പിറവം ഫലം പുറത്തു വന്നതില്‍ പിന്നെ ഒരാഴ്ചയെങ്കിലും വാര്‍ത്താ ചാനല്‍ കാണാതെ വെറുതെ അല്ല ഭാര്യയും , സോറി കോന്തനാണ് ഭര്‍ത്താവ് പരിപാടിയും ,ഇത്തിരി പോന്ന പിള്ളേരെ ശ്രുതി പരതുന്ന പരിപാടിയൊക്കെ കണ്ടു ചിരിച്ചിരിക്കാംഎന്നു കരുതിയതാണ്. പക്ഷെ സമ്മദിക്കുന്നില്ല , വിവാദങ്ങളുമായി വന്നു 'മന്ത്രിക്കാലം'. ലീഗിന് അഞ്ചാം മന്ത്രി , അനൂപിന്റെ ഒന്നാം മന്ത്രി , ബാലകൃഷ്ണപ്പിള്ളയുടെ 'പാര്‍ട്ടി ക്കതീതന്‍ ' ആയ മന്ത്രി .
"####....പ്രിയമുള്ളരാ മന്ത്രി വരുവാനുണ്ടെന്നു എല്ലാരും വെറുതെ മോഹിക്കുമല്ലോ.....###"
ബാലകൃഷ്ണപിള്ള ജയിലില്‍ കിടക്കുമ്പോള്‍ ചെമ്പി ന്റെയും , ഇരുമ്പിന്റെയും ഒക്കെ അംശം കൂടിയിരുന്നു എന്നൊക്കെ കേട്ടിരുന്നു , പുറത്തിറങ്ങിയപ്പോള്‍ 'പെരുന്തച്ഛന്‍ ' ന്റെ അംശവും വല്ലാതെ കൂടിയിരിക്കുന്നു എന്നാണ് മകന്റെ കഴുത്തിനു പിടിക്കാന്‍ പെടുന്ന ഈ പെടാ പാട് കാണുമ്പോള്‍ തോന്നുന്നത്.
ഗണേഷിന്റെ 'മന്ത്രി കാര്യം' പാര്‍ട്ടി
തീരുമാനിക്കും എന്നാണു ഇത് വരെ പറഞ്ഞതെങ്കില്‍ ഇനി അക്കാര്യത്തില്‍ രണ്ടാലൊന്ന് തീരുമാനിച്ചെ അടങ്ങൂ എന്നാണ് 'പിറവം' തിരഞ്ഞെടുപ്പ് പ്രമാണിച്ചു നിര്‍ത്തി വെച്ചിരുന്ന 'വെടി നിര്‍ത്തല്‍ ' അവസാനിപ്പിച്ചു കൊണ്ട് ഇന്ന് പത്ര സമ്മേളനത്തില്‍ ബാല കൃഷ്ണ പിള്ള വ്യക്തമാക്കിയിരിക്കുന്നത്.
പാര്‍ട്ടിക്ക് അതീതന്‍ ആയിട്ടല്ല 'ഗ' യുടെ പ്രവര്‍ത്തനം എന്നാണു 'ബ' കണ്ടെത്തിയിരിക്കുന്നത്. വീട്ടില്‍ സാമ്പാര്‍ വേണോ , പുളിശ്ശേരി വേണോ എന്ന തരത്തിലുള്ള അടുക്കള പ്രശ്നം എന്നാണ് എല്ലാരും ആദ്യം കരുതിയത്. പക്ഷെ സംഗതി ഗൌരവം തന്നെയാണ്. രണ്ടാലൊന്ന് സംഭവിക്കും.
കൊടി കുത്തിയ കാറില്‍ മകന്‍ തറവാട്ടു മുറ്റത്ത് വന്നിറങ്ങുക , അവനു പോലീസുകാര്‍ സല്യൂട്ട് അടിക്കുക, ഉദ്യോഗസ്ഥര്‍, ഉപജാപക സംഖങ്ങള്‍ അവനു ചുറ്റും കൂടുക, ഉദ്ഘാടനം നടത്താനും , നടത്തിക്കാനും അവനു സമയമില്ലാതിരിക്കുക, എപ്പോഴും ആള്‍ക്കൂട്ടവും , ഫയലും, പ്രശ്നങ്ങളും മകനില്‍ കാണുമ്പോ കേരള കോണ്‍ഗ്രസ് (ബ ) ക്ക് ഹൃദയാന്തരലത്തില്‍ ഒരു തരം ' വൈക്ലഭ്യം'.
പാര്‍ട്ടി എന്ന് പറയുന്നത് ഞാന്‍ തന്നെ ആയത് കൊണ്ട് എന്റെ 'വൈക്ലഭ്യം' ഇല്ലാതാക്കാന്‍ മകനേ രാജിവെക്കൂ ..അച്ഛനേ രക്ഷിക്കൂ എന്നാണ് പ്രശ്നത്തിന്റെ കാതല്‍. അമ്മായി അപ്പന്റെ ഇത്തരം വൈക്ലഭ്യം കൊണ്ടാണോ ആവ്വോ ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു ഉച്ചിഷ്ടവും , അമേദ്യവും കൂട്ടി കുഴക്കാന്‍ മരുമോന്‍ മോഹന്‍ ദാസ് ഉമ്മന്‍ ചാണ്ടി കാലു പിടിച്ചിട്ടും കേരളത്തിലേക്ക് വരാതിരുന്നത്?????
ഇനി രാജി വെച്ചാലും , ഇല്ലെങ്കിലും "തീരുമാനിക്കും" എന്നൊക്കെ പറയാന്‍ തരത്തില്‍ ഒരു പാര്‍ട്ടി ആയി ബ്രെയ്ക്കിംഗ് ന്യൂസ് ഒക്കെ ഉണ്ടാക്കാന്‍ പറ്റിയില്ലേ .....പോരാത്തതിനു ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ മന്ത്രി സ്ഥാനം പോയാല്‍ ഒരു കേരള കോണ്‍ഗ്രസ് (ഗ ) യും പിറക്കാനും സാധ്യത ഉണ്ട് . തോമസ് ചാണ്ടി എം .എല്‍ .എ യെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ബാലകൃഷണ പിള്ള അടവുകള്‍ പയറ്റുന്നുണ്ട് എന്നും കേള്‍ക്കുന്നുണ്ട് ..കരാര്‍ തീരുന്നതോടെ വേറൊരു കേരള കോണ്‍ഗ്രസ് (തോ ) യും കൂടി പിറക്കും "നമ്മുടെ പാര്‍ട്ടിയും പുരോഗമിക്കുന്നുണ്ടെന്നു" പത്തനാപുരത്തെ നായന്‍ മാര്‍ക്ക് മാര്‍ക്ക് ആശ്വസിക്കാല്ലോ..... ആനന്ദ ലബ്ധിക്കു ഇനിയെന്ത് വേണം!!!
മകനെ മല്സരിപ്പിച്ച്ചതും , രാഷ്ട്രീയത്തില്‍ കൊണ്ട് വന്നതൊക്കെ തെറ്റായി പോയി എന്ന് വരെ ഒരു അച്ഛന്‍ ഇങ്ങനെ സന്കടപ്പെടുമ്പോള്‍ ഓര്‍മ്മ വന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്ഖര്‍ സല്‍മാനെ ആണ് . മോനെ ദുല്ഖര്‍ സല്‍മാനെ , പാവം മമ്മൂട്ടിക്ക് ഇത്തരം 'വൈക്ലഭ്യമോന്നും' ഉണ്ടാക്കി കൊടുക്കരുതേ ഭാവിയില്‍ ...മൂപ്പര്‍ക്ക് എഴുപത്ത ഞ്ചാം വയസ്സിലും കൂളിംഗ് ഗ്ലാസ്സോക്കെ വെച്ചു കണ്ണും കണ്ണും തമ്മില്‍ കിന്നാരം പറഞ്ഞും, മരം ചുറ്റി പ്രേമം ഒക്കെ നടത്താന്‍ ഉള്ളതാ...
ഒരു അച്ഛനും ഇങ്ങനെ ഒരു ഗതി വരരുതേ എന്ന് പ്രാര്‍ഥിക്കുന്നു.