വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ രണ്ടു മാസം , അവള്‍ക്കു കുളി തെറ്റി....." എന്റെ റബ്ബേ..", ഉമ്മയുടെ വിലാപം ,
തിരിച്ചടക്കാന്‍ പോലും തുടങ്ങാത്ത കല്യാണത്തിന് വേണ്ടി എടുത്ത ലോണും,എന്നിട്ടും തീരാത്ത സ്ത്രീധന തുകയിലെ ബാക്കിയും, എട്ടു പവനും , അതിന്നിടയിലാ ഒരു കുളി നിക്കലും!! "
പുളി മാങ്ങ തിന്നാന്‍ ആശ ഉണ്ടെന്നു പറഞ്ഞ അവളോട് ബാപ്പ പൊട്ടി തെറിച്ചു,
"കടക്കാരും ,ബാങ്കിലെ കുടിശ്ശികയും, കൊടുത്തു തീരാത്ത എട്ടു പവന്റെ കണക്ക് നിരത്തുന്ന നിന്റെ അമ്മായി അമ്മയും , എല്ലാരും കൂടി എന്നെ കൊന്നു താ ...."
ശര്ദിച്ചു തളര്‍ന്നു ഉമ്മാന്റെ മടിയില്‍ രാത്രി മയങ്ങുമ്പോള്‍ ....മുടിയില്‍ ബാപ്പയുടെ ഒരു തലോടല്‍, കയ്യിലൊരു പുളി മാങ്ങയും.
കടന്നു പോവേണ്ട മാസങ്ങള്‍ കണക്ക് കൂട്ടി ....., ഏപ്രില്‍ 25, പ്രസവ ദിനം പ്രവചിച്ചു !!!, അതിനിടയില്‍ എന്തെല്ലാം മാമൂലുകള്‍ !!
എന്തെല്ലാം നൂലാമാലകള്‍!!! ഏഴാം മാസത്തിലൊരു "കല്യാണം", പലഹാര പരിപാടികള്‍ , മാസ മാസം ചെക്കിംഗ്, റസ്റ്റ് എടുക്കല്‍ , എടുപ്പിക്കള്‍ , ഗര്‍ഭം ബഹളമയം!!!
ഇത്തിരി പോന്ന കുഞ്ഞിനെ പുതപ്പില്‍ പുതഞ്ഞു മാറോടു ചേര്‍ത്തപ്പോള്‍ ബന്ധുക്കള്‍ വക ആത്മവിശ്വാസം തകര്‍ക്കും രീതിയിലാ ചോദ്യം വന്നു " പെണ്‍കുട്ടിയാ '...,ഒരു തരം പുച്ഛം!!!!
കൂടാതെ നാത്തൂന്റെ പ്രസ്താവന
" ഹോസ്പിടല്‍ ബില്‍ പെണ്ണിന്റെ വീട്ടുകാര്‍ അടക്കണം ".
മെല്ലെ ചിരിക്കുന്ന...... , കാല്‍ ഇട്ടു അടിക്കുന്ന .......,കുഞ്ഞിനെ കളിപ്പിച്ചു
വല്യുപ്പയും, വല്യുമ്മയും ........എന്നിട്ടും മകളുടെ മുഖത്ത് തെളിച്ചമില്ല ,
ഇന്നലെ വന്നു പോയ ഭര്‍ത്താവ് ,......" കുഞ്ഞിന്റെ കഴുത്തിലും, അരയിലും ,കാലിലുമൊക്കെ നിന്റെ വീട്ടുകാര്‍ എന്തെ സ്വര്‍ണം ഇടാത്തത് എന്ന് ചോദിച്ചു " കൂടാതെ ആ എട്ടു പവനും..... മൂപ്പരുടെ ഉമ്മ ചോദിക്കാന്‍ പറഞ്ഞെത്രേ !!!
നൊന്തു പെറ്റ കുഞ്ഞിന്റെ ചിരിയില്‍ പോലും സന്തോഷം കണ്ടെത്താന്‍ ആവാതെ സ്വര്‍ണം ഓര്‍ത്തു പിടയുന്ന മകളെ നോക്കി......ബാപ്പ ബാങ്കിലേക്ക്......പണയപ്പെടുത്തിയ ആധാരം തിരിച്ചെടുത്തു ......
" വീട് വില്‍പനക്ക് ".
കഴുത്തിലും,അരയിലും.....പോന്നിട്ട് കൊഞ്ചുന്ന പേരക്കിടാവ്.....ബാക്കി വന്ന എട്ടു പവന്‍ ഇട്ടു മകളും.....ബാപ്പയും , ഉമ്മയും കൂടപ്പിറപ്പുകളും വാടക വീട്ടിലേക്ക് .....
കുഞ്ഞിന്റെ നാലാം മാസം കൂടാന്‍ വിരുന്നിനു വന്ന മോള്‍ക്ക് എന്നിട്ടും മുഖത്ത് തെളിച്ചം ഇല്ല ........
" നാണം ഇല്ലേ കുറ്റിയും പറിച്ചു വാടക വീട്ടിലേക്ക് താമസം മാറാന്‍ ......?....അന്തസ്സ് ഉള്ള " എന്റെ മോന്‍ വരില്ല ആരാന്റെ വീട്ടിലേക്....." അമ്മായി അമ്മയുടെ അടുത്ത കമന്റ്.....
ആ പിതാവ് നെഞ്ച് തടവി .......തീരില്ല ഇത് അവസാനം വരെ......ഹൃദയ ഭിത്തിയില്‍ അടിച്ചു കൊണ്ടീയിരിക്കും .....കൂറ്റന്‍ തിരമാലകള്‍ പോലെ.....

അതെ തീരില്ല ....
ReplyDeleteജീവിതഗന്ധി ......മനോഹരം ആഖ്യാനം
ReplyDeleteഉഗ്രന്‍....
ReplyDelete