പേജുകള്‍‌

Thursday, August 22, 2013

പൂച്ച സങ്കടങ്ങള്‍ ...

നാട്ടിലെ വെക്കേഷന്‍ കഴിഞ്ഞു ഇവിടെ തിരിച്ചെത്തിയത്‌ തൊട്ടു എന്റെ ഭക്ഷണത്തിന്റെ ബാക്കി കഴിച്ചു കൊണ്ടുണ്ടായിരുന്ന പൂച്ചയെ കാണാനില്ല , രണ്ടു മാസത്തിന്റെ ഇടവേളയില്‍ ആ പൂച്ച എവിടെയാണ് മറഞ്ഞു പോയത്‌ ? ഇനി തിന്നാനും കുടിക്കാനും കിട്ടാതെ ആട് ജീവിതത്തിലെ നജീബിനെ പോലെ മരുഭൂമിയില്‍ അലയുന്നുണ്ടാകുമോ ? അതോ വല്ല അറബി വീട്ടിലും അടിപൊളി ഫുഡും കഴിച്ചു ജീവിക്കുകയാണോ ? ഗള്‍ഫു പൂച്ച ആയിരുന്നെങ്കിലും അതിന്റെ യാതൊരു ഗര്‍വും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല , ഭക്ഷണം കഴിക്കുമ്പോള്‍ മുഖത്തു തന്നെ നോക്കി നില്‍ക്കുക , കാലിനിടയിലൂടെ ഓടി നടക്കുക , അവിടേം ഇവ്ടെം ഒക്കെ അപ്പിയിടുക തുടങ്ങിയ തനി കണ്ട്രി ഇന്ത്യന്‍ പൂച്ചാസിന്റെ എല്ലാ വികൃതികളും ഉണ്ടാവുകയും ചെയ്തിരുന്നു . ആ പൂച്ചയുടെ അഭാവം ചെറിയൊരു നീറ്റലായി മനസ്സില്‍ നില്‍ക്കുന്നു കുട്ടിക്കാലത്തുണ്ടായ പൂച്ചകളുടെ കരച്ചില്‍ ഉണ്ടാക്കിയ നോവിന്റെ അത്രേം വരില്ലെങ്കിലും .

ഞങ്ങളുടെ തറവാട് വീടിന്റെ മച്ച് പൂച്ചകളുടെ പ്രസവ വാര്‍ഡു ആയിരുന്നു . ആ ഭാഗത്തുള്ള പൂച്ചകളൊക്കെ പ്രസവിക്കാന്‍ വരിക അവിടെ ആയിരുന്നു . കുടുംബാസൂത്രണം തീരെ നടപ്പിലാക്കാതെ പൂച്ചകളൊക്കെ വന്നു പ്രസവിച്ചു കൂട്ടാന്‍ തുടങ്ങിയതോടെ തന്നെ ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാവുകയും , ജ്യെഷ്ടന്മാര്‍ കൂടി തള്ള പൂച്ചകളെ പിടിച്ചു ചാക്കിലാക്കി ദൂരെ സ്ഥലത്ത് കൊണ്ട് വിടുകയും ചെയ്തിരുന്നു . പക്ഷെ അന്ന് രാത്രി തൊട്ടു തുടങ്ങിയ കുഞ്ഞി പൂച്ചകളുടെ കരച്ചില്‍ ഇന്നും എന്റെ കാത്തിലും മനസ്സിലും നിറഞ്ഞു നില്‍ക്കുന്നു , ദൈന്യത നിറഞ്ഞ ആ കരച്ചില്‍ എന്റെ കുഞ്ഞു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു . പക്ഷെ അതിശയകരം എന്ന് പറയട്ടെ , ദൂരെ കൊണ്ട് വിട്ട തള്ള പൂച്ചകള്‍ രണ്ടു ദിവസം കഴിയുമ്പോ ഞങ്ങളവിടെ തന്നെ എത്തിച്ചേരുകയും ചെയ്തു . എങ്ങനെയാണ് ആ പൂച്ചകള്‍ വഴി കണ്ടു പിടിച്ചത്‌ ?. അതോടെ കുഞ്ഞി പൂച്ചകളുടെ കരച്ചില്‍ നിക്കുകയും ചെയ്തു .

നാടും വീടും വികസിപ്പിക്കപ്പെട്ടതോട് കൂടി തന്നെ പൂച്ചകളുടെ സങ്കടങ്ങളും വര്‍ധിച്ചു . മുന്‍പ് വീടുകളില്‍ പൂച്ചകള്‍ക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു . അടുക്കളയിലോ വീടിന്റെ പുറത്തോ സ്ത്രീകള്‍ നിലത്ത് പല വെച്ചിട്ട് മീന്‍ മുറിക്കനിരിക്കുമ്പോള്‍ അതിന്റെ ചുറ്റും കൂടി നില്‍ക്കാനും മീന്‍ മുരിക്കുന്നവരുടെ കണ്ണ് വെട്ടിയാല്‍ മീനെടുത്തു ഓടാനും , ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തു വന്നിരിക്കാനും ബാക്കി വരുന്നത് എടുത്തു തിന്നാനോക്കെ ....പക്ഷെ ഇപ്പോള്‍ മീന്‍ മുറികളും ഭക്ഷണം കഴിക്കലും ഒക്കെ വലിയ വലിയ ടാബിളിലെക് മാറ്റിയതോടെ തന്നെ പൂച്ചകള്‍ക്ക് ആ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു . വീട്ടില്‍ പൂച്ചകള്‍ ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടായി തോന്നാന്‍ തുടങ്ങി . ഇപ്പോള്‍ സൌന്ദര്യമുള്ള സവര്‍ണ്ണ പൂച്ചകള്‍ മണി മാളികകളില്‍ പാലും കുടിച്ചു കഴിയുമ്പോള്‍ അധസ്ഥിത പിന്നൊക്കെ പൂച്ചകള്‍ ഗതി കിട്ടാതെ അലയുന്നു .

1 comment:

  1. വീട് വാര്‍ക്ക ആയപ്പോള്‍ എലികള്‍ കുറഞ്ഞു.എലി കുറഞ്ഞപ്പോ പൂച്ചയും....ഇനി ആരൊക്കെ എത്ര പൂച്ചകള്‍ എലികള്‍ പാമ്പുകള്‍

    ReplyDelete