പേജുകള്‍‌

Friday, December 27, 2013

സ്വദേശാഭിമാനി വക്കം അബ്ദുല്‍ ഖാദര്‍ മൌലവി

ഇന്ന് വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയുടെ ജന്മദിനം . 1873 ഇലെ ഇതേ ദിവസത്തിലാണ് കേരളീയ നവോത്ധ്വാനത്തിനു നേത്രത്വം നല്‍കിയ ശ്രീ നാരായണ ഗുരുവിനോടൊപ്പം ചേര്‍ത്തു വെക്കാന്‍ പറ്റുന്ന മഹാനായ വക്കം അബ്ദുല്‍ ഖാദര്‍ മൌലവി ജനിച്ചത് . സമ്പത്തിന്റെയും , വിജ്ഞാന ത്തിന്റെ കലവറ യായിരുന്ന അദ്ദേഹം തന്റെ അറിവും ആരോഗ്യവും സമ്പത്തും സമൂഹത്തിന്റെ യും , വിശിഷ്യാ മുസ്ലിം സമുദായത്തിന്റെയും പുരോഗതിക്കു വേണ്ടി ചിലവഴിച്ചു. വമ്പിച്ച സ്വത്തുക്കളുടെ ഉടമയായിരുന്ന അദ്ദേഹം മരിക്കുമ്പോള്‍ വീട് ജപ്തിയില്‍ ആയിരുന്നു . മാമൂലുകള്‍ കെട്ടിയ തടവറയില്‍ ദീനും ദുനിയാവും നേരാം വണ്ണം തിരിയാതെ നിന്നിരുന്ന മുസ്ലിം സമുടായത്തിനിടയില്‍ അറിവിന്റെ മഹത്വം ഉദ്ഗോഷിച്ച്ചു കൊണ്ട് അദ്ദേഹം അശാന്ത പരിശ്രമം നടത്തി . മുസ്ലിം , അല്‍ ഇസ്ലാം തുടങ്ങിയ പത്രങ്ങളും , അനവധി വായനശാലകളും ,വിദ്യഭ്യാസ സ്ഥാപങ്ങളും അദ്ദേഹം ആരംഭിച്ചു . 

സ്വ സമുദായത്തിന്റെ പുരോഗതിയോടൊപ്പം തന്നെ രാജ്യ പുരോഗതിക്കും വേണ്ടി അദ്ദേഹം കഠിന പ്രയതനം ചെയ്തു . അതില്‍ എടുത്തു പറയേണ്ട കാര്യമാണ് നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതീകമായി ഇന്നും ചര്‍ച്ച ചെയ്യുന്ന സ്വദേശാഭിമാനി പത്രത്തിനു അദ്ദേഹം തുടക്കം കുറിച്ചത് . സ്വദേശാഭിമാനി പത്രത്തെ കുറിച്ചും , സ്വദേശാഭിമാനി രാമകൃഷണ പിള്ള യെ കുറിച്ചും എല്ലാവര്ക്കും അറിയും . ആണ്ടു തോറും രാമാകൃഷണ പിള്ളയുടെ ജന്മദിനത്തില്‍ നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ചു ചര്‍ച്ചകളും സെമിനാറുകളും മാധ്യമ വാര്‍ത്തകളും ഉണ്ടാകും . പക്ഷെ , സ്വദേശാഭിമാനി പത്രത്തിനു തുടക്കം കുറിക്കുകയും , പത്രം നില നിര്‍ത്തുന്നതിനു വേണ്ടി രാമകൃഷണ പിള്ളയെ പോലെ തന്നെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത വക്കം അബ്ധുഅല്‍ ഖാദര്‍ മൌലവിക്ക് ചരിത്ര വും വര്‍ത്തമാനവും വേണ്ടത്ര പരിഗണന കൊടുക്കാതെ പോയോ ? 

1905 ജനുവരിയിലാണ് സ്വദേശാഭിമാനി പത്രം ആരംഭിക്കുന്നത് . നൂറു രൂപ കൊടുത്താല്‍ തിരുവനന്തപുരത്തു ഒരേക്കര്‍ സ്ഥലം കിട്ടുന്ന കാലത്താണ് പതിനായിരം രൂപ ചിലവില്‍ അദ്ദേഹം അഞ്ചു തെങ്ങില്‍ പത്രത്തിനു വേണ്ടി ആധുനിക സൌകര്യങ്ങളോട് കൂടിയ പ്രസ്സ് സ്ഥാപിച്ചത് . അത്രയും സൌകര്യമുള്ള പ്രസ്സ് അന്ന് സര്‍ക്കാര്‍ പ്രസ്സിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ . അന്താരാഷ്‌ട്ര വാര്‍ത്തകള്‍ നല്‍കിയിരുന്ന റോയിട്ടറുമായി നേരിടു ബന്ധം സ്ഥാപിച്ച ആദ്യത്തെ മലയാളം പത്രവും കൂടിയായിരുന്നു സ്വദേശാഭിമാനി . സി പി ഗോവിന്ധപിള്ള പത്രാധിപറം . വക്കം അബ്ദുല്‍ ഖാദര്‍ മൌലവി മാനജിംഗ് ഡയരക്ടരുമായി സ്വദേശാഭിമാനി തുടക്കം കുറിച്ചു . ഞങ്ങള്‍ക്ക് ഉണ്ടാകുന്ന ആപത്തുകളെ ഭയന്നു പൊതു ജനത്തിന്റെ പ്രശ്നങ്ങള്‍ മറച്ചു വെക്കില്ല എന്ന് സ്വദേശാഭിമാനി ആദ്യ ലക്കത്തില്‍ തന്നെ പ്രഖ്യാപിച്ചു . 

 1906 ഇലാണ് രാമകൃഷ്ണ പിള്ള പത്രാധിപരായി ചുമതലയെല്‍ക്കുന്നത് . ഭയ കൌടില്യ ലോഭങ്ങള്‍ വളര്ക്കില്ലൊരു നാടിനെ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട് തിരുവിതാംകൂറിലെ രാജാക്കന്മാരുടെയും, ദിവാനമാരുടെയും , തമ്പിമാരുടെയും അഴിമതിയും , കേടു കാര്യസ്ഥത യും , തോന്നിവാസങ്ങളും വിളിച്ചു പറഞ്ഞു കൊണ്ട് സ്വദേശാഭിമാനി ഒരു കൊടുങ്കാറ്റായി മാറി . ഇതോടു കൂടി തന്നെ പത്രാധിപരായ രാമകൃഷണ പിള്ള യെ നിലക്ക് നിര്‍ത്താന്‍ വേണ്ടി മൌലവിയുടെ മേല്‍ ഭയം മൂലം അഭ്യുദകാംഷികലായ പലരും സമ്മര്‍ദ്ദം ചെലുത്തി, ദിവാന്മാരുടെയും തമ്പി മാരുടെയും ഭീഷണികള്‍ ഉണ്ടായി , രാജാക്കന്മാരുടെ ഭാഗത്ത് നിന്നും വലിയ തുക നല്‍കി പ്രസ്സ് ഏറ്റെടുക്കാമെന്ന വാഗ്ദാനങ്ങള്‍ ഉണ്ടായി . പക്ഷെ മൌലവി കുലുങ്ങിയില്ല . സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനു രാമകൃഷണ പിള്ളക്ക് ഒരു തടസ്സവും മൌലവിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല . 

1910 ഇല് സ്വദേശാഭിമാനി പത്രം കണ്ടു കെട്ടാനും , രാമക്രിഷണ പിള്ളയെ നാട് കടത്താനും ശ്രീ മൂലം തിരുനാള്‍ രാജാവിന്റെ ഉത്തരവ് ഉണ്ടായി . മൌലവിയുടെ ജീവിത കാലത്ത് തന്നെ പ്രസ്സ് വീണ്ടെടുക്കാന്‍ സാധിക്കുമായിരുന്നിട്ടും അദ്ദേഹം അതിനു മുതിര്‍ന്നില്ല . ആത്മ സുഹൃത്തായ രാമക്രിഷണ പിള്ളയെ നാട് കടത്തിയ , ജനഹിതം പ്രവര്‍ത്തിക്ക്കാത്ത രാജ ഭരണത്തിന്റെ ദയാ ദാക്ഷിണ്യ ത്തില്‍ തനിക്കു പ്രസ്സ് വീണ്ടെടുക്കണ്ട എന്ന് അദ്ദേഹം പ്രഖ്യാപിച്ചു . രാജ ഭരണം അവസാനിച്ചു ജനങ്ങളുടെ ഭരണം വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മക്കള്‍ പ്രസ്സി ന്റെ കാര്യം ഉണര്ത്തിയിട്ടും അവഗണന യാണ് ഉണ്ടായത് . പിന്നീട് 1958 ഇലാണ് പ്രസ്സ് അവരുടെ കുടുംബത്തിനു തിരിച്ചു നല്‍കാന്‍ തീരുമാനം ഉണ്ടായത് . ഇനിയെങ്കിലും സ്വദേശാഭിമാനി യും സ്വദേശാഭിമാനി രാമക്രിഷണ പിള്ളയും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്വദേശാഭിമാനി വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയും ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം .

Wednesday, December 25, 2013

മാപ്ലാരെ സ്കൌട്ടും , വിവാദമുണ്ടാക്കുന്നവരും

ആര്‍ എസ് എസ് കാര്‍ക്ക് കുറുവടി യും ആയുധവും ഏന്തി പട്ടാപകല്‍ നാട്ടിലൂടെ ജാഥ നടത്താം . സി പി എം കാര്‍ക്ക് റെഡ് വളന്റിയര്‍ മാരുടെ മാര്‍ച്ച നടത്താം . ഏതെങ്കിലും മാപ്ലാര് നബി ദിന റാലിക്ക് വേണ്ടി സ്കൌട്ട് പഠിച്ചാല്‍ പ്രശനം , അത് അവതരിപ്പിച്ചാല്‍ പ്രശ്നം . അപ്പോള്‍ വരും തീവ്രവാദ പരിശീലനം , ജിഹാദ് , ഓലക്കെലെ മൂട് . ആരെങ്കിലും സ്കൌട്ട് പഠിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അതൊക്കെ ആയുധ പരിശീലനവും തീവ്രവാദവും ആണെന്ന പൊതുധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് വലിയ വിരോധബാസമാണ് .

കഴിഞ്ഞ വര്ഷം കാഞ്ഞങ്ങാട് നടന്ന നബിദിന റാലി യിലെ വസ്ത്രധാരണത്തെ കുറിച്ചു ഒരുപാട് തെറ്റിധാരണകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ ഈ വര്‍ഷവും രംഗത്ത് ഇറങ്ങിയിരിക്കുന്നു . കഴിഞ്ഞ ദിവസം നീലേശ്വരം പള്ളിക്കരയില്‍ നബിദിന റാലിക്ക് വേണ്ടി സ്കൌട്ട് പഠിക്കുകന്നത് തടഞ്ഞതും , പഠിപ്പിക്കാന്‍ വന്നവരെ ക്രൂരമായി ആക്രമിച്ചതും സി പി എം കോട്ടയിലെ ചുണകുട്ടികളായ അണികള്‍ !!!. മൂത്തസഖാവ് മുസല്ല വിരിച്ചു മുസ്ലിംകളെ കൂടെ കൂട്ടാന്‍ നോക്കുമ്പോള്‍ സി പി എം കോട്ടകളില്‍ ഇങ്ങനെ തന്നെ വേണം മുസ്ലിംകളോദുള്ള പെരുമാറ്റം . കാസര്‍ഗോഡ്‌ ജില്ലയില്ലെ , പ്രത്വേകിച്ച്ചു കാഞ്ഞങ്ങാട് മേഖലകളില്‍ നബിദിന റാലികളില്‍ കുട്ടികളുടെ കലാ പരിപാടികലോടൊപ്പം തന്നെ ആകര്‍ഷണീയമായ സ്കൌട്ടും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഉണ്ടാകാറുണ്ട് . ഈ അടുതതായി എല്ലാ പ്രദേശങ്ങളിലെ മഹല്ലുകളിലും ഇത് കണ്ടു വരുന്നു . അന്നേ ദിവസത്തെ രണ്ടു മണിക്കൂര്‍ റാലി ക്ക് വേണ്ടിയുള്ള സ്കൌട്ട് പഠനവും , വസ്ത്രധാരനവുമാല്ലാതെ വേറൊന്നും ഈ സ്കൌട്ട് പഠനത്തിനു പിന്നില്‍ ഇല്ല എന്ന് മുന്‍ ധാരണകള്‍ ഇല്ലാതെ നിക്ഷപക്ഷമായി കാര്യങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടും . പള്ളിക്കരയിലെ ചെറുപ്പക്കാരും അങ്ങനെയൊരു സ്കൌട്റ്റ് പരിശീലനം മാത്രമാണ് നടത്തിയത് . എന്നിട്ടും തീവ്രവാദ പരിശീലനം എന്ന് പറഞ്ഞിട്ടാണ് സി പി എമ്മുകാര്‍ ആക്രമിച്ചത് . സി പി എമ്മിന്റെ ഉരുക്ക് കോട്ടയില്‍ വന്നു പരസ്യമായി ആരെങ്കിലും തീവ്രവാദ പരിശീലനം നടത്തുമോ എന്ന സാമാന്യ ബുദ്ധി പോലും ഇവര്‍ക്ക് നഷ്ടപ്പെട്ടു .

നബി ദിനത്തിന് റാലി യും സ്കൌട്ടും വേണമോ എന്നത് വേറെ വിഷയം . പക്ഷെ അങ്ങനെ ആരെങ്കിലും ചെയ്യുന്നത് നിയമപരമായി ഒരു തെറ്റല്ല എന്നിരിക്കെ അതിനെ മുന്‍ ധാരനകളോട് കൂടി സമീപിച്ചു സി പി എം പോലുള്ള സംഘടനകള്‍ രംഗത്ത് വരുന്നത് ശരിയാണോ ? കഴിഞ്ഞ വര്ഷം കാഞ്ഞങ്ങാട് നടന്ന നബിദിന റാലിയിലെ വസ്ത്രധാരണത്തെ തെറ്റിദ്ധരിപ്പിച്ചു ഒരുപാട് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് . അതിനൊക്കെ കെ സുരേന്ദ്രന്റെ കൂടെ കൂടി ഇല്ലാ കഥകള്‍ ഉണ്ടാക്കാനും തെറ്റി ധരിപ്പിക്കാനും സി പി എമ്മും മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു . കെ സുരേന്ദ്രന്‍ പറയുമ്പോള്‍ അതിനു പിന്നിലെ ലക്ഷ്യങ്ങള്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലാകും . ചുവപ്പ് കോടി ഒരുപാടു വെയില്‍ കൊണ്ടാല്‍ കാവി ആകാറുണ്ട് . അത് പോലെ സി പി എമ്മുകാരുടെ മനസ്സും ആകുന്നുവോ എന്ന ചോദ്യം അപ്പോള്‍ തന്നെ ഉയര്‍ന്നതാണ് . ? പട്ടാള വേഷം ധരിച്ചെന്ന പേരില്‍ അന്ന് കാഞ്ഞങ്ങാട് കേസ് എടുത്ത പോലീസ് സമാനമായ ഡ്രസ്സ്‌ ധരിച്ചു കൊണ്ടുള്ള കോട്ടയത്തെ സ്കൌട്ടിന്റെ കാര്യത്തില്‍ മൌനം പാലിക്കുകയും ചെയ്തു . ഇപ്പോള്‍ മുന്‍‌കൂര്‍ അനുമതി വാങ്ങാതെ കായിക പരിശീലനം നടത്തി എന്ന് പറഞ്ഞു ആ ചെറുപ്പക്കാരുടെ പേരില്‍ കേസും എടുത്തിരിക്കുന്നു . നാട്ടില്‍ നടക്കുന്ന കായിക പരിശീലനങ്ങള്‍ ഒക്കെ മുന്‍‌കൂര്‍ അനുമതി വാങ്ങിയിട്ടാണോ നടക്കുന്നത് /നടന്നിട്ടുള്ളത് എന്നൊക്കെ ചോദിക്കാമോ ? ഇതാണ് ഇപ്പൊ നാട്ടിന്റെ പോക്ക് , പണ്ടൊരു കാക്ക പറഞ്ഞത് പോലെ സായിപ്പന്മാര്‍ ഇട്ടാല് ബര്‍മുഡ , നമ്മളിട്ടാ വള്ളി ട്രൌസര്‍ !!!

Sunday, December 22, 2013

വേശ്യാനെറ്റി ന്റെ ചീറ്റി പോയ അറബി കല്യാണം

ചൊവ്വാ ദോഷം മൂലം കല്യാണം മുടങ്ങി , ജാതക പൊരുത്തം ശരിയാക്കാത്തത് കൊണ്ട് കല്യാണം നടക്കാത്തെ പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടുന്നു . ഇങ്ങനെ ഒരു വാര്‍ത്ത ചാനലുകള്‍ കൊടുക്കുമോ ? ആഘോഷിക്കുമോ ? നാട്ടില്‍ ഇത്തരം ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട് . ചൊവ്വാ ദോഷം കൊണ്ട് കല്യാണം നടക്കാതെ പോയ ഏതെങ്കിലും പെണ്‍കുട്ടിയുടെ ജീവിതം എക്സ്ക്ലുസിവ്

 
വാര്‍ത്തയാക്കി ഒരു ചര്‍ച്ച ഏതെങ്കിലും ചാനലില്‍ ഉണ്ടാകുമോ ?. അറബി കല്യാണത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീടിപ്പിക്കപ്പെടുന്നുന്ടെങ്കില്‍ അത് പോലെ തന്നെ ചൊവ്വ ദോഷം , ജാതക പ്രശ്നങ്ങള്‍ കൊണ്ട് കല്യാണം നടത്താന്‍ സാധിക്കാതെ യും പെണ്‍കുട്ടികള്‍ പീടിപ്പിക്കപ്പെടുന്നുണ്ട് . ഇപ്പോള്‍ സദുദ്ദേശത്തോടെ നടന്ന ഒരു വിവാഹത്തെയും അറബി കല്യാണം എന്ന് പേരിട്ടു ഏഷ്യാനെറ്റ്‌ ക്രൂശിക്കാന്‍ നിന്നത് എന്തിനാണ് ?

വേശ്യാനെറ്റ് രണ്ടു ദിവസമായി ഒരു അറബി കല്യാണവും കൊണ്ട് നടക്കുന്നു . ഊരും പേരും പറയാതെ , ആരുമറിയാതെ ഒരു മലയാളി യുവതിയെ മധ്യ വയസ്സനായ അറബി കല്യാണം കഴിച്ചു, അതിനു ഖാസി കൂട്ട് നിന്നു, വീട്ടുകാര്‍ പണം വാങ്ങി . എരിവും പുളിവും ഒക്കെ പാകത്തില്‍ ചേര്‍ത്ത് ആഗോഷിച്ചു കൊണ്ടിരിക്കുകയാണ് . ഈ 'അറബി കല്യാണം', മൈസൂര്‍ കല്യാണം എന്ന പ്രയോഗങ്ങള്‍ ഉണ്ടായത് പെണ്‍കുട്ടിയുടെ സമ്മതം കൂടാതെ അല്ലെങ്കില്‍ പെണ്‍കുട്ടിക്ക് പ്രായം ആവാതെ ,അതുമല്ലെങ്കില് സാമ്പത്തിക പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്തു കൊണ്ട് ഒക്കെ നടക്കുന്ന വിവാഹങ്ങളും അതിലെ അനീതിയും കാരണമായിരുന്നു . വേശ്യാനെറ്റ് രണ്ടു ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്ന അറബി കല്യാണം അത്തരമൊരു സാഹചര്യത്തിലെ അല്ലായിരുന്നു എന്നാണു ഏഷ്യാനെറ്റ് വാര്‍ത്തക്ക് കാരണക്കാരായ ആ കുടുംബം ഇപ്പോള്‍ വ്യക്തമാക്കുന്നത് . മാത്രുമല്ല , അവര്‍ ചാനലിനെതിരെ കേസും കൊടുത്തിരിക്കുന്നു. വിഷയത്തിന്റെ മേരിറ്റിനും അപ്പുറത്ത് മുന്‍ധാര്‍ണകലാണ് ഇവരെയൊക്കെ നയിക്കുന്നത്.

ഇരുപത്തിനാലുകാരിയായ യുവതിയെ യാണ് മുപ്പതുകാരനായ യു എ ഇ പൌരന്‍ കല്യാണം കഴിച്ചത് . പൂര്‍ണ്ണമായും പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സമ്മതത്തോടെ നടന്ന വിവാഹം . അതെങ്ങനെ തെറ്റാകും ? സദ്‌ഉദ്ദേശത്തോടെ ഒരു അറബി വന്നു മലയാളി പെണ്‍കുട്ടിയെ വീട്ടുകാരുടെയും യുവതിയുടെയും സമ്മതത്തോടെ കല്യാണം കഴിച്ചാലും നാട്ടുകാര്‍ക്ക് അതിലെന്തു കാര്യം ? ആ ബന്ധത്തില്‍ സംഭവിക്കുന്ന നന്മ തിന്മകള്‍ അവരെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങള്‍ അല്ലെ ? അമേരിക്കകാരനും , യൂറോപ്യനും വന്നിട്ട് മലയാളി പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നില്ലേ ? നേരെ തിരിച്ചും ഉണ്ടാകുന്നില്ലേ ? അത് പോലെ ഒരു അറബി വന്നു കല്യാണം കഴിക്കുമ്പോള്‍ മാത്രം വെഷ്യനെട്ടിനു കുരു പൊട്ടുന്നത് എന്ത് കൊണ്ടാണ്
?

Wednesday, December 18, 2013

മതേതരത്വം മാണി സ്റ്റയില്‍

കെ .എം മാണി മൂന്നും കൂടിയ വളവില്‍ വണ്ടി വെച്ചിരിക്കുകയാണ് , ആരാണ് മോനെ എം പി യും ചിന്ന മന്ത്രിയും ആക്കുന്നത് വണ്ടി അങ്ങോട്ടേക്ക് വിടും . ചാവേറായി പി സി ജോര്‍ജിനെ ഇറക്കിയുള്ള കളി തുടങ്ങി കഴിഞ്ഞു . കോട്ടയത്ത് കോണ്‍ഗ്രസിന്റെ വോട്ടു കിട്ടുമോ എന്ന കാര്യത്തില്‍ മൂപ്പര്‍ക്ക് ഒരു ഉറപ്പും ഇല്ല . അപ്പൊ പിന്നെ 'പി സി തോമസ്‌' മോഡല്‍ വിജയം ഉറപ്പിക്കാനാണ് ജോര്‍ജു മോഡി ക്ക് വേണ്ടി ഓടാന്‍ പോകുന്നതും , മാണി അതിനെ ന്യയികരിച്ച് നടക്കുന്നതും . കാര്യങ്ങളൊക്കെ ആ വഴി ക്ക് തന്നെയാണ് നീങ്ങുന്നതെന്ന് ബി ജെ പി ജോസ് കെ മാണി ക്ക് എതിരെ സ്ഥാനര്തിയെ നിര്‍ത്തില്ല എന്ന തീരുമാനം പുറത്തു വന്നതോടെ കൂടുതല്‍ വ്യക്തമായി . മോഡി എങ്കില്‍ മോഡി , എന്‍ ഡി എ എങ്കില്‍ എന്‍ ഡി എ , മകന്‍ എം പി ആകണം. അതിനിടയില്‍ എന്ത് മതേതരത്വം ? എന്ത് ഫാസിസം ? .

മാനം വിറ്റും പണം ഉണ്ടാക്കാം , പണം പിന്നെ മാനം കൊണ്ട് വരും എന്ന ചൊല്ല് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചേരുക ഇവര്‍ക്ക് തന്നെ . ഗാന്ധിജി യുടെ നാട്ടില്‍ മോഡി ഗാന്ധി പ്രതിമ ഉണ്ടാക്കാതെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം അറിയാത്തവര്‍ അല്ല ജോര്‍ജും മാണിയും . സംഘപരിവാര്‍ ഭീകരത് യുടെ ഇരകള്‍ ആക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തെ അറിയാത്തതും കൊണ്ടല്ല . പക്ഷെ മകന് എം പി ആകണം !!!.

മോഡി ക്ക് കുഷ്ടം ഉണ്ടോ എന്നാണു പി സി ജോര്‍ജിന്റെ ചോദ്യം , മോഡി സ്വീകരിക്കുന്ന നയങ്ങള്‍ക്ക് കുഷ്ടം ഉണ്ടെന്നു ആര്‍ക്കാണ് അറിയാത്തത് ? മോഡി അഭിമാനം കൊള്ളുന്ന പ്രത്യഷാസ്ത്രത്തിന്റെ കുഷ്ടം കൊണ്ട് തന്നെയാണ് ഗ്രഹാം സ്റെയിന്‍ ചുട്ടെരിക്കപ്പെട്ടത് , ഒരിസ്സയിലും കര്‍ണാടകയിലും ക്രിസ്തീയ സമൂഹം പീഡനങ്ങള്‍ എട്ടു വാങ്ങേണ്ടി വന്നത് . ആ കുഷ്ഠ ത്തെ ജോര്‍ജും മാണിയും വിശുദ്ധ വല്ക്കരിക്കാന്‍ നടക്കുന്നെങ്കില്‍ പൂഞ്ഞാറി ലെയും കോട്ടയത്തെയും ജനങ്ങള്‍ പലതും പഠിപ്പിച്ചു തരിക തന്നെ ചെയ്യും .

എണ്ണത്തില്‍ മാപ്പിളമാര്‍ കൂടുതല്‍ ആയതു കൊണ്ട് പതിനാറു വര്ഷം ഉരച്ചിട്ടും ഐ എന്‍ ല്ലിന്റെയൊക്കെ മതേതരത്വം ഇപ്പോഴും തെളിഞ്ഞു വന്നിട്ടില്ലെങ്കിലും പി സി തോമസിന്റെ മതേതരത്വത്തില്‍ ആശങ്ക ഒട്ടുമില്ലാതിരുന്ന , മാണിയുടെ മതേതരത്വത്തിന് നൂറി ന്റെ തിളക്കം എന്ന് പറഞ്ഞു നടന്ന സി പി എം ഇപ്പോള്‍ എന്ത് പറയുന്നു ? ജോര്‍ജോ മാണിയോ മോഡി ക്ക് വേണ്ടി സംസാരിക്കുന്നത്തില്‍ എന്താണ് സി പി എം നിലപാട് ?


കെ എം മാണി പ്ലീനത്തില്‍ പോകുന്നതും , പി സി ജോര്‍ജു മോഡി ക്ക് വേണ്ടിയുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതും ,പി സി തോമസിന്റെ പാര്‍ട്ടി പിളരുന്നതുമൊക്കെ യാദ്രിശ്ചികം എന്ന് തോന്നുന്നില്ല . കേരളത്തിലായാലും , കേന്ദ്രത്തിലായാലും അധികാരം ആരെ കയ്യില്‍ വന്നാലും അവിടെ യൊക്കെ തങ്ങളുടെ സങ്കുചിതവും അല്ലാത്തതുമായ താല്പരയ്ങ്ങള്‍ സംരക്ഷിക്കാന്‍ ആരെയെങ്കിലും പ്രതിഷ്ട്ടിക്കാനുള്ള 'സഭകളുടെ' മുന്നൊരുക്കം മാത്രമാണ് ഇതൊക്കെ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയാല്‍ അതില്‍ തെറ്റ് കാണാന്‍ സാധിക്കില്ല . കെ എം മാണിയെ ഉപ മുഖ്യ മന്ത്രി ആക്കാന്‍ വേണ്ടി 'ഐക്യപ്പെടുത്തിയ ' ഇപ്പോഴാത്തെ ഐക്യ കേരള കോണ്‍ഗ്രസം ,ഐക്യപ്പെടാത്ത കോണ്‍ഗ്രസ്സും ഒക്കെ ലോകസഭ , നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നാല് വഴികളിലാവുക തന്നെ ചെയ്യും . മോഡി വന്നാല്‍ അവിടെയും കോണ്‍ഗ്രസ്‌ വന്നാല്‍ അവിടെയും ഉണ്ടാകും . എവിടെ ആയാലും മകന് എം പി ആകണം !!!

വി ടി യുടെ എതിര്‍പ്പും ജയശങ്കറി ന്റെ കലിപ്പും

ഇന്നലെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെമുതിര്‍ന്ന അംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ച തിനെ തുടര്‍ന്ന് തിരുവനനതപുരത്തു പൊതു അവധി നല്കിയതും അതിനെതിരെ വി ടി ബാലറാം എം എല്‍ എ യുടെ വിയോജിപ്പും പുതിയ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണല്ലോ. ഈ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ഭൂ ലോക പുച്ഛവുമായി നടക്കുന്ന അഡ്വക്കറ്റ് ജയശങ്കര്‍ അവധി കൊടുത്തത് ന്യായികരിക്കാന്‍ വേണ്ടി ചരിത്രത്തെ പലതു വളച്ചോടിച്ച്ചും പറഞ്ഞ കൂട്ടത്തില്‍ സീതി ഹാജി മരിച്ചപ്പോള്‍ അവധി കൊടുത്തില്ലേ , എന്നൊക്കെയാണ് പറഞ്ഞത് . സീതി ഹാജി എം എല്‍ എ യും സര്‍ക്കാര്‍ ചീഫ് വിപ്പുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് . അങ്ങനെ ഉള്ള പദവികള്‍ വഹിച്ച നിരവധി പേര്‍ മരണപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട് . എന്നിട്ടും ജയശങ്കര്‍ സീതി ഹാജി യില്‍ മാത്രം ചെന്നെത്തിയത് എങ്ങനെയാണ് ? . ഈ അടുത്തു മാത്രമാണ് അങ്ങനെ അവധി കൊടുക്കുന്ന കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായത് . രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ക്രിയാതമകമായി ഇടപെട്ട ഒരു വ്യക്തിയുടെ മരണത്തില്‍ അവധി കൊടുക്കുന്നതും ഇന്നേ വരെ വോട്ടു ചെയ്യാത്ത ഒരു വ്യക്തിയുടെ മരണത്തില്‍ അവധി കൊടുക്കുന്നതും എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ സാധിക്കുക ? സീതി ഹാജി മരിച്ചാല്‍ അവധി നല്‍കാമെങ്കില്‍ അതിനേക്കാള്‍ വലിയ ആള് തന്നെയാണ് മരണപ്പെട്ടതെന്നും അത് കൊണ്ട് അവധി നല്‍കാമെന്നും ഒക്കെയാണ് മൂപ്പരുടെ വാദങ്ങള്‍ . ഇവിടെ സീതഹാജിയുടെ പാര്‍ട്ടിയോ , സമുദായമോ പോലും കക്ഷി അല്ലാത്ത ഒരു വിഷയത്തില്‍ ഇങ്ങനെ സംസാരിക്കാന്‍ ജയഷങ്കരിനെ പ്രേരിപ്പിക്കുന്ന വംശീയത എന്താണ് ? ഒരു വിഷയത്തെ എത്ര പെട്ടെന്നാണ് അദ്ദേഹം വര്‍ഗീയമായ മാനങ്ങളിലേക്ക് എത്തിച്ചത് ?. തിരുവഞ്ഞൂരിന്റെ കളര്‍ നായര്‍ കളര്‍ തന്നെയാണോ എന്നും ബാര്‍ബര്‍ ജോലി താണ ജോലിയാണെന്നും പറയാതെ പറയുന്ന ഉള്ളില്‍ കെട്ടിക്കിടക്കുന്ന ആശങ്കപെടുന്ന ജയശങ്കരില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇവനെയൊക്കെ പുരോഗമന വാദി യും നിക്ഷ്പക്ഷ മതിയുമായി ചാനല്‍ ചര്‍ച്ചകളില്‍ കാണേണ്ടി വരുന്നത് നമ്മുടെയൊക്കെ ദുര്യോഗം അല്ലാതെ പിന്നെന്തു !!

 
മാത്രുവമല്ല ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന കീഴാള ചരിത്രത്തെയും , ചാന്നാര്‍ ലഹള യെ വരെ എത്ര അസഹിഷ്ണുതയോട് കൂടിയാണ് അദ്ദേഹം സമീപിച്ചിരിക്കുന്നത് . തിരുവിതാംകൂര്‍ രാജ ഭരണത്തില്‍ നടന്ന തിന്മകളെ രാജവംശവുമായി ബന്ധപ്പെടുത്താതിരിക്കാന്‍ അദ്ദേഹം പെടാ പാട് പെടുകയും ചെയ്യുന്നു . രാജ കുടുംബം ചെയ്ത നന്മകളോ , തിന്മകളോ അല്ലായിരുന്നു യദാര്‍ത്ത വിഷയം . രാജ്യം ജനാധിപത്യ വല്ക്കരിക്കപ്പെട്ടിട്ടും ഇപ്പോഴും രാജ ഭക്തി നമ്മുടെ ഔദ്യോഗിക സംവിധാനത്തിലും പുറത്തും നില നില്‍ക്കുന്നതായിരുന്നു വിഷയം . അത് കൊണ്ടാണ് സര്‍ക്കാര്‍ അവധി യും , മഹാരാജാവും , രാജാവ് വിളികള്‍ ഉണ്ടാകുന്നതും ഇന്നലെ അന്തര്‍ച്ച്ച തിരുവിതാംകൂര്‍ 'രാജാവ് ' രാജ കുടുംബാംഗം എന്ന നിലയില്‍ മാത്രമാണ് അവധി നല്‍കപ്പെട്ടതും ,ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കപ്പെട്ടതും .അതാണ്‌ വിമര്ഷിക്കപ്പെട്ടതും . അന്തരിച്ച മാര്‍ത്താണ്ഡവര്‍മ എന്ന വ്യക്തിയുടെ ഗുണ -ഗണങ്ങള്‍ മാത്രം കൊണ്ടല്ല സര്‍ക്കാര്‍ ആദരവ് നല്‍കാന്‍ കാരണം എന്നത് സുവ്യക്തമാണ് , കാരണം അദ്ദേഹത്തോടെ തുല്യമായോ , കൂടുതലോ കലാ -സാംസ്കാരിക -സാമുഹിക രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ ഒരുപാടുണ്ട് . അവരുടെയൊക്കെ മരണത്തിനു അവധി കൊടുക്കാന്‍ തുടങ്ങിയാല്‍ വര്ഷം മുഴുവനും അവധി തന്നെ ആയിരിക്കും . അപ്പോള്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിച്ചതാണ് ചര്‍ച്ച ചെയ്യപ്പെട്ടത് . മരണം വരെ വോട്ടു ചെയ്യുകയോ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളി ആവുകയോ ചെയ്യാത്ത ഒരു വ്യക്തിയുടെ മരണത്തിനു പഴയ രാജ ഭക്തി യുടെ പേരില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ അവധി നല്‍കേണ്ടതുണ്ടോ എന്ന വി ടി യുടെ ചോദ്യം ഒരു ജനാധിപത്യ വാദി യെ സംബന്ധിച്ചു ന്യായം തന്നെയാണ് . വലിയ് പുരോഗമന വാദി നടിക്കുന്ന ജയഷങ്കരിനു അത് കേള്‍ക്കുമ്പോള്‍ പൊള്ളുന്നത് എന്ത് കൊണ്ടാണ് ? . എല്ലാവരിലും എല്ലാത്തിലും ജാതിയും മതവും രാഷ്ട്രീയവും നിറവും പരിഹാസ രൂപേനെ അവതരിപ്പിക്കുന്ന ജയശങ്കരില്‍ കുടി കൊള്ളുന്നതു യദാര്‍ത്തത്തില്‍ എന്താണ് ? ഞാനെന്ന ഭാവമോ ? ഭൂലോക പുച്ഛമോ ? ജാതി മത സന്കുചിതത്വങ്ങളോ ?

Sunday, December 8, 2013

'മതേതര രാഷ്ട്രീയത്തിന്റെ കേരള പരിസരം

മതത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായ ഒരു തത്വ ശാസ്ത്രം  എന്ന നിലയിലാണ് 'മതേതരത്വം'   ജനിച്ചതെങ്കിലും .  വിവിധ മതങ്ങള്‍ക്ക് ജന്മം നല്‍കുകയും വിവിധ മതങ്ങളെയും ദര്‍ശനങ്ങളെയും കൈ നീട്ടി സ്വീകരിക്കുകയും ചെയ്ത ആത്മീയത ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന  ഇന്ത്യയില്‍ മതത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ്  'മതേതരത്വം'  നിര്‍വചിക്കപ്പെട്ടതും പ്രാവര്‍ത്തികമായതും. ഇന്നും മതങ്ങളെ മാറ്റി നിര്‍ത്തി രാജ്യത്തെ മതേതരത്വം ചര്‍ച്ച ചെയ്യുക അസാധ്യം .  മഹാത്മാ   ഗാന്ധിയും  , ഖായിദെമില്ലത്ത്‌ ഇസ്മായില്‍ സാഹിബും   രാജ്യം കണ്ട നല്ല മത വിശ്വാസികള്‍ ആയപ്പോള്‍ തന്നെ  നല്ല മതേതര വാദികളും ആയി . പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ആധുനിക  ഇന്ത്യക്ക് കേരളം നല്‍കിയ  മഹാനായ മതേതര വാദിയാണ് .

സോളമന്‍  ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലോ  , അതിനു മുന്‍പോ തന്നെ ആ രാജ്യങ്ങളുമായും പിന്നീട് റോമും , അറബികളുമായും ഉള്ള കച്ചവട ബന്ധങ്ങള്‍  ആദ്യം മലനാട് എന്നും പിന്നീട് മലൈബാര്‍ എന്നും വിളിക്കപ്പെട്ട ഇന്നത്തെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക  അടിത്തറ പാകുന്നതില്‍ വലിയ പങ്കു വഹിച്ചു .    സഹിഷ്ണുതയും  പരസ്പര ബഹുമാനവും  ഈ  മണ്ണില്‍ അലിഞ്ഞു  ചേരാന്‍ വിവിധ സംസ്കാരങ്ങളെ തൊട്ടറിയാന്‍ ലഭിച്ച അവസരം  കാരണമായി .  മത സൗഹാര്‍ദ്ദത്തിനും , സഹ ജീവി സ്നേഹത്തിലും ഈ നാട്  ലോകത്തിനു  മുന്നില്‍ തന്നെ മാതൃകയാവുകയും ചെയ്തു .

മത  ബോധം  നഷ്ടപ്പെടുകയും മത ഭ്രാന്ത്‌ വര്‍ദ്ധിക്കുകയും  ചെയ്യുന്നു . മതേതരത്വത്തില്‍ പൊതിഞ്ഞ വര്‍ഗ്ഗീയതയും  വളര്‍ന്നു വരുന്നു . ഈ നാടിന്റെ മതേതര പാരമ്പര്യത്തിന് വലിയ കളങ്കമാണ് ഇത് ഉണ്ടാക്കി കൊണ്ടിരിക്കുന്നത് .  മതേതരത്വത്തില്‍ പൊതിഞ്ഞു വരുന്ന വര്‍ഗീയത പ്രത്യക്ഷത്തിലുള്ള വര്‍ഗീയതെയാക്കള്‍ അപകടകരമാണ് . ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ 'മതേതരത്വം'  അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളാണ് അടുത്തായി  കാണുന്നത് . അഞ്ചാം മന്ത്രി വിവാദം തൊട്ട്  നിലവിളക്കും , വിദ്യാഭ്യാസ മന്ത്രിയുടെ വീടിന്റെ നാമകരണവും , വിവാഹ പ്രായത്തിലെ ചര്‍ച്ചകളും , സൂക്ഷമമായി  നിരീക്ഷിച്ചാല്‍ അതാണ്‌ മനസ്സിലാക്കാന്‍ സാധിക്കുക.  സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാ സംഘടനകളും ഒറ്റക്കെട്ടായി പറയുന്ന മദ്യ വിപത്തിനെ സംബന്ധിച്ചു ഏതെങ്കിലും മുസ്ലിം നേതാവ് പറഞ്ഞാല്‍   മദ്യത്തിന് പോലും ജാതിയും , മതവും ഉണ്ടാക്കപ്പെടുന്ന അവസ്ഥ. സംഘ പരിവാറിന്റെ അജണ്ടകള്‍ക്ക്  കേരളീയന്തരീക്ഷം പാകപ്പെടുത്തി കൊടുക്കുന്ന പണിയാണ് അടുത്ത  നാളുകളായിട്ടു  ചില മാധ്യമങ്ങളു, അള്‍ട്രാ സെക്കുലര്‍ ആകാന്‍ വേണ്ടി  ചില നേതാക്കളും ശ്രമികുന്നത് .  മതേതരത്വത്തിന്റെ പേരില്‍  ഇല്ലാത്ത ഒരു ന്യൂനപക്ഷ ഭീതി ഉണ്ടാക്കാന്‍ ഇവിടെ മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു . . കേരളത്തിലെ വിദ്യാഭ്യാസ , തൊഴില്‍ , സാമ്പത്തിക മേഖലകളിലെ എന്തെങ്കിലും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഇവിടെ ന്യൂനപക്ഷ -ഭൂരിപക്ഷ സന്തുലനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇത് വരെ നടന്നത് ?. രണ്ടു സമുദായത്തിനീ ടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാന്‍ മാത്രം ഉതകുന്ന കുറെ പുകമറ കള്‍ മാത്രം  .വ്യത്യസ്ത സംസ്കാരങ്ങളും , വീക്ഷണങ്ങളും ഉള്ള ജന വിഭാഗങ്ങള്‍ ഒരു സമൂഹത്തില്‍  ജീവിക്കുമ്പോള്‍ തെറ്റുകളും തെറ്റിധാരണകളും ഉണ്ടാവുക സ്വാഭാവികമാണ്. അതിനെയൊക്കെ  വ്യക്തിപരമോ ,സംഘടനാപരമോ ആയ താല്‍കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി ചിലര്‍ പര്‍വ്വതീകരിച്ചു സമൂഹങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് വര്‍ധിപ്പിക്കാനും  ഈ  മണ്ണിന്റെ അസ്തിത്വത്തില്‍ തന്നെ  വിഷം  കലര്‍ത്താനും ശ്രമിക്കുന്നു  .


മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മഹാ കവി കുമാരനാശാന്‍ രചിച്ച ദുരവസ്ഥ എന്ന കാവ്യം മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്കെതിരെ ചോര ചീന്തുന്നു എന്ന രീതിയിലായിരുന്നു എഴുതപ്പെട്ടത് . അത് അക്കാലത്തെ മുസ്ലിംകള്‍ക്കിടയില്‍ വളരെ വിഷമം ഉണ്ടാക്കുകയും ചെയ്തു . അന്ന് തിരുവനതപുരത്ത് മുസ്ലിം ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു വിദ്യാര്‍ത്ഥിയായ കെ .എം സീതി സാഹിബിന്റെ നേത്രത്വത്തില്‍ ഹോസ്റ്റലില്‍ വെച്ച്  മുസ്ലിം വിദ്യാര്‍ത്ഥി കളെയും മറ്റുള്ളവരെയും സംഘടിപ്പിച്ച് ഈ കാവ്യത്തെ കുറിച്ചൊരു ചര്‍ച്ച സംഘടിപ്പിക്കുകയും , അതില്‍ അതിഥികളായി കുമാരനാശാനെയും , വക്കം അബ്ദുല്‍ ഖാദര്‍ മൌലവി തുടങ്ങിയവരെയും പങ്കെടുപ്പിക്കുകയും ചെയ്തു . ഗഹനവും വിജ്ഞാന പ്രദവുമായ നീണ്ട ചര്‍ച്ചക്കൊടുവില്‍ കുമാരനശാനുണ്ടായ തെറ്റിധാരണകള്‍ തിരുത്തപ്പെടുകയും തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് അവിടെ ഉണ്ടായിരുന്നവരോട് അദ്ദേഹം നന്ദി പറയുകയും മാറ്റങ്ങളോടെ ദുരവസ്ഥ പുന പ്രകാശനം ചെയ്യാം എന്ന്  മുസ്ലിം  സുഹൃത്തുക്കള്‍ക്ക്  വാക്ക് നല്‍കുകയും  ചെയ്തു . പക്ഷെ ഈ വാക്ക് പാലിക്കുന്നതിന് മുന്‍പ് തന്നെ ആകസ്മികമായുണ്ടായ ബോട്ടപകടത്തില്‍ അദ്ദേഹം മരണപ്പെടുകയാണുണ്ടായത്  .
 


ഈ ചരിത്രം ഇന്നത്തെ  കേരളീയ സമൂഹത്തിനു വലിയ പാഠം  നല്‍കുന്നുണ്ട്  . വ്യത്യസ്ത സമൂഹങ്ങളെ മുന്‍ നിര്‍ത്തി ഉണ്ടാകപ്പെടുന്ന ചര്‍ച്ചകള്‍, അത്  വിഷയം  എന്ത് തന്നെയായാലും അതൊക്കെ പൊതു മധ്യത്തില്‍ വലിച്ചിഴച്ചിട്ടു  കുറ്റപ്പെടുത്തലും , പരിഹസിക്കലും  വെല്ലുവിളികളും നടത്തുന്നതിനേക്കാള്‍ മാന്യമായ ചര്‍ച്ചകളിലൂടെ അറിയുകയും അറിയിക്കുകയുമാണ് വേണ്ടത്‌ .  ശ്രീ നാരയണ ഗുരു പറഞ്ഞ പോലെ വാദിക്കാനും , ജയിക്കാനും അല്ല , അറിയാനും അറിയിക്കാനും ആകണം ചര്‍ച്ചകള്‍.  മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച ചര്‍ച്ചകള്‍ തന്നെ നോക്കൂ .  ലോകത്തെ ശൈശവ വിവാഹങ്ങളുടെ  നാല്പതു ശതമാനവും നടക്കുന്നത് ഇന്ത്യയിലാണെന്ന റിപ്പോര്‍ട്ട് ഈ അടുത്ത ദിവസം പുറത്തു വന്നപ്പോള്‍ അതിന്റെ പേരില്‍  നാല് വരി പ്രസ്താവനയോ , നാല് കോളം വാര്‍ത്തയോ നല്‍കാത്ത വരൊക്കെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച ചര്‍ച്ചകളെ ഉത്സവ സീസണ്‍  പോലെ ആഘോഷിക്കുന്നു  .  വിഷയത്തിന്റെ  ഗൌരവമോ , മുസ്ലിം സമൂഹത്തിന്റെ നന്മയോ ഒന്നുമല്ല ഈ ചര്‍ച്ചകളെ നയിക്കുന്ന പലരുടെയും  പ്രശ്നം ,  മറിച്ച്  'മാപ്ലാരെ 'രണ്ടു തെറി വിളിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍  കിട്ടുന്ന പരമാനന്ദം  ഉപയോഗപ്പെടുത്തുക  എന്നത് മാത്രമാണ്  . ഇവരൊക്കെ മതേതര ലേബലില്‍  വരുമ്പോഴാണ് അതിന്റെ ഗൌരവം വര്‍ധിക്കുന്നത് .   


മത സംഘടനകള്‍ മറ്റു മത - ജാതി സമുദായങ്ങളെ കുറിച്ചും അഭിപ്രായം പറയുമ്പോള്‍ പാലിക്കേണ്ട മിതത്വം നഷ്ടപ്പെടുന്നതും അടുത്ത കാലത്തായി നമ്മള്‍ കണ്ടു . അവയൊക്കെ ഒരു നിമിഷത്തെ ബ്രെയ്കിംഗ് ന്യൂസുകള്‍ മാത്രമായി മറഞ്ഞു പോവുകയല്ല ചെയ്യുന്നത് . മറിച്ച്  വിവിധ സമൂഹങ്ങളില്‍ തെറ്റിധാരണകള്‍ സൃഷ്ടിക്കുന്നുണ്ട് .  തന്റെ സമൂഹം വളരാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മറ്റു സമൂഹങ്ങളുടെ സ്വത്തത്തെ ബഹുമാനിക്കാനും സാധിക്കണം . മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അമരത്തിരുന്നു സി എച്ചു പറഞ്ഞ വാക്കുകള്‍ ഇന്ന് എല്ലാ മത സംഘടനകള്‍ക്കും നേതാക്കള്‍ക്കും  വലിയ മാതൃകയാണ്  . " മുസ്ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , മറ്റു സമുദായത്തിന്റെ അവകാശങ്ങളില്‍ കൈ കടത്താന്‍ വരികയുമില്ല".


 മത ത്തെ  ഭ്രാന്തായും , ഷോ ഓഫ് ആയി മാത്രം കാണുന്നവരുടെ  എണ്ണത്തില്‍ നാട്ടില്‍ വര്‍ദ്ധന ഉണ്ടാകുന്നു .  മതേതരത്വത്തിന്റെ നില നില്പിന് തന്നെ ഇത് അപകടം വരുത്തും . കാരണം ശരിയായ മത ബോധത്തിനു   മാത്രമേ വിയോജിപ്പില്‍ നിന്നും യോജിപ്പിനെ കണ്ടെത്താന്‍ പറ്റൂ  .  ഹലോ ട്യൂണി ലും  , അലങ്കാരങ്ങളിലും , ആത്മീയ ഗാനങ്ങളിലും മാത്രം മതം നിറഞ്ഞു നില്‍ക്കുന്നു.   മനുഷ്യ വിമോചനത്തിന്റെ മത മൂല്യങ്ങലെക്കാള്‍ മത ചിഹനങ്ങലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് .ഒരു വേള, എന്ത് തിന്മ ചെയ്താലും മതത്തിന്റെ യോ  ജാതിയുടെ യോ  പേരില്‍ അവര്‍ക്കൊക്കെ ചെറുതോ , വലുതോ ആയ  പിന്തുണ പോലും ലഭിക്കുന്നു . ആരാണ് വര്‍ഗ്ഗീയ  വാദി  എന്ന ചോദ്യത്തിന്  സ്വന്തം സമുദായത്തിലെ അന്യായങ്ങളെ  പിന്തുണക്കുന്നവനാണ് എന്ന പ്രവാചകര്‍ മുഹമ്മദ്‌ നബി (സ ) യുടെ മറുപടി എത്ര മഹത്വരം . പൊതുവേ  മതത്തിന്റെ  ആന്തരിക മൂല്യങ്ങളെ ഉള്‍ക്കൊള്ളാത്ത സമൂഹം വളരുന്നു .   ഇത് അപകടകരമായ പോക്കാണ് . സമൂഹങ്ങള്‍ തമ്മിലുള്ള  അകല്‍ച്ചക്കും  അത് മതേതര ചിന്താ ഗതിക്കും  ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കും . ഓരോ മതത്തിലെയും യദാര്‍ത്ഥ മത വിശ്വാസികല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു . 


കേരളത്തിലെ  മത സൌഹാര്‍ദന്തരീക്ഷം   തകര്‍ക്കാന്‍ ആദ്യ ശ്രമം ഉണ്ടാകുന്നത് പോര്‍ച്ചുഗീസ് അധിനിവേഷത്തോടെയാണ് .  വൈദേശികാധിപത്യം മാത്രമായിരുന്നില്ല , അന്നുണ്ടായിരുന്ന   ഹിന്ദു - മുസ്ലിം സൗഹൃദം കൂടി ഇല്ലാതാക്കാന്‍ ക്രൂരമായ പ്രവര്‍ത്തന ങ്ങള്‍ക്ക് അവര്‍ നേത്രത്വം നല്‍കി .  അതിനെ പ്രതിരോധിച്ചു കൊണ്ട് സാമൂതിരിയും കുഞ്ഞാലി മരക്കാരും   നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഐതിഹാസിക ഏടുകളാണ് . അന്ന് പോര്‍ച്ചുഗ്ഗീസുകാര്‍ അവരുടെ സ്ത്രീകളെ ആഡംബരം  തുളുമ്പുന വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും  അണിയിച്ചു പട്ടണത്തിലൂടെ നടത്തുമായിരുന്നെത്രേ   ഭൗതികതയുടെ മോഹ വലയത്തിലേക്ക് പുരുഷന്മാരെയും സ്ത്രീകലെയും  ആകര്‍ഷിക്കാനുള്ള ഒരു സൈക്കോളജിക്കല്‍ നീക്കമായിരുന്നു അത്.  മോഹ വലയത്തില്‍ ജീവിക്കുന്ന സമൂഹത്തില്‍ മതത്തിനും  മൂല്യങ്ങള്‍ക്കും പ്രസക്തി കാണില്ലെന്ന് മാത്രമല്ല , എന്ത് ക്രൂരതയുടെ വിഷ വിത്തുകളും അവിടെ  ഉല്‍പാദിപ്പിക്കുകയും  ചെയ്യാം . ആഗോളവല്‍ക്കരണം ആധുനിക  കേരളത്തെ നയിച്ചതും  നയിക്കുന്നതും ഇത്തരം മോഹവലയങ്ങളുടെ ലോകത്തേക്കാണ്  . ഇത് മലയാളിയുടെ ആന്തരിക വിശുദ്ധിയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു  . എത്ര തട്ടിപ്പിന് ഇരയായാലും പുതിയ തട്ടിപ്പുകാരുടെ വലയില്‍ വീണ്ടും പോയി മലയാളി തല വെച്ചു കൊടുക്കുന്നത് ഒന്ന് പത്താകാനും പത്തു നൂ റാ കാനും ഉള്ള മോഹത്തില്‍ നിന്നാണ്.  ബാഹ്യ മോടികള്‍ അവനെ നയിക്കുകയും ആന്തരിക വിശുദ്ധി ഇല്ലാതായി കൊണ്ടിരിക്കുകയും ചെയ്യുന്നു . അത് കൊണ്ടാണ് മത ചിഹന ങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും മത മൂല്യങ്ങള്‍  ചര്‍ച്ച ചെയ്യപ്പെടാതിരികുകയും ചെയ്യുന്നത് . ആത്മീയതയുടെ  സ്ഥാനത്ത് ആത്മീയ വ്യാപാരങ്ങള്‍ കയ്യടക്കുന്നത് . സ്വന്തം മതത്തെ തന്നെ യഥാവിധം ഉള്‍ക്കൊള്ളാന്‍ പറ്റാത്തവന് എങ്ങനെ മറ്റു മതങ്ങളെ മനസ്സിലാക്കാന്‍ പറ്റും ? ഒരു നല്ല മതേതര വാദി ആകാന്‍ പറ്റും ?

ഹിന്ദു സ്ത്രീ മുസ്ലിം സ്ത്രീയെ കെട്ടിപ്പിടിക്കുന്നതും മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു ആഘോഷങ്ങളില്‍ ദാഹജലം നല്‍കുന്നതും ഇന്ന് വലിയ വാര്‍ത്തയാണ്  .  അസാധാരണമായ സംഭവങ്ങള്‍ ആയത് കൊണ്ടാണ് അവ വാര്‍ത്തകള്‍ ആകുന്നത് . നമ്മുടെ മത സൗഹാര്‍ദവും  മതേതരത്വ ബോധവും  എവിടെ എത്തി നില്‍ക്കുന്നു എന്ന ആശങ്കയാണ്  യഥാര്‍ത്തത്തില്‍ അത്തരം വാര്‍ത്തകള്‍ നല്‍കുന്നത് .  പഴയ കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ മമ്മദ്‌ കായും   നാരായണനെട്ടനും  , പാത്തുമ്മ ഇത്താതയും കല്യാണി ചേച്ചിയും   ഒരു കുടുംബം പോലെ ജീവിച്ചത് മത സൌഹാര്‍ദ്ദ വേദികള്‍  സംഘടിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല . ജീവിത മൂല്യങ്ങള്‍ പുലര്‍ത്തിയുര്‍ന്ന ഒരു സമൂഹത്തിന്റെ കൊടുത്തും നേടിയുമുള്ള ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ആ ബന്ധങ്ങള്‍.  അത് കൊണ്ട് തന്നെ അവ വാര്‍ത്തകള്‍ ആയിട്ടുമില്ല . സമൂഹത്തിന്റെ വിശാലതയില്‍ നിന്നും  അവനവനിസത്തിന്റെ കുടുസ്സിലെക്‌ മലയാളി മാറാന്‍ തുടങ്ങിയതോടെ പൊതു ഇടങ്ങളും  , മൂല്യങ്ങളും  അവനു നഷ്ടപ്പെട്ടു.  വീടിനേക്കാള്‍ വലിയ  മതില്‍ കെട്ടി  ഞാനും എന്റെ കെട്ട്യോളും എന്ന ലോകത്തില്‍  ജീവിക്കുന്ന  അവനെ വീണ്ടും ആ പഴയ പൊതു ഇടങ്ങളിലേക്കും നയിക്കണം .  യദാര്‍ത്ഥ മത വിശ്വാസിയുകളും  മതേതരത്വം ഈ നാട്ടില്‍ പുലര്‍ന്നു കാണാന്‍ ശ്രമിക്കുന്നവരും അടിയന്തിരമായി ചെയ്യേണ്ടത്‌  അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക എന്നതാണ് . അയലത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യനെയും  അറിയേണ്ടത്‌ മീഡിയകളില്‍ വരുന്ന ഭീഭല്സമായ  തീവ്രവാദ വാര്‍ത്തകള്‍ നോക്കിയിടല്ല . പരസ്പര ജീവിതം അറിഞ്ഞു കൊണ്ടാകണം അത് .
അതിനു പ്രാദേശികമായി മതത്തിനു അതീതമായ കൂട്ടായ്മകള്‍  ഉണ്ടാകണം .  ഒരു ദിവസം  മാത്രം നീണ്ടു നില്‍ക്കുന്ന മത സൌഹാര്‍ദ്ദ  പ്രഭാഷണം മാത്രമാകരുത് അത്  , നിരന്തരമായ പ്രവര്‍ത്തനങ്ങളും മാതൃകകളുമാണ്  ഉണ്ടാകേണ്ടത്   . ഒരു  നാടിന്റെ കല്യാണമോ , മരണമോ , ആഘോഷമോ എന്തിലും  മുന്നില്‍ നില്‍ക്കുന്ന മതത്തിന് അതീതമായ ഒരു കൂട്ടം ആള്‍ക്കാര്‍. നാട്ടിലെ പാവപ്പെട്ടവന് കൈ താങ്ങായി നില്‍ക്കുന്ന ഒരു സംഘം . ആ സംഘത്തിന്റെ മാതൃക പ്രവര്‍ത്തനങ്ങളും ,  അതോടൊപ്പം വിവിധ മത ദര്‍ശനങ്ങളെ പരിചയപ്പെടുത്തുന്നതിനും  തെറ്റിധാരണകള്‍ നീക്കുന്നതിനും ഉതകുന്ന അറിയുകയും അറിയിക്കുകയും ചെയ്യുന്ന ചര്‍ച്ചാ വേദികലും ഉണ്ടാകണം  . അവയൊക്കെ ആഴ്ചയിലോ മാസത്തിലോ  സംഘ ടിപ്പിക്കുകയും, നാട്ടിലെ പരമാവധി ആള്‍ക്കാരെ അതില്‍  പങ്കെടുപ്പിക്കുകയും  ചെയ്യണം .ഇത്തരത്തിലുള്ള വിവിധ മാതൃകാ പ്രവര്‍ത്തങ്ങളിലൂടെ മാത്രമേ സമൂഹത്തിന്റെ മനസ്സ് മാറ്റിയെടുക്കാന്‍ സാധിക്കൂ  .  ആരാന്റെ ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ  നമ്മുടെ ഉത്തരവാദിത്വം ശരിയായി നിറവേറ്റാന്‍ രാജ്യത്തെ സ്നേഹിക്കുന്ന ഓരോ മതേതര വിശ്വാസിയും രംഗത്ത് വരണം . നമുക്ക് തിരിച്ചു പിടിക്കാം നന്മയുടെ ആ മലയാള മനസ്സിനെ .

Wednesday, November 20, 2013

സംഘടനാ ഭ്രാന്ത് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് എളുപ്പമാക്കുമെന്നാണോ കരുതിയിരിക്കുന്നത് ?

കൂടെ ജോലി ചെയ്തിരുന്ന അജയകുമാര്‍ മാഷ്‌ മതപരമായ വിഷയങ്ങളില്‍ അതീവ തല്പരന്‍ ആയിരുന്നു. ഒരുപാട് വായിക്കുകയും , എല്ലാ മതങ്ങളെ കുറിച്ചും കൂടുതല്‍ അറിവ് നേടാന്‍ ഒരുപാട് താല്പര്യപ്പെടുകയും ചെയ്യുന്ന നല്ലൊരു വ്യക്തി. ഞാന്‍ സഹ പ്രവര്‍ത്തകനായതോട് കൂടി ഇസ്ലാം മതത്തെകുറിച്ചും , മുസ്ലിം സംസ്കാരത്തെകുറിച്ചുമൊക്കെ എന്നിലൂടെ ഒരുപാട് പഠിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുകയും എന്റെ കഴിവിന്റെ പരമാവധി അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് .

ആയിടക്കാണ് നീലേശ്വര ടൌണില്‍ മുജാഹിദ്‌ വിഭാഗം ഒരു പരിപാടി വെച്ചത്. എന്റെ കൂടെ പ്രഭാഷണം കേള്‍ക്കാന്‍ അജയകുമാര്‍ മാഷും വന്നിരുന്നു. പ്രമുഖനായ ഒരു പ്രഭാഷകന്‍ തന്നെ എത്തിയിരുന്നു . പ്രഭാഷകന്‍ ആദ്യം തൊട്ടു അവസാനം വരെ തന്റെ ഊര്‍ജ്ജം മുഴുവന്‍ ചിലവാക്കി ഒരു കാര്യം പ്രഖ്യാപിച്ചു .....മുജാഹിദ്‌ അല്ലാത്ത വേറെ ഒരു മുസ്ലിമും ശരിയായ വഴിയില്‍ അല്ല .!!!

അടുത്തയാഴ്ച അതെ സ്ഥലത്ത് വെച്ചു സുന്നികളുടെ മറുപടി , മുജാഹിദുകളുടെ വായ മൂടിക്കെട്ടാന്‍ മാത്രം വാക്ക്‌ചാതുരി ഉള്ള പ്രഭാഷകന്‍. മൂന്നു മണിക്കൂറുകളോളം തുടര്‍ന്ന അദ്ദേഹത്തിന്‍റെ പ്രഭാഷണത്തില്‍ മുജാഹിദുകളുടെ വാദ ഗതികളെ ശക്തമായി ഖണ്ടിച്ച്ചു കൊണ്ട് അദ്ദേഹവും അസ്സന്നിഗ്ദമായി പ്രഖ്യാപിച്ചു , 'ഞങ്ങളെ' സുന്നിയല്ലാത്ത ബാക്കിയെല്ലാ മുസ്ലിം വിഭാഗങ്ങളും തെറ്റായ പാതയില്‍ !!!.

ഇത് കേള്‍ക്കാനും അജയകുമാര്‍ മാഷ്‌ ഉണ്ടായിരുന്നു. പരിപാടിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക്‌ നടന്നു വരുന്നതിനിടയില്‍ അദ്ദേഹം എന്നോട് ചോദിച്ചു " അല്ല സാബിര്‍ , മുജാഹിദുകള്‍ പറയുന്നു സുന്നികള്‍ മുസ്ലിംകള്‍ അല്ല എന്ന് , സുന്നികള്‍ പറയുന്നു മുജാഹിദുകള്‍ മുസ്ലിംകള്‍ അല്ല എന്ന് ...പിന്നെ ശരിക്കും ഈ നാട്ടിലെ മുസ്ലിംകള്‍ ആരാണ് , ഞങ്ങളാണോ ?"

ആശയപരമായ ഭിന്നതകളെ തെരുവുകളില്‍ പരസ്പരം കടിച്ചു കീറുന്ന തരത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത് വളരെ വിഷമകരം തന്നെയാണ് . സഹിഷ്ണുതയോടെ അഭിപ്രായ വ്യത്യാസങ്ങളെ കാണുകയും ആഭ്യന്തരമായി അത്തരം വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനമപ്പുറം വെല്ലുവിളികളും , വാക്പയറ്റു കളും മല്‍സര ബുദ്ധിയും തെരുവുകളിലേക്ക് നീട്ടി കൊണ്ട് പോകുന്നതെന്തിനാണ് ? ഇപ്പോള്‍ അതൊക്കെ കൊലപാതകത്തിലെക്കും , പള്ളിയും മദ്രസ്സയും തകര്‍ക്കുന്നതിലെക്കും വരെ എത്തിയിരിക്കുന്നു .

അടിസ്ഥാന പരമയാ വിഷയങ്ങളില്‍ അല്ലാതെ മറ്റു വിഷയങ്ങളില്‍ പ്രവാചകന്റെ കാലത്തിനു ശേഷം തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട് . ഇന്നും വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന നാല് മദ്ഹബുകള്‍ ഉണ്ട് . ആ മദ്ഹബിന്റെ ഇമാമുകള്‍ പോലും വളരെ ബഹുമാനത്തോടു കൂടിയാണ് ആ അഭിപ്രായ വ്യത്യാസങ്ങളെ കണ്ടത് . ഒരു വൈജ്ഞാനിക സമൂഹത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ് . അതൊരു പോസിറ്റീവ് വശമാണ് . അതിനെ വളരെ നെഗട്ടിവായി എടുക്കുകയും സംഘടന ഭ്രാന്തു വളര്‍ത്തുകയുമാണ്  മത സംഘടനകളുടെ പേരില്‍ഇന്ന് ചിലര്‍ ചെയ്യുന്നത് .
 
ഫെയിസ് ബുക്കിലും കാണുന്നു വളരെ മോശമായ തരത്തിലുള്ള വെല്ലുവിളികളും എതിര്‍ നേതാക്കന്മാരെ യും ,പ്രസ്ഥാനങ്ങളെയും അപഹസിച്ചുള്ള പോസ്റ്റുകള്‍. അതൊരു ആവേശവും, അഭിമാനവുമായി കൊണ്ട് നടക്കുകയും ചെയ്യുന്നു . ഒരു മത സംഘടനയുടെ മെംബര്‍ഷിപ്പും മറ്റു സംഘടനകളെയും നേതാക്കളെയും അന്ധമായി വിമര്‍ശിക്കുകയും ചെയ്‌താല്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ്‌ എളുപ്പത്തില്‍ കിട്ടുമെന്നാണോ നിങ്ങള്‍ കരുതി വെച്ചിരിക്കുന്നത് ?
 
 എന്തിനാണ് മത സംഘടനകള്‍ ? മത ബോധവും ധാര്‍മ്മികത യും സമൂഹത്തില്‍ വളര്‍ത്താനാണ് . അല്ലാതെ സംഘടന വളര്‍ത്താന്‍ മതത്തെ ഉപയോഗിക്കാനുള്ളതല്ല . സംഘടന ഭ്രാന്താണ് മത സംഘടനകളുടെ പേരില്‍ ഇന്ന് നടക്കുന്നത് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഇരു സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഗര്‍ഷത്തില്‍ പാലക്കാട് രണ്ടു പേര്‍ കൊല്ലപ്പെട്ടത് . മാനവികത യെ കുറിച്ചും സഹിഷ്ണുത യെ കുറിച്ചും വാക്കുകളും വരികളും ഒരുപാട് ഉപയോഗിക്കുന്നവര്‍ ഇതര മത സംഘടനകളോട് ഒരിക്കലും പ്രവര്‍ത്തിയില്‍ അതൊന്നും ഉപയോഗിക്കാറില്ല . കടുത്ത സങ്കുചിതത്വം പുലര്‍ത്തുകായും ചെയ്യുന്നു . അതിന്റെ കൂടെ രാഷ്ട്രീയവും , പ്രാദേശികമായ വിഷയങ്ങളും കൂടി ചേരുമ്പോള്‍ അക്രമവും കൊലപാതകവും ഒക്കെ അരങ്ങേറുന്നു . പള്ളികളുടെയും മദ്രസ കളുടെയും സ്ഥാപനങ്ങളുടെയും എണ്ണത്തിന്റെ പോരിശ പറഞ്ഞും , നമ്മളെ ഉസ്താദ് ആഗോള ഷെയ്ഖ് ആണെന്ന് പറഞ്ഞും നടക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക . സമുദായത്തില്‍ ഇത്രയും സ്ഥാപനങ്ങളും , നേതാക്കളും സംഘടന പ്രവര്‍ത്തനവും ഒന്നും ഇല്ലാത്ത കാലത്ത് സമുദായത്തിന് ഒരു ഇസ്സത് ഉണ്ടായിരുന്നു . ഇന്ന് എല്ലാം ഉണ്ടായിട്ടും ആ ഇസ്സത്തിനാണ് നിങ്ങള്‍ കോട്ടം ഉണ്ടാക്കി കൊണ്ടിരിക്കുന്നത് . മഹല്ല് കമ്മിറ്റികള്‍ പിടിച്ചടക്കാന്‍  കാണിക്കുന്ന വാശിയും  ആവശ്യത്തിനു  പള്ളിയും മദ്രസയും  ഉള്ളിടത്ത് തന്നെ വീണ്ടും  പള്ളിയും മദ്രസ്സയും പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച്ചു ഉണ്ടാക്കുന്നതും ദീനിനോടുള്ള സ്നേഹം കൊണ്ടല്ല . മറിച്ച്  അവയൊക്കെ സംഘടന കേന്ദ്രങ്ങള്‍ ആക്കാനുള്ള  ആവേശമാണ്  അതിനൊക്കെ പ്രേരിപ്പിക്കുന്നത് .
 പാണക്കാട് പൂക്കോയ തങ്ങള്‍ മരണപ്പെട്ടപ്പോള്‍ സമുദായത്തിന്റെ നേത്രത്വം ഏറ്റെടുക്കാന്‍ വേണ്ടിയുള്ള സമ്മര്‍ദ്ദം വിവിധ കോണുകളില്‍ നിന്നും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മേല്‍ ഉണ്ടായപ്പോള്‍ കരയുകയാനെത്രേ അദ്ദേഹം ചെയ്തത് . ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വത്തിന്റെ ഗൌരവം അദ്ദേഹത്തെ കരയിപ്പിച്ചു . യൂഫ്രാട്ടീസിന്റെ തീരത്ത്‌ ഒരു ആട്ടിന്‍ കുട്ടി വിശന്നു ചത്താലും നാളെ അല്ലാഹുവിന്റെ മുന്നില്‍ മറുപടി പറയേണ്ടി വരുമെന്ന് ഭയപ്പെട്ട ഉമര്‍ (ര) വിന്റെ പിന്‍ഗാമികള്‍ ഇന്ന് മഹല്ല് കമ്മറ്റി പ്രസിഡന്റ്‌ ആകാനും സംഘടന വളര്‍ത്താനും  തമ്മില്‍ തല്ലും , കുത്തും കൊലയും വരെ നടത്തുന്നത് എത്ര മാത്രം വിരോധാബ്സമാണ് . എത്ര മാത്രം ദുഖകരമാണ് .  കുടുംബം , പ്രദേശം , രാഷ്ട്രീയം , സമുദായത്തിലെ തന്നെ അമാന്തര -സമാന്തര വിഭാഗങ്ങള്‍ , ഇങ്ങനെ പല കാരണങ്ങളുടെ പേരില്‍ പരസ്പരം സംഘടിച്ചു മഹല്‍ കമ്മിറ്റികള്‍ പിടിച്ചടക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളാണ് പല പ്രദേശങ്ങളിലും നടക്കുന്നത് . വീറും വാശി യും വൈരാഗ്യവും തിരഞ്ഞെടുപ്പും , കോടതിയും കേസും തല്ലും കുത്തും കൊലയിലേക്ക് അത് എത്തിച്ചേരുന്നു . . നാളെ അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം പറയേണ്ടി വരുന്ന വലിയ ഉത്തരവാദിത്വം നിറഞ്ഞ പദവിയാണ്‌ ഓരോ മുസ്ലിം മഹല്ലിന്റെ യും നേത്രത്വം . പക്ഷെ ആ ഉത്തരവാദിത്വം നേരാം വണ്ണം പലയിടത്തും നിര്‍വഹിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല , ഈ ഒരു പദവി ക്ക് വേണ്ടി വീറും വാശിയും കാട്ടുമ്പോള്‍ ആരാണ് ഇത്തരക്കാരോട് ഒരു തിരുത്ത് പറയേണ്ടത് ? ദീനിന്റെ പേരില്‍ നടക്കുന്ന ദീന ല്ലാത്ത ഇത്തരം ചെയ്തികളെ ചോദ്യം ചെയ്യാന്‍ സമുദായത്തിലെ ക്ഷുഭിത യൌവ്വനം എവിടെ ? നിങ്ങള്‍ ആരെയാണ് കാത്തിരിക്കുന്നത് ..അല്ലാമാ ഇഖ്‌ബാല്‍ പറഞ്ഞത് പോലെ ഇനിയൊരു പ്രവാചകന്‍ വരാനില്ല ..നീ തന്നെയാണ് കപ്പല്‍ , നീ തന്നെയാണ് കപ്പിത്താന്‍ , നീ തന്നെയാണ് കപ്പല്‍ അണയേണ്ട തീരവും
 

 
 

Monday, October 28, 2013

'കയ്യടി നാടകങ്ങള്‍ 'പണ്ടേ പോലെ ഫലിക്കുന്നില്ല ...


 അതെന്താ കോടതിക്ക് വി എസി നെ വിമര്‍ശിക്കാന്‍ പാടില്ലേ ? ഇദ്ദേഹത്തിനു  മാത്രം എല്ലാവരെയും എല്ലാത്തിനെയും പുലഭ്യം പറയാം . ഇദ്ദേഹത്തെ  ആരും ഒന്നും പറയാന്‍ പാടില്ല എന്നാണോ ? ഇദ്ദേഹത്തെ  എന്തിനാണ് പാര്‍ട്ടി നിരന്തരം വിമര്‍ശിക്കുന്നതും നടപടി എടുക്കുന്നതും . അപ്പോള്‍ പാര്‍ട്ടി പ്രായം നോക്കാറുണ്ടോ ? വേണ്ടതിനും വേണ്ടാത്തതിനും ആളാവാന്‍ വേണ്ടി , ഞാന്‍ മാത്രം മഹാന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ചെയ്യുന്ന ഞാന്‍ ഞാന്‍ എന്നാ സ്വഭാവവും പ്രവര്‍ത്തിയും കൊണ്ടാണ് പാര്‍ട്ടിക്ക് തന്നെ ഇയാളെ വേണ്ടാത്തത് . അതെ സ്വഭാവം കോടതിയോട് കാണിച്ചപ്പോള്‍ തിരിച്ചു കോടതിയും കൊടുത്തു ..നന്നായി വളരെ നന്നായി .


വിദ്യാഭ്യാസം എത്ര എന്ന്  ചോദിച്ചതാണ് വി എസ് ഫാന്‍സിനെ  ചൊടി പ്പിക്കുന്നത് .  വഴിയെ പോകുന്ന വി എസി നെ വിളിച്ചു  എത്ര വരെ പഠിച്ചു എന്നല്ല കോടതി ചോദിച്ചത് എന്നും കൂടി മനസ്സിലാക്കണം . കോടതി അതിന്റെ നിയമ വശം പരിശോധിച്ചു അഭിപ്രായം പറഞ്ഞ വിഷയത്തില്‍ എന്തെങ്കിലും എതിര് അഭിപ്രായം ഉണ്ടെങ്കില്‍ വി എസി നു കോടതിയെ സമീപിക്കാമല്ലോ ....പക്ഷെ മൂപ്പര്‍ എന്താ ചെയ്തത് , ഞാന്‍ തന്നെ വലിയ നിയമഞ്ഞനും ,മഹാനും എന്നാ ഭാവത്തില്‍ പൊതു മധ്യത്തില്‍ വന്നു കോടതിയും കോടതി നടപടികളെയും പുലഭ്യം പറയുകയല്ലേ ചെയ്തത് . അത് കൊണ്ട് കോടതി ചോദിച്ചു എന്ത് അടിസ്ഥാനത്തിലാണ്  നിങ്ങള്‍ കോടതി യെ വിമര്‍ശിക്കുന്നത് ? നിങ്ങള്‍ എത്ര വരെ യാണ് പഠിച്ചത് ? നിങ്ങള്‍ നിയമം പഠിച്ചിട്ടുണ്ടോ ? നിയമ വശത്തിന്റെ അടിസ്ഥാനത്തിലാണോ വിമര്‍ശിക്കുന്നതെന്ന് ?. കയ്യടി നേടാന്‍ കോടതിയെ കരുവാക്കാന്‍ നോക്കിയപ്പോള്‍ തിരിച്ച് കോടതിയില്‍ നിന്നും അഭിപ്രായം വന്നു . അത്രയേ ഉള്ളൂ . ഇങ്ങനെ കയ്യടി നേടാന്‍ വേണ്ടി പാര്‍ട്ടി യെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും പരിഹസിക്കുന്നത് കൊണ്ടല്ലേ നിരന്തരം മൂപ്പര്‍ക്ക് മാപ്പ് പറയേണ്ടി വരുന്നത് .

 മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ്‌ സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസിട്ടിക്കു വേണ്ടി നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നില്ലഎന്ന് മാത്രമല്ല കേരളത്തിനു ക്രിയാതമകമായി ഒന്നും നല്‍കിയിട്ടുമില്ല .

 മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍ , ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു . കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ എതിര്‍ ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . ഫാരിസ്‌ അബൂബക്കറിനെ വെറുക്കപ്പെട്ടവനായി പ്രഖ്യപിച്ചയാള്‍ക്ക് കെ .എം . രഹൂഫ്‌ വാഴ്ത്തപ്പെട്ടവനായി മാറുന്നതും നമ്മള്‍ കണ്ടു .

'വി .ഐ .പി' , മന്ത്രി പുത്രന്' ഇങ്ങനെ പല വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ ത്തെ അദ്ദേഹം മറക്കുകയും ചെയ്തു . പൊതു മേഖല സ്ഥാപനങ്ങളെ തള്ളി കൊണ്ട് റിലയന്‍സിന് ഡാട്ടാ സെന്റര്‍ കൈമാറി തന്റെ കുത്തക വിരുദ്ധ സമീപനത്തിന്റെ പൊള്ളത്തരം അദ്ദേഹം തന്നെ തുറന്നു കാണിക്കുകയും ചെയ്തു . ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും വി .എസ് മുന്‍പന്തിയില്‍ തന്നെ നിന്നു. ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?. അഞ്ചു വര്ഷം മിണ്ടാതിരുന്ന ഐസ് ക്രീം കേസ് ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ട് പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി . ഡി . ജി .പി . തന്നെ ഇപ്പോള്‍ ആ കാര്യം വ്യക്തമാക്കുകയും ചെയ്തു . ആണവ നിലയ വിരുദ്ധ സമരത്തിന്റെ പുബ്ലിസിര്രി ഏറ്റെടുക്കാന്‍ പ്രകാശ്‌ കാരാട്ടിനെ യും വെല്ലു വിളിച്ചു പോയ ആള്‍ കളിയാക്കവില എസ് .ഐ യുടെ മുന്നില്‍ തിരക്കഥ പ്രകാരം കീഴാടങ്ങുന്നതും നമ്മള്‍ കണ്ടു , ദോശ ക്രിതുക്കള്‍ പറയുന്നത് പോലെ പണ്ട് പുന്നപ്പ്ര വയലാര്‍ സമരത്തിന്റെ സമയത്ത് വാറണ്ടിന്റെ പേരില്‍ മൂന്നാറിലേക്ക് മുങ്ങിയത് പോലെ.

വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍, പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത്‌ അരുണ്‍ കുമാറിന് പകരം ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ?

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .Sunday, October 27, 2013

സി പി എം ഫാസിസം അവസാനിപ്പിക്കുക
സി പി എമ്മിന്റെ ഫാസിസത്തിന്റെ കുന്ത മുനകള്‍ മുഖ്യ മന്ത്രിക്കു നേരെ വരെ തിരിഞ്ഞിരിക്കുന്നു . സി പി എം പ്രവര്‍ത്തകരുടെ കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്ക്  ഏറ്റ മുറിവ കേരളത്തിലെ ജനാധിപത്യത്തിന് ഏറ്റ മുറിവാണ് . അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്നും  പൊടിഞ്ഞ ചോര അദ്ദേഹത്തിന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം കൊണ്ട് സഹായം ലഭിച്ചു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന്‌ ജനങ്ങളുടെ യും ചോര കൂടിയാണ് .  


ഉമ്മെന്ചാണ്ടി ഒരു പട്ടാള നേതാവോ , എകാധിപതിയോ അല്ല . ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യ മന്ത്രിയാണ് . ആ മുഖ്യ മന്ത്രിയെ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തങ്ങളുടെ അടിത്തറ ഇളക്കുന്നു എന്ന അപകര്‍ഷത ബോധത്തില്‍ നിന്നാണ് സി പി എം മാസങ്ങളായി അദ്ദേഹത്തിന്‍റെ ഒരു റാന്തല്‍ ഇറച്ചിക്ക് വേണ്ടി പിന്നാലെ ഓടാന്‍ തുടങ്ങിയത് .  എന്തെല്ലാം സമരങ്ങള്‍ നടത്തി ഈ സര്‍ക്കാരിനെതിരെ , ഒന്നും ക്ലച്ച് പിടിക്കുന്നില്ല എന്ന് മാത്രമല്ല , ഏറ്റവും ഒടുവില് നടന്നു കൊണ്ടിരിക്കുന്ന ജന സംബരക്ക പരിപാടിയില്‍ പോലും ലക്ഷങ്ങളാണ് മുഖ്യ മന്ത്രിയെ കാണാന്‍ എത്തുന്നത് . ഇന്നലെ പുലര്‍ച്ച രണ്ടര മണിക്കാണ് അദ്ദേഹത്തിന്‍റെ ജന സമ്പര്‍ക്ക പരിപാടി അവസാനിച്ചത് . 

സി പി എം എന്തിന്റെ പേരിലാണ്  ഇത്ര വലിയ സമര കോലാഹലങ്ങള്‍. കുറെ പണക്കാരായ ആള്‍ക്കാരെ രണ്ടു തട്ടിപ്പുകാര്‍ ചേര്‍ന്ന് പറ്റിച്ഛതിനോ ? അവരെ പിടിച്ചു ജയിലില്‍ ഇട്ടതിനോ ? പാവപ്പെട്ടവനും സാധാരണക്കാരനും പൊതു ഗജനാവിനും എന്ത് നഷ്ടമാണ് സോളാര്‍ തട്ടിപ്പ്  ഉണ്ടാക്കിയത് ? ജനാധിപത്യമാരായി അധികാരം ഏറ്റ ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കിയാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ആത്യന്തികമായി കിട്ടുന്ന നേട്ടം എന്താണ് ? അവരുടെ ജീവിത നിലവാരത്തിഉല്‍ വരുന്ന മാറ്റം എന്താണ് ?  ഏത് പൊതു ജനമാണ് മുഖ്യ മന്ത്രിക്കെതിരായ സമരത്തില്‍ സി പി എമ്മിനോട് ഒപ്പമുള്ളത് ? പൊതു ജനത്തിന്റെ പേരില്‍ സി പി എം ഗുണ്ടകള്‍ നടത്തുന്ന ഇത്തരം കാടത്തം അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ശക്തമായി രംഗത്ത് ഇറങ്ങെണ്ടിയിരിക്കുന്നു .


 ജന സമ്പര്‍ക്ക പരിപാടിയോടാണ് സി പി എമ്മിന് വലിയ കലിപ്പ് . ഉമ്മന്‍ ചാണ്ടി യുടെ യുടെയും സര്‍ക്കാരിന്റെയും തുരുപ്പു ചീട്ടു അത് തന്നെയാണെന്ന് സി പി എമ്മി നു അറിയാം . ലക്ഷ കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങളാണ് ജന സമ്പര്‍ക്ക പരിപാടിയില്‍ പരിഹരിക്കപ്പെടുന്നത് . വില്ലേജു ഓഫീസറുടെ പണിയാണ് മുഖ്യ മന്ത്രി എടുക്കുന്നതെന്നൊക്കെ സഘാക്കള്‍ പരിഹസിക്കുന്നുവെങ്കിലും ജന സമ്പര്‍ക്ക പരിപാടിയില്‍ എത്തിച്ചേരുന്ന ലക്ഷ കണക്കിന് ജനങ്ങളില്‍ ബഹു ഭൂരി ഭാഗവും വില്ലേജു ഓഫീസിലും പഞ്ചായത്ത് ഓഫീസിലും നൂറു പ്രാവശ്യം കയറി ഇറങ്ങിയിട്ടും പരിഹാരം ആകാത്ത പ്രശ്നങ്ങളുമായിട്ടാണ്‌ മുഖ്യ മന്ത്രിയുടെ അടുത്തേക് വരുന്നത് . ബ്യൂറോക്രസിയെ പിടിച്ചു കെട്ടുകയാണ് ജന സമ്പര്‍ക്ക പരിപാടി . സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു ഭാഗത്ത് പരിഷ്കരിക്കുമ്പോള്‍ തന്നെ വേറൊരു ഭാഗത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരിട്ട്ടു പരിഹാരം കാണുകയാണ് മുഖ്യ മന്ത്രി ചെയ്യുന്നത് . അല്ലാതെ നാട്ടിലെ സര്‍ക്കാര്‍ സംവിധാനം ഒക്കെ പൂര്‍ണ്ണമായി നന്നാകുന്നത് വരെ കാത്തിരുന്നാല്‍ പാവം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹാരം ആകാതെ കിടക്കുകയെ ഉള്ളൂ . പാവപ്പെട്ട ജനങ്ങളുടെ അടുത്തേക്ക്‌ നേരിട്ട് ചെല്ലുന്ന ഇത്തരം പ്രവര്‍ത്തികലെ തങ്ങളുടെ രാഷ്ട്രീയ അസ്ഥിത്വം ഇല്ലാതാക്കുമെന്ന് ഭയത്താല്‍ ഒരു മുഖ്യ മന്ത്രിയെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സി പി എം വലിയ വില നല്‍കേണ്ടി വരിക തന്നെ ചെയ്യും .


  സി പി എമ്മിന്റെ സമരങ്ങളെയും , ചാനല്‍ വിചാരണ കളെയും വക വെക്കാതെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഉമ്മെന്ചാണ്ടി കാണിക്കുന്ന ഇച്ചാ ശക്തി സി പി എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നു .  . ആളെ കൂട്ടി കുറെ അനാവശ്യ സമരങ്ങളും , നാവിട്ടടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ നാട്ടില്‍ എന്തും ആകാം എന്ന ധാരണ ഉമ്മന്‍ ചാണ്ടി പോളിച്ഛടക്കി  . കേരളം വികസന കാര്യത്തില്‍ ഇത്രമാത്രം പിന്നോട്ടടിക്കാന്‍ ഉണ്ടായ പ്രധാന കാരണം ഇച്ചാ ശക്തി ഇല്ലാതിരുന്ന ഭരണങ്ങളും നേതാക്കളുടെയും അഭാവമായിരുന്നു . ആ വിടവാണ് ജന മനസ്സുകള്‍ കണ്ടറിഞ്ഞു ഉമ്മന്‍ ചാണ്ടി നികത്തി കൊണ്ടിരിക്കുന്നത് . ആവനാഴിയിലെ അവസാന അമ്പുകള്‍ എടുത്തു പ്രയോഗിച്ച്ചിട്ടും   ജനങ്ങള്‍  മുഖ്യ മന്ത്രിക്കു  ചുറ്റിലും കൂടുന്നത് കാണുമ്പോള്‍  അതില്‍ അസൂയ പൂണ്ടിട്ടു ഒരു ജനാടിപത്യ പരമായ തിരഞ്ഞെടുക്കപ്പെട്ട മുഖ്യ മന്ത്രിയെ കല്ലെറിഞ്ഞും കൂകി വിളിച്ചും തൊല്പ്പിക്കാമെന്നു വിചാരിക്കുന്ന സി പി എം  ഏത്കാലഗട്ടത്തിലാണ് ജീവിക്കുന്നത് ? ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നത് ?  ഈ കല്ലേറ് സി പി എമ്മിന്റെ തകര്‍ന്ന സമരങ്ങള്‍ പോലെ സി പി എമ്മിനെ തന്നെ കേരളത്തിലെ ജനാധിപത്യ ബോധമുള്ള സമൂഹത്തില്‍ നിന്നും അകട്ടുക തന്നെ ചെയ്യും .


ഷാജി ഫോബിയ പിടിച്ച സുടാപ്പികല്‍ക്കായി ........

 


കെ.എം ഷാജി എം.എല്‍.എ യുടെ ലേഖനം 

തീവ്രവാദികള്‍ക്കെതിരെ മരണം വരെ പോരാടും

ഈ തീവ്രവാദികളുടെ കാര്യം മഹാ കഷ്ടമാണ്. ജീവിതത്തില്‍ ഒരു സ്വസ്ഥതയും സമാധാനവും അവര്‍ക്കുണ്ടാവില്ല. സ്വന്തം നിഴലിനെത്തന്നെ ഭയക്കണമെന്ന വിധത്തിലാണല്ലോ പറഞ്ഞു പഠിപ്പിക്കുന്നത്. സമാധാനം ഉണ്ടെന്ന് തോന്നിയാല്‍പ്പിന്നെ എല്ലാം തീര്‍ന്നില്ലേ..! ആയുധം, ദുഷ്ടത, കുത്തിത്തിരിപ്പ്, ചൊര കുടി അങ്ങനെ എല്ലാം...
സലാം (സമാധാനം) എന്ന വാക്കില്‍ ഒരു മതം. അതാണ് ഇസ്‌ലാം. നല്ല ഇസ്‌ലാമാവുക എന്നാല്‍ സമാധാന സ്‌നേഹിയാവുക എന്നതാണ്. അഥവാ മേല്‍പറഞ്ഞ മോശമായതൊന്നുമല്ലാത്ത അവസ്ഥക്കുവേണ്ടി ശ്രമിക്കുന്നവനാവണം നല്ല മുസ്‌ലിം. അതാണ് ഒരു വിശ്വാസിയുടെ വിജയം. സമാധാനത്തിന്റെ മതത്തെ അസമാധാനത്തിന്റെ മതമാക്കുന്നവരാണ് തീവ്രവാദികള്‍. ചുറ്റും ശത്രു മാത്രമാണെന്ന് തോന്നിപ്പിക്കുന്നത് ഫാഷിസ്റ്റ് തന്ത്രമാണ്. അതിനവര്‍ക്ക് ഒരുപാട് മാര്‍ക്ഷങ്ങളുണ്ട്. തങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുള്ളതാണെങ്കില്‍പ്പോലും മറ്റുള്ളവരില്‍ സംശയം ജനിപ്പിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാന്‍ കഴിയുക എന്നതാണ് ഫാഷിസ്റ്റ് തന്ത്രം. ഹിറ്റ്‌ലര്‍ മുതല്‍ ലോകത്തെ സകല ഫാഷിസ്റ്റ് മൂവ്‌മെന്റുകളുടെയും ഏറ്റവും വലിയ ആയുധം അതാണ്. അതിനവര്‍ക്ക് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ന്യായീകരണവുമുണ്ട്. -ലക്ഷ്യമാണ് പ്രധാനം. മാര്‍ക്ഷമല്ല.
എന്തിന്റെ പേരിലായാലും ഇത്തരം തീവ്രവാദ ശക്തികളെ- അവര്‍ ആര്‍.എസ്.എസ്സ് ആയാലും എന്‍.ഡി.എഫ് ആയാലും - എതിര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ ഞാനൊരു ആത്മനിര്‍വൃതി അനുഭവിക്കുന്നുണ്ട്. നമ്മള്‍ എടുത്ത പണിയും എടുത്തുകൊണ്ടിരിക്കുന്ന പണിയും ഇവര്‍ക്ക് നന്നായി കൊള്ളുന്നുണ്ട്. അതിന്റെ എരിച്ചിലും പുകച്ചിലുമാണ് ഈ ഞരമ്പു രോഗികളുടെ പരാക്രമങ്ങള്‍.
 
എന്റെ നാവില്‍നിന്നോ നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമൊക്കെയോ, എന്തെങ്കിലുമൊന്ന് വീണു പോയാല്‍ കിട്ടിപ്പോയ് എന്നാര്‍ത്ത് വിളിച്ച് എല്ലും കടിച്ചു പിടിച്ചുള്ള ഈ ശുനക ഓട്ടം എത്ര നാളായി പാവങ്ങള്‍ തുടങ്ങിയിട്ട്. ഓടി തളര്‍ന്ന് വായിലെ കഷ്ണം എടുത്തു നോക്കുമ്പോഴാണ് അറിയുന്നത്, അതില്‍ ഒരു തരി ഇറച്ചി പോലുമില്ലെന്ന്.
 
ഈ ഒക്ടോബര്‍ മാസത്തില്‍ ഈ സാധുക്കങ്ങള്‍ക്ക് കിട്ടിയ രണ്ട് എല്ലിന്‍ കഷ്ണങ്ങളാണ് ഒന്ന്, അച്യുതാനന്ദനെക്കുറിച്ചുള്ള എന്റെ കമന്റും രണ്ട്, യൂത്ത് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ എം.എല്‍.എമാരുടെ പ്രത്യേക യാത്രയിലെ ചില ഫോട്ടോകളും.
അച്യുതാനന്ദന് 90 തികയുന്ന ദിവസം പി.ബി അദ്ദേഹത്തിന് കൊടുത്ത സമ്മാനം ഇയാള്‍ പറയുന്നതൊന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ല എന്ന കമന്റായിരുന്നു. വി.എസ് ആകട്ടെ അന്നു തന്നെ ചന്ദ്രശേഖരനെ കൊന്നതിലും ലാവ്‌ലിന്‍ കേസിലും സി.പി.എമ്മിനെ ആക്രമിക്കുകയും ചെയ്തു. ഈ ദിവസം വടകര മുന്‍സിപ്പല്‍ മൈതാനിയിലും തൊട്ടില്‍പാലത്തും നാദാപുരത്തും വിവിധ യോഗങ്ങളില്‍ ഞാന്‍ പറഞ്ഞു. വി.എസിനെ അല്ലെങ്കില്‍ ആരെയാണ് സി.പി.എം മാതൃകയാക്കേണ്ടത്-കാട്ടുകള്ളന്മാരായ പിണറായി, കൊടിയേരി, എളമരം കരീം, തോമസ് ഐസക്, ശ്രീമതി ടീച്ചര്‍മാരെയോ..? ഞങ്ങള്‍ക്ക് ഒരുപാട് വിയോജിപ്പുകളുണ്ട് വി.എസ്സിനോട്. അദ്ദേഹത്തിനോടുള്ള വിരോധത്തിനു കാരണം വി.എസ്സ് നല്ല കമ്യൂണിസ്റ്റാണ് എന്നതുകൊണ്ടാണ്. ഒരു നല്ല കമ്യൂണിസ്റ്റ് നല്ല മുസ്‌ലിം വിരോധിയായിരിക്കും. മലപ്പുറത്തെ കുട്ടികളെക്കുറിച്ചും മറ്റും വി.എസ് നടത്തിയ പരാമര്‍ശവും ഞാന്‍ വിശദീകരിച്ചു. എല്ലാ വിരോധങ്ങളും വി.എസ്സിനോട് വെച്ചു പുലര്‍ത്തുമ്പോഴും ഈ പ്രായത്തിലും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ഞാന്‍ അംഗീകരിക്കുന്നു. പൊലീസ് ഒന്ന് കണ്ണുരുട്ടി കാട്ടുമ്പോഴേക്കും വാവിട്ടു കരയുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ വി.എസ്സിനെയാണ് മാതൃകയാക്കേണ്ടത് എന്നും ഞാന്‍ പറഞ്ഞു. ഇതാണ് വി.എസ്സിനെ ഞാന്‍ ന്യായീകരിച്ചു എന്ന വാര്‍ത്തയാക്കി ഇവര്‍ ആഘോഷിച്ചത്.
 
കേരള നിയമസഭയുടെ കീഴിലുള്ള ഒരു സമിതിയാണ് കമ്മിറ്റി ഓഫ് ദി വെല്‍ഫെയര്‍ ഓഫ് യൂത്ത് ആന്റ് യൂത്ത് അഫയേഴ്‌സ്. ഗവ. നിര്‍ദ്ദേശപ്രകാരം ഹിമാചല്‍ പ്രദേശ്-പഞ്ചാബ്- ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന കമ്മിറ്റികളുമായി ചര്‍ച്ച നടത്താനുള്ള ഒരു യാത്രക്കിടയില്‍ ഒരു റെയില്‍വെ സ്റ്റേഷനില്‍ എം.എല്‍.എമാര്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇവര്‍ക്ക് കിട്ടിയ രണ്ടാമത്തെ എല്ല്. ആരോപണങ്ങള്‍ എന്തെല്ലാമാണ്...! ഷുക്കൂര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി പിണറായിയുമായി സഖ്യമുണ്ടാക്കുന്നു, കെ.എം ഷാജി രാജേഷുമായി സഖ്യമാക്കുന്നു-കമ്പനിയായി ടൂറിനു പോകുന്നു. കമ്പനി ടൂര്‍ പോകുന്നു...!!
എന്‍.ഡി.എഫിന്റെ ആദ്യ രക്തസാക്ഷികള്‍ ഫസലും കുറ്റിയാടിയിലെ അബൂബക്കര്‍ മാഷുമാണ്. ഇവരുടെ ചോര വീഴ്ത്തിയ സി.പി.എമ്മുമായി കൂട്ടുകച്ചവടം നടത്തിയ എന്‍.ഡി.എഫ് നേതാക്കളുടെ മഹാപാപങ്ങള്‍ ഇത്തരം കഴുതക്കാമപൂരണം കൊണ്ട് തീരില്ല. തലശ്ശേരിയില്‍ ഫസലിനെ കൊന്നത് ബി.ജെ.പിയാണെന്ന് പറഞ്ഞ് സി.പി.എം കയ്യടി വാങ്ങുമ്പോള്‍ ഫസലിന്റെ കുടുംബത്തിന്റെ പിന്തുണയോടെ കൊന്നത് സി.പി.എമ്മാണെന്ന് പറഞ്ഞ് നിങ്ങളുടെ കച്ചവടം പൊളിച്ചതില്‍ എന്നോട് വിരോധം കാണുമെന്നറിയാം. അതിന്റെ സങ്കടം ഈ ശുനക ഓട്ടം കൊണ്ട് തീരുമെങ്കില്‍ സന്തോഷം.
 
പിന്നെ ഷുക്കൂറിന്റെ കാര്യം. ലീഗ് അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഷുക്കൂറിന്റെ ഉമ്മാക്കും സഹോദരങ്ങള്‍ക്കും. അവര്‍ക്കാര്‍ക്കുമില്ലാത്ത സംശയമാണ് എന്‍.ഡി.എഫുകാരന്. ഷുക്കൂര്‍ ജീവിച്ചിരുന്നപ്പോഴും ഇപ്പോഴും ഷുക്കൂറിന്റെ കുടുംബം എന്‍.ഡി.എഫിനെതിരെ പൊരുതുന്നവരാണ്.
നിങ്ങളീ പറയുന്ന രാജേഷും ജയരാജനും 29 ദിവസം ജയിലിന്റെ ഇരുട്ടില്‍ കിടന്നത് ഞങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണ്. 118 എന്ന വകുപ്പിന്റെ പേരില്‍ പത്തു ദിവസമെങ്കിലും ഒരാള്‍ ജയിലില്‍ കിടന്നതിന് ഉദാഹരണം കാണിക്കാന്‍ പറ്റുമോ ഇവര്‍ക്ക്..? സി.ബി.ഐ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതു വരെ കാരായിയുടെ ഒരു രോമത്തില്‍ തൊട്ടിട്ടില്ല എന്‍.ഡി.എഫുകാരന്‍. അപ്പോള്‍ ഇവന്റെ നേതാക്കള്‍ കോടിയേരിക്ക് സദ്യ ഒരുക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സി.ബി.ഐയെ സമീപിക്കുന്നതും-ഈ കേസിന്റെ വഴികളില്‍ ഞാന്‍ എന്തു ചെയ്യുന്നു എന്നും ഇവര്‍ കാണാനിരിക്കുന്നതേ ഉള്ളൂ.
 
ഇരുട്ടിന്റെ മറവില്‍ കത്തിയുമായി ഞങ്ങള്‍ കാത്തിരിക്കില്ല. നിയമത്തിന്റെ വഴിയില്‍ ഇമ പൂട്ടാതെ ഞങ്ങളുണ്ടാകുമെന്ന് എപ്പോഴും ഞാന്‍ പറയാറുണ്ട്. എല്ലാം ഇരുട്ടിന്റെ മറവില്‍ നടത്തി ശീലമുള്ളവര്‍ക്ക് വെളിച്ചം കാണുമ്പോള്‍ ഭയമുണ്ടാകും. പക്ഷെ ഞങ്ങള്‍ നടത്തുന്നതെന്തും വെളിച്ചത്തിലായിരിക്കും. അതുകൊണ്ടാണല്ലോ ഔദ്യോഗിക യാത്രക്കിടയില്‍ കൂടെ ഇരിക്കുന്ന എം.എല്‍.എയുടെ ഫോട്ടോ ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഇവര്‍ ചെയ്യുന്നത് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാവുക സി.ബി.ഐയോ എന്‍.ഐ.എയോ വരുമ്പോള്‍ മാത്രമാണ്. ഇവര്‍ക്കു തന്നെ പരസ്പരം കാണാന്‍ പറ്റാത്ത തരത്തിലാണ് ഇവരുടെ പരിപാടികള്‍ നടക്കുന്നത്. സ്വന്തം നാടിനെയും സമുദായത്തെയും ഒറ്റികൊടുക്കുന്നവര്‍ക്ക് ഇതൊന്നും വിഷയമാകില്ല. ഫസലിനെ കച്ചവടമാക്കിയവര്‍ക്ക് 22 ചെറുപ്പക്കാര്‍ ജയിലില്‍ കഴിയുമ്പോള്‍ കമറുദ്ദീനെ ഒളിപ്പിക്കുന്നത് പ്രശ്‌നമാവില്ല. കമറുദ്ദീന്‍ മാത്രം കീഴടങ്ങിയാല്‍ 22 കുട്ടികള്‍ക്ക് പുറത്തിറങ്ങാം. പക്ഷേ അതു നടക്കില്ല. കച്ചവടത്തിലെ ലാഭം എന്നും നേതാക്കള്‍ക്കായിരിക്കും.
ഒരുകാര്യം കൂടെ എന്‍.ഡി.എഫുകാര്‍ അറിയണം. എത്ര പ്രകോപിപ്പിച്ചാലും ഷുക്കൂര്‍ കേസില്‍ ഞങ്ങള്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ പുറത്തു പറയുമെന്ന് പ്രതീക്ഷിക്കേണ്ട. സി.പി.എം നേതാക്കളുടെ ഒത്താശയോടെ നിങ്ങള്‍ ഈ കളിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. ഇത്തരത്തില്‍ എത്ര ചപ്പടാച്ചിത്തരങ്ങള്‍ കണ്ടിട്ടാണ് സുഹൃത്തെ ഞങ്ങളീ വഴിയൊക്കെ താണ്ടിയത്. നിങ്ങള്‍ നുണപ്രചരണങ്ങള്‍ തുടര്‍ന്നോളൂ, അതാണ് നിങ്ങളുടെ നിയോഗം.
ഈ പരാക്രമങ്ങള്‍ കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. നിങ്ങളുടെ പ്രകോപനങ്ങള്‍ ഞങ്ങള്‍ ചെയ്യുന്ന ജോലിയുടെ കൂലിയാണ്. ഇതിനപ്പുറവും ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടതാണ്. കാരണം അത്ര വലിയ തകര്‍ച്ചയാണല്ലോ ഞങ്ങളുടെ എതിര്‍പ്പുകള്‍ നിങ്ങള്‍ക്കുണ്ടാക്കിയത്. സമുദായത്തെയും രാജ്യത്തെയും മൊത്തത്തില്‍ വില്‍ക്കാനുള്ള ശ്രമമാണല്ലോ പൊളിഞ്ഞത്. സങ്കടം കാണും.
 
പക്ഷെ നിങ്ങള്‍ എന്തൊക്കെ തറവേലകള്‍ ഒപ്പിച്ചാലും നേരിട്ടും ഫോണിലും അല്ലാതെയും എത്ര ഭീഷണിപ്പെടുത്തിയാലും ഒടുവില്‍ കൊന്നു തള്ളിയാലും നിങ്ങളുടെ നുണപ്രചരണമെങ്ങാനും വിജയിച്ച് സഹപ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചാലും ചങ്കിലെ ശ്വാസം നിലക്കുന്നതു വരെ, നെഞ്ചിലെ മിടിപ്പ് നില്‍ക്കുന്നതു വരെ, ഈമാനിന്റെ ഒരു തരിമ്പ് ഉള്ളിലുള്ള കാലത്തോളം ദീനിന്റെ വെളിച്ചം കെടുത്താന്‍ വരുന്ന, ഈ നാടിനെ ഒറ്റാന്‍ വരുന്ന ഇരുട്ടിന്റെ പാപികള്‍ക്കെതിരെ പൊരുതുക തന്നെ ചെയ്യും. ഈ പോരാട്ടം അവസാനിക്കുന്ന ദിവസം ഞാന്‍ ആറടി മണ്ണിന്റെ അടിയിലായിരിക്കും. ഇത് ഇരുട്ട് വിഴുങ്ങി കണ്ണും മനസ്സും കറുത്തു പോയ തീവ്രവാദിയുടെ വാക്കല്ല. നംറൂദിന്റെ തീകുണ്ഠത്തെ അതിജയിക്കുമ്പോള്‍ ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ, ഫിര്‍ഔന്റെ കൊട്ടാരത്തെ തൗഹീദ് കൊണ്ട് വിറപ്പിച്ച മൂസ നബിയുടെ, അബൂജഹലിന്റെ അഹങ്കാരത്തെ കീഴടക്കിയ പ്രവാചകന്‍ (സ)യുടെ വിശ്വാസം മുറുകെപ്പിടിക്കുന്ന വിശ്വാസിയുടെ വാക്കാണ്. അല്ലാഹു അക്ബര്‍..! മുസ്‌ലിംലീഗ് സിന്ദാബാദ്...!

Wednesday, October 23, 2013

പരാജയപ്പെട്ട പ്രവാസി ഒരു ദുരന്തമാണ്പള്ളി കുളക്കടവില്‍ ഏകനായി ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിക്കുമ്പോള്‍ ഇത്രയും വലിയ ദുഃഖം അദ്ദേഹം അനുഭവിക്കുന്നുണ്ടെന്ന് കരുതിയിരുന്നില്ല . ഗള്‍ഫിന്നു വിസ ക്യാന്‍സല്‍ ചെയ്താണ്  വന്നതെന്ന്  അറിയാമായിരുന്നു , അതിനെ ചുറ്റി പറ്റിയുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് അദ്ദേഹം അദ്ദേഹത്തിന്‍റെ അപ്പോഴത്തെ അവസ്ഥ എന്നോട് പറഞ്ഞത്‌ . എല്ലാം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനൊരു ആശ്വാസം, ആരോടെങ്കിലും തങ്ങളുടെ വിഷമങ്ങള്‍ തുറന്നു പറഞ്ഞാല്‍ കിട്ടുന്ന ഒരു ആശ്വാസം അദ്ദേഹത്തിന്‍റെ മുഖത്ത് ഞാന്‍ കണ്ടു .


അദ്ദേഹത്തിന് ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ടത്‌ അപ്രതീക്ഷിതമായിട്ടായിരുന്നു . അല്ലെങ്കിലും ഗള്‍ഫിലെ ജോലിക്കൊന്നും ഒരിക്കലും ഒരു സുരക്ഷിതത്വവും ഇല്ല .  ജോലി നഷ്ടപ്പെടുന്നത് വരെ ഈ ഒരു സുരക്ഷിതത്വത്തിന്റെ പ്രശ്നത്തെ കുറിച്ചു ആരും ചിന്തിക്കാറുമില്ല .   പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വന്നപ്പോള്‍ മനസ്സ് നിറയെ ഭാവിയെ കുറിച്ചുള്ള  ആശങ്കകളായിരുന്നു  , ഇനിയെന്ത്‌ ജോലി ചെയ്യും , എങ്ങനെ കുടുംബത്തെ നോക്കും , കടങ്ങള്‍ എങ്ങനെ വീട്ടും എന്നൊക്കെയുള്ള ചിന്തകള്‍  .ഈ ആശങ്കകള്‍ സ്വന്തം വീട്ടിലും പങ്കു വെക്കുമ്പോള്‍ അവിടുന്നു കിട്ടിയ മറുപടി അദ്ദേഹത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ് . "ഇത്രയും കാലം ഗള്‍ഫില്‍ നിന്നിട്ട് എന്താ ഉണ്ടാക്കിയെ, എന്തേലും ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്പൊ ഇങ്ങനത്തെ അവസ്ഥ വരുമോ '" എന്ന ചോദ്യമത്രേ വീട്ടില്‍ നിന്നും കിട്ടിയത് . ഗള്‍ഫില്‍ പോയി സമ്പന്നരായി വന്ന അയല്‍പക്കത്തെയും , കുടുംബത്തിലെയും പലരെയും താരതമ്യപ്പെടുത്തി അവരൊക്കെ അത് ഉണ്ടാക്കിയില്ലേ, ഇത് ഉണ്ടാക്കിയില്ലേ എന്നൊക്കെ യുള്ള വിശദികരണവും .

ഇരുപതു വര്‍ഷത്തോളം അദ്ദേഹം ഗള്‍ഫു പ്രവാസിയായിരുന്നു . അതിനിടയില്‍ രണ്ടു വര്‍ഷത്തേക്ക് കിട്ടുന്ന രണ്ടു മാസത്തെ ലീവാണ് അദ്ദേഹത്തിനു ആകെയുള്ള ആശ്വാസമോ , ജീവിച്ചെന്നോ പറയാനുള്ള സമയം . ഒരു സാധാരണ ജോലി യായിരുന്നു അദ്ദേഹത്തിനുണ്ടയിരുന്നത് . തന്റെ ചിലവും കഴിച്ചു , ചിലപ്പോള്‍ അതില്‍ നിന്നും മിച്ചം പിടിച്ചു അദ്ദേഹം തനിക്ക് കിട്ടിയ വരുമാനം മുഴുവനും കുടുംബത്തിലേക്ക് തന്നെയായിരുന്നു അയച്ചത്‌ , വേറെ ദുശ്ശീലങ്ങള്‍ പോലും ഉണ്ടായിരുന്നില്ല . കുടുംബത്തിലേക്ക്‌ അയച്ച പൈസ എന്ത് ചെയ്യുന്നു എന്ന് പോലും അന്വേഷിക്കാന്‍ മെനക്കെടാത്ത ഒരു പാവം മനുഷ്യന്‍.  അദ്ദേഹത്തിനു ഗള്‍ഫില്‍ പോയിട്ട് സമ്പന്നന്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല ,പക്ഷെ അദ്ദേഹവും ഒരു മനുഷ്യനാണ് , കുടുംബത്തോട് അങ്ങേയറ്റം സ്നേഹമുള്ള മനുഷ്യന്‍ . ആ ചോദ്യങ്ങള്‍ അതിന്റെ വ്യാപ്തി അറിഞ്ഞു കൊണ്ടായിരിക്കില്ല ഒരു പക്ഷെ അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ പോലും ചോദിച്ചിട്ടുണ്ടാവുക . ജീവിതത്തിന്റെ നല്ലൊരു ഭാഗം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചു അവസാനം കിട്ടുന്ന ഇത്തരം വാക്കുകള്‍ തന്നെ മതി ഒരാളെ തളര്‍ത്താന്‍.  ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലാ പ്രവാസികളുടെ കുടുംബത്തില്‍ നിന്നും ഉണ്ടാകും എന്നല്ല , മറിച്ചു നാം അറിഞ്ഞും അറിയാതെയും നമ്മുടെ ചുറ്റുപാടില്‍ ഇത് പോലെയോ അല്ലാതെയോ പ്രവാസികള്‍ വേദനിക്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ് . ഇത്തരം ചോദ്യങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും എപ്പോഴും പതുങ്ങിയിരിക്കുന്നു . വിജയിച്ച പ്രവാസികള്‍ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു , അവര്‍ക്കായി പ്രവാസി ദിനങ്ങള്‍ നടത്തപ്പെടുന്നു , മണി മാളികകളും , ആഡംബര വാഹനങ്ങളും , സ്വത്തുക്കളും ഒക്കെ  അവരുടെ പ്രവാസത്തെ  പ്രതിനിധീകരിക്കുന്നു . എല്ലാ പ്രവാസികളുടെയും കുടുംബങ്ങളും , സമൂഹവും ഒരു പ്രവാസിയില്‍  നിന്നും പ്രതീക്ഷിക്കുന്നത് അതൊക്കെയാണ് . പക്ഷെ  ബഹു ഭൂരിപക്ഷവും പരാജയപ്പെട്ട പ്രവാസികളാണ്. ജീവിക്കാനുള്ള വരുമാനം മാത്രം നേടിയവര്‍.  സ്വത്തും  സമ്പാദ്യവും  ഉണ്ടാക്കാന്‍ പറ്റാത്തവര്‍.  അസുഗവും, കട ബാധ്യതകളും കൊണ്ട് നാട്ടിലേക്ക്‌ തിരിച്ചു വന്നവര്‍ .   നല്ലൊരു കാലം പ്രവാസിയായി കഴിഞ്ഞിട്ട് നാട്ടിലേക് തിരിച്ചെത്തുമ്പോള്‍    കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പലപ്പോഴും ഇവര്‍  ഒറ്റപ്പെടെണ്ടി വരുന്നു.   ജീവിതത്തിന്റെ സായാഹ്നത്തില്‍,  പിന്നിട്ട യൌവ്വനം ജീവിക്കാന്‍ പറ്റാതെ പോയല്ലോ എന്ന നിരാശ കൂടി  അവരെ  പിടി കൂടാന്‍ ഇതൊക്കെ   പ്രേരിപ്പിക്കുകയും  ചെയ്യുന്നു . കുടുംബം കൂടി നേരായ രീതിയില്‍ മനസ്സിലാക്കിയില്ലെങ്കില്‍   പരാജയപ്പെട്ട പ്രവാസി ഒരു ദുരന്തമാണ് .

Tuesday, October 22, 2013

പാലാരി വട്ടം ശശി ആകാന്‍ സഖാക്കള്‍ വീണ്ടും വരുന്നു

ഈ സഘാക്കളെ ഒരു കാര്യം !!! കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്ന് വെച്ചാല്‍ എന്താണ് ചെയ്യുക . ഒരു പാര്‍ട്ടിയില്‍ അന്ധമായി വിശ്വസിച്ചു പോകുന്നു എന്നത് കൊണ്ട് നേതാക്കളുണ്ടോ ഇങ്ങനെ അണികളെ നിരന്തരം ശശി യാക്കുക ? . ശശി യായി ശശി യായി തകര്‍ന്ന അണികളെ വീണ്ടും നേതാക്കള്‍ പാലാരിവട്ടം ശശി യാക്കാന്‍ വിളിക്കുകയാണ്‌ . ഉമ്മന്‍ ചാണ്ടിയുടെ വസതി ഉപരോധം ആണെത്രേ , അതും അനിശ്ചിതം . ഒരു മണിക്കൂറും രണ്ടു മണിക്കൂറും കൊണ്ട് അവസാനിപ്പിക്കുന്ന സമരങ്ങള്‍ക്കൊക്കെ അനിശ്ചിതം എന്ന് പേരിട്ടു അനിശ്ചിതം എന്ന വാക്കിന്റെ നിലയും വിലയും തന്നെ സഘാക്കള്‍ ഇപ്പോള്‍ ഇല്ലാതാക്കിയിട്ടുണ്ട് . ഒരു കളവു പറഞ്ഞാല്‍ അത് നേര് ആക്കാന്‍ നൂറു കളവു പറയേണ്ടി വരുമെന്ന് പറയാറുണ്ട്‌ . അത് പോലെയാണ് ഇപ്പോള്‍ സി പി എമ്മിന്റെ അവസ്ഥ . ആരൊക്കെയോ കൂടി ഒരു തട്ടിപ്പ് നടത്തി , അവരെയൊക്കെ സര്‍ക്കാര്‍ പിടിച്ചു അകത്തും ഇട്ടു . പക്ഷെ ഉമ്മന്‍ ചാണ്ടി രാജി വെക്കണം എന്ന് പറഞ്ഞു പോയി , വാശി പിടിച്ചു പോയി , അതിന്റെ പേരില്‍ വലിയ ബഹളം ഉണ്ടാക്കാന്‍ നോക്കി , മൊഴി മാറ്റാന്‍ കുറെ കൂതരകളും ,നാവിട്ടടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ ഒരു സര്‍ക്കാരിനെ താഴെ ഇറക്കാം എന്നൊക്കെ മോഹിച്ചു പോയി . അതിനു വേണ്ടി നിരന്തരം അപഹാസ്യമാകുന്ന സമരങ്ങള്‍ നടത്തി ജനങ്ങളില്‍ നിന്നും വീണ്ടും വീണ്ടും ഒറ്റപ്പെടുകയാണ് എല്‍ ഡി എഫു . അത് തിരിച്ച്ചരിയാതെയാണ് ക്ലിഫ് ഹൌസ് ഉപരോധം എന്ന പുതിയ സമര പ്രഖ്യാപനം . എന്തിനാണ് ഇത്ര വലിയ സമര കോലാഹലങ്ങള്‍. കുറെ പണക്കാരായ ആള്‍ക്കാരെ രണ്ടു തട്ടിപ്പുകാര്‍ ചേര്‍ന്ന് പറ്റിച്ഛതിനോ ? അവരെ പിടിച്ചു ജയിലില്‍ ഇട്ടതിനോ ? പാവപ്പെട്ടവനും സാധാരണക്കാരനും പൊതു ഗജനാവിനും എന്ത് നഷ്ടമാണ് ഇത് ഉണ്ടാക്കിയത് ? ജനാധിപത്യമാരായി അധികാരം ഏറ്റ ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കിയാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ആത്യന്തികമായി കിട്ടുന്ന നേട്ടം എന്താണ് ? അവരുടെ ജീവിത നിലവാരത്തിഉല്‍ വരുന്ന മാറ്റം എന്താണ് ?

ബുദ്ധി ജീവികള്‍ എന്നാണു വെപ്പെങ്കിലും കോമണ്‍സെന്സ് പോലും പല കാര്യത്തിലും സി പി എം നേതാക്കള്‍ക്ക് ഇല്ല എന്ന് അടുത്ത കാലത്ത് അവര്‍ നടത്തിയ സമരങ്ങള്‍ കാണിച്ചു തന്നതാണ് . സമാധാനപരമായി സമരക്കാര്‍ സെക്രടരിയേട്ടു വളയും , ഭരണം നിശ്ചലമാക്കും . അങ്ങനെ നിശ്ചലമാക്കി ഉമ്മെന്ചാണ്ടിയെ താഴെ ഇറക്കും . ഡെമോക്രസിയെ മോബോക്രസി കൊണ്ട് കീഴടക്കാന്‍ പറ്റും എന്നൊക്കെ വിചാരിച്ച് നടത്തിയ സെക്ക്രട്ടരിയെട്ടു ഉപരോധ സമരം എന്ന അപ്രായോഗികമായ സമരം എട്ടു നിലയില്‍ പൊട്ടിയത് നമ്മള്‍ കണ്ടതാണല്ലോ . കേരളം ഈജിപ്തും ടുനീശ്യയും ഒന്നുമല്ല . ജനാധിപത്യം പാകപ്പെട്ട ഒരു സമൂഹമാണ് , ഉമ്മെന്ചാണ്ടി ഒരു പട്ടാള നേതാവോ , എകാധിപതിയോ അല്ല . ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യ മന്ത്രിയാണ് . ആ മുഖ്യ മന്ത്രിയെ താഴെ ഇറക്കാന്‍ സെക്രട്ടെരിയെട്ടു പിടിച്ചെടുക്കല്‍ സമരം കൊണ്ട് സാധ്യമാകില്ല എന്ന പ്രാഥമിക ജനാതിപത്യ ബോധം പോലും സി പി എമ്മിന് അന്ന് ഉണ്ടായില്ല . തൂറാന്‍ മുട്ടിയാല്‍ ഏത് വിപ്ലവവും തകരും എന്ന് ലോകത്തിനു വലിയ പാഠം നല്‍കാന്‍ മാത്രമേ ആ സമരം കൊണ്ട് കഴിഞ്ഞുള്ളൂ . അത് കൊണ്ട് ഇപ്പഴെ പറയുകയാണ്‌ . ഉമ്മന്‍ ചാണ്ടി യുടെ വസതി ഉപരോധിക്കാന്‍ പോകുമ്പോള്‍ സമരക്കാര്‍ക്ക് ഒന്നുകില്‍ കക്കൂസില്‍ പോകാനുള്ള ഏര്‍പ്പാട് മുന്‍ കൂട്ടി തയ്യാറാക്കണം . അല്ലെങ്കില്‍ മാര്‍കെറ്റില്‍ നിന്നും Pampers കിട്ടും . അല്ലാതെ നാറ്റിക്കരുത് പ്ലീസ് ...

ജന സമ്പര്‍ക്ക പരിപാടിയോടാണ് സി പി എമ്മിന് വലിയ കലിപ്പ് . ഉമ്മന്‍ ചാണ്ടി യുടെ യുടെയും സര്‍ക്കാരിന്റെയും തുരുപ്പു ചീട്ടു അത് തന്നെയാണെന്ന് സി പി എമ്മി നു അറിയാം . ലക്ഷ കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങളാണ് ജന സമ്പര്‍ക്ക പരിപാടിയില്‍ പരിഹരിക്കപ്പെടുന്നത് . വില്ലേജു ഓഫീസറുടെ പണിയാണ് മുഖ്യ മന്ത്രി എടുക്കുന്നതെന്നൊക്കെ സഘാക്കള്‍ പരിഹസിക്കുന്നുവെങ്കിലും ജന സമ്പര്‍ക്ക പരിപാടിയില്‍ എത്തിച്ചേരുന്ന ലക്ഷ കണക്കിന് ജനങ്ങളില്‍ ബഹു ഭൂരി ഭാഗവും വില്ലേജു ഓഫീസിലും പഞ്ചായത്ത് ഓഫീസിലും നൂറു പ്രാവശ്യം കയറി ഇറങ്ങിയിട്ടും പരിഹാരം ആകാത്ത പ്രശ്നങ്ങളുമായിട്ടാണ്‌ മുഖ്യ മന്ത്രിയുടെ അടുത്തേക് വരുന്നത് . ബ്യൂറോക്രസിയെ പിടിച്ചു കെട്ടുകയാണ് ജന സമ്പര്‍ക്ക പരിപാടി . സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു ഭാഗത്ത് പരിഷ്കരിക്കുമ്പോള്‍ തന്നെ വേറൊരു ഭാഗത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരിട്ട്ടു പരിഹാരം കാണുകയാണ് മുഖ്യ മന്ത്രി ചെയ്യുന്നത് . അല്ലാതെ നാട്ടിലെ സര്‍ക്കാര്‍ സംവിധാനം ഒക്കെ പൂര്‍ണ്ണമായി നന്നാകുന്നത് വരെ കാത്തിരുന്നാല്‍ പാവം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹാരം ആകാതെ കിടക്കുകയെ ഉള്ളൂ . പാവപ്പെട്ട ജനങ്ങളുടെ അടുത്തേക്ക്‌ നേരിട്ട് ചെല്ലുന്ന ഇത്തരം പ്രവര്‍ത്തികളല്ലേ ഗാന്ധിജി സ്വപ്നം കണ്ടത് .

സി പി എമ്മിന്റെ സമരങ്ങളെയും , ചാനല്‍ വിചാരണ കളെയും വക വെക്കാതെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഉമ്മെന്ചാണ്ടി കാണിക്കുന്ന ഇച്ചാ ശക്തിക്ക് കേരള ജനങ്ങള്‍ പിന്തുണ നല്‍കുകയാണ് വേണ്ടത്‌ . ആളെ കൂട്ടി കുറെ അനാവശ്യ സമരങ്ങളും , നാവിട്ടടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ നാട്ടില്‍ എന്തും ആകാം എന്ന ധാരണ ഇല്ലാതാകണം . കേരളം വികസന കാര്യത്തില്‍ ഇത്രമാത്രം പിന്നോട്ടടിക്കാന്‍ ഉണ്ടായ പ്രധാന കാരണം ഇച്ചാ ശക്തി ഇല്ലാതിരുന്ന ഭരണങ്ങളും നേതാക്കളുടെയും അഭാവമായിരുന്നു , പ്രത്വേകിച്ച്ചു യു .ഡി എഫു സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തുമ്പോള്‍ തുടങ്ങും പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങള്‍ , നാട് നീളെ പൊതു മുതല്‍ നശീകരണം , മന്ത്രിമാരെ വഴി നടക്കാന്‍ വിടാത്ത തരത്തിലുള്ള അതിക്രമങ്ങള്‍. പിന്നെ നാട് നീളെ പോലീസും പാര്‍ട്ടിക്കാരും തെരുവ് യുദ്ധം . പിന്നെ പ്രചണ്ഡമായ പ്രചാരണങ്ങളുടെ കുത്തൊഴുക്കില്‍ പലര്‍ക്കും രാജി വെക്കേണ്ടി വന്നു .

ചരിത്രം ആവര്‍ത്തിക്കരുത് . ഇപ്പോള്‍ എല്ലാവര്‍ ക്കും കെ .കരുണാകരനെ വലിയ കാര്യമാണ് , ജീവിച്ചിരിക്കുംബോഴോ , മരിച്ചിട്ടോ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെറുതെ വിടാത്തവര്‍ കരുണാകരന്റെ പേരില്‍ ഉമ്മെന്ചാണ്ടിയെ ഉപദേശിക്കാന്‍ വരുന്നു . കെ .കരുണാകരന്‍ രണ്ടു പ്രാവശ്യം രാജി വെച്ചപ്പോഴും ചോദിച്ച ഒരു ചോദ്യമുണ്ട് . " എന്നെ എന്തിനു രാജി വെപ്പിച്ചു "? , ചെയ്യാത്ത തെറ്റുകളുടെ പേരില്‍ അന്ന് പ്രതിപക്ഷവും മാധ്യമങ്ങളും കൂടി വേട്ടയാടി രാജിവേപ്പിച്ചപ്പോള്‍ അദ്ദേഹം കടന്നു പോയത്‌ വലിയ മാനസിക പ്രതിസന്ധിയിലൂടെ ആയിരുന്നു . മകള്‍ പതമജക്ക് കോളേജില്‍ പോലും പോകാന്‍ പറ്റാത്ത തരത്തില്‍ അദ്ദേഹത്തെ നീചനും നിക്രുഷ്ടനുമായി ചിത്രീകരിപ്പിച് രാജി വെപ്പിച്ചചവര്‍ ഇന്ന് അതെ കുതന്ദ്രങ്ങള്‍ ഉമ്മെന്ചാണ്ടിക്ക് നേരെയും പ്രയോഗിക്കുന്നു , കാലം കരുണാകരനെ കുറ്റ വിമുക്തനാക്കി , പക്ഷെ അന്ന് അദ്ദേഹം ചോദിച്ച ചോദ്യം ഇന്നും അവശേഷിക്കുന്നു " എന്നെ എന്തിനു രാജി വെപ്പിച്ചു "?

ചരിത്രം ആവര്‍ത്തിക്കരുത് . നാളെ ഉമ്മന്‍ ചാണ്ടിയും ഇങ്ങനെയൊരു ചോദ്യം ചോദിക്കരുത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം കൊണ്ട് മാത്രമാണ് ഈ പ്രശ്നം ഇത്രയെങ്കിലും രൂക്ഷമായത്‌ . ഒരു സര്‍ക്കാരിനെ താഴെ ഇറക്കാന്‍ മാത്രം പോന്ന ഗൌരവമായ ഒരു വിഷയം ഒന്നുമല്ല . പൊതു മുതല്‍ നശിപ്പിച്ചാല്‍ ജാമ്യം ലഭിക്കണമെങ്കില്‍ പിഴ അടക്കണം എന്ന ഹൈ കോടതിയുടെ വിധി ഉണ്ടായതോട് കൂടി തന്നെ സഗാക്കളുടെ ഒരു സമരവും വിജയിച്ചിട്ടില്ല . കുട്ടി കുരങ്ങന്മാരെ കൊണ്ട് നാട് നീളെ അക്രമങ്ങള്‍ ഉണ്ടാക്കിയും രക്തസാക്ഷികളെ സൃഷ്ടിച്ചും അതിലെ വൈകാരികത മുതലെടുത്തും മേല്‍ക്കൈ നേടാന്‍ പറ്റിയിരുന്ന കാലം ഒക്കെ പോയി . ഇപ്പൊ അടുപ്പുണ്ടാക്കിയിട്ടും , കൂര്‍ക്കം വലിച്ചും , ബിരിയാണി കഴിച്ചും , പൊങ്കാല ഇട്ടും ഉള്ള ന്യൂ ജനറേഷന്‍ സമരങ്ങള്‍ ഒന്നും ഏശുന്നുമില്‍ല്ല . . ഉമ്മെന്ചാണ്ടി , അങ്ങ് തോറ്റു കൊടുക്കരുത് . നിങ്ങള്‍ ഇന്ന് തോറ്റു കൊടുത്താല്‍ തോല്‍ക്കുന്നത് ഭാവി തലമുറയാണ് , അവരുടെ ആവശ്യങ്ങളാണ് . സി .പി .മ്മിന് എന്ത് ഉത്തരവാദിത്വമാണ് ഭാവി തലമുറയോടുല്ലത് ? അവര്‍ക്ക് തങ്ങള്‍ അല്ലാത്ത രാഷ്ട്രീയ -വികസന കാഴ്ച്ചപാടുകലെയൊക്കെ അട്ടിമറിക്കുക എന്നതില്‍ കവിഞ്ഞു ഒരു അജണ്ട യും ഇല്ല .

സഖാക്കളുടെ സമര വീര്യത്തെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. സോളാര്‍ തട്ടിപ്പില്‍ പാവപ്പെട്ടവനും സാധാരണക്കാരനും പൊതു ഗജനാവിനും എന്ത് നഷ്ടമാണ് ഇത് ഉണ്ടാക്കിയത് ? ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ഉമ്മെന്ചാണ്ടിയോടു രാജി വെക്കാന്‍ പറയുന്നത് ധാര്‍മ്മിക പ്രശ്നം കൊണ്ടാണെങ്കില്‍ ലാവലിന്‍ , ഭൂമി ധാന ത്തിലും - രണ്ടു അഴിമതി കേസിലെ പ്രതികള്‍ ഇടത്തും വലത്തും നിന്ന് കൊണ്ട് സമരത്തിനു നേത്രത്വം നല്‍കുന്നതില്‍ എന്ത് യുക്തി ആണ് ഉള്ളത ? ധാര്‍മ്മികത 'നമ്മന്റെ' ആള്‍ക്കാര്ര്ക് ബാധകം അല്ലെ ?

Sunday, October 20, 2013

ശശി വധം

കിന്നാരത്തുമ്പികള്‍ മെഗാ ഹിറ്റാവുകയും , ഷക്കീല ഒരു തരംഗമാവുകയും  ചെയ്ത സമയത്ത് പ്രതിസന്ധിയില്‍ ആയി പോയത്‌ ഷക്കീല എന്ന പേരുണ്ടായിരുന്നു സാധാരണക്കാരികളാണ് . ആര് പേര് ചോദിച്ചാലും പേര് പറയാന്‍  അവര്‍ക്കൊക്കെ മടിയായിരുന്നു. ഷക്കീല ന്നു പറയുമ്പോ കേള്‍ക്കുന്നവരുടെ മുഖത്ത് ഒരു ചിരി അറിയാതെ വന്നിരുന്നു . ഇതേ ഗതി അടുത്ത കാലത്ത്  സരിത'ക്കും ഉണ്ടായി . സോളാര്‍ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ആയിരുന്നെങ്കിലും മാധ്യമങ്ങള്‍ ആഗോഷിച്ഛത് സരിത യെ ആയിരുന്നു. അത് കൊണ്ട് തന്നെ സരിത ന്നു പേരുള്ളവര്‍ ആരെയെങ്കിലും പരിചയപ്പെട്ടു പേര് പറയുമ്പോള്‍ തട്ടിപ്പുകാരി സരിതയാണോ ന്നുള്ള തമാശ നിറഞ്ഞ ചോദ്യമെത്രേ തിരിച്ചു കിട്ടാരുണ്ടായിരുന്നത് .  സുകുമാര കുരുപ്പുമാര്‍  ഇപ്പോഴും മുങ്ങി നടക്കുന്ന പഴയ സുകുമാര കുരുപ്പാണോ എന്ന ചോദ്യം കേള്‍ക്കേണ്ടി വരുന്നു .


ഈ കാര്യങ്ങളെ കുറിച്ചു ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് പത്രത്തില്‍ വന്ന ഒരു പരസ്യത്തെ കുറിച്ചാണ്  . ടിന്റു മോന്‍ എന്ന് പേരുള്ള ആള്‍ പേര് മാറ്റുന്നതായി നല്‍കിയ പരസ്യം  . നാട്ടില്‍ നടക്കുന്ന എന്ത് കോമാളിത്തരവും  ടിന്റു മോനില്‍ ചേര്‍ത്തു പറയുമ്പോള്‍ അന്‍പതാമത്തെ വയാസ്സോട് അടുക്കുന്ന അയാള്‍ പേര് മാറ്റാതെ വേറെ വഴി ഇല്ലല്ലോ . 


കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി പ്രദേശമായ എന്‍മകജെ  പഞ്ചായത്തിലെ മൈരെ  എന്ന സ്ഥലപ്പേരു മാറ്റാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ വിവാദമായതാണ്‌. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായ തുളുനാമമാണ് മൈരെ. പക്ഷെ അവിടെ സര്‍ക്കാര്‍  സര്‍വീസില്‍ ജോലി ചെയ്തിരുന്ന തെക്കന്‍ ഭാഗത്തുള്ള ഉദ്യോഗസ്ഥര്‍ ആ പേര് മാറ്റാന്‍ ചില ശ്രമങ്ങള്‍ നടത്തി .   എവിടെയാണ് ജോലി എന്ന് ചോദിക്കുമ്പോള്‍ " മൈരിലാണ് " എന്ന പറയേണ്ടി വരുന്നത് കൊണ്ടുള്ള വിഷമം കൊണ്ടാകാം അവര്‍ പേര് മാറ്റാന്‍ ശ്രമിച്ചത് . 


 

പക്ഷെ ഏറ്റവും ഖേദകരം ശശി പേരുള്ളവരുടെ അവസ്ഥയാണ് . ഇന്നേ വരെ നാട് നീളെ ചര്‍ച്ച ചെയ്യുന്ന വലിയ തട്ടിപ്പിലോ ,കവര്‍ച്ച്ചയിലോ ഒന്നും 'ശശി 'മാര്‍ ഉള്പ്പെട്ടിട്ടില്ലെന്കിലും ഇന്ന് കേരളത്തില്‍ ഏറ്റവും പരിഹാസ്യമായി ഉപയോഗിക്കുന്ന ഒരു ഒരു വാക്കായിരിക്കുന്നു ശശി . വില്ലാളി വീരനും , ശക്തനുമായ രാജാവിനെ കാണിച്ചു അവസാനം പെരെന്തെന്നെന്നു ചോദിക്കുമ്പോ ശശി എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന തമാശക്ക് വേണ്ടി മിമിക്രിക്കാര്‍ തുടങ്ങി വെച്ച ഈ 'ശശി വധം' സോഷ്യല്‍ മീഡിയ കൂടി ഏറ്റെടുത്തതോട് കൂടി രാജപ്പന്‍ സരോജു കുമാര്‍ ആയത് പോലെ പേര് മാറ്റേണ്ട അവസ്ഥയിലാണ് പല ശശി നാമധരികളും . പുതിയ തലമുറയ്ക്ക് അറിഞ്ഞും കൊണ്ട് ആരെങ്കിലും ശശി എന്ന പേര് ഇനി ഇടാന്‍ സാധ്യത നന്നേ കുറവാണ് . പരിഹസിക്കപ്പെട്ടു പരിഹസിക്കപ്പെട്ടു കേരളത്തില്‍ അന്യം നിന്ന് പോകുന്ന ഒരു പേരാകും ശശി . അങ്ങനെ ശശിയും ശശി യായി പോകും

ഉള്ളാള്‍ ത്തെ ആടുകള്‍ .

കുഞ്ഞു നാളിലെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നതും വലുതാവുന്തോറും മാഞ്ഞു പോവുകയും ചെയ്ത കാഴ്ചകളില്‍ ഒന്നാണ് ഉള്ളാള്‍ ത്തെ ആടുകള്‍ . കേരള -കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ളാള്‍ എന്ന പ്രദേശത്തു വലിയൊരു മഹാന്റെ ദര്‍ഗ ഉണ്ട് . അഞ്ചു വര്‍ഷം കൂടുംതോറുമാണ് അവിടെ ഉറൂസ് നടക്കാറുള്ളത് . ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉറൂസ് ആയിരിക്കും . അവിടത്തേക്കു പലരും പല നേര്‍ച്ചകളും നേരും . അങ്ങനെ അവിടേക്ക് നേര്‍ച്ചയാക്കുന്ന ആടുകളെ ആണ് ഉള്ളാള്‍ ത്തെ ആടുകള്‍ എന്ന് വിളിക്കുന്നത് . അഞ്ചു വര്‍ഷത്തിനിടയില്‍ ഉറൂസ് നടക്കുന്നു എന്നത് കൊണ്ട് തന്നെ ആളുകള്‍ ആടുകളെ ഉരൂസിന്റെ സമയം ആകുമ്പോള്‍ നെര്‍ച്ചയാക്കിയിട്ടു ഉറൂസ് കമ്മിറ്റിക്ക് നേരിട്ട് എല്പ്പിക്കുകയല്ല പതിവ്‌ , മറിച്ചു ഉരൂസിനു മാസങ്ങളോ , വര്‍ഷങ്ങളോ മുന്നേ തന്നെ നെര്‍ച്ച്ചയാക്കിയ ആടുകളെ കഴുത്തിലൊരു പാക്കും കെട്ടി സ്വതന്ദ്രമായി പറഞ്ഞു വിടും , ആ ആടുകള്‍ പിന്നെ എവിടെന്നോ യാത്ര തുടങ്ങി എവിടെയെക്കെയോ കറങ്ങി നടന്നു വെയിലും മഴയും മഞ്ഞും ഏറ്റു അവസാനം ഉരൂസിന്റെ സമയമാകുമ്പോള്‍ ഉള്ളാള്‍ ത്തെക്ക് താനേ പോകും എന്ന വിശ്വാസമായിരുന്നു ഈ ആടുകളെ ഇങ്ങനെ സ്വതന്ദ്രമായി വിടാനുള്ള കാരണം . ഈ സര്‍വ്വ സ്വതന്ദ്രയയാ ആടുകള്‍ ട്രെയിനിലും , ബസ്സിലും ടിക്കെറ്റ്‌ എടുക്കാതെ യാത്രകള്‍ ചെയ്തു , ജാതിയുടെയും , മതത്തിന്റെയും , ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ അതിനു തോന്നുന്നിടത്തോക്കെ കറങ്ങി നടന്നു . കാസര്‍ഗോട്ടെ റെയില്‍വേ സ്റെഷനിലുകളിലും , ബസ്‌ സ്ടാണ്ടുകളിലും , കടത്തിണ്ണ കളിലും ആളു കൂടുന്നിടത്തും കൂടാത്തിടത്തും ആട്ടിടയനില്ലാത്ത ഈ ആടുകള്‍ കൌതുകമായ ഒരു കാഴ്ചയായി നിറഞ്ഞു നിന്നു . ഉള്ളാള്‍ ത്തെ ആടുകള്‍ എന്നത് കൊണ്ട് തന്നെ ആരും ഉപദ്രവിക്കാന്‍ നില്‍ക്കുകയുമില്ല , മാത്രമല്ല ഇങ്ങനെ നെര്‍ച്ചയാക്കപ്പെടാത്ത നാട്ടില്‍ അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്ന ആടുകളെയും ഉള്ളാള്‍ ത്തെ ആടുകള്‍ എന്ന വിശ്വാസത്തില്‍ ആരും ഉപദ്രവിക്കാതെ നിന്നു . കാസര്‍ഗോട്ടെ ആടുകളുടെ സുവര്‍ണ്ണ കാലഗട്ടം !!!


ഉള്ളാള്‍ ദര്ഗയിലേക്ക് പണം നെര്‍ച്ച്ചയാക്കുന്നവര്‍ ഒക്കെ ആ ആടിന്റെ കഴുത്തിലെ പാക്കില്‍ നാണയങ്ങളും നോട്ടുകളും ഇടും . ആ പണ സഞ്ചിയും തൂക്കി പിടിച്ചു ഈ ആടുകള്‍ എന്റെ നാട്ടിലും വരാറുണ്ടായിരുന്നു , നാടാകെ കറങ്ങി നടന്നു രാത്രിയകുമ്പോ വീടുകളുടെയും കടകളുടെയും തിണ്ണകളില്‍ കിടന്നുറങ്ങി, പിന്നെ ആരോടും യാത്ര പറയാതെ ഒരു ദിവസം മറഞ്ഞു പോകുന്ന ആടുകള്‍.... ഉള്ളാള്‍ ത്തെ ആടുകള്‍ . പണ്ട് ഞങ്ങളുടെ നാട്ടില്‍ നിന്ന് ആരോ ഈ ആടിനെ അറുത്തു തിന്നത് കൊണ്ട് മുഖം തന്നെ കോടി പോയി എന്നൊരു കഥ ഞങ്ങളുടെ നാട്ടിലുണ്ട് , അത് കൊണ്ട് തന്നെ തമാശക്ക് പോലും ഈ ആടിനെ ആരും ഒന്നും ചെയ്യാറില്ല ...ഞാനൊക്കെ ഹൈ സ്കൂളില്‍ എത്തുമ്പോള്‍ തന്നെ ഈ ആടുകള്‍ എന്റെ നാടുകളില്‍ നിന്നും മറഞ്ഞു പോയിരുന്നു , പിന്നെ പിന്നെ ഈ ആടുകള്‍ ചരിത്രത്തിന്റെ മാത്രം ഭാഗമായി . പക്ഷെ കുഞ്ഞു നാളില്‍ ഉണ്ടായിരുന്ന അതെ ചോദ്യം ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നു . ഉരൂസിന്റെ സമയം ആകുമ്പോള്‍ ഈ ആടുകളൊക്കെ ഉള്ളാള്‍ ത്തെ ക്ക് എത്താരുണ്ടായിരുന്നോ ....?


Saturday, October 12, 2013

തടിയന്റ വിട നസീറുമാര്‍ സമുദായത്തിന്റെ വേട്ടക്കാരും കൂടിയാണ്

മുല്ലപ്പൂ വിപ്ലവത്തിന്റെ തുടര്‍ച്ചയായി അധികാരത്തില്‍ എത്തിയ മുര്‍സി ക്കെതിരെ പ്രതി വിപ്ലവം നടക്കുകയും ഈജിപ്തില്‍ സൈന്യം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു . നല്ലൊരു ഭരണം കാഴ്ച വെക്കാന്‍ സാമാന്യമായി നല്‍കേണ്ട സമയം പോലും അനുവദിക്കാതെ അവിടത്തെ ജനം പ്രതി വിപ്ലവത്തിന് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത് . അത് ആഭ്യന്തര കലഹത്തിലെക്കും ബ്രദര്‍ ഹുഡിനെ നിരോധിക്കുന്നതില്‍ വരെ എത്തിയിരിക്കുന്നു . മാസങ്ങളായി സിറിയ കത്തി കൊണ്ടിരിക്കുന്നത് തുടരുന്നു. യുദ്ധത്തിന്റെ കരി നിഴല്‍ നീങ്ങിയെങ്കില്ലും ആഭ്യന്തര അക്രമങ്ങള്‍ ഇപ്പോഴും തുടരുന്നു . ബംഗ്ലാദേശിലും , ഫല്സ്തീനിലും ,ഇറാക്കിലും അഫ്ഗാനിലും, ഇന്നും സമാധാനം വളരെ അകലെയാണ് . പാക്കിസ്ഥാന്റെ അവസ്ഥ അതി ദയനീയം . യു എ. ഇ യില്‍ ഭരണ കൂടത്തെ അട്ടിമറിക്കാന്‍ നീക്കം നടത്തിയവരെ വിചാരണക്ക് ശേഷം ഈ അടുത്താണ് കോടതി തടവിനു വിധിച്ചിച്ചത് . മുസ്ലിം രാജ്യങ്ങളിലോ , മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലോ സമാധാനം ഇല്ലാതാക്കാന്‍ സാമ്രാജ്യത്വം അതിന്റെ എല്ലാ വഴികളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു . മുസ്ലിംകള്‍ക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു . ഇരകളെയും വേട്ടക്കാരെയും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താന്‍ പറ്റുന്നു .


പക്ഷെ മുകളിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തു കേരളീയ മുസ്ലിംകളുടെ അവസ്ഥ പരിശോധിച്ചാല്‍ എത്ര സമാധാനപരവും സന്തോഷകരവുമാണ് അവരുടെ ജീവിതം . ബാങ്കിന്റെ വിളി മുറിയാത്ത തരത്തില്‍ നാട് നീളെ പള്ളികള്‍ , ആയിരക്കണക്കിന് മത സ്ഥാപനങ്ങള്‍ , പൊതു വിദ്യഭ്യാസ രംഗത്തെ ഉയര്‍ച്ച , ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തിലുള്ള മത പ്രബോധനം നടത്താനുള്ള സാഹചര്യം , ജീവനും സ്വത്തിനും സുരക്ഷ , എല്ലാത്തിനുമുപരി അഭിമാനകരമായ അസ്തിത്വം നില നിര്‍ത്തി കൊണ്ട് തന്നെ മുന്നേറാന്‍ സാധിക്കുന്ന മനോഹരമായ സാഹചര്യം ഇന്ന് കേരളത്തില്‍ ഉണ്ട് . തീരെ പ്രശ്നങ്ങള്‍ ഇല്ല എന്നല്ല ,ഒരു പ്രശ്നവും ഇല്ലാത്ത ഏതെന്കിലും സമൂഹമോ രാജ്യമോ ലോകത്ത് എവിടെയും ഉണ്ടാകില്ല . ആയിരക്കണക്കിന് വര്‍ഷക്കാലം രാജ്യം ഭരിച്ച മുഗളന്‍മാരുടെയോ , നവാബുമാരുടെയോ , നൈസാമുമാരുടെയോ പാരമ്പര്യം ഒന്നും കേരള മുസ്ലിംകള്‍ക്കില്ല . എന്നിട്ടും കേരളീയ മുസ്ലിംകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട് . ഒരുപാട് മുന്നേറാനുള്ള സാഹചര്യവും ഇന്നുണ്ട് . വിവിധ സമൂഹങ്ങളും ആചാരങ്ങളും നില നില്‍ക്കുന്ന , ഒരു ജനാധിപത്യ ഭരണ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്ത് അതില്‍ വളരെ ക്രിയാത്മകമായി ഇടപെട്ടു കൊണ്ട് തന്നെ തങ്ങളുടെ വ്യക്തിത്വം നില നിര്‍ത്തി എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം എന്നതിന് ലോക മുസ്ലിംകള്‍ക്ക് തന്നെ വലിയോരുദാഹരണമാണ് കേരളീയ മുസ്ലിം ജീവിതം . ധിഷണശാലികളായ മത പണ്ഡിതന്മാരുടെയും , നേതാക്കന്മാരുടെയും അശാന്ത പരിശ്രമവും , പൊതു സമൂഹത്തിന്റെ കറ കളഞ്ഞ പിന്തുണയും തന്നെയാണ് ഇതിന്റെ അടിസ്ഥാനം .

എന്നാല്‍ മുസ്ലിം സമുദായം അനുഭവിക്കുന്ന ഒരുപാട് നന്മകള്‍ കാണാതെ , ചെറിയ ചെറിയ വിഷയങ്ങള്‍ പറഞ്ഞു പോലും മുസ്ലിംകള്‍ക്കിടയില്‍ അപകര്‍ഷത ബോധം ഉണ്ടാക്കാന്‍ ചിലര്‍ അടുത്ത കാലത്തായി ശ്രമിക്കുന്നുണ്ട് . അവിടെ മുസ്ലിമിനെ നുള്ളി , ഇവിടെ പിച്ചി എന്ന തരത്തിലുള്ള കാര്യങ്ങള്‍ . നിസ്സാര കാര്യങ്ങള്‍ ഊതി വീര്‍പ്പിച്ചു പൊതു ധാരയില്‍ നിന്നും അകന്നു നിക്കാനുള്ള നീക്കങ്ങളും കാണുന്നു .

മുസ്ലിംകള്‍ക്കിടയില്‍ നിന്നുള്ള തീവ്രവാദത്തിന്റെ വിത്തുകള്‍ കേരളത്തിലും ഉണ്ടായി എന്നത് അദ്ഭുതകരവും , ഖേദകരവും , മുസ്ലിം സമൂഹം അതീവ ജാഗ്രത പുലര്‍ത്തെണ്ടതുമായ വിഷയം തന്നെയാണ് . മുസ്ലിം സമൂഹത്തിന്റെ കെട്ടുറപ്പിനെയും പുരോഗതിയും തടഞ്ഞു നിര്‍ത്തുക മുസ്ലിംകള്‍ക്കിടയില്‍ നിന്ന് തന്നെ ഉണ്ടായേക്കാവുന്ന ഇത്തരം 'വേട്ടക്കാര്‍' തന്നെയായിരിക്കും . തടിയന്റ വിട നസീരുമാര്‍ എന്ത് കൊണ്ട് കേരളത്തില്‍ നിന്നും ഉണ്ടായി എന്ന് ഗൌരവകരമായി ചിന്തിക്കേണ്ടതുണ്ട് . ഇനിയൊരു നസീര്‍ ഉണ്ടാവാതിരിക്കാന്‍ അതീവ ശ്രദ്ധയും പുലര്‍ത്തണം . മുസ്ലിമിന്റെ പേരില്‍ രാജ്യ ത്തിനെതിരെ നീങ്ങുവാന്‍ മാത്രം പരിഹരിക്കപ്പെടാന്‍ സാധിക്കാത്ത വിധം എന്ത് സാമുഹിക സാഹചര്യമാണ് കാശ്മീര്‍ രിക്രൂട്മെന്റ്റ് കേസില്‍ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട കണ്ണൂരിലെ ആ യുവാക്കള്‍ക്ക് തങ്ങളുടെ ചുറ്റുപാടില്‍ നിന്നും ഉണ്ടായിരുന്നത് ? അജ്മല്‍ കസബ് പോലും തീവ്രവാദത്തിന്റെ ഇരയായിരുന്നു എന്ന വാര്‍ത്തകളാണ് പിന്നീട് നാം കണ്ടാത് . ദാരിദ്ര്യത്തെയും , അറിവില്ലായംയെയും മുതലെടുത്താണ് തീവ്രവാദികള്‍ ആളുകളെ സംഘടിപ്പിക്കുന്നത് . മത ത്തെക്കാള്‍ രാഷ്ട്രീയവും , പണവുമാണ്‌ ഇതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ . അതിനിടയില്‍ കുടുങ്ങി പോകുന്നവര്‍ തിരിച്ചു വരാന്‍ പറ്റാത്ത വിധം കുടുങ്ങി പോവുകയാണ് .

നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും തെരുവില്‍ എത്തുന്ന തരത്തിലേക്ക്‌ വളര്‍ന്നിരിക്കുന്ന മത സംഗടനകള്‍ തമ്മിലുള്ള സങ്കുചിതത്വവും , മതധ്യാപനങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള ധൂര്‍ത്തും ആഡംബരവും, അനാചാരങ്ങളും കേരളീയ മുസ്ലിം സമൂഹത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു .അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മറക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ കൂടി കൂടി വരുന്നു . ഇതിന്റെ ഇടയിലേക്കാണ് വഴി തെറ്റിക്കാനുള്ള ആളുകള്‍ കയറി കൂടുന്നത് . തടിയന്റ വിട നസീരുമാര്‍ ഉണ്ടാകുന്നത് . അതിനെ ഗൌരവത്തില്‍ കണ്ടില്ലെങ്കില്‍ ഇത്രയും കാലം ഹിന്ദുത്വ ശക്തികള്‍ പതിനെട്ടടവു പയറ്റിയിട്ടും തകര്‍ക്കാന്‍ പറ്റാത്ത കേരളീയ മുസ്ലിം ജീവിതത്തിന്റെ മന സമാധാനം തകര്‍ക്കാന്‍ പോകുന്നത് ഇത്തരം തടിയന്റ വിട നസീരുമാര്‍ ആകും .


പോര്‍ച്ചു ഗിസുകാര്‍ക്ക് എതിരായി മാതൃഭൂമിക്ക് വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഗ്രന്ഥമായ 'തുഹ്ഫതുല്‍ മുജാഹിധിനി' ല്‍ ശേഖ് സൈനുദ്ധീന്‍ പറയുന്ന ചില കാര്യങ്ങള്‍, പതിനാറാം നൂറ്റാണ്ടില്‍ പറഞ്ഞതാണെങ്കിലും ഇന്നും ലോക മുസ്ലിംകള്‍ക്കും , കേരളീയ മുസ്ലിംകള്‍ക്കും പ്രശസ്തം ആണെന്ന് തോന്നുന്നു . പതിറ്റാണ്ടുകള്‍ മുസ്ലിംകള്‍ പോര്‍ച്ചു ഗിസുകാരാല്‍ എന്ത് കൊണ്ട് പീഡിപ്പിക്കപ്പെട്ടു എന്നതിന് കാരണമായി അദ്ദേഹം ആഭിമുഖമായി പറയുന്നതു " അന്നത്തെ അമുസ്ലിംകളായ ഭരണാധികാരികള്‍ മുസ്ലിംകളോട് വളരെ സഹിഷ്ണുതയോട് കൂടിയാണ് പെരുമാറിയിരുന്നത് . മുസ്ലിംകള്‍ അവരുടെ പഴയ ആചാരങ്ങളില്‍ നിന്നും വ്യതിചലിക്കാതെ എല്ലാം കൃത്യമായി അനുഷ്ടിച്ചിരുന്നത് കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിച്ചിരുന്നു .അങ്ങനെ അവര്‍ സംത്രിപ്തിയിലും സമാധാനത്തിലും ജീവിച്ചു . അല്ലലും അലട്ടുമറിയാത്ത ഈ സുഖ ലോലുപത്വം കാരണം കാല ക്രമത്തില്‍ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറന്നു പാപം ചെയ്യാനും ഇസ്ലാമിക തത്വങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാനും തുടങ്ങി . സത്യത്തിനും നീതിക്കും നിരക്കാത്ത നിരവധി ദുഷ കൃത്യങ്ങള്‍ അവര്‍ തത്പരരായപ്പോള്‍ ശപിക്കപ്പെട്ട അഫ്രഞ്ഞില്‍ (യൂറോപ്‌ ) ഇല്‍ നിന്നും ബുര്തുഗല്കാരെ ( പോര്‍ച്ചു ഗിസുകാര്‍) അവരുടെ നേരെ ഇളക്കി വിടാനും അത് വഴി അവര്‍ രാജ്യം കയ്യേറി മുസ്ലിംകളെ നാനപ്രകരേണ ഉപദ്രവിക്കാനും ആക്രമിക്കാനും ആരംഭിച്ചു . അള്ളാഹു ലോക മുസ്ലിംകളെയും ലോകത്ത് പീഡിപ്പിക്കപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും കാത്തു രക്ഷിക്കട്ടെ ..ആമീന്‍ .