പേജുകള്‍‌

Thursday, March 15, 2012

'താലിബാന്‍' കോടതികള്‍ പോലെ ജയരാജന്‍ കോടതികളോ ...?

 കണ്ണൂരില്‍ കൊല്ലപ്പെട്ട   മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ കൊലക്ക് പിന്നില്‍ നടന്ന ക്രൂര കൃത്യങ്ങള്‍ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളീയ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയോ ,മരവിപ്പിക്കുകയോ ചെയ്യും തരത്തില്‍   ഇന്ന്  മുഖ്യധാര മാധ്യമങ്ങള്‍  റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുകയാണ്.   മതത്തിന്റെ പേരില്‍ നടക്കുന്ന  തീവ്രവാദവും , ഫാസിസവും  പോലെ രാഷ്ട്രീയത്തിന്റെ പേരിലും നടക്കുന്ന ഇത്തരം കാടത്തം പൊതു സമൂഹം ഏറ്റെടുത്തത്  ചര്‍ച്ച ചെയ്യേപ്പെടെണ്ടത്  തന്നെയാണ്. കാരണം ,  രാഷ്ട്രീയ പ്രഭുദ്ദതയുടെ  പേരിലാണ് കേരളം രാജ്യത്ത് ശ്രദ്ധി ക്കപ്പെട്ടത്.  

പാര്‍ട്ടി ഗ്രാമത്തില്‍. നൂറു കണക്കിന് ആള്‍ക്കാര്‍ നോക്കി നില്‍ക്കെ ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്താനും , പിന്നീട് അതിനെ ന്യായീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും സി.പി.എം  ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നു   .  , മാനവികത
 ഉ യര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളെക്കാള്‍  മനുഷ്യത്വത്തിന്റെ  യാതൊരു  മുഖവും  കാണിക്കാത്ത രാഷ്ട്രീയ ഫാസ്സിസം ആണോ  പാര്‍ട്ടി  ഗ്രാമങ്ങളില്‍ സി .പി. എമ്മി ലൂടെ അനുയായികള്‍ പഠിച്ചു വെക്കുന്നത് ...?..ഇത്തരം മാനസികാവസ്തയിലേക്ക് ലേക്ക് അവരെ തള്ളി വിടുന്നത് എന്താണ്  ..? 

ബംഗാളിലും  , കണ്ണൂരില്‍ പോലും സി .പി .എം  നേരിട്ട സമീപ കാല പരാജയങ്ങള്‍   ഇത്തരം ദാര്‍ഷ്ട്യതകളുടെ ഫലമായിട്ടാണ് എന്ന് ഇനിയും സി .പി.എ മ്മില്‍ അസഹിഷ്ണുതയ്ടെ 'രാഷ്ട്രീയ ഫാസിസം'  വളര്‍ത്തുന്നവര്‍ ചിന്തിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ആശയങ്ങളില്‍ നിന്നും, ആള്‍ക്കൂട്ടങ്ങളിലേക്ക് ചുരുങ്ങുന്ന ഒരു പ്രസ്ഥാനമായി അത് മാറും. ലോകത്ത് കമ്മ്യൂണിസം തകര്‍ന്ന ചരിത്രങ്ങള്‍ തന്നെ പരിശോധി ച്ചാല്‍  ഇത് ബോധ്യപ്പെടും . 


  അന്വേഷണസംഘത്തിന് ലഭിച്ചവിവരങ്ങള്‍ ഇങ്ങനെ: ജയരാജന്‍ ആക്രമിക്കപ്പെട്ടതിനുശേഷം അബ്ദുള്‍ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ വള്ളുവന്‍ കടവ് കടന്ന് കീഴററോഡിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടയില്‍ ഇവരെ ഒരുസംഘം പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ അഞ്ചുപേരും പ്രാണരക്ഷാര്‍ഥം അടുത്തുള്ള മുഹമ്മദ് കുഞ്ഞ് എന്നവരുടെ വീട്ടിലേക്ക് ഓടിക്കയറി. ഇതോടെ സംഘടിച്ചെത്തിയവര്‍ വീടുവളഞ്ഞു. അക്രമം ഒഴിവാക്കണമെന്ന് ഒരു രാഷ്ട്രീയബന്ധവുമില്ലാത്ത മുഹമ്മദ്കുഞ്ഞ് ആക്രമിക്കാനെത്തിയവരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. ഇത് അവഗണിച്ച് സംഘത്തിലെ ചിലര്‍ വീട്ടിനുള്ളില്‍ കയറി അഞ്ച് ലീഗ് പ്രവര്‍ത്തകരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. ഇത് മള്‍ട്ടി മീഡിയ മെസേജ്‌വഴി ചില ഫോണുകളിലേക്ക് കൈമാറി. ജയരാജനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഇവരാരൊക്കെയുണ്ടെന്ന് തിരിച്ചറിയാനായിരുന്നു ഇതെന്നാണ് നിഗമനം. ഇതിനിടയില്‍ ലീഗ് പ്രവര്‍ത്തകരും തങ്ങള്‍ അപകടത്തില്‍പെട്ടിരിക്കുകയാണെന്ന് ഫോണിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. 'രാജീവേട്ടനെ വിളിച്ച് കാര്യംപറഞ്ഞാല്‍ തങ്ങളെ ഒഴിവാക്കു'മെന്നായിരുന്നു ഇവര്‍ ഫോണില്‍ പറഞ്ഞത്. കൊല്ലപ്പെട്ട ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദിനെയാണ് പ്രധാനമായും ഇവര്‍ വിളിച്ചത്. ദാവൂദ് സി.പി.എം. അനുഭാവിയായ രാജീവനോട് കാര്യംപറഞ്ഞെങ്കിലും 'എനിക്ക് ഇടപെടാന്‍ കഴിയില്ല, നിങ്ങള്‍ അനുഭവിച്ചോ' എന്നായിരുന്നുമറുപടി. കുറച്ചുസമയത്തിനകം എം.എം.എസ്. കൈമാറ്റംചെയ്തവരില്‍നിന്നുള്ള മെസേജുകള്‍ ആക്രമിക്കാനെത്തിയവര്‍ക്ക് ലഭിക്കുന്നു. ഇതോടെ ഷുക്കൂറിനെയും സഖറിയയേയും ഒഴികെ ബാക്കിയുള്ള മൂന്നുപേരെ മോചിപ്പിക്കുന്നു. ഇവരെ ക്രൂരമായി മര്‍ദിച്ചശേഷം വള്ളുവന്‍കടവ് കടന്നുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സഖറിയയേയും ഷുക്കൂറിനെയും വീട്ടില്‍നിന്നിറക്കി സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ സംഭവമറിഞ്ഞ് നൂറോളംപേര്‍ സ്ഥലത്തെത്തിയിരുന്നു. വയലിനടുത്തുവെച്ച് ആദ്യം സഖറിയയുടെ പുറത്ത് വെട്ടുകയും തലയ്ക്ക് കനമേറിയ വടികൊണ്ട് അടിക്കുകയുംചെയ്തു. കൊലപ്പെടുത്താനാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് ഇതോടെ ഉറപ്പിച്ച ഷുക്കൂര്‍ ഓടാന്‍ശ്രമിച്ചു. അതോടെ വയലില്‍ തള്ളിയിട്ട് ഷുക്കൂറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടാകാത്തരീതിയാണ് ഷുക്കൂര്‍വധത്തിലുണ്ടായതെന്നാണ് പോലീസ് നിഗമനം. പെട്ടെന്നുള്ള പ്രകോപനമായിരുന്നു അക്രമത്തിന് കാരണമെങ്കിലും രണ്ടരമണിക്കൂര്‍നേരമുള്ള ഒരുതരം വിചാരണയാണ് 'വധശിക്ഷ'യ്ക്ക് മുമ്പ് നടത്തിയത്. ഇതിന് രാഷ്ട്രീയത്തിന് അതീതമായ ചില താത്പര്യങ്ങള്‍ ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. അതാണ് പോലീസ് മേധാവികളുടെ ശ്രദ്ധയില്‍പെടുത്തിയത്. പ്രതികളെല്ലാം സി.പി.എം. പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. അജിത്ത്കുമാര്‍, രാജീവന്‍ എന്നിവര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. സംഭവത്തിന് ശേഷമുള്ള പ്രസ്താവനകളും ഗൗരവമായി പോലീസ് നിരീക്ഷിച്ചിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റവരെയുംമറ്റും സഹായിക്കാന്‍ പള്ളികളില്‍നിന്ന് പണംപിരിക്കുന്നതിനെതിരെ സി.പി.എം. രംഗത്തുവന്നിരുന്നു. ഇതും രാഷ്ട്രീയത്തിനപ്പുറമുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.....(മാതൃഭൂമി 15/3/2012)3 comments:

 1. കുറ്റം ആരോപിക്കുന്നത് ജയരാജന്‍ ...
  അന്വേഷണം നടത്തുന്നത് ജയരാജന്‍ ...
  ശിക്ഷ വിധിക്കുന്നത് ജയരാജന്‍....
  ശിക്ഷ നടപ്പാക്കുന്നത് ജയരാജന്‍... ...

  ഇതാണ് കണ്ണൂരിലെ ജയരാജന്‍ കോടതി..
  ശുക്കൂര്‍ വധത്തില്‍ പ്രവര്‍ത്തിച്ചത് ഈ ജയരാജന്‍ കോടതി
  നാട്ടിലെ നിയമങ്ങള്‍ വെല്ലുവിളിച്ച് ഇവര്‍ നടത്തുന്ന ഈ സമാന്തര ഭരണം അവസാനിപ്പിക്കുക

  ReplyDelete
 2. ഈ വിഷയത്തിലെ എന്റെ അഭിപ്രായം > http://kmoideen.blogspot.com/

  ReplyDelete