അച്ചനാരാ മോന്‍ ? അല്ലെങ്കില്‍ മോനാരാ അച്ഛന്‍ ? എന്ന തരത്തിലാണ് കുറച്ചു ദിവസായി ചാനല്‍ തുറന്നാല്‍ ആദ്യം മനസ്സില്‍ വരുന്ന ചോദ്യങ്ങള്‍.
ചിരിപ്പിക്കാന്‍ എന്തെല്ലാം പരിപാടികള്‍ കിടക്കുന്നു. വെറുതെ അല്ല ഭാര്യയും , സോറി കോന്തനാണ് ഭര്‍ത്താവ് പരിപാടിയും ,ഇത്തിരി പോന്ന പിള്ളേരെ ശ്രുതി പരുതുന്ന പരിപാടിയൊക്കെ ഉള്ളപ്പോള്‍ അത് അവര്‍ക്ക് വിട്ടു കൊടുത്താ പോരേ......നമ്മുടെ ബാല കൃഷ്ണ പിള്ളയും , , അച്ചുതാനന്ദനും മക്കളും ഒക്കെ ഇങ്ങനെ ചിരിപ്പിക്കണോ ???
ഗണേഷിന്റെ മന്ത്രി സ്ഥാനം പാര്‍ട്ടി തീരുമാനിക്കും എന്നാണു പറയുന്നത് അച്ഛനും മകനും പറയുന്നത്. പാര്‍ട്ടിക്ക് അതീതന്‍ ആയിട്ടല്ല 'ഗ' യുടെ പ്രവര്‍ത്തനം എന്നാണു 'ബ' കണ്ടെത്തിയിരിക്കുന്നത്. വീട്ടില്‍ സാമ്പാര്‍ വേണോ , പുളിശ്ശേരി വേണോ എന്ന തരത്തിലുള്ള അടുക്കള പ്രശ്നം എന്നാണ് എല്ലാരും ആദ്യം കരുതിയത്. പക്ഷെ സംഗതി ഗൌരവം തന്നെയാണ്. രണ്ടാലൊന്ന് സംഭവിക്കും.
കൊടി കുത്തിയ കാറില്‍ മകന്‍ തറവാട്ടു മുറ്റത്ത് വന്നിരങ്ങുക , അവനു പോലീസുകാര്‍ സല്യൂട്ട് അടിക്കുക, ഉദ്യോഗസ്ഥര്‍ ഉപജാപക സംഖങ്ങള്‍ അവനു ചുറ്റും കൂടുക, ഉദ്ഗാടനം നടത്താനും , നടത്തിക്കാനും അവനു സമയമില്ലാതിരിക്കുക, എപ്പോഴും ഫയലും, പ്രശ്നങ്ങളും മകനില്‍ കാണുമ്പോ കേരള കോണ്‍ഗ്രസ് (ബ ) ക്ക് ഹൃദയാന്തരലത്തില്‍ ഒരു തരം വൈക്ലഭ്യം.
പാര്‍ട്ടി എന്ന് പറയുന്നത് ഞാന്‍ തന്നെ ആയത് കൊണ്ട് എന്റെ വൈക്ലഭ്യം ഇല്ലാതാക്കാന്‍ മകനേ രാജിവെക്കൂ ..അച്ഛനേ രക്ഷിക്കൂ എന്നാണ് പ്രശ്നത്തിന്റെ കാതല്‍. അമ്മായി അപ്പന്റെ ഇത്തരം വൈക്ലഭ്യം കൊണ്ടാണോ ആവ്വോ ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു ഉച്ചിഷ്ടവും , അമേദ്യവും കൂട്ടി കുഴക്കാന്‍ മരുമോന്‍ മോഹന്‍ ദാസ് ഉമ്മന്‍ ചാണ്ടി കാലു പിടിച്ചിട്ടും കേരളത്തിലേക്ക് വരാതിരുന്നത്?????
ഇനി രാജി വെച്ചാലും , ഇല്ലെങ്കിലും "തീരുമാനിക്കും" എന്നൊക്കെ പറയാന്‍ തരത്തില്‍ ഒരു പാര്‍ട്ടി ആയി ബ്രെയ്ക്കിംഗ് ന്യൂസ് ഒക്കെ ഉണ്ടാക്കാന്‍ പറ്റിയില്ലേ .....പോരാത്തതിനു ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ ഒരു കേരള കോണ്‍ഗ്രസ് (ഗ ) യും പിറക്കാന്‍ പ്രസവ വാര്‍ഡില്‍ കയറ്റിയിട്ടുണ്ട്...., തോമസ് ചാണ്ടി എം .എല്‍ .എ യെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ബാലകൃഷണ പിള്ള അടവുകള്‍ പയട്ടുന്നും ഉണ്ട്...കരാര്‍ തീരുന്നതോടെ വേറൊരു കേരള കോണ്‍ഗ്രസ് (തോ ) യും കൂടി പിറക്കും "നമ്മുടെ പാര്‍ട്ടിയും പുരോഗമിക്കുന്നുണ്ടെന്നു" പത്തനാപുരത്തെ നായന്മാര്‍ക്ക് ആശ്വസിക്കാല്ലോ.....ഇനിയെന്ത് വേണം!!!
മോനെ ദുല്ഖര്‍ സല്‍മാനെ , പാവം മമ്മൂട്ടിക്ക് ഇത്തരം വൈക്ലഭ്യമോന്നും ഉണ്ടാക്കി കൊടുക്കരുതേ ഭാവിയില്‍ ...മൂപ്പര്‍ക്ക് എഴുപത്തഞ്ഞാം വയസ്സിലും കൂളിംഗ് ഗ്ലാസ്സോക്കെ വെച്ചു കണ്ണും കണ്ണും തമ്മില്‍ കിന്നാരം പറഞ്ഞും, മരം ചുറ്റി പ്രേമം ഒക്കെ നടത്താന്‍ ഉള്ളതാ .
ഭൂമി വിവാദം വന്നതോടെ ചിരിയോടു ചിരിയാണ്...എ .കെ .ജി ഭവനിലും , കെ .പി .സി .സി ആസ്ഥാനത്തും , ലീഗ് ഹൌസിലും. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടെന്നു അഗര്‍ബത്തി പര്സ്യക്കാരന്‍ പറഞ്ഞത് പോലെ ചിരിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍....
എന്നാലോ കേസ് എടുത്തതിനെ കുറിച്ചു ചോദിച്ചാ വി .എസ് . പറയുന്ന മറുപടി കേട്ടാല്‍ നാട്ടുകാര്‍ക്കും ചിരി വരും. മകന്റെ കാര്യത്തില്‍ കുറേ ചിരിപ്പിച്ചതാണ്...ഏതാണ്ട് സരോജ്കുമാര്‍ എന്ന പടത്തില്‍ മറ്റെല്ലാ നടന്മാര്‍ക്കും ഇട്ടു നല്ലോണം കൊട്ട് കൊടുത്തിട്ട് വളര്‍ന്നു വരുന്ന പാടാനും , നടിക്കാനും കഴിവുള്ള യുവ നടനായി സ്വന്തം മോനെ തന്നെ കാണിച്ചു ശ്രീനിവാസന്‍ ചിരിപ്പിക്കുന്നത് പോലെ ....അച്ഛന്‍ കിളിരൂര്‍ എന്ന് പറഞ്ഞു നടക്കുമ്പോള്‍ മോന്‍ മക്കാവു ദ്വീപില്‍ ആയിരുന്നു... ലാവ്‌ലിന്‍, സ്വജന പക്ഷപാതം എന്നൊക്കെ പറഞ്ഞു നടക്കുമ്പോള്‍ , വേണ്ടത്ര യോഗ്യത ഇല്ലെങ്കിലും ഒയര്‍ന്ന യോഗ്യത വേണ്ടിടത്തോക്കെ പാവം മകന്‍ അച്ഛന്‍ അറിയാതെ അദ്ഭുതകരമായി എത്തിപ്പെട്ടു...ഇങ്ങനെയൊരു മകന്റെ കാര്യം കേട്ടപ്പോ ജന്മം സുകൃതം , കല്യാണം കഴിക്കാത്തത് നന്നായി എന്ന് സുകുമാര്‍ അഴീക്കോട് പോലും ആശ്വാസം പൂണ്ടു.
ഇപ്പോള്‍ സ്വന്തം കാര്യം ചോദിക്കുമ്പോള്‍ വീണ്ടും ചിരിപ്പിക്കുകയാണ്. അരിയെത്രന്നു ചോദിച്ചാ കുഞ്ഞാലിക്കുട്ടി, എന്നാണു അച്ച്ചുതാനന്തന്റെ മറുപടി ..കാസര്‍കോട്ട് വിവാദ ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.എസ് മറുപടി പറഞ്ഞേ തീരൂ ...1.വിവാദ ഭൂമി കിട്ടിയത് തന്റെ ബന്ധുവിനാണോ? 2. വി.എസ് അറിയാതെയാണോ മന്ത്രിസഭ ഭൂമി വിഷയം ചര്‍ച്ചചെയ്തത്? 3.റവന്യു മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാത്രമാണോ ഉത്തരവാദികള്‍, താന്‍ അറിയാതെയാണ് ഇവര്‍ ഭൂമി അനുവദിച്ചതെന്ന് മൊഴിനല്‍കിയോ....
ആ കേസും , അതിലെ വസ്തുതകളും ചോദിക്കരുത് , അപ്പോള്‍ കാണിക്കും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ...പിന്നെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടു കൊട്ടും....കാ ന്നു കേട്ടാല്‍ കയറെടുത്തു ഇടപെടുന്ന ഒരാള്‍ എന്തിനാ സ്വന്തം കാര്യം വരുമ്പോള്‍ ഇങ്ങനെ എഴുതി തയ്യാറാക്കിയ മറുപടിയുമായി പിന്നോട്ട് വലിയുന്നത് ???,
ഏതായാലും കാത്തിരുന്നു കാണാം, എല്ലാം ചാനലുകളില്‍ ലൈവ് ആണല്ലോ, ടോര്‍ച്ച്ചടിച്ചാല്‍ മകര വിലക്കാവുന്നത് പോലെ ...ആരൊക്കെ കോട്ടയം നസീറിനെ കടത്തി വെട്ടിക്കും തരത്തില്‍ ചിരിപ്പിക്കും എന്നും , ടി .വി. രാജേഷിനെ പോലെ കരയിക്കും എന്നത്.
നല്ല സെന്‍സ് ഓഫ് ഹ്യുമര്‍ ഉണ്ട് സാബിര്‍..എഴുതി മുന്നേറുക...
ReplyDelete