പേജുകള്‍‌

Sunday, September 16, 2012

കിന്നാരതുമ്പികള്‍ 3d

രതി നിര്‍വേദത്തിന്റെ  അഭൂത പൂര്‍വമായ വിജയത്തിനു ശേഷം മാന്യന്‍ മാരുടെ ഇക്കിളിപ്പടങ്ങളായ        രാസ ലീല , ചട്ടക്കാരി , തുടങ്ങിയ ചിത്രങ്ങള്‍ റിമേക്ക്‌  ചെയ്യപ്പെടുകയും , അത്തരം ചിത്രങ്ങള്‍ക്ക് മാധ്യമങ്ങളും , സമൂഹവും വന്‍ പ്രാധാന്യം നല്‍കി ആഗോഷിക്കുകയും  ചെയ്യുന്ന സാഹചര്യത്തില്‍ കിന്നാരതുമ്പികള്‍ 3d  രൂപത്തിലാക്കി റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന്  ഓള്‍  കേരള ഷക്കീല ഫാന്‍സ്‌ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു  . നായികയും , നായകനുമായി  ഷക്കീല തകര്‍ത്തഭിനയിച്ച  കിന്നാരതുമ്പികള്‍ റിമേക്ക്‌  ചെയ്യാന്‍ പറ്റിയ നായികമാര്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഇല്ലാത്തതിനാല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മോഡലില്‍ പഴയ ചിത്രം തന്നെ 3d രൂപത്തിലാക്കി പുറത്തിറക്കണം .


 റുവാണ്ട യിലെ  ജനാധിപത്യ മുന്നേറ്റത്തെ കുറിച്ചും, പോളണ്ടിലെ  ഭരണ മാറ്റവും  , ഇറാനിലെ സാമ്പത്തിക പ്രതിസന്ധി യും തുടങ്ങി    ലോകത്തെ എന്ത് കാര്യത്തെ കുറിച്ചും അഭിപ്രായമുള്ള, വിവരമുള്ള മലയാളികള്‍  മേല്‍ വിലാസം , ടി .ഡി .ദാസന്‍  തുടങ്ങിയ ചിത്രങ്ങളെ  മൈന്‍ഡ് ചെയ്യാതെ ,
4 g യുഗത്തിലും ഇത്തരം ഇക്കിളി ചിത്രങ്ങള്‍ ആഗോഷിക്കാനും മാധ്യമങ്ങള്‍  ഇത്തരം ചിത്രങ്ങള്‍ക്ക് എക്സ്ട്രാ പ്രോമോശന്‍ നല്‍കാനും മുന്നിട്ടിറങ്ങുന്നതിതു   അതീവ സന്തോഷം നല്‍കുന്നുവെന്ന് യോഗം  ഉദ്ഘാ ടനം  ചെയ്ത തമിള്‍നാട് ഷക്കീല  ഫാന്‍സ്‌ പ്രസിഡന്റ്‌ തിരുനല്‍ വേലി ഗോവിന്ദച്ചാമി  അഭിപ്രായപ്പെട്ടു .

കിന്നാരതുമ്പികള്‍ 3d ആക്കി  റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങണം .  Emerging Kerala യിലെ ഏതെന്കിലും വിവാദ  പദ്ദതികള്‍ ഒപ്പിടാനുള്ള ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ സമൂഹവും   , മാധ്യമങ്ങളും കിന്നാരതുമ്പികള്‍ 3d യുടെ  പിറകെ പോവാന്‍ സാധ്യത ഉള്ളത് കൊണ്ട് Emerging Kerala  വിവാദങ്ങളില്‍ നിന്നും സര്‍ക്കാരിനു തടിയൂരാനും കിന്നാരതുമ്പികള്‍   3ഡി ഉപകാരപ്പെടുമെന്നു യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു


ഷക്കീല ചെയ്‌താല്‍ അത് 'വളിപ്പും'  മൂന്നാം കിടയും , മാന്യത്തികള്‍ ചെയ്‌താല്‍ അത് രതിയുടെ ഭിന്ന ഭാവങ്ങളും എന്ന് പറഞ്ഞുള്ള വിവേചനം അംഗീകരിക്കാന്‍ സാധിക്കില്ല എന്നും  , 'കോന്തനാണ് ഭര്‍ത്താവ്‌'  പോലെയുള്ള പരിപാടികളിലെ അവതാരികയായി വരാന്‍ ശക്കീലക്കും അര്‍ഹത ഉണ്ടെന്നും , അതിനു ചാനെലുകള്‍ മുന്നോട്ടു വരണമെന്നും അല്ലെങ്കില്‍ സമര  രംഗത്തിരങ്ങേണ്ടി  വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി .


  'എന്റെ ഇക്കിളികള്‍ ' ആത്മകഥയുടെ രചയിതാവ്‌  ബസ്‌ സ്റ്റാന്റു  കൊച്ഛമ്മിണി യെ യോഗത്തില്‍  ആദരിച്ചു. പ്രശസ്ത  സാഹിത്യകാരന്റെ കൃതിയെയും  പിന്തള്ളി വില്‍പനയില്‍  ' എന്റെ ഇക്കിളികള്‍ മുന്നോട്ടു  പോയി  കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്റെ ഇക്കിളികള്‍ നെഞ്ചിലെറ്റിയ    മലയാളി വായനക്കാരെ യോഗം അഭിനന്ദിച്ചു.




Monday, September 10, 2012

എന്റെ മുട്ടാംബ്ലങ്ങേ നീ വലിയ ആളായല്ലോ

ദിവസവും മെസ്സില്‍  നിന്ന് കിട്ടുന്ന  കോഴിയുടെ വിവിധ വിഭവങ്ങള്‍ കഴിച്ചു, കഴിച്ചു  ഒടുവില്‍  കുറുക്കനായി പോകുമോ എന്ന ഉള്‍വിളി ഉണ്ടായപ്പോഴാണ്  വല്ല പച്ചക്കറിയും  വാങ്ങി എന്തെങ്കിലും സ്വയം അടുക്കളയില്‍ പരീക്ഷിക്കാം എന്ന് തീരുമാനിച്ചത്‌ .

 ' ലുലു ഹൈപര്‍ മാര്‍ക്കെട്ടിലെ വെജിട്ടബിള്‍  സെക്ഷനില്‍ ചീര  തപ്പി നടക്കുന്നതിനിടയിലാണ് യാദ്രിശ്ചികമായി ആ കാഴ്ച കണ്ടത്‌ .  മനോഹരമായ  ചെറിയൊരു പാക്കെറ്റ്  . അതിനുള്ളില്‍ ചെറിയ പഴങ്ങള്‍.  ഫ്യ്സാലിസ് (physalis) എന്ന് പാക്കെറ്റി ന് പുറത്തെഴുതിയിട്ടുണ്ട് . അത് കണ്ടപ്പോ  തോന്നി ഇത് വല്ല ഫിലിപ്പിനി   ഫ്രൂട്സ് ആയിരിക്കും എന്ന്.   എന്നാലും പാക്കെറ്റിനുള്ളിലെ പഴം  സൂക്ഷിച്ചു നോക്കിയപ്പോ എവിടെയോ കണ്ടു മറന്ന പോലെ , എന്തോ ഒരു പരിചയം ഉള്ളത് പോലെ .   വീണ്ടും , വീണ്ടും സൂക്ഷിച്ചു നോക്കി ആരും കാണാതെ ആ    പാക്കെറ്റി ന്റെ പുറം പൊളിച്ചു നോക്കി പഴം  പുറത്തെടുത്തപ്പോഴല്ലേ  ശരിക്കും ഞെട്ടിയത്‌ .   ആദ്യം വിശ്വസിക്കാനായില്ല , പിന്നെയും വിശ്വസിക്കാനായില്ല .  ഇതവന്‍  തന്നെ എന്റെ കളിക്കൂട്ടുകാരന്‍ മുട്ടാംബ്ലങ്ങ (നെട്ടിങ്ങ എന്ന് മറ്റു നാട്ടുകാര്‍ പറയും )  !!! .  .... കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ഒരു നിമിഷം എന്റെ ശരീരമാകെ കുളിര് പകരുന്ന പോലെ തോന്നി 

എത്ര കാലമായിട നിന്നെ കണ്ടിട്ട്  , എടാ  മുട്ടാംബ്ലങ്ങേ  നീ ആളാകെ മാറിയല്ലോട ....കുട്ടിക്കാലത്ത്  കുറ്റിക്കാടുകളിലും , വീടിന്റെ തൊടിയിലും ഉണ്ടായിരുന്ന നീ ഇപ്പൊ വലിയ നിലയിലായി അല്ലെ ..ഗള്‍ഫില്‍ എ.സി ക്കകത്ത് നല്ല   പാക്കെറ്റി ന്റെ ഉള്ളില്‍ പേരും മാറ്റി ഇരിക്കുന്നു  . ഞാന്‍ വില നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി , പതിന ഞ്ഞു പഴമുള്ള  ഒരു  പാക്കെറ്റിനു  6 ദിര്‍ഹംസ് ( നാട്ടിലെ  നൂറു രൂപയുടെ അടുത്തു  വരും ).  എന്റെ റബ്ബേ ...എനിക്ക് വയ്യ , സന്തോഷമായെഡാ  , സന്തോഷമായി , നാട്ടില്‍ ഒരു വിലയുമില്ലാതെ തേരാ പാര നടന്നിരുന്ന  നീ ഇവിടെ എങ്കിലും നല്ലൊരു  നിലയിലായല്ലോ . നീ എപ്പോഴാ പേരൊക്കെ മാറ്റി സായിപ്പായത്‌  ...?എന്ത് പേരിലായാലും നീ എനിക്ക്  എന്റെ പഴയ മുട്ടംബ്ലാങ്ങ തന്നെയല്ലേ .

കുട്ടിക്കാലത്ത്  ഈ   മുട്ടാംബ്ലങ്ങ   ,  പറിക്കാന്‍ പോവുക എന്നത് മറ്റു കൂട്ടുകാരോടൊപ്പം ഒരു ഹരം തന്നെയായിരുന്നു . കുറ്റിക്കാടുകളില്‍  കാടും മുള്ളും  ഒക്കെ തട്ടി മാറ്റി മുട്ടാംബ്ലങ്ങ  പറിച്ചു അതിന്റെ തൊലി കാറ്റില്‍ പറത്തി ഉള്ളിലെ പഴം ഒരുമിച്ചിരുന്നു  കഴിച്ച എത്ര മനോഹരമായ കാലം !!

ചില കൂട്ടുകാര്‍  മുട്ടാംബ്ലങ്ങ എന്ന് കരുതി വിഷക്കായ പറിച്ചതും   ഹോസ്പിറ്റലില്‍ ആയതൊക്കെ ഓര്‍മ്മ വന്നു . പിന്നെ വലുതായപ്പോള്‍ ഈ കൂട്ടുകാരനെ മറന്നു , മുന്‍പ് സുലഭമായി കിട്ടിയിരുന്ന ഈ പഴം ഇപ്പോള്‍ നാട്ടില്‍ കിട്ടാറില്ല. ഈ പഴം അന്വേഷിച്ചു ഒരു കുട്ടിയും പോകാരുമില്ല .  മുറ്റത്തെ മുല്ലകളെ നാം എപ്പഴേ മറന്നു അല്ലെ ...?


Saturday, September 8, 2012

നേരറിയാന്‍ സി .ബി .ഐ...വിയര്‍ക്കാന്‍ സി .പി .എം


 ടി .പി .വധ ത്തിലെ ഉന്നത ഗൂഡാലോചന  പുറത്തു കൊണ്ട് വരാന്‍ സി .ബി .ഐ അന്വേഷണം വേണമെന്ന അദ്ദേഹത്തിന്‍റെ വിധവ രമയുടെ ആവശ്യത്തിന് പൊതു സ്വീകാര്യത കിട്ടുകയും , പിണറായി അല്ലെങ്കില്‍  ,  കോടിയേരി    ചുരുങ്ങി യ പക്ഷം ഏതെങ്കിലും ജയരാജനെയെന്കിലും ഈ കേസിന്റെ പേരില്‍ കുടുങ്ങാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്ന    അച്യുതാന്ദനും കൂടി  സി .ബി .ഐ അന്വേഷണത്തെ പിന്തുണച്ചു   രംഗത്ത് വന്നതോടെ പാര്‍ട്ടി പിടി വള്ളി പോലും ഇല്ലാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ് . 


സി .ബി ഐ അന്വേഷണത്തിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു ആഭ്യന്തര മന്ത്രി തിരുവഞ്ഞൂര്‍ രാധ കൃഷ്ണനും കൂടി വ്യക്തമാക്കിയതോട് കൂടി ഇനി സി .ബി .ഐ  ഓഫീസിന്റെ മുന്നില്‍ ഇ .പി ജയരാജന്റെ നേത്രത്വത്തില്‍ സമരം ചെയ്യലല്ലാതെ വേറൊരു വഴിയും സി .പി .എമ്മിന് മുന്നിലില്ല .


കൂടുതല്‍ അന്വേഷണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഉന്നത തലത്തിലുള്ളവര്‍ കുടുങ്ങുമെന്നത്  മറ്റാരെക്കാളും  സി.പി. എമ്മിന് തന്നെ അറിയാം .  ഫസല്‍ വധക്കേസിലെ  അനുഭവവും  അവര്‍ക്കുണ്ട് .  അത് കൊണ്ടാണ് ടി .പി വധത്തില്‍ സി .ബി .ഐ അന്വേഷണം ഉയര്‍ന്നു വന്ന ആദ്യ നാളുകളില്‍ തന്നെ   മാറാട് 
കൂ ട്ടക്കൊലയുമായി ബന്ധപ്പെട്ടു മറഞ്ഞു കിടന്നിരുന്ന ഒരു വിഷയം ഉയര്‍ത്തി കൊണ്ട് വരാനും, അക്കാര്യത്തിലും  സി ,ബി .ഐ  അന്വേഷണം  ആവശ്യപ്പെട്ടു  പുകമറ സൃഷ്ട്ടിച്ചു മുസ്ലിം ലീഗിനെയും , യു .ഡി .എഫിനെയും പ്രതിരോധത്തിലാക്കി  ടി .പി  വധത്തിലെ 
  സി .ബി .ഐ അന്വേഷണത്തെ തടയിടാന്‍ പറ്റുമെന്നു  സി .പി .എം കരുതിയതു . ഈയൊരു ശ്രമത്തെയും , വിശ്വാസത്തെയുമാണ് മുസ്ലിം ലീഗും ,യു .ഡി .എഫും തുറന്ന സമീപനത്തിലൂടെ തകര്‍ത്തിരിക്കുന്നത്. . 

 മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ   ...മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  വളരെ മുന്‍പേ തന്നെ മുസ്ലിം ലീഗ് അതിന്റെ നിലപാട് വ്യക്തമാക്കിയതാണ് .  എങ്കിലും പലപ്പോഴും പല പുകമറകളും മനപ്പൂര്‍വ്വം  സൃഷ്ട്ടിക്കപ്പെട്ടു . ഈ വിഷയത്തില്‍ ഇപ്പോള്‍ സി .ബി .ഐ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര  സമിതി തീരുമാനിക്കുകയും ഇക്കാര്യം യു .ഡി .എഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇപ്പോള്‍ യു .ഡി .എഫും കൂടി അനുകൂല തീരുമാനം വ്യക്തമാക്കി യതോട് കൂടി മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  സി .ബി .ഐ അന്വേഷണത്തിനുള്ള സാഹചര്യം ഉണ്ടാവുകയാണ് .  യു .ഡി .എഫി നെ പ്രതിരോധിക്കാന്‍ സി .പി എം കരുതി വെച്ചിരുന്ന ഒരു ആയുധം നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല , ടി .പി വധ ത്തില്‍ കൂടുതല്‍ കുരുക്കു വീണു സ്വയം പ്രതിരോധത്തില്‍ ആവുകയും ചെയ്യുകയാണ് സി .പി എം.  


നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ,  മുസ്ലിം ലീഗിനെ കുത്താന്‍ കിട്ടുന്ന എല്ലാ വടികളെയും ആഗോഷിക്കുകയും  , അര്‍മാധിക്കുകയും  ചെയ്യുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് എടുത്ത തുറന്ന സമീപനത്തെ  കണ്ടില്ലെന്നു നടിക്കാന്‍ പ്രത്വേഗം ശ്രദ്ധിച്ചു  .


 ഫസല്‍ വധക്കേസിലെ സി .ബി .ഐ അന്വേഷണം   സി .പി എം നേതാക്കന്മാരുടെ പങ്കു വെളിച്ചത്തു കൊണ്ട് വന്നു  . അണിയറയില്‍ മാത്രം ഉണ്ടായിരുന്ന
 'കാരായി'  മാരും  , മറ്റുള്ളവരും പ്രതിയാക്കപ്പെടുകയും , 
അഴിയെണ്ണു കയും ചെയ്യേണ്ടി വന്നു . നേരത്തെ ഈ കേസില്‍  സി .പി .എം, നേതാക്കള്‍ക്ക് നേരെ അന്വേഷണം വിരല്‍ ചൂണ്ടിയ ഉദ്യോഗസ്ഥന്  തളിപ്പറമ്പില്‍ വെച്ചു നേരിടേണ്ടി വന്ന ക്രൂരമായ മര്‍ദ്ദനത്തെ കുറിച്ചും സി .പി എം മറുപടി പറയേണ്ടി വരും .  ഇക്കാര്യത്തിലും ഇപ്പോള്‍ സി .ബി .എഇ  അന്വേഷണം നടക്കാന്‍ പോവുകയാണ് .


ഫസല്‍ കൊല്ലപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാട്ടിലെ  സമാധനത്തെക്കുറിച്ചും  , ശാന്തിയെകുറിച്ചും ച് കണ്ണ് കലങ്ങുമാറ് സംസാരിച്ച  കാരയിമാരെ  സി .ബി ,എ   കേസില്‍ പ്രതിയാക്കിയപ്പോഴാണ് ഇവരുടെ യദാര്‍ത്ഥ മുഖം  പുറം ലോകം അറി ഞ്ഞത് .  രാഷ്ട്രീയത്തില്‍ ഇറങ്ങിയ സമയത്ത് ഇവന്മാര്‍ വല്ല  നാടകത്തിലോ , സിനിമയിലോ അഭിനയിച്ചിരുന്നെങ്കില്‍ കേരളത്തിലേക്ക് ഓസ്കാര്‍ വരുമായിരുന്നെന്നു  ഏതോരു കലാപ്രേമിയും ആശിക്കുന്ന  തരത്തിലായിരുന്നു  ഫസല്‍ കൊല്ലപ്പെട്ട അന്ന് ഇവര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ അഭിനയം .
( video യുടെ  ലിങ്കു  താഴെ ഉണ്ട് )
 കേസില്‍ കേരള പോല്സിന്റെ അന്വേഷണത്തെ പറ്റാവുന്ന 

വിധത്തിലോക്കെ അട്ടിമറിക്കാന്‍ ശ്രമിച്ച സി .പി .എം  സി ബി .ഐ വന്നപ്പോള്‍ ശരിക്കും വിയര്‍ക്കുക തന്നെ ചെയ്തു .


ശുക്കൂര്‍ വധ കേസിലും സി ,ബി എ  അന്വേഷണം ആവശ്യപ്പെട് 
എം. എസ് .എഫും , യൂത്ത്‌  ലീഗും സമര രംഗത്താണ്.  സമാനതകളില്ലാത്ത  ഈ ക്രൂര കൃത്യത്തിന്റെ പേരില്‍ പി. ജയരാജനും , എം .വി രാജേഷും ഇപ്പോള്‍ തന്നെ  പ്രതിപ്പട്ടികയില്‍ ഉള്ള കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവുമ്പോള്‍ കൂടുതല്‍ തലകള്‍ ഉരുളുക തന്നെ ചെയ്യും . 


കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ചെയ്ത ക്രൂരതകള്‍ക്ക് സി.പി .എമ്മും , ഇത്തരം പെക്കൂത്തുകള്‍ക്ക് അണിയറയില്‍ നിന്ന്  നേത്രത്വം കൊടുത്ത നേതാക്കന്മാരും  സി .ബി ഐ  അന്വേഷണങ്ങള്‍ മുറുകുന്നതോടെ ഭാവിയില്‍ മറുപടി പറയേണ്ടി വരികയും  ,നിയമത്തിന്റെ മുന്നില്‍ അകപ്പെടുകയും ചെയ്യുമെന്ന് തീര്‍ച്ചയാണ്. 

 http://www.chandrikadaily.com/മാറാട്‌: സി.ബി.ഐ അന്വേഷണത്തിന്‌ യു.ഡി.എഫ്‌ ശിപാര്‍ശ



 

 



Tuesday, September 4, 2012

Emerging Kerala - പി .കെ .കുഞ്ഞാലിക്കുട്ടി തല്‍സമയ സംവാദം


Emerging Kerala യുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സുതാര്യമായ സമീപനത്തെക്കുറിച്ചും ,  വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കിയും വ്യവസായ  വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി യുമായി  ഇന്ന് ഏഷ്യാനെറ്റില്‍ നടന്ന ലൈവ് ചര്‍ച്ച . 

Monday, September 3, 2012

Emerging Kerala യില്‍ മലപ്പുറത്ത് കഞ്ചാവ് കൃഷിയോന്നുമല്ലല്ലോ വരാന്‍ പോകുന്നത് ....?

മലപ്പുറത്ത് വികസനം വന്നാല്‍ പുളിക്കുമോ .....? ഒരു പുരോഗമന പ്രസ്ഥാനത്തിന് ഇത്രത്തോളം അസഹിഷ്ണുത പാടുണ്ടോ ....?  കഴിഞ്ഞ ദിവസം തൊട്ടു കൈരളിയിലും, ദേശാഭിമാനിയിലും ഫയങ്ങരമായ ഒരു വാര്‍ത്തയായി വരുന്നത്  Emerging Kerala യില്‍ ഉള്‍പ്പെടുത്തി മലപ്പുറത്ത് വരാന്‍ പോകുന്ന ഒരു പദ്ധതി യെ കുറിച്ചാണ്.  ഇവരുടെ 'ആശങ്ക' കണ്ടാല്‍ തോന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് കഞ്ചാവും , ഹശീഷും കൃഷി ചെയ്യുന്ന പദ്ദതിയാണ് കൊണ്ട് വരാന്‍  ശ്രമിക്കുന്നതെന്ന്.  പതിനായിരക്കണക്കിനു കോടി രൂപയുടെ പദ്ദതികള്‍ പ്രതീക്ഷിക്കുന്ന  Emerging Keralaയിലെ മലപ്പുറത്തെ ഈ ഒരു പദ്ധതി മാത്രം ഉയര്‍ത്തി കാട്ടി  നിഷേധാത്മകമായ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് ? അങ്കമാലിയിലും വല്ലാര്‍പാടത്തും സ്ഥലമുണ്ടായിട്ടും പദ്ധതി മലപ്പുറത്ത് വരുന്നതാണ് ദേശാഭിമാനിക്ക് സഹിക്കാത്തത്‌. 
 വൈദ്യുതി വിതരണം, തെുരുവുവിളക്കുകള്‍, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ 73.81 കോടി മുടക്കി വന്‍കിട സംരംഭകര്‍ക്കായി ഒരുക്കിക്കൊടുക്കും. പദ്ധതിയുടെ അവശേഷിക്കുന്ന മുതല്‍മുടക്കാണ് 2266 കോടി രൂപ. ഇത് സംരംഭകര്‍ മുടക്കണം. 89 ലക്ഷം ചതുരശ്രഅടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. സെന്റര്‍ ഓഫ് എക്സലന്‍സ്, നേഴ്സിങ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍-ആയുര്‍വേദ വിഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം, ആയിരം കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ക്യാന്‍സര്‍ ആശുപത്രി തുടങ്ങിയവ ഉള്‍പ്പെടുന്ന ആരോഗ്യപരിപാലന വിഭാഗം, ടെക്നോളജിയിലും മാനേജ്മെന്റിലും അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്നതാണ് പദ്ധതി. ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയും സ്ഥാപിക്കും.
ദേശാഭിമാനിയുടെ റിപ്പോര്‍ട്ട് പ്രകാരം തന്നെ അവിടെ വരുന്നപദ്ധതിയുടെ രൂപം ഇതാണ്. കഞ്ചാവ് കൃഷിയോന്നുമാല്ലലോ അവിടെ നടപ്പിലാക്കാന്‍ പോകുന്നത്.  പിന്നെന്തിനാ കൈരളിക്കും , ദേശാഭിമാനിയും ഇങ്ങനെ കുറുമ്പ് കാട്ടുന്നത് . 
 
വികസനം അങ്കമാലിക്കപ്പുറം വേണ്ടന്നാണോ  ഇവര്‍ പറയുന്നത്. കോടിക്കണക്കിനു രൂപയുടെ ഒരുപാട് പദ്ദതികള്‍ ഓരോ ജില്ലയിലുമായി , കേരളത്തിന്റെ മൊത്തത്തിലുള്ള വികസനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് Emerging Kerala സങ്ക ടിപ്പിക്കുന്നത് . വികസന സംബന്ധിയായി എന്ത് വന്നാലും അതൊന്നും പറ്റില്ല , പറ്റില്ല എന്ന് പറയുന്നവര്‍ ഒരുപാട് കാലം അധികാര കസേരകളില്‍ ഇരുന്നിട്ടും ഇന്നേ വരെ ഏതെന്കിലും ബദല്‍ വികസന പദ്ദതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടോ ...?  പുതിയ കാലത്തോടും , തലമുറയോടും  സംവദിക്കുന്ന  എന്ത് വികസനമാന് കഴിഞ്ഞ കുറേ കാലമായി കേരളത്തില്‍ നടന്നിട്ടുള്ളത് ..?
 
നാവിട്ടടിക്കാന്‍ വലിയ ചിലവോന്നുമില്ല എന്ന് കരുതി ഇനിയും കേരളത്തെ പിന്നോട്ട് നയിക്കരുത്. കാക്ക ചത്താലും അതിലും സര്‍ക്കാരിന്റെ മറുപടിയും , ന്യൂസ്‌ ഹവര്‍ ചര്‍ച്ചയും കൊണ്ട് 'വിവാദ കൃഷി ' മാത്രം വിളയുന്ന നാട്ടില്‍ വേണ്ടാത്ത വിവാദങ്ങള്‍ കൊണ്ടൊന്നും വെച്ച കാല്‍ പിന്നോട്ട് വെപ്പിക്കാന്‍ ആവില്ല എന്ന് പ്രഖ്യാപിച്ചു മുന്നോട്ടു പോകുന്ന ഉമ്മെന്ചാണ്ടിയുടെ ഇച്ചാ ശക്തിക്കും , സര്‍ക്കാരിനും ശക്തി പകരുക ...തുരപ്പന്മാര്‍ തുറന്നു കൊണ്ടേ ഇരിക്കട്ടെ.....

Sunday, August 26, 2012

"തീവ്രവാദത്തിനു പിന്നില്‍ അറബി സ്റ്റിക്കരുകള്‍ക്കുള്ള സ്വാധീനം !!"


മുസ്ലിം തീവ്രവാദത്തിന്റെ നാള്‍ വഴികള്‍ ,മലപ്പുറം കേന്ദ്രമാക്കി നടക്കുന്ന ബോംബു നിര്‍മ്മാണ കോളേജ് ഉകള്‍ , ഹുജി വഴി കേരളത്തിലെത്തുന്ന തീവ്രവാദത്തിന്റെ നിഷ്ടൂരതകള്‍.  കോട്ടയത്ത്  റെയില്‍വേ ട്രാക്കില്‍ ബോംബ്‌ കണ്ടെത്തി എന്ന് കേട്ടപ്പോള്‍ തന്നെ ഡെസ്കിലിരുന്നു 'സംഘ ജിഹ'  ' ക്കാരന്‍ എന്തെല്ലാം എഴുതി തുടങ്ങിയതാണ് .  കോട്ടയത്ത് ട്രാക്കില്‍ ബോംബു കണ്ടെത്തിയ സ്ഥലത്ത് രാവിലെ മുതല്‍  'അരബിയിലെഴുതിയ സ്ടിക്കര്‍  പതിച്ച ഇന്നോവ കാര്‍ കറങ്ങി നടക്കുന്നുണ്ടായിരുന്നു എന്നും കൂടി സാഹസികമായ അന്വേഷണത്തിലൂടെ കണ്ടെത്തി  ജനങ്ങളെ അറിയിച്ചു അദ്ദേഹം തന്റെ ലേഖന പരമ്പര എഴുതാന്‍ തുടങ്ങി.  

തീവ്രവാദത്തിനു പിന്നില്‍ അറബി  സ്റ്റിക്കരുകള്‍ക്ക്  സ്വാധിനത്തെ കുറിച്ചു ലേഖനം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് പോലീസ് യദാര്‍ത്ഥ  പ്രതിയെ കയ്യോടെ പിടി കൂടിയത് .  പക്ഷെ അത് ഒരു സെന്തില്‍ !  സെന്തില്‍ അങ്ങനെ ബോംബ്‌ വെക്കുമോ ? സെന്തിലിനു അങ്ങനെ ബോംബ്‌ ഉണ്ടാക്കനോക്കെ പഠിക്കാന്‍ പറ്റുമോ ?.  അത് വല്ല സൈതലവിയും ആയിരിക്കും എന്ന് കുറേ വിശ്വസിക്കാന്‍ ശ്രമിച്ചു .  ഒടുവില്‍ സെന്തില്‍ എന്ന് തന്നെ സ്ഥിതീകരിച്ച്ചപ്പോ  മൂപ്പര്‍ എഴുത്ത് നിര്‍ത്തി .  തലേന്ന് കൊടുത്ത അറബി  സ്റ്റികര്‍ഇല്ല , ഇന്നോവയുമില്ല ....ആ വാര്‍ത്ത തന്നെ ഡിലീറ്റ് ചെയ്തിരിക്കുന്നു ഈ സംഘ ജിഹ്ഹ .  മൂപ്പര്‍ പുതിയ തലക്കെട്ട്‌ കൊടുത്തു എഴുതാന്‍ തുടങ്ങി .  ട്രാക്കിലെ ബോംബ്‌ : വ്യക്തി വൈരാഗ്യം മൂലം  മാനസിക നില തെറ്റിയ ഒരു യുവാവിന്റെ .... ....

കേരളത്തില്‍ നഴുസുമാരുടെ   സമരത്തിനു നേത്രത്വം നല്‍കുന്ന സംഘടന  യുടെ നേതാവ് ജാസ്മിനു  അമൃതയിലെ നഴുസുമാരുടെ  സമരം നടക്കുന്ന സമയത്ത്  'തീവ്രവാദി' പട്ടം കൊടുക്കാന്‍  പറ്റുമോ എന്നും ഇത് പോലെ മുന്‍പ് നോക്കിയിട്ടുണ്ട് ഈ 'സംഘ ജിഹ'   .  മുസ്ലിം  , മലപ്പുറത്താണ്  ജോലി  ,ഗള്‍ഫില്‍ മുന്‍പ്  ജോലി ചെയ്തിട്ടുണ്ട്, അതും സൌദിയില്‍ .  അപ്പോള്‍ ഒരു തീവ്രവാദി ആകാനുള്ള നുള്ള പ്രാധ മിക യോഗ്യത എല്ലാം  ജാസ്മിന് ഉണ്ടെന്നു  ഈ  പത്രം കല്‍പ്പിച്ചു കൊടുത്തു . . അത് കൊണ്ട് തന്നെ മൂപ്പരുടെ വിദേശ ബന്ധം  വരെ അന്വേഷിക്കണമെന്ന്  തട്ടി വിട്ടു  .

  രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്കെതിരെ പ്രവര്‍ത്തിക്കുന്നവന്‍ സെന്തിലായാലും , സൈതലവി ആയാലും എല്ലാരും ഒരു പോലെ തന്നെ .  പക്ഷെ എല്ലാ കാര്യങ്ങളും  മുന്‍ ധാരണകളോടെ സമീപിച്ചു  , സമൂഹത്തില്‍വര്‍ഗീയവും, വിദ്വേഷവും പുലര്‍ത്തി പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുക  തന്നെ വേണം . 

ഫേസ് ബുക്കിലെ ലീഗിന്റെ 'ഉമ്മ'

ഫേസ് ബുക്കില്‍ പച്ച കുപ്പായമണിഞ്ഞു ലീഗിന്റെ  കൊടിയും പിടിച്ചു ആവേശത്തോടെ നില്‍ക്കുന്ന ഒരു 'ഉമ്മാന്റെ ' ഫോട്ടോ ആവേശത്തോടെ ലീഗ് പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുകയാണ് .  

 ലീഗിന്റെ സമ്മേളനത്തിലോന്നും  കാണാത്ത ഒരു കാഴ്ചയാണ് അത് .  ലീഗ് എന്ന പ്രസ്ഥാനത്തിന്റെ നിര്‍ണ്ണായകമായ വളര്‍ച്ചയില്‍  മുസ്ലിം സ്ത്രീകള്‍ അണിയറയില്‍ നിന്ന് കൊണ്ട് നല്‍കിയ ഊര്‍ജ്ജവും , പിന്ബലത്തെയും കുറിച്ചു ഒരു പക്ഷെ മുസ്ലിം ലീഗ് പ്രസ്ഥാനം പോലും വേണ്ട വിധത്തില്‍  ചര്‍ച്ച ചെയ്തു കാണില്ല 

മുസ്ലിം  ലീഗിന്റെ സമ്മേളനം കഴിഞ്ഞു വരുന്ന ഭര്‍ത്താവിനോടും  , ജാഥ വിളിച്ചു മടങ്ങി വരുന്നു മകനോടും ,  ലീഗിന്റെ വിശേഷങ്ങളും ബാഫഖി തങ്ങളും , പൂക്കോയ തങ്ങളും എന്ത് പറഞ്ഞെന്നു അന്വേഷിച്ചും , ചന്ദ്രിക പത്രം മുറി മുറിയായി വായിച്ചും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ  രാഷ്ട്രീയ ശക്തിയായി  നില കൊണ്ട്  അതൊക്കെ അടുക്കളയിലും,അയക്കുടിയിലെ  പെണ്ണുങ്ങളോട് പങ്കു വെച്ചും   നിസ്കാര റൂമില്‍ നിന്ന് ലീഗിന്   വേണ്ടി പ്രാര്‍ഥിച്ചും  ,നില കൊണ്ട വലിയൊരു സ്ത്രീ സമൂഹം  നമ്മില്‍ നിന്ന് കടന്നു പോയിട്ടുണ്ട് . 

ലീഗിന്റെ ഭരണ ഘടന വായിച്ചോ  രാഷ്ട്രീയ നിലപാടുകളെ  വിലയിരുത്തിയോ  പത്രത്തിലെ രാഷ്ട്രീയ കോളം  വായിച്ചോ , ചാനലില്‍ ന്യൂസ് ഹവര്‍ കണ്ടോ അല്ല ആ കാലത്ത്  അവര്‍ ലീഗി നെ സ്നേഹിച്ചത്.

 അവര്‍ക്ക് വിശ്വാസമായിരുന്നു .., സ്നേഹമായിരുന്നു ബാഫഖി തങ്ങളെ ,പൂക്കോയ തങ്ങളെ ..അവര്‍ ഞങ്ങള്‍ക്ക് നല്ലതല്ലാതെ ഒന്നും ചെയ്യില്ല എന്ന അടിയുറച്ച വിശ്വാസം.  മുസ്ലിം ലീഗ് പ്രതിസന്ധിയില്‍ അകപ്പെടുമ്പോഴൊക്കെ അവരും വിഷമിച്ചു ...അവര്‍ മനമുരുകി പ്രാര്‍ഥിച്ചു   കൊണ്ടേ ഇരുന്നു , വീട്ടിലെ ആണുങ്ങളെ ലീഗിന്റെ പ്രവര്‍ത്തന പാതയിലേക്ക് ആവേശത്തോടെ പറഞ്ഞയച്ചു .....യാതൊന്നും പ്രതീക്ഷിക്കാതെ നിഷ്കളങ്കമായി  ഈ പ്രസ്ഥാനത്തോട് കൂറ് പുലര്‍ത്തിയ നമ്മില്‍ നിന്ന് മറഞ്ഞു പോയ അവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

നാഷണല്‍ ലീഗിന് വേണ്ടി സ്ഥാനാര്‍ത്ഥിയായപ്പോള്‍ , അനുഗ്രഹം വാങ്ങാന്‍ വേണ്ടി ചെന്നപ്പോള്‍  വൃദ്ധ യായ   ഒരുമ്മ  തലയില്‍  തടവി അനുഗ്രഹിച്ചു ഒടുവില്‍  " അല്ലാഹ് നമ്മളെ മുസ്ലിം ലീഗിനെ  വിജയിപ്പിക്കട്ടെ  " എന്ന്   പ്രാര്‍ഥിച്ച നിമിഷത്തെ കുറിച്ചു പഴയൊരു നാഷണല്‍ ലീഗ് നേതാവ് എന്നോട് പറഞ്ഞത്‌  ഈ ഫേസ് ബുക്കിലെ ഉമ്മയെ കാണുമ്പോള്‍ ഞാന്‍  ഓര്‍ക്കുന്നു.

ആ പഴയ തലമുറയുടെ പിന്തുടര്‍ച്ചക്കാര്‍ ഇപ്പോഴും മുസ്ലിം ലീഗിന്റെ  പിന്നിലും, മുന്നിലും അജയ്യ ശക്തിയായി നില കൊള്ളുന്നു ...പക്ഷെ ചില വ്യത്യാസങ്ങള്‍ , അവര്‍ വിദ്യാഭ്യാസ പരമായി വളരെ മുന്നിലാണ് , രാജ്യത്തെ ദൈനം  ദിന രാഷ്ട്രീയത്തെ കുറിച്ചു ആഴത്തില്‍ അവര്‍ക്ക് അറിവുണ്ട്   , വനിതാ ലീഗിനും  , എം ,എസ് ,എഫി ന്റെ വനിതാ വിങ്ങിനും പിന്നില്‍ അവര്‍ അണി നിരന്നിരിക്കുന്നു    , സ്കൂളുകളില്‍ , കോളേജിലും , സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ നെറുകയിലയും  കഴിവ് തെളിയിച്ചു  വിദ്യാഭ്യാസവും   വനിതാ സംവരണമൊക്കെ  വന്നാല്‍ ലീഗ് കുഴഞ്ഞു പോകും എന്ന് പ്രച്ചരിപ്പിച്ഛവര്‍ക്ക് മുന്നില്‍ ഈ പ്രസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തി കാട്ടി  നില്‍ക്കുന്നു.  


പക്ഷെ എല്ലാത്തിനും മീതെ  അവര്‍ ലീഗ് എന്ന പ്രസ്ഥാനത്തെ അവര്‍ വിശ്വസിക്കുന്നു .   അവര്‍ ഈ സമുദായത്തിനും , സമൂഹത്തിനും നല്ലതല്ലാതെ ചെയ്യില്ല എന്ന വിശ്വാസം ....അത് എന്ന് തകരുന്നോ , അന്ന് ഈ സ്ത്രീ സമൂഹമോ , പുരുഷ സമൂഹമോ ലീഗിന്റെ ഒപ്പം ഉണ്ടാകില്ല ....





Tuesday, July 17, 2012

അഭിമാനിയായ ഫെയിക്‌ ഐ ഡി



പ്രമുഖ ബ്ലോഗ്ഗറുടെ ടെ ടെ ഫേസ് ബുക്ക്‌ ഫെയിക്‌ ഐ ഡി അന്നും അയാളോട് കലഹിക്കാന്‍ തുടങ്ങി ....
" ഇന്നെനിക്ക് രണ്ടാലോന്നറിയണം, ഈ വീട്ടില്‍ രണ്ടടുപ്പ് വേണ്ട , ഒന്നുകില്‍ ഞാന്‍ , അല്ലെങ്കില്‍ അവള്‍
എന്നെ ഒറിജിനല്‍ ഐ ഡി ആക്കിയില്ലേല്‍ ഞാന്‍ എന്റെ പാട്ടിനു പോകും .."

"ഞാന്‍ നാലാള് അറിയുന്ന ബ്ലോഗ്ഗറല്ലേ , അതും മലയാളി ബ്ലോഗ്ഗര്‍ , എനിക്ക് ഇങ്ങനെയൊക്കെ പറ്റൂ ...എന്റെ സോഷ്യല്‍ സ്റ്റാറ്റസ് നോക്കേണ്ടേ ..നിന്നെ ഒറിജിനല്‍ ഐ ഡി ആക്കാന്‍ വിഷമമാ ....മോള് ഞാന്‍ പറയുന്നത് കേള്‍ക്കു , ചേട്ടന്റെ അവസ്ഥ കൊണ്ടാ , ഇഷ്ടമില്ലാഞ്ഞിട്ടല്ല "

ബ്ലോഗ്ഗര്‍ കുറേ പഞ്ചാര വര്‍ത്തമാനങ്ങള്‍ പറഞ്ഞെങ്കിലും അന്ന് ഫെയിക്‌ ഐ ഡി ഒന്നും കേള്‍ക്കാന്‍ ചെവി കൊടുത്തില്ല , രണ്ടും കല്‍പ്പിച്ചിട്ടു തന്നെയായിരുന്നു അവളുടെ നില്‍പ്പ് .

"നിങ്ങള്‍ പറ ...നിങ്ങളുടെ ഉള്ളിന്റെ ഉള്ളു ഞാനല്ലേ ...പിന്നെ എന്തെ എന്നെ അംഗീകരിക്കാന്‍ ഒരു മടി ...
പാതിരാത്രികളില്‍ നിതംബത്തിന്റെ വര്‍ണ്ണന യെ കുറിച്ചു സ്റ്റാറ്റസ് ഇടാനും ,രാവിലെ കമന്റിട്ട പെണ്‍കുട്ടികളുടെ ഫോട്ടോസ് സൂം ചെയ്യാനും , പോണ്‍ സൈറ്റുകളുടെ ലിങ്ക ഷെയര്‍ ചെയ്യാനോക്കെ ഞാന്‍ വേണം ....നേരം വെളുത്താല്‍ ഞാന്‍ ചതുര്‍ത്തി , മറ്റവള്‍ വലിയ കാര്യവും . ബന്ധങ്ങളുടെ മഹത്വത്തെ വര്‍ണ്ണിക്കുന്ന ലേഖനം , സദാചാര ബോധത്തെ കുറിച്ചുള്ള കവിത , സ്ത്രീയുടെ വിശുദ്ധിയെ ബഹുമാനിക്കേണ്ടതിനെ കുറിച്ചുള്ള കഥകള്‍ .....പാതിരാക്ക് ഭാര്യയെ ഉറക്കി കിടത്തിയതിനു ശേഷം എന്റടുത്തു വന്നു ചെയ്യുന്ന കാര്യങ്ങള്‍ എനിക്കല്ലേ അറിയൂ .."

ദിവസോം നിങ്ങള്‍ മുഖത്ത് പുരട്ടുന്ന ക്രീം പോലെയല്ലേ അവള്‍ ,....ഒറിജിനല്‍ കളര്‍ ഞാന്‍ തന്നെയല്ലേ
 
"നീ അധിഗം പറയാന്‍ നില്‍ക്കണ്ട , നീയില്ലേലും ആയിരം ഫെയിക്‌ ഐ ഡി കളെ ഉണ്ടാക്കാന്‍ എനിക്കറിയാം ....അടങ്ങി ഒതുങ്ങി നില്‍ക്കാന്‍ പറ്റുകയാണെങ്കില്‍ മാത്രം എന്റടുത്തു കൂടിയാ മതി".

സ്വത്വത്തെ നില നിര്‍ത്താന്‍ പറ്റാതെ വരുമെന്നായപ്പോള്‍ അഭിമാനിയായ ആ ഫെയിക്‌ ഐ ഡി ആ പ്രമുഖ ബ്ലോഗ്ഗെരില്‍ നിന്നും കുടിയിറങ്ങി ...

പിറ്റേന്ന് പ്രമുഖ ബ്ലോഗ്ഗെരുടെ ബ്ലോഗ്ഗിലെ തലക്കെട്ട്‌ .." ഫെയിക്‌ ഐ ഡി ക്ക് പിന്നില മനശ്ശാസ്ത്രം "

Wednesday, July 11, 2012

മീന പറയട്ടെ ....

ഷെല്‍ഫിലെ
സത്യാന്വേഷണ പരീക്ഷണ കഥയുടെ
പുറം തോട് പൊളിച്ചു
ഗാന്ധിജി വന്നെന്റെ 'ചെകിട്ടത്തടിച്ചു' !!!

എന്നെ പറഞ്ഞതിന് 
മീനയെ കുറ്റം പറയാന്‍ നീയാരാണ്?
നമ്മള്‍ തമ്മിലെന്ത് ബന്ധം ?

വെള്ളക്കീശയിലെ കര പുരണ്ട നോട്ടുകളിലും
വെളുക്കെ ചിരിക്കേണ്ടവനായും 
സര്‍ക്കാരാഫീസിന്റെ ചുമര്‍ ചിത്രമായും
സര്‍വ്വകലാശാലയിലെ ഉറക്കം തൂങ്ങും കൊഴ്സായും
ഒക്ടോബര്‍ രണ്ടിന്റെ ഉപന്യാസത്തിന്റെ വിഷയമായും
ലൈബ്രറികള്‍ക്ക്  ചിതലരിക്കാനിട്ടു കൊടുക്കുന്ന പുസ്തകങ്ങലായും
അങ്ങാടിയിലെ സിമെന്റ് കട്ടയായും
മാത്രം നീയെന്നെ മാറ്റിയ ബന്ധ മാണോ ?

നിന്റെ ഹൃത്തില്‍ ഇനിയുമെപ്പോഴാണ് ഞാനുണ്ടാവുക ?
അറുപതാണ്ട് പിന്നിട്ടിട്ടും നിനക്ക് പറ്റിയില്ലല്ലോ
അപ്പോള്‍ ...
മീന പറയട്ടെ ....


ഇന്നും കുറ്റപ്പെടുത്തി
സങ്കടം പറയാനെങ്കിലും
അവര്‍ക്ക്
ഈ ഗാന്ധി മാത്രം

എന്റെ പ്രണയം

കാത്തിരിക്കുകയായിരുന്നു .....
ഹൃദയം കൊണ്ട് വായിക്കാന്‍ പറ്റുകയും
പിന്നെ ,
ഹൃദയമായി മാറുകയും ചെയ്യേണ്ടിയിരുന്ന
വാക്കുകള്‍ക്കായി ....
ഈണത്തില്‍ പാടുമായിരുന്ന
ഉമ്മയുടെ അറബി ബൈതുകള്‍ക്കിടയില്‍ ....
അവധിക്കു വരുന്ന ഉപ്പാന്റെ  ഗള്‍ഫ്‌ പെട്ടിക്കുള്ളില്‍ ...
വായനയുടെ ലോകം തുറന്നിട്ട  മുഹമ്മദലി മാഷ്‌ തന്ന പുസ്ത കങ്ങള്‍ക്കിടയില്‍ ....
 ഉള്‍ വലിഞ്ഞിരിക്കുമായിരുന്ന ക്ലാസ്സ്മുരിയിലെ
ബെഞ്ഞുകള്‍ക്കിടയില്‍ ...
സ്കൂള്‍ വരാന്തയില്‍ ആര്‍ത്തുല്ലസിച്ചിരുന്ന
കളിക്കൂട്ടുകാര്‍ക്കിടയില്‍ ...
തറവാട് വീടിന്റെ മച്ചിലെ ഏകാന്തതയില്‍ ...
രാഷ്ട്രീയ ഭ്രാന്ത്‌ തകര്‍ത്തെറിഞ്ഞ കൌമാരക്കാരന്റെ
എടുത്തു ചാട്ടങ്ങള്‍ക്കിടയില്‍ ..
ക്യാമ്പസിന്റെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ ...
.........................................
നിനച്ചിരിക്കാതെ ഒരത്ഭുതം പോലെ
ആ വാക്കുകള്‍ എന്നിലേക്ക്  വന്നപ്പോള്‍
ഞാനനുഭവിച്ച ആനന്ദം !
ആ വാക്കുകളാണ്  എന്റെ ജീവിതമെന്ന് തിരിച്ചറിയുകയായിരുന്നു .
എന്റേതാണ് ആ വാക്കുകള്‍ ..
എനിക്ക് വേണ്ടിയാണ് അത്  സൃഷ്ട്ടിക്കപ്പെട്ടത്
ആ വാക്കുകളെ ഹൃദയത്തില്‍ നിന്ന് കുടിയിറക്കാന്‍ നിങ്ങള്‍ പറയരുത്  ...
നിങ്ങള്‍ക്കത് ചെറിയൊരു വാക്കാണേങ്കിലും 
അതെനിക്കെന്റെ ഹൃദയമാണ്   ,
എന്റെ പ്രണയമാണ് .
എന്റെ ജീവനാണ്

ഒരു വിവാഹവും , ഗര്‍ഭവും ......


വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ രണ്ടു മാസം , അവള്‍ക് കുളി തെറ്റി....." എന്റെ റബ്ബേ..", ഉമ്മയുടെ വിലാപം ,

തിരിച്ചടക്കാന്‍ പോലും തുടങ്ങാത്ത കല്യാണത്തിന് വേണ്ടി എടുത്ത ലോണും,എന്നിട്ടും തീരാത്ത സ്ത്രീധന തുകയിലെ ബാക്കിയും, എട്ടു പവനും , അതിന്നിടയിലാ ഒരു കുളി നിക്കലും"

പുളി മാങ്ങ തിന്നാന്‍ ആശ ഉണ്ടെന്നു പറഞ്ഞ അവളോട്‌ ബാപ്പ പൊട്ടി തെറിച്ചു, "കടക്കാരും ,ബാങ്കിലെ കുടിശ്ശികയും, കൊടുത്തു തീരാത്ത എട്ടു പവന്റെ കണക്ക് നിരത്തുന്ന നിന്റെ അമ്മായി അമ്മയും , എല്ലാരും കൂടി എന്നെ കൊന്നു താ ...."

ശര്ധിചു തളര്‍ന്നു ഉമ്മാന്റെ മടിയില്‍ രാത്രി മയങ്ങുമ്പോള്‍ ....മുടിയില്‍ ബാപ്പയുടെ ഒരു തലോടല്‍, കയ്യിലൊരു പുളി മാങ്ങയും.
കടന്നു പോവേണ്ട മാസങ്ങള്‍ കണക്ക് കൂട്ടി ....., ഏപ്രില്‍ 25, പ്രസവ ദിനം പ്രവചിച്ചു !!!, അതിനിടയില്‍ എന്തെല്ലാം മാമൂലുകള്‍ !!

എന്തെല്ലാം നൂലാമാലകള്‍!!! ഏഴാം മാസത്തിലൊരു "കല്യാണം", പലഹാര പരിപാടികള്‍ , മാസ മാസം ചെക്കിംഗ്, റസ്റ്റ്‌ എടുക്കല്‍ , എടുപ്പിക്കള്‍ , ഗര്‍ഭം ബഹളമയം!!!

ഇത്തിരി പോന്ന കുഞ്ഞിനെ പുതപ്പില്‍ പുതഞ്ഞു മാരോട് ചേര്‍ത്തപ്പോള്‍ ബന്ധുക്കള്‍ വക ആത്മവിശ്വാസം തകര്‍ക്കും രീതിയിലാ ചോദ്യം വന്നു " പെണ്‍കുട്ടിയാ '...,ഒരു തരം പുച്ഛം!!!! ഇവരാണോ ചെലവ് ചെയ്യാന്‍ പോകുന്നത് ???? കൂടാതെ നാത്തൂന്റെ പ്രസ്താവന

" ഹോസ്പിടല്‍ ബില്‍ പെണ്ണിന്റെ വീട്ടുകാര്‍ അടക്കണം ".

മെല്ലെ ചിരിക്കുന്ന , കാല്‍ ഇട്ടു അടിക്കുന്ന ,കുഞ്ഞിനെ കളിപ്പിച്ചു വല്യുപ്പായും, വല്യുമ്മയും ........എന്നിട്ടും മകളുടെ മുഖത്ത് തെളിച്ചമില്ല ,

....ഇന്നലെ വന്നു പോയ ഭര്‍ത്താവ് ,......" കുഞ്ഞിന്റെ കഴുത്തിലും, അരയിലും ,കാലിലുമൊക്കെ നിന്റെ വീട്ടുകാര്‍ എന്തെ സ്വര്‍ണം ഇടാത്തത് എന്ന് ചോദിച്ചു " കൂടാതെ ആ എട്ടു പവനും..... മൂപ്പരുടെ ഉമ്മ ചോദിക്കാന്‍ പറഞ്ഞെത്രേ !!!

നൊന്തു പെട്ട കുഞ്ഞിന്റെ ചിരിയില്‍ പോലും സന്തോഷം കാണാന്‍ ആവാതെ സ്വര്‍ണം ഓര്‍ത്തു പിടയുന്ന മകളെ നോക്കി......ബാപ്പ ബാങ്കിലേക്ക്......പണയപ്പെടുത്തിയ ആധാരം തിരിച്ചെടുത്തു ......" വീട് വില്‍പനക്ക്‌ ".
കഴുത്തിലും,അരയിലും.....പൊന്നിട്ട് കൊഞ്ഞുന്ന പേരക്കിടാവ്.....ബാക്കി വന്ന എട്ടു പവന്‍ ഇട്ടു മകളും.....ബാപ്പയും , ഉമ്മയും കൂടപ്പിറപ്പുകളും വാടക വീട്ടിലേക്ക്‌ .....

കുഞ്ഞിന്റെ നാലാം മാസം കൂടാന്‍ വിരുന്നിനു വന്ന മോള്‍ക്ക്‌ എന്നിട്ടും മുഖത്ത് തെളിച്ചം ഇല്ല ........
" നാണം ഇല്ലേ കുറ്റിയും പറിച്ചു വാടക വീട്ടിലേക്ക്‌ താമസം മാറാന്‍ ......"അന്തസ്സ് ഉള്ള " എന്റെ മോന്‍ വരില്ല ആരാന്റെ വീട്ടിലേക്....." അമ്മായി അമ്മയുടെ അടുത്ത കമന്റ്‌.....

ആ പിതാവ് നെഞ്ച് തടവി .......തീരില്ല ഇത് അവസാനം വരെ......ഹൃദയ ഭിത്തിയില്‍ ഇത് അടിച്ചു കൊണ്ടീയിരിക്കും .....കൂറ്റന്‍ തിരമാലകള്‍ പോലെ.

Thursday, June 28, 2012

'സുകുമാര കല'കളും ലീഗും ....


മലപ്പുറത്ത് രണ്ടു പൊതു കക്കൂസ് അനുവദിച്ചാല്‍ അത് പോലും ന്യൂന പക്ഷ പ്രീണനവും , അങ്ങനെയെങ്കില്‍ നാല് കക്കൂസ് ഭൂരിപക്ഷത്തിനും കിട്ടണമെന്ന നയവുമായി നടക്കുന്ന സുകുമാരന്‍ നായര്‍ കേരളീയ സമൂഹത്തില്‍ വിതക്കുന്ന വിഷ വിത്തുകള്‍ തീര്‍ച്ചയായും ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും .  മുസ്ലിംലീഗിനെ  മുന്നില്‍ നിര്‍ത്തി എല്ലാ വിഷയങ്ങള്‍ക്കും സാമുദായിക നിറം നല്‍കി കൊണ്ട്  ഇദ്ദേഹത്തിന്റെ നേത്രത്വത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ നല്ല മതേതര വാദികളായ ഭൂരി പക്ഷ സമൂഹത്തിലെ ആള്‍ക്കാര്‍ക്കിടയില്‍ പോലും ഒരു അപകര്‍ഷതാ ബോധം  സൃഷ്ട്ടിക്കുന്നുണ്ട്  . വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും , വിവാദങ്ങള്‍ മാത്രം ഉണ്ടാകപ്പെടുകയും ചെയ്യുന്നത് ഭൂഷണമല്ല.



മൂന്നു 'കു' കളാണ് കേരളം ഭരിക്കുന്നതെന്ന പുച്ഛവും , പരിഹാസ്യവും  നിറഞ്ഞ വാക്കില്‍ തുടങ്ങി , പിന്നീടങ്ങോട്ട് അദ്ദേഹം തുടരുന്ന ഭാഷ ശൈലിയും ,നിലപാടുകളും  തന്നിലെ സവര്‍ണ്ണ ബോധം സൃഷ്ട്ടിക്കുന്ന മാനസികമായ വീര്‍പ്പു മുട്ടല്‍ അല്ലാതെ മറ്റെന്താണ് ?   ഭൂരിപക്ഷ വിഭാഗത്തിലെ ജനങ്ങള്‍ കേരളത്തില്‍ നിന്ന് ഓടി പോകേണ്ട അവസ്ഥ വരെ ആയിരിക്കുന്നു  എന്ന് വരെ പറഞ്ഞു വെച്ചു ഒരിക്കല്‍  , അതിനു മാത്രം നാട്ടില്‍ എന്ത് സംഭവിച്ചു എന്ന് ഒരിക്കലും അദ്ദേഹം വിശദീകരിച്ചിട്ടുമില്ല , വിശദീകരിക്കാന്‍ മാത്രം  ഒന്നും ഇല്ല  എന്നതാണ്  സത്യം   . ഇദ്ദേഹത്തിന്റെ നിലപാടുകളില്‍ സി .പി. എം പോലും പലപ്പോഴും വഴുതി വീഴുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.



മുസ്ലിം ലീഗിനെ  കല്ലെറിഞ്ഞു  , കുഞ്ഞാലിക്കുട്ടിയെ രണ്ടു തെറിയും പറഞ്ഞാ നല്ല മതേതര വാദിയാവാന്‍ പറ്റുമെന്ന ഒരു  ധാരണ കുറച്ചു കാലമായി കേരള രാഷ്ട്രീയത്തിലും , പൊതുബോധത്തിലും   നിറഞ്ഞു നില്‍ക്കുന്നുണ്ട്   . ഇതിലൂടെ കിട്ടുന്ന മാധ്യമ ശ്രദ്ധ , ഭൂരിപക്ഷ സമുദായത്തിന്റെ  ഇടയില്‍  ഉണ്ടാക്കാന്‍ പറ്റുന്ന രാഷ്ട്രീയമായ നേട്ടങ്ങള്‍ ഒക്കെ ഇതിന്റെ പ്രേരക  ശക്തിയായി വര്‍ത്തിക്കുന്നു .  അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌ പോലെ ഓടിളക്കി വന്നവരോന്നുമല്ലല്ലോ  ലീഗുകാര്‍ ...?  പതിറ്റാണ്ടുകളായി ഈ സമൂഹത്തില്‍ മാന്യമായ  രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ തന്നെയാണ് .  എന്നിട്ടും ലീഗ്  തൊടുന്നതൊക്കെ വിവാദമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു , അതിനൊക്കെ  സാമുദായിക നിറം നല്‍കുന്നു , ലീഗ് കൊണ്ട് മുസ്ലിം സമുദായത്തില്‍ ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ   നാവുകള്‍ തന്നെ ലീഗ് മുസ്ലിംകള്‍ക്ക്  അനര്‍ഹമായി പലതും നേടിക്കൊടുക്കുന്നു എന്ന് മാറ്റി പറയുന്നു . 


അഞ്ചാം മന്ത്രി വിവാദം തന്നെ നോക്കുക , എന്തൊക്കെ കോലാഹലങ്ങള്‍ ആയിരുന്നു സാമുദായിക സന്തുലനത്തിന്റെ പേരില്‍ . സന്തുലനം പിടിച്ചു നിര്‍ത്താന്‍ പാട് പെട്ടവരെയൊന്നും  രാജ്യ സഭ  തിരഞ്ഞെടുപ്പില്‍ , ക്രിസ്ത്യന്‍ സമുദായത്തിന് മേല്‍ക്കൈ കിട്ടിയപ്പോ നമ്മള്‍ എവിടെയും കണ്ടില്ല .  സന്തുലനം തകരുമ്പോ എല്ലാ മേഖലയിലും തകരെണ്ടേ ....? സാമൂഹിക നീതിയോ , സാമുദായിക സന്തുലനമോ  ഒന്നുമല്ല ഇത്തരക്കാരെ നയിക്കുന്നത് .  മറിച്ചു ലീഗിനെ  മുന്‍ നിര്‍ത്തി കളിക്കാന്‍ പറ്റുന്ന ഒരു രാഷ്ട്രീയമുണ്ട് , അതിലൂടെ ഉണ്ടാക്കാന്‍ പറ്റുന്ന രാഷ്ട്രീയ വളര്‍ച്ച്ചയുമുണ്ട് . അത് മാത്രമാണ്  എല്ലാ വിവാദങ്ങളുടെയും കാതല്‍ .


മലബാറിലെ  35 സ്കൂളുകള്‍ക്ക്  aided  പദവി നല്‍കാനുള്ള ചര്‍ച്ചകളാണ് ഒടുവിലത്തെ  വിവാദം .  യു .ഡി .എഫ്  ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന്റെ പിറ്റേന്നു മലപ്പുറത്തെയും , മലബാറിലെയും ലീഗ് നേതാക്കന്മാര്‍ കുറേ  സ്കൂളുകള്‍ക്ക് തറക്കല്ലിട്ടു അവയ്ക്കൊക്കെ ധൃതി പിടിച്ചു aided    പദവി  നല്‍കുന്നു എന്ന രീതിയിലാണ് ചര്‍ച്ച ഉണ്ടാക്കുന്നതും അത് തുടരുന്നതും .  പതിനേഴു വര്ഷം  മുന്‍പ് ആരംഭിക്കപ്പെട്ട , നിലവില്‍ അര്‍ദ്ധ  aided  പദവി  വഹിക്കുന്ന ഒരു സംവിധാനത്തെ Regularize  ചെയ്യാനുള്ള നീക്കത്തെയാണ് വിവാദമുണ്ടാക്കി കൊണ്ടിരിക്കുന്നത് . 


 കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍   ഏരിയ ഇന്റെന്സിവ്  പ്രോഗ്രാമ്മില്‍ ഉള്‍പ്പെടുത്തി അനുവദിച്ച നിലവിലെ 'വിവാദ' സ്കൂളുകള്‍ക്ക്    അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തിയത് ഓരോ പ്രദേശത്തെയും മഹല്ല് കമ്മിറ്റികളുടെയും , മറ്റും  നേത്രത്വത്തില്‍ നാട്ടുകാരാണ് .  അവിടത്തെ അധ്യാപകരുടെ ശമ്പളം നിലവിലും കൊടുക്കുന്നത് സര്‍ക്കാരില്‍ നിന്ന് തന്നെയാണ് .  ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുമ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ മാനധന്ടത്തില്‍ ത്തില്‍  പെട്ട ഒന്നായിരുന്നു റണ്ണിംഗ് ചിലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കണം എന്നത് .  അതിന്റെ അടിസ്ഥാനത്തില്‍  എല്‍ ഡി  എഫ് ഗവണ്മെന്റ് ഉള്‍പ്പെടെ  മാറി മാറി വന്ന സര്‍ക്കാറുകള്‍  തന്നെയാണ് ഇതിനൊക്കെ നേത്രത്വം വഹിച്ചത്‌ . അതിന്റെയൊരു തുടര്‍ പ്രവര്‍ത്തനം മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂ.



നിലവില്‍ അര്‍ദ്ധ aided പദവി വഹിക്കുന്ന  ഈ സ്കൂളുകള്‍ക്ക്   പൂര്‍ണ്ണ  aided പദവി നല്കുകയല്ലാതെ  പ്രായോഗികമായി എന്ത് മാര്‍ഗമാണ് ഉള്ളത്   ? അടിസ്ഥാന  സൌകര്യങ്ങള്‍ ഉണ്ടാക്കാനും , സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കാനും പാട് പെട്ടവരെ മാറ്റി നിര്‍ത്തി   സര്‍ക്കാറിനു  എങ്ങനെയാണ് ഈ  സ്കൂളുകളെ   ഏറ്റെടുക്കാന്‍  സാധിക്കുക ...? ഏറ്റെടുക്കാന്‍ തന്നെ തീരുമാനിച്ചാല്‍ നിയമപരമായി തന്നെ അത് നില നില്‍ക്കാതെ വരില്ലേ ...?  വലിയ വായില്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്ന സുകുമാരന്‍ നായര്‍ തയ്യാറാകുമോ തങ്ങളുടെ മാനജുമെന്റിനു  കീഴിലുള്ള സ്കൂളുകള്‍ ഗവണമെന്റിന് വിട്ടു കൊടുക്കാന്‍  ?  ക്രിമിനല്‍ കേസിലെ പ്രതിയെ പോലും  നിയമ സംവിധാനത്തിന് മുന്നില്‍ നല്‍കാത്ത സി .പി. എം   നാട്ടുകാര്‍ അഞ്ചും , പത്തും പിരിച്ചെടുത്തു  ഉണ്ടാക്കി വളര്‍ത്തിയ സ്ഥാപനങ്ങള്‍  ഗവണ്മെന്റ്  ഏറ്റെടുക്കണം  എന്നൊക്കെ  പറയുന്നതിലെ യുക്തിയൊക്കെ എന്താണെന്ന് അരി ഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും .


മുസ്ലിം ലീഗോ  , അതിന്റെ നെത്രത്വമോ വിമര്‍ശനത്തിനതീതരോന്നുമല്ല , രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയില്‍ സജീവമായി നില്‍ക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍ അത് വിമര്‍ശിക്കപ്പെടുകയും  , ചര്‍ച്ച ചെയ്യപ്പെടുകയും  ചെയ്യുക തന്നെ വേണം .  അതൊക്കെ രാഷ്ട്രീയമായ  രീതിയില്‍ മാത്രം ആയിരിക്കണം . സാമുദായിക നിറം നല്‍കി വര്‍ഗീയമായ ചേരി തിരിവിലേക്ക് എല്ലാ കാര്യങ്ങളെയും കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നത് ആരുടെ   ഭാഗത്ത് നിന്നായാലും  അവര്‍ക്കൊക്കെ താല്‍ക്കാലികമായി ചില നേട്ടങ്ങള്‍ എന്നല്ലാതെ  പൊതു സമൂഹത്തില്‍ അത്  ഗുണത്തെക്കാള്‍ ദോഷമേ ചെയ്യൂ .


സുകുമാരന്‍ നായര്‍ക്കൊക്കെ ഇനി മുസ്ലിം സമുദായം വളര്‍ന്നു വരുമോ എന്നാ കണ്ണ് കടിയാണേങ്കില്‍   അതിനു മരുന്നില്ല .  തല്‍ക്കാലം   വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയത്തു' എന്ന സിനിമ കണ്ടിരുന്നാല്‍ കുറച്ചു ആശ്വാസം കിട്ടുമായിരിക്കും .  അതില്‍ നായര്‍ ചെക്കന്‍ ഒരു ഉമ്മച്ചി പെണ്ണിനെ വളച്ചെടുക്കുന്നതില്‍ വിജയിക്കുന്നുണ്ടേ .... 



Friday, April 13, 2012

ലീഗ് മന്ത്രി വന്നാല്‍ വരുമോ ' സാമുദായിക ' ഭൂകമ്പവും , സുനാമിയും .....?

അങ്ങനെ കാത്തിരിപ്പ് മന്ത്രി ഒറിജിനല്‍ മന്ത്രി തന്നെ ആയി.   പത്തു മാസം ആയിട്ട് ഗര്‍ഭം ധരിച്ചു കിടന്നിരുന്ന , ഇടയ്ക്കു   അലസി പോകുമോ എന്ന് ലീഗുകാര്‍ വരെ   പേടിച്ചു പോയ  'അലി മന്ത്രി'     ഒടുവില്‍  വിജയകരമമായ സിസേറിയനിലൂടെ പുറത്തെടുത്തു . പക്ഷെ ഇത് റിക്ടര്‍ സ്കെയിലില്‍  8.9 വരെ രേഖപ്പെടുത്താന്‍ ഇടയുള്ള വലിയ സാമുദായിക ഭൂകമ്പവും , തുടര്‍ന്ന് വലിയ സുനാമിയും ഉണ്ടാകും എന്നാണ് പ്രമുഖ സാമുദായിക സന്തുലിത പഠന ഗവേഷണ കേന്ദ്രമായ പെരുന്നയില്‍ നിന്നും ,         ഇന്ത്യ വിഷന്‍  ന്യൂസ്‌ ഹവരില്‍ നിന്ന് പ്രമുഖ 'സന്തുലിസ്റ്റ്' ആയ   ജയ ശങ്കറിനെ  പോലുള്ളവരും  ആശങ്കപ്പെട്ടു  പരിഭ്രാന്തി പടര്‍ത്തി കൊണ്ടിരിക്കുന്നത്. 


ലീഗ് അധികാരത്തില്‍ എത്തിപ്പെടുമ്പോഴും , മുഖ്യ ധാരയില്‍  സ്വാധീനം നേടുമ്പോഴും എല്ലാ കാലത്തും ഇത്തരം 'സാമുദായിക സന്തുലന ' ഭൂകമ്പ ഭീഷണി  ഉണ്ടായിട്ടുണ്ട്.   എന്തൊക്കെയോ തകരും , തകരും എന്ന് പലരും  പറഞ്ഞു നടന്നതല്ലാതെ ഒന്നും തകര്‍ന്നില്ല എന്ന് മാത്രമല്ല , ഇത്തരം പരിഭ്രാന്തി  പടര്‍ത്തുന്നവരുടെ ആശങ്കകള്‍ തകര്‍ന്നടിഞ്ഞു എന്നതാണ് ചരിത്രം .


വര്‍ഷം  1960, വിമോചന സമരത്തിന്റെ ബാക്കി പത്രമായി ഉണ്ടായ പി -എസ് -പി , കോണ്‍ഗ്രസ്‌ നെത്ര്വത്വത്തിലുള്ള  പട്ടം താണൂ പിള്ള ഗവണ്‍മെന്റില്‍ വിമോചന സമരത്തിനു കൈ കോര്‍ത്തു പിടിച്ചു മുന്നില്‍ ഉണ്ടായ മുസ്ലിം ലീഗ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ തുടങ്ങിയിട്ടുണ്ട് ഈ സാമുദായിക സന്തുലന ഭീഷണി .  പല വിധ ചര്‍ച്ചകള്‍ നടത്തിയിട്ടും ഈ ' ഭീഷണി'  ഉയര്‍ത്തി ലീഗിനെ  മന്ത്രി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും  നിബന്ധനകള്‍ വെച്ചു കൊണ്ടുള്ള   സ്പീക്കെര്‍ സ്ഥാനം  ലീഗിലെ കെ .എം .സീതി സാഹിബിനു  ഏറ്റെടുക്കേണ്ടി വരികയും ചെയ്തു . അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന്            സി .എച്ച്    ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴും ഉയര്‍ന്നു ഇത്തരം സന്തുലന ഭീഷണികള്‍ , ഒടുവില്‍   സി .എച്ച്   തന്നെ സ്പീക്കര്‍ ആയി.  എന്നിട്ട്  ഇവിടെ എന്തെങ്കിലും തകര്‍ന്നോ ...?    


മന്ത്രി ചര്‍ച്ചകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്‌ നേതാവ്‌ സാദിക്ക്‌ അലി യുമായി ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തിയിട്ടും വിജയിക്കാതെ  വന്നപ്പോള്‍ , ചര്‍ച്ചക്ക് പോകുമ്പോള്‍ ' സാധിക്കും 'എന്ന് കരുതിയെങ്കിലും ചര്‍ച്ച കഴിഞ്ഞപ്പോഴാണ് 'സാധിക്കാത്ത' അലിയുടെ അടുത്തേക്കാണ് പോയതെന്ന് മനസ്സിലായതെന്ന്        സി .എച്ചു  നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞത്‌ ചരിത്രത്തിന്റെ ഭാഗം.  


 വര്‍ഷം , 1967, 57 ഇല്‍  സ്വന്തമായി അധികാരത്തില്‍ വന്ന  കമ്മ്യൂണിസ്ടുകള്‍ക്ക്  വീണ്ടും അധികാരത്തില്‍ എത്താന്‍ ലീഗിന്റെ സഹായം കൂടി വേണ്ടി വരുന്നു. രണ്ടാം ഇ .എം .എസ്  ഗവണ്‍മെന്റില്‍  ആദ്യമായി ലീഗ് മന്ത്രിമാര്‍ സത്യപ്രതിഞ്ഞ ചെയ്യുമ്പോഴും ഉയര്‍ന്നു ഇവിടെ എന്തോ തകരും എന്നുള്ള പുകില്....           സി .എച്ചു മുഹമ്മദ്‌ കോയ , അവുക്കാദര്‍ കുട്ടി നഹ , അഹ്മെദ് കുരിക്കള്‍  എന്നിവര്‍ ലീഗിന്റെ മന്ത്രിമാരായി നല്ല വകുപ്പുകളില്‍ തന്നെ അധികാരം നടത്തിയിട്ട് കൂടി  ലീഗുകാര്‍ മന്ത്രിമാര്‍ ആയാല്‍ ഒന്നും തകരാന്‍ പോകുന്നില്ല എന്ന് തെളിയിച്ചു . 


 മന്ത്രിയായ സി .എച്ചി നു മുന്നില്‍ ഒരു പ്രദേശത്തു  മുസ്ലിം പ്രമാണിമാര്‍ വന്നു അവിടെ  അത്യാവശ്യമായി പാലം വേണമെന്നും ,അത് സമുദായത്തിന് ഉപകാരം കിട്ടും എന്ന് പറഞ്ഞപ്പോള്‍   സമുദായത്തിന് ഉപകാരം കിട്ടുന്ന പാലം  
'സ്വിറാത്ത് ' പാലം മാത്രമാണെന്ന് പറഞ്ഞു  തിരിച്ചയച്ച സംഭവങ്ങളിലൂടെ അധികാരത്തില്‍ ഉള്ള ലീഗിന്റെ നിലപാട് എന്താണെന്ന് സി .എച്ചും , ലീഗും പ്രവര്‍ത്തനത്തിലൂടെ  വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു .


 വര്‍ഷം 1969, സന്തുലന ഭീഷണിക്കാര്‍ ഏറ്റവും വലിയ ഭൂകമ്പ ഭീഷണി രേഖപ്പെടുത്തിയ സംഭവം മലപ്പുറം ജില്ലാ രൂപികരണം ആയിരുന്നു.  പിന്നോക്ക പ്രദേശം എന്ന നിലയില്‍ വികസനത്തിലെ അര്‍ഹമായ പ്രാതിനിധ്യം  ഉറപ്പാക്കാന്‍ , മറ്റു പല ജില്ലകളും രൂപികരിക്കപ്പെട്ട അതെ സാഹചര്യത്തില്‍ ഉണ്ടാകപ്പെട്ട  ഒരു തീരുമാനത്തെ അവിടെ ലീഗുകാര്‍ കൂടുതല്‍ ആയത് കൊണ്ട് തന്നെ 'രാജ്യ വിരുദ്ധം' എന്ന തരത്തില്‍ പോലും ആശങ്കകള്‍ ഉണ്ടാക്കി പരിഭ്രാന്തി പടര്‍ത്തി ....എന്നിട്ട് എന്തെങ്കിലും തകര്‍ന്നോ ?.  ഇന്നുംമത സൌഹാര്‍ദ്ദവും ,സമാധാനവും നില നില്‍ക്കുന്ന ജില്ലകളില്‍ മുന്‍പന്തിയില്‍ തന്നെ ആ ജില്ല നില കൊള്ളുന്നു.


പിന്നെ കാല കാലങ്ങളില്‍ കഴിയുന്നവരൊക്കെ അവരവരുടെ കഴിവിന് വെച്ചു ലീഗിനെ മുന്‍ നിര്‍ത്തി ഇത്തരം സാമുദായിക ഭീഷണികള്‍ ഉയര്‍ത്തി  കൊണ്ടേയിരുന്നു.  ഏറ്റവും ഒടുവില്‍ ഇ .അഹമ്മദ്‌ കേന്ദ്ര മന്ത്രി ആയപ്പോഴും , കഴിഞ്ഞ                         യു .ഡി .എഫ്ഗവണ്‍മെന്റില്‍ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ലീഗ് മന്ത്രിമാരാണ്  കൈ കാര്യം ചെയ്യുന്നത് എന്ന് വരെ പറഞ്ഞു പരത്തി ഇവിടെ  പലരും പരിഭ്രാന്തി  പടര്‍ത്തിയില്ലേ ...?, എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ? ഇത്തരം  ആശങ്കകള്‍   ഒന്നും ക്ലച്ചു പിടിച്ചില്ല എന്ന് മാത്രമല്ല , ലീഗിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.  .      


 സാമുദായിക സന്തുലനം  ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരുന്ന  സച്ചാര്‍ , നരേന്ദ്രന്‍ , 
രംഗ നാ ഥ  മിശ്ര റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴോ ,  രാജ്യത്തെ പ്യൂണ്‍ മുതല്‍ പ്രധാന മന്ത്രി വരെ യുള്ള കണക്ക് തിരിച്ചു  കൊണ്ടുള്ള ഒരു ചര്‍ച്ചക്കോ, വിലയിരുത്തലിനോ ഇപ്പോള്‍ സന്തുലനം നില നിര്‍ത്താന്‍ പാട് പെടുന്ന ഒരാളെയും കണ്ടില്ല , കാണുകയുമില്ല എന്നതാണ് വൈരുധ്യം .


ലീഗുകാരനോ , യു .ഡി .എഫുകാരനോ  പോലും ആദ്യം വലിയൊരു വിഷയമല്ലാതിരുന്ന ഈ അഞ്ചാം മന്ത്രി  യെ ഇത്രമാത്രം വലിയൊരു വിഷയമായി ഉയര്‍ത്തി കൊണ്ട് വന്നത് ആരാണ് ...? ഇത്രമാത്രം വിവാദം ഉണ്ടാക്കാന്‍ അതില്‍ എന്താണ്  ഉള്ളത് ?     യു .ഡി .എഫ് നെത്രത്വത്തിനു വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ഒരു വിഷയത്തെ പൊതു മധ്യത്തില്‍ ചര്‍ച്ചക്ക് കൊണ്ട് വരികയും , പതിറ്റാണ്ടുകളോളം സുഖത്തിലും , ദുഖത്തിലും പങ്കാളിയായ ഒരു  കക്ഷിയുടെ ആവശ്യത്തെ,  ട്രെയിനില്‍ കണ്ടു  മറന്നു പോയ പരിചയം പോലും കാണിക്കാതെ ലീഗുകാരന്‍ ഊണും , ഉറക്കും ഒഴിഞ്ഞു വിജയിപ്പിച്ചവര്‍  മുതല്‍ ന്യൂസ്‌ ഹവരിലെ  എ .സി റൂമില്‍ ഇരുന്നു രാഷ്ട്രീയം നിരീക്ഷിച്ചു കുളമാക്കുന്നവര്‍ വരെ ഉയര്‍ത്തിയ അതി രൂക്ഷമായ വിമര്‍ശനവും  , അസഹിഷ്ണുതയും , എല്ലാം പെരുന്നയിലെ രാജാവ്‌ തീരുമാനിക്കും പോലെ നടക്കണം എന്ന് വാശി പിടിക്കുന്നതിലെ                      ദാര്‍ഷ്ട്യതയോക്കെ  ലീഗുകാരനില്‍ ഉണ്ടാക്കിയ വല്ലാത്ത അഭിമാന ബോധം  തന്നെയാണ് ഈ വിഷയം എന്ത് വില കൊടുത്തും  നേടിയെടുക്കെണ്ടതിലേക്ക്  ലീഗിനെ നയിച്ചത്‌. അല്ലാതെ അലി മന്ത്രി ആയത് കൊണ്ട് മുസ്ലിം സമുദായത്തിനോ , ലീഗുകാരനു പോലും എന്തെങ്കിലും  പ്രത്വേഗിച്ചു നേട്ടം ഉണ്ടാകാന്‍, പറ്റുകയോ  മറ്റു സമുദായങ്ങള്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്യാനൊന്നും പോകുന്നില്ല..  തകരും , തകരും എന്ന് പറഞ്ഞു നടക്കുന്ന ഒന്നും തകരാതെയും  അതൊക്കെ  പറഞ്ഞു നടക്കുന്നവരുടെയൊക്കെ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു പോവുന്നതും ഭാവിയില്‍ കാണുകയും ചെയ്യാം .

Monday, April 9, 2012

ശരി രാജാവേ .....



അഞ്ചാം മന്ത്രി വിഷയവും പറഞ്ഞു  'സാമുദായിക സന്തുലനത്തിനു' വേണ്ടി അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ പ്രമുഖ ' സാമുദായിക സന്തുലിസ്റ്റ് ' ശ്രീമാന്‍ ജി .സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍ കാണുമ്പോള്‍  ഫ്രണ്ട്സ്   എന്ന സിനിമയിലെ ചില രംഗങ്ങള്‍ ആണ് ഓര്‍മ്മ വരുന്നത്.   ജനാര്‍ദ്ധനന്‍  അവതരിപ്പിച്ച മാധവന്‍ മാമ എന്ന കഥാപാത്രത്തോട് " ഇതൊക്കെ ഞങ്ങളുടെ പണി  സാധനങ്ങളാണ്‌  രാജാവേ "  എന്ന് 'കൊട്ടാര' ത്തില്‍ പെയിന്റ് തൊഴിലിനു വന്ന ഒരു തൊഴിലാളി  
ചുറ്റ് പാടും ഉള്ള  യാഥാര്‍ത്യത്തെ  നേരാം വണ്ണം ഉള്‍കൊള്ളാന്‍ പറ്റാതെ  വിനീത വിധെയനായി  അഭി സംബോധനം ചെയ്യുന്ന രസകരമായ ഒരു രംഗം... .


ഇതിന്റെ  മറ്റൊരു പതിപ്പല്ലേ നായര്‍ സര്‍വിസ് സൊസൈറ്റി യുടെ  തലപ്പത്തിരുന്ന് കൊണ്ട് 
ജി .സുകുമാരന്‍ നായര്‍   , സവര്‍ണ്ണ മേധാവിത്വത്തിന്റെ  ഹുങ്ക് നിറഞ്ഞ സ്വരത്തില്‍ ഉയര്‍ത്തി  വിടുന്ന പ്രസ്താവനകള്‍ ....? 



ചുറ്റും നടക്കുന്ന യാഥാര്‍ത്യങ്ങളെ കാണാതെയും , കാലം മാറിയത്‌ അറിയാതെയും ,ഇപ്പോഴും  സവര്‍ണ്ണ മേധാവിത്വത്തില്‍ തന്നെ കാര്യങ്ങള്‍ നടന്നു പോകണം എന്നും, പെരുന്നയിലെ ആസ്ഥാനത്ത് ഇരുന്നു താന്‍ പ്രഖ്യാപിക്കും പോലെ എല്ലാം നടക്കണമെന്ന്  ചിന്തിക്കുകയും , വിശ്വസിച്ചു പോവുകയും ചെയ്യുന്ന ഈ  '. ' സാമുദായിക സന്തുലിസ്റ്റ് '   അഞ്ചാം മന്ത്രി ആവശ്യം നാണം കേട്ട ഏര്‍പ്പാട് ആണെന്നാണ്‌ ഏറ്റവും ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്..ഇനിയെന്തൊക്കെ കണ്ടെത്താനിരിക്കുന്നു....?   


ഒരു  സമുദായ സംഘടനയുടെ  തലപ്പത്തിരുന്ന് കൊണ്ട് തന്നെ പൊതു സമൂഹത്തിന്റെ കെട്ടുറപ്പിനെയും  , ഐ ക്യത്തെയും  ബാധിക്കുന്ന   തരത്തില്‍  വിഷലിപ്തമായ സന്ദേശങ്ങള്‍ നല്‍കാതെ യാഥാര്‍ത്യ ബോധത്തോടും, സൌമ്യതയോടും  കൂടി കാര്യങ്ങളെ സമീപിച്ച യശ ശരീരനായ പി .നാരായണ പണിക്കര്‍ ഇരുന്ന സ്ഥാനത്ത് മുന്‍ മന്ത്രി ജി സുധാകരന്‍ ഏതോ അക്ഷരം , കൂട്ടിയോ , കുറച്ചോ വിശേഷിപ്പിച്ച ഈ നായര്‍ ഇപ്പോള്‍ ഇരിക്കുന്നതിനെക്കാളും  വലിയ നാണക്കേട് ഒന്നും അഞ്ചാം മന്ത്രി ആവശ്യത്തിനില്ല എന്ന് ഈ   ' സാമുദായിക സന്തുലിസ്റ്റ് ' തിരിച്ചറിയുന്നില്ല .  


രാഷ്ട്രീയമായി  ഉയര്‍ന്നു വന്ന ഒരു ആവശ്യത്തെ മത -ജാതി  സമവാക്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നു എന്തിനാണ് മൂപ്പര്‍ ഹാലിളകി നടക്കുന്നത് ...?  ഇലക്ഷന്റെ തലേന്ന് വരെ സമ ദൂരവും , ശരി ദൂരവും പറഞ്ഞു നടക്കുകയും പിന്നീട് അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റുകളുടെ  എട്ടു കാലി  മമ്മൂഞ്ഞ് ചമഞ്ഞു സമ്മര്‍ദ ശക്തി ആയിട്ടല്ല മുസ്ലിം ലീഗ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കണം .


കേരളത്തിലെ  ബഹു ഭൂരി ഭാഗം വരുന്ന പള്ളികളുടെയും ഖാളി  സ്ഥാനം വഹിക്കുകയും , ആയിരക്കണക്കിന് മത സ്ഥാപനങ്ങളുടെ നേത്രത്വം  കൊടുക്കുന്നവരും , കൊടുത്തവരും ആണ് പാണക്കാട് കുടുംബവും , ലീഗ് നെത്ര്വത്വ  നിരയില്‍ ഉണ്ടായിരുന്ന മറ്റു മത പണ്ഡിതരും .  എന്നിട്ട് ഇന്നേ  വരെ  ജുമാ ക്ക് ശേഷം ഏതെങ്കിലും  പള്ളികളില്‍ വെച്ചു കോണി 
ചിഹനം  കാണിച്ചു  ലീഗിന്  വേണ്ടി വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടല്ല ലീഗ് അതിന്റെ രാഷ്ട്രീയ ശക്തി സംഭരിച്ചത്‌  .   സ്വ സമുദായത്തിലും , പൊതു സമൂഹത്തിലും രാഷ്ട്രീയം പറഞ്ഞിട്ടും ജനാധിപത്യ പ്രക്രിയയില്‍ വിശാലമായി പങ്കാളികള്‍ ആയിട്ടും തന്നെയാണ് ലീഗ് അതിന്റെ വ്യക്തിത്വം നില നിര്‍ത്തിയത്‌ .  അത് കൊണ്ട് തന്നെയാണ് ലീഗിന്റെ രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ജയ പരാജയങ്ങള്‍ ഉണ്ടാകുന്നതും , മതപരമായി മുസ്ലിം സമുദായത്തിലെ  പ്രബല വിഭാഗങ്ങളില്‍  ഉണ്ടാകുന്ന പ്രതി സന്ധികള്‍ ( സുന്നി -മുജാഹിദ്‌ പിളര്‍പ്പുകള്‍ ) ജയ പരാജയങ്ങളെ സ്വാധിനീ ക്കാത്തതും, ഈ ഒരു രാഷ്ട്രീയ പ്രക്രിയയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്തത്‌ കൊണ്ട് തന്നെയാണ് എന്‍ .ഡി .പി (Nair Democratic Party) ക്ലച് പിടിക്കാതെ പോയതും  എന്ന വസ്തുതയും  ഇതോടൊപ്പം   ചേര്‍ത്തു വായിക്കേണ്ടതാണ്.



ഹിന്ദു ജന വിഭാഗത്തിലെ തന്നെ അധസ്ഥിത
 വിഭാഗങ്ങളുടെ  എന്തെങ്കിലും ഉന്നമനത്തിനു വേണ്ടി ഇന്നേ  വരെ നാല് വരി പ്രസ്താവന പോലും നടത്താത്ത ഇത്തരം വ്യക്തികള്‍ എന്തിനാണ് ഭൂരി പക്ഷ സമുദായത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തു പ്രസ്താവനകള്‍ നടത്തുന്നത് ..? തീര്‍ത്തും ഉത്തരവാദിത്വം ഇല്ലാതെ, ആറാം ക്രിസ്ത്യന്‍ മന്ത്രി  വന്നാലും  തകരാത്ത 'സാമുദായിക സന്തുലനം ' അഞ്ചാം മുസ്ലിം മന്ത്രി വന്നാല്‍ തകരുമെന്ന് പറഞ്ഞു നടക്കുന്നതിനു പിന്നിലെ ചേതോ വികാരം എന്താണെന്ന്  എല്ലാവരും തിരിച്ചറിയുന്നുണ്ട് . അത്തരം വികാരങ്ങളില്‍ നിന്ന് ഉണ്ടാകുന്ന പ്രസ്താവനകളും , ചിന്താ ഗതികളും കേരളീയ സമൂഹം പുലര്‍ത്തി പോരുന്ന പരസ്പര വിശ്വാസത്തിന്റെയും , ഐക്യത്തിന്റെയും കടക്കല്‍ കത്തി വെക്കും  എന്ന ആശങ്ക  പക്വതയോടും , ഉത്തരവാദിത്വ  ബോധത്തോടും കൂടി മുസ്ലിം ലീഗ് ചിന്തിക്കുന്നത് കൊണ്ട് തന്നെയാണ് ഒരു എം ,എസ് .എഫുകാരന്‍ പോലും ഇത്തരം പ്രസ്താവനകള്‍ക്ക് മറുപടി പറയാതിരിക്കുന്നതും .    


രാഷ്ട്രീയമായി  ഉയര്‍ന്നു വന്ന ഈ വിഷയം രാഷ്ട്രീയമായി തന്നെ പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ -മുസ്ലിം ലീഗ് നെത്രത്വങ്ങള്‍ക്ക് സാധി ക്കും. 1960 ഇല്‍  സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ മുസ്ലിം  ലീഗിന്  മുന്നില്‍ നിരവധി   നിബന്ധനകള്‍  വെച്ച  കോണ്‍ഗ്രസ്‌ പാര്‍ട്ടി തന്നെ മുസ്ലിം ലീഗുകാരന്റെ കൈകളിലേക്ക്  മുഖ്യ മന്ത്രി സ്ഥാനം നല്‍കിയില്ലേ...  .    ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയില്‍  അഭി പ്രായ വ്യത്യാസങ്ങള്‍  ഉണ്ടാകാം , സ്വാഭാവികം , പതിട്ടാണ്ടുകള്‍  നീണ്ടു നില്‍ക്കുന്ന ഈ   ബന്ധത്തെ തകര്‍ക്കും വിധത്തില്‍ ഒന്നും സംഭവിക്കാനൊന്നും  പോകുന്നുമില്ല , അതിനിടയില്‍ കയറി ജാതിയും , മതവും കൂട്ടി കുഴച്ചു ഇല്ലാത്ത സന്തുലനത്തിന്റെ കണക്കും ഉണ്ടാക്കി ആരും കുളമാക്കാന്‍ ശ്രമിക്കേണ്ട.


  മന്നത്തു പത്മനാഭനും , ആര്‍ .ശങ്കറും , ബാഫഖി  തങ്ങളും കൈ കോര്‍ത്തു    പടുത്തുയര്‍ത്തിയ   മത സൌഹാര്‍ദ്ദത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും , ജനാധിപത്യ
 ബോധ ത്തിന്റെയും  കേരളത്തിന്റെ  മണ്ണിലേക്ക് വിഷ വിത്തുകള്‍ എന്തിന്റെ പേരിലും ആരും ഇറക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല .  ലീഗുകാരന്‍ മുഖ്യ മന്ത്രിയും , ഉപ മുഖ്യ മന്ത്രിയും  ആയിട്ട് തകരാത്ത സന്തുലനം  ഒരു അഞ്ചാം മന്ത്രി വന്നാല്‍ ഒന്നും തകരാന്‍ പോവുന്നില്ല .   ഇനി കേരളത്തിലെ  ഇരുപതു മന്ത്രിമാരും മുസ്ലിം ലീഗുകാര്‍ ആയാലും  സന്തുലനം തകരുമെന്ന്  സുകുമാരന്‍ നായര്‍ അടക്കം ആരും   പേടിച്ചു  കഴിയേണ്ട  .    നായര്‍ സമ്മേളനത്തില്‍ വെച്ചു തന്നെ  സി .എച്ചു .മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞ വാക്കുകള്‍ , അത് തന്നെയാണ് എക്കാലത്തും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം .

" ഈ  സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍  ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , വേറൊരു സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല."


Tuesday, March 27, 2012

അച്ചനാരാ മോന്‍ ???




പിറവം   ഫലം പുറത്തു വന്നതില്‍ പിന്നെ ഒരാഴ്ചയെങ്കിലും വാര്‍ത്താ ചാനല്‍ കാണാതെ വെറുതെ അല്ല ഭാര്യയും , സോറി കോന്തനാണ് ഭര്‍ത്താവ്‌ പരിപാടിയും ,ഇത്തിരി പോന്ന പിള്ളേരെ ശ്രുതി  പരതുന്ന പരിപാടിയൊക്കെ കണ്ടു ചിരിച്ചിരിക്കാംഎന്നു കരുതിയതാണ്.  പക്ഷെ  സമ്മദിക്കുന്നില്ല  , വിവാദങ്ങളുമായി വന്നു  'മന്ത്രിക്കാലം'.  ലീഗിന് അഞ്ചാം മന്ത്രി , അനൂപിന്റെ ഒന്നാം മന്ത്രി , ബാലകൃഷ്ണപ്പിള്ളയുടെ 'പാര്‍ട്ടി ക്കതീതന്‍ ' ആയ മന്ത്രി .

"####....പ്രിയമുള്ളരാ   മന്ത്രി വരുവാനുണ്ടെന്നു എല്ലാരും വെറുതെ മോഹിക്കുമല്ലോ.....###"  


ബാലകൃഷ്ണപിള്ള  ജയിലില്‍ കിടക്കുമ്പോള്‍ ചെമ്പി ന്റെയും , ഇരുമ്പിന്റെയും ഒക്കെ അംശം കൂടിയിരുന്നു എന്നൊക്കെ കേട്ടിരുന്നു , പുറത്തിറങ്ങിയപ്പോള്‍ 'പെരുന്തച്ഛന്‍  ' ന്റെ  അംശവും വല്ലാതെ കൂടിയിരിക്കുന്നു എന്നാണ് മകന്റെ  കഴുത്തിനു പിടിക്കാന്‍ പെടുന്ന ഈ പെടാ പാട് കാണുമ്പോള്‍ തോന്നുന്നത്.

ഗണേഷിന്റെ 'മന്ത്രി കാര്യം' പാര്‍ട്ടി തീരുമാനിക്കും എന്നാണു ഇത് വരെ പറഞ്ഞതെങ്കില്‍ ഇനി അക്കാര്യത്തില്‍  രണ്ടാലൊന്ന്  തീരുമാനിച്ചെ അടങ്ങൂ  എന്നാണ് 'പിറവം' തിരഞ്ഞെടുപ്പ് പ്രമാണിച്ചു നിര്‍ത്തി വെച്ചിരുന്ന  'വെടി  നിര്‍ത്തല്‍ ' അവസാനിപ്പിച്ചു കൊണ്ട് ഇന്ന് പത്ര സമ്മേളനത്തില്‍ ബാല കൃഷ്ണ പിള്ള വ്യക്തമാക്കിയിരിക്കുന്നത്.  

പാര്‍ട്ടിക്ക്‌ അതീതന്‍ ആയിട്ടല്ല 'ഗ' യുടെ പ്രവര്‍ത്തനം എന്നാണു 'ബ' കണ്ടെത്തിയിരിക്കുന്നത്.  വീട്ടില്‍ സാമ്പാര്‍ വേണോ , പുളിശ്ശേരി വേണോ എന്ന തരത്തിലുള്ള അടുക്കള പ്രശ്നം എന്നാണ് എല്ലാരും ആദ്യം കരുതിയത്‌. പക്ഷെ സംഗതി ഗൌരവം തന്നെയാണ്. രണ്ടാലൊന്ന് സംഭവിക്കും.  


കൊടി കുത്തിയ കാറില്‍ മകന്‍ തറവാട്ടു  മുറ്റത്ത് വന്നിറങ്ങുക , അവനു  പോലീസുകാര്‍ സല്യൂട്ട്  അടിക്കുക, ഉദ്യോഗസ്ഥര്‍, ഉപജാപക സംഖങ്ങള്‍ അവനു ചുറ്റും കൂടുക, ഉദ്ഘാടനം നടത്താനും  , നടത്തിക്കാനും അവനു സമയമില്ലാതിരിക്കുക, എപ്പോഴും ആള്‍ക്കൂട്ടവും , ഫയലും, പ്രശ്നങ്ങളും മകനില്‍  കാണുമ്പോ കേരള കോണ്‍ഗ്രസ്‌ (ബ ) ക്ക് ഹൃദയാന്തരലത്തില്‍ ഒരു തരം  ' വൈക്ലഭ്യം'.  



പാര്‍ട്ടി എന്ന് പറയുന്നത് ഞാന്‍ തന്നെ ആയത് കൊണ്ട് എന്റെ 'വൈക്ലഭ്യം' ഇല്ലാതാക്കാന്‍ മകനേ രാജിവെക്കൂ ..അച്ഛനേ രക്ഷിക്കൂ എന്നാണ് പ്രശ്നത്തിന്റെ കാതല്‍.  അമ്മായി അപ്പന്റെ ഇത്തരം വൈക്ലഭ്യം കൊണ്ടാണോ ആവ്വോ ചീഫ്‌  സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു ഉച്ചിഷ്ടവും , അമേദ്യവും കൂട്ടി കുഴക്കാന്‍ മരുമോന്‍ മോഹന്‍ ദാസ്‌ ഉമ്മന്‍ ചാണ്ടി കാലു പിടിച്ചിട്ടും  കേരളത്തിലേക്ക് വരാതിരുന്നത്?????


  
   ഇനി രാജി  വെച്ചാലും , ഇല്ലെങ്കിലും  "തീരുമാനിക്കും" എന്നൊക്കെ പറയാന്‍ തരത്തില്‍  ഒരു പാര്‍ട്ടി ആയി ബ്രെയ്ക്കിംഗ് ന്യൂസ്‌ ഒക്കെ ഉണ്ടാക്കാന്‍ പറ്റിയില്ലേ .....പോരാത്തതിനു ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ  മന്ത്രി സ്ഥാനം പോയാല്‍ ഒരു കേരള കോണ്‍ഗ്രസ്‌ (ഗ ) യും പിറക്കാനും സാധ്യത ഉണ്ട് .   തോമസ്‌  ചാണ്ടി എം .എല്‍ .എ യെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ബാലകൃഷണ പിള്ള അടവുകള്‍ പയറ്റുന്നുണ്ട്  എന്നും കേള്‍ക്കുന്നുണ്ട് ..കരാര്‍ തീരുന്നതോടെ വേറൊരു കേരള കോണ്‍ഗ്രസ്‌ (തോ ) യും കൂടി പിറക്കും "നമ്മുടെ പാര്‍ട്ടിയും പുരോഗമിക്കുന്നുണ്ടെന്നു" പത്തനാപുരത്തെ നായന്‍ മാര്‍ക്ക് മാര്‍ക്ക് ആശ്വസിക്കാല്ലോ..... ആനന്ദ ലബ്ധിക്കു ഇനിയെന്ത് വേണം!!!

മകനെ മല്സരിപ്പിച്ച്ചതും , രാഷ്ട്രീയത്തില്‍ കൊണ്ട് വന്നതൊക്കെ തെറ്റായി പോയി എന്ന് വരെ ഒരു അച്ഛന്‍ ഇങ്ങനെ സന്കടപ്പെടുമ്പോള്‍ ഓര്‍മ്മ വന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്ഖര്‍ സല്‍മാനെ  ആണ് .  മോനെ ദുല്ഖര്‍ സല്‍മാനെ , പാവം മമ്മൂട്ടിക്ക്‌ ഇത്തരം 'വൈക്ലഭ്യമോന്നും' ഉണ്ടാക്കി കൊടുക്കരുതേ ഭാവിയില്‍ ...മൂപ്പര്‍ക്ക്‌ എഴുപത്ത ഞ്ചാം  വയസ്സിലും  കൂളിംഗ്‌ ഗ്ലാസ്സോക്കെ വെച്ചു കണ്ണും കണ്ണും തമ്മില്‍ കിന്നാരം പറഞ്ഞും, മരം ചുറ്റി പ്രേമം ഒക്കെ നടത്താന്‍ ഉള്ളതാ... 


ഒരു അച്ഛനും ഇങ്ങനെ ഒരു ഗതി വരരുതേ എന്ന് പ്രാര്‍ഥിക്കുന്നു.

Monday, March 26, 2012

അഞ്ചാം മന്ത്രി വന്നാല്‍ തകരാന്‍ കാത്തു കിടക്കാണോ സാമുദായിക സന്തുലനം ????

ലീഗ്  അഞ്ചാം മന്ത്രി സ്ഥാനം ചോദിക്കുമ്പോള്‍ ഉയര്‍ത്തി  കൊണ്ട് വരുന്ന എതിര്‍  പ്രചരണം ലീഗിന്  അഞ്ചാം മന്ത്രി കിട്ടാതിരിക്കുന്നതിനേക്കാള്‍ നാണം കെട്ട ഒന്നാണ് , കേരളത്തിലെ സാമുദായിക സന്തുലനത്തെ  ബാധിക്കും  , പൊതു സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ല   തുടങ്ങിയ തരത്തില്‍  നിര്‍ഭാഗ്യ വശാല്‍ കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാരും, 'പൊതു സമൂഹത്തിന്റെ' മൊത്തം കുത്തക ഏറ്റെടുത്ത ചില പത്രക്കാരും ഉയര്‍ത്തി കൊണ്ട് വരുന്നത്  തീര്‍ത്തും ഖേദകരം ആണ്.  


ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ രാഷ്ട്രീയമായ സാഹചര്യത്തെയും , നിയമസഭയില്‍ ഉണ്ടാക്കിയിരിക്കുന്ന അംഗ സംഗങ്ങളുടെ           വര്‍ദ്ധന നയുടെയും അടിസ്ഥാനത്തില്‍ തീര്‍ത്തും ന്യായമായി ഉന്നയിക്കുന്ന ഒരു ആവശ്യത്തെ എന്തിനാണ് മതവുമായി കൂട്ടി ചേര്‍ത്തു വിവാദം ഉണ്ടാക്കുന്നത് ???

 എല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ കഴിഞ്ഞ എല്‍ .ഡി .എഫ്.   ഗവണ്‍മെന്റില്‍   പേര് കൊണ്ടെങ്കിലും 'മുസ്ലിം' പ്രതിനിധിക ള്‍ ' ആയിട്ട് പാലോളി മുഹമ്മദ്‌ കുട്ടി  യും , എളമരം കരീമും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ  ..ജന സംഖ്യയില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കൂടുതല്‍ വരുന്ന ഒരു വിഭാഗത്തിനു അവര്‍  പോരാ , ഇനിയും രണ്ടു മൂന്നു പേരെ എങ്കിലും അവര്‍ക്ക് വേണമെന്ന് ഇപ്പോള്‍ വല്ലാതെ ആദി പിടിച്ചു കിടക്കുന്ന  'പൊതു സമൂഹക്കാരോ   ', സാമുദായിക സന്തുലനം നില നിര്‍ത്താന്‍ വല്ലാതെ കഷ്ടപ്പെടുന്നവരോ  ആരും പറയുന്നതൊന്നും കേട്ടില്ലല്ലോ ?

എല്ലാ മത -ജാതി വിഭാഗങ്ങളില്‍ നിന്നും നിയമ സഭയിലും , മന്ത്രി സഭയിലും അര്‍ഹമായ  പ്രാതിനിധ്യം ഉണ്ടാകുന്നത് നമ്മുടെ വിശാലമായ ജനാധിപത്യ പ്രക്രിയയെ സുഗകരമാക്കും എന്നതില്‍ കവിഞ്ഞു  ഇരു മുന്നണിയില്‍ പെട്ട  ഏത്‌  ഗവണ്മെന്റ് ആയാലും പൊതുവായ നയങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് പ്രവര്‍ത്തിക്കുന്നത്.  അതിന്റെ ഗുണ -ദോഷങ്ങള്‍ ജാതി -മതങ്ങള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളെയും സ്വാധിനിക്കുകയും ചെയ്യും .  അല്ലാതെ  ഒരു മന്ത്രി കൂടിയത് കൊണ്ടോ , കുറഞ്ഞത് കൊണ്ടോ ഏതെങ്കിലും  ഒരു  സമുദായക്കാര്‍ക്ക് മൊത്തത്തില്‍ 'ആനുകൂല്യങ്ങള്‍' നേടിയെടുക്കാനോ , അങ്ങനെ ചിന്തിക്കാന്‍ പോലും ഉതകാത്ത തരത്തിലുള്ള രാഷ്ട്രീയ പ്രഭുദ്ദതയും , മത സൌഹാര്‍ദ്ദവും, സംവിധാനവും  കേരളത്തില്‍ ഉണ്ട് .  അതിനെയൊക്കെ മറച്ചു വെച്ചു കൊണ്ടാണ് രാഷ്ട്രീയമായി ഉയര്‍ന്നു വരുന്ന ' അഞ്ചാം  മന്ത്രിയെ ' മതവുമായി കൂട്ടി ചേര്‍ത്തു പ്രതിരോധിക്കുന്നവര്‍ ചെയ്യുന്നത്. 

   
 സി .പി, ഐ  ക്കോ , കേരള കോണ്‍ഗ്രസിനോ , എന്ന് വേണ്ട , കേരളത്തിലെ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിക്കായാലും   നാല് എം .എല്‍ .എ മാര്‍ കൂടിയാല്‍  അവരും ഉന്നയിക്കില്ലേ ഇത്തരം ന്യായമായ ആവശ്യങ്ങള്‍ ?.  നൂല്‍ പ്പാലത്തില്‍ കിടക്കുന്ന ഒരു സര്‍ക്കാരിന്റെ നെഞ്ചില്‍  കയറി, മുന്നണി മര്യാദകള്‍ തകര്‍ത്ത് ഒരു വില പേശല്‍  അല്ല ലീഗ് നടത്തുന്നത് , അങ്ങനെയൊരു വിലപേശല്‍ രാഷ്ട്രീയം ലീഗിന്റെ  സംസ്കാരവും  അല്ല എന്ന് കേരള രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. 

 കഴിഞ്ഞ നിയമസഭ ഇലക്ഷന്റെ  സമയത്ത് പോലും  അധികാരത്തില്‍ വന്നാല്‍ ലീഗ് ഉപ മുഖ്യ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്, അങ്ങനെ നടക്കുകയാണെങ്കില്‍ ഈ രാജ്യത്ത് എന്തെങ്കിലും സംഭവിക്കും എന്ന തരത്തില്‍   ' മൃദു ഹിന്ദുത്വ വോട്ടുകള്‍'  ലക്ഷ്യമിട്ട്  അച്ചുതാനന്ദന്റെ നേത്രത്വത്തില്‍ നടന്ന പ്രചരണം നാം ഈ അവസരത്തില്‍ ഓര്‍ക്കണം .  എന്നിട്ട് ഇവിടെ എന്തെങ്ങിലും സംഭവിച്ചോ ...? 

ലീഗ് പോലും  ചിന്തിക്കാത്ത കാര്യങ്ങള്‍ ഇത്തരത്തില്‍  ലീഗിനെ ചുറ്റി പറ്റി  പ്രചരിപ്പിച്ചു 'നേട്ടം' കൊയ്യാന്‍ എല്ലാ കാലത്തും ശ്രമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരത്തിലുള്ള പ്രചാരണങ്ങളെ  മറി  കടന്നു കൊണ്ട് തന്നെയാണ് 
 ഈ രാജ്യത്ത് ഉപ മുഖ്യ മന്ത്രിയും , മുഖ്യ മന്ത്രിയും , നിലവില്‍ കേന്ദ്ര മന്തിയൊക്കെ  ആയി  സ്ഥാനങ്ങള്‍ ലീഗ് വഹിച്ചതും , വഹിക്കുന്നതും .  ആര്‍ പതിറ്റാണ്ട് കാലം രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തങ്ങളുടെ മികവ് കൊണ്ട് തന്നെയാണ് അതിനു സാധിക്കുന്നതും.  . 

ലീഗിന്റെ  ശക്തി വെച്ചിട്ട്  കുറഞ്ഞതു   മുപ്പതു  സീറ്റില്‍ മല്‍സരിക്കാനും  ,നാല്  ലോകസഭാ സീറ്റും , മൂന്നു രാജ്യ സഭാ സീറ്റും ,ആര്‍  മന്ത്രി സ്ഥാനവും മാന്യമായി അവകാശപ്പെടാന്‍ അര്‍ഹതയുള്ള കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയും , യു .ഡി .എഫിലെ രണ്ടാമത്തെതും  , രമേശ്‌ ചെന്നിത്തലയുടെ വാക്കില്‍ തന്നെ പറഞ്ഞാല്‍ യു .ഡി .എഫിന്റെ നട്ടെല്ലുമായ  ലീഗ് ഒരിക്കലും മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാതെ , മുന്നണിയിലും , കോണ്‍ഗ്രസിലും ഉണ്ടാകുന്ന പ്രശ്ന പരിഹാരങ്ങള്‍ക്ക് വിട്ടു വീഴ്ച ചെയ്തു പരിഹാരം കാണുകയാണ് ചെയ്യാറുള്ളത് .  

തിരൂരങ്ങാടിയില്‍ ആന്റണി യും  , കൊടുവള്ളിയില്‍ കെ .മുരളീധരനും മല്സരിക്കുന്നതൊക്കെ  അത്തരമൊരു സാഹചര്യത്തിലാണ് . മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്വന്തം സീറ്റ് വിട്ടു കൊടുക്കുമ്പോള്‍ 'സാമുദായിക സന്തുലനം' അല്ല ലീഗ് നോക്കിയത് .


നിയമ സഭയില്‍ തങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ചാണ്  ലീഗ് അഞ്ചാം മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത് .  അത് കൊണ്ട് തന്നെയാണ് അത് ന്യായീകരിക്കപ്പെടുന്നതും .  അതിനെ സാമുദായിക സന്തുലനം എന്നാ ഉമ്മാക്കി കാട്ടി പ്രതിരോധി ക്കുന്നതെന്തിനാണ് ??  

മന്ത്രി സഭയില്‍ ന്യൂന പക്ഷങ്ങളുടെ എണ്ണം കൂടും പോലും , കേരളത്തില്‍ മുസ്ലിം -ക്രിസ്ത്യന്‍  വിഭാഗങ്ങള്‍  നാല്‍പ്പതു ശതമാനത്തില്‍ കൂടുതല്‍ വരും.  യു .ഡി .എഫി നെ അധികാരത്തില്‍  എത്തിക്കുന്നതില്‍ ഈ സമുദായങ്ങള്‍ വഹിച്ച പങ്കിനെ കൊഞ്ഞനം കുത്തുന്ന തരത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ .  ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ അല്ലേ ഇവിടെ       യു .ഡി .എഫ് പ്രവര്‍ത്തിക്കുന്നത്‌ , ഓരോ മന്ത്രിമാരുടെയും  ജാതി , മതവും , അതിന്റെ ശതമാന കണക്കും   നോക്കിയിട്ടല്ലല്ലോ  ഗവണ്മെന്റ്  വിവിധ പദ്ധതികള്‍ കള്‍ നടപ്പിലാക്കുന്നത് . 

 ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍  നല്ല കാര്യങ്ങള്‍ നടത്തിയാല്‍ അത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിട്ടും ,ജന വിരുദ്ധം നടത്തിയാല്‍ സഹിക്കേണ്ടതും എല്ലാ വിഭാഗം തന്നെയാണ് .  അതിലുമപ്പുറം മഞ്ഞളാം കുഴി അലി  മന്ത്രി കുപ്പായമിട്ട്  കൊടി  കുത്തിയ  കാറില്‍ പോയി എന്നത് കൊണ്ട് മുസ്ലിംകള്‍ക്ക്  ഒരു രൂപയുടെ അരി , ഫ്രീ ആയിട്ടോ ,  റേഷന്‍  കാര്‍ഡ്‌  അപേക്ഷിക്കാതെ കിട്ടാനോ , പി .എസ് .സി  ക്ക് രണ്ടു മാര്‍ക്ക്          വെയി റ്റെജോ   ഒന്നും കിട്ടനോന്നും പോകുന്നില്ല , നേരെ തിരിച്ചു  മറ്റു സമുദായത്തിന് ഒന്നും കുറയാനും പോകുന്നില്ല .
ലീഗിന് ഇപ്പോള്‍ ഉള്ള രാഷ്ട്രീയ സാഹചര്യം ഇരു മുന്നണികളിലും പെട്ട മറ്റു രാഷ്ട്രീയ പ്രസ്ഥാന ങ്ങല്‍ക്കാണ്  ഉള്ളതെങ്കില്‍  എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നിങ്ങളുടെ താരതമ്യത്തിന് വിടുന്നു .



 സി .എച്ചു മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞ പോലെ "ഈ  സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍  ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , വേറൊരു സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല.  ഇത് തന്നെയാണ് ലീഗിന്റെ  പ്രവര്‍ത്തന ത്തിന്റെ അടിസ്ഥാനവും.  അത് കൊണ്ട് തന്നെ 'മതം' ഉയര്‍ത്തിക്കൊണ്ടു വന്നുണ്ടാക്കുന്ന ഈ ബഹളങ്ങള്‍ യാതൊരു അടിസ്ഥാനവും ഇല്ലാതെ സ്വയം സൃഷ്ടിച്ചെടുക്കുന്ന പ്രചരണം മാത്രമാണ്  . 



 സ്വന്തം സമുദായത്തിന്റെ അകത്ത് നിന്നും വലിയ എതിര്‍പ്പുകള്‍  ഉണ്ടായിട്ടും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍   മറ്റു സമുദായങ്ങളുടെ യും  വിശാലമായ താല്പര്യങ്ങള്‍  പരിഗണിച്ചു ലീഗ് സ്വീകരിച്ച  പൊതു നിലപാട് ഈ അവസരത്തില്‍ ഓര്‍ക്കുക തന്നെ വേണം .  ബാബരി മസ്ജിദ്‌ വിഷയം ആയാലും , നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആയാലും രാജ്യത്തിന്റെയും , മുന്നണിയുടെയും വിശാലമായ താല്പര്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് വിട്ടു വീഴ്ച്ച ചെയ്ത ഒരു പ്രസ്ഥാനത്തിന്  മുന്നില്‍  'സാമുദായിക സന്തുലനം  ' പറയുന്നത് എത്ര ബാലിശമാണ് .ലീഗ് വിട്ടു വീഴ്ചകള്‍ ചെയ്യുമ്പോള്‍ ഉയര്‍ന്നു വരാത്ത സമുദായവും , സാമുദായിക സന്തുലനവും ' ലീഗ് ന്യായമായി ആവശ്യപ്പെടുമ്പോള്‍ ഉയര്‍ത്തുന്നത്  തീര്‍ത്തും അന്യായം ആണ് .

അഞ്ചാം മന്ത്രി വന്നാല്‍ തകരാന്‍ കാത്തു കിടക്കാണോ സാമുദായിക സന്തുലനം ????


ലീഗ്  അഞ്ചാം മന്ത്രി സ്ഥാനം ചോദിക്കുമ്പോള്‍ ഉയര്‍ത്തി  കൊണ്ട് വരുന്ന എതിര്‍  പ്രചരണം ലീഗിന്  അഞ്ചാം മന്ത്രി കിട്ടാതിരിക്കുന്നതിനേക്കാള്‍ നാണം കെട്ട ഒന്നാണ് , കേരളത്തിലെ സാമുദായിക സന്തുലനത്തെ  ബാധിക്കും  , പൊതു സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ല   തുടങ്ങിയ തരത്തില്‍  നിര്‍ഭാഗ്യ വശാല്‍ കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാരും, 'പൊതു സമൂഹത്തിന്റെ' മൊത്തം കുത്തക ഏറ്റെടുത്ത ചില പത്രക്കാരും ഉയര്‍ത്തി കൊണ്ട് വരുന്നത്  തീര്‍ത്തും ഖേദകരം ആണ്.  


ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ രാഷ്ട്രീയമായ സാഹചര്യത്തെയും , നിയമസഭയില്‍ ഉണ്ടാക്കിയിരിക്കുന്ന അംഗ സംഗങ്ങളുടെ           വര്‍ദ്ധന നയുടെയും അടിസ്ഥാനത്തില്‍ തീര്‍ത്തും ന്യായമായി ഉന്നയിക്കുന്ന ഒരു ആവശ്യത്തെ എന്തിനാണ് മതവുമായി കൂട്ടി ചേര്‍ത്തു വിവാദം ഉണ്ടാക്കുന്നത് ???

 എല്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ കഴിഞ്ഞ എല്‍ .ഡി .എഫ്.   ഗവണ്‍മെന്റില്‍   പേര് കൊണ്ടെങ്കിലും 'മുസ്ലിം' പ്രതിനിധി ആയിട്ട് ഒരു പാലോളി മുഹമ്മദ്‌ കുട്ടി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ  ..ജന സംഖ്യയില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കൂടുതല്‍ വരുന്ന ഒരു വിഭാഗത്തിനു ആ ഒരാള്‍ പോരാ , ഇനിയും രണ്ടു മൂന്നു പേരെ എങ്കിലും അവര്‍ക്ക് വേണമെന്ന് ഇപ്പോള്‍ വല്ലാതെ ആദി പിടിച്ചു കിടക്കുന്ന  'പൊതു സമൂഹക്കാരോ   ', സാമുദായിക സന്തുലനം നില നിര്‍ത്താന്‍ വല്ലാതെ കഷ്ടപ്പെടുന്നവരോ  ആരും പറയുന്നതൊന്നും കേട്ടില്ലല്ലോ ?

എല്ലാ മത -ജാതി വിഭാഗങ്ങളില്‍ നിന്നും നിയമ സഭയിലും , മന്ത്രി സഭയിലും അര്‍ഹമായ  പ്രാതിനിധ്യം ഉണ്ടാകുന്നത് നമ്മുടെ വിശാലമായ ജനാധിപത്യ പ്രക്രിയയെ സുഗകരമാക്കും എന്നതില്‍ കവിഞ്ഞു  ഇരു മുന്നണിയില്‍ പെട്ട  ഏത്‌  ഗവണ്മെന്റ് ആയാലും പൊതുവായ നയങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് പ്രവര്‍ത്തിക്കുന്നത്.  അതിന്റെ ഗുണ -ദോഷങ്ങള്‍ ജാതി -മതങ്ങള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളെയും സ്വാധിനിക്കുകയും ചെയ്യും .  അല്ലാതെ  ഒരു മന്ത്രി കൂടിയത് കൊണ്ടോ , കുറഞ്ഞത് കൊണ്ടോ ഏതെങ്കിലും  ഒരു  സമുദായക്കാര്‍ക്ക് മൊത്തത്തില്‍ 'ആനുകൂല്യങ്ങള്‍' നേടിയെടുക്കാനോ , അങ്ങനെ ചിന്തിക്കാന്‍ പോലും ഉതകാത്ത തരത്തിലുള്ള രാഷ്ട്രീയ പ്രഭുദ്ദതയും , മത സൌഹാര്‍ദ്ദവും, സംവിധാനവും  കേരളത്തില്‍ ഉണ്ട് .  അതിനെയൊക്കെ മറച്ചു വെച്ചു കൊണ്ടാണ് രാഷ്ട്രീയമായി ഉയര്‍ന്നു വരുന്ന ' അഞ്ചാം  മന്ത്രിയെ ' മതവുമായി കൂട്ടി ചേര്‍ത്തു പ്രതിരോധിക്കുന്നവര്‍ ചെയ്യുന്നത്. 

   
 സി .പി, ഐ  ക്കോ , കേരള കോണ്‍ഗ്രസിനോ , എന്ന് വേണ്ട , കേരളത്തിലെ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിക്കായാലും   നാല് എം .എല്‍ .എ മാര്‍ കൂടിയാല്‍  അവരും ഉന്നയിക്കില്ലേ ഇത്തരം ന്യായമായ ആവശ്യങ്ങള്‍ ?.  നൂല്‍ പ്പാലത്തില്‍ കിടക്കുന്ന ഒരു സര്‍ക്കാരിന്റെ നെഞ്ചില്‍  കയറി, മുന്നണി മര്യാദകള്‍ തകര്‍ത്ത് ഒരു വില പേശല്‍  അല്ല ലീഗ് നടത്തുന്നത് , അങ്ങനെയൊരു വിലപേശല്‍ രാഷ്ട്രീയം ലീഗിന്റെ  സംസ്കാരവും  അല്ല എന്ന് കേരള രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. 

 കഴിഞ്ഞ നിയമസഭ ഇലക്ഷന്റെ  സമയത്ത് പോലും  അധികാരത്തില്‍ വന്നാല്‍ ലീഗ് ഉപ മുഖ്യ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്, അങ്ങനെ നടക്കുകയാണെങ്കില്‍ ഈ രാജ്യത്ത് എന്തെങ്കിലും സംഭവിക്കും എന്ന തരത്തില്‍   ' മൃദു ഹിന്ദുത്വ വോട്ടുകള്‍'  ലക്ഷ്യമിട്ട്  അച്ചുതാനന്ദന്റെ നേത്രത്വത്തില്‍ നടന്ന പ്രചരണം നാം ഈ അവസരത്തില്‍ ഓര്‍ക്കണം .  എന്നിട്ട് ഇവിടെ എന്തെങ്ങിലും സംഭവിച്ചോ ...? 

ലീഗ് പോലും  ചിന്തിക്കാത്ത കാര്യങ്ങള്‍ ഇത്തരത്തില്‍  ലീഗിനെ ചുറ്റി പറ്റി  പ്രചരിപ്പിച്ചു 'നേട്ടം' കൊയ്യാന്‍ എല്ലാ കാലത്തും ശ്രമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരത്തിലുള്ള പ്രചാരണങ്ങളെ  മറി  കടന്നു കൊണ്ട് തന്നെയാണ് 
 ഈ രാജ്യത്ത് ഉപ മുഖ്യ മന്ത്രിയും , മുഖ്യ മന്ത്രിയും , നിലവില്‍ കേന്ദ്ര മന്തിയൊക്കെ  ആയി  സ്ഥാനങ്ങള്‍ ലീഗ് വഹിച്ചതും , വഹിക്കുന്നതും .  ആര്‍ പതിറ്റാണ്ട് കാലം രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തങ്ങളുടെ മികവ് കൊണ്ട് തന്നെയാണ് അതിനു സാധിക്കുന്നതും.  . 

ലീഗിന്റെ  ശക്തി വെച്ചിട്ട്  കുറഞ്ഞതു   മുപ്പതു  സീറ്റില്‍ മല്‍സരിക്കാനും  ,നാല്  ലോകസഭാ സീറ്റും , മൂന്നു രാജ്യ സഭാ സീറ്റും ,ആര്‍  മന്ത്രി സ്ഥാനവും മാന്യമായി അവകാശപ്പെടാന്‍ അര്‍ഹതയുള്ള കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയും , യു .ഡി .എഫിലെ രണ്ടാമത്തെതും  , രമേശ്‌ ചെന്നിത്തലയുടെ വാക്കില്‍ തന്നെ പറഞ്ഞാല്‍ യു .ഡി .എഫിന്റെ നട്ടെല്ലുമായ  ലീഗ് ഒരിക്കലും മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാതെ , മുന്നണിയിലും , കോണ്‍ഗ്രസിലും ഉണ്ടാകുന്ന പ്രശ്ന പരിഹാരങ്ങള്‍ക്ക് വിട്ടു വീഴ്ച ചെയ്തു പരിഹാരം കാണുകയാണ് ചെയ്യാറുള്ളത് .  

തിരൂരങ്ങാടിയില്‍ ആന്റണി യും  , കൊടുവള്ളിയില്‍ കെ .മുരളീധരനും മല്സരിക്കുന്നതൊക്കെ  അത്തരമൊരു സാഹചര്യത്തിലാണ് . മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്വന്തം സീറ്റ് വിട്ടു കൊടുക്കുമ്പോള്‍ 'സാമുദായിക സന്തുലനം' അല്ല ലീഗ് നോക്കിയത് .


നിയമ സഭയില്‍ തങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ചാണ്  ലീഗ് അഞ്ചാം മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത് .  അത് കൊണ്ട് തന്നെയാണ് അത് ന്യായീകരിക്കപ്പെടുന്നതും .  അതിനെ സാമുദായിക സന്തുലനം എന്നാ ഉമ്മാക്കി കാട്ടി പ്രതിരോധി ക്കുന്നതെന്തിനാണ് ??  

മന്ത്രി സഭയില്‍ ന്യൂന പക്ഷങ്ങളുടെ എണ്ണം കൂടും പോലും , കേരളത്തില്‍ മുസ്ലിം -ക്രിസ്ത്യന്‍  വിഭാഗങ്ങള്‍  നാല്‍പ്പതു ശതമാനത്തില്‍ കൂടുതല്‍ വരും.  യു .ഡി .എഫി നെ അധികാരത്തില്‍  എത്തിക്കുന്നതില്‍ ഈ സമുദായങ്ങള്‍ വഹിച്ച പങ്കിനെ കൊഞ്ഞനം കുത്തുന്ന തരത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ .  ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ അല്ലേ ഇവിടെ       യു .ഡി .എഫ് പ്രവര്‍ത്തിക്കുന്നത്‌ , ഓരോ മന്ത്രിമാരുടെയും  ജാതി , മതവും , അതിന്റെ ശതമാന കണക്കും   നോക്കിയിട്ടല്ലല്ലോ  ഗവണ്മെന്റ്  വിവിധ പദ്ധതികള്‍ കള്‍ നടപ്പിലാക്കുന്നത് . 

 ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍  നല്ല കാര്യങ്ങള്‍ നടത്തിയാല്‍ അത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിട്ടും ,ജന വിരുദ്ധം നടത്തിയാല്‍ സഹിക്കേണ്ടതും എല്ലാ വിഭാഗം തന്നെയാണ് .  അതിലുമപ്പുറം മഞ്ഞളാം കുഴി അലി  മന്ത്രി കുപ്പായമിട്ട്  കൊടി  കുത്തിയ  കാറില്‍ പോയി എന്നത് കൊണ്ട് മുസ്ലിംകള്‍ക്ക്  ഒരു രൂപയുടെ അരി , ഫ്രീ ആയിട്ടോ ,  റേഷന്‍  കാര്‍ഡ്‌  അപേക്ഷിക്കാതെ കിട്ടാനോ , പി .എസ് .സി  ക്ക് രണ്ടു മാര്‍ക്ക്          വെയി റ്റെജോ   ഒന്നും കിട്ടനോന്നും പോകുന്നില്ല , നേരെ തിരിച്ചു  മറ്റു സമുദായത്തിന് ഒന്നും കുറയാനും പോകുന്നില്ല .

ലീഗിന് ഇപ്പോള്‍ ഉള്ള രാഷ്ട്രീയ സാഹചര്യം ഇരു മുന്നണികളിലും പെട്ട മറ്റു രാഷ്ട്രീയ പ്രസ്ഥാന ങ്ങല്‍ക്കാണ്  ഉള്ളതെങ്കില്‍  എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നിങ്ങളുടെ താരതമ്യത്തിന് വിടുന്നു .

 സി .എച്ചു മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞ പോലെ "ഈ  സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍  ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , വേറൊരു സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല.  ഇത് തന്നെയാണ് ലീഗിന്റെ  പ്രവര്‍ത്തന ത്തിന്റെ അടിസ്ഥാനവും.  അത് കൊണ്ട് തന്നെ 'മതം' ഉയര്‍ത്തിക്കൊണ്ടു വന്നുണ്ടാക്കുന്ന ഈ ബഹളങ്ങള്‍ യാതൊരു അടിസ്ഥാനവും ഇല്ലാതെ സ്വയം സൃഷ്ടിച്ചെടുക്കുന്ന പ്രചരണം മാത്രമാണ്  . 


 സ്വന്തം സമുദായത്തിന്റെ അകത്ത് നിന്നും വലിയ എതിര്‍പ്പുകള്‍  ഉണ്ടായിട്ടും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍   മറ്റു സമുദായങ്ങളുടെ യും  വിശാലമായ താല്പര്യങ്ങള്‍  പരിഗണിച്ചു ലീഗ് സ്വീകരിച്ച  പൊതു നിലപാട് ഈ അവസരത്തില്‍ ഓര്‍ക്കുക തന്നെ വേണം .  ബാബരി മസ്ജിദ്‌ വിഷയം ആയാലും , നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആയാലും രാജ്യത്തിന്റെയും , മുന്നണിയുടെയും വിശാലമായ താല്പര്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് വിട്ടു വീഴ്ച്ച ചെയ്ത ഒരു പ്രസ്ഥാനത്തിന്  മുന്നില്‍  'സാമുദായിക സന്തുലനം  ' പറയുന്നത് എത്ര ബാലിശമാണ് .ലീഗ് വിട്ടു വീഴ്ചകള്‍ ചെയ്യുമ്പോള്‍ ഉയര്‍ന്നു വരാത്ത സമുദായവും , സാമുദായിക സന്തുലനവും ' ലീഗ് ന്യായമായി ആവശ്യപ്പെടുമ്പോള്‍ ഉയര്‍ത്തുന്നത്  തീര്‍ത്തും അന്യായം ആണ് .




Tuesday, March 20, 2012

വിഘടന വാദികളും പ്രതിക്രിയാ വാദികളും വീണ്ടും പറ്റിച്ചു !!!!യു. ഡി .എഫി നു തകര്‍പ്പന്‍ വിജയം ..

കാത്തു കാത്തിരുന്ന പിറവം ഫലം പുറത്തു വന്നിരിക്കുന്നു .  യു .ഡി .എഫ്  
പ്രതീക്ഷിച്ചതിലുമപ്പുറം   തകര്‍പ്പന്‍ വിജയം നേടിയിരിക്കുന്നു .  ഈ പിറവം  തിരഞ്ഞെടുപ്പില്‍ എങ്കിലും  വിഘടന വാദികളും  പ്രതിക്രിയാ വാദികളും, തമ്മിലുള്ള അന്തര്‍ധാര സജീവമാകില്ല എന്ന് പ്രതീക്ഷിച്ചാണ് ഒരുപാട് സ്വപ്നം കണ്ടത്‌ .   പിണറായി വിജയന്റെ ജന്മ ദിനമായ ഇന്ന് വിജയിച്ചു കയറുമ്പോള്‍   ഏ. കെ .ജി സെന്ടരില്‍ ' ബെര്‍ത്ത് ഡേ ' ആഗോഷം,   ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പതനം ,ഭരണ മാറ്റം , അച്ചുതാനന്ദന്‍ മുഖ്യ മന്ത്രിയും ,ഇ.പി.ജയരാജന്‍ എക്സൈസ്  വകുപ്പ് മന്ത്രിയൊക്കെ ആയി കൊടിയും കുത്തിയ കാറില്‍  പോവുക , പക്ഷെ പവനാഴി ശവമായിപ്പോയി ...


 തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചു താത്വികമായ ഒരു അവലോകനം നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്നത് തക്കം പാര്‍ത്തു പിറവത്തെ മുക്കിലും , മൂലയിലും ഉണ്ടായിരുന്ന ബൂര്‍ഷ്വാസികള്‍ തിരഞ്ഞെടുപ്പ് ദിവസം  മൂക്കറ്റം വെള്ളമടിച്ചു  
യു .ഡി .എഫ്  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍  പ്രത്വേഗം  സജ്ജമാക്കിയ ഓരോ ജാതി , മതക്കാര്‍ക്കുമുള്ള വെവ്വേറെ ക്യൂവില്‍ നിന്ന്  കൊണ്ട്  ആയിരത്തിന്റെ നോട്ടും വാങ്ങി ഭരണ സ്വാധീനം ഉപയോഗിച്ചു  തയ്യാറാക്കിയ വാഹന ങ്ങളില്‍ കയറി  നേരെ ബൂത്തില്‍ പോയി അനൂപ്‌ ജേക്ക ബിനു  വോട്ടിട്ടത്‌ കൊണ്ട് മാത്രമാണ് ഞങ്ങള്‍  തോറ്റത്  ,   കൂട്ടത്തില്‍ ആ 'യേശു ക്രിസ്തു' വും , 'ആറ്റുകാല്‍ അമ്മ' ഒന്നും വേണ്ട രീതിയില്‍ ഞങ്ങളെ  സഹായിച്ചിട്ടുമില്ല .   ഈശോ മിഷിഹാക്ക് സ്തുതി പാടിയതും , പൊങ്കാല ഇട്ടതും മിച്ചം.    ഇത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ തോറ്റത് ...സത്യം ..കാറല്‍   മാര്‍ക്സ്‌ ആണേ സത്യം ..( സ്വകാര്യം : കറി  വെപ്പിലയെ 'അഭിസാരിക ' എന്ന് വിളിച്ചു അപമാനിച്ചത് കൊണ്ട് ഞങ്ങളെ കൂട്ടത്തിലെ സ്ത്രീകള്‍ തന്നെ വോട്ട് മാറ്റി ചെയ്തുവോ ആവ്വോ... !!! ).


അല്ലാതെ പാവപ്പെട്ട  ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ,  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളോ , പിറ വത്തും , കൊച്ചി കേന്ദ്രികരിച്ച്ചും , കേരളത്തിലുടനീളം പദ്ധതി ഇട്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളോ  കണ്ടിട്ടോന്നുമല്ല  ജനങ്ങള്‍ ഈ അനൂപ്‌ ജേക്കബിന്  പോയി വോട്ടിട്ടത്‌ . അതൊക്കെ 'മനസ്സിലാക്കുന്നവര്‍ 'നമുക്ക് വോട്ടിട്ടുണ്ട് .  നേരത്തെ പറഞ്ഞല്ലോ ബാക്കി വോട്ടിട്ടവരെല്ലാം  ഫുള്‍ ഫിട്ടില്‍ ആയിരുന്ന വര്‍ഗീയ വാദി ബൂര്‍ഷ്വാസികള്‍..!!! സത്യം... കാറല്‍   മാര്‍ക്സ്‌ ആണേ സത്യം.


പാവം എസ്  .എഫ്  .ഐ ക്കാരാണ് കെണി ഞ്ഞത് , പിറവത്ത് ജയിച്ചു കഴിഞ്ഞാല്‍ ഉടനടി സര്‍ക്കാര്‍ മാറുമെന്ന പ്രതീക്ഷയില്‍ വീട്ടില്‍ കുത്തി ഇരിക്കാം എന്നൊക്കെ കരുതിയതാണ് ...ഇനി വീണ്ടും തെരുവില്‍ ഇറങ്ങണം , കോലം  കത്തിക്കണം ,ബസ്സിനു കല്ലെറിയണം, പൊതു മുതല്‍ നശിപ്പിക്കണം  , പഴയ പോലെ  ഇത്തരം കലാ പരിപാടികള്‍ ക്കൊന്നും കുട്ടികളെ കിട്ടുന്നുമില്ല ....


യധാര്‍ത്വത്തില്‍   യു .ഡി .എഫിന്റെ   രാഷ്ട്രീയം വിജയം തന്നെയാണ് പിറവത്ത് ഉണ്ടായിരിക്കുന്നത് .  ഭരണത്തില്‍  മാസങ്ങളെ  ആയുള്ളൂ എങ്കിലും ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടെന്നും , ഏത്‌  പ്രശ്നവും എപ്പോഴും പറയാന്‍ ഒരു മുഖ്യ മന്ത്രി ഉണ്ടെന്നും   അടിസ്ഥാന പരമായി ജനങ്ങളില്‍ ഉണ്ടാക്കിയ ആത്മവിശ്വാസം തന്നെയാണ് പിറവത്ത്
 പ്രതിഫലിച്ചിരിക്കുന്നത്.   ജന സമ്പര്‍ക്ക പരിപാടികള്‍ ഈ ഒരു ആത്മ വിശ്വാസം സൃഷ്ടിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുകയും ചെയ്തു .


  കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി 'പിറവ'ത്തിന്റെ രാഷ്ട്രീയ പ്രസക്തി മനസ്സിലാക്കി യു .ഡി .എഫിലും പ്രത്വേകിച്ചു  കോണ്‍ഗ്രസിലും ഉണ്ടായ ഐക്യവും , കൂട്ടായ പ്രവര്‍ത്തനവും ജനങ്ങളില്‍ എത്തുക യും കൂടി ചെയ്തതോടെ വിജയം  ഉറപ്പിച്ചു എന്ന് മാത്രമല്ല കൂട്ടായി നിന്നാല്‍ തന്നെ എല്ലാ വിവാദങ്ങളെയും മറി കടന്നു കേരളത്തിന്റെ വികസനത്തെ ദീര്‍ഘ ദ്രിഷ്ടിയോടെ   മുന്നോട്ടു കൊണ്ട് പോകാന്‍ യു .ഡി .എഫി നു സാദിക്കും  എന്നാ വ്യക്തമായ സന്ദേശം  കൂടി  ഈ വിജയം യു .ഡി .എഫി  നു നല്‍കുന്നുണ്ട്. 


 ഭരണത്തിന്റെ വിലയിരുത്തല്‍  ആകും പിറവം എന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചെങ്കിലും  സി .പി .എം അതൊരു   വെല്ലു വിളിയായി  എടുത്തു  വലിയൊരു ചര്‍ച്ചയാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം,  കഴിഞ്ഞ കുറേ കാലങ്ങളായി മാറി  മാറി വരുന്ന  വിവാദങ്ങളെ മുഖ്യ വിഷയം ആക്കികൊണ്ട്    തിരഞ്ഞെടുപ്പിനെ നേരിട്ടത്‌ പോലെ പിറ വത്തെയും സി .പി .എം  നേരിട്ടത്‌ ഉപ തിരഞ്ഞെടുപ്പിലെ പരാജയം എന്നതിനുമപ്പുറം  അവരുടെ രാഷ്ട്രീയ അജ ണ്ടകളുടെയും കൂടി പരാജയം വ്യകതമാക്കുന്നു.  എം .ജെ .ജേക്കബിന്റെ വ്യക്തി പ്രഭാവം ആണ് വലിയൊരു പരാജയത്തില്‍ നിന്ന് സി .പി .എമ്മിനെ രക്ഷിച്ചത്‌ .

  അച്ചുതാനന്ദന്‍ പാര്‍ട്ടിയില്‍ അദീഷത്വം, നേടാന്‍ ഉണ്ടാക്കിയ ഈ ഒരു ' വിവാദ 'ങ്ങളില്‍ ഊന്നി നിന്നുള്ള രാഷ്ട്രീയവും , മാധ്യമങ്ങള്‍ അത് ഊതി വീര്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഉപരി വിപ്ലവമായ രാഷ്ട്രീയത്തില്‍ നിന്ന്  മാറി അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും , വിഷയങ്ങളിലേക്കും സി .പി. എം തിരിച്ചു പോകേണ്ടതുണ്ട്. 


അല്ലാതെ 'നിങ്ങള്‍  ഉദ്ദേശിക്കുന്ന പാര്‍ട്ടി ' അല്ല ഞങ്ങള്‍ എന്നും പറഞ്ഞു നെയ്യാറ്റിന്‍കരയില്‍ കാണിച്ചു തരാം എന്നാണു പറയുന്നതെങ്കില്‍ 'വിവാദനാശന്റെ ' ശ്രമങ്ങള്‍ ഇപ്പോള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല എന്നും  പണ്ടേ പോലെ 'ബൂത്തില്‍' നിന്നും വരുന്ന കണക്കുകള്‍ ഒന്നും ശരിയാവുന്നില്ല എന്നും   വിലയിരുത്തുന്നതായിരിക്കും  നല്ലത്.