നമ്മ
പറഞ്ഞ ഈ നടന്റെ ചിറകരിഞ്ഞു പോലും, ഇനി അടുത്ത ദിവസങ്ങളിലായി വേറെ ചില
വാര്‍ത്തകളും പിന്നാലെ വരും . വി .എസ് പാര്‍ട്ടിയെ വെല്ലു വിളിച്ചു ,
പിന്നാലെ തന്നെ വരും വി .എസ് പാര്‍ട്ടിക്ക് കീഴടങ്ങി എന്നും .
ഒരു പാര്‍ട്ടിയെ ഒറ്റു കൊടുത്തവരെ ആ പാര്‍ട്ടി
പുറത്താക്കി , അതിനു നേത്രത്വം കൊടുത്ത വി .എസിനെ പുറത്താക്കാന്‍ ആ
പാര്‍ട്ടിക്ക് നട്ടെല്ല് ഇല്ലാതെ പോയത് അവരുടെ ഗതികേട് . പക്ഷെ ഈ വിസ്
ഫാന്‍സും , മാധ്യമങ്ങളും വി .എസിന്റെ പേര്‍സണല്‍ സ്ടാഫിനെ പുറത്താക്കിയ
നടപടിക്ക് എന്തൊക്കെ വിലയിരുത്തലുകലുമായിട്ടാണ് വരുന്നത് , ചിറകരിഞ്ഞു ,
പദ്മവ്യൂഹത്തിലാക്കി അങ്ങനെ പോകുന്നു . കുറെ വര്‍ഷമായി വി .എസിന്റെ
നാടകങ്ങളെ ഇങ്ങനെ പെരുപ്പിച്ചു പറയാന്‍ തുടങ്ങിയിട്ട് , ഇപ്പോള്‍ അതിന്റെ
വ്യാപ്തി കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഈ അവസരവാദിയുടെ നീക്കങ്ങള്‍
ഇങ്ങനെ വലിയ കാര്യമായി റിപ്പോര്‍ട്ട് ചെയ്തു മാധ്യമങ്ങള്‍ സമയം കളയണോ ?
എതോരു സ്ഥാപനത്തിലും അവരുടെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ അതിനു
നടപടികള്‍ ഉണ്ടാകും . അത് മാത്രമല്ലേ ഇപ്പോള്‍ നടന്നിട്ടുള്ളൂ .
പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം
നല്‍കാന്‍ വി .എസ് കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍
പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും
സി .പി .എമ്മിന്റെ പാര്‍ട്ടി അച്ചടക്കത്തെയും നെത്രത്വത്തെയും
ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ
കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .
ഇദ്ദേഹത്തിന്റെ ഓരോ രാഷ്ട്രീയ കുതന്ത്രങ്ങല്‍ക്കിടയില്‍ ,
ബഹളങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ളിലും, പുറത്തുമുള്ള പലരും
ബാലിയാടക്കപ്പെട്ടു. അതിന്റെ അവസാനത്തെ ഇരകള്‍ മാത്രമാണ് ഇന്നലെ
പുറത്താക്കപ്പെട്ടവര്‍. ടി .പി. ചന്ദ്രശേഖരന്‍ തൊട്ടു കെ .എം ഷാജഹാന്‍
വരെയുള്ള പട്ടികയില്‍ എ സുരേഷും , ബാലകൃഷ്ണനും , ശശിധരനും ഇപ്പോള്‍
ചേരുന്നു . ഇദ്ദേഹം മാത്രം ഓരോ വിവാദങ്ങള്‍ കഴിയുമ്പോള്‍ വേറൊരു വിവാദം
തേടിയും , പാര്‍ട്ടിയോട് മാപ്പ് പറഞ്ഞും പാര്‍ട്ടിക്കുള്ളിലെ എല്ലാ
'സുഖങ്ങളും' നില നിര്‍ത്തി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. താന്‍ എന്ന
ഭാവം ഉയര്‍ത്തിയുള്ള പ്രവര്‍ത്തന രീതിയുമായി മുന്നോട്ടു പോകുന്ന ഇദ്ദേഹം
തന്റെ വ്യക്തിപരമായ പബ്ലിസി റ്റിക്ക് വേണ്ടി പാര്‍ട്ടി എന്ത് പറഞ്ഞാലും
അതിനെ എതിര്‍ത്തു പറയുകയും , പിന്നീട് പാര്‍ട്ടി കണ്ണിറുക്കി കാട്ടിയാല്‍
അടിയാധാരം വരെ വെച്ചു കീഴടങ്ങുകയും ചെയ്യുന്ന അവസരവാദത്തെ ഇപ്പോഴും വി .എസ്
ഫാന്‍സും , ചില മാധ്യമ പ്രവര്‍ത്തകരും ആദര്‍ശം എന്ന് പേരിട്ടു
വിളിക്കുന്നു എന്നതതാണ് അത്ഭുതകരം. താന്‍ മിഷിയായും , മറ്റുള്ളവരൊക്കെ
കപട കമ്മുനിസ്ട്ടു കളും , മോശവുമാണെങ്കില്‍ മ എന്തിനാ ഇങ്ങനെ നിരന്തരം ഒരു
പാര്‍ട്ടിയെ അപമാനിച്ചും, ഒറ്റു കൊടുത്തും ഇനിയും അവിടെ അങ്ങനെ പിടിച്ചു
തൂങ്ങി നടക്കുന്നെ ?
മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍
വരുമ്പോള്‍ ഷാജി കൈലാസ് സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം,
സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍
ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ
ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസിട്ടിക്കു വേണ്ടി നിരുത്തരവാദ
പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു ആത്മാര്‍ത്ഥതയും
ഉണ്ടായിരുന്നില്ല .
2001 ഇല്‍ വി . എസ് പ്രതിപക്ഷ നേതാവായത്
തൊട്ടാണ് ഇദ്ദേഹത്തിന്റെ ഈ നാടകങ്ങള്‍ക്ക് വലിയൊരളവില്‍ മാധ്യമ ശ്രദ്ധയും
,അംഗീകാരവും കിട്ടുന്നത് . ആ കാലത്ത് തന്നെയായിരുന്നു കേരളത്തില്‍
ദ്രിശ്യ വാര്‍ത്ത മാധ്യമങ്ങളുടെ പ്രവേശനവും. സി .പി . എം ഗ്രൂപ്പ്
രാഷ്ട്രീയത്തില്‍ യു.ഡി .എഫ് സ്വീകരിച്ച തെറ്റായ സമീപനവും ഈ ഒരു പ്രതീതി
ഉണ്ടാക്കുന്നതില്‍ വലിയൊരളവു പങ്കു വഹിച്ചു . അത് വരെ പത്രം വായിച്ചു
രാഷ്ട്രീയ കാര്യങ്ങള്‍ വിലയിരുത്തിയ മലയാളി പിന്നീട് എല്ലാം നേരിട്ട് ലൈവ്
ആയി കാണാന്‍ തുടങ്ങി. അന്നത്തെ ഭരണത്തിനു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ ,
വിവാദങ്ങള്‍ ഒക്കെ ബ്രേകിംഗ് ന്യൂസ് ആയി കൊടുക്കാന്‍
നെട്ടോട്ടമോടിയിരുന്ന മാധ്യമ പ്രവര്‍ത്തകരും , അതൊക്കെ കാണാന്‍ ആകാംഷയോടെ
കാത്തിരുന്ന മലയാളി പ്രേക്ഷകര്‍ക്കും മുന്നില്‍ പ്രതിപക്ഷ നേതാവ് എന്ന
നിലയില്‍ വി .എസ് നിറഞ്ഞു നിന്നു . വി .എസ് ' അഭിനയിച്ച ' എ .ഡി .ബി
വായ്പയും ,ലാവ്ലിനും , കിളിയൂരും , കവിയൂരും , ഐസ് ക്രീമും ഒക്കെ
'നിറഞ്ഞ സദസ്സില്‍' കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു . എന്നാല്‍
ഇതിലെയൊക്കെ ആത്മാര്‍ത്ഥത എത്രത്തോളം ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ക്ക്
തിരിച്ചറിയാന്‍ അദ്ദേഹം മുഖ്യ മന്ത്രി ആകുന്നത് വരെ വരെ മാത്രമേ
കാത്തിരിക്കേണ്ടി വന്നുള്ളൂ .
മുത്തങ്ങയിലെ ഭൂ സമരത്തിനു
വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍ ,
ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത്
നമ്മള്‍ കണ്ടു . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി
കൊള്ളിപ്പിച്ചും , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി
ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു . കിളിരൂര്‍ ,
കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ എതിര്‍ ചേരിയെ
ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . ഫാരിസ് അബൂബക്കറിനെ
വെറുക്കപ്പെട്ടവനായി പ്രഖ്യപിച്ചയാള്‍ക്ക് കെ .എം . രഹൂഫ്
വാഴ്ത്തപ്പെട്ടവനായി മാറുന്നതും നമ്മള്‍ കണ്ടു .
'വി .ഐ .പി' ,
മന്ത്രി പുത്രന്' ഇങ്ങനെ പല വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം
കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും
അനുവദിക്കാത്ത തരത്തില്‍ ആവിവാദ ത്തെ അദ്ദേഹം മറക്കുകയും ചെയ്തു . പൊതു
മേഖല സ്ഥാപനങ്ങളെ തള്ളി കൊണ്ട് റിലയന്‍സിന് ഡാട്ടാ സെന്റര്‍ കൈമാറി തന്റെ
കുത്തക വിരുദ്ധ സമീപനത്തിന്റെ പൊള്ളത്തരം അദ്ദേഹം തന്നെ തുറന്നു
കാണിക്കുകയും ചെയ്തു . ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു
മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും വി .എസ്
മുന്‍പന്തിയില്‍ തന്നെ നിന്നു. ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും
പറയാന്‍ വി .എസ് തയ്യാറാകുമോ ?. അഞ്ചു വര്ഷം മിണ്ടാതിരുന്ന ഐസ് ക്രീം
കേസ് ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ചില മാധ്യമ
പ്രവര്‍ത്തകരെ കൂട്ട് പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി
കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി . ഡി .
ജി .പി . തന്നെ ഇപ്പോള്‍ ആ കാര്യം വ്യക്തമാക്കുകയും ചെയ്തു . ആണവ നിലയ
വിരുദ്ധ സമരത്തിന്റെ പുബ്ലിസിര്രി ഏറ്റെടുക്കാന്‍ പ്രകാശ് കാരാട്ടിനെ യും
വെല്ലു വിളിച്ചു പോയ ആള്‍ കളിയാക്കവില എസ് .ഐ യുടെ മുന്നില്‍ തിരക്കഥ
പ്രകാരം കീഴാടങ്ങുന്നതും നമ്മള്‍ കണ്ടു , ദോശ ക്രിതുക്കള്‍ പറയുന്നത് പോലെ
പണ്ട് പുന്നപ്പ്ര വയലാര്‍ സമരത്തിന്റെ സമയത്ത് വാറണ്ടിന്റെ പേരില്‍
മൂന്നാറിലേക്ക് മുങ്ങിയത് പോലെ.
വി .എസ്. പ്രതിയായ ഭൂമി ദാന
കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ
ആയിരുന്നെങ്കില്‍, പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര
നടത്തിയത് അരുണ്‍ കുമാറിന് പകരം ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി
ബാലകൃഷ്ണന്റെ യോ മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട്
?
പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ
മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ
വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും
നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ച്ചടക്കത്തെയും
കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസമാക്കാനും
ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും
നല്‍കുന്നില്ല .
—
ശ്രീമാന്‍ പി .ടി .എ റഹീം സാഹിബ് , നിങ്ങള്‍ ലീഗിനെതിരെയുള്ള ഒരു ചാവേര്‍
ആണെന്ന് അറിയാം , നിങ്ങളെ പോലുള്ളവര്‍ ചാവേര്‍ അല്ല എന്തുമായിട്ടു
ലീഗിനെതിരെ വന്നാലും ലീഗിന് ഒന്നുമില്ല. ആറര പതിറ്റാണ്ട് കാലം ഇത്തരം
ഒരുപാട് ചാവേറുകളെ നേരിട്ട് തന്നെയാണ് ഈ പ്രസ്ഥാനം ഇവിടം വരെ എത്തിയത് .
പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ചെയ്ത കാര്യം കൂടി പോയി , വിചാരണ തടവുകാരനായി
ജയിലറയില്‍ വികലാംഗനായ മദനി എന്ന ഒരു വ്യക്തി മനുഷ്യാവകാശത്തിനു വേണ്ടി
കേഴുമ്പോള്‍, ആ മനുഷ്യാവകാശ ലംഘനം കേരളത്തിലെ പൊതു സമൂഹം ഏറ്റെടുക്കുക യും
പരിഹാരങ്ങള്‍ ഉണ്ടാകപ്പടും എന്നാ വിശ്വാസം ബലപ്പെടുകയും ചെയ്യുമെന്ന ഈ
സാഹചര്യത്തില്‍ ആ വ്യക്തിയെ മുന്‍ നിര്‍ത്തി തന്നെ വേണമായിരുന്നോ ഈ
പൊറാട്ട് നാടകം ? പി .ടി .എ രഹീമിനോടും അദ്ദേഹത്തെ ചാവേര്‍ ആക്കി
ഇപ്പോള്‍ അവതരിപ്പിച്ഛവരോടും വളരെ സഹതാപത്തോടെ ചോദിക്കുന്നു . കുറെ കാലം
മദനിയെ മുന്‍ നിര്‍ത്തി നിങ്ങള്‍ ലീഗിനെതിരെ ഒരുപാട് നാടകങ്ങള്‍
നടത്തിയതല്ലേ ..? ഇനിയെങ്കിലും അദ്ദേഹത്തെ മുന്‍ നിര്‍ത്തിയുള്ള
നാടകങ്ങള്‍ അവസാനിപ്പിച്ചു കൂടെ ? പുതിയ നമ്പര്‍ വല്ലതും ഉണ്ടെങ്കില്‍
എടുക്കൂ ...ലീഗ് തയ്യാറാണ് , ഒരു ചെയിഞ്ഞു ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് ?
മദനി
യുടെ രാഷ്ട്രീയത്തെ എതിര്‍ത്തതിന്റെ പേരില്‍ ലീഗ് എന്നാ പ്രസ്ഥാനത്തിനും
, അതിന്റെ നേതാക്കന്മാര്‍ക്കുമെതിരെ അദ്ദേഹം ഉപയോഗിച്ച വാക്കുകളുടെ കനം
നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഇന്നത്തെ അവസ്ഥയില്‍ അവസാനം മാത്രം
അഭിപ്രായം പറഞു പോകേണ്ട ഒരു പ്രസ്ഥാനം മാത്രമാണ് ലീഗ് ., പൊന്നാനി
തിരഞ്ഞെടുപ്പ് സമയത്ത് കുറ്റി പുറത്തു വെച്ചു അദ്ദേഹം ലീഗിനും ,
നേതാക്കന്മാര്‍ക്കും എതിരെ നടത്തിയ രൂക്ഷമായ വാക്കുകള്‍ , രാഷ്ട്രീയ
വിമര്‍ശനങ്ങല്‍ക്കുമപ്പുരം ഓരോ ലീഗുകാരന്റെയും ആത്മാഭിമാനത്തെ കുത്തി
കീറുന്ന തരത്തിലുള്ള വാക്കുകള്‍ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക ?. പക്ഷെ
ലീഗിന് ഒരു സംസ്കാരമുണ്ട്. അത് കൊണ്ടാണ് അദ്ദേഹം ഇന്ന് അനുഭവിക്കുന്ന
മനുഷ്യാവകാശ ലംഗനങ്ങല്‍ക്കെതിരെ ശബ്ദം ഉന്നയിക്കാന്‍ ഒരുപാട് കാലം
അദ്ദേഹത്തെ ഉപയോഗിച്ചു വലിച്ചെറിഞ്ഞ സഗാക്കലെക്കാള്‍ ആദ്യം മുസ്ലിം ലീഗ്
മുന്നില്‍ വന്നത് . മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ ആരെക്കാളും
അദ്ദേഹത്തിനു നീതി ലഭിക്കാന്‍ വേണ്ടി ശബ്ദിക്കുന്നത് . ഇതൊന്നും നാളെ
അദ്ദേഹം ജയിലില്‍ നിന്നിറങ്ങി വന്നു ലീഗിന് വേണ്ടി നാല് വോട്ടു പിടിക്കും
എന്ന് വിചരിചിട്ടല്ല . ഇനിയും അദ്ദേഹവും അദ്ദേഹത്തിന്‍റെ അനുയായികളും
വീണ്ടും ലീഗിനെതിരെ ചാവേര്‍ ആവില്ല എന്നുറപ്പ് ആര്‍ക്കും കിട്ടിയതും
കൊണ്ടുമല്ല .
മദനി വിഷയത്തില്‍ മുസ്ലിം ലീഗിന്റെ തുറന്ന
നിലപാടുകള്‍;ആരെയൊക്കെയോ അസ്വസ്തമാക്കുന്നുണ്ട് . ചിലര്‍ക്ക് മുസ്ലിം
വൈകാരിക വിഷയങ്ങള്‍ എന്നും അങ്ങനെ വൈകാരികമായി തന്നെ നില
നിര്‍ത്തെണ്ടതുണ്ട് . എന്നാലേ അവര്‍ക്ക് നില നില്പുള്ളൂ . അതിന്റെ
പരിഹാരത്തെ കുറിച്ചു അവര്‍ ചിന്തിക്കാറില്ല . മുസ്ലിം ലീഗ് മദനി ക്ക് നീതി
ലഭ്യമാക്കണം എന്ന നിലപാട് എടുത്ത ഉടനെ മദനി യുടെ പോസ്റ്റര്‍ ഒട്ടിച്ചു
പാട്ട പിരിവിനല്ല ആദ്യം ഇറങ്ങിയത് . അതൊരു വൈകാരിക വിഷയമായി ഉയര്‍ത്തി
അപകര്‍ഷതാ ബോധത്തിന്റെ രാഷ്ട്രീയം പ്രച്ചരിപ്പിക്കുകയുമല്ല ചെയ്യുന്നത് .
മറിച്ചു ഈ വിഷയം ഉന്നയിക്കെണ്ടിടത്തോക്കെ ഉന്നയിച്ചു പ്രധാന മന്ത്രിയുടെ
വരെ ശ്രദ്ധയില്‍ വിഷയം എത്തിക്കുകയും ഈ നീതി നിഷേധത്തിന് അന്ത്യം
കുറിക്കാനുള്ള നീക്കങ്ങലുമാണ് നടത്തുന്നത് . രാജ്യത്താകമാനം ഉള്ള ഇത്തരം
വിഷയത്തെ മുഖ്യ ധാരയില്‍ കൊണ്ട് വരാനും ശ്രമിക്കുന്നു . ഇതൊക്കെ
ആരെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ട് . മദനി വിഷയം അടുത്ത തിരഞ്ഞെടുപ്പ്
വരെ ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചു നടക്കുന്നവര്‍ക്ക് മുസ്ലിം ലീഗിന്റെ
നീക്കങ്ങള്‍ തിരിച്ച്ചടിയാകുന്നുണ്ട് . അവര്‍ക്ക് വേണ്ടിയുള്ള പൊയ്
വെടികലുമായിട്ടാണ് റഹീം സാഹിബേ നിങ്ങള്‍ ഇപ്പോള്‍ വന്നിട്ടുള്ളത് എന്ന്
മറ്റാരെക്കാളും ലീഗിന് നന്നായി അറിയാം .
നിങ്ങള്‍ ലീഗിനെ
വിമര്‍ശിച്ചോളൂ ....പക്ഷെ ലീഗിനെതിരെ കുതിര കേറാനും , പേരെടുക്കാനും
ഇനിയെങ്കിലും മദനിയെ വിടൂ ..ഞങ്ങള്‍ക്ക് സഹതാപം ഉണ്ട് അത് കൊണ്ട്
പറയുന്നതാണ് . ആരോപണങ്ങള്‍ പറയുമ്പോള്‍ എന്തെങ്കിലും അടിസ്ഥാനം
വെച്ചിട്ട് പറയണം . മദനി ജയിലില്‍ പോകുമ്പോള്‍ കേരളം ഭരിക്കുന്നത് വി .എസ്
സര്‍ക്കാര്‍ , ലീഗുകാര്‍ക്കെതിരെ എന്തേലും പെറ്റി കേസ് എങ്കിലും
എടുക്കാന്‍ പറ്റുമോ എന്ന് ഇരുപത്തി നാല് മണിക്കൂറും ചികഞ്ഞു അന്വേഷിച്ചു
കൊണ്ടിരിക്കുന്ന വി. എസ് അച്ച്ചുതാന്തന്റെ സര്‍ക്കാര്‍ , കോടിയേരി
ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയുള്ള സര്‍ക്കാര്‍ , കര്‍ണ്ണാടക
ഭരിക്കുന്നത് ബി ജെ പി സര്‍ക്കാര്‍ , സ്വന്തം തടി തന്നെ ജയിലില്‍ കേറാതെ
നോക്കാന്‍ പറ്റാത്ത യെധിയുരപ്പ സര്‍ക്കാര്‍ ....എന്നിട്ടും മദനിയെ
കുടുക്കിയത് ലീഗ് !!! മദനിയെ കുടുക്കിയത് കുഞ്ഞാലിക്കുട്ടി !!!.
മുന്‍പും അങ്ങനെ തന്നെയായിരുന്നു പറഞ്ഞു കൊണ്ടേ ഇരുന്നത് ...നായനാര്‍
സര്‍ക്കാര്‍ തമിള്‍ നാട് സര്‍ക്കാരിനു മദനിയെ പിടിച്ചു കൊടുത്തപ്പോഴും
പറഞ്ഞത് അദ്ദേഹത്തെ കുടുക്കിയത് ലീഗ് !..അദ്ദേഹത്തെ കുടുക്കിയത്
കുഞ്ഞാലിക്കുട്ടി !! നിങ്ങളെ പോലുള്ളവര്‍ ഇതൊക്കെ വലിയ കാര്യമായി ഇങ്ങനെ
പറയുമ്പോഴും , അത് ഏറ്റു പിടിച്ചു സഗാക്കള്‍ നടക്കുമ്പോഴും നിങ്ങളുടെ വില
തന്നെയാണ് സ്വയം ഇടിഞ്ഞു പോകുന്നതെന്ന് നിങ്ങള്‍ സ്വയം മനസ്സിലാക്കണം .
ലീഗും , കുഞ്ഞാലിക്കുട്ടിയും പറയും പോലെയാണ് ഈ നാട്ടിലെ സഗാക്കളെ
സര്‍ക്കാരും , ബി .ജെ .പി സര്‍ക്കാരും , കരുണാനിധി സര്‍ക്കരുമൊക്കെ
നീങ്ങുന്നതെന്കില്‍ നിങ്ങള്‍ ആരാ ? ശശി ..വെറും ശശി യല്ല ..പാലാരിവട്ടം ശശി
!!.
തിരിച്ചറിവ് വൈകിയേ ഉണ്ടാകൂ എന്ന് നിര്‍ബന്ധമുള്ള സി
.പി .എമ്മിന് പതിറ്റാണ്ടുകള്‍ക്കു ശേഷം അടിസ്ഥാന പരമായി തന്നെ പുതിയൊരു
തിരിച്ചറിവുണ്ടായിരിക്കുന്നു . പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് വേണ്ടി
മാത്രമായി ക്ഷേമ സമിതിയെന്ന പേരില്‍ പുതിയ സംഘടന ഉണ്ടാക്കിയിരിക്കുന്നു സി .പി. എം. സ്വത്വ രാഷ്ട്രീയത്തെ തള്ളി കളഞ്ഞവര്‍ക്ക് ആ യാദാര്‍ത്യത്തെ അംഗീകരിക്കേണ്ടി വരുന്നു, അതവര്‍ നിഷേധിക്കുന്നുണ്ടെങ്കിലും .
ജാതിയും , ജാതി രാഷ്ട്രീയവും ഒരു സത്യമായ ഇന്ത്യന്‍ സമൂഹത്തില്‍ അതിന്റെ പേരില്‍ വലിയൊരു വിഭാഗം പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നൊരു ബോധം
ആ സമൂഹങ്ങളില്‍ ഉണ്ടാവുകയും സ്വയം ഒരു മുന്നേറ്റത്തിന് ആ സമൂഹങ്ങള്‍
തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സി .പി.എമ്മിന്റെ
വൈകിയെങ്കിലും ഇത്തരമൊരു നീക്കം. നാളെ മുസ്ലിംകള്‍ക്ക് വേണ്ടി മാത്രമായി
സി.പി .എമ്മിന്റെ ഒരു സംഘടന ഉണ്ടായാലും അതിശയിക്കേണ്ടി വരില്ല .ഇന്ത്യയിലെ ജാതി യെയും , അതിന്റെ രാഷ്ട്രീയത്തെയും വ്യാഖ്യാനി ക്കുന്നതിലും
ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്മ്യൂണിസം കേട്ടിപ്പെടുത്തുന്നതിലും കാല
കാലങ്ങളില്‍ വന്ന പരാജയം തന്നെയായിരുന്നു കമ്മ്യൂണിസ്റ്റു
പാര്‍ട്ടികള്‍ക്ക് ഒരുപാട് സാധ്യതകള്‍ ഉണ്ടായിട്ടു കൂടി അതിന്റെ വളര്‍ച്ച
രാജ്യത്ത് പടവലങ്ങ പോലെയായത്.
പൊതു ജനാധിപത്യത്തിന്റെ
മേഖലയില്‍ എല്ലാ വിഭാഗങ്ങളെയും കൂടുതല്‍ സക്രിയമാക്കുന്നതിനു വേണ്ടിയാണ്
ഇത്തരമൊരു നീക്കം എന്നാണു സി .പി. എം പറയുന്നത് . സ്വാതന്ത്ര്യം
ലഭിച്ചിട്ട് ആറര പതിറ്റാണ്ട് പിന്നിട്ടും വലിയൊരു വിഭാഗം പൊതു ധാരയില്‍
നിന്നും ഇന്നും പിന്നിലാണ്. മുസ്ലിംകള്‍ ഉള്‍പ്പെടെ പിന്നോക്ക ജന
വിഭാഗങ്ങളുടെ അവസ്ഥ വളരെ മോശമാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു
തര്‍ക്കവുമില്ല. വികസനത്തിലുള്ള അന്തരം
രാജ്യത്തെ വ്യത്യസ്ത സമൂഹങ്ങളിലും , പ്രദേശങ്ങളിലും വളരെ പ്രകടമാണ് .
പുരോഗതിയിലേക്കുള്ള പാത തേടിയുള്ള രാഷ്ട്രീയ ശ്രമങ്ങള്‍ രാജ്യത്ത് ഓരോ
സമൂഹത്തിന്റെയും, പ്രദേശത്തിന്റെയും പേരില്‍ കഴിഞ്ഞ കാലങ്ങളില്‍
ഉണ്ടായിക്കൊണ്ടിരിക്കുകയും വിജയിച്ചു കൊണ്ടിരിക്കുകയും
ചെയ്യുന്നു . ദ്രാവിഡ കക്ഷികളും , സമാജ് വാദി പാര്‍ട്ടിയും , ബി .എസ്
.പി യും ഓരോ സംസ്ഥാനത്തും ഉണ്ടായി കൊണ്ടിരിക്കുന്ന ചെറിയ ചെറിയ കക്ഷികളും
അതാണ് കാണിക്കുന്നത് . നക്സലിസം പോലും സാമുഹിക വിവേചനങ്ങളുടെ ഒരു ഉല്‍പ്പന്നമാണ് . എല്ലാ സമൂഹത്തിന്റെയും , പ്രദേശത്തിന്റെയും പുരോഗതി ഒരേ പോലെ കൊണ്ട് പോകാന്‍ പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവര്‍ക്ക് സാധിക്കാതിടത്തു നിന്നാണ് ഇത്തരം സ്വത്വ ബോധങ്ങളും മുന്നേറ്റങ്ങളും ഉണ്ടാകുന്നത് . ആ രാഷ്ട്രീയത്തെ ഇനിയും സി .പി.എം ഉള്‍ക്കൊള്ളുന്നില്ലെന്കില്‍ കാലിനടിയിലെ മണ്ണ് വീണ്ടും ഒലി ച്ചു പോകും എന്ന് സി .പി .എം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു .
എന്നാല്‍ ഈയൊരു രാഷ്ട്രീയത്തെ രാജ്യത്ത് ആദ്യമായി വളരെ ദീര്‍ഘ ദ്രിഷ്ടിയോടെ കണ്ട ഒരു മഹാനായിരുന്നു മുസ്ലിം ലീഗ് സ്ഥാപകന്‍ ഖായിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് . 1948 ഇ ല്‍ തന്നെ അദ്ദേഹം രാജ്യത്തെ മുസ്ലിം കളോടു സ്വയം സംഘടിക്കാന്‍ പറഞ്ഞു . തങ്ങളുടെ സ്വത്വത്തെ നില നിര്‍ത്തി കൊണ്ട് തന്നെ സംഘടിച്ചു രാജ്യത്തിന്റെ പൊതു ധാര യുടെ ഭാഗമാകാന്‍ അദ്ദേഹം മുസ്ലിംകളോട് ആവശ്യപ്പെട്ടപ്പോള്‍ അതിനെ വര്‍ഗീയമായ നീക്കമായാണ് അന്ന് പലരും പ്രചരിപ്പിച്ചത് . ഒരു സമൂഹത്തിന്റെ പേരില്‍ സംഘടിക്കപ്പെടുന്നത് വര്‍ഗീയവും ആ സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കാനും മാത്രമേ ഉപകരിക്കൂ എന്നുള്ള വീക്ഷണങ്ങള്‍ പല പ്രമുഖരില്‍ നിന്നും ഉണ്ടാവുകയും ദേശിയ പാര്‍ട്ടികളുടെ ഭാഗമാകാന്‍
മുസ്ലിംകളോട് ആഹ്വാനം ചെയ്യപ്പെടുകയും ചെയ്തു . എന്നാല്‍ മത വിശ്വാസം
ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന മുസ്ലിം സമൂഹത്തില്‍ അഭിമാനകരമായ അവരുടെ അസ്ഥിത്വം നില നിര്‍ത്തി കൊണ്ട് തന്നെ രാജ്യത്തിന്റെ മുഖ്യ ധാരയില്‍ ഒരു സംഘടിത ശക്തിയായി നില നിന്നാല്‍ മാത്രമേ സാമുഹിക പുരോഗതി നേടാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു ഖായിദെ മില്ലത്തിന്റെ ദര്‍ശനം. . വര്‍ഗീയമെന്നും പിന്തിരിപ്പനെന്നും വിമ ര്‍ശിച്ഛവര്‍ക്ക് മുന്നില്‍ ഒരുമിച്ചിരുന്നു കരയാനെങ്കിലും ഞങ്ങള്‍ക്കൊരു സംഘടന വേണമെന്ന് അന്ന് ഖായിദെ മില്ലത്തിനു പറയേണ്ടി വന്നു .
ഇന്ന് 2012 ഇല്‍ നില്‍ക്കുമ്പോള്‍
അന്ന് ഖായിദെ മില്ലത്തിന്റെ കാഴ്ചപ്പാട് ശരിയായിരുന്നെന്ന് മുസ്ലിം
-ദളിത് വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ തെളിയിക്കുന്നു . പിന്നോക്ക
വിഭാഗങ്ങള്‍ സ്വയം സംഘടിതരാകേണ്ട ആവശ്യകത യെ കുറിച്ചു അന്ന് അദ്ദേഹം ഉയര്‍ത്തിയ കാരണങ്ങള്‍ ഇന്ന് സി .പി . എമ്മിന് പോലും ബോധ്യപ്പെടുന്നു. അന്ന് ഖായിദെ മില്ലത്തിന്റെ വാക്കുകള്‍ ക്ക് പിന്നാലെ അണി നിരന്ന കേരളത്തിലെ മുസ്ലിംകള്‍ വിജയിച്ചൊരു രാഷ്ട്രീയ ദര്‍ശനത്തിന്റെ തെളിവായി രാജ്യത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു . മറ്റെവിടത്തെ മുസ്ലിം സമൂഹത്തെക്കാളും തങ്ങളുടെ സ്വത്വത്തെ നില
നിര്‍ത്തി കൊണ്ട് തന്നെ പൊതു ധാരയില്‍ വളരെ മുന്നില്‍ നില്‍ക്കാന്‍
കേരളത്തിലെ മുസ്ലികള്‍ക്ക് സാധിക്കുകയും ചെയ്യുന്നു.
കേരളത്തില്‍ ഒഴിച്ചു രാജ്യത്തെ മറ്റു മുസ്ലിംകളുടെ ജീവിത നിലവാരം എത്രത്തോളം പരിതാപകരമാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കാണിച്ചു തന്നു . മറ്റു ദളിത് പിന്നോക്ക വിഭാഗങ്ങളുടെയും അവസ്ഥയും വളരെ മോശമായി തുടരുന്നു . പതിറ്റാണ്ടുകളായി അവര്‍ വിശ്വാസമര്‍പ്പിച്ച ദേശിയ പാര്‍ട്ടികള്‍ , സംവിധാന ങ്ങള്‍ അവരുടെ ജീവിത സാഹചര്യത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്ന ബോധം അവരെ സ്വയം സംഘടിക്കുവാന്‍ ഇന്ന് പ്രേരിപ്പിക്കുന്നു .
മുസ്ലിം ലീഗ് വളരെ മുന്‍പ് ഉയര്‍ത്തിയ ഒരു രാഷ്ട്രീയമാണിത്. സാമൂ ഹിക പിന്നോക്കാവസ്ഥയെ അപകര്‍ഷതാ ബോധത്തിന്റെ
രാഷ്ട്രീയത്തേക്കാള്‍ രാജ്യത്തിന്റെ പൊതു ധാരയോടു ചേര്‍ന്നുള്ള
ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയത്തിലൂടെ കേരളത്തിലെങ്കിലും മുസ്ലിം
സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചു . ഇനിയെങ്കിലും സി .പി.എം പോലുള്ള പ്രസ്ഥാനങ്ങള്‍ ഇത്തരം രാഷ്ട്രീയത്തെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടേ മതിയാകൂ . ജാതിയും , മതവും ഒരു സത്യമായ ഇന്ത്യന്‍ സമൂഹത്തില്‍ അതിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പിന്നോക്ക സമൂഹങ്ങള്‍ സ്വയം സംഘടിക്കുകയും ഒരു വില പേശല്‍ ശക്തിയായി നില നില്‍ക്കുകയും ചെയ്‌താല്‍ മാത്രമേ അവരുടെ അര്‍ഹമായ അവകാശങ്ങള്‍ പരിഗണിക്കപ്പെടുക കൂടി ചെയ്യപ്പെടുകയുള്ളൂ എന്ന സ്ഥിതിവിശേഷം രാജ്യത്തുണ്ട്. മറ്റു സമൂഹങ്ങളോടുള്ള വിദ്വെഷത്തിന്റെയോ , വര്‍ഗീയമോ , ജാതീയമായോ അടിസ്ഥാനത്തിലോ അല്ല ഇത്തരം മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നത്. സാമുഹിക പുരോഗതിയും , തുല്യ നീതിക്കും വേണ്ടിയുള്ള ശ്രമങ്ങളുമാണ് കാരണങ്ങളായി വരുന്നത് . .
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വിജയം കണ്ട പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രോമോഷനില്‍ സംവരണം ഉറപ്പു വരുത്തുന്ന ബില്ലിന് അംഗീകാരം കിട്ടിയതിനു പിന്നില്‍ ബി .എസ് .പി എന്നൊരു കക്ഷി കേന്ദ്രത്തില്‍ വില പേശല്‍ ശക്തിയായി നില കൊള്ളുന്നു എന്നത് വലിയൊരു ഘടകം തന്നെയല്ലേ ? . സാമുഹിക പുരോഗതി ലക്‌ഷ്യമാക്കിയുള്ള പിന്നോക്ക ജന വിഭാഗങ്ങളുടെ നീക്കങ്ങളെയും , വിദ്വേഷത്തിന്റെ രാഷ്ട്രീയം അടിസ്ഥാനമാക്കി ഉണ്ടാകുന്ന വര്‍ഗീയമായ ശ്രമങ്ങളെയും ഒരേ കണ്ണിലൂടെ കാണുന്നത് ഇനിയെങ്കിലും സി .പി. എം അടക്കമുള്ളവര്‍ തിരുത്തെണ്ടിയിരിക്കുന്നു . ഒരു പക്ഷെ അത്തരമൊരു തിരുത്തലിന്റെ ആദ്യ പടിയാവാം പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള സംഘടനാ രൂപികരണം .
കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യം ഏറ്റെടുക്കുമ്പോഴാണ് ഒരു നേതാവ് പൂര്‍ണ്ണമാകുന്നത് . പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേരളീയ സമൂഹം, വിശിഷ്യാ മുസ്ലിം സമുദായം ഒരുപാട് ചര്‍ച്ച ചെയ്യുകയും , എവിടെയും എത്താതിരിക്കുകയും ചെയ്യുന്ന സ്ത്രീധനമെന്ന വിപത്തിനെതിരെ രംഗത്തിറങ്ങാന്‍ യുവാക്കളോട് ആഹ്വാനം ചെയ്യുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് . സ്ത്രീധനവുമായി ബന്ധപ്പെട്ടു തനിക്കുണ്ടായ വിവിധ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ട് , ഹൃദയത്തില്‍ തുളച്ചു കയറുന്ന വാക്കുകളാല്‍ അദ്ദേഹം ഫേസ് ബൂകിലെ തന്റെ പേജിലൂടെ ജനങ്ങളോട് , വിശിഷ്യാ യുവാക്കളോട് ഈ വിപത്തിനെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകായും കൂടുതല്‍ പ്രായോഗികമായ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു .
സര്‍വ്വ സമ്മതനായ പാണക്കാട് സയ്യിദു മുനവ്വറലി തങ്ങളെ പോലുള്ള നേതാക്കള്‍ ഇത്തരം അധര്‍മ്മങ്ങള്‍ ക്കെതിരെ അതി ശക്തമായി രംഗത്ത് വരുന്നത് സര്‍വ്വ സാധാരണക്കാര്‍ ഉള്‍പ്പെടെ വലിയൊരു ജന വിഭാഗത്തെ എളുപ്പത്തില്‍ സ്വാധിനിക്കാന്‍ പറ്റും എന്ന് മാത്രമല്ല മത -സാമൂഹിക സംഘടനകള്‍ കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വിഷയത്തിന് കൂടുതല്‍ അടിസ്ഥാനവും , ജനകീയതയും ഉണ്ടാകാന്‍ തങ്ങളുടെ ഈ മുന്നിട്ടിറങ്ങലിലൂടെ പറ്റിയെന്നു വരാം .
പാണക്കാട് പൂക്കോയ തങ്ങള്‍ എടുത്ത ധീരമായ നിലപാടുകളിലൂടെയാണ് മുസ്ലിം സ്ത്രീ വിദ്യഭ്യാസ രംഗം കൂടുതല്‍ വിശാലമാവുകയും , ഈ വിഷയത്തിലെ നവോത്ഥാന ചരിത്രം പുതിയ തലത്തിലേക്ക് എത്തിച്ചേര്‍ന്നതും . അത് പോലെ പാണക്കാട് കുടുംബത്തിലെ ഈ ഇളം തലമുറക്കാരന് സമുദായത്തിലെ സ്ത്രീധന വിപത്തിനെതിരെ മുന്നോട്ടു വരുന്നത് വളരെ പ്രതീക്ഷകളോടെയാണ് സമുദായ സ്നേഹികള്‍ കാണുന്നത് , മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ സമുദായത്തിലെ ഉല്‍പതിഷ്ണുക്കളായ ജനവിഭാഗം അദ്ദേഹത്തിന്‍റെ പിന്നാലെ ഉണ്ടാകും എന്നത് തീര്‍ച്ചയാണ് .
ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ കുഴിച്ചു മൂടപ്പെട്ട ഒരു സംസ്കാരത്തില്‍ നിന്ന് സ്ത്രീക്ക് വ്യക്തിത്വവും , പദവിയും നല്‍കുവാന്‍ മുഹമ്മദ് നബി (സ ) കാണിച്ചു തന്ന വിവിധ നടപടികളിലെ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ കല്യാണവുമായി ബന്ധപ്പെട്ടു ആണുങ്ങള്‍ നല്‍കേണ്ട മഹര്‍ സമ്പ്രദായം . ആ മഹര്‍ സംവിധാനം രണ്ടാം തരം ആവുകയും സ്ത്രീധനം ഒന്നാം തരമാവുകയും ചെയ്യുന്ന വൈരുധ്യത്തില്‍ നിന്ന് കേരളീയ മുസ്ലിം സമൂഹം ഇന്നും കര കയറിയിട്ടില്ല എന്നത് അത്ഭുതകരമല്ലാതെ മറ്റെന്താണ് ?
എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍ സമ്പ്രദായം മാത്രമാണ് നില കൊള്ളുന്നത് . വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള നമ്മള്‍ മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ സ്ത്രീധനം എന്ന ഈ കണ്ണീര്‍ ധനത്തിനെതിരെ അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു . സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍ തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം .
ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ് . പെണ്‍കുട്ടികള്‍ ഒരു ഭാരമാകുന്ന തരത്തിലേക്ക് അവരുടെ കല്യാണ കാര്യങ്ങള്‍ വരുമ്പോള്‍ ആ കു ടുംബങ്ങളെ ചിന്തിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കുന്നു . കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍ സമ്പാദിച്ചത് നല്‍കിയും നടത്തപ്പെടുന്ന കല്യാണങ്ങളുടെ അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന മാമാങ്കങ്ങളെയും നോക്കി പരിഹസിക്കുന്നില്ലേ ? പണമില്ലാത്തതിന്റെ പേരില്‍ മാത്രം വിവാഹ മാര്‍കെറ്റില്‍ എടുക്കാ ചരക്കുകള്‍ ആവാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ദീന രോദനം സമുദായത്തിന്റെ കാതുകളെ അസ്വതമാക്കത്തതെന്താണ് ?
സമുദായത്തിലെ പ്രമാണിമാരും, വിദ്യാ സമ്പന്നരുമായ യുവാക്കളുമാണ് ഈ വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ രംഗത്തിറങ്ങേണ്ടത് . സമുദായത്തില്‍ നിന്ന് ഈ വിപത്ത് തുടച്ചു നീക്കാന്‍ പ്രായോഗികമായി അവര്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും . നാട്ടിലെ ഒരു പ്രമാണി വളരെ ലളിതമായി കല്യാണം നടത്തുന്നത് ഒരു പാവപ്പെട്ടവന്‍ നടത്തുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ജനങ്ങളെ സ്വാധിനിക്കാന്‍ പറ്റും . വിദ്യാ സമ്പന്നര്‍ , സാമ്പത്തികമായി പക്വത എത്തിയവര്‍ തുടങ്ങിയ യുവാക്കള്‍ക്കും വലിയൊരു പങ്കു വഹിക്കാന്‍ പറ്റും .
ഒരു ഭാഗത്ത് തങ്ങളുടെ മക്കളുടെ കല്യാങ്ങള്‍ ആഡംബര പൂര്‍ണ്ണമാക്കുകയും , മറു ഭാഗത്ത് പാവപ്പെട്ടവന്റെ മകളുടെ കല്യാണത്തിനു ആയിരം രൂപ സംഭാവന കൊടുത്താല്‍ തന്റെ സാമുദായിക ബാധ്യത പൂര്‍ത്തിയായി എന്നും വിചാരിക്കുന്ന സമുദായത്തിലെ പ്രമാണി വര്‍ഗ വും , സമുദായം പോകുന്ന പോക്കിനനുസരിച്ച്ചു എല്ലാത്തിനോടും ഒരം ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കന്മാരും ഈ സമുദായത്തെ പിറകോട്ടെക്കാണ് നയിക്കുന്നത് . ഈയിടെ ഒരു യത്തീംഖാനയുടെ ഉയര്‍ന്ന സ്ഥാനത്ത് ഉള്ള ഒരാള്‍ ആ യത്തീംഖാനയിലെ ഒരു യുവതിയെ സ്ത്രീധനമോ , മറ്റോ ആവശ്യപ്പെടാതെ നല്ല ജോലിയുള്ള ഒരു യുവാവ് വളരെ ലളിതമായ ചടങ്ങുകളോടെ കല്യാണം കഴിക്കാന്‍ തയ്യാറായത് വളരെ അഭിമാനത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി . പക്ഷെ ഈ യതീംഖാന നേതാവിന്റെ മകളുടെ കല്യാണം സ്ത്രീധനം നല്‍കിയും വളരെ ആര്‍ഭാടത്തോടെ യാണ് നടത്തിയതും . ഇത്തരം വൈരുധ്യങ്ങലാണ് സമുദായത്തില്‍ പലപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് . ആരാന്റെ ചിലവിലെ പുരോഗമനം ആണ് എല്ലാവരും ഉദ്ദേശിക്കുന്നത് . ഇവിടെ പ്രസംഗങ്ങളും , എഴുത്തുകളും , ചര്‍ച്ചകളും മാത്രം നടക്കുന്നു . മാതൃകകള്‍ മാത്രം ഉണ്ടാകുന്നില്ല .
ബഹുമാനപ്പെട്ട മുനവ്വറലി തങ്ങളുടെ 'VOICE AGAINST DOWRY" പരിശ്രമങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും , പ്രാര്‍ഥനകളും നേരുന്നു .
മുനവ്വറലി തങ്ങളുടെ ലേഖനം കാണാം .
https://www.facebook.com/sayyidmunavvaralishihab?fref=ts
വിവാദ കൃഷി ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ യാതൊരു വിവാദത്തിലും പെടാതെ നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞു . പക്ഷെ , വിവാദ കൃഷിക്ക് വിത്തും തേടി അലയുന്ന നാലാമിടക്കാര്‍ ഒരൊറ്റ ദിവസം , ഒരൊറ്റ പ്രസംഗം കൊണ്ട് അദ്ദേഹത്തെ വിവാദ പുരുഷനാക്കി മാറ്റി . യു .ഡി .എഫ് ഗവണ്മെന്റിലെ പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി , ആ മുന്നണിയിലെ പ്രബല കക്ഷി യുടെ നേതാവ് "ഞങ്ങളാണ് ഭരിക്കുന്നതെന്ന് "സ്വന്തം അണികളോട് പറഞ്ഞതാണ് വലിയ പുകിലാക്കി മാറ്റിയത് . 'ഞങ്ങള്‍ ' എന്നാ വാക്കിന്റെ ഭാഷാര്‍ത്ഥവും , ആന്തരികാര്‍ത്ഥവും , രാഷ്ട്രീയര്‍ത്ഥവും, മതാര്‍ത്ഥവുമൊക്കെ കീറി മുറിച്ചു മാധ്യമങ്ങള്‍ തങ്ങളുടെ ഒരു ദിവസം പൂര്‍ത്തിയാക്കി .
ഇപ്പോഴത്തെ ഗവണ്മെന്റില്‍ മുസ്ലിം ലീഗിന്റെ സ്വാധീനത്തെ സംബന്ധിച്ച് ശത്രുക്കളും മിത്രങ്ങളും അടക്കം വിവാദങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍; ജാതി -മത -വര്‍ഗ വ്യത്യാസം ഇല്ലാതെ , കൂടുതല്‍ എളിമയോടും , കടമയോടും കൂടി വിട്ടു വീഴ്ച ചെയ്യാനും , സേവനം ചെയ്യാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്ന് വളരെ ലളിതമായ(ശരീര ഭാഷ പോലും വളരെ ലളിതമായിരുന്നു ) ഭാഷയില്‍ അണികളോട് പറഞ്ഞ ഒരു പ്രസംഗമാനു എഡിറ്റു ചെയ്തു നാലമിടക്കാര്‍ നാലാം കിട വാര്‍ത്ത സൃഷ്ട്ടിച്ച്ചത് . സുകുമാരന്‍ നായര്‍ എന്നതിലെ അവസാനത്തെ 'ര്‍' കളഞ്ഞാല്‍ എന്താകും , അത് പോലെ എഡിറ്റു ചെയ്തുണ്ടാക്കിയ ഒരു സാധനം . ഒരു മാധ്യമവും പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറായതുമില്ല .
ഇന്ത്യ വിഷന്‍ കാരന്‍ വിഷം തുപ്പിയ പാടെ തന്നെ കേരളത്തിലെ സാമുദായിക സന്തുലനത്തിന്റെ താക്കോല്‍ അരയില്‍ വെച്ചു കിടന്നുറങ്ങുന്ന വെള്ളാപ്പള്ളി -സുകുമാരന്‍ നായര്‍ 'സഹോദരങ്ങള്‍' ആ വിഷം ഏറ്റെടുക്കാന്‍ തുടങ്ങി . യു .ഡി . എ ഫിന്റെ നട്ടെല്ലായി നിന്ന് കൊണ്ട്, ചോരയും , നീരും നല്‍കി മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം തന്നെയാണ് ഇന്നത്തെ യു .ഡി .എഫു ഗവണ്മെന്റ് . ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെട്ടു ജനങ്ങളോട് നേരിട്ട് സംവദിച്ചു , തിരഞ്ഞെടുപ്പുകളില്‍ ബഹു ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയിട്ടാണ് മുസ്ലിം ലീഗ് അതിന്റെ നിര്‍ണ്ണായക സ്വാധിനം ഉണ്ടാക്കിയിട്ടുള്ളത് . അല്ലാതെ ഓടിളക്കി വന്നവരല്ല മുസ്ലിം ലീഗുകാര്‍ . ആ മുസ്ലിം ലീഗ് അല്ലാതെ , തിരഞ്ഞെടുപ്പിന്റെ തലേന്ന് വരെ സമ ദൂരവും , ശരി ദൂരവും പറയുകയും, നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ അച്ഛന്റെയും , അമ്മയുടെയും വരെ ജാതി ഒന്നായാല്‍ മാത്രം അഭിപ്രായം ഉണ്ടാക്കുകയും , ഫല പ്രഖ്യാപനം വരുമ്പോള്‍ ആര് വിജയിച്ചാലും അതിന്റെയൊക്കെ ഗര്‍ഭവും പേറി നടക്കുകയും ചെയ്യുന്ന എട്ടു കാലി മംമൂഞ്ഞുമാരായ നിങ്ങളാണോ പിന്നെ കേരളം ഭരിക്കുന്നത് ?
യു .ഡി .എഫിന്റെ കെട്ടുറപ്പിനും , വിജയത്തിനും വേണ്ടി മുസ്ലിം ലീഗ് പ്രസ്ഥാനം എത്രത്തോളം സേവനവും , ത്യാഗങ്ങളും ചെയ്യുന്നുണ്ടെന്ന് നല്ലവരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും , മുന്നണിയിലെ മറ്റു കക്ഷികള്‍ക്കും നന്നായറിയാം . അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് രാജ്യത്തെ തന്നെ അവരുടെ ഏറ്റവുംനല്ല വിശ്വസ്തരായ കൂട്ടാളിയായി ലീഗിനെ കാണുന്നതും , ബഹുമാനിക്കുന്നതും . ഇതൊന്നും ഇപ്പോള്‍ ലീഗിന്റെ നെഞ്ഞത്ത് കയറാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്ന , ലീഗിന്റെ തോളിലേറി കോഴിക്കോട് നിന്ന് സി .എം .ഇബ്രാഹിനെ തറ പറ്റിച്ചു എം .പി ആവുകയും , കൊടുവള്ളിയില്‍ മത്സരിക്കാന്‍ പോവുകയും ചെയ്ത മുരളീധരനു ഓര്‍മ്മ കാണില്ല . ഒരു കൊല്ലത്തിനിടയില്‍ നാലഞ്ചു പാര്‍ട്ടികള്‍ കയറി ഇറങ്ങേണ്ടി വരികയും , ഒടുവില്‍ രണ്ടണ മെമ്പര്‍ഷിപ്പിന് വേണ്ടി കാലു പിടിക്കേണ്ടി വരികയും ചെയ്തപ്പോ ആ നല്ല കാലമൊക്കെ മറന്നു കാണും . ലീഗിനെ നോവിപ്പിക്കാന്‍ വല്ലാതെ ശ്രമിക്കുന്ന സാക്ഷാല്‍ മുരളീധരന്‍ തന്നെ നാളെ യു .ഡി .എഫിന്റെ സ്ഥാനര്‍ത്തിയായി മലപ്പുറം മണ്ഡലത്തിലേക്ക് തന്നെ വന്നാലും ചോരയും ,നീരും നല്‍കി പ്രവര്‍ത്തിക്കാനും വിജയിപ്പിക്കാനും ലീഗിന്റെ അണികള്‍ തന്നെ മുന്‍പന്തിയില്‍ ഉണ്ടാകും . കാരണം അത് ബാഫഖി തങ്ങളും , ഇന്ദിരാഗാന്ധിയും ഉണ്ടാക്കിയ വിശ്വസ്തമായ് ഒരു കരാറാണ് .
സത്യത്തില്‍ സംഗപരിവാരിന്റെ അജെണ്ടകള്‍ക്ക് കേരളീയന്തരീക്ഷം പാകപ്പെടുത്തി കൊടുക്കുന്ന പണിയാണ് കുറെ നാളുകലായിട്ടു സുകുമാരന്‍ നായരും , വെള്ളാപ്പള്ളിയും , ചില മാധ്യമ പ്രവര്‍ത്തകരും ചെയ്തു കൊണ്ടിരിക്കുന്നത് . നിര്‍ഭാഗ്യവശാല്‍ സി .പി. എം പോലും ആ കെണിയില്‍ വീഴുന്നു . ഇല്ലാത്ത ഒരു ന്യൂനപക്ഷ ഭീതി ഉണ്ടാക്കാനാണ് ഇവിടെ മനപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകുന്നത് . കേരളത്തിലെ വിദ്യാഭ്യാസ , തൊഴില്‍ , സാമ്പത്തിക മേഖലകളിലെ എന്തെങ്കിലും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഇവിടെ ന്യൂനപക്ഷ -ഭൂരിപക്ഷ സന്തുലനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത് ?. രണ്ടു സമുദായത്തിന്ടയില്‍; സംശയങ്ങള്‍ ജനിപ്പിക്കാന്‍ മാത്രം ഉതകുന്ന കുറെ പുകമറ കള്‍ മാത്രം . നാട്ടിലെ സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാ സംഗടനകളും ഒറ്റക്കെട്ടായി പറയുന്ന മദ്യ വിപത്തിനെ സംബന്ധിച്ചു ലീഗ് പറയുമ്പോഴേക്കു മദ്യത്തിന് പോലും ജാതിയും , മതവും ഉണ്ടാക്കപ്പെടുന്ന ജാതീയ വേലകള്‍ !!.
മുസ്ലിം ലീഗിനെയും , അതിന്റെ പ്രവര്‍ത്തനങ്ങളെയും , മന്ത്രിമാരെയും ജനാധിപത്യ പ്രക്രിയയില്‍ ആര്‍ക്കും മാന്യമായി വിമര്‍ശിക്കാനുള്ളഅവകാശം ഉണ്ട് . എന്നാല്‍ അതാണോ നടക്കുന്നത് ? മുസ്ലിംകള്‍ എന്തൊക്കെയോ അനര്‍ഹമായി കൊണ്ട് പോകുന്നു എന്ന വികാരം ഹിന്ദു സഹോദരങ്ങളില്‍ ഉണ്ടാക്കാനുള്ള പ്രചാരണമാണ് മന പൂര്‍വം നടക്കുന്നത് . ഒരു വ്യക്തമായ കണക്കിന്റെ അടിസ്ഥാനത്തിലുമല്ല ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതെന്നതാണ് രസകരം . അങ്ങനെ മുസ്ലിംകള്‍ക്ക് മാത്രമായി സര്‍ക്കാരില്‍ നിന്ന് കൊണ്ട് പോയി വെക്കാന്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ ഒരു പെട്ടിയും ഇല്ല എന്ന് മാത്രമല്ല , അങ്ങനെ കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്ന കാലത്ത് ഈ പ്രസ്ഥാനത്തിന്റെ പേര് മുസ്ലിം ലീഗ് എന്നുമായിരിക്കില്ല . ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുസ്ലിം ലീഗിന്റെ നിലപാട് സുവ്യക്തമാണ് . മുസ്ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , മറ്റു സമുദായത്തിന്റെ അവകാശങ്ങളില്‍ കൈ കടത്താന്‍ വരികയുമില്ല .
മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നേത്രത്വത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ മാത്രം സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ചു മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വപനം പോലും കാണാന്‍ പറ്റാത്ത തരത്തിലുള്ള കോടിക്കണക്കിനു രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്നുണ്ട് . ഒരു ക്യാമറയും , സ്കൂപ്പും , ബ്രെയ്കിംഗ് ന്യൂസും അങ്ങോട്ടേക്ക് തിരിയില്ല എന്ന് ഞങ്ങള്‍ക്കറിയാം . അതിനു വേണ്ടിയുമല്ല അത്തരം പ്രവര്‍ത്തങ്ങളും . കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തു സമൂഹ വിവാഹം നടന്നത് . കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെ ജുകള്‍ കേന്ദ്രികരിച്ച്ചു സി .എച്ചു .സെന്റര്‍ നേത്രത്വത്തില്‍ നടക്കുന്ന രോഗികള്‍ക്കും , കുടുംബത്തിനും നല്‍കുന്ന സോജന്യ മരുന്ന് , ഭക്ഷണ വിതരണം ,സൌജന്യ ഡയാലിസിസ് , ഹൃദയശസ്ത്രക്രിയകള്‍ , നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് കൂരയെകിയ ' ബൈത് രഹമ' പോലുള്ള ഭവന പദ്ദതികള്‍ ,തുടങ്ങി നടക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തങ്ങളിലെ ഉപഭോക്താക്കളുടെ ജാതി തിരിച്ചുള്ള കണക്കെടുത്തു ഒരു സ്കൂപ്പ് വാര്‍ത്ത ഉണ്ടാക്കാന്‍ ലീഗിന്റെ ഒരു റാന്തല്‍ ഇറച്ചിക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന ഏതെന്കിലും മാധ്യമ പ്രവര്‍ത്തകന്‍ തയ്യാറുണ്ടോ ? അപ്പോഴറിയാം ജാതി -മത ചിന്തകള്‍ക്കതീതമായി ലീഗ് ചെയ്യുന്ന സേവനങ്ങളുടെ കണക്കും , ലീഗ് പുലര്‍ത്തുന്ന സാമുദായിക സന്തുലനവും. .
വീണ്ടും അബ്ദുല്‍ നാസര്‍ മദനി മനുഷ്യാവകാശ ലംഖനത്തിന്റെ നിറഞ്ഞ രൂപമായി നമുക്ക് മുന്നില്‍ നിസ്സഹായതയോടെ നില്‍ക്കുമ്പോള്‍ നമ്മുടെ നിസ്സംഗത നമ്മെ തന്നെ കൊഞ്ഞനം കുത്താത്തത് എന്ത് കൊണ്ടാണ് ? അദ്ദേഹം മരിക്കാനാണോ നമ്മള്‍ കാത്തിരിക്കുന്നത് മനുഷ്യാവകാശത്തെ കുറിച്ചു പ്രസംഗിക്കാന്‍ ?, ന്യൂസ് ഹവറില്‍ ചര്‍ച്ച നടത്താന്‍ ? എസ് .എം . എസ് പോളില്‍ വോട്ടിടാന്‍ ? ഫേസ് ബുക്കിലെ വാളില്‍ കണ്ണീര്‍ പൊഴിക്കാന്‍ ?
അബ്ദുല്‍ നാസര്‍ മദനി ഉയര്‍ത്തിയ രാഷ്ട്രീയത്തോടും , അതിന്റെ വഴികളോടും ഒരു യോജിപ്പുമില്ല , ഇന്ത്യന്‍ മുസ്ലിംകളുടെ രക്ഷക്ക് അതൊരു പരാജയപ്പെട്ട രാഷ്ട്രീയമാണെന്ന് വിലയിരുത്താന്‍ അദ്ദേഹം തന്നെ വലിയൊരു ഉദാഹരണമാണ് . മുസ്ലിംകളുടെ മേല്‍ തീവ്രവാദ പട്ടം ചാര്‍ത്താന്‍ വെമ്പല്‍ കൊണ്ട് നടന്നവര്‍ക്ക് മുന്നില്‍ ' വലിയ തീവ്രവാദ ' ചായ ഉണ്ടാക്കി സ്വയം കുഴിയില്‍ പോയി വീഴാനേ ആ രാഷ്ട്രീയ ധാര ഉപകാരപ്പെട്ടിട്ടുള്ളൂ എന്നതില്‍ കവിഞ്ഞു മുസ്ലിംകള്‍ക്കോ , പൊതു സമൂഹത്തിനോ ആ രാഷ്ട്രീയ ധാര കൊണ്ട് ഒരു ഗുണവും ലഭിച്ചിട്ടില്ല . ഓരോ തിരഞ്ഞെടുപ്പ് കാലത്തും പുതിയ 'ഗാന്ധിജിയായും' , 'സഹതാപ തരംഗ'മായും, 'തീവ്രവാദി' യായും ബഹളം നിറഞ്ഞ ഒരു വിഷയം മാത്രമായിരുന്നു മദനി .
പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദഹത്തിന്റെ വ്യക്തിത്വത്തിലെ പരിമിതികളും , പ്രശ്നങ്ങളെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യ കഴിവും യദാര്‍ത്വത്തില്‍ അദ്ദേഹത്തിനു വിനയാവുകയും മറ്റുള്ളവര്‍ പരമാവധി അവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുക്കുകയും ചെയ്തു .
ആരായാലും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്കെതിരായി പ്രവര്‍ത്തിച്ചെന്കില്‍ ശിക്ഷിക്കപെടുക തന്നെ വേണം . ഒരുപാട് വിരോധാഭാസങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഒരു കേസിലെ കുറ്റാരോപിതന്‍ മാത്രമാണ് അദ്ദേഹം ഇപ്പോള്‍. വിചാരണ തടവുകാരനായി , വിദഗ്ധ ചികില്‍സ പോലും നേരാം വണ്ണം ലഭിക്കാതെ ഇനിയും എത്ര വര്‍ഷങ്ങള്‍ അദ്ദേഹം ജയില്‍വാസം തുടരേണ്ടി വരും ...? ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നു . പ്രധാനമായും വലതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു , ഇപ്പോള്‍ ഇടതു കണ്ണിന്റെ കാഴ്ച കൂടി നശിക്കുന്നതിലേക്ക് അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ മോശമായിരിക്കുന്നു എന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചവര്‍ വ്യക്തമാക്കുന്നു . ആരോപിക്കപ്പെടുന്ന കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ കാലാവധി വിചാരണ തടവുകാരനായിട്ടു തന്നെ അനുഭവിക്കേണ്ടി വരുന്ന ദുരന്തത്തെ നമ്മള്‍ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ?
കഴിഞ്ഞ കാല അനുഭവങ്ങള്‍ വളരെ ദുഖകരമായിരുന്നല്ലോ . ഒരു മനുഷ്യ ജീവിതത്തിന്റെ യുവത്വം തുളുമ്പിയ പത്തു വര്‍ഷം ഇത് പോലെ വിചാരണ തടവുകാരനായി ജയിലറകളില്‍ ഹോമിക്കേണ്ടി വന്നു . ഒടുവില്‍ നിരപരാധി എന്ന് പറഞ്ഞു വിട്ടയക്കുമ്പോള്‍ നമ്മള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തി പിടിക്കുന്ന മൌലികാവകാശങ്ങളുടെ പരിശുദ്ധി തകര്‍ന്നടിഞ്ഞു പോയി .
തീവ്രവാദി പട്ടം ചാര്‍ത്തി കൊടുത്താല്‍ , അത്തരം പ്രചാരണത്തില്‍ കുടുങ്ങി ജയില്‍ വാസം അനുഭവിക്കേണ്ടി വന്നാല്‍ , വേറെന്ത് പീഡനം സഹിക്കേണ്ടി വന്നാലും അതൊക്കെ അവനു വേണ്ടതാണ് , അനുഭവിക്കെണ്ടതാണ് എന്ന പൊതു ബോധം അറിഞ്ഞോ , അറിയാതെയോ കേരളീയ സമൂഹത്തിലും വേരൂന്നി കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണം തന്നെയാണ് ഇപ്പോള്‍ മദനി വിഷയത്തില്‍ കാണുന്ന നിസ്സംഗത . ആ നിസ്സംഗത അദ്ദേഹത്തെ , അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെ മാറി , മാറി ഉപയോഗിച്ചവരെ പോലും ആഴത്തില്‍ ബാ ധിച്ചിരിക്കുന്നു . പൊതു ധാരയില്‍ ആദ്യ കാലത്ത് രൂക്ഷമായ പ്രസംഗങ്ങളിലൂടെ (പിന്നീട് അദ്ദേഹം തന്നെ തള്ളിപ്പറഞ്ഞ) ഉണ്ടാക്കിയ, മോശം ' ഇമേജ് ' ഈ നിസ്സംഗതയെ സ്വാധിനിച്ചിട്ടുണ്ട് എന്നതും ഒരു യാദാര്‍ത്യമാണ് . ന്യൂനപക്ഷ രാഷ്ട്രീയം പൊതു ധാര യെ വിശ്വസത്തിലെടുത്തിട്ടു വേണം മുന്നോട്ടു പോകാന്‍ എന്ന ഒരു പാo വും ഇതോടൊപ്പം വായിക്കപ്പെടെണ്ടതുണ്ട് .
വിചാരണ തടവുകാരനായി പത്തു വര്‍ഷം , അതും തന്റെ നിറഞ്ഞ യൗവ്വനത്തില്‍ . ഒടുവില്‍ നിരപരാധി എന്ന വിധി വരുമ്പോഴേക്കും ഒരു വ്യക്തി ജീവിതത്തിലെ നല്ലൊരു കാലം പൂര്‍ത്തിയായിരുന്നു . പത്തു വര്‍ഷം അന്യായമായി തടവിലിടാന്‍ വ്യവസ്ഥിതി ഉള്ള നാട്ടില്‍ ഒരു വ്യക്തിക്ക് നഷ്ടപ്പെട്ടു പോയ ഒരു കാലത്തിനു പകരം നഷ്ട പരിഹാരം നല്‍കാന്‍ ഒന്നുമുണ്ടായിരുന്നില്ല , ഒരു കടലാസ്സു മിടായി പോലും . തീവ്രവാദി എന്ന പേരില്‍ കേവലം പതിനാലു ദിവസം അന്യായമായി തടവില്‍ കിടക്കേണ്ടി വന്ന ഡോക്ടര്‍ ഹനീഫിനോട് ആസ്ട്രേലിയന്‍ പ്രധാനമന്തി തന്നെ മാപ്പ് പറഞ്ഞ അനുഭവങ്ങള്‍ ഈ ലോകത്തുണ്ട് . ചാര കേസിന്റെ പേരില്‍ 'വ്യക്തിത്വം' വ്യഭിജരിക്കപ്പെടുകയും ,
പിന്നീട് നിരപരാധി എന്ന് ഭോദ്യപ്പെടുകയും ചെയ്യപ്പെട്ട തമ്പി നാരായണും ,
അദ്ദേഹത്തിന് നഷ്ട പരിഹാരം നല്‍കേണ്ടതുണ്ടെന്ന അടുത്തുണ്ടായ കോടതി വിധിയുമൊക്കെ എല്ലാ തരത്തിലും ഉണ്ടാകുന്ന അന്യായമായ പീഡനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന നമ്മുടെ സമീപനങ്ങളെ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ് .
നഷ്ടപ്പെട്ടത് ആ കുടുംബത്തിനായിരുന്നു , ഒരു മകനെ , പിതാവിനെ , ഭര്‍ത്താവിനെ. ഏത് അളവ് കോല്‍ വെച്ചാണ് ആ നഷ്ടങ്ങളെ നമുക്ക് തിട്ടപ്പെടുത്താന്‍ പറ്റുക ? ഇതേ ദുരന്തം തന്നെ ഈ കേസിലും ആവര്‍ത്തിക്കപെടുമോ എന്ന ആശങ്ക ഉയര്‍ന്നു വരുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത് ?
2006 ല്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം കേരള പോലീസിന്റെ സുരക്ഷയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം , കുടകില്‍ പോയി ബംഗളുരു സ്ഫോടനത്തിനു പദ്ധതി ഇട്ടു എന്ന് തുടങ്ങി പിന്നീടങ്ങോട്ടുള്ള യുക്തിക്ക് പോലും നിരക്കാത്ത ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം ഇപ്പോള്‍ ജയില്‍ വാസം അനുഭവിക്കുന്നത് . തെഹല്‍ക ഈ കേസിലെ ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു കൊണ്ട് വന്നപ്പോള്‍ അതിനു നേത്രത്വം നല്‍കിയ മാധ്യമ പ്രവര്‍ത്തക ഷാഹിനയും തീവ്രവാദി ആയി . ഒരു തീവ്രവാദി പട്ടം എങ്ങനെയാ ഉണ്ടാക്കപ്പെടുന്നത് എന്ന് ഷാഹിന ഈ കേസിന്റെ പിറകില്‍ പോയപ്പോള്‍ ഉണ്ടായ തന്റെ അനുഭവത്തിലൂടെ പിന്നീട് വ്യക്തമാക്കി .
അദ്ദേഹത്തിന്‍റെ രാഷ്ട്രീയവും , ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളുടെ മെരിറ്റും , ഡി മേരിട്ടിനുമപ്പുറത്തു ഒരു മനുഷ്യാവകാശ പ്രശ്നമായി അദ്ദേഹംനമ്മുടെ മുന്നില്‍ നില്‍ക്കുന്നുന്ടെന്ന സത്യത്തിന് മുന്നില്‍ നമുക്ക് കണ്ണടക്കാന്‍ സാധിക്കില്ല . അദ്ദേഹം നിരപരാധി ആയിരിക്കാം , അല്ലാതിരിക്കാം . പക്ഷെ ജാമ്യം പോലും നല്‍കാതെ , ചികില്‍സക്ക് പോലും അവസരം കൊടുക്കാതെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത് , അതും പത്തു വര്‍ഷം ഇത് പോലെ പീഡിപ്പിച്ച് നിരപരാധി എന്ന് പറഞ്ഞു വിട്ടയച്ച ഒരാളെ , ഇയാള്‍ക്ക് മാത്രം ഇങ്ങനെ വിധി ഉണ്ടാകുന്നത് എങ്ങനെ ? ഉണ്ടാകപ്പെടുന്നത് എങ്ങനെ ? പൊതു സമൂഹത്തിന്റെ നീതി ബോധത്തിനു നേരെ ഉയരുന്ന ഈ ചോദ്യത്തിന് ഉത്തരം ഉണ്ടായേ മതിയാവൂ .
പണ്ടൊക്കെ മാനസിക രോഗികള്‍ , നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ പിരാന്തന്മാര്‍ , ഇവരുടെ പ്രധാന പരിപാടി വഴിയെ പോകുന്നവരെ കല്ലെറിയുക , ചീത്ത വിളിക്കുക , ഏകാന്തതയില്‍ മൌനമായി ഇരിക്കുക , പിച്ചും പേയും പറയുക... ഇമ്മാതിരി വിവിധ കലാ പരിപാടികള്‍ ആയിരുന്നു.
ഇങ്ങനെ കലാ പരിപാടികളുടെ എണ്ണം കൂടുമ്പോള്‍ കുടുംബക്കാരോ , നാട്ടുകാരോ കൂട്ടി മാനസിക രോഗാശുപത്രിയിലേക്ക് കൊണ്ട് പോകും . ഡോക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഷോക്ക് വേണ്ടവര്‍ക്ക് ഷോക്ക് കൊടുക്കും , മരുന്നില്‍ രോഗം മാറുന്നവര്‍ക്ക് മരുന്ന് കൊടുക്കും ,പൂട്ടിയിടെണ്ടവരെ പൂട്ടിയിടും.
പക്ഷെ കാലമൊക്കെ മാറിയില്ലേ, കുണ്ടി ന്നൊക്കെ പറഞ്ഞാല്‍ വലിയ ന്യൂ ജെനറേഷന്‍ ആകുന്ന കാലമാണ് . ആ കാലത്ത് ചില മാനസിക രോഗികള്‍ ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ നമുക്കാണോ മാനസിക രോഗമെന്ന് തോന്നി പോവും.
ശനിയാഴ്ച ബംഗ്ലൂരിലെ ഐ.സ്.ആര്‍.ഒ ആസ്ഥാനത്ത് വ്യാജ ഐ .ഡി കാര്‍ഡ് ഉണ്ടാക്കി കടക്കാന്‍ ശ്രമിച്ച മലയാളി സ്ത്രീ അഹമ്മദാബാദില്‍ സ്ഥിരതാമസമാക്കിയ കൊല്ലം സ്വദേശി ബ്യൂള .എം.സാം (41) മാനസിക രോഗിയാണേത്രേ , മുന്‍പ് ലെറ്റര്‍ ബോംബുണ്ടാക്കി പിടിയിലായ രാജീവ് ശര്‍മ്മയെ കുറിച്ചും നമ്മള്‍ കേട്ടത് ഇതേ രോഗം തന്നെയാണ്. ഇത് പോലെ കുറേ ന്യൂ ജെനറേഷന്‍ മനോരോഗികള്‍ ഈ അടുത്തായി നാട്ടില്‍ ഇറങ്ങിയിട്ടുണ്ട്. ഹോസ്പിറ്റലില്‍ കൊണ്ട് പോയി ചികില്‍സിക്കാന്‍ ബന്ധുക്കളോ , നാട്ടുകാരോ ഇല്ലാത്ത പാവം മനോരോഗികള്‍ .
ഇവര്‍ക്ക് മനോരോഗം വന്നാല്‍ ബോംബുണ്ടാക്കും, വിമാനത്തിലും , റെയില്‍ പാളത്തിലും കൊണ്ട് പോയി വെക്കും , രാജ്യത്തെ പ്രധാന നേതാക്കള്‍ക്ക് ഭീഷണി മെയില്‍ അയക്കും , ബംഗ്ലൂര്‍ എന്ന മഹാ നഗരത്തിലെ മറ്റെവിടെയും പോകാതെ തന്ത്രപ്രധാനമായ ഐ.സ്.ആര്‍.ഒ യിലേക്ക് തന്നെകടന്നു ചെല്ലും.എട്ടും പൊട്ടും തിരിയാത്ത'കുടുംബത്തില്‍ പിറന്ന' മനോരോഗികളുടെ ഓരോ കൃസൃതിത്തരങ്ങള് !!!
പക്ഷെ ഇവന്മാരൊക്കെ ഇങ്ങനെ 'കൃസൃതി' കാട്ടാന്‍ പോവുമ്പോ 'മാധ്യമങ്ങളെ' യും , കവര്‍ സ്റ്റോറി എഴുതാന്‍ പേനയും പിടിച്ചിരിക്കുകയും , ബ്രെയ്കിംഗ് ന്യൂസ് പറയാന്‍ വാ പോളിച്ചിരിക്കുകയും ചെയ്യുന്ന നമ്മുടെ 'മാധ്യമ' തമ്പുരാക്കന്മാരെയും ഓര്‍ക്കാതെ പോവുന്നത് ശരിക്കും തെമ്മാടിത്തരം തന്നെയാണ്. ദുഷ്ടന്മാര്‍ !!
ഇങ്ങനെ ക്രുസൃതിത്തരങ്ങള്‍ ഒപ്പിക്കാന്‍ തന്നെ പോവുമ്പോള്‍ എന്തൊക്കെ ചെയ്യാം.ആണുങ്ങള്‍ ആണെങ്കില്‍ ഒന്ന് താടി വെക്കാം , പറ്റുമെങ്കില്‍ പോകുന്ന വാഹനത്തിനു അറബിയിലെ വല്ല സ്റ്റിക്കര്‍ പതിക്കാം , എന്തേലും ജിഹാദി പേര് വെച്ചു ഇ മെയില്‍ അയക്കാം . ചുരുങ്ങിയ പക്ഷം അവസാനം 786 വരുന്ന ഏതെന്കിലും നമ്പരിലേക്ക് ഫോണ്‍ എങ്കിലും ചെയ്യാമായിരുന്നു. പെണ്‍ ആണെങ്കില്‍ ഒരു ഷാള്‍ എങ്കിലും കഴുത്തില്‍ ഇട്ടു പോവാമായിരുന്നില്ലേ ....
നാല്
പേജ് വാര്‍ത്ത , ഒരു മാസം നില്‍ക്കുന്ന അന്വേഷണ പരമ്പര , എന്തൊക്കെ
ചെയ്യാമായിരുന്ന വാര്‍ത്തകളാ അവസാന പേജിന്റെ മൂലയ്ക്ക് ഇപ്പോള്‍
കൊടുക്കേണ്ടി വന്നത്. മനോരോഗികള്‍ , ഇവര്‍ ദുഷ്ടന്മാര്‍ , കാല മാടന്മാര്‍. ഛെ .ഛെ എല്ലാം കളഞ്ഞു. ................................................................................................................................................
വാര്‍ത്താ അവലോകനം
മൂക്ക് പൊടി ജിഹാദ്
കാസര്‍ഗോട് . കാസര്‍ഗോട്ടെ കാദര്‍ച്ച കാഞ്ഞങ്ങാട് ടൌണില്‍ വെച്ച് ഈയിടെ പതിവില്‍ കവിഞ്ഞു തുമ്മിയത് തീര്‍ത്തും ഗൂഡ ലക്ഷ്യത്തോടെ തന്നെയാണെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കടപ്പുറം സ്വദേശിയായ ഇദ്ദേഹം കപ്പലിലോ , ബോട്ടിലോ എത്തിയ വിദേശ തീവ്രവാദികളെ കയ്യില്‍ നിന്നും കരസ്ഥമാക്കിയ പ്രത്വേഗ മൂക്ക് പൊടി ഇട്ടാണ് തുമ്മിയതെന്നു സംശയിക്കുന്നതായി മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു . രോഗം പരത്തുന്ന അണുക്കള്‍ അടങ്ങിയ ഈ മൂക്ക് പൊടീ ഇട്ടു അന്യ മതസ്തര്‍ക്കിടയില്‍ പോയി തുമ്മി അവര്‍ക്കൊക്കെ അണു ബാധ ഉണ്ടാക്കി രാജ്യത്തെ അസ്വസ്തമാക്കലായിരുന്നു ഇദ്ദേഹത്തിന്റെ ലക്‌ഷ്യമെന്നു പ്രശസ്ത രാഷ്ട്രീയ നേതാവ് നരേന്ദ്രന്‍ വ്യക്തമാക്കി . ഈ 'മൂക്ക് പൊടീ' ജിഹാദി നെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
സുഗന്ധം പരത്തുന്ന മൂക്ക് പൊടി കൌതുകമാകുന്നു
കോട്ടയം . കോട്ടയത്ത് സുഗന്ധം പരത്തുന്ന മൂക്ക് പൊടി കൌതുകമാകുന്നു . ഇ മൂക്ക് പൊടി ഉപയോഗിച്ചു തുമ്മുമ്പോള്‍ ചുറ്റും സുഗന്ധം
പരക്കുന്നുവേത്രേ . ഈ മൂക്ക് പൊടി ഇട്ടു ആള്‍ക്കാര്‍ക്കിടയില്‍ വെച്ചു തുമ്മിയാല്‍ നല്ല സുഗന്ധം ഉണ്ടാക്കുന്നു എന്ന് മാത്രമല്ല , അന്തരീക്ഷത്തിലെ പല അണു ക്കളെയും തുടച്ചു മാറ്റാനും ഇത് ഉപകരിക്കുന്നു എന്ന് മാധ്യമങ്ങള്‍ 'റിപ്പോര്‍ട്ട്' ചെയ്തു . കുട്ടികള്‍ക്കും , മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന , അണു വിമുക്തമായ വിദേശ നിര്‍മ്മിതമായ ഈ മൂക്ക് പൊടി യുടെ ഒരു യുനിറ്റ് കേരളത്തില്‍ സ്ഥാപിക്കുകകയാണെങ്കില്‍ അത് രാജ്യത്തിന് മുതല്‍ കൂട്ടാകുമെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .
( പട്ടാള വേഷവുമായി ബന്ധപ്പെട്ടുള്ള
വിവാദങ്ങളുമായി ഈ മൂക്ക് പൊടിക്ക് എന്തേലും ബന്ധം തോന്നുന്നുവെങ്കില്‍ അത് തീര്‍ത്തും യാദ്രിശ്ചികമാണ് )
.
കുറെ നാളുകളായി കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന 'വി .എസ് അച്ചുതാനന്ദന്‍' നാടകത്തിന്റെ പുതിയ എപ്പിസോട് 'കൂടം കുളം' മാധ്യമങ്ങളുടെയും , വി .എസ് ഫാന്‍സിന്റെയും നേത്രത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു . ടി .പി .വധത്തിനു ശേഷം പാര്‍ട്ടിക്കെതിരെ എന്തേലും നിലപാട് എടുത്തിട്ടോ ,
അല്ലാതെയോ , 'ജനകീയന്‍ ' പബ്ലിസിട്ടി കിട്ടാന്‍ ഒന്നും കിട്ടാതിരിക്കുംബോഴാണ് കൂടം കുളം കിട്ടിയത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ യുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പതിവ് 'വിവാദ ശൈലിയില്‍' ആണവ നിലയത്തെ കുറിച്ചു കുറെ ഡയലോഗുകള്‍ തട്ടി വിട്ടു അങ്ങനെ കൂടം കുളം യാത്ര കേരള -തമിഴ്നാട് അതിര്‍ത്തിയായ കളിയാക്കിവിള യാത്രയായി അവസാനിപ്പിച്ചു.
ഡയലോഗുകള്‍ കേട്ടാല്‍ തോന്നും സി .പി .എം കഴിഞ്ഞ മാസം അനുമതി കൊടുത്തത് തൊട്ടാണ് തമിഴ നാട്ടില്‍ കൂടം കുളത്ത് ആണവ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്ന്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചു വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയി ഇപ്പോള്‍ നിലയം കമ്മീഷന്‍ ചെയ്യേണ്ട സാഹചര്യമായിട്ടുണ്ട് . അതിനിടയില്‍ വി .എസ് അഞ്ചു വര്ഷം മുഖ്യ മന്ത്രിയും ആയി , അപ്പോഴും കേരളം തമിഴ് നാടിന്‍റെ അയല്‍ സംസ്ഥാനമായിരുന്നു. ആണവ നിലയത്തെ കുറിച്ചുള്ള ആശങ്കകളും ആകുലതകളും ഇന്നത്തെ പോലെ അന്നും ഉണ്ട് . അപ്പോഴൊക്കെ വി .എസ് . എവിടെ ആയിരുന്നു ? അന്നൊക്കെ വി എസിന് വേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു പബ്ലിസിട്ടിക്കു വേണ്ടി , ഇന്ന് ആണവ നിലയം , നാളെ വേറെ ഒന്ന് .
വിവാദങ്ങള്‍ ഉണ്ടാക്കി സ്വന്തം പാര്‍ട്ടിയിലെ എതിര്‍ ചേരിയെ അടിക്കാന്‍ കിട്ടുന്ന വടിയെല്ലാം ഉപയോഗിച്ചു താന്‍ മാത്രം മിഷിഹാ യും , ബാക്കിയുള്ളവരൊക്കെ , കപട കമമൂനിസ്ടുകളും എന്ന് വരുത്തി തീര്‍ക്കാനുള്ള പരിശ്രമത്തിന്റെ പുതിയൊരു ഭാഗം . താന്‍ എന്നഭാവം ആവാഹിച്ചിട്ടുള്ള പ്രവര്‍ത്തന രീതി . അത് കൊണ്ടാണ് ഇപ്പോഴും മെട്രോ തറകല്ലിടുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാനും , പി .സി . ജോര്‍ജിന്റെ മകന്റെ പാറ മട അന്വേഷിച്ചു ഒറ്റയ്ക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതും. അല്ലാതെ ഭാവി കാലത്തെ കണ്ടു കൊണ്ടിട്ടുള്ള എന്ത് രാഷ്ട്രീയ , വികസന , പദ്ദതിയാണ് വി .എസി ന്റെ കയ്യിലുള്ളത് ? .
മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ് സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ ഇദ്ദേഹം തന്റെ വ്യക്തിപരമായ പുബ്ലിസിട്ടിക്കു വേണ്ടി നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നില്ല .
2001 ഇല വി . എസ് പ്രതിപക്ഷ നേതാവായത് തൊട്ടാണ് ഇദ്ദേഹത്തിന്റെ ഈ നാടകങ്ങള്‍ക്ക് വലിയൊരളവില്‍ മാധ്യമ ശ്രദ്ധയും ,അംഗീകാരവും കിട്ടുന്നത് . അതെ കാലത്ത് ദ്രിശ്യ വാര്‍ത്ത മാധ്യമങ്ങളുടെ പ്രവേശനവും, സി .പി . എം ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ യു.ഡി .എഫ് സ്വീകരിച്ച തെറ്റായ സമീപനവും ഈ ഒരു പ്രതീതി ഉണ്ടാക്കുന്നതില്‍ വലിയൊരളവു പങ്കു വഹിച്ചു . അത് വരെ പത്രം വായിച്ചു രാഷ്ട്രീയ കാര്യങ്ങള്‍ വിലയിരുത്തിയ മലയാളി പിന്നീട് എല്ലാം നേരിട്ട് ലൈവ് ആയി കാണാന്‍ തുടങ്ങി. അന്നത്തെ ഭരണത്തിനു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ , വിവാദങ്ങള്‍ ബ്രേകിംഗ് ന്യൂസ് ആയി കൊടുക്കാന്‍ നെട്ടോട്ടമോടിയിരുന്ന മാധ്യമ പ്രവര്‍ത്തകരും , അതൊക്കെ കാണാന്‍ ആകാംഷയോടെ കാത്തിരുന്ന മലയാളി പ്രേക്ഷകര്‍ക്കും മുന്നില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി .എസ് നിറഞ്ഞു നിന്നു . വി .എസ് ' അഭിനയിച്ച ' എ .ഡി .ബി വായ്പയും ,ലാവ്ലിനും , കിളിയൂരും , കവിയൂരും , ഐസ് ക്രീമും ഒക്കെ 'നിറഞ്ഞ സദസ്സില്‍' കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു . എന്നാല്‍ ഇതിലെയൊക്കെ ആത്മാര്‍ത്തത എത്രത്തോളം ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ അദ്ദേഹം മുഖ്യ മന്ത്രി ആകുന്നത് വരെ വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ .
മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍ , ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു . കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ എതിര്‍ ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു .
'വി .ഐ .പി' , മന്ത്രി പുത്രന്' ഇങ്ങനെ പല വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ ത്തെ അദ്ദേഹം മറക്കുകയും ചെയ്തു . ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും വി .എസ് മുന്‍പന്തിയില്‍ തന്നെ നിന്നു. ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?. അഞ്ചു വര്ഷം മിണ്ടാതിരുന്ന ഐസ് ക്രീം കേസ് ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടി പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി . ഡി . ജി .പി . തന്നെ ഇപ്പോള്‍ ഇക്കാര്യം വ്യ്കതമാക്കുകയും ചെയ്തു . യാതൊരു തെളിവും ഇല്ല എന്ന് കോടതി കണ്ടെത്തിയ പഴയ ഐ .എസ .ആര്‍ . ചാര കേസ് ഒക്കെ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട് .
വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍, പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത് അരുണ്‍ കുമാറിന് പകരം ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ?
ഇദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ കുതന്ത്രങ്ങല്‍ക്കിടയില്‍ , ബഹളങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ളിലും, പുറത്തുമുള്ള പലരും ബാലിയാടക്കപ്പെട്ടു. ഇദ്ദേഹം മാത്രം ഓരോ വിവാദങ്ങള്‍ കഴിയുമ്പോള്‍ വേറൊരു വിവാദം തേടിയും , പാര്‍ട്ടിയോട് മാപ്പ് പറഞ്ഞും പാര്‍ട്ടിക്കുള്ളിലെ എല്ലാ 'സുഖങ്ങളും' നില നിര്‍ത്തി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു .
പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .
.
പ്രവാചകര്‍ മുഹമ്മദ് നബി (സ ) യെ അവഹേളിച്ചു കൊണ്ടുള്ള ''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്'' എന്ന ചിത്രം മുസ്ലിം ലോകത്തിന്റെ വ്യാപകമായ പ്രതിഷേധത്തിനു വക വെച്ചിരിക്കുകയാണ് . പ്രതിഷേധം കൂടുതല്‍ നാടുകളിലേക്കും , അക്രമങ്ങളിലെക്കും പോലും എത്തിപ്പെട്ടിരിക്കുന്നു . പ്രവാചകന് നേരെയും , ഇസ്ലാമിന് നേരെയുള്ള ഇത്തരം മാന്യമല്ലാത്ത വിമര്‍ശനങ്ങളും , അവഹേളനങ്ങളും ഇന്നോ , ഇന്നലെയോ തുടങ്ങിയ ഒന്നല്ല എന്ന് മാത്രമല്ല ഇന്നത്തോടെ അവസാനിക്കുന്ന ഒന്നുമല്ല .
മുഹമ്മദ് നബി (സ ) യുടെ മുതുകില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാല ഇട്ടതു തൊട്ടു അദ്ദേഹത്തിന്‍റെ മരണാന്തരം കള്ള പ്രവാചകന്മാരുടെ ആഗമനവും തുടങ്ങി കാലാന്തരത്തില്‍ വിവധ രൂപങ്ങളില്‍ , ഭാവങ്ങളില്‍, ഇസ്ലാമിന്റെ ആശയവും അസ്ഥിത്വത്തവും അസ്വസ്ഥമാക്കിയിരുന്ന വ്യക്തികളില്‍ , സമൂഹങ്ങളില്‍ നിന്നൊക്കെ ഇത്തരം അവഹേളനങ്ങളും അക്രമങ്ങളും ഇസ്ലാമിന് നേരെ ഉണ്ടായിട്ടുണ്ട്.
നിക്ഷിപ്ത താല്‍പര്യങ്ങളില്‍ നിന്ന് കൊണ്ടുള്ള സാമൂഹിക തിന്‍മകളോട് നേരെ ഇസ്ലാം നിരന്തരം കലഹിച്ചു കൊണ്ടേ ഇരുന്നു , അടിമത്വത്തിനെതിരായി , പലിഷക്കെതിരായി , വ്യഭിചാരത്തിനും , മദ്യത്തിനുമെതിരായി. പുതിയ കാലത്തില്‍ ഇവയോടും , ചൂഷണത്തോടും ഇസ്ലാം പുലര്‍ത്തുന്ന കണിശ നിലപാടുകള്‍ പലരെയും അസ്വസ്ത്മാക്കുക തന്നെ ചെയ്യുന്നുണ്ട് . അവര്‍ക്ക് ഇസ്ലാമിന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് തടഞ്ഞു മുസ്ലിംകളെ തീവ്രവാദികലാക്കണം, പ്രവാചകരെ അവഹെളിക്കണം , ഇസ്ലാമിനെ വാളിന്റെ മതമാക്കണം.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പല പ്രാവശ്യമായി തിരുത്തലുകള്‍ക്ക് വിധേയമാക്കി മുസ്ലിം സമൂഹത്തെ വൈകാരികപരമായി ഇളക്കി വിടുക, അതില്‍ നിന്നും കിട്ടുന്ന പബ്ലിസിറ്റിയില്‍ ലോകത്ത് അറിയപ്പെടുക , എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഈ ചിത്രം. .സല്‍മാന്‍ റുശ്ധിയും, തസ്ലീമ നസ്രിനും സഞ്ജ രിച്ച അതെ വഴി . നാളെയും ഇത്തരം വഴി തേടി പലരും നിങ്ങളുടെ കണ്‍ മുന്നിലും , അല്ലാതെയും വരും, അവര്‍ക്കുള്ള വഴികള്‍ എളുപ്പമാക്കി കൊടുക്കുക എന്നതല്ല മുസ്ലിമിന്റെ ദൌത്യം .
കോട്ടപ്പുറത്തിന്റെ പൂര്‍വ കാല ചരിത്രത്തിലേക്ക് നാം ഒരുപാട് യാത്ര
ചെയ്യേണ്ടതുണ്ട്. കാരണം നമുക്ക് അഭിമാനകരമായ ഒരു ചരിത്രം ഉണ്ട് എന്നത്
കൊണ്ട് തന്നെ. സ്വന്തം അസ്തിത്വത്തെ കുറിച്ച് ബോധ്യമില്ലത്ത ഒരു
സമൂഹത്തിനു എങ്ങനെ നല്ല രീതിയില്‍ വളരാന്‍ കഴിയും ??? നമ്മുടെ നാടിന്റെ
ചരിത്രം തേടിയുള്ള ഒരു ചെറിയൊരു അന്വേഷണം ആണിത് . നീലേശ്വരം രാജ വംശവുമായി
ബന്ധപ്പെട്ട രേഖകളില്‍ നിന്നും , കാസറഗോട് ജില്ലാ പഞ്ചായത്ത് രചിച്ച
ജില്ലയുടെ ചരിത്ര ഗ്രന്ത്തത്തില്‍ നിന്നും , മറ്റുമാണ് പ്രധാനമായും
വിവരങ്ങള്‍ ശേഖരിച്ചത് . ഒരുപാട് കാര്യങ്ങള്‍ ഇനിയും മറഞ്ഞു
കിടക്കുന്നുണ്ട് . അറിഞ്ഞതിലുമപ്പുറം ചരിത്രം മറഞ്ഞു കിടക്കുന്ന ഒരു
നാടിന്റെ ഇന്നലെകലെക്കുറിച്ചു കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കാന്‍ ,അതിനു കൂട്ടായ
ശ്രമങ്ങള്‍ ഉണ്ടാകാന്‍ ഇതൊരു കാല്‍ വെയ്പായി മാറുമെന്ന്
പ്രതീക്ഷിക്കുന്നു. ഇടത്തറ മസ്ജിദ് നാരിയത് സ്വലാത്ത് വാര്‍ഷികത്തിന്റെ suppliment ഇല്‍ പ്രസിദ്ധികരിച്ച ലേഖനം. വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച സാജിര്‍ ടി .എം .സി , ജാസിം
.എം .കെ എന്നിവരെ സ്മരിക്കുന്നു.
കോട്ടപ്പുറം നാടും കോട്ടപ്പുറം കോട്ടയും
കോട്ടപ്പുറം
എന്ന നാമത്തില്‍ ഈ നാട് അറിയപ്പെടാന്‍ തുടങ്ങിയതും,അതിനു കാരണം ആകുന്ന
തരത്തില്‍ ഇവിടെ ഒരു കോട്ട ഉണ്ടായതും പതിനേഴാം നൂറ്റാണ്ടിനെ പകുതിയില്‍
വെച്ച് ആയിരിക്കണം. 1732 ലാണ് കോലത്തിരിയും ,ഇക്കെരിയും(കര്‍ണാടക
രാജാക്കന്മാര്‍ ) തമ്മിലുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് നിലെശ്വരത്തു ഒരു കോട്ട
കെട്ടാന്‍ ഇക്കീരിക് അനുവാദം ലഭിക്കുന്നത്. കോട്ടപ്പുറം കോട്ട രൂപം
കൊള്ളുന്നത് അങ്ങനെയാണ്. 1736 ആകുമ്പോഴേക്കും വളപട്ടണം, പുഴ വരെ ജയിച്ചു
കയറിയ ഇക്കെരിയന്മാരെ കൊലതിരിക്കാരും ഡച്ചുകാരും ചേര്‍ന്നു നേരിട്ടു .
മടക്കരയില്‍ വെച്ച് നടന്ന ഘോര യുദ്ധത്തില്‍ ഇക്കെരിയന്മാരുടെ കര്‍ണാടക
സൈന്യം പരാജയപ്പെട്ടു.എങ്കിലും കോട്ടപ്പുറം കോട്ടയില്‍ അവര്‍ സുരക്ഷിതര്‍
ആയിരുന്നു.ഇംഗ്ലീഷ് ,ഫ്രഞ്ച്,കര്‍ണാടക, കോലത്തിരി , എല്ലാരും കൂടി
മലബാറിന്റെ മണ്ണില്‍ രാഷ്ട്രിയ അനിശ്ചിതത്വം ഉണ്ടാക്കിയ ഒരു കാലം ആയിരുന്നു
അത്.
1751ആകുമ്പോഴേക്കും കോട്ട ഫ്രഞ്ച് കാരുടെ
കയ്യിലായി. ഇംഗ്ലീഷ് കാര്‍ ഈ കോട്ട പിടിച്ചെടുക്കാന്‍ പലപ്പോഴായി
ശ്രമിച്ചു. ഏത് കാലഗട്ടത്തില്‍ ഈ കോട്ട പൂര്‍ണമായി തകര്‍ക്കപ്പെട്ടു, ആ
കോട്ടയുടെ വ്യാപ്തിയെകുരിച്ചും കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. പ്രത്വേഗിച്ചു അതിന്റെ ഒരു അവശിഷ്ടവും ഇന്ന് ബാക്കി ഇല്ലാത്തത് കൊണ്ടും.
ഉള്ളത് നമ്മള്‍ നശിപ്പിച്ചത് കൊണ്ടും. കോട്ടയുമായി ബന്ധപ്പെട്ട
എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ , അല്ലെങ്കില്‍ കോട്ട നില നിന്നിടത്തു വീട് പണിതത് കൊണ്ടായിരിക്കാം നമ്മുടെ നാട്ടിലെ ഒരു കുടുംബത്തിന്
'കോട്ടയില്‍ ' എന്ന വീട് പേര് ലഭിച്ചത്.
കോട്ടപ്പുറം ഒരു തുറ മുഖ നഗരം
ചരിത്രത്തില്‍ രേഖപ്പെടുത്തിയിടത്തെല്ലാം കോട്ടപ്പുറം ഒരു വാണിജ്യ നഗരം ആയിട്ടാണ്
കാണപ്പെടുന്നത്. നമ്മുടെ നാടിന്റെ പ്രകൃതി ദത്തമായ സവിശേഷതകള്‍
കാരണം ഇതൊരു തുറമുഖ നഗരമായി മാറി. ഇന്നത്തെ കോട്ടപ്പുറം നാടെന്ന
സങ്കല്പത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായി നീലേശ്വരം
കേന്ദ്രികരിക്കപ്പെട്ടു നടന്ന രാജവംശങ്ങളുടെയും,ഭരണങ്ങളുടെയും ഒരു നഗരവും
കച്ചവട കേന്ദ്രവും ആയിരുന്നു കോട്ടപ്പുറം.
12
നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കേരള തീരത്ത് സഞ്ചരിച്ച മാര്‍ക്കോപോളോയുടെ യാത്ര
വിവരണത്തിലോ 14 നൂറ്റാണ്ടില്‍ കേരളം സഞ്ചരിച്ച ഇബ്നു ബത്തൂത്ത യുടെ യാത്ര വിവരണത്തിലോ നീലേശ്വരം രാജ്യത്തെ കുറിച്ചോ,ഈ മാപ്പിള നഗരത്തെ കുറിച്ചോ
വ്യക്തമായി ഒന്നും പറയുന്നില്ല . അപ്പോള്‍ ഒരു പക്ഷെ നീലേശ്വരം രാജ്യം
തന്നെ നിലവില്‍ വന്നിട്ടുണ്ടാകണം എന്നില്ല. കാരണം കോലത്തിരി നീലേശ്വരം
രാജ്യം പകുത്തു കൊടുക്കുമ്പോള്‍ മാപ്പിള മാരുടെ ആവാസ കേന്ദ്രമായ ഒരു നഗരവും
കൊടുത്തിരുന്നു ചരിത്രത്തില്‍ കാണാം.
Manglore ഇല്‍
നിന്ന് എഴിമലയിലേക്ക് പുറപ്പെട്ട ഇബ്നു ബത്തൂത്ത ഒരു മുസ്ലിം കേന്ദ്രത്തെ
അവഗണിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും 1929 ഇല് ലണ്ടനില്‍
പ്രസിദ്ധികരിച്ച ബത്തൂത്തയുടെ യാത്ര വിവരണത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍
പരിഭാഷകന്‍ എഴിമല യെ കുറിച്ചുള്ള വിവരണത്തില്‍ ഒരു അടിക്കുറിപ്പ് ഉണ്ട് .
അതില്‍ ബത്തൂത്ത എഴിമല തുറമുഖം എന്ന് വിശേഷിപ്പിച്ചത് ഇന്ന് നീലേശ്വരം അറിയപ്പെടുന്ന സ്ഥലത്തെ ആയിരിക്കാം എന്നാ സൂചന ഉണ്ടെന്നും, നീലേശ്വരം
എന്ന് പറയുമ്പോള്‍ അത് കോട്ടപ്പുറം ആകാനെ സാധ്യത ഉള്ളൂവെന്നും ഇതുമായി
ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയവര്‍ അഭിപ്രായപ്പെടുന്നു.
16
നൂറ്റാണ്ടില്‍ ആദ്യത്തില്‍ കേരളം സഞ്ചരിച്ച പോര്‍ത്തുഗീസ് സഞ്ചാരി ബുവര്‍ത്തെ ബാര്‍ബോസ കോ ട്ടിക്കുളത്തിനും (KOTTIKULAM) എഴിമലക്കും(EZHIMALA) ഇടയില്‍ ഒരു തുറ മുഖ നഗരം സഞ്ചരിച്ചു വിവരം നല്‍കിയിട്ടുണ്ട്. " ഇവിടം ഒരു പട്ടണവും തുറമുഖവും ഉള്ളത് കൊണ്ട് കച്ചവടത്തിനും,ഗതാഗതത്തിനും സൗകര്യം ഉണ്ട്. ജനങ്ങള്‍
മുസ്ലിംകളും, ഹിന്ദുക്കളും ആണ് ". ഇങ്ങനെ പോകുന്നു വിവരണങ്ങള്‍. ഈ തുറ മുഖ
പട്ടണം കോട്ടപ്പുറം ആകാനെ വഴിയുള്ളൂ....
1679-1728 കാലഗട്ടങ്ങളില്‍ വടക്കന്‍ മേഗലകളില്‍ പ്രതാപികള്‍ ആയിരുന്ന ഡചു (DUTCH )കാര്‍ നിലെശ്വരവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കുരുമുളക് കച്ചവടം
നിലെശ്വരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന
ചരക്കുകള്‍ കാര്യംകൊട് (KARYAMKODE) പുഴ വഴി കോട്ടപ്പുറം എത്തിച്ചാണ്
കയറ്റി അയച്ചതെന്നത് ചരിത്രത്തില്‍ കാണാം.
പിന്നീടുള്ള ഹൈദര്‍അലി
-ടിപ്പു സുല്‍ത്താന്‍ കാലഗട്ടങ്ങളില്‍ തന്നെ നമ്മുടെ നാട്ടിലെ
പള്ളികള്‍ക്ക് ഗ്രാന്റ് ലഭിച്ചിരുന്നു എന്നത് ആ കാലഗട്ടത്തില്‍ നമ്മുടെ
നാടിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
1801 ഇല്‍
നീലേശ്വരം വഴി കടന്നു പോയ ഫ്രാന്‍സിസ് ബുക്കാനന്‍ എന്ന സഞ്ചാരി
കോട്ടപ്പുറത്തെ സൂചിപ്പിക്കുന്നത് ഇങ്ങനെ "ഇന്നതൊരു മാപ്പിള ഗ്രാമം
ആണ്,മുന്‍പ് അത് നീലേശ്വരം രാജ്യ വംശത്തിന്റെ തലസ്ഥാനം ആയിരുന്നു."
ടിപ്പു സുല്‍ത്താന്റെ പതനം നമ്മുടെ നാടിനെയും ബ്രിട്ടീഷ് അധീനതയില്‍ ആക്കി.
എങ്കിലും ബ്രിട്ടീഷ് കാല ഗട്ടത്തില്‍ തന്നെ നമ്മുടെ നാട്ടില്‍ ഒരു സ്കൂള്‍
നിര്‍മിക്കപ്പെട്ടത് ചരിത്രപരമായും കോട്ടപ്പുറത്തിന്റെ പ്രാധാന്യം
കണക്കിലെടുത്താകം .
കോട്ടപ്പുറം ഇസ്ലാമിക പാരമ്പര്യം
കേരളത്തില്‍ തന്നെ ഇസ്ലാമിന്റെ ആവിര്‍ഭാവം കച്ചവടാവശ്യാര്‍ത്തം ഇവിടെ
എത്തി ചേര്‍ന്ന അറബി സമൂഹവുമായി ചേര്‍ന്ന് കിടക്കുന്നു. കോട്ടപ്പുറം ഒരു
കച്ചവട കേന്ദ്രം ആയിരുന്നതിനാല്‍ കച്ചവടാവശ്യാര്‍ത്ഥം ഇവിടെ എത്തി ചേര്‍ന്ന
വിദേശികളോ , നേരത്തെ ഇസ്ലാം ആശ്ലേഷിച് ഇവിടെ കച്ചവടത്തിന് വന്ന സ്വദേശികളോ ആവാം കൊട്ടപ്പുരത്ത് ഇസ്ലാമിന്റെ ആവിര്‍ഭാവം കുറിച്ചത് എന്ന
അനുമാനത്തില്‍ എത്തി ചേരേണ്ടി വരും.
കാസറഗോഡ് ജില്ല
പഞ്ചായത്ത് തയ്യാറാക്കിയ ജില്ലയുടെ ആധികാരിക ചരിത്ര പഠനങ്ങളില്‍
കണ്ടെത്തിയത് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്ന് സ്ഥിതി
ചെയ്തിരുന്നത് കൊട്ടപ്പുറത്ത് ആയിരുന്നു എന്നാണു. തളങ്കര മാലിക് ദീനാര്‍
മസ്ജിദും , കോട്ടിക്കുകുളത്തും , അതിഞ്ഞാ ലിലും ആയിരുന്നു മറ്റു പള്ളികള്‍
സ്ഥിതി ചെയ്തിരുന്നത് എന്നും കൂടി അറിയുമ്പോള്‍ നമ്മുടെ ദീനി
പാരമ്പര്യത്തിന്റെ ആഴം മറ്റു പ്രദേശങ്ങളെ താരതമ്യം ചെയ്‌താല്‍ എത്ര
വലുതാണ് എന്ന് മനസ്സിലാക്കാന്‍ പറ്റും. പക്ഷെ പാരമ്പര്യത്തിന്റെ ഒരു തിരു
ശേഷിപ്പും ബാക്കി വെക്കാതെ ഇടത്തറ , ഫത്താഹു ( പുതിയ പള്ളി ), മഖ്ദൂം
പള്ളികളും , ഒടുവില്‍ ഫക്കീര്‍ സാഹിബ് വലിയുല്ലാഹിയുടെ മഖാമും പൊളിച്ച് മാറ്റപ്പെട്ടത് നാടിനു നികത്താന്‍ ആവാത്ത നഷ്ടവും , പുതിയ തലമുറയോട് ചെയ്ത അന്യായവും ആണ്.
മഖ്ദൂം പള്ളി പരിസരത്തു
അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ് ഫക്കീര്‍ സാഹിബ് വലിയുല്ലാഹിയുടെ
കാലഗട്ടത്തെ സംബന്തിച്ചു വളരെ പഴയ തലമുറയ്ക്ക് പോലും അറിയില്ലായിരുന്നു
എന്നത് നമ്മുടെ ദീനി പാരമ്പര്യം എന്നത് നൂറ്റാണ്ടുകള്‍ പിറകിലേക്ക് കൂട്ടി
കൊണ്ട് പോകുന്നു.
ഹൈദര്‍ അലി , ടിപ്പു സുല്‍ത്താന്‍ കാലഗട്ടത്തില്‍ തന്നെ നമ്മുടെ നാട്ടിലെ പള്ളികള്‍ക്ക് ഗ്രാന്റ് ലഭിച്ചിട്ടുണ്ട്.
മലബാറിലെ
പള്ളി ദര്‍സുകളെ കുറിച്ചു പ്രശസത കവി മര്‍ഹൂം. ടി .ഉബൈദ് സാഹിബ് നടത്തിയ
പഠനങ്ങളില്‍ ഉത്തര മലബാറില്‍ ചിര പുരാതനമായ രണ്ടു പള്ളി ദര്സുകളില്‍ ഒന്ന് കോട്ടപ്പുറവും മറ്റൊന്ന് കീഴുരും ആയിരുന്നു എന്ന് കണ്ടെത്തുകയും
രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
1923 ഇല്
കരിംബലപ്പില്‍ വലിയ അബ്ദുള്ള ഹാജി സാഹിബിന്റെ നെത്ര്വത്വത്തില്‍ ആണ്
ഫത്താഹു മസ്ജിദില്‍ (പുതിയ പള്ളിയിലാണ് ) വിപുലമായ തോതില്‍ ദര്‍സ്
സ്ഥാപിക്കപ്പെട്ടത്. അന്ന് മുദരിസ് ആയിരുന്നത് തൃക്കരിപ്പൂര്‍ അബ്ദുള്ള
മൌലവി ആണ്. അബ്ദുള്ള ഹാജി യുടെ മരണ ശേഷം ദര്‍സ് ഇടത്തറ മസ്ജിദിലേക്ക്
മാറ്റുകയായിരുന്നു. പിന്നീട് പാണ്ടിത്യത്തിന്റെ നിറ കുടങ്ങളും,
പ്രഗല്‍ഭരും ആയ പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ കാലാന്തരം ആയിരക്കണക്കിനു
മുതഅല്ലിമുകള്‍ രാജ്യത്തിന്റെ നാനാ ഇടങ്ങളിലേക്ക് ഇവിടുന്നു
പഠിച്ചിറങ്ങി.
ആധുനിക കോട്ടപ്പുറത്തിന്റെ പിതാവ് എന്ന്
വിശേഷിപ്പിക്കാവുന്ന കുഞ്ഞാലിക്കുട്ടി പട്ടെലര്‍ അവര്‍കളുടെ
നേത്രത്വത്തില്‍ 1946 ഇല് ഇസ്ലാഹുല്‍ ഇസ്ലാം സംഘം രൂപികരിക്കപ്പെട്ടു.
അവരുടെ മരണ ശേഷം ഇ. കെ . അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ് എന്ന കാഉ ഹാജി
പ്രസിഡന്റായി ദീര്‍ഖ കാലം സേവനം അനുഷ്ടിച്ചു. ചില വിഷയങ്ങളില്‍
അദ്ദേഹത്തിനു ഉണ്ടായിരുന്ന അവഗാഹം മറ്റു നാടുകളിലെ പോലും പല പ്രശ്നങ്ങളും
തീര്‍ക്കുന്നതിലെ മധ്യസ്ഥ കേന്ദ്രം ആക്കി കോട്ടപ്പുറത്തെ മാറ്റി.
1957
ഇല് സമസ്ത നടത്തിയ ആദ്യത്തെ പൊതു പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ
ചുരുക്കം മദ്രസ്സകളില്‍ ഒന്ന് കോട്ടപ്പുറം നൂറുല്‍ ഇസ്ലാം മദ്രസ്സ
ആയിരുന്നു. സംസ്ഥാനത്ത് തന്നെ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയും
നമ്മുടെ മദ്രസ്സയില്‍ നിന്നായിരുന്നു .
മൂന്നര
പതിറ്റാണ്ടില്‍ അധികം കോട്ടപ്പുറം ഖാസിയും , പ്രഗല്‍ഭ പണ്ഡിതനും , ആദൂര്‍
ജന്മ ദേശവും കോട്ടപ്പുറം ശരീഫ ബീവിയെ നിക്കാഹ് ചെയ്തു ഇവിടെ താമസം ആക്കിയ
അസ്സയ്യിദ് യഹയാ അല്‍
അഹു ദലി തങ്ങളെ കുറിച്ചു പുതിയ തലമുറയ്ക്ക്
അറിവുണ്ടെങ്കിലും അദ്ദേഹത്തെ സംബന്ധിച്ചു ആഴത്തില്‍ ഉള്ള പഠനങ്ങള്‍
നടത്തപ്പെടെണ്ടതും , അത് രേഖപ്പെടുത്തെണ്ടതും ആണ്.