പേജുകള്‍‌

Sunday, October 20, 2013

ഉള്ളാള്‍ ത്തെ ആടുകള്‍ .

കുഞ്ഞു നാളിലെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നതും വലുതാവുന്തോറും മാഞ്ഞു പോവുകയും ചെയ്ത കാഴ്ചകളില്‍ ഒന്നാണ് ഉള്ളാള്‍ ത്തെ ആടുകള്‍ . കേരള -കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ളാള്‍ എന്ന പ്രദേശത്തു വലിയൊരു മഹാന്റെ ദര്‍ഗ ഉണ്ട് . അഞ്ചു വര്‍ഷം കൂടുംതോറുമാണ് അവിടെ ഉറൂസ് നടക്കാറുള്ളത് . ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉറൂസ് ആയിരിക്കും . അവിടത്തേക്കു പലരും പല നേര്‍ച്ചകളും നേരും . അങ്ങനെ അവിടേക്ക് നേര്‍ച്ചയാക്കുന്ന ആടുകളെ ആണ് ഉള്ളാള്‍ ത്തെ ആടുകള്‍ എന്ന് വിളിക്കുന്നത് . അഞ്ചു വര്‍ഷത്തിനിടയില്‍ ഉറൂസ് നടക്കുന്നു എന്നത് കൊണ്ട് തന്നെ ആളുകള്‍ ആടുകളെ ഉരൂസിന്റെ സമയം ആകുമ്പോള്‍ നെര്‍ച്ചയാക്കിയിട്ടു ഉറൂസ് കമ്മിറ്റിക്ക് നേരിട്ട് എല്പ്പിക്കുകയല്ല പതിവ്‌ , മറിച്ചു ഉരൂസിനു മാസങ്ങളോ , വര്‍ഷങ്ങളോ മുന്നേ തന്നെ നെര്‍ച്ച്ചയാക്കിയ ആടുകളെ കഴുത്തിലൊരു പാക്കും കെട്ടി സ്വതന്ദ്രമായി പറഞ്ഞു വിടും , ആ ആടുകള്‍ പിന്നെ എവിടെന്നോ യാത്ര തുടങ്ങി എവിടെയെക്കെയോ കറങ്ങി നടന്നു വെയിലും മഴയും മഞ്ഞും ഏറ്റു അവസാനം ഉരൂസിന്റെ സമയമാകുമ്പോള്‍ ഉള്ളാള്‍ ത്തെക്ക് താനേ പോകും എന്ന വിശ്വാസമായിരുന്നു ഈ ആടുകളെ ഇങ്ങനെ സ്വതന്ദ്രമായി വിടാനുള്ള കാരണം . ഈ സര്‍വ്വ സ്വതന്ദ്രയയാ ആടുകള്‍ ട്രെയിനിലും , ബസ്സിലും ടിക്കെറ്റ്‌ എടുക്കാതെ യാത്രകള്‍ ചെയ്തു , ജാതിയുടെയും , മതത്തിന്റെയും , ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ അതിനു തോന്നുന്നിടത്തോക്കെ കറങ്ങി നടന്നു . കാസര്‍ഗോട്ടെ റെയില്‍വേ സ്റെഷനിലുകളിലും , ബസ്‌ സ്ടാണ്ടുകളിലും , കടത്തിണ്ണ കളിലും ആളു കൂടുന്നിടത്തും കൂടാത്തിടത്തും ആട്ടിടയനില്ലാത്ത ഈ ആടുകള്‍ കൌതുകമായ ഒരു കാഴ്ചയായി നിറഞ്ഞു നിന്നു . ഉള്ളാള്‍ ത്തെ ആടുകള്‍ എന്നത് കൊണ്ട് തന്നെ ആരും ഉപദ്രവിക്കാന്‍ നില്‍ക്കുകയുമില്ല , മാത്രമല്ല ഇങ്ങനെ നെര്‍ച്ചയാക്കപ്പെടാത്ത നാട്ടില്‍ അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്ന ആടുകളെയും ഉള്ളാള്‍ ത്തെ ആടുകള്‍ എന്ന വിശ്വാസത്തില്‍ ആരും ഉപദ്രവിക്കാതെ നിന്നു . കാസര്‍ഗോട്ടെ ആടുകളുടെ സുവര്‍ണ്ണ കാലഗട്ടം !!!


ഉള്ളാള്‍ ദര്ഗയിലേക്ക് പണം നെര്‍ച്ച്ചയാക്കുന്നവര്‍ ഒക്കെ ആ ആടിന്റെ കഴുത്തിലെ പാക്കില്‍ നാണയങ്ങളും നോട്ടുകളും ഇടും . ആ പണ സഞ്ചിയും തൂക്കി പിടിച്ചു ഈ ആടുകള്‍ എന്റെ നാട്ടിലും വരാറുണ്ടായിരുന്നു , നാടാകെ കറങ്ങി നടന്നു രാത്രിയകുമ്പോ വീടുകളുടെയും കടകളുടെയും തിണ്ണകളില്‍ കിടന്നുറങ്ങി, പിന്നെ ആരോടും യാത്ര പറയാതെ ഒരു ദിവസം മറഞ്ഞു പോകുന്ന ആടുകള്‍.... ഉള്ളാള്‍ ത്തെ ആടുകള്‍ . പണ്ട് ഞങ്ങളുടെ നാട്ടില്‍ നിന്ന് ആരോ ഈ ആടിനെ അറുത്തു തിന്നത് കൊണ്ട് മുഖം തന്നെ കോടി പോയി എന്നൊരു കഥ ഞങ്ങളുടെ നാട്ടിലുണ്ട് , അത് കൊണ്ട് തന്നെ തമാശക്ക് പോലും ഈ ആടിനെ ആരും ഒന്നും ചെയ്യാറില്ല ...ഞാനൊക്കെ ഹൈ സ്കൂളില്‍ എത്തുമ്പോള്‍ തന്നെ ഈ ആടുകള്‍ എന്റെ നാടുകളില്‍ നിന്നും മറഞ്ഞു പോയിരുന്നു , പിന്നെ പിന്നെ ഈ ആടുകള്‍ ചരിത്രത്തിന്റെ മാത്രം ഭാഗമായി . പക്ഷെ കുഞ്ഞു നാളില്‍ ഉണ്ടായിരുന്ന അതെ ചോദ്യം ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നു . ഉരൂസിന്റെ സമയം ആകുമ്പോള്‍ ഈ ആടുകളൊക്കെ ഉള്ളാള്‍ ത്തെ ക്ക് എത്താരുണ്ടായിരുന്നോ ....?


4 comments:

  1. ചില സ്ഥലങ്ങളില്‍ ചില കാലഘട്ടങ്ങളില്‍ ഇതുപോലെ ചില ആളുകളും, "ആടുകളും" വിശ്വാസങ്ങളും ഉണ്ടായിരിക്കും.. അതുപോലെ ചെരിത്രത്തില്‍ മറഞ്ഞ ഒരു വിശ്വാസം 'ഉള്ളാള്‍ത്തെ ആടുകള്‍"....

    ReplyDelete
  2. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.നന്നായിരിക്കുന്നു.

    ReplyDelete
  3. താങ്ക്സ് സാബിർ. പഴയ മറന്നു തുടങ്ങിയ ഒരു കാഴ്ചയായിരുന്നു :)

    ReplyDelete