പേജുകള്‍‌

Wednesday, September 19, 2012

ഇവരാണ് നമ്മ പറഞ്ഞ നടന്‍ ...

.

കുറെ നാളുകളായി കേരളത്തില്‍  നടന്നു കൊണ്ടിരിക്കുന്ന  'വി .എസ്  അച്ചുതാനന്ദന്‍' നാടകത്തിന്റെ പുതിയ എപ്പിസോട്  'കൂടം കുളം' മാധ്യമങ്ങളുടെയും , വി .എസ് ഫാന്‍സിന്റെയും നേത്രത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു .  ടി .പി .വധത്തിനു ശേഷം പാര്‍ട്ടിക്കെതിരെ എന്തേലും നിലപാട് എടുത്തിട്ടോ , അല്ലാതെയോ , 'ജനകീയന്‍ ' പബ്ലിസിട്ടി  കിട്ടാന്‍   ഒന്നും  കിട്ടാതിരിക്കുംബോഴാണ്  കൂടം കുളം കിട്ടിയത്.  നേരത്തെ തയ്യാറാക്കിയ തിരക്കഥ  യുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പതിവ് 'വിവാദ ശൈലിയില്‍'   ആണവ നിലയത്തെ  കുറിച്ചു  കുറെ  ഡയലോഗുകള്‍ തട്ടി വിട്ടു അങ്ങനെ കൂടം കുളം യാത്ര കേരള -തമിഴ്നാട് അതിര്‍ത്തിയായ  കളിയാക്കിവിള യാത്രയായി  അവസാനിപ്പിച്ചു.


 ഡയലോഗുകള്‍ കേട്ടാല്‍  തോന്നും  സി .പി .എം  കഴിഞ്ഞ മാസം അനുമതി കൊടുത്തത് തൊട്ടാണ്  തമിഴ നാട്ടില്‍ കൂടം കുളത്ത് ആണവ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്ന്. കഴിഞ്ഞ ഇരുപതു  വര്‍ഷങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചു  വിവിധ ഘട്ടങ്ങളിലൂടെ  കടന്നു പോയി ഇപ്പോള്‍ നിലയം കമ്മീഷന്‍ ചെയ്യേണ്ട സാഹചര്യമായിട്ടുണ്ട്  . അതിനിടയില്‍ വി .എസ് അഞ്ചു വര്ഷം  മുഖ്യ മന്ത്രിയും ആയി ,  അപ്പോഴും കേരളം തമിഴ്  നാടിന്‍റെ അയല്‍  സംസ്ഥാനമായിരുന്നു.  ആണവ നിലയത്തെ കുറിച്ചുള്ള ആശങ്കകളും  ആകുലതകളും ഇന്നത്തെ പോലെ അന്നും ഉണ്ട് . അപ്പോഴൊക്കെ വി .എസ് . എവിടെ ആയിരുന്നു ?   അന്നൊക്കെ വി എസിന്  വേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു പബ്ലിസിട്ടിക്കു  വേണ്ടി , ഇന്ന് ആണവ നിലയം , നാളെ വേറെ ഒന്ന് . 



    
വിവാദങ്ങള്‍ ഉണ്ടാക്കി   സ്വന്തം പാര്‍ട്ടിയിലെ എതിര്‍ ചേരിയെ അടിക്കാന്‍ കിട്ടുന്ന വടിയെല്ലാം ഉപയോഗിച്ചു താന്‍ മാത്രം മിഷിഹാ യും , ബാക്കിയുള്ളവരൊക്കെ  , കപട  കമമൂനിസ്ടുകളും എന്ന് വരുത്തി തീര്‍ക്കാനുള്ള  പരിശ്രമത്തിന്റെ  പുതിയൊരു ഭാഗം .  താന്‍ എന്നഭാവം               ആവാഹിച്ചിട്ടുള്ള പ്രവര്‍ത്തന രീതി .  അത് കൊണ്ടാണ്  ഇപ്പോഴും മെട്രോ തറകല്ലിടുന്നതില്‍ നിന്ന്  വിട്ടു നില്‍ക്കാനും , പി .സി . ജോര്‍ജിന്റെ മകന്റെ  പാറ മട  അന്വേഷിച്ചു ഒറ്റയ്ക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതും. അല്ലാതെ ഭാവി കാലത്തെ കണ്ടു കൊണ്ടിട്ടുള്ള എന്ത് രാഷ്ട്രീയ , വികസന , പദ്ദതിയാണ്  വി .എസി ന്റെ കയ്യിലുള്ളത് ? .  


മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ്‌ സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ  ഇദ്ദേഹം  തന്റെ  വ്യക്തിപരമായ  പുബ്ലിസിട്ടിക്കു വേണ്ടി  നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു  ആത്മാര്‍ത്ഥതയും  ഉണ്ടായിരുന്നില്ല .


2001 ഇല  വി . എസ്   പ്രതിപക്ഷ നേതാവായത് തൊട്ടാണ് ഇദ്ദേഹത്തിന്റെ  ഈ നാടകങ്ങള്‍ക്ക് വലിയൊരളവില്‍ മാധ്യമ  ശ്രദ്ധയും ,അംഗീകാരവും  കിട്ടുന്നത് . അതെ കാലത്ത്   ദ്രിശ്യ വാര്‍ത്ത മാധ്യമങ്ങളുടെ പ്രവേശനവും, സി .പി . എം  ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ യു.ഡി .എഫ് സ്വീകരിച്ച തെറ്റായ സമീപനവും   ഈ ഒരു പ്രതീതി ഉണ്ടാക്കുന്നതില്‍ വലിയൊരളവു പങ്കു വഹിച്ചു . അത് വരെ പത്രം വായിച്ചു രാഷ്ട്രീയ കാര്യങ്ങള്‍ വിലയിരുത്തിയ മലയാളി പിന്നീട് എല്ലാം നേരിട്ട് ലൈവ് ആയി കാണാന്‍ തുടങ്ങി. അന്നത്തെ ഭരണത്തിനു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍  , വിവാദങ്ങള്‍  ബ്രേകിംഗ് ന്യൂസ്‌ ആയി  കൊടുക്കാന്‍ നെട്ടോട്ടമോടിയിരുന്ന മാധ്യമ പ്രവര്‍ത്തകരും , അതൊക്കെ കാണാന്‍  ആകാംഷയോടെ  കാത്തിരുന്ന  മലയാളി പ്രേക്ഷകര്‍ക്കും മുന്നില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി .എസ്  നിറഞ്ഞു നിന്നു .
വി .എസ്   ' അഭിനയിച്ച ' എ .ഡി .ബി വായ്പയും ,ലാവ്ലിനും , കിളിയൂരും , കവിയൂരും , ഐസ് ക്രീമും ഒക്കെ  'നിറഞ്ഞ സദസ്സില്‍' കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു .  എന്നാല്‍ ഇതിലെയൊക്കെ ആത്മാര്‍ത്തത   എത്രത്തോളം ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ അദ്ദേഹം മുഖ്യ മന്ത്രി  ആകുന്നത് വരെ വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ .


മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍  ,  ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു  . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും  , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു  .  കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ  എതിര്‍  ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . 


'വി .ഐ .പി'  , മന്ത്രി പുത്രന്' ഇങ്ങനെ പല  വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ  ത്തെ അദ്ദേഹം  മറക്കുകയും ചെയ്തു .  ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും  വി .എസ്   മുന്‍പന്തിയില്‍ തന്നെ നിന്നു.   ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?.   അഞ്ചു വര്ഷം  മിണ്ടാതിരുന്ന  ഐസ് ക്രീം കേസ്   ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍  ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടി പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി  കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി .  ഡി . ജി .പി . തന്നെ ഇപ്പോള്‍ ഇക്കാര്യം വ്യ്കതമാക്കുകയും ചെയ്തു . യാതൊരു തെളിവും ഇല്ല എന്ന് കോടതി കണ്ടെത്തിയ പഴയ    ഐ .എസ .ആര്‍ . ചാര  കേസ്  ഒക്കെ  ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട് . 


വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍,  പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത്‌  അരുണ്‍ കുമാറിന് പകരം   ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ  മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ? 


ഇദ്ദേഹത്തിന്റെ  ഈ രാഷ്ട്രീയ  കുതന്ത്രങ്ങല്‍ക്കിടയില്‍ , ബഹളങ്ങള്‍ക്കിടയില്‍  പാര്‍ട്ടിക്കുള്ളിലും, പുറത്തുമുള്ള പലരും ബാലിയാടക്കപ്പെട്ടു.  ഇദ്ദേഹം മാത്രം ഓരോ വിവാദങ്ങള്‍ കഴിയുമ്പോള്‍ വേറൊരു വിവാദം  തേടിയും , പാര്‍ട്ടിയോട്  മാപ്പ് പറഞ്ഞും  പാര്‍ട്ടിക്കുള്ളിലെ എല്ലാ 'സുഖങ്ങളും' നില നിര്‍ത്തി  മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു .  


പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍  പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും   സി .പി .എമ്മിന്റെ  പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല . 

.  


1 comment:

  1. ഇതാണ് നമ്മ പറഞ്ഞ മഹാ നടന്‍

    ReplyDelete