കാത്തിരിക്കുകയായിരുന്നു .....
ഹൃദയം കൊണ്ട് വായിക്കാന്‍ പറ്റുകയും
പിന്നെ ,
ഹൃദയമായി മാറുകയും ചെയ്യേണ്ടിയിരുന്ന
വാക്കുകള്‍ക്കായി ....
ഈണത്തില്‍ പാടുമായിരുന്ന
ഉമ്മയുടെ അറബി ബൈതുകള്‍ക്കിടയില്‍ ....
അവധിക്കു വരുന്ന ഉപ്പാന്റെ ഗള്‍ഫ് പെട്ടിക്കുള്ളില്‍ ...
വായനയുടെ ലോകം തുറന്നിട്ട മുഹമ്മദലി മാഷ് തന്ന പുസ്ത കങ്ങള്‍ക്കിടയില്‍ ....
ഉള്‍ വലിഞ്ഞിരിക്കുമായിരുന്ന ക്ലാസ്സ്മുരിയിലെ
ബെഞ്ഞുകള്‍ക്കിടയില്‍ ...
സ്കൂള്‍ വരാന്തയില്‍ ആര്‍ത്തുല്ലസിച്ചിരുന്ന
കളിക്കൂട്ടുകാര്‍ക്കിടയില്‍ ...
തറവാട് വീടിന്റെ മച്ചിലെ ഏകാന്തതയില്‍ ...
രാഷ്ട്രീയ ഭ്രാന്ത് തകര്‍ത്തെറിഞ്ഞ കൌമാരക്കാരന്റെ
എടുത്തു ചാട്ടങ്ങള്‍ക്കിടയില്‍ ..
ക്യാമ്പസിന്റെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ ...
.........................................
നിനച്ചിരിക്കാതെ ഒരത്ഭുതം പോലെ
ആ വാക്കുകള്‍ എന്നിലേക്ക് വന്നപ്പോള്‍
ഞാനനുഭവിച്ച ആനന്ദം !
ആ വാക്കുകളാണ് എന്റെ ജീവിതമെന്ന് തിരിച്ചറിയുകയായിരുന്നു .
എന്റേതാണ് ആ വാക്കുകള്‍ ..
എനിക്ക് വേണ്ടിയാണ് അത് സൃഷ്ട്ടിക്കപ്പെട്ടത്
ആ വാക്കുകളെ ഹൃദയത്തില്‍ നിന്ന് കുടിയിറക്കാന്‍ നിങ്ങള്‍ പറയരുത് ...
നിങ്ങള്‍ക്കത് ചെറിയൊരു വാക്കാണേങ്കിലും
അതെനിക്കെന്റെ ഹൃദയമാണ് ,
എന്റെ പ്രണയമാണ് .
എന്റെ ജീവനാണ്

No comments:
Post a Comment