ദിവസവും മെസ്സില്‍ നിന്ന് കിട്ടുന്ന കോഴിയുടെ വിവിധ വിഭവങ്ങള്‍ കഴിച്ചു, കഴിച്ചു ഒടുവില്‍ കുറുക്കനായി പോകുമോ എന്ന ഉള്‍വിളി ഉണ്ടായപ്പോഴാണ് വല്ല പച്ചക്കറിയും വാങ്ങി എന്തെങ്കിലും സ്വയം അടുക്കളയില്‍ പരീക്ഷിക്കാം എന്ന് തീരുമാനിച്ചത് .
' ലുലു ഹൈപര്‍ മാര്‍ക്കെട്ടിലെ വെജിട്ടബിള്‍ സെക്ഷനില്‍ ചീര തപ്പി നടക്കുന്നതിനിടയിലാണ് യാദ്രിശ്ചികമായി ആ കാഴ്ച കണ്ടത് . മനോഹരമായ ചെറിയൊരു പാക്കെറ്റ് . അതിനുള്ളില്‍ ചെറിയ പഴങ്ങള്‍. ഫ്യ്സാലിസ് (physalis) എന്ന് പാക്കെറ്റി ന് പുറത്തെഴുതിയിട്ടുണ്ട് . അത് കണ്ടപ്പോ തോന്നി ഇത് വല്ല ഫിലിപ്പിനി ഫ്രൂട്സ് ആയിരിക്കും എന്ന്. എന്നാലും പാക്കെറ്റിനുള്ളിലെ പഴം സൂക്ഷിച്ചു നോക്കിയപ്പോ എവിടെയോ കണ്ടു മറന്ന പോലെ , എന്തോ ഒരു പരിചയം ഉള്ളത് പോലെ . വീണ്ടും , വീണ്ടും സൂക്ഷിച്ചു നോക്കി ആരും കാണാതെ ആ പാക്കെറ്റി ന്റെ പുറം പൊളിച്ചു നോക്കി പഴം പുറത്തെടുത്തപ്പോഴല്ലേ ശരിക്കും ഞെട്ടിയത് . ആദ്യം വിശ്വസിക്കാനായില്ല , പിന്നെയും വിശ്വസിക്കാനായില്ല . ഇതവന്‍ തന്നെ എന്റെ കളിക്കൂട്ടുകാരന്‍ മുട്ടാംബ്ലങ്ങ (നെട്ടിങ്ങ എന്ന് മറ്റു നാട്ടുകാര്‍ പറയും ) !!! . .... കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ഒരു നിമിഷം എന്റെ ശരീരമാകെ കുളിര് പകരുന്ന പോലെ തോന്നി
എത്ര കാലമായിട നിന്നെ കണ്ടിട്ട് , എടാ മുട്ടാംബ്ലങ്ങേ നീ ആളാകെ മാറിയല്ലോട ....കുട്ടിക്കാലത്ത് കുറ്റിക്കാടുകളിലും , വീടിന്റെ തൊടിയിലും ഉണ്ടായിരുന്ന നീ ഇപ്പൊ വലിയ നിലയിലായി അല്ലെ ..ഗള്‍ഫില്‍ എ.സി ക്കകത്ത് നല്ല പാക്കെറ്റി ന്റെ ഉള്ളില്‍ പേരും മാറ്റി ഇരിക്കുന്നു . ഞാന്‍ വില നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി , പതിന ഞ്ഞു പഴമുള്ള ഒരു പാക്കെറ്റിനു 6 ദിര്‍ഹംസ് ( നാട്ടിലെ നൂറു രൂപയുടെ അടുത്തു വരും ). എന്റെ റബ്ബേ ...എനിക്ക് വയ്യ , സന്തോഷമായെഡാ , സന്തോഷമായി , നാട്ടില്‍ ഒരു വിലയുമില്ലാതെ തേരാ പാര നടന്നിരുന്ന നീ ഇവിടെ എങ്കിലും നല്ലൊരു നിലയിലായല്ലോ . നീ എപ്പോഴാ പേരൊക്കെ മാറ്റി സായിപ്പായത് ...?എന്ത് പേരിലായാലും നീ എനിക്ക് എന്റെ പഴയ മുട്ടംബ്ലാങ്ങ തന്നെയല്ലേ .
കുട്ടിക്കാലത്ത് ഈ മുട്ടാംബ്ലങ്ങ , പറിക്കാന്‍ പോവുക എന്നത് മറ്റു കൂട്ടുകാരോടൊപ്പം ഒരു ഹരം തന്നെയായിരുന്നു . കുറ്റിക്കാടുകളില്‍ കാടും മുള്ളും ഒക്കെ തട്ടി മാറ്റി മുട്ടാംബ്ലങ്ങ പറിച്ചു അതിന്റെ തൊലി കാറ്റില്‍ പറത്തി ഉള്ളിലെ പഴം ഒരുമിച്ചിരുന്നു കഴിച്ച എത്ര മനോഹരമായ കാലം !!
ചില കൂട്ടുകാര്‍ മുട്ടാംബ്ലങ്ങ എന്ന് കരുതി വിഷക്കായ പറിച്ചതും ഹോസ്പിറ്റലില്‍ ആയതൊക്കെ ഓര്‍മ്മ വന്നു . പിന്നെ വലുതായപ്പോള്‍ ഈ കൂട്ടുകാരനെ മറന്നു , മുന്‍പ് സുലഭമായി കിട്ടിയിരുന്ന ഈ പഴം ഇപ്പോള്‍ നാട്ടില്‍ കിട്ടാറില്ല. ഈ പഴം അന്വേഷിച്ചു ഒരു കുട്ടിയും പോകാരുമില്ല . മുറ്റത്തെ മുല്ലകളെ നാം എപ്പഴേ മറന്നു അല്ലെ ...?

നല്ല അവതരണം.....!നൊട്ടങ്ങ എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയുക
ReplyDeleteഹാ, അപ്പൊ അവനെ വീണ്ടും കണ്ടു അല്ലേ
ReplyDeleteഅങ്ങനെ എത്ര കാട്ടു പഴങ്ങൾ അല്ലേ
ഇങ്ങനെയും ഒരു പഴം ഉണ്ടല്ലേ..:)
ReplyDeleteഎത്ര കാലമായിട നിന്നെ കണ്ടിട്ട് , എടാ മുട്ടാംബ്ലങ്ങേ നീ ആളാകെ മാറിയല്ലോട ..
ReplyDeletesooper da
എന്റെ ദൈവമെ..ഞൊട്ടാഞൊടിയൻ എന്നു പറയുന്ന ചെടിയല്ലെ ഇത്..15 എണ്ണത്തിനു നൂറു രൂപയോ !!!!!!
ReplyDeleteസുഹൃത്തേ, വേഡ് വെരിഫിക്കേഷൻ ഇല്ലാതാക്കു
ആ ലുല്ലുന്റെ അപ്പുറത്ത് സ്പിനീസ് എന്നൊരു സൂപ്പര്‍ മാര്‍ക്കറ്റ് ഇലേ, അവിടുന്ന് ഒരു പയ്ക്കറ്റ് പാഷന്‍ ഫ്രൂട്ട് വാങ്ങി (നാല് എണ്ണം), വെറും ഇരുപത്തി ഒന്ന് ദിര്‍ഹം. 2009ല്‍ ഇപ്പൊ എന്തായിരിക്കും വില..? ചുമ്മാ തന്നാല്‍ വേണ്ട എന്ന് പറഞ്ഞിരുന്ന സാധനമാ കാലം പോയ പോക്കേ..
ReplyDeleteഈ കുത്തിവര എനിക്കും ഇഷ്ടായി ,,വീണ്ടും വരാം ( വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ എന്നാലെ കമന്റുകള്‍ വരികയുള്ളൂ )
ReplyDelete