പേജുകള്‍‌

Wednesday, September 18, 2013

തുടര്‍ച്ച - ഉത്തരദേശം ദിന പത്രത്തില്‍ പ്രസിദ്ധീകരിച്ച കഥ


2020 ലെ സ്കൂള്‍ അഡ്മിഷന്‍



പ്രിന്‍സിപ്പാള്‍ : രേഖകള്‍ ഒക്കെ കൊണ്ട് വന്നില്ലേ
മാതാവും പിതാവും ഒരേ സ്വരത്തോടെ : ഉണ്ട് സാര്‍
രണ്ടാളുടെയും കുട്ടിയുടെയും ആധാര്‍ കാണിക്കൂ .

ഇതാ സാര്‍ .

ഐഡന്റിറ്റി കാര്‍ഡ് ഇല്ലേ ?
ശോധാരും , നിങ്ങളെ വിവാഹ സര്‍ട്ടിഫിക്കറ്റും ?

എല്ലാം ഉണ്ട് സാര്‍ , ഇതാ ...

ഗര്‍ഭ സര്‍ട്ടിഫിക്കറ്റ് ഇല്ലല്ലോ ഇതില്‍ ?
ഉണ്ട് സാര്‍ , ആ പേപ്പറിന്റെ അടിയില്‍ ഉണ്ട് .

സുഖ പ്രസവം ആയിരുന്നോ ?
അതെ ,

എന്നാല്‍ നോര്‍മല്‍ ഡെലിവറി സര്‍ട്ടിഫിക്കറ്റ് ഹോസ്പിറ്റലില്‍ നിന്നും വാങ്ങി ഇതിന്റെ കൂടെ വെക്കണം .
ശരിയാക്കാം സാര്‍ .
പിന്നെ അത് ഗസറ്റഡ്‌ ഓഫീസറെ കൊണ്ട് അട്ടെസ്ട്ടും ചെയ്യിപ്പിക്കണം .

കുട്ടി യുടെ വയസ്സ് തെളിയിക്കുന്ന രേഖയുടെ കൂടെ അവന്‍ നിങ്ങളെ കൂടെയാണ് താമസിക്കുന്നതെന്ന
രേഖ ഇല്ലല്ലോ , അത് വില്ലേജില്‍ നിന്നും വാങ്ങണം .
വാങ്ങാം സാര്‍.

പിന്നെ ഇവന്‍ നിങ്ങളെ മകന്‍ ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാണോ ബാക്കി ഒക്കെ കൊണ്ട് വന്നത്. അതില്ലാതെ ബാക്കി ഒന്നും കൊണ്ടും കാര്യമില്ല .

ഞങ്ങളെ മകന്‍ ആണെന്ന് ഞങ്ങള്‍ക്ക് സംശയമില്ല സര്‍ .

ആളെ കളിയാക്കുകയാണോ ? ഇവന്‍ നിങ്ങളെ മകന്‍ ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജില്‍ നിന്നും ഉണ്ടാക്കി തഹസില്ധാരെ കൊണ്ട് സാക്‌ശയപ്പെടുത്തിയാലെ അഡ്മിഷന്‍ തരാന്‍ പറ്റൂ ...അല്ലാതെ നിങ്ങളുടെ മകനാണിത് എന്നതിന് ഞങ്ങള്‍ക്കെന്താ പ്രൂഫ്‌ ഉള്ളത് ?

ങേ .....!!!

വില്‍ക്കാനുണ്ട്

"എഴുപത്തഞ്ഞില്‍ കുറഞ്ഞിട്ടു എങ്ങനേം ശരിയാവൂല "
ചെക്കന്റെ മൂത്ത കാരണവരുടെ സ്വരം കനത്തതായിരുന്നു .
ബ്രോക്കെര്‍ പെണ്ണിന്റെ ഉപ്പാന്റെയും , കാരണവന്‍മാരുടെയും അടുത്തേക്ക്‌ പോയി സ്വകാര്യം പറഞ്ഞു .
"എഴുപത്തഞ്ഞാ അവര്‍ ലാസ്റ്റ്‌ പറയുന്നത് , ഒട്ടും കുറക്കാന്‍ പറ്റില്ലാന്നു ".

"എങ്ങനെയാ ? ഉള്ള സ്ഥലം വിട്ടാലെ ഒരു അമ്പതു പവനെന്കിലും ഉണ്ടാക്കാന്‍ പറ്റൂ , അവള്‍ക്കു താഴെയും രണ്ടു പെണ്‍കുട്ടികള്‍ വളരുന്നില്ലേ . പിന്നെ അറ ഉണ്ടാക്കാനും , കല്യാണ ചിലവും വേറെ യും കാണേണ്ടേ ."

കാരണവര്‍ പെണ്ണിന്റെ ഉപ്പാന്റെ കൈ പിടിച്ചു ആശ്വാസം നല്‍കി ," ഞങ്ങളൊക്കെ ഇല്ലേ അറുപതു കൊടുക്കാം "
,അറുപതു കൊടുക്കാന്നു പറ , ഇത്രേം ആയ സ്ഥിതിക്ക് അതില്‍ ഉറപ്പിക്കാന്‍ നോക്ക് ,
കാരണവര്‍ ബ്രോക്കെര്‍ക്ക് നിര്‍ദ്ദേശം നല്‍കി .

"അറുപതോന്നും നടക്കൂല ഖാദരെ ,കാറും പൈസയും ഒന്നും ഞങ്ങള്‍ ചോദിച്ചില്ലല്ലോ , എഴുപത്തഞ്ഞില്‍ ഒരു പവന്‍ പോലും കൊറക്കാന്‍ പറ്റൂല
ഞങ്ങളെ ചെക്കന്‍ നു പറഞ്ഞാ ഇന്ജിനീരിംഗ് പാസായോന്‍ ,ദുബായില് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നോന്‍ , ഇങ്ങനെ ഒരു ചെക്കനെ എട്ന്നു നിങ്ങക്ക് കിട്ടും "

ചെക്കന്റെ കാരണവരുടെ മുഖം ചുവന്നു വന്നു .

തന്നെ വെച്ചിട്ട് വില പേശുക യാണെന്ന് ബോധ്യപ്പെട്ട ചെക്കന്‍ ഇടപെട്ടു.
"എനിക്ക് പെണ്ണെ യും ചുറ്റുപാടും ഒക്കെ ഇഷ്ടപ്പെട്ടിട്ടുണ്ട് , അവര്‍ക്കുള്ളത്‌ അവര്‍ കൊടുക്കുകയോ , കൊടുക്കതിരിക്കുകയോ ചെയ്യട്ടെ , ലീവ് തീരാനായിട്ടുന്ദ്‌ .എല്ലാരും കൂടി പെട്ടെന്ന് കാര്യങ്ങള്‍ തീരുമാനിക്കണം " .

. " അങ്ങനെ നീ തന്നെ ഒറ്റയ്ക്ക് തീരുമാനിക്കുകയാണെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തിനാ , നീ തന്നെ കല്യാണം നടത്തിക്കോ , ഞങ്ങളാരും കൂടെ ഉണ്ടാകില്ല" .

കാരണവന്മാര്‍ക്കിടയില്‍ അഭിപ്രായം പറഞ്ഞ ചെക്കന്റെ ധിക്കാരം വിചാരണ ചെയ്യപ്പെട്ടു .

പിന്നീട് ...

ലീവ് തീര്‍ന്നിട്ടും കല്യാണം നടക്കാതെ ചെക്കന്‍ തിരിച്ചു ദുബായിലേക്ക്‌ ...
അന്‍പതില്‍ കുറഞ്ഞ പവന്‍ കൊടുക്കാന്‍ പറ്റുന്ന ചെക്കനെ അന്വേഷിച്ചു പെണ്ണിന്റെ പിതാവും , എഴുപത്തഞ്ഞില്‍ കൂടുതല്‍ പവന്‍ കിട്ടുന്ന പെണ്ണിനെ അന്വേഷിച്ചു ചെക്കന്റെ കാരണവരും അന്വേഷണം തുടരുന്നു ...