പേജുകള്‍‌

Sunday, August 26, 2012

"തീവ്രവാദത്തിനു പിന്നില്‍ അറബി സ്റ്റിക്കരുകള്‍ക്കുള്ള സ്വാധീനം !!"


മുസ്ലിം തീവ്രവാദത്തിന്റെ നാള്‍ വഴികള്‍ ,മലപ്പുറം കേന്ദ്രമാക്കി നടക്കുന്ന ബോംബു നിര്‍മ്മാണ കോളേജ് ഉകള്‍ , ഹുജി വഴി കേരളത്തിലെത്തുന്ന തീവ്രവാദത്തിന്റെ നിഷ്ടൂരതകള്‍.  കോട്ടയത്ത്  റെയില്‍വേ ട്രാക്കില്‍ ബോംബ്‌ കണ്ടെത്തി എന്ന് കേട്ടപ്പോള്‍ തന്നെ ഡെസ്കിലിരുന്നു 'സംഘ ജിഹ'  ' ക്കാരന്‍ എന്തെല്ലാം എഴുതി തുടങ്ങിയതാണ് .  കോട്ടയത്ത് ട്രാക്കില്‍ ബോംബു കണ്ടെത്തിയ സ്ഥലത്ത് രാവിലെ മുതല്‍  'അരബിയിലെഴുതിയ സ്ടിക്കര്‍  പതിച്ച ഇന്നോവ കാര്‍ കറങ്ങി നടക്കുന്നുണ്ടായിരുന്നു എന്നും കൂടി സാഹസികമായ അന്വേഷണത്തിലൂടെ കണ്ടെത്തി  ജനങ്ങളെ അറിയിച്ചു അദ്ദേഹം തന്റെ ലേഖന പരമ്പര എഴുതാന്‍ തുടങ്ങി.  

തീവ്രവാദത്തിനു പിന്നില്‍ അറബി  സ്റ്റിക്കരുകള്‍ക്ക്  സ്വാധിനത്തെ കുറിച്ചു ലേഖനം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് പോലീസ് യദാര്‍ത്ഥ  പ്രതിയെ കയ്യോടെ പിടി കൂടിയത് .  പക്ഷെ അത് ഒരു സെന്തില്‍ !  സെന്തില്‍ അങ്ങനെ ബോംബ്‌ വെക്കുമോ ? സെന്തിലിനു അങ്ങനെ ബോംബ്‌ ഉണ്ടാക്കനോക്കെ പഠിക്കാന്‍ പറ്റുമോ ?.  അത് വല്ല സൈതലവിയും ആയിരിക്കും എന്ന് കുറേ വിശ്വസിക്കാന്‍ ശ്രമിച്ചു .  ഒടുവില്‍ സെന്തില്‍ എന്ന് തന്നെ സ്ഥിതീകരിച്ച്ചപ്പോ  മൂപ്പര്‍ എഴുത്ത് നിര്‍ത്തി .  തലേന്ന് കൊടുത്ത അറബി  സ്റ്റികര്‍ഇല്ല , ഇന്നോവയുമില്ല ....ആ വാര്‍ത്ത തന്നെ ഡിലീറ്റ് ചെയ്തിരിക്കുന്നു ഈ സംഘ ജിഹ്ഹ .  മൂപ്പര്‍ പുതിയ തലക്കെട്ട്‌ കൊടുത്തു എഴുതാന്‍ തുടങ്ങി .  ട്രാക്കിലെ ബോംബ്‌ : വ്യക്തി വൈരാഗ്യം മൂലം  മാനസിക നില തെറ്റിയ ഒരു യുവാവിന്റെ .... ....

കേരളത്തില്‍ നഴുസുമാരുടെ   സമരത്തിനു നേത്രത്വം നല്‍കുന്ന സംഘടന  യുടെ നേതാവ് ജാസ്മിനു  അമൃതയിലെ നഴുസുമാരുടെ  സമരം നടക്കുന്ന സമയത്ത്  'തീവ്രവാദി' പട്ടം കൊടുക്കാന്‍  പറ്റുമോ എന്നും ഇത് പോലെ മുന്‍പ് നോക്കിയിട്ടുണ്ട് ഈ 'സംഘ ജിഹ'   .  മുസ്ലിം  , മലപ്പുറത്താണ്  ജോലി  ,ഗള്‍ഫില്‍ മുന്‍പ്  ജോലി ചെയ്തിട്ടുണ്ട്, അതും സൌദിയില്‍ .  അപ്പോള്‍ ഒരു തീവ്രവാദി ആകാനുള്ള നുള്ള പ്രാധ മിക യോഗ്യത എല്ലാം  ജാസ്മിന് ഉണ്ടെന്നു  ഈ  പത്രം കല്‍പ്പിച്ചു കൊടുത്തു . . അത് കൊണ്ട് തന്നെ മൂപ്പരുടെ വിദേശ ബന്ധം  വരെ അന്വേഷിക്കണമെന്ന്  തട്ടി വിട്ടു  .

  രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്കെതിരെ പ്രവര്‍ത്തിക്കുന്നവന്‍ സെന്തിലായാലും , സൈതലവി ആയാലും എല്ലാരും ഒരു പോലെ തന്നെ .  പക്ഷെ എല്ലാ കാര്യങ്ങളും  മുന്‍ ധാരണകളോടെ സമീപിച്ചു  , സമൂഹത്തില്‍വര്‍ഗീയവും, വിദ്വേഷവും പുലര്‍ത്തി പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുക  തന്നെ വേണം . 

1 comment:

  1. ഒരു മുഖ്യധാരാ മാധ്യമവും ചാനലുകളില് ഓടിനടന്ന് ഘോരഘോരം നീതിക്കുവേണ്ടി പ്രസംഗിക്കുന്നവരും ഈ വിഷയത്തില് മിണ്ടില്ല. ഇന്ത്യയിലെ മാധ്യമ ഇരട്ടത്താപ്പിന്റെ ഏറ്റവും വിളറിയ മുഖമാണിത്. സത്യം നമുക്കറിയാമെങ്കിലും മിണ്ടാതിരിക്കാന് നാം ശീലിച്ചു കഴിഞ്ഞു.

    മുസ്ലീം സമുദായത്തെ എല്ലാ വിഷയങ്ങളിലേക്കും വലിച്ചിഴച്ച് തീവ്രവാദികളാക്കുന്നതിലെ യുക്തി എല്ലാവർക്കും നന്നായി അറിയാം. സീ. പീ. എം പോലുള്ള നിർമ്മത പാര്ട്ടിള് വരേ ഇതൊരു ആയുധമാക്കുമ്പൊള് സാധാരണക്കാരനായ മുസ്ലിമിന്ന് ഇന്ത്യ ഒരു ഭീതിയുടെ രാജ്യമായിമാറുന്നു. ഭരണകൂടങ്ങളും മാധ്യമങ്ങളും ഒത്തുചേർന്ന് നടത്തുന്ന ഈ മനുഷ്യത്വരഹിതമായ ദുഷിച്ച ഏർപ്പാട് ഏതറ്റം വരേ പോകുമെന്ന് ദൈവത്തിന് മാത്രമറിയാം. പൗരന്മാര്ക്ക് രണ്ട് തരം നീതി എന്നത് കാലങ്ങളായി ശീലമാണ്, എന്നാല് പൗരന്മാരെ ഇത്തരത്തില് സ്റ്റിക്കറോട്ടിച്ച് തീവ്രവാദിയാക്കുന്ന അനീതി അടുത്തകാലത്ത് മാത്രമാണിത്രയും വ്യാപകമായത്.

    ReplyDelete