പേജുകള്‍‌

Tuesday, March 20, 2012

വിഘടന വാദികളും പ്രതിക്രിയാ വാദികളും വീണ്ടും പറ്റിച്ചു !!!!യു. ഡി .എഫി നു തകര്‍പ്പന്‍ വിജയം ..

കാത്തു കാത്തിരുന്ന പിറവം ഫലം പുറത്തു വന്നിരിക്കുന്നു .  യു .ഡി .എഫ്  
പ്രതീക്ഷിച്ചതിലുമപ്പുറം   തകര്‍പ്പന്‍ വിജയം നേടിയിരിക്കുന്നു .  ഈ പിറവം  തിരഞ്ഞെടുപ്പില്‍ എങ്കിലും  വിഘടന വാദികളും  പ്രതിക്രിയാ വാദികളും, തമ്മിലുള്ള അന്തര്‍ധാര സജീവമാകില്ല എന്ന് പ്രതീക്ഷിച്ചാണ് ഒരുപാട് സ്വപ്നം കണ്ടത്‌ .   പിണറായി വിജയന്റെ ജന്മ ദിനമായ ഇന്ന് വിജയിച്ചു കയറുമ്പോള്‍   ഏ. കെ .ജി സെന്ടരില്‍ ' ബെര്‍ത്ത് ഡേ ' ആഗോഷം,   ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പതനം ,ഭരണ മാറ്റം , അച്ചുതാനന്ദന്‍ മുഖ്യ മന്ത്രിയും ,ഇ.പി.ജയരാജന്‍ എക്സൈസ്  വകുപ്പ് മന്ത്രിയൊക്കെ ആയി കൊടിയും കുത്തിയ കാറില്‍  പോവുക , പക്ഷെ പവനാഴി ശവമായിപ്പോയി ...


 തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചു താത്വികമായ ഒരു അവലോകനം നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്നത് തക്കം പാര്‍ത്തു പിറവത്തെ മുക്കിലും , മൂലയിലും ഉണ്ടായിരുന്ന ബൂര്‍ഷ്വാസികള്‍ തിരഞ്ഞെടുപ്പ് ദിവസം  മൂക്കറ്റം വെള്ളമടിച്ചു  
യു .ഡി .എഫ്  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍  പ്രത്വേഗം  സജ്ജമാക്കിയ ഓരോ ജാതി , മതക്കാര്‍ക്കുമുള്ള വെവ്വേറെ ക്യൂവില്‍ നിന്ന്  കൊണ്ട്  ആയിരത്തിന്റെ നോട്ടും വാങ്ങി ഭരണ സ്വാധീനം ഉപയോഗിച്ചു  തയ്യാറാക്കിയ വാഹന ങ്ങളില്‍ കയറി  നേരെ ബൂത്തില്‍ പോയി അനൂപ്‌ ജേക്ക ബിനു  വോട്ടിട്ടത്‌ കൊണ്ട് മാത്രമാണ് ഞങ്ങള്‍  തോറ്റത്  ,   കൂട്ടത്തില്‍ ആ 'യേശു ക്രിസ്തു' വും , 'ആറ്റുകാല്‍ അമ്മ' ഒന്നും വേണ്ട രീതിയില്‍ ഞങ്ങളെ  സഹായിച്ചിട്ടുമില്ല .   ഈശോ മിഷിഹാക്ക് സ്തുതി പാടിയതും , പൊങ്കാല ഇട്ടതും മിച്ചം.    ഇത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ തോറ്റത് ...സത്യം ..കാറല്‍   മാര്‍ക്സ്‌ ആണേ സത്യം ..( സ്വകാര്യം : കറി  വെപ്പിലയെ 'അഭിസാരിക ' എന്ന് വിളിച്ചു അപമാനിച്ചത് കൊണ്ട് ഞങ്ങളെ കൂട്ടത്തിലെ സ്ത്രീകള്‍ തന്നെ വോട്ട് മാറ്റി ചെയ്തുവോ ആവ്വോ... !!! ).


അല്ലാതെ പാവപ്പെട്ട  ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ,  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളോ , പിറ വത്തും , കൊച്ചി കേന്ദ്രികരിച്ച്ചും , കേരളത്തിലുടനീളം പദ്ധതി ഇട്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളോ  കണ്ടിട്ടോന്നുമല്ല  ജനങ്ങള്‍ ഈ അനൂപ്‌ ജേക്കബിന്  പോയി വോട്ടിട്ടത്‌ . അതൊക്കെ 'മനസ്സിലാക്കുന്നവര്‍ 'നമുക്ക് വോട്ടിട്ടുണ്ട് .  നേരത്തെ പറഞ്ഞല്ലോ ബാക്കി വോട്ടിട്ടവരെല്ലാം  ഫുള്‍ ഫിട്ടില്‍ ആയിരുന്ന വര്‍ഗീയ വാദി ബൂര്‍ഷ്വാസികള്‍..!!! സത്യം... കാറല്‍   മാര്‍ക്സ്‌ ആണേ സത്യം.


പാവം എസ്  .എഫ്  .ഐ ക്കാരാണ് കെണി ഞ്ഞത് , പിറവത്ത് ജയിച്ചു കഴിഞ്ഞാല്‍ ഉടനടി സര്‍ക്കാര്‍ മാറുമെന്ന പ്രതീക്ഷയില്‍ വീട്ടില്‍ കുത്തി ഇരിക്കാം എന്നൊക്കെ കരുതിയതാണ് ...ഇനി വീണ്ടും തെരുവില്‍ ഇറങ്ങണം , കോലം  കത്തിക്കണം ,ബസ്സിനു കല്ലെറിയണം, പൊതു മുതല്‍ നശിപ്പിക്കണം  , പഴയ പോലെ  ഇത്തരം കലാ പരിപാടികള്‍ ക്കൊന്നും കുട്ടികളെ കിട്ടുന്നുമില്ല ....


യധാര്‍ത്വത്തില്‍   യു .ഡി .എഫിന്റെ   രാഷ്ട്രീയം വിജയം തന്നെയാണ് പിറവത്ത് ഉണ്ടായിരിക്കുന്നത് .  ഭരണത്തില്‍  മാസങ്ങളെ  ആയുള്ളൂ എങ്കിലും ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടെന്നും , ഏത്‌  പ്രശ്നവും എപ്പോഴും പറയാന്‍ ഒരു മുഖ്യ മന്ത്രി ഉണ്ടെന്നും   അടിസ്ഥാന പരമായി ജനങ്ങളില്‍ ഉണ്ടാക്കിയ ആത്മവിശ്വാസം തന്നെയാണ് പിറവത്ത്
 പ്രതിഫലിച്ചിരിക്കുന്നത്.   ജന സമ്പര്‍ക്ക പരിപാടികള്‍ ഈ ഒരു ആത്മ വിശ്വാസം സൃഷ്ടിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുകയും ചെയ്തു .


  കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി 'പിറവ'ത്തിന്റെ രാഷ്ട്രീയ പ്രസക്തി മനസ്സിലാക്കി യു .ഡി .എഫിലും പ്രത്വേകിച്ചു  കോണ്‍ഗ്രസിലും ഉണ്ടായ ഐക്യവും , കൂട്ടായ പ്രവര്‍ത്തനവും ജനങ്ങളില്‍ എത്തുക യും കൂടി ചെയ്തതോടെ വിജയം  ഉറപ്പിച്ചു എന്ന് മാത്രമല്ല കൂട്ടായി നിന്നാല്‍ തന്നെ എല്ലാ വിവാദങ്ങളെയും മറി കടന്നു കേരളത്തിന്റെ വികസനത്തെ ദീര്‍ഘ ദ്രിഷ്ടിയോടെ   മുന്നോട്ടു കൊണ്ട് പോകാന്‍ യു .ഡി .എഫി നു സാദിക്കും  എന്നാ വ്യക്തമായ സന്ദേശം  കൂടി  ഈ വിജയം യു .ഡി .എഫി  നു നല്‍കുന്നുണ്ട്. 


 ഭരണത്തിന്റെ വിലയിരുത്തല്‍  ആകും പിറവം എന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചെങ്കിലും  സി .പി .എം അതൊരു   വെല്ലു വിളിയായി  എടുത്തു  വലിയൊരു ചര്‍ച്ചയാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം,  കഴിഞ്ഞ കുറേ കാലങ്ങളായി മാറി  മാറി വരുന്ന  വിവാദങ്ങളെ മുഖ്യ വിഷയം ആക്കികൊണ്ട്    തിരഞ്ഞെടുപ്പിനെ നേരിട്ടത്‌ പോലെ പിറ വത്തെയും സി .പി .എം  നേരിട്ടത്‌ ഉപ തിരഞ്ഞെടുപ്പിലെ പരാജയം എന്നതിനുമപ്പുറം  അവരുടെ രാഷ്ട്രീയ അജ ണ്ടകളുടെയും കൂടി പരാജയം വ്യകതമാക്കുന്നു.  എം .ജെ .ജേക്കബിന്റെ വ്യക്തി പ്രഭാവം ആണ് വലിയൊരു പരാജയത്തില്‍ നിന്ന് സി .പി .എമ്മിനെ രക്ഷിച്ചത്‌ .

  അച്ചുതാനന്ദന്‍ പാര്‍ട്ടിയില്‍ അദീഷത്വം, നേടാന്‍ ഉണ്ടാക്കിയ ഈ ഒരു ' വിവാദ 'ങ്ങളില്‍ ഊന്നി നിന്നുള്ള രാഷ്ട്രീയവും , മാധ്യമങ്ങള്‍ അത് ഊതി വീര്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഉപരി വിപ്ലവമായ രാഷ്ട്രീയത്തില്‍ നിന്ന്  മാറി അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും , വിഷയങ്ങളിലേക്കും സി .പി. എം തിരിച്ചു പോകേണ്ടതുണ്ട്. 


അല്ലാതെ 'നിങ്ങള്‍  ഉദ്ദേശിക്കുന്ന പാര്‍ട്ടി ' അല്ല ഞങ്ങള്‍ എന്നും പറഞ്ഞു നെയ്യാറ്റിന്‍കരയില്‍ കാണിച്ചു തരാം എന്നാണു പറയുന്നതെങ്കില്‍ 'വിവാദനാശന്റെ ' ശ്രമങ്ങള്‍ ഇപ്പോള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല എന്നും  പണ്ടേ പോലെ 'ബൂത്തില്‍' നിന്നും വരുന്ന കണക്കുകള്‍ ഒന്നും ശരിയാവുന്നില്ല എന്നും   വിലയിരുത്തുന്നതായിരിക്കും  നല്ലത്.











1 comment:

  1. തോല്‍വി സഹിക്കാം , ഇത്തരം കുത്തിപ്പറയല്‍ ഒരു തരത്തിലും സഹിക്കാന്‍ പറ്റില്ല!!
    യൂഡീ എഫിന്റെ ജയത്തില്‍ വീ എസ്സിന്റെ അതായത് മിസ്റ്റര്‍ കറിവേപ്പിലയുടെ പങ്ക് അന്വേഷണവിധേയമാക്കണം. സര്‍ക്കാറിന്റെ വിജയമല്ല ഇതെന്ന് തോറ്റ സഥാനാര്‍ത്ഥിയും യൂ ഡീ എഫിന് ആഹ്ലാദിക്കാന്‍ വകയില്ലെന്ന് വിജയേട്ടനും പറഞ്ഞു കഴിഞ്ഞു. നാളെ യൂ ഡീ എഫ് ദു:ഖാചരണം പ്രഖ്യാപിക്കണമെന്നാണ് എന്റെ അളിയ അഭിപ്രായം. പിറവത്ത് ഒരു അനുശോചന യോഗവും സര്വ്വമത പ്രാര്‍ഥനയും ദാസ് ക്യാപിറ്റല്‍ വെഞ്ചരിക്കലും നടത്തണം. എന്നിട്ട് കണ്ണീര്‍ കടലില്‍ പാപങ്ങള്‍ കഴുകിക്കളഞ്ഞ് ഭരണത്തിന്റെ സാങ്കല്പ്പിക ചെങ്കോല്‍ ഏ.കേ ജീ സെന്ററിലോ അല്ലെങ്കില്‍ കണ്ണുരിലെ ഏതെങ്കിലും രക്തസാക്ഷി മണ്ഡപത്തിലോ ഏല്പ്പിച്ച് നെയ്യാറ്റിങ്കരക്ക് "വന"വാസത്തിന് പോണം.

    "കറി വെപ്പിലയെ 'അഭിസാരിക ' എന്ന് വിളിച്ചു അപമാനിച്ചത് കൊണ്ട് ഞങ്ങളെ കൂട്ടത്തിലെ സ്ത്രീകള്‍ തന്നെ വോട്ട് മാറ്റി ചെയ്തുവോ ആവ്വോ." അത് ശരിക്കും കൊണ്ടു!!!

    ReplyDelete