നാട്ടിലെ
ഒരു സുഹൃത്തിനെ ഈയടുത്ത് വീണ്ടും ഇവിടെ വെച്ചു കാണുകയും , അവന്റെ
നിര്‍ബന്ധത്തിനു വഴങ്ങി ചായ കുടിക്കാന്‍ ഒരു ഹോട്ടലില്‍ കയറുകയും ചെയ്തു .
"സുഹൃത്തെ , രണ്ടു പഴം പൊരിയും ചായയും ഇവിടെ നല്‍കൂ , ഒരു ചായയില്‍ മധുരം കൂടുതല്‍ , വേഗം കിട്ടുകയും വേണം "
കണ്ടപ്പോള്‍ തുടങ്ങിയ അവന്റെ അച്ചടി ഭാഷ ഹോട്ടലില്‍ കൂടി പറഞ്ഞപ്പോള്‍
എനിക്ക് ഓര്‍മ്മ വന്നത് പഴയ കാലമായിരുന്നു ..നാട്ടില്‍ സുരഭി ഹോട്ടലില്‍
ചായ കുടിക്കാന്‍ കയറിയാല്‍ അവന്‍
പറയാരുണ്ടയിരുന്നത് " ഖാദര്‍ച്ചാ , രണ്ടു ചായേം രണ്ടു കായി പൊരിച്ചതും
ബേഗം എടുക്കണേ ..ഒന്നില്‍ പന്സാര കുറച്ചു കൂടുതല്‍ ഇട്ടോ " ഗള്‍ഫില്‍
കുറച്ചു കാലം നിക്കുംബോഴെക്കും കായി പോരിച്ചതില്‍ നിന്നും പഴം പൊരി
യിലേക്ക് മാറിയ അവന്റെ അച്ചടി ഭാഷയിലേക്കുള്ള ഭാഷാ മാറ്റം അസഹനീയം
ആയിരുന്നു . വേറൊരു നാട്ടുകാരനോട് ആണെങ്കില്‍ ,എന്റെ നാട്ടിലെ നാട്ടു
ഭാഷകള്‍ മനസ്സിലാകത്തവന്‍ ആണെങ്കില്‍ , അവന്‍ സംസാരിക്കുന്നതില്‍ ന്യായം
ഉണ്ട് . സ്വന്തം നാട്ടുകാര്‍ ആകുമെന്കില്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ
നാട്ടു ഭാഷയെ മാറ്റി വെക്കേണ്ട ആവശ്യം ഉണ്ടോ ? നമ്മള്‍ ജനിച്ചു വീഴുമ്പോള്‍
നമ്മുടെ മാതാ -പിതാക്കലോടൊപ്പം കിട്ടുന്നതാണ് കിട്ടുന്നതാണ് നമ്മുടെ
ഭാഷ .
അച്ചടി ഭാഷ യാണ് യദാര്‍ത്ഥ മലയാളം എന്ന് ആരാണ് പറഞ്ഞത് ?
നാട്ടു ഭാഷകള്‍ സംസാരിച്ചാല്‍ മോശമാണെന്ന് ചിന്ത എങ്ങനെയാണ് ന്യയികരിക്കുക
? മലയാള സാഹിത്യവും , സിനിമയും ഒക്കെ ആ ഭാഷയില്‍ കേന്ദ്രികരിക്കപ്പെട്ട
കാലത്ത് ഉണ്ടായ ഒരു ധാരണ ആയിരിക്കാം , അല്ലെങ്കില്‍ അങ്ങനെ
അടിച്ചെല്‍പ്പിക്കപ്പെട്ടതാവാം അത് . ഓരോ നാടിനും ഓരോ നാട്ടു ഭാഷകള്‍
ഉണ്ടാകും . വളരെ മനോഹരവും എളുപ്പവും ആയിരിക്കും നാട്ടു ഭാഷകള്‍ . ഓരോ
ദേശത്തെയും നാട്ടു ഭാഷകള്‍ നമ്മുടെ മാതാ -പിതാക്കളെ സംരക്ഷിക്കും പോലെ
തന്നെ സംരക്ഷിക്കേണ്ടത് അവിടെ ഉള്ളവരുടെ കടമ തന്നെയാണ് ,
No comments:
Post a Comment