പേജുകള്‍‌

Monday, July 1, 2013

ഫെയിസ്ബുക്കിലെ മുസ്ലിം രാഷ്ട്രീയം

മതവുമായി ഏറ്റവുമധികം ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ 'മുസ്ലിം വിഷയങ്ങള്‍' എപ്പോഴും ചൂടുള്ള ചര്‍ച്ചകള്‍ തന്നെയാണ് . പലപ്പോഴും ചൂട് ഉണ്ടാക്കുന്നത് മുസ്ലിം സമുദായം തന്നെയായിരിക്കും . അതിന്റെ അനന്ധ സാധ്യതകള്‍ മുതലെടുത്ത് കൊണ്ട് തന്നെ ഇറക്കപ്പെട്ട ഇസ്ലാം വിരുദ്ധ പുസ്തകങ്ങളും , സിനിമകളും ,ചിന്തകളും നല്ല വിപണി നേടി . മുസ്ലിം കളുമായി ബന്ധപ്പെട്ടു അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കെണ്ടതിനെ കുറിച്ചും അത് തിരഞ്ഞെടുപ്പില്‍ നേട്ടമാക്കി മാറ്റുന്നതിനെ കുറിച്ചും ശ്രീമതി ഇന്ദിര ഗാന്ധി യോട് ചോദിച്ചപ്പോള്‍ എന്ത് പ്രശ്നം പരിഹരിച്ചാലും തിരഞ്ഞെടുപ്പിന്റെ തലേന്ന് വരുന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ആയിര്‍ക്കും മുസ്ലിം സമുദായം പെരുമാറുക എന്ന് പറഞ്ഞതായി ഒരു കഥ ഉണ്ട് . . ഇത് സത്യമായാലും അല്ലെങ്കിലും മുസ്ലിം സമുദായത്തെ കുറിച്ചുള്ള ഒരു നല്ല നിരീക്ഷണം തന്നെയാണ് അത് .

 
മുസ്ലിം വൈകാരികത എങ്ങനെയൊക്കെ മുതലെടുക്കാം എന്ന് ഭരണ കൂടങ്ങളും , എങ്ങനെ മാര്‍കെറ്റു ചെയ്യാം എന്ന് വിപണി യും പുതിയ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന കാലമാണ് . സോഷ്യല്‍ മീഡിയ യും ഇതില്‍ നിന്നും വിഭിന്നമായി കാണുന്നില്ല . മുസ്ലിം വൈകാരികതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ലൈകും കമന്റും ചര്‍ച്ചയും കൊണ്ട് നിറയുന്നത് . പര്‍ദ്ദയും ഹിജാബും പതിനാറു വയസ്സും നിറഞ്ഞു നിക്കുന്നതിന്റെ നാലിലൊന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം സമൂഹം നേരിടുന്ന അനന്യം പ്രശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയോ , ശ്രദ്ധിക്കപ്പെടതെയോ പോകുന്നു .

 
മുസ്ലിം വിഷയങ്ങളില്‍ രണ്ടു വിഭാഗം ആള്‍ക്കാരെയാണ് ഫെയിസ് ബുക്കിലെ ചര്‍ച്ചകളില്‍ പ്രധാനമായും കാണുന്നത് . ഒന്ന് മുസ്ലിം എന്ന് കേട്ടാല്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തെ പോലും നേരാം വണ്ണം മനസ്സിലാകക്തെ തെറി വിളി തുടങ്ങുന്ന കുറെ പേര്‍ . അന്ധമായ മുസ്ലിം വിരോധവുമായി നടക്കുന്ന അവര്‍ക്ക് സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയോ മുസ്ലിം സമുദായത്തിന്റെ പ്രശ്ന പരിഹാരങ്ങലോ ഒന്നുമല്ല വിഷയം . മാപ്പിളമാരെ നാല് തെറി വിളിച്ചാല്‍ കിട്ടുന്ന പരമാനന്ദം . അത് മാത്രം .

വേറൊരു വിഭാഗം മുസ്ലിം എന്ന് കേട്ടാല്‍ തന്നെ അതിനെ പിന്തുണക്കുന്ന അന്ധമായ മുസ്ലിം സ്നേഹവും കൊണ്ട് നടക്കുന്നവര്‍ . ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം മേല്‍ പറഞ്ഞവര്‍ക്ക് പോലെ തന്നെ ഇകൂട്ടര്‍ക്കും ഒരു പ്രശ്നമല്ല . അത് സമുദായത്തെ എത്ര മാത്രം ബാധിക്കുന്നു എന്നോ , പലരും അവരുടെ താല്‍പര്യങ്ങള്‍ക്കും പടച്ചു വിടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് പോലും ചിന്തിക്കാതെ മുകളില്‍ പറഞ്ഞ തെറി വിളിക്കുന്നവര്‍ക്ക് മറു തെറി യും വിളിച്ചു നടക്കുന്നവര്‍ .

 

ഈ രണ് കൂട്ടര്‍ക്കും ഇടയില്‍ മുസ്ലിം സമുദായത്തിന്റെ പുരോഗതി ലക്ഷ്യം കണ്ടു കൊണ്ട് സദുദ്ദേശത്തില്‍ ചര്‍ച്ച നടത്തുന്ന അമുസ്ലിം - , മുസ്ലിം സുഹൃത്തുക്കളുട ശബ്ദങ്ങള്‍ ക്ക് മേല്‍ക്കോയ്മ കിട്ടാതെ പോകുന്നുവോ ....?

4 comments:

  1. കാലിക പ്രസക്തിയുള്ള ഒരു നല്ല പോസ്റ്റു..താങ്കള്‍ എഴുതി വന്നപോയെക്കും നിറുത്തി..ഇതിന്റെ പ്രതിവിധിയാണ് പറഞ്ഞു വെക്കേണ്ടത്!!

    ReplyDelete
  2. മുകളിലെ അഭിപ്രായത്തോട് തീര്ത്തും യോജിക്കുന്നു . പ്രശ്നങ്ങൾ നമുക്കറിയാം .. ഇതൊക്കെ തന്നെ . അത് നന്നായി അവതരിപ്പിച്ചിട്ടും ഉണ്ട് . എന്നാൽ ഇതിന്റെ പ്രതിവിധി എന്ത് .. നിങ്ങളുടെ ചിന്തയിൽ എങ്ങനെ മാറ്റം സാധ്യമാകും എന്നാണു നമ്മളും കാത്തിരിക്കുന്നത് .
    ഇത് പകുതിയിൽ നിരുത്തിപ്പോയ പോലെ ഒരു തോന്നൽ :D :)

    ReplyDelete
  3. പ്രതിവിധി നമുക്ക് കൂട്ടായി കണ്ടെത്താം , നിങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്ത്രിക്കുന്നു

    ReplyDelete
  4. അഭിപ്രായ വിത്യാസങ്ങൾ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്, അത് മുസ്ലീങ്ങൾക്ക് അങ്ങോട്ടും അമുസ്ലീങ്ങൾക്ക് ഇങ്ങോട്ടുമുണ്ട്, എല്ലാം മനസ്സിലാക്കി സമാധാനത്തോടെ ജീവിക്കുക എന്നതാണ് മനുഷ്യന്റെ വിജയം

    ReplyDelete