ഇന്ന് വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയുടെ ജന്മദിനം . 1873 ഇലെ ഇതേ ദിവസത്തിലാണ് കേരളീയ നവോത്ധ്വാനത്തിനു നേത്രത്വം നല്‍കിയ ശ്രീ നാരായണ ഗുരുവിനോടൊപ്പം ചേര്‍ത്തു വെക്കാന്‍ പറ്റുന്ന മഹാനായ വക്കം അബ്ദുല്‍ ഖാദര്‍ മൌലവി ജനിച്ചത് . സമ്പത്തിന്റെയും , വിജ്ഞാന ത്തിന്റെ കലവറ യായിരുന്ന അദ്ദേഹം തന്റെ അറിവും ആരോഗ്യവും സമ്പത്തും സമൂഹത്തിന്റെ യും , വിശിഷ്യാ മുസ്ലിം സമുദായത്തിന്റെയും പുരോഗതിക്കു വേണ്ടി ചിലവഴിച്ചു. വമ്പിച്ച സ്വത്തുക്കളുടെ ഉടമയായിരുന്ന അദ്ദേഹം മരിക്കുമ്പോള്‍ വീട് ജപ്തിയില്‍ ആയിരുന്നു . മാമൂലുകള്‍ കെട്ടിയ തടവറയില്‍ ദീനും ദുനിയാവും നേരാം വണ്ണം തിരിയാതെ നിന്നിരുന്ന മുസ്ലിം സമുടായത്തിനിടയില്‍ അറിവിന്റെ മഹത്വം ഉദ്ഗോഷിച്ച്ചു കൊണ്ട് അദ്ദേഹം അശാന്ത പരിശ്രമം നടത്തി . മുസ്ലിം , അല്‍ ഇസ്ലാം തുടങ്ങിയ പത്രങ്ങളും , അനവധി വായനശാലകളും ,വിദ്യഭ്യാസ സ്ഥാപങ്ങളും അദ്ദേഹം ആരംഭിച്ചു .
സ്വ സമുദായത്തിന്റെ പുരോഗതിയോടൊപ്പം തന്നെ രാജ്യ പുരോഗതിക്കും വേണ്ടി അദ്ദേഹം കഠിന പ്രയതനം ചെയ്തു . അതില്‍ എടുത്തു പറയേണ്ട കാര്യമാണ് നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതീകമായി ഇന്നും ചര്‍ച്ച ചെയ്യുന്ന സ്വദേശാഭിമാനി പത്രത്തിനു അദ്ദേഹം തുടക്കം കുറിച്ചത് . സ്വദേശാഭിമാനി പത്രത്തെ കുറിച്ചും , സ്വദേശാഭിമാനി രാമകൃഷണ പിള്ള യെ കുറിച്ചും എല്ലാവര്ക്കും അറിയും . ആണ്ടു തോറും രാമാകൃഷണ പിള്ളയുടെ ജന്മദിനത്തില്‍ നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ചു ചര്‍ച്ചകളും സെമിനാറുകളും മാധ്യമ വാര്‍ത്തകളും ഉണ്ടാകും . പക്ഷെ , സ്വദേശാഭിമാനി പത്രത്തിനു തുടക്കം കുറിക്കുകയും , പത്രം നില നിര്‍ത്തുന്നതിനു വേണ്ടി രാമകൃഷണ പിള്ളയെ പോലെ തന്നെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത വക്കം അബ്ധുഅല്‍ ഖാദര്‍ മൌലവിക്ക് ചരിത്ര വും വര്‍ത്തമാനവും വേണ്ടത്ര പരിഗണന കൊടുക്കാതെ പോയോ ?
1905 ജനുവരിയിലാണ് സ്വദേശാഭിമാനി പത്രം ആരംഭിക്കുന്നത് . നൂറു രൂപ കൊടുത്താല്‍ തിരുവനന്തപുരത്തു ഒരേക്കര്‍ സ്ഥലം കിട്ടുന്ന കാലത്താണ് പതിനായിരം രൂപ ചിലവില്‍ അദ്ദേഹം അഞ്ചു തെങ്ങില്‍ പത്രത്തിനു വേണ്ടി ആധുനിക സൌകര്യങ്ങളോട് കൂടിയ പ്രസ്സ് സ്ഥാപിച്ചത് . അത്രയും സൌകര്യമുള്ള പ്രസ്സ് അന്ന് സര്‍ക്കാര്‍ പ്രസ്സിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ . അന്താരാഷ്‌ട്ര വാര്‍ത്തകള്‍ നല്‍കിയിരുന്ന റോയിട്ടറുമായി നേരിടു ബന്ധം സ്ഥാപിച്ച ആദ്യത്തെ മലയാളം പത്രവും കൂടിയായിരുന്നു സ്വദേശാഭിമാനി . സി പി ഗോവിന്ധപിള്ള പത്രാധിപറം . വക്കം അബ്ദുല്‍ ഖാദര്‍ മൌലവി മാനജിംഗ് ഡയരക്ടരുമായി സ്വദേശാഭിമാനി തുടക്കം കുറിച്ചു . ഞങ്ങള്‍ക്ക് ഉണ്ടാകുന്ന ആപത്തുകളെ ഭയന്നു പൊതു ജനത്തിന്റെ പ്രശ്നങ്ങള്‍ മറച്ചു വെക്കില്ല എന്ന് സ്വദേശാഭിമാനി ആദ്യ ലക്കത്തില്‍ തന്നെ പ്രഖ്യാപിച്ചു .
1906 ഇലാണ് രാമകൃഷ്ണ പിള്ള പത്രാധിപരായി ചുമതലയെല്‍ക്കുന്നത് . ഭയ കൌടില്യ ലോഭങ്ങള്‍ വളര്ക്കില്ലൊരു നാടിനെ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട് തിരുവിതാംകൂറിലെ രാജാക്കന്മാരുടെയും, ദിവാനമാരുടെയും , തമ്പിമാരുടെയും അഴിമതിയും , കേടു കാര്യസ്ഥത യും , തോന്നിവാസങ്ങളും വിളിച്ചു പറഞ്ഞു കൊണ്ട് സ്വദേശാഭിമാനി ഒരു കൊടുങ്കാറ്റായി മാറി . ഇതോടു കൂടി തന്നെ പത്രാധിപരായ രാമകൃഷണ പിള്ള യെ നിലക്ക് നിര്‍ത്താന്‍ വേണ്ടി മൌലവിയുടെ മേല്‍ ഭയം മൂലം അഭ്യുദകാംഷികലായ പലരും സമ്മര്‍ദ്ദം ചെലുത്തി, ദിവാന്മാരുടെയും തമ്പി മാരുടെയും ഭീഷണികള്‍ ഉണ്ടായി , രാജാക്കന്മാരുടെ ഭാഗത്ത് നിന്നും വലിയ തുക നല്‍കി പ്രസ്സ് ഏറ്റെടുക്കാമെന്ന വാഗ്ദാനങ്ങള്‍ ഉണ്ടായി . പക്ഷെ മൌലവി കുലുങ്ങിയില്ല . സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനു രാമകൃഷണ പിള്ളക്ക് ഒരു തടസ്സവും മൌലവിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല .
1910 ഇല് സ്വദേശാഭിമാനി പത്രം കണ്ടു കെട്ടാനും , രാമക്രിഷണ പിള്ളയെ നാട് കടത്താനും ശ്രീ മൂലം തിരുനാള്‍ രാജാവിന്റെ ഉത്തരവ് ഉണ്ടായി . മൌലവിയുടെ ജീവിത കാലത്ത് തന്നെ പ്രസ്സ് വീണ്ടെടുക്കാന്‍ സാധിക്കുമായിരുന്നിട്ടും അദ്ദേഹം അതിനു മുതിര്‍ന്നില്ല . ആത്മ സുഹൃത്തായ രാമക്രിഷണ പിള്ളയെ നാട് കടത്തിയ , ജനഹിതം പ്രവര്‍ത്തിക്ക്കാത്ത രാജ ഭരണത്തിന്റെ ദയാ ദാക്ഷിണ്യ ത്തില്‍ തനിക്കു പ്രസ്സ് വീണ്ടെടുക്കണ്ട എന്ന് അദ്ദേഹം പ്രഖ്യാപിച്ചു . രാജ ഭരണം അവസാനിച്ചു ജനങ്ങളുടെ ഭരണം വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മക്കള്‍ പ്രസ്സി ന്റെ കാര്യം ഉണര്ത്തിയിട്ടും അവഗണന യാണ് ഉണ്ടായത് . പിന്നീട് 1958 ഇലാണ് പ്രസ്സ് അവരുടെ കുടുംബത്തിനു തിരിച്ചു നല്‍കാന്‍ തീരുമാനം ഉണ്ടായത് . ഇനിയെങ്കിലും സ്വദേശാഭിമാനി യും സ്വദേശാഭിമാനി രാമക്രിഷണ പിള്ളയും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്വദേശാഭിമാനി വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയും ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം .