കൊന്നതും, കൊല്ലപ്പെട്ടവരും ഒരേ സമുദായക്കാര്‍ ആയത് കൊണ്ട് പ്രശ്നം ഞങ്ങള്‍ റോം വഴി കത്തോലിക്കാ മന്ത്രിമാരിലൂടെ തീര്‍ക്കാമെന്നാണോ ഇദ്ദേഹം പറഞ്ഞു വെക്കുന്നത് ? രാജ്യത്തിന്റെ പൊതു നിയമ വ്യവസ്ഥക്ക് നേരെ പുറം തിരിഞ്ഞു ,ഓരോ സമുദായവും അവരുടെ താല്പര്യങ്ങല്‍ക്കനുസൃതമായി പ്രശ്ന പരിഹാരത്തിനിറങ്ങി പുറപ്പെട്ടാല്‍ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ട് ആയിരിക്കും എന്ന് ചിന്തിക്കണം എന്ന് പറയുന്നില്ല , നിരപരാധി കളായ പാവപ്പെട്ടവര്‍ അല്ലേ കൊല്ലപ്പെട്ടത്... ,അഗതികളോ ടൊപ്പം
നില്‍ക്കലല്ലേ യേശുദേവന്റെ പാത എന്ന് ദയവായി ചിന്തിക്കാതിരിക്കരുത് . ഏതായാലും മതത്തിന്റെ 'സാധ്യതകള്‍' തേടി ഇറങ്ങിയവര്‍ക്ക് ഇപ്പോള്‍ പൊതുവേ മോശം കാലാവസ്ഥ ആണ്.
അമൃത ഹോസ്പിട്ടലിലെ നഴ്സുമാരുടെ സമരം തൊട്ടു തുടങ്ങിയതാണ് ഇപ്പോഴത്തെ ഈ മോശം കാലാവസ്ഥ. ന്യായമായ വേതനത്തിന് വേണ്ടി പാവം മാലാഖമാര്‍ സമരത്തിനിറ ങ്ങിയപ്പോള്‍ 'ദൈവത്തിന്റെ സ്വന്തം ആള്‍ക്കാരുടെ ' ഗുണ്ടകള്‍ ആക്രമിച്ചപ്പോഴാണ് നമ്മള്‍ അറിഞ്ഞത് 'ദൈവ 'ത്തിനു പോലും സംരക്ഷണത്തിന് ഗുണ്ടകളെ വെക്കേണ്ടി വരുന്ന തരത്തില്‍ ഗതികേടിലാണ് കേരളത്തിലെ ക്രമ സമാധാന മേഖല എന്ന് !!!
സമരം കൂടുതല്‍ ഹോസ്പിറ്റ് ലുകളിലേക്ക് വ്യാപിച്ഛതോട് കൂടി ദൈവത്തിന്റെ സ്വന്തം ആള്‍ക്കരായ ചില ഹോസ്പിറ്റല്‍ മേലധികാരികള്‍ മാലാഖമാരുടെ മതവും , ജാതിയും , സഭയും നോക്കി സമരക്കാര്‍ ക്കിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നോക്കിയെങ്കിലും അതും വിജയിച്ചില്ല.
ഇപ്പോള്‍ സമരത്തിനു നേത്രത്വം നല്‍കുന്ന നേഴ്സ് മാരുടെ സംഘടന യുടെ നേതാവ് ജാസ്മിനു 'തീവ്രവാദി' പട്ടം കൊടുക്കാന്‍ പറ്റുമോ എന്ന് നോക്കുകയാണ്. മുസ്ലിം , മലപ്പുറത്താണ് ജോലി ,ഗള്‍ഫില്‍ മുന്‍പ് ജോലി ചെയ്തിട്ടുണ്ട്, അപ്പോള്‍ ഒരു തീവ്രവാദി ആകാനുള്ള നുള്ള പ്രാധ മിക യോഗ്യത ജാസ്മിന് ഉണ്ടെന്നു ജന്മ ഭൂമി പത്രം കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്. . അത് കൊണ്ട് തന്നെ മൂപ്പരുടെ വിദേശ ബന്ധം വരെ അന്വേഷിക്കണമെന്ന് തട്ടി വിട്ടിരിക്കുന്നു ഈ സംഖ് ജിഹ .
മാന്യമായ വേതനം കൊടുക്കുന്നതിനു പകരം
യാതൊരു രാഷ്ട്രീയ , മത , മീഡിയ പിന്തുണയും ഇല്ലാതെ വളര്‍ന്നു വന്ന ഒരു സമരത്തെയും , അതിന്റെ നേതാവിനെയും മതത്തിന്റെ പേരില്‍ വാങ്ങി കൂട്ടിയ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന് ഇങ്ങനെ കൊഞ്ഞനം കുത്തുന്നത് ഏത് ദര്‍ശനങ്ങളുടെ പേരില്‍ ആണ് ???
തിരു കേശ വിവാദവും ആയി ബന്ധപ്പെട്ടു സഖാവ് പിണറായി വിജയന്‍ അഭിപ്രായം പറഞ്ഞതോട് കൂടി മുസ്ലിം സമുദായത്തെ നേര്‍വഴി നയിക്കാന്‍ മൂപ്പര്‍ വരേണ്ടി വന്നു എന്ന രീതിയിലാണ് ചര്‍ച്ചകള്‍ നീങ്ങുന്നത് .
ഇപ്പോള്‍ മലപ്പുറത്താണ് ഇലക്ഷന്‍ എങ്കില്‍ പിണറായി വിജയന്‍ "അധിനിവേശ കാലത്ത് തിരു കേശ ത്തിന്റെ പ്രസക്തി "എന്ന വിഷയത്തില്‍ കാന്തപുരത്തിന്റെ അദ്യക്ഷതയില്‍ ഒരു സെമിനാറും പറ്റുമെങ്കില്‍ ആയിരം രൂപയുടെ കൂപ്പണും മുറി ക്കുമായിരുന്നു എന്ന് പൊന്നാനി ഇലക്ഷന്റെയും , മലപ്പുറം സമ്മേളനത്തിന്റെയും സമീപ കാല ചരിത്രം നോക്കിയിട്ട് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ശത്രുക്കള്‍ ആരെങ്കിലും വിലയിരുത്തിയാല്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല .
കാന്തപുരത്തിന്റെ കയ്യിലുള്ള പ്രവാചകര്‍ മുഹമ്മദ് നബി (സ )യുടെ എന്ന് പറയപ്പെടുന്ന കേശ ത്തിന്റെ ആധികാരികത സംബന്തിച്ച്ചും , അതിനു വേണ്ടി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന നാല്‍പതു കോടിയുടെ പള്ളിയെ കുറിച്ചും സമുദായത്തില്‍ കാന്തപുരം വിഭാഗം ഒഴികെ മറ്റെല്ലാ മുസ്ലിം വിഭാഗങ്ങളും ചോദ്യം ചെയ്യുകയും , മത പരമായ വീക്ഷണ കോണില്‍ നിന്ന് കൊണ്ട് തന്നെ ഇതിനു പിന്നിലെ വിവിധ താല്പര്യങ്ങളെ തുറന്നു കാട്ടുകയും ചെയ്യും വിധ ത്തില്‍ രൂക്ഷമായ ചര്‍ച്ചകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുംമ്പോഴൊക്കെ വോട്ടും ചോദിച്ചു നിയമസഭ ഇലക്ഷന്റെ തലേന്ന് വരെ 'മര്‍ക്സി'ന്റെ തിണ്ണയില്‍ ഇരുന്നവ ര്‍ കുഞാപ്പാന്റെ മന്ത്രിച്ച് ഊത ലില്‍ കാന്തപുരം വീണു പോയതിന്റെ അരിശം തീര്‍ത്തതാണോ , അതോ ആത്മീയതെയെ മറ പിടിച്ചു നടക്കുന്ന വിവിധ താല്പര്യങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ജവം കാട്ടിയതാണോ പിണറായി വിജയന്‍റെ പുതിയ പ്രസ്താവന എന്നത് കാലം തെളിയിക്കട്ടെ.
പ്രവാചകന്റെ ജീവിതമാണ് ഏറ്റവും വലിയ തിരുശേഷിപ്പ് എന്ന് സമുദായം ജീവിച്ചു കാണിച്ചു കൊടുക്കേണ്ട , ഒരു കാല ഗട്ടത്തില്‍, 'തിരു കേശ' വിവാദവുമായി ബന്ധ പ്പെട്ടും , അല്ലാതെയും , തെരുവുകളിലെ എല്‍ .സി .ഡി സ്ക്രീനുകളിലേക്ക് വലിച്ചിഴക്കപ്പെടുന്ന സമുദായത്തിന്റെ വിഷയങ്ങള്‍ പൊതു സമൂഹത്തിനു ഇസ്ലാമിനെ കുറിച്ചു എന്ത് മഹത്വരമായ സന്ദേശം ആണ് നല്‍കുന്നത് എന്ന് ഒരു സ്വയം വിലയിരുത്തലിനു ഈ വിവാദങ്ങള്‍ എങ്കിലും സമുദായത്തിന് തിരിച്ചറിവ് നല്‍കട്ടെ .