പേജുകള്‍‌

Monday, July 1, 2013

കിങ്ങിണി കുട്ടന്റെ ചൊറിച്ചില്‍ .....



കാണുന്നിടത്തൊക്കെ പായ വിരിച്ചു കിടന്നിട്ടുണ്ടായിരുന്ന ഒരു മോന്‍ ഇപ്പോള്‍ ലീഗിന് നേരെ ചൊറിയാന്‍ തുടങ്ങിയെന്നു അറിഞ്ഞു . കെ .കരുണാകരന്‍ എന്ന കോണ്‍ഗ്രെസ് രാഷ്ട്രീയത്തിന്റെ അതികായകന്റെ മകന്‍ എന്നതിനപ്പുറം എന്ത് രാഷ്ട്രീയ പ്രസക്തി ആണ് ഈ ഭിക്ഷാടകനുള്ളത് ? പോസ്റ്റര്‍ ഒട്ടിചോ , മുദ്രാവാക്യം വിളിച്ചതിന്റെയോ , താഴെ കിടയില്‍ പ്രവര്‍ത്തിച്ഛതിന്റെയോ പിന്‍ ബലത്തില്‍ രാഷ്ട്രീയത്തില്‍ വന്നതല്ല . അച്ഛന്റെ ബലം മാത്രം , ആ ബലം ഒന്നുണ്ടായത് കൊണ്ടാണ് പണ്ടേ കോണ്‍ഗ്രസുകാര്‍ തന്നെ എറിഞ്ഞു കൊല്ലാതിരുന്നത് . സ്വന്തം അച്ഛനെ തന്നെ തന്റെ താല്പര്യത്തിന് വേണ്ടി ചീത്ത വിളിക്കാന്‍ മടിയില്ലാതിരുന്ന , കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയെ വരെ ഇന്നേ വരെ ആരും ആക്ഷേപിക്കാത്ത തരത്തില്‍ ആക്ഷേപിച്ച ഈ കിങ്ങിണി കുട്ടന് മുന്നണി മര്യാദയുടെ പേരില്‍ ലീഗ് എന്നും സഹായിച്ചിട്ടെ ഉള്ളൂ . .പാണക്കാട്ടെ തറവാട്ട്‌ മുറ്റത്തു സഹായം ചോദിച്ചു വന്നവരെയൊന്നും മടക്കി അയച്ച പാരമ്പര്യം ലീഗിന് ഇല്ലാത്തത് കൊണ്ട് തന്നെ ലീഗ് സഹായിച്ചു . കോഴിക്കോട് ജയിച്ചു കയറി , കൊടുവള്ളിയില്‍ മല്‍സരിച്ചു , രണ്ട

ണ മെമ്പര്‍ഷിപ്പിന് വേണ്ടി കരഞ്ഞു നടക്കുമ്പോള്‍ ലീഗും കൊടുത്ത് ഒരു കൈ താങ്ങ് . അതിനു നന്ദി ലീഗ് ഒരിക്കലും ചോദിച്ചിട്ടില്ല , ചോദിക്കാറുമില്ല , പക്ഷെ നന്ദി കെടും കാണിച്ചു ലീഗിനെ തെറി പറഞ്ഞു നടക്കാമെന്ന് വിചാരിച്ചാല്‍ തെരുവില്‍ യൂത്ത്‌ ലീഗുകാര്‍ ക്ക് പണിയാകും.

ലീഗ് മുന്നണിയില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല എന്നാണു മൂപരുടെ എപ്പോഴും ഉള്ള വലിയ ഡയലോഗ് . കെ .പി .സി .സി പ്രസിഡന്റിന്റെ പേരില്‍ ആധാരം എഴുതി വെച്ചിട്ടുള്ള ഒരു സ്ഥാപനം ഒന്നുമല്ലലോ യു .ഡി .എഫ് . കൂട്ടുത്തരവാദിത്വവും , കൂട്ടായ നെത്രത്വവും ഉള്ള മുസ്ലിം ലീഗും കൂടി ചോരയും നീരും കൊടുത്ത് ഉണ്ടാക്കിയ സംവിധാനം ആണ് യു .ഡി .എഫ് . അതില്‍ നിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പോയി വേറെ മുന്നണി ഉണ്ടാക്കൂ കിങ്ങിണി കുട്ടാ ... കല്യാണം കഴിഞ്ഞു മക്കളും മക്കളെ മക്കളും , അവര്‍ക്കും മക്കളും ആയതിനു ശേഷം പെണ്ണിന്റെ വീടിന്റെ തറവാട് മഹിമ അന്വേഷിക്കുന്നവര്‍ പോയി വേറെ കെട്ടി കാണിക്ക് . അല്ലാതെ ഒരിടത്ത് കെട്ടി അവിടത്തെ ഉപ്പും ചോറും തിന്നും അവിടെ തന്നെ ചര്ദ്ധിച്ച്ചു അശുദ്ധമാക്കുകയല്ല വേണ്ടത്‌ .

ഇടതുപക്ഷ ത്തെ അതികായന്മാരായ ഇ .എം .എസ്സും , അച്ചുതമേനോനും , കോണ്‍ഗ്രസില്‍ അതികയകന്മാരായ കരുണാകരനും ലീഗിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലക്കിയിട്ടുന്ടെന്കില്‍ അറുപതു വര്‍ഷത്തെ പാരമ്പര്യം ഉള്ള ഒരു പ്രസ്ഥാനം ചരിത്രപരമായ അതിന്റെ ദൌത്യവുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും . പക്ഷെ മുരളിധര്ന്മാര്‍ എവിടെ വരെ പോകും , എന്തൊക്കെ ആയി തീരും എന്നത് ചരിത്രം കാണിച്ചു തന്നതാണ് . ഇത്തരം ഇക്കിള്‍ കണ്ണികളെ നിയന്ത്രിച്ചില്ലെങ്കില്‍ ക്ഷീണം ഉണ്ടാവുക കോണ്‍ഗ്രസിനും യു.ഡി .എഫിനുമായിരിക്കും .

2 comments:

  1. അച്ചനെ അങ്ങോട്ടുമിങ്ങോട്ടും താളം തുല്ലിക്കുമ്പോള്‍ ലീഡറെ ജനങ്ങള്‍ നെഞ്ചിലേറ്റി കാരണം ലീഡര്‍ക്ക് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ തന്റെ ഭരണ കഴിവിനൊത്ത് വികസിപ്പിച്ചിരുന്നു....പക്ഷേ ഈ പുത്ര ദോഷം എവിടെയും വാ തുറക്കുന്നതൊക്കെ അച്ചന്റെ മേലാധികാരത്തിന്‍ തണലില്‍ ഒന്ന് വിലസമെന്നായിരുന്നു...വെള്ളാപ്പള്ളി വേദ പുസ്തമെല്ലെങ്കിലും തിരുവിതാകൂറിന്റെ പൊന്നാടയില്‍ അവിടെത്തെ വലിയ തമ്പ്രാനാവാനെങ്കില്‍ ചുരുളിധരാ മോനെ ഇക്കളി ഉണ്ണിത്താന്മാരോട് മതി ലീഗിനോട് വേണ്ട അച്ചുതമേനോനെ കൊണ്ട് വന്ന് കേരളത്തില്‍ ലീഗ് ഭരണം കാഴ്ച വെച്ചതും മോന്റച്ചന് ലീഗിന് മുന്നണി സംവിധാനത്തിന്റെ പോര്‍ക്കള്‍ തീര്‍ത്ത് കമ്മ്യൂണിസ്റ്റ് കാരന്റെ മുന്നിലൂടെ സ്റ്റേറ്റ് കാറില്‍ പോകാന്‍ സാധിച്ചതും ലീഗിന്റെ പിന്‍ ബലമാണെന്നത് മോനൊന്ന് ചരിത്രം വായിച്ചാല്‍ മതി മൂന്ന് രുപന്റെ മെമ്പര്‍ഷിപ്പിന് ഇരക്കുമ്പോഴും മുന്നണി സംവിധാനത്തില്‍ ലീഗ് കൈ കൊണ്ട തീരുമാനങ്ങള്‍ ഇന്ന് ചമല്‍ക്കാരത്തിന്റെ പിന്നിലുണ്ടെന്ന് മനസ്സിലാക്കുന്നത് ...ചക്കരെ നല്ലത്

    ReplyDelete
  2. നന്നികേടിന്റെ പര്യായമായി എന്നും തിളങ്ങി നിന്ന മുരളീധരന്‍ ന്യൂസ് അവരില്‍ ഉണ്ണിത്താന്റെ വാക്കുകളെങ്കിലും ഒന്ന് കേള്‍ക്കനമായിരുന്നു, കേരള രാഷ്ട്രീയത്തില്‍ നില നില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജനിച്ചു വളര്‍ന്ന പ്രസ്ഥാനത്തോട് നന്ദി കേടു കാണിച്ചു മരുകണ്ടം ചാടി .ശതുക്കള്‍ പോലും ആദരിക്കുന്ന സോണിയാജിയെ അതിക്ഷേപിച്ചു. അന്ര്‍ഹമായത് നേടികൊടുത്തു കേരള രാഷ്ട്രീയത്തില്‍ ഇടം നല്‍കിയ ജന്മം നല്‍കിയ അച്ഛനെ പോലും തള്ളിപ്പറയുകയുംഅതിക്ഷേപിക്കുകയും ചെയ്തു കുപ്പ്ര സിദ്ധി നേടിയ മുരളിയെ കേരളം ചവറ്റു കൊട്ടയിലേക്ക് പുറം തള്ളുക തന്നെ ചെയ്യും ..

    ReplyDelete