പേജുകള്‍‌

Wednesday, July 17, 2013

പ്രവാസിയെ നടു റോഡില്‍ വെച്ചു സംഭാവന പിരിക്കല്ലേ ...........

ഗള്‍ഫിലേക്ക് കാലെടുത്തു വെക്കുന്നതോട് കൂടി സ്വാഭാവികമായി തന്നെ ഒരാളില്‍ കുടുംബത്തോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വം വര്‍ധിക്കുന്നതായാണ് കാണുന്നത് . അസുഖം വന്നു ആഴ്ചകളോളം ബുദ്ധിമുട്ടിയാലും ആശുപത്രിയില്‍ പോകാതെ നിക്കുമെങ്കിലും , നാട്ടില്‍ ആര്‍ക്കെങ്കിലും ജലദോഷം വന്നെന്നാല്‍ അവന്റെ മനസ്സ് പിടയും , എവിടുന്നെങ്കിലും പണം സംഘടിപ്പിച്ചു നാട്ടിലേക്ക് അയക്കുകയും ചെയ്യും . ഇവിടെ 'പെനടോലും' കഴിച്ചു അസുഗത്തോട് അവന്‍ പോരാടും . നാട്ടിലെ പള്ളിയും മദ്രസ ഉണ്ടാക്കാലോ , ക്ലബ്‌ വാര്‍ഷികമോ , റിലീഫ്‌ പ്രവര്‍ത്തനങ്ങളോ , ആഗോഷങ്ങലോ , സ്ഥാപനങ്ങളുടെ നിര്‍മ്മാണമോ പ്രവാസി അവന്റെ പങ്കു അങ്ങോട്ട്‌ വിളിച്ചു കൊടുക്കും . അവനോടു ചോദിച്ചാല്‍ കടം വാങ്ങി എങ്കിലും അവന്‍ പണം കൊടുത്തയക്കും .

 

കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ നാട്ടിലേക്ക് അയക്കാനുള്ള ത്വര ആണ് അവനു എപ്പോഴും. രൂപയുടെ മൂല്യം എത്ര കുറഞ്ഞാലും വീണ്ടും കുറയുമോ എന്ന് എക്സ്ച്ചെഞ്ഞില്‍ പോയി നോക്കും . അവനവന് വേണ്ടി അഞ്ഞൂറ് രൂപ എങ്കിലും മാറ്റി വെച്ചില്ലേലും ഒരു രൂപ എങ്കിലും അധികം നാട്ടിലേക്ക്‌ വിടാനുള്ള പരക്കം പാച്ചില്‍. ചുരുക്കിപറഞ്ഞാല്‍ , നാടും, നാട്ടാരും , വീടും വീട്ടരെയും എപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്ന പ്രവാസികളെ നാട്ടിലും, വീടിലും എങ്ങനെ സഹായിക്കണം എന്ന് പ്രവാസികളെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല . ഇതൊക്കെ പറയാനുള്ള കാരണം കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വര്‍ഷത്തിലോ , രണ്ടു വര്‍ഷത്തിണോ ഇടയില്‍ നാട്ടില്‍ ലീവിന് പോയാല്‍ സംഭാവനയുടയൂം പിരിവിന്റെയും പേരില്‍ ചിലര്‍ നടു റോഡില്‍ വെച്ചു പ്രവാസികളെ റാഗിംഗ് ചെയ്യുന്നത് കാണുന്നത് കൊണ്ടാണ് . ഇപ്പോള്‍ നാട്ടില്‍ നാലാള്‍ കൂടിയാല്‍ ഒരു സംഘടന ആയി , പിന്നെ പരിപാടിയായി , പിരിവായി . അതിനിടയിലെക്കയിരിക്കും ഒരു ഗള്‍ഫുകാരന്‍ കടന്നു വരുന്നത് . പിന്നെ നാട്ടില്‍ ഉള്ള എല്ലാ സംഘടനകളും പരിപാടി ഉണ്ടെങ്കിലും ഇല്ലെങ്കിലും രസീറ്റും എടുത്തു അവന്‍ പുറത്തിറങ്ങുന്നുണ്ടോ എന്ന് നോക്കിയിരിപ്പായി . ചിലപ്പോള്‍ കയ്യില്‍ കാഷ്‌ ഇല്ലാത്തത്‌ കൊണ്ട് ഭാര്യയുടെ കെട്ട് താലി പണയം വെച്ചു വരുന്നതിനിടയിലയിരിക്കും നടു റോഡില്‍ വെച്ചു ഈ പിരിവു സംഘം പിടി കൂടുക . യാതൊരു ചര്‍ച്ചക്ക് പോലും നിക്കാതെ വലിയൊരു തുക രസീറ്റും എഴുതി അവന്റെ കീശയില്‍ ഇട്ടു കൊടുക്കും . പാവം അത് കൊടുക്കാതെ , ആദ്യ കാല പ്രവാസികള്‍ ഉണ്ടാക്കിയ പൊങ്ങച്ചവും , ദുരഭിമാനവും അവനും കൂടി കാത്തു കൊള്ളണമല്ലോ .

 

ദയവായി നാട്ടിലുള സംഘടന പ്രവര്‍ത്തകരോട് ഒരു അപേക്ഷ , നാട്ടില്‍ സമാധാനത്തോടെ ജീവിക്കാന്‍ വര്‍ഷത്തിലോ രണ്ടു വര്‍ഷത്തിനിടയിലോ നാട്ടിലേക്ക്‌ വരുന്ന പ്രവാസികളെ നടു റോഡില്‍ വെച്ചു പിരിവിന്റെ പേരില്‍ സംഘം ചേര്‍ന്ന് 'കൈ കാര്യം' ചെയ്യരുത്‌ . കാര്യങ്ങള്‍ സ്വകാര്യമായി ആരെങ്കിലും പറഞ്ഞാല്‍ തന്നെ കയ്യില്‍ പണം ഉണ്ടെങ്കില്‍ അവന്‍ തരും . ഇല്ലെങ്കില്‍ അവനു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അവന്‍ തീര്‍ച്ചയായും ചെയ്യും . അല്ലാതെ നടു റോഡില്‍ വെച്ചു സാമൂഹിക കാര്യങ്ങളെ കുറിച്ചു ക്ലാസ്സു എടുത്തു കൊടുത്ത് രസീട്ടു അവന്റെ പോക്കെറ്റില്‍ ഇട്ടു കൊടുക്കുന്ന ഏര്‍പ്പാട് ശരിയല്ല .

1 comment:

  1. പ്രവാസിയുടെ പ്രയാസങ്ങൾ. അത് എല്ലാം അവൻ അവൻ തന്നെ തീർക്കുന്നു

    ReplyDelete