെ ചിലര്‍ വീട്ടിനുള്ളില്‍ കയറി അഞ്ച് ലീഗ് പ്രവര്‍ത്തകരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. ഇത് മള്‍ട്ടി മീഡിയ മെസേജ്‌വഴി ചില ഫോണുകളിലേക്ക് കൈമാറി. ജയരാജനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഇവരാരൊക്കെയുണ്ടെന്ന് തിരിച്ചറിയാനായിരുന്നു ഇതെന്നാണ് നിഗമനം. ഇതിനിടയില്‍ ലീഗ് പ്രവര്‍ത്തകരും തങ്ങള്‍ അപകടത്തില്‍പെട്ടിരിക്കുകയാണെന്ന് ഫോണിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. 'രാജീവേട്ടനെ വിളിച്ച് കാര്യംപറഞ്ഞാല്‍ തങ്ങളെ ഒഴിവാക്കു'മെന്നായിരുന്നു ഇവര്‍ ഫോണില്‍ പറഞ്ഞത്. കൊല്ലപ്പെട്ട ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദിനെയാണ് പ്രധാനമായും ഇവര്‍ വിളിച്ചത്. ദാവൂദ് സി.പി.എം. അനുഭാവിയായ രാജീവനോട് കാര്യംപറഞ്ഞെങ്കിലും 'എനിക്ക് ഇടപെടാന്‍ കഴിയില്ല, നിങ്ങള്‍ അനുഭവിച്ചോ' എന്നായിരുന്നുമറുപടി. കുറച്ചുസമയത്തിനകം എം.എം.എസ്. കൈമാറ്റംചെയ്തവരില്‍നിന്നുള്ള മെസേജുകള്‍ ആക്രമിക്കാനെത്തിയവര്‍ക്ക് ലഭിക്കുന്നു. ഇതോടെ ഷുക്കൂറിനെയും സഖറിയയേയും ഒഴികെ ബാക്കിയുള്ള മൂന്നുപേരെ മോചിപ്പിക്കുന്നു. ഇവരെ ക്രൂരമായി മര്‍ദിച്ചശേഷം വള്ളുവന്‍കടവ് കടന്നുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സഖറിയയേയും ഷുക്കൂറിനെയും വീട്ടില്‍നിന്നിറക്കി സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ സംഭവമറിഞ്ഞ് നൂറോളംപേര്‍ സ്ഥലത്തെത്തിയിരുന്നു. വയലിനടുത്തുവെച്ച് ആദ്യം സഖറിയയുടെ പുറത്ത് വെട്ടുകയും തലയ്ക്ക് കനമേറിയ വടികൊണ്ട് അടിക്കുകയുംചെയ്തു. കൊലപ്പെടുത്താനാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് ഇതോടെ ഉറപ്പിച്ച ഷുക്കൂര്‍ ഓടാന്‍ശ്രമിച്ചു. അതോടെ വയലില്‍ തള്ളിയിട്ട് ഷുക്കൂറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടാകാത്തരീതിയാണ് ഷുക്കൂര്‍വധത്തിലുണ്ടായതെന്നാണ് പോലീസ് നിഗമനം. പെട്ടെന്നുള്ള പ്രകോപനമായിരുന്നു അക്രമത്തിന് കാരണമെങ്കിലും രണ്ടരമണിക്കൂര്‍നേരമുള്ള ഒരുതരം വിചാരണയാണ് 'വധശിക്ഷ'യ്ക്ക് മുമ്പ് നടത്തിയത്. ഇതിന് രാഷ്ട്രീയത്തിന് അതീതമായ ചില താത്പര്യങ്ങള്‍ ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. അതാണ് പോലീസ് മേധാവികളുടെ ശ്രദ്ധയില്‍പെടുത്തിയത്. പ്രതികളെല്ലാം സി.പി.എം. പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. അജിത്ത്കുമാര്‍, രാജീവന്‍ എന്നിവര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. സംഭവത്തിന് ശേഷമുള്ള പ്രസ്താവനകളും ഗൗരവമായി പോലീസ് നിരീക്ഷിച്ചിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റവരെയുംമറ്റും സഹായിക്കാന്‍ പള്ളികളില്‍നിന്ന് പണംപിരിക്കുന്നതിനെതിരെ സി.പി.എം. രംഗത്തുവന്നിരുന്നു. ഇതും രാഷ്ട്രീയത്തിനപ്പുറമുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.....(മാതൃഭൂമി 15/3/2012)

Sunday, March 11, 2012

"കാപിടല്‍ പണിഷ്മെന്റിനു ശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു ...'അഭിസാരിക '

    സിന്ധു ജോയി എവിടെ എന്ന് അന്വേഷിച്ചു കണ്ടെത്താനാണ്  ഇപ്പോള്‍ സി .പി. എം പറയുന്നത്. ,സുരേഷ്  ഗോപി ചിത്രങ്ങളിലെ പോസ്റ്റുകളില്‍ കാണും പോലെ സിന്ധു ജോയി എവിടെ ?? എന്ന് സഖാവ് വി .എസ്സ്  വിവാദ പരാമര്‍ഷങ്ങലോടെ ചോദിച്ചിരിക്കുന്നു.

  കുറേ നാള്‍ ഉപയോഗിച്ച ശേഷം ഒഴിവാക്കുന്ന അഭിസാരികയെ പോലെ  നിയമ സഭ  ഇല ക്ഷനില്‍  എല്ലായിടത്തും ഉപയോഗിച്ചതിന് ശേഷം സിന്ധു ജോയിയെ യു .ഡി .എഫു വലിച്ചെറി ഞ്ഞിരിക്കുന്നു    എന്നാണു സഖാവ് കണ്ടെത്തിയിരിക്കുന്നത്.

 .  സ്വന്തം പാളയത്തില്‍ നിക്കക്കള്ളിയില്ലാതെ രാജി വെച്ചു പുറത്തു പോയവരെ അന്വേഷിച്ചു കണ്ടെത്താന്‍ സമയം കണ്ടെത്തുന്നതിനേക്കാള്‍ ഇനിയും ആരൊക്കെ മറുകണ്ടം ചാടിപ്പോകും എന്നും , അതിന്റെ കാരണങ്ങളും അന്വേഷിച്ചു നടക്കല്ലേ നല്ലത് സഖാവേ  ? ഇപ്പോള്‍ തന്നെ ഇനിയും മൂന്നു എം .എല്‍ .എ  മാര്‍ മറുകണ്ടം ചാടും എന്ന്  അസൂയക്കാരും ,ഇനിയും ബോംബ്‌ പൊട്ടാന്‍ ഉണ്ടെന്നു കേരള രാഷ്ട്രീയത്തിലെ ജ്യോതിഷ പണ്ഡിതന്‍ സാക്ഷാല്‍ പി .സി .ജോര്‍ജും പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍.   അല്ലാതെ ഇനിയും 'നിങ്ങള്‍ ഉദ്ദേശിക്കുന്ന പാര്‍ട്ടി ' അല്ല  ഞങ്ങള്‍ എന്നും  പറഞ്ഞിട്ട് നടന്നാല്‍ കാലിനടിയിലെ മണ്ണ് ഒ ഒലി ച്ചു പോകുന്നത് പിടിച്ചു നിര്‍ത്താന്‍ പറ്റില്ല.

N:B കൂലം കുത്തി , ശുംബന്‍ , വര്‍ഗ വഞ്ചകന്‍ , കാമ ഭ്രാന്തന്‍ , ഒരുത്തി ,നികൃഷ്ട ജീവി തുടങ്ങിയ വാക്കുകളോ ടൊപ്പം  ഏതായാലും  മലയാള രാഷ്ട്രീയ നിഗണ്ടുവിലേക്ക് ഒരു വാക്കും കൂടി 'അഭിമാനപൂര്‍വ്വം' കടന്നു വന്നിരിക്കുന്നു. അഭിസാരിക. 

 മലപ്പുറം കത്തി ..etc..പറഞ്ഞു നടന്ന സി .പി. എമ്മിനെ,  പവനാഴി ശവമാക്കിയ ' കോടിപതി '
സെ ല്‍ വരാജിനു വിശ്രമിക്കാം , രണ്ടു ദിവസത്തേക്ക് ചാനലുകളില്‍ 'അഭിസാരിക ' ഓടിക്കോലും .    വേണു വീണ മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍  നിന്ന് മൂപ്പര്‍ രക്ഷപ്പെട്ടിരിക്കുന്നു...