കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ഓണ്‍ലൈന്‍ പേജില്‍
മലബാര്‍ സംസ്ഥാനം രൂപികരിക്കണം -യൂത്ത് ലീഗ് എന്ന വാര്‍ത്ത കണ്ടപ്പോള്‍
ആദ്യം ഞെട്ടലാണ് ഉണ്ടായത് . ധിഷണശാലികളായ ഒരു നേത്രത്വം ഇന്ന് യൂത്ത്
ലീഗിനുണ്ട് , അവരില്‍ നിന്നും ഇത്തരം അപക്വമായ ഒരു കാര്യം
ഉണ്ടാവില്ല എന്ന് തീര്‍ച്ചയായിരുന്നു . എന്നാലും എന്താണ്
സംഭവിച്ചതെന്നറിയാന്‍ വാര്‍ത്ത മുഴുവന്‍ വായിച്ചപ്പോഴാണ് മനസ്സിലായത്
മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയാണ് അങ്ങനെയൊരു ആവശ്യം
ഉന്നയിച്ചിരിക്കുന്നതെന്നും , അവര്‍ അതിനെ കുറിച്ചു പഠിച്ചു മുസ്ലിം ലീഗ്
കമ്മിറ്റിയെ കൊണ്ട് നടപ്പിലാക്കാന്‍ പോവുകയാനെന്നൊക്കെ . ആ വാര്‍ത്ത
മുഴുവന്‍ വായിക്കുന്ന നിക്ഷ്പക്ഷമതിയായ ഒരാള്‍ കരുതും അടുത്ത വര്ഷം മുതല്‍
മുസ്ലിം ലീഗ് കമ്മിറ്റി ഇത്തരമൊരു കാര്യത്തിനു വേണ്ടി സമരം തുടങ്ങാന്‍
പോകുന്നെന്നു . പിന്നീട് ബാക്കിയെല്ലാ മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയും
,സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച ആവുകയും ചെയ്തു . പക്ഷെ
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു വാര്‍ത്തയുടെ നിജസ്ഥിതി പുറത്തു
വന്നു. മലപ്പുറം ജില്ല യൂത്ത് ലീഗ് ഭാരവാഹി തന്റെ ഫെയിസ്ബുക്കില്‍ ഇട്ട
ഒരു സ്റ്റാറ്റസ് ആണ് വാര്‍ത്തയുടെ അടിസ്ഥാനം . തീര്‍ത്തും അപക്വവും
സമൂഹത്തില്‍ തെറ്റിധാരണ ഉണ്ടാക്കാന്‍ ഉതകുന്നതുമായ ഒരു അഭിപ്രായമായിരുന്നു
അത് . പ്രശ്നങ്ങളും , പ്രതിസന്ധികളും അതി ജീവിച്ചു നേടിയെടുത്ത ഐക്യ
കേരളത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള ധാരണ കുറവയിരിക്കാം ഇത്തരമൊരു
അഭിപ്രായത്തിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത് . മാത്രവുമല്ല മലബാറിന്റെ
പിന്നോക്കാവസ്ഥ സംബന്ധിച്ചു ഉയര്‍ന്നു വരുന്ന ക്രിയതമാകമായ ചര്‍ച്ചകളെ
പോലും വഴി തിരിച്ചു വിടാന്‍ മാത്രമേ ഇത്തരം അഭിപ്രായങ്ങള്‍ ഉപകരിക്കൂ .
ഏതായാലും സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വിഷധീകരണം ചോദിക്കുകയും ,
അദ്ദേഹം ആ അഭിപ്രായം പിന്‍വലിക്കുകയും ചെയ്യുകയും , മുസ്ലിം യൂത്ത് ലീഗ്
സംസ്ഥാന കമ്മിറ്റി ഇത്തരമൊരു ആവശ്യത്തിന്റെ പൊള്ളത്തരത്തെ ചോദ്യം
ചെയ്തിട്ടും ഇപ്പോഴും പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്യുന്നു .
വ്യക്തിപരമായ അഭിപ്രായങ്ങള്‍ വലിയൊരു പ്രസ്ഥാനത്തിന്റെ അഭിപ്രായമായി മാധ്യമങ്ങള്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണ് ? ഇത്തരമൊരു വലിയൊരു വിഷയം യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു എന്ന് വാര്‍ത്ത കൊടുക്കുമ്പോള്‍ മിനിമം അതിന്റെ സംസ്ഥാന നേതാക്കലോടെന്കിലും ചോദിക്കേണ്ട മര്യാദ കാണിക്കേണ്ട ? ഇല്ലെങ്കില്‍ യൂത്ത് ലീഗ് ഭാരവാഹിയുടെ അഭിപ്രായം എന്ന രീതിയില്‍ വാര്‍ത്ത കൊടുക്കണം . അതുമല്ലെങ്കില്‍ ഈ ഒരു വാര്‍ത്തയെ നിരസിച്ചു കൊണ്ടുള്ള മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രയമെന്കിലും കൊടുക്കേണ്ടത് മാന്യതയല്ലേ ? ജില്ല കമ്മിറ്റിയോ , സംസ്ഥാന കമ്മിറ്റിയോ തീരുമാനിക്കാത്ത ഒരു കാര്യത്തെ ഒരാളുടെ വ്യക്തിപരമായ അഭിപ്രായത്തിന്റെ മറ പിടിച്ചു പ്രസ്ഥാനത്തിന്റെ അഭിപ്രായമായി വാര്‍ത്ത കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ട എന്താണ് ?
കാരണം അന്നെ ദിവസം തന്നെ വേറൊരു വാര്‍ത്ത മുസ്ലിം ലീഗ് സംബന്ധിച്ചു ഉണ്ടായിരുന്നു , ശിഹാബ് തങ്ങളുടെ അനുസ്മരണവുമായി ബന്ധപ്പെട്ടു ബൈത് രഹമ പദ്ധതി യുടെ ഭാഗമായി ആയിരം പാവപ്പെട്ടവര്‍ക്ക് വീട് പണിത് നല്‍കുമെന്ന ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം . കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുക്കാത്ത തരത്തിലുള്ള ജീവ കാരുണ്യ രംഗത്തെ ചരിത്രപരമായ തീരുമാനം . പക്ഷെ ഫ്ലാഷ് ന്യൂസ് ഇല്ല , ബ്രെയ്കിംഗ് ന്യൂസ് ഇല്ല , ചര്‍ച്ചകള്‍ ഇല്ല . ഇതിനൊന്നും വേണ്ടിയല്ല മുസ്ലിം ലീഗ് ഇത്തരമൊരു പ്രവര്‍ത്തനം നടത്തുന്നത് . പക്ഷെ ഒരു യൂത്ത് ലീഗ് ഭാരവാഹിയുടെ വാക്കുകള്‍ക്കു വലിയ ചര്‍ച്ച ആക്കാമെങ്കില്‍ ഇത് വലിയ ചര്‍ച്ച ആക്കാന്‍ പറ്റുന്ന സംഗതി തന്നെയാണ് . പക്ഷെ അതില്‍ ചര്‍ച്ച പാടില്ല , നന്മയുടെ ഒന്നും ചര്‍ച്ച ചെയ്യാന്‍ പാടില്ല , ചൂഴ്ന്നിറങ്ങി അന്വേഷിച്ചിട്ടു എന്തെങ്കിലും തിന്മകള്‍ കിട്ടുകയാണെങ്കില്‍ അത് പൊലിപ്പിച്ചു ചര്‍ച്ചിച്ചു ആഗോഷിക്കണം . മാധ്യമങ്ങള്‍ ഇന്ന് പുലര്‍ത്തുന്ന രീതി ഇതാണ് .
ഏഴു മിനുട്ട് നീണ്ട സംഭാഷണത്തില്‍ നിന്ന് അന്പത്തഞ്ഞു സെക്കന്റ് പ്രക്ഷേപണം ചെയ്തതിനും ആള്‍ മാറാട്ടം നടത്തിയതിനും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അജയ്ഗോഷിനെതിരെ കേസ് ആകുമെന്നാ യപ്പോള്‍ മാധ്യമ ധര്‍മ്മത്തിന്റെയും , സ്വാതന്ത്ര്യത്തിന്റെയും മുറ വിളികള്‍ കൊണ്ട് ചാനലുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു . , പഴയ ഏഷ്യാനെറ്റ് ജീവനക്കാരിയായ ഷാഹിന മദനി ക്കെതിരെ കേട്ടിച്ഛമച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ തെഹല്‍കയുടെ ഭാഗമായി പുറത്തു കൊണ്ട് വന്നതിന്റെ പേരില്‍ കര്‍ണാടക പോലീസ് കേസ് എടുത്തപ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഓരിയിടലുകള്‍ എവിടെന്നും കേട്ടില്ല . ഷാഹിനക്ക് കിട്ടാതെ പോകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം എന്താണ് ?
തിരുവനനതപുരം പാളയം പള്ളി കേന്ദ്രികരിച്ചു ആയുധ ശേഖരം , അനാശ്യാസ പ്രവര്‍ത്തനം , കൂടാതെ അഴിമതിയും . ഇങ്ങനെയൊരു വാര്‍ത്ത പുറത്തു വന്നാല്‍ എന്തായിരിക്കും നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുക , രാവും പകലും ബ്രെയ്കിംഗ് ന്യൂസ് കൊണ്ട് അര്‍മാധിക്കുമയിരുന്നില്ലേ ? , അന്വേഷനാതമക റിപ്പോര്‍ട്ടുകള്‍ കൊണ്ട് ഇതിന്റെ ഉറവിടം ഇന്ത്യന്‍ മുജാഹിധിലെക്കും അല്‍ ഖയിധയിലെക്കും വരെ എത്തികുമായിരുന്നു . രാജ്യ സുരക്ഷയെ കുറിച്ചുള്ള സുരേന്ദ്രന്മാരുടെ ഗീര്‍വാണങ്ങള്‍ ലൈവ് ആകുമായിരുന്നു . എന്നാലോ , പദ്മനാഭ സ്വാമി ക്ഷേത്ര സുരക്ഷക്ക് വന്‍ ഭീഷണിയായി അന്നദാനപുരക്ക് പുറത്തുളള ശിവസേന ഓഫീസ് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെടുകയും ക്ഷേത്ര ഭരണം അഴിമതിയില്‍ കുളിച്ചിരിക്കുകയനെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ലോധ, ജസ്റ്റിസ് പട്‌നായക് എന്നിവര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടിയിട്ടും ഒരു മാധ്യമ പ്രവര്‍ത്തകനും അതൊരു വാര്‍ത്തയായി തോന്നിയിട്ടില്ല , അന്തി ചര്‍ച്ച നടത്താന്‍ പറ്റുന്ന വിഷയമാണെന്നും കരുതിയില്ല . കമ്പി വേലിയുടെ നോട്ടിസില്‍ ജിഹാദ് കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ശിവസേനയുടെ ജിഹാദ് കാണാതിരിക്കുന്നു . ശശികലയും , സുബ്രഹ്മണ്യന്‍ സ്വാമിയും നാഴികക്ക് നാല്‍പതു വട്ടം ചീറ്റുന്ന വിഷം കാണാതെ ഏതോ കാലത്ത് മദനി നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്നെ ഉരുണ്ടു കളിക്കുന്നു . അഫ്ഘാനിലെ ശൈശവ വിവാഹത്തെ കുറിച്ചു ഓണ്‍ലൈന്‍ പേജുകളില്‍ ചര്‍ച്ച കൊണ്ട് നിരക്കുന്നവര്‍ ആലപ്പുഴയിലെ ശൈശവ വിവാഹത്തോട് മുഖം തിരിക്കുന്നു . നാട്ടിന്‍ പുറങ്ങളിലെ നുണച്ചി പെണ്ണുങ്ങളെ പോലെ ആയിരിക്കുന്നു കേരളത്തിലെ ദ്രിശ്യ മാധ്യമങ്ങള്‍ . അല്ലെങ്കില്‍ കനക മരിക്കില്ലായിരുന്നു .

No comments:
Post a Comment