പ്രമുഖ ബ്ലോഗ്ഗറുടെ ടെ ടെ ഫേസ് ബുക്ക് ഫെയിക് ഐ ഡി അന്നും അയാളോട് കലഹിക്കാന്‍ തുടങ്ങി ....
" ഇന്നെനിക്ക് രണ്ടാലോന്നറിയണം, ഈ വീട്ടില്‍ രണ്ടടുപ്പ് വേണ്ട , ഒന്നുകില്‍ ഞാന്‍ , അല്ലെങ്കില്‍ അവള്‍
എന്നെ ഒറിജിനല്‍ ഐ ഡി ആക്കിയില്ലേല്‍ ഞാന്‍ എന്റെ പാട്ടിനു പോകും .."
"ഞാന്‍ നാലാള് അറിയുന്ന ബ്ലോഗ്ഗറല്ലേ , അതും മലയാളി ബ്ലോഗ്ഗര്‍ , എനിക്ക്
ഇങ്ങനെയൊക്കെ പറ്റൂ ...എന്റെ സോഷ്യല്‍ സ്റ്റാറ്റസ് നോക്കേണ്ടേ ..നിന്നെ
ഒറിജിനല്‍ ഐ ഡി ആക്കാന്‍ വിഷമമാ ....മോള് ഞാന്‍ പറയുന്നത് കേള്‍ക്കു ,
ചേട്ടന്റെ അവസ്ഥ കൊണ്ടാ , ഇഷ്ടമില്ലാഞ്ഞിട്ടല്ല "
ബ്ലോഗ്ഗര്‍
കുറേ പഞ്ചാര വര്‍ത്തമാനങ്ങള്‍ പറഞ്ഞെങ്കിലും അന്ന് ഫെയിക് ഐ ഡി ഒന്നും
കേള്‍ക്കാന്‍ ചെവി കൊടുത്തില്ല , രണ്ടും കല്‍പ്പിച്ചിട്ടു
തന്നെയായിരുന്നു അവളുടെ നില്‍പ്പ് .
"നിങ്ങള്‍ പറ ...നിങ്ങളുടെ ഉള്ളിന്റെ ഉള്ളു ഞാനല്ലേ ...പിന്നെ എന്തെ എന്നെ അംഗീകരിക്കാന്‍ ഒരു മടി ...
പാതിരാത്രികളില്‍ നിതംബത്തിന്റെ വര്‍ണ്ണന യെ കുറിച്ചു സ്റ്റാറ്റസ് ഇടാനും
,രാവിലെ കമന്റിട്ട പെണ്‍കുട്ടികളുടെ ഫോട്ടോസ് സൂം ചെയ്യാനും , പോണ്‍
സൈറ്റുകളുടെ ലിങ്ക ഷെയര്‍ ചെയ്യാനോക്കെ ഞാന്‍ വേണം ....നേരം വെളുത്താല്‍
ഞാന്‍ ചതുര്‍ത്തി , മറ്റവള്‍ വലിയ കാര്യവും . ബന്ധങ്ങളുടെ മഹത്വത്തെ
വര്‍ണ്ണിക്കുന്ന ലേഖനം , സദാചാര ബോധത്തെ കുറിച്ചുള്ള കവിത , സ്ത്രീയുടെ
വിശുദ്ധിയെ ബഹുമാനിക്കേണ്ടതിനെ കുറിച്ചുള്ള കഥകള്‍ .....പാതിരാക്ക് ഭാര്യയെ
ഉറക്കി കിടത്തിയതിനു ശേഷം എന്റടുത്തു വന്നു ചെയ്യുന്ന കാര്യങ്ങള്‍
എനിക്കല്ലേ അറിയൂ .."
ദിവസോം നിങ്ങള്‍ മുഖത്ത് പുരട്ടുന്ന ക്രീം പോലെയല്ലേ അവള്‍ ,....ഒറിജിനല്‍ കളര്‍ ഞാന്‍ തന്നെയല്ലേ
"നീ അധിഗം പറയാന്‍ നില്‍ക്കണ്ട , നീയില്ലേലും ആയിരം ഫെയിക് ഐ ഡി കളെ
ഉണ്ടാക്കാന്‍ എനിക്കറിയാം ....അടങ്ങി ഒതുങ്ങി നില്‍ക്കാന്‍
പറ്റുകയാണെങ്കില്‍ മാത്രം എന്റടുത്തു കൂടിയാ മതി".
സ്വത്വത്തെ
നില നിര്‍ത്താന്‍ പറ്റാതെ വരുമെന്നായപ്പോള്‍ അഭിമാനിയായ ആ ഫെയിക് ഐ ഡി ആ
പ്രമുഖ ബ്ലോഗ്ഗെരില്‍ നിന്നും കുടിയിറങ്ങി ...
പിറ്റേന്ന് പ്രമുഖ ബ്ലോഗ്ഗെരുടെ ബ്ലോഗ്ഗിലെ തലക്കെട്ട് .." ഫെയിക് ഐ ഡി ക്ക് പിന്നില മനശ്ശാസ്ത്രം "
No comments:
Post a Comment