പേജുകള്‍‌

Thursday, August 22, 2013

പൂച്ച സങ്കടങ്ങള്‍ ...

നാട്ടിലെ വെക്കേഷന്‍ കഴിഞ്ഞു ഇവിടെ തിരിച്ചെത്തിയത്‌ തൊട്ടു എന്റെ ഭക്ഷണത്തിന്റെ ബാക്കി കഴിച്ചു കൊണ്ടുണ്ടായിരുന്ന പൂച്ചയെ കാണാനില്ല , രണ്ടു മാസത്തിന്റെ ഇടവേളയില്‍ ആ പൂച്ച എവിടെയാണ് മറഞ്ഞു പോയത്‌ ? ഇനി തിന്നാനും കുടിക്കാനും കിട്ടാതെ ആട് ജീവിതത്തിലെ നജീബിനെ പോലെ മരുഭൂമിയില്‍ അലയുന്നുണ്ടാകുമോ ? അതോ വല്ല അറബി വീട്ടിലും അടിപൊളി ഫുഡും കഴിച്ചു ജീവിക്കുകയാണോ ? ഗള്‍ഫു പൂച്ച ആയിരുന്നെങ്കിലും അതിന്റെ യാതൊരു ഗര്‍വും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല , ഭക്ഷണം കഴിക്കുമ്പോള്‍ മുഖത്തു തന്നെ നോക്കി നില്‍ക്കുക , കാലിനിടയിലൂടെ ഓടി നടക്കുക , അവിടേം ഇവ്ടെം ഒക്കെ അപ്പിയിടുക തുടങ്ങിയ തനി കണ്ട്രി ഇന്ത്യന്‍ പൂച്ചാസിന്റെ എല്ലാ വികൃതികളും ഉണ്ടാവുകയും ചെയ്തിരുന്നു . ആ പൂച്ചയുടെ അഭാവം ചെറിയൊരു നീറ്റലായി മനസ്സില്‍ നില്‍ക്കുന്നു കുട്ടിക്കാലത്തുണ്ടായ പൂച്ചകളുടെ കരച്ചില്‍ ഉണ്ടാക്കിയ നോവിന്റെ അത്രേം വരില്ലെങ്കിലും .

ഞങ്ങളുടെ തറവാട് വീടിന്റെ മച്ച് പൂച്ചകളുടെ പ്രസവ വാര്‍ഡു ആയിരുന്നു . ആ ഭാഗത്തുള്ള പൂച്ചകളൊക്കെ പ്രസവിക്കാന്‍ വരിക അവിടെ ആയിരുന്നു . കുടുംബാസൂത്രണം തീരെ നടപ്പിലാക്കാതെ പൂച്ചകളൊക്കെ വന്നു പ്രസവിച്ചു കൂട്ടാന്‍ തുടങ്ങിയതോടെ തന്നെ ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാവുകയും , ജ്യെഷ്ടന്മാര്‍ കൂടി തള്ള പൂച്ചകളെ പിടിച്ചു ചാക്കിലാക്കി ദൂരെ സ്ഥലത്ത് കൊണ്ട് വിടുകയും ചെയ്തിരുന്നു . പക്ഷെ അന്ന് രാത്രി തൊട്ടു തുടങ്ങിയ കുഞ്ഞി പൂച്ചകളുടെ കരച്ചില്‍ ഇന്നും എന്റെ കാത്തിലും മനസ്സിലും നിറഞ്ഞു നില്‍ക്കുന്നു , ദൈന്യത നിറഞ്ഞ ആ കരച്ചില്‍ എന്റെ കുഞ്ഞു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു . പക്ഷെ അതിശയകരം എന്ന് പറയട്ടെ , ദൂരെ കൊണ്ട് വിട്ട തള്ള പൂച്ചകള്‍ രണ്ടു ദിവസം കഴിയുമ്പോ ഞങ്ങളവിടെ തന്നെ എത്തിച്ചേരുകയും ചെയ്തു . എങ്ങനെയാണ് ആ പൂച്ചകള്‍ വഴി കണ്ടു പിടിച്ചത്‌ ?. അതോടെ കുഞ്ഞി പൂച്ചകളുടെ കരച്ചില്‍ നിക്കുകയും ചെയ്തു .

നാടും വീടും വികസിപ്പിക്കപ്പെട്ടതോട് കൂടി തന്നെ പൂച്ചകളുടെ സങ്കടങ്ങളും വര്‍ധിച്ചു . മുന്‍പ് വീടുകളില്‍ പൂച്ചകള്‍ക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു . അടുക്കളയിലോ വീടിന്റെ പുറത്തോ സ്ത്രീകള്‍ നിലത്ത് പല വെച്ചിട്ട് മീന്‍ മുറിക്കനിരിക്കുമ്പോള്‍ അതിന്റെ ചുറ്റും കൂടി നില്‍ക്കാനും മീന്‍ മുരിക്കുന്നവരുടെ കണ്ണ് വെട്ടിയാല്‍ മീനെടുത്തു ഓടാനും , ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തു വന്നിരിക്കാനും ബാക്കി വരുന്നത് എടുത്തു തിന്നാനോക്കെ ....പക്ഷെ ഇപ്പോള്‍ മീന്‍ മുറികളും ഭക്ഷണം കഴിക്കലും ഒക്കെ വലിയ വലിയ ടാബിളിലെക് മാറ്റിയതോടെ തന്നെ പൂച്ചകള്‍ക്ക് ആ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു . വീട്ടില്‍ പൂച്ചകള്‍ ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടായി തോന്നാന്‍ തുടങ്ങി . ഇപ്പോള്‍ സൌന്ദര്യമുള്ള സവര്‍ണ്ണ പൂച്ചകള്‍ മണി മാളികകളില്‍ പാലും കുടിച്ചു കഴിയുമ്പോള്‍ അധസ്ഥിത പിന്നൊക്കെ പൂച്ചകള്‍ ഗതി കിട്ടാതെ അലയുന്നു .

Monday, August 19, 2013

തഹ്രീര്‍ സ്കയറില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള ദൂരം

യാത്രയപ്പും കെട്ടിപ്പിടിത്തവും കണ്ണീര്‍ വാര്‍ക്കലും ഒക്കെ നടത്തി ഓരോ ബ്രാഞ്ചില്‍ നിന്നും സഗാക്കളെ തിരുവനതപുരത്തെക്ക് അയക്കുമ്പോള്‍ നേതാക്കള്‍ പറഞ്ഞു , ഇത് ഈജ്പ്തില്‍ തഹ്രീര്‍ സ്കയര്‍ ഒത്തു ചേര്‍ന്നത്‌ പോലെയുള്ള ഒത്തു ചേരല്‍ ആണ് നടക്കാന്‍ പോകുന്നത്.തഹ്രീര്‍ സ്കയര്‍ ഒത്തുചേരല്‍ , വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം എന്നൊക്കെ പറഞ്ഞു ലോകം കണ്ട വലിയ സമരങ്ങളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള ഒരു മൂന്നാം കിട സമരവുമായി താരതമ്യം ചെയ്തു . ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കിയാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ആത്യന്തികമായി കിട്ടുമായിരുന്ന നേട്ടം എന്തായിരുന്നു ? അവരുടെ ജീവിത നിലവാരത്തിഉല്‍ വരുന്ന മാറ്റം എന്താകുമായിരുന്നു ? പൊതു സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കി ഒരു സമരം പ്രഖ്യാപിക്കുന്നതിനു മുന്‍പേ എല്‍ ഡി എഫുകാര്‍ ജനങ്ങളോട് വിഷധീകരിക്കണം ആയിരുന്നു .

സമാധാനപരമായി സമരക്കാര്‍ സംഘടിക്കും , ഭരണം നിശ്ചലമാക്കും . അങ്ങനെ നിശ്ചലമാക്കി ഉമ്മെന്ചാണ്ടിയെ താഴെ ഇറക്കും . ഡെമോക്രസിയെ മോബോക്രസി കൊണ്ട് കീഴടക്കാന്‍ പറ്റും എന്ന അപ്രായോഗികമായ ഒരു സമര രീതി എല്‍ ഡി എഫു നേതാക്കളില്‍ നിന്നും എങ്ങനെ ഉണ്ടായി എന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല . കേരളം ഈജിപ്തും ടുനീശ്യയും ഒന്നുമല്ല . ജനാധിപത്യം പാകപ്പെട്ട ഒരു സമൂഹമാണ് , ഉമ്മെന്ചാണ്ടി ഒരു പട്ടാള നേതാവോ , എകാധിപതിയോ അല്ല . ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യ മന്ത്രിയാണ് . ആ മുഖ്യ മന്ത്രിയെ താഴെ ഇറക്കാന്‍ സെക്രട്ടെരിയെട്ടു പിടിച്ചെടുക്കല്‍ സമരം കൊണ്ട് സാധ്യമാകില്ല എന്ന പ്രാഥമിക ജനാതിപത്യ ബോധം പോലും സി പി എമ്മിന് ഉണ്ടായിരുന്നെങ്കില്‍ വലിയൊരു സമരം ഇത്ര നാണം കേട്ട് അവസാനിപ്പിക്കേണ്ടി വരില്ലായിരുന്നു .

ഏകാധിപതിയായ ഹുസ്നി മുബാരക്കിനെ തഹ്രീര്‍ സ്കയരില്‍ ഒത്തു ചേര്‍ന്ന് താഴെ ഇറക്കിയ ഈജ്പ്തിലെ ജനങ്ങള്‍ തന്നെയാണ് ജനാധിപത്യ രീതിയില്‍ അധികാരം ഏറ്റെടുത്ത മുര്സിയെ താഴെ ഇറക്കാനും പിന്നീട് തഹ്രീര്‍ സ്കയരില്‍ ഒത്തു ചേര്‍ന്നത് . രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനു സമയം നല്‍കാതെ എല്ലാ പ്രശ്നവും പരിഹരിക്കാന്‍ തഹ്രീര്‍ സ്കയരില്‍ ഒത്തു ചേര്‍ന്നാല്‍ മതിയെന്ന പ്രാഥമിക ജനാധിപത്യ ബോധം പോലും ഉണ്ടാകാത്ത ഈജ്പ്തിലെ ജനങ്ങളെ പോലെയാണോ കേരളത്തിലെ ജനങ്ങള്‍ . ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നും വരുന്ന സഗാക്കള്‍ മാത്രമല്ല ജനം , അവര്‍ക്ക് മാത്രമല്ല ഇവിടെ ജനാധിപത്യ ബോധം ഉള്ളത് . തിരുവനന്തപുരത്തെ വീടുകളില്‍ 'ബന്ധി'യാക്കപ്പെട്ടവരും , ജോലിക്ക് പോകാന്‍ പറ്റാത്തവരും , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്ക ക്കപ്പെട്ടവരും, കച്ചവടക്കാരും , വിദ്യാര്‍ത്തികളും അങ്ങനെ വലിയൊരു ജന വിഭാഗം, അവര്‍ക്കും ഇവിടെ വ്യക്തമായ ജനാധിപത്യ ബോധവും തങ്ങളുടെ അവകാശത്തെ കുറിച്ചുള്ള ബോധവും ഉണ്ട് . തിരുവനന്തപുരം നഗരത്തെ പതിനായിരക്കണക്കിനു സഗാക്കളെ കൊണ്ട് നിറക്കുമ്പോള്‍ അതിന്റെ ഇരകളായി വേറെ ഈ പതിനായിരങ്ങള്‍ പുറത്തു നില്‍ക്കുന്നുന്ടെന്ന ബോധ്യം സമരത്തിന്റെ ഒന്നാം ദിവസം പിന്നിടെണ്ടി വന്നു സി പി എം നെത്രത്വത്തിനു ബോധ്യപ്പെടാന്‍ . ഇനിയും ദിവസങ്ങള്‍ സമരം നീളുകയാണെങ്കില്‍ പൊതു ജനത്തിന്റെ ശക്തമായ പ്രതിഷേധം ഉണ്ടാകുമായിരുന്നു . പിന്നെ കോടതിയുടെയും പോല്സിസ്ന്റെയും ഇടപെടലുകളും . ഉമ്മെന്ചാണ്ടി ജുദീശ്യാല്‍ അന്വേഷണം പ്രഖ്യപിച്ചിട്ടില്ലേല്‍ കൂടി ഈ സമരം തകരുമായിരുന്നു .

പതിനായിരക്കണക്കിനു ആള്‍ക്കാര്‍ മൂന്നു ദിവസം അവിടെ തന്നെ താമസിച്ചു കൊണ്ടുള്ള വര്‍ഷങ്ങള്‍ക്കു മുന്‍പ് മലപ്പുറം ചങ്ങരംകുളത്ത് വെച്ചു നടന്ന എം .എസ്. എഫി ന്റെ സമ്മേളനം ഓര്‍മ്മ വരുന്നു . അന്ന് സംഘാടകര്‍ മാസങ്ങള്‍ നീണ്ട ഒരുക്കങ്ങലായിരുന്നു അവിടെ എത്തുന്ന പ്രതിനിധികളുടെ ദൈനം ദിന കാര്യങ്ങള്‍ ഒരുക്കാന്‍ എടുത്തത്‌ . ഇവിടെ തിരുവനന്തപുരത്തേക്ക് പതിനായിരക്കണക്കിനു ആള്‍ക്കാരെ എത്തിക്കാന്‍ ശ്രമിച്ഛതല്ലാതെ അവരുടെ ദൈനം ദിന കാര്യങ്ങള്‍ നടത്താനുള്ള ഒരു ഒരുക്കവും നടത്തിയിട്ടില്ല . തിരുവനന്തപുരം നഗരത്തിലെ മദ്യ നിരോധനവും , കക്കൂസുകള്‍ ലഭ്യമാക്കതിരിക്കുകയു ചെയ്തതാണ് പോലീസിനെയും പട്ടാളത്തെയും ഇറക്കിയതിനേക്കാള്‍ സമരം പരാജയപ്പെടുത്തിയ വലിയ പ്രതിരോധം. 10-25 മീറ്റര്‍ ചുറ്റളവില്‍ പതിനായിരക്കണക്കിനു ആള്‍ക്കാര്‍ രണ്ടു നേരം വെച്ചെങ്കിലും മല മൂത്ര വിസര്‍ജ്ജനം നടത്തിയാല്‍, ദിവസങ്ങള്‍ പിന്നിട്ടാല്‍ അവിടത്തെ അവസ്ഥ എന്തായിരിക്കും ? മനുഷ്യന് ദിവസങ്ങള്‍ വേണമെങ്കില്‍ ഭക്ഷണം കഴിക്കാതെ ജീവിക്കാം , പക്ഷെ കഴിച്ചത് പുറത്തു കളയാതെ എത്ര നേരം നിക്കാന്‍ പറ്റും ? സെക്രട്ടെരിയെട്ടിനു അവധി നല്‍കുകയും കൂടി ചെയ്തതോടെ ആളില്ലാത്ത ബില്ടിങ്ങിനോട് സമരം ചെയ്യേണ്ടുന്ന സാഹചര്യം വന്നു . ചെറിയ രീതിയിലെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉണ്ടായ അക്രമങ്ങളും , അതിന്റെ സ്വഭാവാവും എല്‍ ഡി എഫു നേതാക്കളെ സമരം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും . പിണറായി വിജയന്‍ തന്നെ നേരിട്ടെത്തെണ്ടി വന്നു പലപ്പോഴും അക്രമ രീതിയിലേക്ക് തിരിയുന്ന പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍. എല്ലായ്പ്പോഴും അതിനു സാധിച്ചെന്നു വരില്ല . ചെറിയ അക്രമങ്ങള്‍ വരെ പെട്ടെന്ന് വ്യാപിക്കാനും കൂടുതല്‍ അരാജകത്വത്തിലേക്ക് നയിക്കപ്പെടാനും സാധ്യത ഉണ്ടായിരുന്നു . സമരം പരാജയപ്പെട്ടു അവസാനിപ്പിച്ചെങ്കിലും അവസാനിപ്പിച്ച സമയം വളരെ നന്നായിട്ടുണ്ട് . അക്രമവവും വെടി വെപ്പും ഒക്കെ ആയിട്ട് സമരത്തിനു വന്ന അണികളെ കണ്ണീരോടെ യാത്ര അയക്കാതെ സമാധാനത്തോടെ തിരിച്ചയച്ച എല്‍ ഡി എഫു നേതാക്കളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

Monday, August 5, 2013

ചവിട്ടി പൊളിക്കുക കൈക്കൂലി വാങ്ങുന്ന സ്ഥാപനങ്ങളെ

മുസ്ലിം ലീഗ് എവിടെയും നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നില്ല . എന്നാല്‍ കേരളത്തിലെ മുസ്ലിം സമുദായത്തില്‍ ഉയര്‍ന്നു വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കും ഉയര്‍ന്നു വരാനും വളരാനും ഉള്ള മണ്ണ് ഉഴുതു മറിച്ചു കൊടുത്തതു മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ആണെന്നത് തര്‍ക്കമില്ലാത്ത ചരിത്ര സത്യമാണ് . ഫറൂക്ക് കോളേജ് ഉണ്ടാക്കാന്‍ മലബാര്‍ സംസ്ഥാന മുസ്ലിം ലീഗിന്റെ കാര്‍ വിറ്റത് തൊട്ടു ഇന്നും മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള അസുന്തിലത്ത്വം ഇല്ലത്തക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വരെ അത് എത്തി നിക്കുന്നു . കെ .എം സീതി സാഹിബ്‌ കാണിച്ച വഴിയില്‍ മഹാനായ സി .എച്ചു ആരാന്റെ വിറകു വെട്ടികളും വെള്ളം കൊരികളും ആകെണ്ടാവരല്ല നിങ്ങള്‍ , മറിച്ചു താജ്മഹലിനേക്കാള്‍ ഭംഗിയും കുത്തബ് മിനാരിനെക്കള്‍ ഉന്നതിയും ചെങ്കോട്ടയേക്കാള്‍ കരുത്തുമുള്ള ഉത്തമ സമുദായം ആണെന്നും ഓരോ മുക്ക് മൂലയില്‍ തൊണ്ട പോട്ടുമാര് പ്രസംഗിച്ചു ഈ സമുദായത്തെ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ത്തി കൊണ്ട് വരാന്‍ നടത്തിയ പെടാ പാടുകള്‍ ചരിത്രത്തിന്റെ ഭാഗമാണ് . ഓരോ നാട്ടില്‍ പ്രസംഗിക്കാന്‍ പോകുമ്പോഴും അവിടത്തെ പ്രമാണിമാരോടും സമുദായ നേതാക്കലോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ സി .എച്ചു പറയുമായിരുന്നെത്രേ , അങ്ങനെ പറഞ്ഞു പറഞ്ഞു ഉണ്ടായതാണ് ഇന്ന് കാണുന്ന പല സ്ഥാപനങ്ങളും .

സമുദായത്തിന്റെ മൊത്തത്തിലുള്ള നന്മകള്‍ ലക്ഷ്യമാക്കി ആണ് അന്നും ഇന്നും മുസ്ലിം ലീഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിട്ടുല്ലത് . അതിന്റെ മറവില്‍ കച്ചവട കണ്ണുമായി കടന്നു വരുന്നവരെ പിടിച്ചു മൂലക്കിരുത്താന്‍ ഇനിയെങ്കിലും ലീഗും , പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം . കാരണം മുസ്ലിം ലീഗിന്റെയും , മത സംഘടനകളുടെയും , നാട്ടിലെ മഹല്‍ കമ്മിറ്റികളുടെയും ആശിര്‍വാദത്തിലും, മൊത്തത്തില്‍ സമുദായത്തിന്റെ പേരില്‍ ഉണ്ടാക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആദ്യ കാലഗട്ടത്തില്‍ അതിന്റെ ഉദ്ദേശ ലക്ഷ്യത്തിനനുസരിച്ച്ചു നീങ്ങിയെങ്കിലും വിദ്യാഭ്യാസ രംഗത്തെ കച്ചവട സാധ്യത മനസ്സിലാക്കിയതോട് കൂടി തന്നെ ഇന്നത്‌ അറവു കേന്ദ്രങ്ങളാണ് . ഇവര്‍ക്കിപ്പോ സമുദായത്തോടും , ലീഗിനോടും പുച്ഛം . ജീവനക്കാരുടെ നിയമങ്ങള്‍ക്കും , വിദ്യാര്‍ത്ഥി പ്രവേശനത്തിനും ലക്ഷങ്ങളുടെ തിരിമറി കളാണ് നടക്കുന്നത് . സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ പണം ഇല്ലെങ്കില്‍ സമുദായത്തിലെ ആള്‍ക്കാര്‍ക്ക് തന്നെ കടന്നു ചെല്ലാന്‍ പറ്റാത്ത സാഹചര്യം . സാക്ഷാല്‍ നരേന്ദ്ര മോടി തന്നെ ലക്ഷങ്ങളുമായി നിയമനത്തിന് ശുപാര്‍ശ യുമായി വന്നാലും അവര്‍ക്കായിരിക്കും മുന്‍ഗണന !! സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടാന്‍ ലീഗുകാരന്‍ ഭരണത്തില്‍ സമ്മര്‍ദം നടത്തിയും, സമരം ചെയ്തും , കൊടി പിടിച്ചും നോട്ടിസ് ഒട്ടിച്ചും നേടിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ഏതെന്കിലും സമുദായത്തിലെ പാവപ്പെട്ടവ വിദ്യാര്‍ഥിക്ക് അട്മിശ്ശനുമായി ലീഗുകാരന്‍ പോയാല്‍ അവനു പുച്ഛം , ഉള്ളതും ഇല്ലാത്തതുമായി നൂറായിരം നൂലാ മാലകള്‍ അവന്‍ വിഷധീകരിക്കും . തങ്ങളുടെ തറവാടിന്റെ മഹത്വം കൊണ്ട് സര്‍ക്കാര്‍ നേരിട്ട് പതിച്ചു കൊടുത്ത സ്ഥാപനങ്ങളില്‍ അവന്‍ മേലാളനും സമുദായത്തിലെ പാവപ്പെട്ടവന്‍ കീഴാളനും എന്ന രീതിയിലായിരിക്കും വര്‍ത്തമാനം. എന്നാല്‍ ലക്ഷങ്ങള്‍ മാറി മറിഞ്ഞാല്‍ പിന്‍വാതിലിലൂടെ എത്ര സീറ്റുകളും റെഡി , എത്ര നിയമനവും റെഡി . അതിനു വേണ്ടി ചോദ്യ പേപ്പര്‍ ചോര്‍ത്താനോ , മെരിറ്റ് അട്ടിമറിക്കാനോ എന്തിനും തയ്യാര്‍.

സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങള്‍ ഇങ്ങനെ ഏതെന്കിലും പ്രമാണി വര്‍ഗത്തിന്റെ സ്ഥാപിത താല്പര്യങ്ങലായും , സമുദായത്തിലെ പാവപ്പെട്ടവനും ഇടത്തരക്കാരനും എത്തിപ്പെടാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുമായി മാറിയിട്ടുണ്ടെങ്കില്‍ , മാറുന്നുന്ടെന്കില്‍ അത് ചവിട്ടി പൊളിച്ചു സമുദായത്തിന് മൊത്തത്തില്‍ അതിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്ന തരത്തിലേക്ക് സ്വതന്ദ്രമാക്കനാണ് ഓരോ യൂത്ത്‌ ലീഗുകാരനോടും, എം .എസ് .എഫുകാരനോടും കാലം ആവശ്യപ്പെടുന്നത് .

രാഷ്ട്ര പിതാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ യു എ ഇ ...

രാഷ്ട്ര പിതാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ യു എ ഇ ...

യു എ ഇ യുടെ സ്ഥാപകനും ,യു .എ .ഇ യെ ലോക രാജ്യങ്ങളുടെ മുന്‍ നിരയില്‍ എത്തിക്കുന്നതില്‍ അശാന്ത പരിശ്രമവും നടത്തിയ ഷേഖ് സായിദിന്റെ വിയോഗത്തിന് ഇന്ന് ഒന്‍പതു വര്‍ഷങ്ങള്‍. അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെ ...

1918- നൂറ്റാണ്ടുകളായി അബുദാബി ഭരിച്ചു കൊണ്ടിരുന്ന അല്‍ നഹ്യാന്‍ കുടുംബത്തിലെ ഷേഖ് സുല്‍ത്താന്‍ ബിന്‍ സയിദിന്റെ നാല് മക്കളില്‍ ഇളയവനായി ജനനം .

1928- ശേഖ് സയിദിന്റെ മൂത്ത സഹോദരന്‍ ശേഖ് ശക്ബത് അബുദാബിയുടെ അധികാരം ഏറ്റെടുക്കുന്നു .

1930- രാജ്യത്ത് ഓയില്‍ കമ്പനിയുടെ ആദ്യത്തെ സര്‍വ്വേ നടക്കുന്നു . ശേഖ് സായിദ്‌ ഓയില്‍ സംഘവുമായുള്ള ആദ്യത്തെ സംഭാഷണങ്ങള്‍ക്ക് നിയമിക്കപ്പെടുകയും അത് അദ്ദേഹത്തിന്റെയും രാജ്യത്തിന്റെയും അദ്ഭുതകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്യുന്നു .

1946- ശേഖ് സായിദ്‌ അബുധാബിക്ക് കീഴിലുള്ള അല്‍ -ഐനിന്റെ ഭരണ പ്രതിനിധിയായി അധികാരം ഏറ്റെടുക്കുന്നു . അദ്ദേഹത്തിന്‍റെ നേത്രത്വത്തില്‍ ഒന്‍പതു ഗ്രാമങ്ങള്‍ അടങ്ങിയ അല്‍-ഐന്‍ ക്രമേണ വികസിക്കുകയും ടൌണ്‍ശിപ്പായി വളരുകയും ചെയ്തു . അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് അറേബ്യന്‍ നഗരങ്ങളില്‍ വെച്ചു ഏറ്റവും ഹരിത കേന്ദ്രിക്രുതമായ നഗരമായി ഇന്ന് അല്‍ -ഐന്‍ മാറിയത്‌ . ഗോത്രങ്ങള്‍ തമ്മിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടു .

1962- സാമ്പത്തിക വിപ്ലവത്തിന് തുടക്കം കുറിച്ചു കൊണ്ട് അബുദാബി ആദ്യമായി ക്രൂട് ഓയില്‍ കയറ്റുമതി ആരംഭിച്ചു .

1966- ശേഖ് അബുദാബിയുടെ ഭരണം ഏറ്റെടുക്കുന്നു . പിന്നീട് അദ്ദേഹത്തിന്‍റെ കീഴില്‍ വ്യാപകമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് കണ്ടത്‌ . വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആശുപത്രികള്‍ അടിസ്ഥാന വികസനം , വീടുകള്‍ അങ്ങനെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു . മാത്രവുമല്ല അദ്ദേഹം മറ്റു എമിരേറ്റുകളുടെ കാര്യത്തിലും അതീവ തല്പരന്‍ ആവുകയും അവിടുത്തെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് അബുദാബിയുടെ ഓയില്‍ വരുമാനം ചിലവഴിക്കുകയും ചെയ്തു .

1968- ബ്രിട്ടന്‍ ഈ മേഖലയില്‍ നിന്നും 1971 ഒട് കൂടി പിന്‍മാറുമെന്ന് പ്രഖ്യാപിക്കുന്നു .

1971-ശേഖ് സായിദന്റെയും ദുബായ് ഭരണാധികാരി ആയിരുന്ന ശേഖ് റാഷിദ്‌ ബിന്‍ സായിദ്‌ അല്‍ മക്തുമിന്റെയും നെത്രത്വത്തത്തില്‍ ബഹരിനെയും , ഖത്തരിനെയും ഉള്‍പ്പെടുത്തി കൊണ്ട് എമിരേറ്റുകളുടെ എകികരനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു . ബഹറിന്‍ , ഖത്തര്‍ പിന്നീട് പിന്മാറിയെങ്കിലും മറ്റു ഏഴ് എമിറേറ്റുകള്‍ കൂട്ടി ചേര്‍ത്തു യുനൈട്ടേഡ് അറബു എമിരെട്സ് (United Arab Emirates) എന്ന രാജ്യം രൂപികരിക്കപ്പെട്ടു . ശേഖ് സായിദിന്റെ നേത്രത്വത്തില്‍ മറ്റു ഏഴു എമിരട്ടിലെ സുപ്രീം കൌണ്‍സില്‍ അംഗങ്ങളോടൊപ്പം രാജ്യത്തെ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലേക്ക് നയിക്കുന്നതാണ് പിന്നീട് കണ്ടത്‌ . അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണവും , ഭരണ തന്ത്രഞ്ഞതയും രാജ്യത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി . അത് കൊണ്ട് തന്നെ അദ്ദേഹം അഞ്ചു തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപെപെട്ടു .

യു എ ഇ എന്ന രാജ്യം പിറന്നതോട് കൂടി തന്നെ സാമ്പത്തിക , ആരോഗ്യ , വിദ്യാഭ്യാസ , സാമൂഹിക ,സാങ്കേതിക മേഖലയില്‍ ഒക്കെ താരതമ്യപ്പെടുത്താന്‍ പറ്റാത്ത വിധത്തിലുള്ള അതി വേഗത്തിലുള്ള വളര്‍ച്ച ഉണ്ടാവുകയും അത് രാജ്യത്ത് രാഷ്ട്രീയ -ഭരണ സ്ഥിരത ഉറപ്പു വരുത്തുകയും ചെയ്തു .


1992-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സയിദ്‌ ബിന്‍ സുല്‍ത്താന്‍ അല നഹ്യാന്‍ Charitable and Humanitarian Foundation സ്ഥാപിക്കപ്പെട്ടു .

2004- ആയ മഹാ മനീഷി ഈ ലോകത്തോട് വിട പറഞ്ഞു .

നാട്ടിന്‍ പുറങ്ങളിലെ നുണച്ചി പെണ്ണുങ്ങളെ പോലെ ആയിരിക്കുന്നു കേരളത്തിലെ ദ്രിശ്യ മാധ്യമങ്ങള്‍

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ഓണ്‍ലൈന്‍ പേജില്‍ മലബാര്‍ സംസ്ഥാനം രൂപികരിക്കണം -യൂത്ത്‌ ലീഗ് എന്ന വാര്‍ത്ത കണ്ടപ്പോള്‍ ആദ്യം ഞെട്ടലാണ് ഉണ്ടായത്‌ . ധിഷണശാലികളായ ഒരു നേത്രത്വം ഇന്ന് യൂത്ത്‌ ലീഗിനുണ്ട് , അവരില്‍ നിന്നും ഇത്തരം അപക്വമായ ഒരു കാര്യം ഉണ്ടാവില്ല എന്ന് തീര്‍ച്ചയായിരുന്നു . എന്നാലും എന്താണ് സംഭവിച്ചതെന്നറിയാന്‍ വാര്‍ത്ത മുഴുവന്‍ വായിച്ചപ്പോഴാണ് മനസ്സിലായത്‌ മലപ്പുറം ജില്ലാ യൂത്ത്‌ ലീഗ് കമ്മിറ്റിയാണ് അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും , അവര്‍ അതിനെ കുറിച്ചു പഠിച്ചു മുസ്ലിം ലീഗ് കമ്മിറ്റിയെ കൊണ്ട് നടപ്പിലാക്കാന്‍ പോവുകയാനെന്നൊക്കെ . ആ വാര്‍ത്ത മുഴുവന്‍ വായിക്കുന്ന നിക്ഷ്പക്ഷമതിയായ ഒരാള്‍ കരുതും അടുത്ത വര്ഷം മുതല്‍ മുസ്ലിം ലീഗ് കമ്മിറ്റി ഇത്തരമൊരു കാര്യത്തിനു വേണ്ടി സമരം തുടങ്ങാന്‍ പോകുന്നെന്നു . പിന്നീട് ബാക്കിയെല്ലാ മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയും ,സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച ആവുകയും ചെയ്തു . പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു വാര്‍ത്തയുടെ നിജസ്ഥിതി പുറത്തു വന്നു. മലപ്പുറം ജില്ല യൂത്ത്‌ ലീഗ് ഭാരവാഹി തന്റെ ഫെയിസ്ബുക്കില്‍ ഇട്ട ഒരു സ്റ്റാറ്റസ് ആണ് വാര്‍ത്തയുടെ അടിസ്ഥാനം . തീര്‍ത്തും അപക്വവും സമൂഹത്തില്‍ തെറ്റിധാരണ ഉണ്ടാക്കാന്‍ ഉതകുന്നതുമായ ഒരു അഭിപ്രായമായിരുന്നു അത് . പ്രശ്നങ്ങളും , പ്രതിസന്ധികളും അതി ജീവിച്ചു നേടിയെടുത്ത ഐക്യ കേരളത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള ധാരണ കുറവയിരിക്കാം ഇത്തരമൊരു അഭിപ്രായത്തിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ . മാത്രവുമല്ല മലബാറിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ചു ഉയര്‍ന്നു വരുന്ന ക്രിയതമാകമായ ചര്‍ച്ചകളെ പോലും വഴി തിരിച്ചു വിടാന്‍ മാത്രമേ ഇത്തരം അഭിപ്രായങ്ങള്‍ ഉപകരിക്കൂ . ഏതായാലും സംസ്ഥാന മുസ്ലിം യൂത്ത്‌ ലീഗ് കമ്മിറ്റി വിഷധീകരണം ചോദിക്കുകയും , അദ്ദേഹം ആ അഭിപ്രായം പിന്‍വലിക്കുകയും ചെയ്യുകയും , മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി ഇത്തരമൊരു ആവശ്യത്തിന്റെ പൊള്ളത്തരത്തെ ചോദ്യം ചെയ്തിട്ടും ഇപ്പോഴും പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്യുന്നു .

വ്യക്തിപരമായ അഭിപ്രായങ്ങള്‍ വലിയൊരു പ്രസ്ഥാനത്തിന്റെ അഭിപ്രായമായി മാധ്യമങ്ങള്‍ നല്‍കിയത്‌ എന്ത് അടിസ്ഥാനത്തിലാണ് ? ഇത്തരമൊരു വലിയൊരു വിഷയം യൂത്ത്‌ ലീഗ് അഭിപ്രായപ്പെട്ടു എന്ന് വാര്‍ത്ത കൊടുക്കുമ്പോള്‍ മിനിമം അതിന്റെ സംസ്ഥാന നേതാക്കലോടെന്കിലും ചോദിക്കേണ്ട മര്യാദ കാണിക്കേണ്ട ? ഇല്ലെങ്കില്‍ യൂത്ത്‌ ലീഗ് ഭാരവാഹിയുടെ അഭിപ്രായം എന്ന രീതിയില്‍ വാര്‍ത്ത കൊടുക്കണം . അതുമല്ലെങ്കില്‍ ഈ ഒരു വാര്‍ത്തയെ നിരസിച്ചു കൊണ്ടുള്ള മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രയമെന്കിലും കൊടുക്കേണ്ടത്‌ മാന്യതയല്ലേ ? ജില്ല കമ്മിറ്റിയോ , സംസ്ഥാന കമ്മിറ്റിയോ തീരുമാനിക്കാത്ത ഒരു കാര്യത്തെ ഒരാളുടെ വ്യക്തിപരമായ അഭിപ്രായത്തിന്റെ മറ പിടിച്ചു പ്രസ്ഥാനത്തിന്റെ അഭിപ്രായമായി വാര്‍ത്ത കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ട എന്താണ് ?

കാരണം അന്നെ ദിവസം തന്നെ വേറൊരു വാര്‍ത്ത മുസ്ലിം ലീഗ് സംബന്ധിച്ചു ഉണ്ടായിരുന്നു , ശിഹാബ്‌ തങ്ങളുടെ അനുസ്മരണവുമായി ബന്ധപ്പെട്ടു ബൈത് രഹമ പദ്ധതി യുടെ ഭാഗമായി ആയിരം പാവപ്പെട്ടവര്‍ക്ക് വീട് പണിത് നല്‍കുമെന്ന ഹൈദര്‍ അലി ശിഹാബ്‌ തങ്ങളുടെ പ്രഖ്യാപനം . കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുക്കാത്ത തരത്തിലുള്ള ജീവ കാരുണ്യ രംഗത്തെ ചരിത്രപരമായ തീരുമാനം . പക്ഷെ ഫ്ലാഷ് ന്യൂസ് ഇല്ല , ബ്രെയ്കിംഗ് ന്യൂസ് ഇല്ല , ചര്‍ച്ചകള്‍ ഇല്ല . ഇതിനൊന്നും വേണ്ടിയല്ല മുസ്ലിം ലീഗ് ഇത്തരമൊരു പ്രവര്‍ത്തനം നടത്തുന്നത് . പക്ഷെ ഒരു യൂത്ത്‌ ലീഗ് ഭാരവാഹിയുടെ വാക്കുകള്‍ക്കു വലിയ ചര്‍ച്ച ആക്കാമെങ്കില്‍ ഇത് വലിയ ചര്‍ച്ച ആക്കാന്‍ പറ്റുന്ന സംഗതി തന്നെയാണ് . പക്ഷെ അതില്‍ ചര്‍ച്ച പാടില്ല , നന്മയുടെ ഒന്നും ചര്‍ച്ച ചെയ്യാന്‍ പാടില്ല , ചൂഴ്ന്നിറങ്ങി അന്വേഷിച്ചിട്ടു എന്തെങ്കിലും തിന്മകള്‍ കിട്ടുകയാണെങ്കില്‍ അത് പൊലിപ്പിച്ചു ചര്‍ച്ചിച്ചു ആഗോഷിക്കണം . മാധ്യമങ്ങള്‍ ഇന്ന് പുലര്‍ത്തുന്ന രീതി ഇതാണ് .

ഏഴു മിനുട്ട് നീണ്ട സംഭാഷണത്തില്‍ നിന്ന് അന്പത്തഞ്ഞു സെക്കന്റ്‌ പ്രക്ഷേപണം ചെയ്തതിനും ആള്‍ മാറാട്ടം നടത്തിയതിനും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അജയ്ഗോഷിനെതിരെ കേസ് ആകുമെന്നാ യപ്പോള്‍ മാധ്യമ ധര്‍മ്മത്തിന്റെയും , സ്വാതന്ത്ര്യത്തിന്റെയും മുറ വിളികള്‍ കൊണ്ട് ചാനലുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു . , പഴയ ഏഷ്യാനെറ്റ് ജീവനക്കാരിയായ ഷാഹിന മദനി ക്കെതിരെ കേട്ടിച്ഛമച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ തെഹല്‍കയുടെ ഭാഗമായി പുറത്തു കൊണ്ട് വന്നതിന്റെ പേരില്‍ കര്‍ണാടക പോലീസ് കേസ് എടുത്തപ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഓരിയിടലുകള്‍ എവിടെന്നും കേട്ടില്ല . ഷാഹിനക്ക് കിട്ടാതെ പോകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം എന്താണ് ?

തിരുവനനതപുരം പാളയം പള്ളി കേന്ദ്രികരിച്ചു ആയുധ ശേഖരം , അനാശ്യാസ പ്രവര്‍ത്തനം , കൂടാതെ അഴിമതിയും . ഇങ്ങനെയൊരു വാര്‍ത്ത പുറത്തു വന്നാല്‍ എന്തായിരിക്കും നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുക , രാവും പകലും ബ്രെയ്കിംഗ് ന്യൂസ് കൊണ്ട് അര്‍മാധിക്കുമയിരുന്നില്ലേ ? , അന്വേഷനാതമക റിപ്പോര്‍ട്ടുകള്‍ കൊണ്ട് ഇതിന്റെ ഉറവിടം ഇന്ത്യന്‍ മുജാഹിധിലെക്കും അല്‍ ഖയിധയിലെക്കും വരെ എത്തികുമായിരുന്നു . രാജ്യ സുരക്ഷയെ കുറിച്ചുള്ള സുരേന്ദ്രന്മാരുടെ ഗീര്‍വാണങ്ങള്‍ ലൈവ് ആകുമായിരുന്നു . എന്നാലോ , പദ്മനാഭ സ്വാമി ക്ഷേത്ര സുരക്ഷക്ക് വന്‍ ഭീഷണിയായി അന്നദാനപുരക്ക് പുറത്തുളള ശിവസേന ഓഫീസ് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെടുകയും ക്ഷേത്ര ഭരണം അഴിമതിയില്‍ കുളിച്ചിരിക്കുകയനെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ലോധ, ജസ്റ്റിസ് പട്‌നായക് എന്നിവര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടിയിട്ടും ഒരു മാധ്യമ പ്രവര്‍ത്തകനും അതൊരു വാര്‍ത്തയായി തോന്നിയിട്ടില്ല , അന്തി ചര്‍ച്ച നടത്താന്‍ പറ്റുന്ന വിഷയമാണെന്നും കരുതിയില്ല . കമ്പി വേലിയുടെ നോട്ടിസില്‍ ജിഹാദ്‌ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ശിവസേനയുടെ ജിഹാദ്‌ കാണാതിരിക്കുന്നു . ശശികലയും , സുബ്രഹ്മണ്യന്‍ സ്വാമിയും നാഴികക്ക് നാല്‍പതു വട്ടം ചീറ്റുന്ന വിഷം കാണാതെ ഏതോ കാലത്ത് മദനി നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്നെ ഉരുണ്ടു കളിക്കുന്നു . അഫ്ഘാനിലെ ശൈശവ വിവാഹത്തെ കുറിച്ചു ഓണ്‍ലൈന്‍ പേജുകളില്‍ ചര്‍ച്ച കൊണ്ട് നിരക്കുന്നവര്‍ ആലപ്പുഴയിലെ ശൈശവ വിവാഹത്തോട് മുഖം തിരിക്കുന്നു . നാട്ടിന്‍ പുറങ്ങളിലെ നുണച്ചി പെണ്ണുങ്ങളെ പോലെ ആയിരിക്കുന്നു കേരളത്തിലെ ദ്രിശ്യ മാധ്യമങ്ങള്‍ . അല്ലെങ്കില്‍ കനക മരിക്കില്ലായിരുന്നു .