സി പി എമ്മിന്റെ ഫാസിസത്തിന്റെ കുന്ത മുനകള്‍ മുഖ്യ മന്ത്രിക്കു നേരെ വരെ തിരിഞ്ഞിരിക്കുന്നു . സി പി എം പ്രവര്‍ത്തകരുടെ കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്ക് ഏറ്റ മുറിവ കേരളത്തിലെ ജനാധിപത്യത്തിന് ഏറ്റ മുറിവാണ് . അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്നും പൊടിഞ്ഞ ചോര അദ്ദേഹത്തിന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം കൊണ്ട് സഹായം ലഭിച്ചു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ യും ചോര കൂടിയാണ് .
ഉമ്മെന്ചാണ്ടി ഒരു പട്ടാള നേതാവോ , എകാധിപതിയോ അല്ല . ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യ മന്ത്രിയാണ് . ആ മുഖ്യ മന്ത്രിയെ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തങ്ങളുടെ അടിത്തറ ഇളക്കുന്നു എന്ന അപകര്‍ഷത ബോധത്തില്‍ നിന്നാണ് സി പി എം മാസങ്ങളായി അദ്ദേഹത്തിന്‍റെ ഒരു റാന്തല്‍ ഇറച്ചിക്ക് വേണ്ടി പിന്നാലെ ഓടാന്‍ തുടങ്ങിയത് . എന്തെല്ലാം സമരങ്ങള്‍ നടത്തി ഈ സര്‍ക്കാരിനെതിരെ , ഒന്നും ക്ലച്ച് പിടിക്കുന്നില്ല എന്ന് മാത്രമല്ല , ഏറ്റവും ഒടുവില് നടന്നു കൊണ്ടിരിക്കുന്ന ജന സംബരക്ക പരിപാടിയില്‍ പോലും ലക്ഷങ്ങളാണ് മുഖ്യ മന്ത്രിയെ കാണാന്‍ എത്തുന്നത് . ഇന്നലെ പുലര്‍ച്ച രണ്ടര മണിക്കാണ് അദ്ദേഹത്തിന്‍റെ ജന സമ്പര്‍ക്ക പരിപാടി അവസാനിച്ചത് .
സി പി എം എന്തിന്റെ പേരിലാണ് ഇത്ര വലിയ സമര കോലാഹലങ്ങള്‍. കുറെ പണക്കാരായ ആള്‍ക്കാരെ രണ്ടു തട്ടിപ്പുകാര്‍ ചേര്‍ന്ന് പറ്റിച്ഛതിനോ ? അവരെ പിടിച്ചു ജയിലില്‍ ഇട്ടതിനോ ? പാവപ്പെട്ടവനും സാധാരണക്കാരനും പൊതു ഗജനാവിനും എന്ത് നഷ്ടമാണ് സോളാര്‍ തട്ടിപ്പ് ഉണ്ടാക്കിയത് ? ജനാധിപത്യമാരായി അധികാരം ഏറ്റ ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കിയാല്‍ തന്നെ ജനങ്ങള്‍ക്ക് ആത്യന്തികമായി കിട്ടുന്ന നേട്ടം എന്താണ് ? അവരുടെ ജീവിത നിലവാരത്തിഉല്‍ വരുന്ന മാറ്റം എന്താണ് ? ഏത് പൊതു ജനമാണ് മുഖ്യ മന്ത്രിക്കെതിരായ സമരത്തില്‍ സി പി എമ്മിനോട് ഒപ്പമുള്ളത് ? പൊതു ജനത്തിന്റെ പേരില്‍ സി പി എം ഗുണ്ടകള്‍ നടത്തുന്ന ഇത്തരം കാടത്തം അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ശക്തമായി രംഗത്ത് ഇറങ്ങെണ്ടിയിരിക്കുന്നു .
ജന സമ്പര്‍ക്ക പരിപാടിയോടാണ് സി പി എമ്മിന് വലിയ കലിപ്പ് . ഉമ്മന്‍ ചാണ്ടി യുടെ യുടെയും സര്‍ക്കാരിന്റെയും തുരുപ്പു ചീട്ടു അത് തന്നെയാണെന്ന് സി പി എമ്മി നു അറിയാം . ലക്ഷ കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങളാണ് ജന സമ്പര്‍ക്ക പരിപാടിയില്‍ പരിഹരിക്കപ്പെടുന്നത് . വില്ലേജു ഓഫീസറുടെ പണിയാണ് മുഖ്യ മന്ത്രി എടുക്കുന്നതെന്നൊക്കെ സഘാക്കള്‍ പരിഹസിക്കുന്നുവെങ്കിലും ജന സമ്പര്‍ക്ക പരിപാടിയില്‍ എത്തിച്ചേരുന്ന ലക്ഷ കണക്കിന് ജനങ്ങളില്‍ ബഹു ഭൂരി ഭാഗവും വില്ലേജു ഓഫീസിലും പഞ്ചായത്ത് ഓഫീസിലും നൂറു പ്രാവശ്യം കയറി ഇറങ്ങിയിട്ടും പരിഹാരം ആകാത്ത പ്രശ്നങ്ങളുമായിട്ടാണ് മുഖ്യ മന്ത്രിയുടെ അടുത്തേക് വരുന്നത് . ബ്യൂറോക്രസിയെ പിടിച്ചു കെട്ടുകയാണ് ജന സമ്പര്‍ക്ക പരിപാടി . സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു ഭാഗത്ത് പരിഷ്കരിക്കുമ്പോള്‍ തന്നെ വേറൊരു ഭാഗത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരിട്ട്ടു പരിഹാരം കാണുകയാണ് മുഖ്യ മന്ത്രി ചെയ്യുന്നത് . അല്ലാതെ നാട്ടിലെ സര്‍ക്കാര്‍ സംവിധാനം ഒക്കെ പൂര്‍ണ്ണമായി നന്നാകുന്നത് വരെ കാത്തിരുന്നാല്‍ പാവം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹാരം ആകാതെ കിടക്കുകയെ ഉള്ളൂ . പാവപ്പെട്ട ജനങ്ങളുടെ അടുത്തേക്ക് നേരിട്ട് ചെല്ലുന്ന ഇത്തരം പ്രവര്‍ത്തികലെ തങ്ങളുടെ രാഷ്ട്രീയ അസ്ഥിത്വം ഇല്ലാതാക്കുമെന്ന് ഭയത്താല്‍ ഒരു മുഖ്യ മന്ത്രിയെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സി പി എം വലിയ വില നല്‍കേണ്ടി വരിക തന്നെ ചെയ്യും .
സി പി എമ്മിന്റെ സമരങ്ങളെയും , ചാനല്‍ വിചാരണ കളെയും വക വെക്കാതെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഉമ്മെന്ചാണ്ടി കാണിക്കുന്ന ഇച്ചാ ശക്തി സി പി എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നു . . ആളെ കൂട്ടി കുറെ അനാവശ്യ സമരങ്ങളും , നാവിട്ടടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ നാട്ടില്‍ എന്തും ആകാം എന്ന ധാരണ ഉമ്മന്‍ ചാണ്ടി പോളിച്ഛടക്കി . കേരളം വികസന കാര്യത്തില്‍ ഇത്രമാത്രം പിന്നോട്ടടിക്കാന്‍ ഉണ്ടായ പ്രധാന കാരണം ഇച്ചാ ശക്തി ഇല്ലാതിരുന്ന ഭരണങ്ങളും നേതാക്കളുടെയും അഭാവമായിരുന്നു . ആ വിടവാണ് ജന മനസ്സുകള്‍ കണ്ടറിഞ്ഞു ഉമ്മന്‍ ചാണ്ടി നികത്തി കൊണ്ടിരിക്കുന്നത് . ആവനാഴിയിലെ അവസാന അമ്പുകള്‍ എടുത്തു പ്രയോഗിച്ച്ചിട്ടും ജനങ്ങള്‍ മുഖ്യ മന്ത്രിക്കു ചുറ്റിലും കൂടുന്നത് കാണുമ്പോള്‍ അതില്‍ അസൂയ പൂണ്ടിട്ടു ഒരു ജനാടിപത്യ പരമായ തിരഞ്ഞെടുക്കപ്പെട്ട മുഖ്യ മന്ത്രിയെ കല്ലെറിഞ്ഞും കൂകി വിളിച്ചും തൊല്പ്പിക്കാമെന്നു വിചാരിക്കുന്ന സി പി എം ഏത്കാലഗട്ടത്തിലാണ് ജീവിക്കുന്നത് ? ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നത് ? ഈ കല്ലേറ് സി പി എമ്മിന്റെ തകര്‍ന്ന സമരങ്ങള്‍ പോലെ സി പി എമ്മിനെ തന്നെ കേരളത്തിലെ ജനാധിപത്യ ബോധമുള്ള സമൂഹത്തില്‍ നിന്നും അകട്ടുക തന്നെ ചെയ്യും .
നെറി കെട്ട ഉമ്മൻ ചാണ്ട്യ്ക്ക് നാണമില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും .ഉമ്മൻ ചാണ്ടീടെ കള്ളത്തരങ്ങൾ
ReplyDeleteജനാധിപത്യ രാജ്യത്തിന് നാണക്കേട്
സമരം തുടരും , തൂറി തോല്പ്പിക്കല്‍ സമരം
ReplyDeleteDear Abdul Manaf , ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു , എന്നിട്ടും വെറി തീരാതെ അത് ചെയ്തവരെ ന്യായികരിക്കുമ്പോൾ താങ്കളും അത് ചെയ്തവരും തമ്മിൽ ഒരു വെത്യാസവുമില്ല !!!! ഒരു CPIM കാരന്റെ ഭാഷയിൽ ആണ് സംസരികുന്നതെങ്കിൽ അതിൽ ജനാധിപത്യം ഇല്ല കാടത്തം മാത്രമേയുള്ളൂ ...
ReplyDelete