പേജുകള്‍‌

Saturday, September 29, 2012

ഇയാള്‍ മരിക്കാന്‍ കാത്തിരിക്കുകയാണോ മനുഷ്യാവകാശം പ്രസംഗിക്കാന്‍ ?

വീണ്ടും അബ്ദുല്‍ നാസര്‍ മദനി മനുഷ്യാവകാശ ലംഖനത്തിന്റെ  നിറഞ്ഞ  രൂപമായി നമുക്ക് മുന്നില്‍ നിസ്സഹായതയോടെ നില്‍ക്കുമ്പോള്‍ നമ്മുടെ നിസ്സംഗത  നമ്മെ  തന്നെ കൊഞ്ഞനം കുത്താത്തത്‌ എന്ത്  കൊണ്ടാണ്  ?  അദ്ദേഹം മരിക്കാനാണോ  നമ്മള്‍ കാത്തിരിക്കുന്നത് മനുഷ്യാവകാശത്തെ കുറിച്ചു പ്രസംഗിക്കാന്‍ ?, ന്യൂസ് ഹവറില്‍ ചര്‍ച്ച നടത്താന്‍ ? എസ് .എം . എസ് പോളില്‍  വോട്ടിടാന്‍ ? ഫേസ് ബുക്കിലെ വാളില്‍ കണ്ണീര്‍ പൊഴിക്കാന്‍ ?

അബ്ദുല്‍ നാസര്‍ മദനി  ഉയര്‍ത്തിയ രാഷ്ട്രീയത്തോടും  , അതിന്റെ വഴികളോടും  ഒരു യോജിപ്പുമില്ല , ഇന്ത്യന്‍ മുസ്ലിംകളുടെ രക്ഷക്ക് അതൊരു പരാജയപ്പെട്ട  രാഷ്ട്രീയമാണെന്ന്   വിലയിരുത്താന്‍ അദ്ദേഹം തന്നെ വലിയൊരു ഉദാഹരണമാണ്  .  മുസ്ലിംകളുടെ മേല്‍ തീവ്രവാദ പട്ടം ചാര്‍ത്താന്‍ വെമ്പല്‍ കൊണ്ട് നടന്നവര്‍ക്ക് മുന്നില്‍ ' വലിയ തീവ്രവാദ '  ചായ  ഉണ്ടാക്കി  സ്വയം കുഴിയില്‍ പോയി വീഴാനേ  ആ രാഷ്ട്രീയ ധാര ഉപകാരപ്പെട്ടിട്ടുള്ളൂ   എന്നതില്‍ കവിഞ്ഞു  മുസ്ലിംകള്‍ക്കോ   , പൊതു സമൂഹത്തിനോ ആ രാഷ്ട്രീയ ധാര കൊണ്ട് ഒരു ഗുണവും ലഭിച്ചിട്ടില്ല . ഓരോ തിരഞ്ഞെടുപ്പ് കാലത്തും പുതിയ 'ഗാന്ധിജിയായും' , 'സഹതാപ തരംഗ'മായും, 'തീവ്രവാദി' യായും   ബഹളം നിറഞ്ഞ ഒരു വിഷയം മാത്രമായിരുന്നു   മദനി



പ്രശ്നങ്ങളെ  കൈകാര്യം ചെയ്യുന്നതില്‍  അദ്ദഹത്തിന്റെ വ്യക്തിത്വത്തിലെ പരിമിതികളും  , പ്രശ്നങ്ങളെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യ കഴിവും  യദാര്‍ത്വത്തില്‍ അദ്ദേഹത്തിനു വിനയാവുകയും   മറ്റുള്ളവര്‍ പരമാവധി  അവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുക്കുകയും ചെയ്തു .

 
ആരായാലും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്കെതിരായി  പ്രവര്‍ത്തിച്ചെന്കില്‍ ശിക്ഷിക്കപെടുക തന്നെ വേണം . ഒരുപാട് വിരോധാഭാസങ്ങള്‍  ഉന്നയിക്കപ്പെടുന്ന ഒരു കേസിലെ   കുറ്റാരോപിതന്‍ മാത്രമാണ് അദ്ദേഹം ഇപ്പോള്‍.  വിചാരണ തടവുകാരനായി , വിദഗ്ധ ചികില്‍സ പോലും നേരാം വണ്ണം ലഭിക്കാതെ ഇനിയും എത്ര വര്‍ഷങ്ങള്‍ അദ്ദേഹം ജയില്‍വാസം തുടരേണ്ടി വരും ...? ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നു .  പ്രധാനമായും വലതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി  നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു , ഇപ്പോള്‍ ഇടതു കണ്ണിന്റെ കാഴ്ച കൂടി നശിക്കുന്നതിലേക്ക് അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ മോശമായിരിക്കുന്നു എന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചവര്‍ വ്യക്തമാക്കുന്നു .   ആരോപിക്കപ്പെടുന്ന കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ കാലാവധി വിചാരണ  തടവുകാരനായിട്ടു  തന്നെ അനുഭവിക്കേണ്ടി വരുന്ന ദുരന്തത്തെ നമ്മള്‍ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ?


കഴിഞ്ഞ കാല അനുഭവങ്ങള്‍ വളരെ ദുഖകരമായിരുന്നല്ലോ .  ഒരു മനുഷ്യ ജീവിതത്തിന്റെ യുവത്വം തുളുമ്പിയ  പത്തു  വര്‍ഷം  ഇത് പോലെ വിചാരണ  തടവുകാരനായി  ജയിലറകളില്‍   ഹോമിക്കേണ്ടി വന്നു .  ഒടുവില്‍ നിരപരാധി എന്ന് പറഞ്ഞു വിട്ടയക്കുമ്പോള്‍ നമ്മള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തി പിടിക്കുന്ന മൌലികാവകാശങ്ങളുടെ   പരിശുദ്ധി തകര്‍ന്നടിഞ്ഞു പോയി .  


തീവ്രവാദി പട്ടം ചാര്‍ത്തി കൊടുത്താല്‍ , അത്തരം പ്രചാരണത്തില്‍ കുടുങ്ങി ജയില്‍ വാസം അനുഭവിക്കേണ്ടി വന്നാല്‍ , വേറെന്ത് പീഡനം സഹിക്കേണ്ടി വന്നാലും അതൊക്കെ അവനു വേണ്ടതാണ് , അനുഭവിക്കെണ്ടതാണ്  എന്ന പൊതു ബോധം  അറിഞ്ഞോ , അറിയാതെയോ കേരളീയ സമൂഹത്തിലും വേരൂന്നി  കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണം തന്നെയാണ് ഇപ്പോള്‍  മദനി വിഷയത്തില്‍ കാണുന്ന  നിസ്സംഗത .  ആ നിസ്സംഗത  അദ്ദേഹത്തെ , അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെ മാറി , മാറി ഉപയോഗിച്ചവരെ പോലും ആഴത്തില്‍           ബാ ധിച്ചിരിക്കുന്നു  .  പൊതു ധാരയില്‍ ആദ്യ കാലത്ത് രൂക്ഷമായ പ്രസംഗങ്ങളിലൂടെ (പിന്നീട് അദ്ദേഹം തന്നെ തള്ളിപ്പറഞ്ഞ)  ഉണ്ടാക്കിയ,   മോശം  ' ഇമേജ് ' ഈ നിസ്സംഗതയെ സ്വാധിനിച്ചിട്ടുണ്ട്  എന്നതും ഒരു  യാദാര്‍ത്യമാണ്   .  ന്യൂനപക്ഷ രാഷ്ട്രീയം പൊതു ധാര യെ വിശ്വസത്തിലെടുത്തിട്ടു വേണം മുന്നോട്ടു പോകാന്‍ എന്ന ഒരു   പാo വും ഇതോടൊപ്പം  വായിക്കപ്പെടെണ്ടതുണ്ട്  .


വിചാരണ തടവുകാരനായി പത്തു  വര്‍ഷം   , അതും തന്റെ നിറഞ്ഞ യൗവ്വനത്തില്‍ . ഒടുവില്‍ നിരപരാധി എന്ന വിധി വരുമ്പോഴേക്കും ഒരു വ്യക്തി ജീവിതത്തിലെ നല്ലൊരു കാലം പൂര്‍ത്തിയായിരുന്നു .  പത്തു  വര്‍ഷം അന്യായമായി തടവിലിടാന്‍  വ്യവസ്ഥിതി ഉള്ള നാട്ടില്‍ ഒരു വ്യക്തിക്ക് നഷ്ടപ്പെട്ടു പോയ ഒരു കാലത്തിനു പകരം  നഷ്ട പരിഹാരം നല്‍കാന്‍ ഒന്നുമുണ്ടായിരുന്നില്ല , ഒരു കടലാസ്സു മിടായി പോലും . തീവ്രവാദി എന്ന പേരില്‍    കേവലം പതിനാലു ദിവസം അന്യായമായി തടവില്‍ കിടക്കേണ്ടി വന്ന ഡോക്ടര്‍  ഹനീഫിനോട് ആസ്ട്രേലിയന്‍  പ്രധാനമന്തി തന്നെ  മാപ്പ് പറഞ്ഞ അനുഭവങ്ങള്‍ ഈ ലോകത്തുണ്ട് . ചാര കേസിന്റെ പേരില്‍ 'വ്യക്തിത്വം' വ്യഭിജരിക്കപ്പെടുകയും , പിന്നീട് നിരപരാധി എന്ന് ഭോദ്യപ്പെടുകയും ചെയ്യപ്പെട്ട തമ്പി നാരായണും , അദ്ദേഹത്തിന് നഷ്ട പരിഹാരം നല്‍കേണ്ടതുണ്ടെന്ന  അടുത്തുണ്ടായ കോടതി വിധിയുമൊക്കെ  എല്ലാ തരത്തിലും ഉണ്ടാകുന്ന അന്യായമായ പീഡനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന നമ്മുടെ സമീപനങ്ങളെ  തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്   .  


നഷ്ടപ്പെട്ടത്‌ ആ കുടുംബത്തിനായിരുന്നു , ഒരു മകനെ , പിതാവിനെ , ഭര്‍ത്താവിനെ. ഏത്   അളവ് കോല്‍ വെച്ചാണ് ആ നഷ്ടങ്ങളെ നമുക്ക് തിട്ടപ്പെടുത്താന്‍ പറ്റുക  ? ഇതേ ദുരന്തം തന്നെ ഈ കേസിലും ആവര്‍ത്തിക്കപെടുമോ എന്ന ആശങ്ക ഉയര്‍ന്നു വരുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത് ?


2006 ല്‍   ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം കേരള  പോലീസിന്റെ  സുരക്ഷയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം , കുടകില്‍ പോയി ബംഗളുരു  സ്ഫോടനത്തിനു പദ്ധതി ഇട്ടു എന്ന് തുടങ്ങി  പിന്നീടങ്ങോട്ടുള്ള  യുക്തിക്ക് പോലും നിരക്കാത്ത  ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം ഇപ്പോള്‍ ജയില്‍ വാസം  അനുഭവിക്കുന്നത് .  തെഹല്‍ക ഈ കേസിലെ ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു കൊണ്ട് വന്നപ്പോള്‍ അതിനു നേത്രത്വം നല്‍കിയ   മാധ്യമ പ്രവര്‍ത്തക ഷാഹിനയും തീവ്രവാദി ആയി .  ഒരു തീവ്രവാദി പട്ടം എങ്ങനെയാ ഉണ്ടാക്കപ്പെടുന്നത് എന്ന് ഷാഹിന  ഈ കേസിന്റെ പിറകില്‍ പോയപ്പോള്‍ ഉണ്ടായ   തന്റെ അനുഭവത്തിലൂടെ പിന്നീട് വ്യക്തമാക്കി .  


  അദ്ദേഹത്തിന്‍റെ  രാഷ്ട്രീയവും , ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളുടെ മെരിറ്റും , ഡി മേരിട്ടിനുമപ്പുറത്തു  ഒരു മനുഷ്യാവകാശ പ്രശ്നമായി അദ്ദേഹംനമ്മുടെ മുന്നില്‍ നില്‍ക്കുന്നുന്ടെന്ന സത്യത്തിന്  മുന്നില്‍ നമുക്ക് കണ്ണടക്കാന്‍ സാധിക്കില്ല . അദ്ദേഹം നിരപരാധി ആയിരിക്കാം , അല്ലാതിരിക്കാം . പക്ഷെ ജാമ്യം പോലും നല്‍കാതെ  , ചികില്‍സക്ക് പോലും അവസരം കൊടുക്കാതെ  ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത് , അതും പത്തു വര്‍ഷം   ഇത് പോലെ പീഡിപ്പിച്ച് നിരപരാധി എന്ന് പറഞ്ഞു വിട്ടയച്ച ഒരാളെ , ഇയാള്‍ക്ക് മാത്രം ഇങ്ങനെ വിധി ഉണ്ടാകുന്നത് എങ്ങനെ ? ഉണ്ടാകപ്പെടുന്നത് എങ്ങനെ ?  പൊതു സമൂഹത്തിന്റെ നീതി ബോധത്തിനു നേരെ ഉയരുന്ന ഈ ചോദ്യത്തിന് ഉത്തരം ഉണ്ടായേ മതിയാവൂ .    

Tuesday, September 25, 2012

മൂക്ക് പൊടി ജിഹാദ്‌ / ന്യൂ ജെനറേഷന്‍ മനോരോഗം



പണ്ടൊക്കെ മാനസിക രോഗികള്‍ , നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ പിരാന്തന്മാര്‍ , ഇവരുടെ  പ്രധാന  പരിപാടി വഴിയെ പോകുന്നവരെ കല്ലെറിയുക , ചീത്ത വിളിക്കുക , ഏകാന്തതയില്‍ മൌനമായി ഇരിക്കുക , പിച്ചും പേയും പറയുക...  ഇമ്മാതിരി വിവിധ കലാ പരിപാടികള്‍ ആയിരുന്നു.


ഇങ്ങനെ കലാ പരിപാടികളുടെ എണ്ണം കൂടുമ്പോള്‍ കുടുംബക്കാരോ , നാട്ടുകാരോ കൂട്ടി മാനസിക രോഗാശുപത്രിയിലേക്ക് കൊണ്ട് പോകും . ഡോക്ടറുടെ  നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഷോക്ക്‌ വേണ്ടവര്‍ക്ക് ഷോക്ക്‌ കൊടുക്കും , മരുന്നില്‍ രോഗം മാറുന്നവര്‍ക്ക് മരുന്ന് കൊടുക്കും ,പൂട്ടിയിടെണ്ടവരെ പൂട്ടിയിടും.


 പക്ഷെ കാലമൊക്കെ മാറിയില്ലേ,   കുണ്ടി  ന്നൊക്കെ പറഞ്ഞാല്‍  വലിയ ന്യൂ ജെനറേഷന്‍  ആകുന്ന കാലമാണ് . ആ കാലത്ത് ചില മാനസിക രോഗികള്‍ ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ നമുക്കാണോ  മാനസിക രോഗമെന്ന് തോന്നി പോവും. 


ശനിയാഴ്ച ബംഗ്ലൂരിലെ ഐ.സ്‌.ആര്‍.ഒ ആസ്ഥാനത്ത് വ്യാജ ഐ .ഡി  കാര്‍ഡ്‌ ഉണ്ടാക്കി   കടക്കാന്‍ ശ്രമിച്ച മലയാളി സ്ത്രീ അഹമ്മദാബാദില്‍ സ്ഥിരതാമസമാക്കിയ കൊല്ലം സ്വദേശി ബ്യൂള .എം.സാം (41) മാനസിക രോഗിയാണേത്രേ  , മുന്‍പ് ലെറ്റര്‍ ബോംബുണ്ടാക്കി പിടിയിലായ രാജീവ്‌ ശര്‍മ്മയെ കുറിച്ചും നമ്മള്‍ കേട്ടത് ഇതേ രോഗം തന്നെയാണ്.  ഇത് പോലെ കുറേ  ന്യൂ  ജെനറേഷന്‍ മനോരോഗികള്‍ ഈ   അടുത്തായി നാട്ടില്‍ ഇറങ്ങിയിട്ടുണ്ട്.  ഹോസ്പിറ്റലില്‍ കൊണ്ട് പോയി ചികില്‍സിക്കാന്‍  ബന്ധുക്കളോ , നാട്ടുകാരോ ഇല്ലാത്ത പാവം മനോരോഗികള്‍ .  


ഇവര്‍ക്ക് മനോരോഗം വന്നാല്‍ ബോംബുണ്ടാക്കും, വിമാനത്തിലും , റെയില്‍  പാളത്തിലും കൊണ്ട് പോയി വെക്കും , രാജ്യത്തെ പ്രധാന നേതാക്കള്‍ക്ക് ഭീഷണി മെയില്‍ അയക്കും , ബംഗ്ലൂര്‍  എന്ന മഹാ നഗരത്തിലെ മറ്റെവിടെയും പോകാതെ   തന്ത്രപ്രധാനമായ ഐ.സ്‌.ആര്‍.ഒ യിലേക്ക് തന്നെകടന്നു ചെല്ലും.എട്ടും പൊട്ടും തിരിയാത്ത'കുടുംബത്തില്‍ പിറന്ന'  മനോരോഗികളുടെ  ഓരോ കൃസൃതിത്തരങ്ങള്  !!!

പക്ഷെ  ഇവന്മാരൊക്കെ ഇങ്ങനെ 'കൃസൃതി' കാട്ടാന്‍  പോവുമ്പോ 'മാധ്യമങ്ങളെ' യും , കവര്‍ സ്റ്റോറി എഴുതാന്‍ പേനയും പിടിച്ചിരിക്കുകയും , ബ്രെയ്കിംഗ് ന്യൂസ് പറയാന്‍ വാ പോളിച്ചിരിക്കുകയും ചെയ്യുന്ന   നമ്മുടെ 'മാധ്യമ' തമ്പുരാക്കന്മാരെയും   ഓര്‍ക്കാതെ പോവുന്നത് ശരിക്കും തെമ്മാടിത്തരം തന്നെയാണ്. ദുഷ്ടന്മാര്‍ !!  

 ഇങ്ങനെ  ക്രുസൃതിത്തരങ്ങള്‍ ഒപ്പിക്കാന്‍ തന്നെ പോവുമ്പോള്‍ എന്തൊക്കെ ചെയ്യാം.ആണുങ്ങള്‍ ആണെങ്കില്‍  ഒന്ന് താടി വെക്കാം  , പറ്റുമെങ്കില്‍ പോകുന്ന വാഹനത്തിനു അറബിയിലെ   വല്ല സ്റ്റിക്കര്‍ പതിക്കാം  , എന്തേലും  ജിഹാദി   പേര് വെച്ചു ഇ മെയില്‍ അയക്കാം .  ചുരുങ്ങിയ പക്ഷം അവസാനം 786 വരുന്ന ഏതെന്കിലും നമ്പരിലേക്ക് ഫോണ്‍ എങ്കിലും ചെയ്യാമായിരുന്നു. പെണ്‍ ആണെങ്കില്‍  ഒരു ഷാള്‍ എങ്കിലും കഴുത്തില്‍ ഇട്ടു പോവാമായിരുന്നില്ലേ .... 



നാല് പേജ് വാര്‍ത്ത , ഒരു മാസം നില്‍ക്കുന്ന അന്വേഷണ പരമ്പര , എന്തൊക്കെ ചെയ്യാമായിരുന്ന വാര്‍ത്തകളാ അവസാന പേജിന്റെ  മൂലയ്ക്ക് ഇപ്പോള്‍ കൊടുക്കേണ്ടി വന്നത്.  മനോരോഗികള്‍ , ഇവര്‍ ദുഷ്ടന്മാര്‍ , കാല മാടന്മാര്‍.  ഛെ .ഛെ എല്ലാം കളഞ്ഞു.   ................................................................................................................................................
  വാര്‍ത്താ അവലോകനം

മൂക്ക്  പൊടി  ജിഹാദ് 

 കാസര്‍ഗോട് .  കാസര്‍ഗോട്ടെ  കാദര്‍ച്ച  കാഞ്ഞങ്ങാട് ടൌണില്‍ വെച്ച്  ഈയിടെ പതിവില്‍ കവിഞ്ഞു തുമ്മിയത്  തീര്‍ത്തും ഗൂഡ ലക്ഷ്യത്തോടെ തന്നെയാണെന്ന് പ്രമുഖ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു.

  കടപ്പുറം സ്വദേശിയായ ഇദ്ദേഹം കപ്പലിലോ , ബോട്ടിലോ എത്തിയ വിദേശ തീവ്രവാദികളെ കയ്യില്‍ നിന്നും കരസ്ഥമാക്കിയ പ്രത്വേഗ  മൂക്ക്  പൊടി  ഇട്ടാണ് തുമ്മിയതെന്നു  സംശയിക്കുന്നതായി മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു  .  രോഗം പരത്തുന്ന അണുക്കള്‍ അടങ്ങിയ  ഈ മൂക്ക് പൊടീ  ഇട്ടു അന്യ മതസ്തര്‍ക്കിടയില്‍ പോയി തുമ്മി അവര്‍ക്കൊക്കെ അണു  ബാധ ഉണ്ടാക്കി രാജ്യത്തെ അസ്വസ്തമാക്കലായിരുന്നു ഇദ്ദേഹത്തിന്റെ  ലക്‌ഷ്യമെന്നു  പ്രശസ്ത രാഷ്ട്രീയ നേതാവ് നരേന്ദ്രന്‍ വ്യക്തമാക്കി . ഈ 'മൂക്ക് പൊടീ'  ജിഹാദി നെതിരെ  അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .  


സുഗന്ധം പരത്തുന്ന മൂക്ക്  പൊടി  കൌതുകമാകുന്നു


കോട്ടയം .  കോട്ടയത്ത്  സുഗന്ധം പരത്തുന്ന മൂക്ക്  പൊടി  കൌതുകമാകുന്നു .  ഇ മൂക്ക്  പൊടി  ഉപയോഗിച്ചു തുമ്മുമ്പോള്‍ ചുറ്റും  സുഗന്ധം 
പരക്കുന്നുവേത്രേ   . ഈ മൂക്ക്  പൊടി  ഇട്ടു ആള്‍ക്കാര്‍ക്കിടയില്‍ വെച്ചു തുമ്മിയാല്‍ നല്ല സുഗന്ധം ഉണ്ടാക്കുന്നു   എന്ന് മാത്രമല്ല ,  അന്തരീക്ഷത്തിലെ പല  അണു ക്കളെയും തുടച്ചു മാറ്റാനും ഇത് ഉപകരിക്കുന്നു എന്ന് മാധ്യമങ്ങള്‍ 'റിപ്പോര്‍ട്ട്' ചെയ്തു .  കുട്ടികള്‍ക്കും , മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന , അണു വിമുക്തമായ  വിദേശ നിര്‍മ്മിതമായ ഈ മൂക്ക് പൊടി യുടെ ഒരു     യുനിറ്റ്  കേരളത്തില്‍ സ്ഥാപിക്കുകകയാണെങ്കില്‍  അത് രാജ്യത്തിന് മുതല്‍ കൂട്ടാകുമെന്നും  പ്രമുഖ  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .


( പട്ടാള വേഷവുമായി ബന്ധപ്പെട്ടുള്ള 

വിവാദങ്ങളുമായി   ഈ മൂക്ക് പൊടിക്ക് എന്തേലും ബന്ധം തോന്നുന്നുവെങ്കില്‍ അത്  തീര്‍ത്തും യാദ്രിശ്ചികമാണ്  )




Wednesday, September 19, 2012

ഇവരാണ് നമ്മ പറഞ്ഞ നടന്‍ ...

.

കുറെ നാളുകളായി കേരളത്തില്‍  നടന്നു കൊണ്ടിരിക്കുന്ന  'വി .എസ്  അച്ചുതാനന്ദന്‍' നാടകത്തിന്റെ പുതിയ എപ്പിസോട്  'കൂടം കുളം' മാധ്യമങ്ങളുടെയും , വി .എസ് ഫാന്‍സിന്റെയും നേത്രത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു .  ടി .പി .വധത്തിനു ശേഷം പാര്‍ട്ടിക്കെതിരെ എന്തേലും നിലപാട് എടുത്തിട്ടോ , അല്ലാതെയോ , 'ജനകീയന്‍ ' പബ്ലിസിട്ടി  കിട്ടാന്‍   ഒന്നും  കിട്ടാതിരിക്കുംബോഴാണ്  കൂടം കുളം കിട്ടിയത്.  നേരത്തെ തയ്യാറാക്കിയ തിരക്കഥ  യുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പതിവ് 'വിവാദ ശൈലിയില്‍'   ആണവ നിലയത്തെ  കുറിച്ചു  കുറെ  ഡയലോഗുകള്‍ തട്ടി വിട്ടു അങ്ങനെ കൂടം കുളം യാത്ര കേരള -തമിഴ്നാട് അതിര്‍ത്തിയായ  കളിയാക്കിവിള യാത്രയായി  അവസാനിപ്പിച്ചു.


 ഡയലോഗുകള്‍ കേട്ടാല്‍  തോന്നും  സി .പി .എം  കഴിഞ്ഞ മാസം അനുമതി കൊടുത്തത് തൊട്ടാണ്  തമിഴ നാട്ടില്‍ കൂടം കുളത്ത് ആണവ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്ന്. കഴിഞ്ഞ ഇരുപതു  വര്‍ഷങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചു  വിവിധ ഘട്ടങ്ങളിലൂടെ  കടന്നു പോയി ഇപ്പോള്‍ നിലയം കമ്മീഷന്‍ ചെയ്യേണ്ട സാഹചര്യമായിട്ടുണ്ട്  . അതിനിടയില്‍ വി .എസ് അഞ്ചു വര്ഷം  മുഖ്യ മന്ത്രിയും ആയി ,  അപ്പോഴും കേരളം തമിഴ്  നാടിന്‍റെ അയല്‍  സംസ്ഥാനമായിരുന്നു.  ആണവ നിലയത്തെ കുറിച്ചുള്ള ആശങ്കകളും  ആകുലതകളും ഇന്നത്തെ പോലെ അന്നും ഉണ്ട് . അപ്പോഴൊക്കെ വി .എസ് . എവിടെ ആയിരുന്നു ?   അന്നൊക്കെ വി എസിന്  വേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു പബ്ലിസിട്ടിക്കു  വേണ്ടി , ഇന്ന് ആണവ നിലയം , നാളെ വേറെ ഒന്ന് . 



    
വിവാദങ്ങള്‍ ഉണ്ടാക്കി   സ്വന്തം പാര്‍ട്ടിയിലെ എതിര്‍ ചേരിയെ അടിക്കാന്‍ കിട്ടുന്ന വടിയെല്ലാം ഉപയോഗിച്ചു താന്‍ മാത്രം മിഷിഹാ യും , ബാക്കിയുള്ളവരൊക്കെ  , കപട  കമമൂനിസ്ടുകളും എന്ന് വരുത്തി തീര്‍ക്കാനുള്ള  പരിശ്രമത്തിന്റെ  പുതിയൊരു ഭാഗം .  താന്‍ എന്നഭാവം               ആവാഹിച്ചിട്ടുള്ള പ്രവര്‍ത്തന രീതി .  അത് കൊണ്ടാണ്  ഇപ്പോഴും മെട്രോ തറകല്ലിടുന്നതില്‍ നിന്ന്  വിട്ടു നില്‍ക്കാനും , പി .സി . ജോര്‍ജിന്റെ മകന്റെ  പാറ മട  അന്വേഷിച്ചു ഒറ്റയ്ക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതും. അല്ലാതെ ഭാവി കാലത്തെ കണ്ടു കൊണ്ടിട്ടുള്ള എന്ത് രാഷ്ട്രീയ , വികസന , പദ്ദതിയാണ്  വി .എസി ന്റെ കയ്യിലുള്ളത് ? .  


മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ്‌ സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ  ഇദ്ദേഹം  തന്റെ  വ്യക്തിപരമായ  പുബ്ലിസിട്ടിക്കു വേണ്ടി  നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു  ആത്മാര്‍ത്ഥതയും  ഉണ്ടായിരുന്നില്ല .


2001 ഇല  വി . എസ്   പ്രതിപക്ഷ നേതാവായത് തൊട്ടാണ് ഇദ്ദേഹത്തിന്റെ  ഈ നാടകങ്ങള്‍ക്ക് വലിയൊരളവില്‍ മാധ്യമ  ശ്രദ്ധയും ,അംഗീകാരവും  കിട്ടുന്നത് . അതെ കാലത്ത്   ദ്രിശ്യ വാര്‍ത്ത മാധ്യമങ്ങളുടെ പ്രവേശനവും, സി .പി . എം  ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ യു.ഡി .എഫ് സ്വീകരിച്ച തെറ്റായ സമീപനവും   ഈ ഒരു പ്രതീതി ഉണ്ടാക്കുന്നതില്‍ വലിയൊരളവു പങ്കു വഹിച്ചു . അത് വരെ പത്രം വായിച്ചു രാഷ്ട്രീയ കാര്യങ്ങള്‍ വിലയിരുത്തിയ മലയാളി പിന്നീട് എല്ലാം നേരിട്ട് ലൈവ് ആയി കാണാന്‍ തുടങ്ങി. അന്നത്തെ ഭരണത്തിനു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍  , വിവാദങ്ങള്‍  ബ്രേകിംഗ് ന്യൂസ്‌ ആയി  കൊടുക്കാന്‍ നെട്ടോട്ടമോടിയിരുന്ന മാധ്യമ പ്രവര്‍ത്തകരും , അതൊക്കെ കാണാന്‍  ആകാംഷയോടെ  കാത്തിരുന്ന  മലയാളി പ്രേക്ഷകര്‍ക്കും മുന്നില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി .എസ്  നിറഞ്ഞു നിന്നു .
വി .എസ്   ' അഭിനയിച്ച ' എ .ഡി .ബി വായ്പയും ,ലാവ്ലിനും , കിളിയൂരും , കവിയൂരും , ഐസ് ക്രീമും ഒക്കെ  'നിറഞ്ഞ സദസ്സില്‍' കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു .  എന്നാല്‍ ഇതിലെയൊക്കെ ആത്മാര്‍ത്തത   എത്രത്തോളം ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ അദ്ദേഹം മുഖ്യ മന്ത്രി  ആകുന്നത് വരെ വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ .


മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍  ,  ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു  . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും  , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു  .  കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ  എതിര്‍  ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . 


'വി .ഐ .പി'  , മന്ത്രി പുത്രന്' ഇങ്ങനെ പല  വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ  ത്തെ അദ്ദേഹം  മറക്കുകയും ചെയ്തു .  ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും  വി .എസ്   മുന്‍പന്തിയില്‍ തന്നെ നിന്നു.   ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?.   അഞ്ചു വര്ഷം  മിണ്ടാതിരുന്ന  ഐസ് ക്രീം കേസ്   ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍  ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടി പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി  കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി .  ഡി . ജി .പി . തന്നെ ഇപ്പോള്‍ ഇക്കാര്യം വ്യ്കതമാക്കുകയും ചെയ്തു . യാതൊരു തെളിവും ഇല്ല എന്ന് കോടതി കണ്ടെത്തിയ പഴയ    ഐ .എസ .ആര്‍ . ചാര  കേസ്  ഒക്കെ  ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട് . 


വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍,  പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത്‌  അരുണ്‍ കുമാറിന് പകരം   ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ  മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ? 


ഇദ്ദേഹത്തിന്റെ  ഈ രാഷ്ട്രീയ  കുതന്ത്രങ്ങല്‍ക്കിടയില്‍ , ബഹളങ്ങള്‍ക്കിടയില്‍  പാര്‍ട്ടിക്കുള്ളിലും, പുറത്തുമുള്ള പലരും ബാലിയാടക്കപ്പെട്ടു.  ഇദ്ദേഹം മാത്രം ഓരോ വിവാദങ്ങള്‍ കഴിയുമ്പോള്‍ വേറൊരു വിവാദം  തേടിയും , പാര്‍ട്ടിയോട്  മാപ്പ് പറഞ്ഞും  പാര്‍ട്ടിക്കുള്ളിലെ എല്ലാ 'സുഖങ്ങളും' നില നിര്‍ത്തി  മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു .  


പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍  പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും   സി .പി .എമ്മിന്റെ  പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല . 

.  


Tuesday, September 18, 2012

നിങ്ങള്‍ പ്രകോപിപ്പിച്ചോളൂ , പക്ഷെ പ്രകോപിതനാവാന്‍ ഞാനില്ല

പ്രവാചകര്‍ മുഹമ്മദ്‌ നബി (സ ) യെ അവഹേളിച്ചു കൊണ്ടുള്ള  ''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്'' എന്ന ചിത്രം മുസ്ലിം ലോകത്തിന്റെ വ്യാപകമായ  പ്രതിഷേധത്തിനു  വക വെച്ചിരിക്കുകയാണ് . പ്രതിഷേധം കൂടുതല്‍ നാടുകളിലേക്കും , അക്രമങ്ങളിലെക്കും പോലും എത്തിപ്പെട്ടിരിക്കുന്നു .   പ്രവാചകന് നേരെയും , ഇസ്ലാമിന് നേരെയുള്ള ഇത്തരം മാന്യമല്ലാത്ത വിമര്‍ശനങ്ങളും  , അവഹേളനങ്ങളും ഇന്നോ , ഇന്നലെയോ തുടങ്ങിയ ഒന്നല്ല  എന്ന് മാത്രമല്ല ഇന്നത്തോടെ അവസാനിക്കുന്ന ഒന്നുമല്ല . 

  മുഹമ്മദ്‌ നബി (സ ) യുടെ മുതുകില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാല ഇട്ടതു തൊട്ടു അദ്ദേഹത്തിന്‍റെ മരണാന്തരം കള്ള പ്രവാചകന്മാരുടെ ആഗമനവും തുടങ്ങി  കാലാന്തരത്തില്‍ വിവധ രൂപങ്ങളില്‍ , ഭാവങ്ങളില്‍,  ഇസ്ലാമിന്റെ ആശയവും അസ്ഥിത്വത്തവും  അസ്വസ്ഥമാക്കിയിരുന്ന വ്യക്തികളില്‍ , സമൂഹങ്ങളില്‍ നിന്നൊക്കെ ഇത്തരം അവഹേളനങ്ങളും  അക്രമങ്ങളും ഇസ്ലാമിന് നേരെ  ഉണ്ടായിട്ടുണ്ട്. 

നിക്ഷിപ്ത താല്‍പര്യങ്ങളില്‍ നിന്ന് കൊണ്ടുള്ള സാമൂഹിക തിന്‍മകളോട്  നേരെ ഇസ്ലാം നിരന്തരം കലഹിച്ചു കൊണ്ടേ  ഇരുന്നു , അടിമത്വത്തിനെതിരായി , പലിഷക്കെതിരായി , വ്യഭിചാരത്തിനും , മദ്യത്തിനുമെതിരായി. പുതിയ കാലത്തില്‍ ഇവയോടും , ചൂഷത്തോടും ഇസ്ലാം പുലര്‍ത്തുന്ന കണിശ  നിലപാടുകള്‍ പലരെയും അസ്വസ്ത്മാക്കുക തന്നെ ചെയ്യുന്നുണ്ട് .  അവര്‍ക്ക് ഇസ്ലാമിന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് തടഞ്ഞു മുസ്ലിംകളെ തീവ്രവാദികലാക്കണം, പ്രവാചകരെ അവഹെളിക്കണം , ഇസ്ലാമിനെ വാളിന്റെ മതമാക്കണം.


ലഭിച്ച  വിവരങ്ങളുടെ അടിസ്ഥാനത്തില്‍  പല പ്രാവശ്യമായി തിരുത്തലുകള്‍ക്ക് വിധേയമാക്കി മുസ്ലിം സമൂഹത്തെ വൈകാരികപരമായി ഇളക്കി വിടുക, അതില്‍ നിന്നും കിട്ടുന്ന പബ്ലിസിറ്റിയില്‍ ലോകത്ത്  അറിയപ്പെടുക ,    എന്ന  ലക്‌ഷ്യം മുന്‍ നിര്‍ത്തി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഈ ചിത്രം. .സല്‍മാന്‍ റുശ്ധിയും,  തസ്ലീമ നസ്രിനും സഞ്ജ രിച്ച അതെ വഴി .   നാളെയും ഇത്തരം വഴി തേടി പലരും  നിങ്ങളുടെ കണ്‍ മുന്നിലും , അല്ലാതെയും  വരും, അവര്‍ക്കുള്ള വഴികള്‍ എളുപ്പമാക്കി കൊടുക്കുക എന്നതല്ല മുസ്ലിമിന്റെ ദൌത്യം .  ക്ഷമയും , വിവേകവും കൊണ്ട് ഇത്തരം ഇസ്ലാം വിരുദ്ധ നീക്കങ്ങളെ തടയിടാന്‍ മുസ്ലിം സമൂഹം കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു . പുതിയ കാലത്തില്‍ ഇത്തരം നീക്കങ്ങളെ പരി പക്വമായ നിലപാടുകളിലൂടെ  ചെറുത്തു  തോല്‍പ്പിക്കാന്‍ മുസ്ലിം സമൂഹം സജ്ജമാകേണ്ടതുണ്ട്  .


 ഒത്തു തീര്‍പ്പിന് നില്ക്കാന്‍ ഇടം നല്‍കാത്ത ഇസ്ലാംഉയര്‍ത്തുന്ന  അധാര്‍മ്മികതയോടുള്ള സന്ധിയില്ലാ  സമരം,സകലമാന  ചൂഷണത്തിന് നേരെ യും ഇസ്ലാം ഉയര്‍ത്തുന്ന വെല്ലു  വിളി, ഇതൊക്കെ മുതലാളിത്വ താല്പര്യങ്ങള്‍ക്ക് വല്ലാത്ത ചൊറിച്ചില്‍ നല്‍കുന്നുണ്ട് . സോവിയറ്റ്‌  യുനിയന്റെ  പതനത്തിനു  ശേഷം ലോകത്തിനു മുന്നില്‍ ഇസ്ലാം  പ്രകടമായി രാഷ്ട്രീയമായി  തന്നെ നില കൊള്ളുന്നത്‌ കൊണ്ട്  , ഇത്തരം ചിത്രങ്ങള്‍ക്കും , സ്രിഷ്ടികള്‍ക്കും എന്ന് മാത്രമല്ല സകലമാന  മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാനും , രാഷ്ട്രീയമായ പിന്തുണ നല്‍കാനും ലോകത്ത് ഒരു ശക്തി തന്നെ നില കൊള്ളുന്നുണ്ട് .

അവരുടെ ലക്‌ഷ്യം ഇസ്ലാം അക്രമത്തിന്റെയും , ആരാജകത്വത്തിന്റെയും മതമാണ്‌ എന്ന് തെറ്റിദ്ധരിപ്പിക്കുക എന്നതാണ്  .അതിനു വേണ്ടി അവര്‍ മുസ്ലിം വൈകാരികതയെ ഉണര്‍ത്താന്‍ പറ്റുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നു . സദ്ദാം ഹുസൈന്‍ പെരുന്നാളിന്റെ തലേന്ന് തൂക്കിലെറ്റപ്പെടുന്നതും , പ്രവാചകന് നേരെയുള്ള കാര്‍ട്ടൂണും , ഒടുവിലത്തെ ഈ ചിത്രമൊക്കെ ഇത്തരം വ്യക്തമായ  ലക്ഷ്യങ്ങളോട് കൂടി  ഉണ്ടാക്കപ്പെട്ടതാണ്.  അവര്‍ തെറ്റി ധരിപ്പിക്കാന്‍  ശ്രമിക്കുന്നത് പോലെ മുസ്ലിംകളില്‍ നിന്ന് വൈകാരികമായി ഉണ്ടാകപ്പെടുന്ന അക്രമങ്ങള്‍  അവര്‍ക്ക് കിട്ടുന്ന അന്ഗീകാരമാവും.   ഇനിയും ഇസ്ലാമിനെ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന വലിയൊരു സമൂഹത്തിനു മുന്നില്‍ കൂടുതല്‍ തെറ്റിധാരണകള്‍ ഉണ്ടാക്കാനെ അതൊക്കെ  ഉപകരിക്കൂ . ഇസ്ലാമിന്റെ വഴിയെ നടന്നു നീങ്ങുന്ന ധര്‍മ്മവും , നീതിയും നില കൊള്ളണം എന്ന് വിശ്വസിക്കുന്ന വലിയൊരു അമുസ്ലിം സമൂഹത്തിന്റെ  വഴി തടയല്‍  എന്ന ലക്‌ഷ്യം എളുപ്പമാവുകയും  ചെയ്യം .

നമ്മുടെ  കേരളത്തില്‍ പ്രവാചകനെ ആക്ഷേപിക്കും വിധത്തില്‍ തയ്യാറക്കിയ ചോദ്യപേപ്പര്‍ വിവാദവും , തുടര്‍ന്നുണ്ടായ കൈ വെട്ടലും തന്നെ എടുത്തു നോക്കൂ.  പ്രവാചകരെ ആക്ഷേപിച്ചതില്‍      പ്രതിഷേദിച്ചു മുസ്ലിം വികാരത്തോട് ആദ്യം  ചേര്‍ന്ന് നിന്ന പൊതു സമൂഹത്തെ , പിന്നീട്  വികാര ജീവികള്‍ ആ അധ്യാപകന്റെ കൈ  വെട്ടിയതോട്   കൂടി പൊതു സമൂഹത്തിനു മുന്നില്‍ തന്നെ  ഇസ്ലാമിനെ കുറിച്ചു വലിയൊരളവില്‍ തെറ്റിധാരണ ഉണ്ടാക്കാനും , മുസ്ലിം വിമര്‍ശകര്‍ക്ക് ആഗോഷിക്കാനും  കൈ വെട്ടു  ഉപകരിച്ചു .  


പ്രകോപനത്തിന്റെ  പല മുഖങ്ങളുമായും പലരും ഇനിയും വരും .  നിങ്ങള്‍ പ്രകൊപിപ്പിച്ചോളൂ , പക്ഷെ പ്രകൊപിതനാവാന്‍ ഞാനില്ല എന്നാവണം ഓരോ മുസ്ലിമിന്റെയും  പ്രതിഞ്ഞ .   ഈ സിനിമ യും , വിവാദവും    അമേരിക്കയിലും , യൂറൊപ്പിലും ചിന്തിക്കുന്ന  ജനങ്ങള്‍ക്കിടയില്‍  പ്രവാചകന്‍ മുഹമ്മദ്‌ (സ ) യെ കുറിച്ചു നന്നായി പഠിക്കാനുള്ള അവസരം ഉണ്ടാക്കാനാണ് പോകുന്നത് . സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം അവിടെ  നടന്ന ഇസ്ലാമിക വിരുദ്ധ പ്രചാരണങ്ങള്‍ ഒരുപാട് പേരെ ഇസ്ലാമിനെ കുറിച്ചു പഠിക്കാനും , പിന്നീട് അവര്‍ ഇസ്ലാം ആശ്ലെഷിക്കനുമുള്ള സാഹചര്യമാണ് ഉണ്ടാക്കിയത് .  മുസ്ലിം സമൂഹത്തിന്റെ സമാധനപരമായ പ്രതിഷേധങ്ങള്‍ അത്തരം സാഹചര്യങ്ങള്‍ക്ക് ആഴം കൂട്ടും.


Sunday, September 16, 2012

കോട്ടപ്പുറത്തിന്റെ ചരിത്രം തേടി ഒരു യാത്ര

കോട്ടപ്പുറത്തിന്റെ പൂര്‍വ കാല ചരിത്രത്തിലേക്ക് നാം ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്.  കാരണം നമുക്ക് അഭിമാനകരമായ  ഒരു ചരിത്രം ഉണ്ട് എന്നത് കൊണ്ട് തന്നെ.  സ്വന്തം അസ്തിത്വത്തെ കുറിച്ച് ബോധ്യമില്ലത്ത   ഒരു സമൂഹത്തിനു എങ്ങനെ നല്ല രീതിയില്‍ വളരാന്‍ കഴിയും ??? നമ്മുടെ നാടിന്റെ ചരിത്രം തേടിയുള്ള ഒരു ചെറിയൊരു അന്വേഷണം ആണിത് .  നീലേശ്വരം രാജ വംശവുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും , കാസറഗോട്  ജില്ലാ  പഞ്ചായത്ത്‌ രചിച്ച ജില്ലയുടെ ചരിത്ര ഗ്രന്ത്തത്തില്‍ നിന്നും , മറ്റുമാണ് പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചത് .     ഒരുപാട് കാര്യങ്ങള്‍ ഇനിയും മറഞ്ഞു കിടക്കുന്നുണ്ട് . അറിഞ്ഞതിലുമപ്പുറം  ചരിത്രം മറഞ്ഞു കിടക്കുന്ന ഒരു നാടിന്റെ ഇന്നലെകലെക്കുറിച്ചു  കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കാന്‍ ,അതിനു കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകാന്‍ ഇതൊരു കാല്‍ വെയ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇടത്തറ  മസ്ജിദ്‌ നാരിയത്‌ സ്വലാത്ത് വാര്‍ഷികത്തിന്റെ suppliment ഇല്‍ പ്രസിദ്ധികരിച്ച ലേഖനം.  വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച സാജിര്‍  ടി .എം .സി , ജാസിം .എം .കെ എന്നിവരെ സ്മരിക്കുന്നു.

കോട്ടപ്പുറം നാടും കോട്ടപ്പുറം കോട്ടയും

കോട്ടപ്പുറം എന്ന നാമത്തില്‍ ഈ നാട് അറിയപ്പെടാന്‍ തുടങ്ങിയതും,അതിനു കാരണം ആകുന്ന തരത്തില്‍ ഇവിടെ ഒരു കോട്ട ഉണ്ടായതും പതിനേഴാം നൂറ്റാണ്ടിനെ പകുതിയില്‍ വെച്ച് ആയിരിക്കണം.  1732 ലാണ് കോലത്തിരിയും ,ഇക്കെരിയും(കര്‍ണാടക രാജാക്കന്മാര്‍  ) തമ്മിലുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് നിലെശ്വരത്തു ഒരു കോട്ട കെട്ടാന്‍ ഇക്കീരിക്‌ അനുവാദം ലഭിക്കുന്നത്.  കോട്ടപ്പുറം കോട്ട രൂപം കൊള്ളുന്നത് അങ്ങനെയാണ്.  1736 ആകുമ്പോഴേക്കും വളപട്ടണം, പുഴ വരെ ജയിച്ചു കയറിയ ഇക്കെരിയന്മാരെ  കൊലതിരിക്കാരും ഡച്ചുകാരും ചേര്‍ന്നു   നേരിട്ടു  .  മടക്കരയില്‍ വെച്ച് നടന്ന ഘോര യുദ്ധത്തില്‍ ഇക്കെരിയന്മാരുടെ കര്‍ണാടക സൈന്യം പരാജയപ്പെട്ടു.എങ്കിലും കോട്ടപ്പുറം കോട്ടയില്‍ അവര്‍ സുരക്ഷിതര്‍ ആയിരുന്നു.ഇംഗ്ലീഷ് ,ഫ്രഞ്ച്,കര്‍ണാടക, കോലത്തിരി , എല്ലാരും കൂടി മലബാറിന്റെ മണ്ണില്‍ രാഷ്ട്രിയ അനിശ്ചിതത്വം ഉണ്ടാക്കിയ ഒരു കാലം ആയിരുന്നു അത്.

1751ആകുമ്പോഴേക്കും കോട്ട ഫ്രഞ്ച് കാരുടെ കയ്യിലായി. ഇംഗ്ലീഷ് കാര്‍ ഈ കോട്ട പിടിച്ചെടുക്കാന്‍ പലപ്പോഴായി ശ്രമിച്ചു.  ഏത്‌  കാലഗട്ടത്തില്‍ ഈ കോട്ട പൂര്‍ണമായി തകര്‍ക്കപ്പെട്ടു, ആ കോട്ടയുടെ വ്യാപ്തിയെകുരിച്ചും കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.  പ്രത്വേഗിച്ചു അതിന്റെ ഒരു അവശിഷ്ടവും ഇന്ന് ബാക്കി ഇല്ലാത്തത്  കൊണ്ടും. ഉള്ളത് നമ്മള്‍ നശിപ്പിച്ചത് കൊണ്ടും.                                             കോട്ടയുമായി ബന്ധപ്പെട്ട   എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ , അല്ലെങ്കില്‍ കോട്ട നില നിന്നിടത്തു വീട് പണിതത് കൊണ്ടായിരിക്കാം നമ്മുടെ  നാട്ടിലെ ഒരു കുടുംബത്തിന് 'കോട്ടയില്‍ ' എന്ന വീട് പേര് ലഭിച്ചത്‌.

കോട്ടപ്പുറം ഒരു തുറ മുഖ  നഗരം

ചരിത്രത്തില്‍ രേഖപ്പെടുത്തിയിടത്തെല്ലാം  കോട്ടപ്പുറം ഒരു വാണിജ്യ നഗരം ആയിട്ടാണ് കാണപ്പെടുന്നത്.  നമ്മുടെ നാടിന്റെ പ്രകൃതി ദത്തമായ സവിശേഷതകള്‍ കാരണം ഇതൊരു തുറമുഖ  നഗരമായി മാറി.  ഇന്നത്തെ കോട്ടപ്പുറം നാടെന്ന സങ്കല്പത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായി നീലേശ്വരം കേന്ദ്രികരിക്കപ്പെട്ടു നടന്ന രാജവംശങ്ങളുടെയും,ഭരണങ്ങളുടെയും ഒരു നഗരവും കച്ചവട കേന്ദ്രവും ആയിരുന്നു കോട്ടപ്പുറം.

12 നൂറ്റാണ്ടിന്റെ അന്ത്യത്തില്‍  കേരള തീരത്ത്‌ സഞ്ചരിച്ച  മാര്‍ക്കോപോളോയുടെ  യാത്ര വിവരണത്തിലോ 14 നൂറ്റാണ്ടില്‍ കേരളം സഞ്ചരിച്ച ഇബ്നു ബത്തൂത്ത യുടെ  യാത്ര വിവരണത്തിലോ നീലേശ്വരം രാജ്യത്തെ കുറിച്ചോ,ഈ മാപ്പിള നഗരത്തെ കുറിച്ചോ വ്യക്തമായി ഒന്നും പറയുന്നില്ല .  അപ്പോള്‍ ഒരു പക്ഷെ നീലേശ്വരം രാജ്യം തന്നെ നിലവില്‍ വന്നിട്ടുണ്ടാകണം   എന്നില്ല.  കാരണം കോലത്തിരി നീലേശ്വരം രാജ്യം പകുത്തു കൊടുക്കുമ്പോള്‍ മാപ്പിള മാരുടെ ആവാസ കേന്ദ്രമായ ഒരു നഗരവും കൊടുത്തിരുന്നു ചരിത്രത്തില്‍ കാണാം.

Manglore  ഇല്‍  നിന്ന് എഴിമലയിലേക്ക്  പുറപ്പെട്ട ഇബ്നു ബത്തൂത്ത ഒരു മുസ്ലിം കേന്ദ്രത്തെ അവഗണിക്കാനുള്ള സാധ്യത കുറവാണ്.  എങ്കിലും 1929 ഇല് ലണ്ടനില്‍ പ്രസിദ്ധികരിച്ച ബത്തൂത്തയുടെ  യാത്ര വിവരണത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ പരിഭാഷകന്‍ എഴിമല യെ കുറിച്ചുള്ള വിവരണത്തില്‍ ഒരു അടിക്കുറിപ്പ് ഉണ്ട് .   അതില്‍ ബത്തൂത്ത എഴിമല തുറമുഖം   എന്ന് വിശേഷിപ്പിച്ചത്  ഇന്ന് നീലേശ്വരം അറിയപ്പെടുന്ന സ്ഥലത്തെ ആയിരിക്കാം എന്നാ സൂചന ഉണ്ടെന്നും, നീലേശ്വരം എന്ന് പറയുമ്പോള്‍ അത് കോട്ടപ്പുറം ആകാനെ സാധ്യത ഉള്ളൂവെന്നും ഇതുമായി ബന്ധപ്പെട്ട്‌ പഠനങ്ങള്‍ നടത്തിയവര്‍ അഭിപ്രായപ്പെടുന്നു.

16 നൂറ്റാണ്ടില്‍ ആദ്യത്തില്‍ കേരളം  സഞ്ചരിച്ച പോര്‍ത്തുഗീസ് സഞ്ചാരി ബുവര്‍ത്തെ ബാര്‍ബോസ      കോ ട്ടിക്കുളത്തിനും  (KOTTIKULAM) എഴിമലക്കും(EZHIMALA) ഇടയില്‍ ഒരു തുറ മുഖ  നഗരം സഞ്ചരിച്ചു വിവരം നല്‍കിയിട്ടുണ്ട്.  " ഇവിടം ഒരു പട്ടണവും തുറമുഖവും  ഉള്ളത് കൊണ്ട് കച്ചവടത്തിനും,ഗതാഗതത്തിനും  സൗകര്യം ഉണ്ട്.  ജനങ്ങള്‍ മുസ്ലിംകളും, ഹിന്ദുക്കളും ആണ് ". ഇങ്ങനെ പോകുന്നു വിവരണങ്ങള്‍.  ഈ തുറ മുഖ  പട്ടണം കോട്ടപ്പുറം ആകാനെ വഴിയുള്ളൂ....

1679-1728  കാലഗട്ടങ്ങളില്‍  വടക്കന്‍ മേഗലകളില്‍ പ്രതാപികള്‍ ആയിരുന്ന ഡചു (DUTCH )കാര്‍ നിലെശ്വരവുമായി  ഉണ്ടാക്കിയ കരാര്‍ പ്രകാരം കുരുമുളക് കച്ചവടം നിലെശ്വരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചരക്കുകള്‍ കാര്യംകൊട്  (KARYAMKODE) പുഴ വഴി കോട്ടപ്പുറം എത്തിച്ചാണ് കയറ്റി അയച്ചതെന്നത് ചരിത്രത്തില്‍ കാണാം.

പിന്നീടുള്ള  ഹൈദര്‍അലി -ടിപ്പു സുല്‍ത്താന്‍  കാലഗട്ടങ്ങളില്‍ തന്നെ നമ്മുടെ നാട്ടിലെ പള്ളികള്‍ക്ക് ഗ്രാന്റ് ലഭിച്ചിരുന്നു എന്നത്   ആ  കാലഗട്ടത്തില്‍ നമ്മുടെ നാടിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

1801 ഇല്‍  നീലേശ്വരം വഴി കടന്നു പോയ ഫ്രാന്‍സിസ്‌ ബുക്കാനന്‍ എന്ന സഞ്ചാരി കോട്ടപ്പുറത്തെ സൂചിപ്പിക്കുന്നത് ഇങ്ങനെ  "ഇന്നതൊരു മാപ്പിള ഗ്രാമം ആണ്,മുന്‍പ്‌ അത് നീലേശ്വരം രാജ്യ വംശത്തിന്റെ തലസ്ഥാനം ആയിരുന്നു."  ടിപ്പു സുല്‍ത്താന്റെ  പതനം നമ്മുടെ നാടിനെയും ബ്രിട്ടീഷ്‌ അധീനതയില്‍ ആക്കി. എങ്കിലും ബ്രിട്ടീഷ്‌ കാല ഗട്ടത്തില്‍ തന്നെ നമ്മുടെ  നാട്ടില്‍ ഒരു സ്കൂള്‍ നിര്‍മിക്കപ്പെട്ടത് ചരിത്രപരമായും കോട്ടപ്പുറത്തിന്റെ  പ്രാധാന്യം കണക്കിലെടുത്താകം .    

 കോട്ടപ്പുറം ഇസ്ലാമിക പാരമ്പര്യം

കേരളത്തില്‍ തന്നെ ഇസ്ലാമിന്റെ ആവിര്‍ഭാവം കച്ചവടാവശ്യാര്‍ത്തം ഇവിടെ എത്തി ചേര്‍ന്ന അറബി സമൂഹവുമായി  ചേര്‍ന്ന് കിടക്കുന്നു.  കോട്ടപ്പുറം ഒരു കച്ചവട കേന്ദ്രം ആയിരുന്നതിനാല്‍       കച്ചവടാവശ്യാര്‍ത്ഥം ഇവിടെ എത്തി ചേര്‍ന്ന വിദേശികളോ  , നേരത്തെ ഇസ്ലാം ആശ്ലേഷിച് ഇവിടെ കച്ചവടത്തിന് വന്ന സ്വദേശികളോ  ആവാം കൊട്ടപ്പുരത്ത്  ഇസ്ലാമിന്റെ ആവിര്‍ഭാവം കുറിച്ചത്‌ എന്ന അനുമാനത്തില്‍ എത്തി ചേരേണ്ടി വരും.

കാസറഗോഡ് ജില്ല പഞ്ചായത്ത് തയ്യാറാക്കിയ ജില്ലയുടെ  ആധികാരിക  ചരിത്ര പഠനങ്ങളില്‍ കണ്ടെത്തിയത്‌ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്ന് സ്ഥിതി ചെയ്തിരുന്നത് കൊട്ടപ്പുറത്ത്  ആയിരുന്നു എന്നാണു.  തളങ്കര മാലിക്‌ ദീനാര്‍ മസ്ജിദും , കോട്ടിക്കുകുളത്തും  , അതിഞ്ഞാ ലിലും ആയിരുന്നു മറ്റു പള്ളികള്‍ സ്ഥിതി ചെയ്തിരുന്നത് എന്നും കൂടി അറിയുമ്പോള്‍ നമ്മുടെ ദീനി പാരമ്പര്യത്തിന്റെ ആഴം  മറ്റു പ്രദേശങ്ങളെ താരതമ്യം ചെയ്‌താല്‍ എത്ര വലുതാണ്‌ എന്ന് മനസ്സിലാക്കാന്‍ പറ്റും.  പക്ഷെ പാരമ്പര്യത്തിന്റെ ഒരു തിരു ശേഷിപ്പും ബാക്കി വെക്കാതെ ഇടത്തറ , ഫത്താഹു ( പുതിയ പള്ളി ), മഖ്ദൂം പള്ളികളും , ഒടുവില്‍ ഫക്കീര്‍ സാഹിബ് വലിയുല്ലാഹിയുടെ മഖാമും പൊളിച്ച് മാറ്റപ്പെട്ടത്   നാടിനു നികത്താന്‍ ആവാത്ത നഷ്ടവും , പുതിയ തലമുറയോട് ചെയ്ത അന്യായവും ആണ്. 


മഖ്ദൂം പള്ളി പരിസരത്തു അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ്‌ ഫക്കീര്‍ സാഹിബ് വലിയുല്ലാഹിയുടെ കാലഗട്ടത്തെ സംബന്തിച്ചു വളരെ പഴയ തലമുറയ്ക്ക് പോലും അറിയില്ലായിരുന്നു എന്നത്  നമ്മുടെ ദീനി പാരമ്പര്യം എന്നത് നൂറ്റാണ്ടുകള്‍ പിറകിലേക്ക് കൂട്ടി കൊണ്ട് പോകുന്നു. 

ഹൈദര്‍ അലി , ടിപ്പു സുല്‍ത്താന്‍ കാലഗട്ടത്തില്‍ തന്നെ നമ്മുടെ നാട്ടിലെ പള്ളികള്‍ക്ക് ഗ്രാന്റ് ലഭിച്ചിട്ടുണ്ട്.

മലബാറിലെ പള്ളി ദര്‍സുകളെ   കുറിച്ചു  പ്രശസത കവി  മര്‍ഹൂം. ടി .ഉബൈദ്‌ സാഹിബ് നടത്തിയ പഠനങ്ങളില്‍ ഉത്തര മലബാറില്‍ ചിര പുരാതനമായ രണ്ടു പള്ളി ദര്സുകളില്‍ ഒന്ന് കോട്ടപ്പുറവും  മറ്റൊന്ന് കീഴുരും ആയിരുന്നു എന്ന് കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

1923 ഇല് കരിംബലപ്പില്‍ വലിയ അബ്ദുള്ള ഹാജി സാഹിബിന്റെ നെത്ര്വത്വത്തില്‍ ആണ്  ഫത്താഹു മസ്ജിദില്‍ (പുതിയ പള്ളിയിലാണ് )  വിപുലമായ തോതില്‍ ദര്‍സ് സ്ഥാപിക്കപ്പെട്ടത്.  അന്ന് മുദരിസ്‌  ആയിരുന്നത് തൃക്കരിപ്പൂര്‍ അബ്ദുള്ള മൌലവി ആണ്.  അബ്ദുള്ള ഹാജി യുടെ മരണ ശേഷം ദര്‍സ് ഇടത്തറ മസ്ജിദിലേക്ക് മാറ്റുകയായിരുന്നു.  പിന്നീട് പാണ്ടിത്യത്തിന്റെ നിറ  കുടങ്ങളും, പ്രഗല്‍ഭരും  ആയ പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ കാലാന്തരം ആയിരക്കണക്കിനു മുതഅല്ലിമുകള്‍ രാജ്യത്തിന്റെ നാനാ ഇടങ്ങളിലേക്ക്‌  ഇവിടുന്നു പഠിച്ചിറങ്ങി. 

ആധുനിക കോട്ടപ്പുറത്തിന്റെ പിതാവ്‌ എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ഞാലിക്കുട്ടി  പട്ടെലര്‍ അവര്‍കളുടെ നേത്രത്വത്തില്‍ 1946 ഇല് ഇസ്ലാഹുല്‍ ഇസ്ലാം സംഘം രൂപികരിക്കപ്പെട്ടു.  അവരുടെ മരണ ശേഷം ഇ. കെ . അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ്‌ എന്ന കാഉ ഹാജി  പ്രസിഡന്റായി ദീര്‍ഖ കാലം സേവനം അനുഷ്ടിച്ചു.  ചില വിഷയങ്ങളില്‍ അദ്ദേഹത്തിനു ഉണ്ടായിരുന്ന അവഗാഹം മറ്റു നാടുകളിലെ പോലും പല പ്രശ്നങ്ങളും തീര്‍ക്കുന്നതിലെ മധ്യസ്ഥ  കേന്ദ്രം ആക്കി കോട്ടപ്പുറത്തെ മാറ്റി. 

1957 ഇല് സമസ്ത നടത്തിയ ആദ്യത്തെ പൊതു പരീക്ഷയില്‍  ഉയര്‍ന്ന വിജയം നേടിയ ചുരുക്കം മദ്രസ്സകളില്‍ ഒന്ന് കോട്ടപ്പുറം നൂറുല്‍ ഇസ്ലാം മദ്രസ്സ  ആയിരുന്നു.  സംസ്ഥാനത്ത് തന്നെ  ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയും നമ്മുടെ മദ്രസ്സയില്‍ നിന്നായിരുന്നു . 

മൂന്നര പതിറ്റാണ്ടില്‍ അധികം കോട്ടപ്പുറം ഖാസിയും , പ്രഗല്‍ഭ പണ്ഡിതനും , ആദൂര്‍ ജന്മ ദേശവും കോട്ടപ്പുറം ശരീഫ ബീവിയെ  നിക്കാഹ്  ചെയ്തു ഇവിടെ താമസം ആക്കിയ അസ്സയ്യിദ്‌ യഹയാ അല്‍ 
അഹു ദലി തങ്ങളെ കുറിച്ചു പുതിയ തലമുറയ്ക്ക് അറിവുണ്ടെങ്കിലും അദ്ദേഹത്തെ സംബന്ധിച്ചു ആഴത്തില്‍ ഉള്ള പഠനങ്ങള്‍ നടത്തപ്പെടെണ്ടതും , അത് രേഖപ്പെടുത്തെണ്ടതും ആണ്.


കിന്നാരതുമ്പികള്‍ 3d

രതി നിര്‍വേദത്തിന്റെ  അഭൂത പൂര്‍വമായ വിജയത്തിനു ശേഷം മാന്യന്‍ മാരുടെ ഇക്കിളിപ്പടങ്ങളായ        രാസ ലീല , ചട്ടക്കാരി , തുടങ്ങിയ ചിത്രങ്ങള്‍ റിമേക്ക്‌  ചെയ്യപ്പെടുകയും , അത്തരം ചിത്രങ്ങള്‍ക്ക് മാധ്യമങ്ങളും , സമൂഹവും വന്‍ പ്രാധാന്യം നല്‍കി ആഗോഷിക്കുകയും  ചെയ്യുന്ന സാഹചര്യത്തില്‍ കിന്നാരതുമ്പികള്‍ 3d  രൂപത്തിലാക്കി റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന്  ഓള്‍  കേരള ഷക്കീല ഫാന്‍സ്‌ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു  . നായികയും , നായകനുമായി  ഷക്കീല തകര്‍ത്തഭിനയിച്ച  കിന്നാരതുമ്പികള്‍ റിമേക്ക്‌  ചെയ്യാന്‍ പറ്റിയ നായികമാര്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഇല്ലാത്തതിനാല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മോഡലില്‍ പഴയ ചിത്രം തന്നെ 3d രൂപത്തിലാക്കി പുറത്തിറക്കണം .


 റുവാണ്ട യിലെ  ജനാധിപത്യ മുന്നേറ്റത്തെ കുറിച്ചും, പോളണ്ടിലെ  ഭരണ മാറ്റവും  , ഇറാനിലെ സാമ്പത്തിക പ്രതിസന്ധി യും തുടങ്ങി    ലോകത്തെ എന്ത് കാര്യത്തെ കുറിച്ചും അഭിപ്രായമുള്ള, വിവരമുള്ള മലയാളികള്‍  മേല്‍ വിലാസം , ടി .ഡി .ദാസന്‍  തുടങ്ങിയ ചിത്രങ്ങളെ  മൈന്‍ഡ് ചെയ്യാതെ ,
4 g യുഗത്തിലും ഇത്തരം ഇക്കിളി ചിത്രങ്ങള്‍ ആഗോഷിക്കാനും മാധ്യമങ്ങള്‍  ഇത്തരം ചിത്രങ്ങള്‍ക്ക് എക്സ്ട്രാ പ്രോമോശന്‍ നല്‍കാനും മുന്നിട്ടിറങ്ങുന്നതിതു   അതീവ സന്തോഷം നല്‍കുന്നുവെന്ന് യോഗം  ഉദ്ഘാ ടനം  ചെയ്ത തമിള്‍നാട് ഷക്കീല  ഫാന്‍സ്‌ പ്രസിഡന്റ്‌ തിരുനല്‍ വേലി ഗോവിന്ദച്ചാമി  അഭിപ്രായപ്പെട്ടു .

കിന്നാരതുമ്പികള്‍ 3d ആക്കി  റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങണം .  Emerging Kerala യിലെ ഏതെന്കിലും വിവാദ  പദ്ദതികള്‍ ഒപ്പിടാനുള്ള ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ സമൂഹവും   , മാധ്യമങ്ങളും കിന്നാരതുമ്പികള്‍ 3d യുടെ  പിറകെ പോവാന്‍ സാധ്യത ഉള്ളത് കൊണ്ട് Emerging Kerala  വിവാദങ്ങളില്‍ നിന്നും സര്‍ക്കാരിനു തടിയൂരാനും കിന്നാരതുമ്പികള്‍   3ഡി ഉപകാരപ്പെടുമെന്നു യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു


ഷക്കീല ചെയ്‌താല്‍ അത് 'വളിപ്പും'  മൂന്നാം കിടയും , മാന്യത്തികള്‍ ചെയ്‌താല്‍ അത് രതിയുടെ ഭിന്ന ഭാവങ്ങളും എന്ന് പറഞ്ഞുള്ള വിവേചനം അംഗീകരിക്കാന്‍ സാധിക്കില്ല എന്നും  , 'കോന്തനാണ് ഭര്‍ത്താവ്‌'  പോലെയുള്ള പരിപാടികളിലെ അവതാരികയായി വരാന്‍ ശക്കീലക്കും അര്‍ഹത ഉണ്ടെന്നും , അതിനു ചാനെലുകള്‍ മുന്നോട്ടു വരണമെന്നും അല്ലെങ്കില്‍ സമര  രംഗത്തിരങ്ങേണ്ടി  വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി .


  'എന്റെ ഇക്കിളികള്‍ ' ആത്മകഥയുടെ രചയിതാവ്‌  ബസ്‌ സ്റ്റാന്റു  കൊച്ഛമ്മിണി യെ യോഗത്തില്‍  ആദരിച്ചു. പ്രശസ്ത  സാഹിത്യകാരന്റെ കൃതിയെയും  പിന്തള്ളി വില്‍പനയില്‍  ' എന്റെ ഇക്കിളികള്‍ മുന്നോട്ടു  പോയി  കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്റെ ഇക്കിളികള്‍ നെഞ്ചിലെറ്റിയ    മലയാളി വായനക്കാരെ യോഗം അഭിനന്ദിച്ചു.




Monday, September 10, 2012

എന്റെ മുട്ടാംബ്ലങ്ങേ നീ വലിയ ആളായല്ലോ

ദിവസവും മെസ്സില്‍  നിന്ന് കിട്ടുന്ന  കോഴിയുടെ വിവിധ വിഭവങ്ങള്‍ കഴിച്ചു, കഴിച്ചു  ഒടുവില്‍  കുറുക്കനായി പോകുമോ എന്ന ഉള്‍വിളി ഉണ്ടായപ്പോഴാണ്  വല്ല പച്ചക്കറിയും  വാങ്ങി എന്തെങ്കിലും സ്വയം അടുക്കളയില്‍ പരീക്ഷിക്കാം എന്ന് തീരുമാനിച്ചത്‌ .

 ' ലുലു ഹൈപര്‍ മാര്‍ക്കെട്ടിലെ വെജിട്ടബിള്‍  സെക്ഷനില്‍ ചീര  തപ്പി നടക്കുന്നതിനിടയിലാണ് യാദ്രിശ്ചികമായി ആ കാഴ്ച കണ്ടത്‌ .  മനോഹരമായ  ചെറിയൊരു പാക്കെറ്റ്  . അതിനുള്ളില്‍ ചെറിയ പഴങ്ങള്‍.  ഫ്യ്സാലിസ് (physalis) എന്ന് പാക്കെറ്റി ന് പുറത്തെഴുതിയിട്ടുണ്ട് . അത് കണ്ടപ്പോ  തോന്നി ഇത് വല്ല ഫിലിപ്പിനി   ഫ്രൂട്സ് ആയിരിക്കും എന്ന്.   എന്നാലും പാക്കെറ്റിനുള്ളിലെ പഴം  സൂക്ഷിച്ചു നോക്കിയപ്പോ എവിടെയോ കണ്ടു മറന്ന പോലെ , എന്തോ ഒരു പരിചയം ഉള്ളത് പോലെ .   വീണ്ടും , വീണ്ടും സൂക്ഷിച്ചു നോക്കി ആരും കാണാതെ ആ    പാക്കെറ്റി ന്റെ പുറം പൊളിച്ചു നോക്കി പഴം  പുറത്തെടുത്തപ്പോഴല്ലേ  ശരിക്കും ഞെട്ടിയത്‌ .   ആദ്യം വിശ്വസിക്കാനായില്ല , പിന്നെയും വിശ്വസിക്കാനായില്ല .  ഇതവന്‍  തന്നെ എന്റെ കളിക്കൂട്ടുകാരന്‍ മുട്ടാംബ്ലങ്ങ (നെട്ടിങ്ങ എന്ന് മറ്റു നാട്ടുകാര്‍ പറയും )  !!! .  .... കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ഒരു നിമിഷം എന്റെ ശരീരമാകെ കുളിര് പകരുന്ന പോലെ തോന്നി 

എത്ര കാലമായിട നിന്നെ കണ്ടിട്ട്  , എടാ  മുട്ടാംബ്ലങ്ങേ  നീ ആളാകെ മാറിയല്ലോട ....കുട്ടിക്കാലത്ത്  കുറ്റിക്കാടുകളിലും , വീടിന്റെ തൊടിയിലും ഉണ്ടായിരുന്ന നീ ഇപ്പൊ വലിയ നിലയിലായി അല്ലെ ..ഗള്‍ഫില്‍ എ.സി ക്കകത്ത് നല്ല   പാക്കെറ്റി ന്റെ ഉള്ളില്‍ പേരും മാറ്റി ഇരിക്കുന്നു  . ഞാന്‍ വില നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി , പതിന ഞ്ഞു പഴമുള്ള  ഒരു  പാക്കെറ്റിനു  6 ദിര്‍ഹംസ് ( നാട്ടിലെ  നൂറു രൂപയുടെ അടുത്തു  വരും ).  എന്റെ റബ്ബേ ...എനിക്ക് വയ്യ , സന്തോഷമായെഡാ  , സന്തോഷമായി , നാട്ടില്‍ ഒരു വിലയുമില്ലാതെ തേരാ പാര നടന്നിരുന്ന  നീ ഇവിടെ എങ്കിലും നല്ലൊരു  നിലയിലായല്ലോ . നീ എപ്പോഴാ പേരൊക്കെ മാറ്റി സായിപ്പായത്‌  ...?എന്ത് പേരിലായാലും നീ എനിക്ക്  എന്റെ പഴയ മുട്ടംബ്ലാങ്ങ തന്നെയല്ലേ .

കുട്ടിക്കാലത്ത്  ഈ   മുട്ടാംബ്ലങ്ങ   ,  പറിക്കാന്‍ പോവുക എന്നത് മറ്റു കൂട്ടുകാരോടൊപ്പം ഒരു ഹരം തന്നെയായിരുന്നു . കുറ്റിക്കാടുകളില്‍  കാടും മുള്ളും  ഒക്കെ തട്ടി മാറ്റി മുട്ടാംബ്ലങ്ങ  പറിച്ചു അതിന്റെ തൊലി കാറ്റില്‍ പറത്തി ഉള്ളിലെ പഴം ഒരുമിച്ചിരുന്നു  കഴിച്ച എത്ര മനോഹരമായ കാലം !!

ചില കൂട്ടുകാര്‍  മുട്ടാംബ്ലങ്ങ എന്ന് കരുതി വിഷക്കായ പറിച്ചതും   ഹോസ്പിറ്റലില്‍ ആയതൊക്കെ ഓര്‍മ്മ വന്നു . പിന്നെ വലുതായപ്പോള്‍ ഈ കൂട്ടുകാരനെ മറന്നു , മുന്‍പ് സുലഭമായി കിട്ടിയിരുന്ന ഈ പഴം ഇപ്പോള്‍ നാട്ടില്‍ കിട്ടാറില്ല. ഈ പഴം അന്വേഷിച്ചു ഒരു കുട്ടിയും പോകാരുമില്ല .  മുറ്റത്തെ മുല്ലകളെ നാം എപ്പഴേ മറന്നു അല്ലെ ...?


Saturday, September 8, 2012

നേരറിയാന്‍ സി .ബി .ഐ...വിയര്‍ക്കാന്‍ സി .പി .എം


 ടി .പി .വധ ത്തിലെ ഉന്നത ഗൂഡാലോചന  പുറത്തു കൊണ്ട് വരാന്‍ സി .ബി .ഐ അന്വേഷണം വേണമെന്ന അദ്ദേഹത്തിന്‍റെ വിധവ രമയുടെ ആവശ്യത്തിന് പൊതു സ്വീകാര്യത കിട്ടുകയും , പിണറായി അല്ലെങ്കില്‍  ,  കോടിയേരി    ചുരുങ്ങി യ പക്ഷം ഏതെങ്കിലും ജയരാജനെയെന്കിലും ഈ കേസിന്റെ പേരില്‍ കുടുങ്ങാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്ന    അച്യുതാന്ദനും കൂടി  സി .ബി .ഐ അന്വേഷണത്തെ പിന്തുണച്ചു   രംഗത്ത് വന്നതോടെ പാര്‍ട്ടി പിടി വള്ളി പോലും ഇല്ലാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ് . 


സി .ബി ഐ അന്വേഷണത്തിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു ആഭ്യന്തര മന്ത്രി തിരുവഞ്ഞൂര്‍ രാധ കൃഷ്ണനും കൂടി വ്യക്തമാക്കിയതോട് കൂടി ഇനി സി .ബി .ഐ  ഓഫീസിന്റെ മുന്നില്‍ ഇ .പി ജയരാജന്റെ നേത്രത്വത്തില്‍ സമരം ചെയ്യലല്ലാതെ വേറൊരു വഴിയും സി .പി .എമ്മിന് മുന്നിലില്ല .


കൂടുതല്‍ അന്വേഷണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഉന്നത തലത്തിലുള്ളവര്‍ കുടുങ്ങുമെന്നത്  മറ്റാരെക്കാളും  സി.പി. എമ്മിന് തന്നെ അറിയാം .  ഫസല്‍ വധക്കേസിലെ  അനുഭവവും  അവര്‍ക്കുണ്ട് .  അത് കൊണ്ടാണ് ടി .പി വധത്തില്‍ സി .ബി .ഐ അന്വേഷണം ഉയര്‍ന്നു വന്ന ആദ്യ നാളുകളില്‍ തന്നെ   മാറാട് 
കൂ ട്ടക്കൊലയുമായി ബന്ധപ്പെട്ടു മറഞ്ഞു കിടന്നിരുന്ന ഒരു വിഷയം ഉയര്‍ത്തി കൊണ്ട് വരാനും, അക്കാര്യത്തിലും  സി ,ബി .ഐ  അന്വേഷണം  ആവശ്യപ്പെട്ടു  പുകമറ സൃഷ്ട്ടിച്ചു മുസ്ലിം ലീഗിനെയും , യു .ഡി .എഫിനെയും പ്രതിരോധത്തിലാക്കി  ടി .പി  വധത്തിലെ 
  സി .ബി .ഐ അന്വേഷണത്തെ തടയിടാന്‍ പറ്റുമെന്നു  സി .പി .എം കരുതിയതു . ഈയൊരു ശ്രമത്തെയും , വിശ്വാസത്തെയുമാണ് മുസ്ലിം ലീഗും ,യു .ഡി .എഫും തുറന്ന സമീപനത്തിലൂടെ തകര്‍ത്തിരിക്കുന്നത്. . 

 മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ   ...മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  വളരെ മുന്‍പേ തന്നെ മുസ്ലിം ലീഗ് അതിന്റെ നിലപാട് വ്യക്തമാക്കിയതാണ് .  എങ്കിലും പലപ്പോഴും പല പുകമറകളും മനപ്പൂര്‍വ്വം  സൃഷ്ട്ടിക്കപ്പെട്ടു . ഈ വിഷയത്തില്‍ ഇപ്പോള്‍ സി .ബി .ഐ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര  സമിതി തീരുമാനിക്കുകയും ഇക്കാര്യം യു .ഡി .എഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇപ്പോള്‍ യു .ഡി .എഫും കൂടി അനുകൂല തീരുമാനം വ്യക്തമാക്കി യതോട് കൂടി മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  സി .ബി .ഐ അന്വേഷണത്തിനുള്ള സാഹചര്യം ഉണ്ടാവുകയാണ് .  യു .ഡി .എഫി നെ പ്രതിരോധിക്കാന്‍ സി .പി എം കരുതി വെച്ചിരുന്ന ഒരു ആയുധം നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല , ടി .പി വധ ത്തില്‍ കൂടുതല്‍ കുരുക്കു വീണു സ്വയം പ്രതിരോധത്തില്‍ ആവുകയും ചെയ്യുകയാണ് സി .പി എം.  


നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ,  മുസ്ലിം ലീഗിനെ കുത്താന്‍ കിട്ടുന്ന എല്ലാ വടികളെയും ആഗോഷിക്കുകയും  , അര്‍മാധിക്കുകയും  ചെയ്യുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് എടുത്ത തുറന്ന സമീപനത്തെ  കണ്ടില്ലെന്നു നടിക്കാന്‍ പ്രത്വേഗം ശ്രദ്ധിച്ചു  .


 ഫസല്‍ വധക്കേസിലെ സി .ബി .ഐ അന്വേഷണം   സി .പി എം നേതാക്കന്മാരുടെ പങ്കു വെളിച്ചത്തു കൊണ്ട് വന്നു  . അണിയറയില്‍ മാത്രം ഉണ്ടായിരുന്ന
 'കാരായി'  മാരും  , മറ്റുള്ളവരും പ്രതിയാക്കപ്പെടുകയും , 
അഴിയെണ്ണു കയും ചെയ്യേണ്ടി വന്നു . നേരത്തെ ഈ കേസില്‍  സി .പി .എം, നേതാക്കള്‍ക്ക് നേരെ അന്വേഷണം വിരല്‍ ചൂണ്ടിയ ഉദ്യോഗസ്ഥന്  തളിപ്പറമ്പില്‍ വെച്ചു നേരിടേണ്ടി വന്ന ക്രൂരമായ മര്‍ദ്ദനത്തെ കുറിച്ചും സി .പി എം മറുപടി പറയേണ്ടി വരും .  ഇക്കാര്യത്തിലും ഇപ്പോള്‍ സി .ബി .എഇ  അന്വേഷണം നടക്കാന്‍ പോവുകയാണ് .


ഫസല്‍ കൊല്ലപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാട്ടിലെ  സമാധനത്തെക്കുറിച്ചും  , ശാന്തിയെകുറിച്ചും ച് കണ്ണ് കലങ്ങുമാറ് സംസാരിച്ച  കാരയിമാരെ  സി .ബി ,എ   കേസില്‍ പ്രതിയാക്കിയപ്പോഴാണ് ഇവരുടെ യദാര്‍ത്ഥ മുഖം  പുറം ലോകം അറി ഞ്ഞത് .  രാഷ്ട്രീയത്തില്‍ ഇറങ്ങിയ സമയത്ത് ഇവന്മാര്‍ വല്ല  നാടകത്തിലോ , സിനിമയിലോ അഭിനയിച്ചിരുന്നെങ്കില്‍ കേരളത്തിലേക്ക് ഓസ്കാര്‍ വരുമായിരുന്നെന്നു  ഏതോരു കലാപ്രേമിയും ആശിക്കുന്ന  തരത്തിലായിരുന്നു  ഫസല്‍ കൊല്ലപ്പെട്ട അന്ന് ഇവര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ അഭിനയം .
( video യുടെ  ലിങ്കു  താഴെ ഉണ്ട് )
 കേസില്‍ കേരള പോല്സിന്റെ അന്വേഷണത്തെ പറ്റാവുന്ന 

വിധത്തിലോക്കെ അട്ടിമറിക്കാന്‍ ശ്രമിച്ച സി .പി .എം  സി ബി .ഐ വന്നപ്പോള്‍ ശരിക്കും വിയര്‍ക്കുക തന്നെ ചെയ്തു .


ശുക്കൂര്‍ വധ കേസിലും സി ,ബി എ  അന്വേഷണം ആവശ്യപ്പെട് 
എം. എസ് .എഫും , യൂത്ത്‌  ലീഗും സമര രംഗത്താണ്.  സമാനതകളില്ലാത്ത  ഈ ക്രൂര കൃത്യത്തിന്റെ പേരില്‍ പി. ജയരാജനും , എം .വി രാജേഷും ഇപ്പോള്‍ തന്നെ  പ്രതിപ്പട്ടികയില്‍ ഉള്ള കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവുമ്പോള്‍ കൂടുതല്‍ തലകള്‍ ഉരുളുക തന്നെ ചെയ്യും . 


കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ചെയ്ത ക്രൂരതകള്‍ക്ക് സി.പി .എമ്മും , ഇത്തരം പെക്കൂത്തുകള്‍ക്ക് അണിയറയില്‍ നിന്ന്  നേത്രത്വം കൊടുത്ത നേതാക്കന്മാരും  സി .ബി ഐ  അന്വേഷണങ്ങള്‍ മുറുകുന്നതോടെ ഭാവിയില്‍ മറുപടി പറയേണ്ടി വരികയും  ,നിയമത്തിന്റെ മുന്നില്‍ അകപ്പെടുകയും ചെയ്യുമെന്ന് തീര്‍ച്ചയാണ്. 

 http://www.chandrikadaily.com/മാറാട്‌: സി.ബി.ഐ അന്വേഷണത്തിന്‌ യു.ഡി.എഫ്‌ ശിപാര്‍ശ



 

 



Tuesday, September 4, 2012

Emerging Kerala - പി .കെ .കുഞ്ഞാലിക്കുട്ടി തല്‍സമയ സംവാദം


Emerging Kerala യുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സുതാര്യമായ സമീപനത്തെക്കുറിച്ചും ,  വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കിയും വ്യവസായ  വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി യുമായി  ഇന്ന് ഏഷ്യാനെറ്റില്‍ നടന്ന ലൈവ് ചര്‍ച്ച . 

Monday, September 3, 2012

Emerging Kerala യില്‍ മലപ്പുറത്ത് കഞ്ചാവ് കൃഷിയോന്നുമല്ലല്ലോ വരാന്‍ പോകുന്നത് ....?

മലപ്പുറത്ത് വികസനം വന്നാല്‍ പുളിക്കുമോ .....? ഒരു പുരോഗമന പ്രസ്ഥാനത്തിന് ഇത്രത്തോളം അസഹിഷ്ണുത പാടുണ്ടോ ....?  കഴിഞ്ഞ ദിവസം തൊട്ടു കൈരളിയിലും, ദേശാഭിമാനിയിലും ഫയങ്ങരമായ ഒരു വാര്‍ത്തയായി വരുന്നത്  Emerging Kerala യില്‍ ഉള്‍പ്പെടുത്തി മലപ്പുറത്ത് വരാന്‍ പോകുന്ന ഒരു പദ്ധതി യെ കുറിച്ചാണ്.  ഇവരുടെ 'ആശങ്ക' കണ്ടാല്‍ തോന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് കഞ്ചാവും , ഹശീഷും കൃഷി ചെയ്യുന്ന പദ്ദതിയാണ് കൊണ്ട് വരാന്‍  ശ്രമിക്കുന്നതെന്ന്.  പതിനായിരക്കണക്കിനു കോടി രൂപയുടെ പദ്ദതികള്‍ പ്രതീക്ഷിക്കുന്ന  Emerging Keralaയിലെ മലപ്പുറത്തെ ഈ ഒരു പദ്ധതി മാത്രം ഉയര്‍ത്തി കാട്ടി  നിഷേധാത്മകമായ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് ? അങ്കമാലിയിലും വല്ലാര്‍പാടത്തും സ്ഥലമുണ്ടായിട്ടും പദ്ധതി മലപ്പുറത്ത് വരുന്നതാണ് ദേശാഭിമാനിക്ക് സഹിക്കാത്തത്‌. 
 വൈദ്യുതി വിതരണം, തെുരുവുവിളക്കുകള്‍, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ 73.81 കോടി മുടക്കി വന്‍കിട സംരംഭകര്‍ക്കായി ഒരുക്കിക്കൊടുക്കും. പദ്ധതിയുടെ അവശേഷിക്കുന്ന മുതല്‍മുടക്കാണ് 2266 കോടി രൂപ. ഇത് സംരംഭകര്‍ മുടക്കണം. 89 ലക്ഷം ചതുരശ്രഅടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. സെന്റര്‍ ഓഫ് എക്സലന്‍സ്, നേഴ്സിങ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍-ആയുര്‍വേദ വിഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം, ആയിരം കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ക്യാന്‍സര്‍ ആശുപത്രി തുടങ്ങിയവ ഉള്‍പ്പെടുന്ന ആരോഗ്യപരിപാലന വിഭാഗം, ടെക്നോളജിയിലും മാനേജ്മെന്റിലും അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്നതാണ് പദ്ധതി. ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയും സ്ഥാപിക്കും.
ദേശാഭിമാനിയുടെ റിപ്പോര്‍ട്ട് പ്രകാരം തന്നെ അവിടെ വരുന്നപദ്ധതിയുടെ രൂപം ഇതാണ്. കഞ്ചാവ് കൃഷിയോന്നുമാല്ലലോ അവിടെ നടപ്പിലാക്കാന്‍ പോകുന്നത്.  പിന്നെന്തിനാ കൈരളിക്കും , ദേശാഭിമാനിയും ഇങ്ങനെ കുറുമ്പ് കാട്ടുന്നത് . 
 
വികസനം അങ്കമാലിക്കപ്പുറം വേണ്ടന്നാണോ  ഇവര്‍ പറയുന്നത്. കോടിക്കണക്കിനു രൂപയുടെ ഒരുപാട് പദ്ദതികള്‍ ഓരോ ജില്ലയിലുമായി , കേരളത്തിന്റെ മൊത്തത്തിലുള്ള വികസനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് Emerging Kerala സങ്ക ടിപ്പിക്കുന്നത് . വികസന സംബന്ധിയായി എന്ത് വന്നാലും അതൊന്നും പറ്റില്ല , പറ്റില്ല എന്ന് പറയുന്നവര്‍ ഒരുപാട് കാലം അധികാര കസേരകളില്‍ ഇരുന്നിട്ടും ഇന്നേ വരെ ഏതെന്കിലും ബദല്‍ വികസന പദ്ദതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടോ ...?  പുതിയ കാലത്തോടും , തലമുറയോടും  സംവദിക്കുന്ന  എന്ത് വികസനമാന് കഴിഞ്ഞ കുറേ കാലമായി കേരളത്തില്‍ നടന്നിട്ടുള്ളത് ..?
 
നാവിട്ടടിക്കാന്‍ വലിയ ചിലവോന്നുമില്ല എന്ന് കരുതി ഇനിയും കേരളത്തെ പിന്നോട്ട് നയിക്കരുത്. കാക്ക ചത്താലും അതിലും സര്‍ക്കാരിന്റെ മറുപടിയും , ന്യൂസ്‌ ഹവര്‍ ചര്‍ച്ചയും കൊണ്ട് 'വിവാദ കൃഷി ' മാത്രം വിളയുന്ന നാട്ടില്‍ വേണ്ടാത്ത വിവാദങ്ങള്‍ കൊണ്ടൊന്നും വെച്ച കാല്‍ പിന്നോട്ട് വെപ്പിക്കാന്‍ ആവില്ല എന്ന് പ്രഖ്യാപിച്ചു മുന്നോട്ടു പോകുന്ന ഉമ്മെന്ചാണ്ടിയുടെ ഇച്ചാ ശക്തിക്കും , സര്‍ക്കാരിനും ശക്തി പകരുക ...തുരപ്പന്മാര്‍ തുറന്നു കൊണ്ടേ ഇരിക്കട്ടെ.....