പേജുകള്‍‌

Wednesday, October 31, 2012

തങ്ങളേ നിങ്ങളാകണം താരം

കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യം ഏറ്റെടുക്കുമ്പോഴാണ്   ഒരു നേതാവ്‌  പൂര്‍ണ്ണമാകുന്നത്  .  പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ കേരളീയ സമൂഹം, വിശിഷ്യാ മുസ്ലിം സമുദായം  ഒരുപാട് ചര്‍ച്ച ചെയ്യുകയും  , എവിടെയും എത്താതിരിക്കുകയും ചെയ്യുന്ന സ്ത്രീധനമെന്ന വിപത്തിനെതിരെ രംഗത്തിറങ്ങാന്‍ യുവാക്കളോട്  ആഹ്വാനം ചെയ്യുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് . സ്ത്രീധനവുമായി  ബന്ധപ്പെട്ടു തനിക്കുണ്ടായ വിവിധ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ട് , ഹൃദയത്തില്‍ തുളച്ചു കയറുന്ന  വാക്കുകളാല്‍  അദ്ദേഹം ഫേസ് ബൂകിലെ തന്റെ പേജിലൂടെ  ജനങ്ങളോട് , വിശിഷ്യാ യുവാക്കളോട്  ഈ വിപത്തിനെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകായും കൂടുതല്‍  പ്രായോഗികമായ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു .സര്‍വ്വ സമ്മതനായ പാണക്കാട് സയ്യിദു മുനവ്വറലി തങ്ങളെ പോലുള്ള നേതാക്കള്‍ ഇത്തരം അധര്‍മ്മങ്ങള്‍ ക്കെതിരെ അതി ശക്തമായി രംഗത്ത് വരുന്നത് സര്‍വ്വ സാധാരണക്കാര്‍ ഉള്‍പ്പെടെ  വലിയൊരു  ജന വിഭാഗത്തെ എളുപ്പത്തില്‍  സ്വാധിനിക്കാന്‍ പറ്റും  എന്ന് മാത്രമല്ല   മത -സാമൂഹിക  സംഘടനകള്‍  കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന  ഒരു വിഷയത്തിന് കൂടുതല്‍ അടിസ്ഥാനവും  , ജനകീയതയും ഉണ്ടാകാന്‍ തങ്ങളുടെ ഈ മുന്നിട്ടിറങ്ങലിലൂടെ  പറ്റിയെന്നു വരാം .  

പാണക്കാട് പൂക്കോയ തങ്ങള്‍ എടുത്ത  ധീരമായ നിലപാടുകളിലൂടെയാണ്  മുസ്ലിം സ്ത്രീ വിദ്യഭ്യാസ രംഗം കൂടുതല്‍ വിശാലമാവുകയും , ഈ വിഷയത്തിലെ നവോത്ഥാന ചരിത്രം പുതിയ തലത്തിലേക്ക് എത്തിച്ചേര്‍ന്നതും . അത് പോലെ പാണക്കാട് കുടുംബത്തിലെ ഈ ഇളം                   തലമുക്കാരന്‍   സമുദായത്തിലെ സ്ത്രീധന വിപത്തിനെതിരെ  മുന്നോട്ടു  വരുന്നത് വളരെ പ്രതീക്ഷകളോടെയാണ് സമുദായ സ്നേഹികള്‍ കാണുന്നത് ,  മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ മുദായത്തിലെ  ഉല്‍പതിഷ്ണുക്കളായ  ജനവിഭാഗം അദ്ദേഹത്തിന്‍റെ പിന്നാലെ ഉണ്ടാകും എന്നത് തീര്‍ച്ചയാണ് .


ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍  കുഴിച്ചു മൂടപ്പെട്ട ഒരു സംസ്കാരത്തില്‍ നിന്ന് സ്ത്രീക്ക് വ്യക്തിത്വവും , പദവിയും നല്‍കുവാന്‍ മുഹമ്മദ്‌ നബി (സ ) കാണിച്ചു തന്ന വിവിധ നടപടികളിലെ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ കല്യാണവുമായി ബന്ധപ്പെട്ടു ആണുങ്ങള്‍ നല്‍കേണ്ട മഹര്‍ സമ്പ്രദായം .  ആ  മഹര്‍  സംവിധാനം  രണ്ടാം രം   ആവുകയും സ്ത്രീധനം ഒന്നാം തരമാവുകയും ചെയ്യുന്ന വൈരുധ്യത്തില്‍ നിന്ന്  കേരളീയ മുസ്ലിം സമൂഹം  ഇന്നും കര കയറിയിട്ടില്ല എന്നത് അത്ഭുതകരമല്ലാതെ മറ്റെന്താണ് ?

എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം  തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍  സമ്പ്രദായം  മാത്രമാണ് നില കൊള്ളുന്നത് .  വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള നമ്മള്‍  മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ  സ്ത്രീധനം എന്ന  ഈ കണ്ണീര്‍ ധനത്തിനെതിരെ   അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു .   സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍  തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക്  മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം . 

ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ് .  പെണ്‍കുട്ടികള്‍ ഒരു ഭാരമാകുന്ന തരത്തിലേക്ക് അവരുടെ കല്യാണ കാര്യങ്ങള്‍ വരുമ്പോള്‍ ആ         കു ടുംബങ്ങളെ  ചിന്തിപ്പിക്കുന്ന  തരത്തിലേക്ക് എത്തിക്കുന്നു .  കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍  സമ്പാദിച്ചത്‌   നല്‍കിയും  നടത്തപ്പെടുന്ന കല്യാണങ്ങളുടെ   അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന  മാമാങ്കങ്ങളെയും  നോക്കി പരിഹസിക്കുന്നില്ലേ ?  പണമില്ലാത്തതിന്റെ പേരില്‍ മാത്രം വിവാഹ മാര്‍കെറ്റില്‍ എടുക്കാ  ചരക്കുകള്‍ ആവാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന്  പെണ്‍കുട്ടികളുടെ ദീന രോദനം സമുദായത്തിന്റെ കാതുകളെ അസ്വതമാക്കത്തതെന്താണ് 

സമുദായത്തിലെ പ്രമാണിമാരും,   വിദ്യാ    സമ്പന്നരുമായ യുവാക്കളുമാണ് ഈ വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ രംഗത്തിങ്ങേണ്ടത് .  സമുദായത്തില്‍ നിന്ന് ഈ വിപത്ത് തുടച്ചു നീക്കാന്‍ പ്രായോഗികമായി അവര്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും .  നാട്ടിലെ ഒരു പ്രമാണി വളരെ ലളിതമായി കല്യാണം നടത്തുന്നത് ഒരു പാവപ്പെട്ടവന്‍ നടത്തുന്നതിനേക്കാള്‍  എത്രയോ മടങ്ങ്‌ ജനങ്ങളെ സ്വാധിനിക്കാന്‍ പറ്റും .   വിദ്യാ സമ്പന്നര്‍  , സാമ്പത്തികമായി പക്വത എത്തിയവര്‍ തുടങ്ങിയ യുവാക്കള്‍ക്കും വലിയൊരു പങ്കു വഹിക്കാന്‍ പറ്റും . 

ഒരു  ഭാഗത്ത് തങ്ങളുടെ മക്കളുടെ കല്യാങ്ങള്‍ ആഡംബര പൂര്‍ണ്ണമാക്കുകയും , മറു ഭാഗത്ത് പാവപ്പെട്ടവന്റെ മകളുടെ കല്യാണത്തിനു ആയിരം രൂപ സംഭാവന  കൊടുത്താല്‍ തന്റെ സാമുദായിക ബാധ്യത  പൂര്‍ത്തിയായി എന്നും വിചാരിക്കുന്ന  സമുദായത്തിലെ  പ്രമാണി  വര്‍ഗ വും   , സമുദായം  പോകുന്ന പോക്കിനനുസരിച്ച്ചു എല്ലാത്തിനോടും ഒരം ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കന്മാരും ഈ സമുദായത്തെ പിറകോട്ടെക്കാണ്  നയിക്കുന്നത് .  ഈയിടെ ഒരു യത്തീംഖാനയുടെ   ഉയര്‍ന്ന സ്ഥാനത്ത്‌ ഉള്ള ഒരാള്‍  ആ യത്തീംഖാനയിലെ  ഒരു യുവതിയെ സ്ത്രീധനമോ , മറ്റോ ആവശ്യപ്പെടാതെ നല്ല ജോലിയുള്ള ഒരു യുവാവ്  വളരെ ലളിതമായ ചടങ്ങുകളോടെ കല്യാണം കഴിക്കാന്‍ തയ്യാറായത്‌ വളരെ അഭിമാനത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി .  പക്ഷെ ഈ യതീംഖാന നേതാവിന്റെ മകളുടെ കല്യാണം   സ്ത്രീധനം നല്‍കിയും വളരെ ആര്‍ഭാടത്തോടെ യാണ്  നടത്തിയതും  .  ഇത്തരം വൈരുധ്യങ്ങലാണ്  സമുദായത്തില്‍ പലപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് . ആരാന്റെ ചിലവിലെ പുരോഗമനം ആണ് എല്ലാവരും ഉദ്ദേശിക്കുന്നത് .    ഇവിടെ പ്രസംഗങ്ങളും  , എഴുത്തുകളും , ചര്‍ച്ചകളും മാത്രം നടക്കുന്നു . മാതൃകകള്‍ മാത്രം ഉണ്ടാകുന്നില്ല .  


ബഹുമാനപ്പെട്ട മുനവ്വറലി തങ്ങളുടെ 'VOICE AGAINST DOWRY" പരിശ്രമങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും , പ്രാര്‍ഥനകളും നേരുന്നു . മുനവ്വറലി തങ്ങളുടെ ലേഖനം കാണാം .
https://www.facebook.com/sayyidmunavvaralishihab?fref=tsMonday, October 8, 2012

'ഞങ്ങള്‍' ഭരിക്കുന്ന കേരളം

വിവാദ കൃഷി ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ യാതൊരു വിവാദത്തിലും പെടാതെ നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞു .  പക്ഷെ , വിവാദ കൃഷിക്ക് വിത്തും തേടി അലയുന്ന നാലാമിടക്കാര്‍ ഒരൊറ്റ ദിവസം , ഒരൊറ്റ പ്രസംഗം കൊണ്ട് അദ്ദേഹത്തെ വിവാദ പുരുഷനാക്കി മാറ്റി .  യു .ഡി .എഫ്   ഗവണ്മെന്റിലെ   പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി , ആ മുന്നണിയിലെ പ്രബല കക്ഷി യുടെ നേതാവ്‌ "ഞങ്ങളാണ് ഭരിക്കുന്നതെന്ന് "സ്വന്തം അണികളോട് പറഞ്ഞതാണ് വലിയ പുകിലാക്കി മാറ്റിയത്‌ .  'ഞങ്ങള്‍ ' എന്നാ വാക്കിന്റെ ഭാഷാര്‍ത്ഥവും  , ആന്തരികാര്‍ത്ഥവും , രാഷ്ട്രീയര്‍ത്ഥവും, മതാര്‍ത്ഥവുമൊക്കെ കീറി മുറിച്ചു മാധ്യമങ്ങള്‍ തങ്ങളുടെ ഒരു ദിവസം പൂര്‍ത്തിയാക്കി .  


ഇപ്പോഴത്തെ ഗവണ്മെന്റില്‍   മുസ്ലിം ലീഗിന്റെ  സ്വാധീനത്തെ  സംബന്ധിച്ച് ശത്രുക്കളും മിത്രങ്ങളും അടക്കം വിവാദങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍; ജാതി -മത -വര്‍ഗ വ്യത്യാസം ഇല്ലാതെ , കൂടുതല്‍ എളിമയോടും , കടമയോടും കൂടി വിട്ടു വീഴ്ച ചെയ്യാനും , സേവനം ചെയ്യാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്ന് വളരെ ലളിതമായ(ശരീര ഭാഷ പോലും വളരെ ലളിതമായിരുന്നു ) ഭാഷയില്‍ അണികളോട് പറഞ്ഞ ഒരു  പ്രസംഗമാനു  എഡിറ്റു ചെയ്തു നാലമിടക്കാര്‍ നാലാം കിട വാര്‍ത്ത സൃഷ്ട്ടിച്ച്ചത് .  സുകുമാരന്‍ നായര്‍ എന്നതിലെ  അവസാനത്തെ 'ര്‍' കളഞ്ഞാല്‍ എന്താകും , അത് പോലെ എഡിറ്റു ചെയ്തുണ്ടാക്കിയ ഒരു സാധനം .  ഒരു മാധ്യമവും പ്രസംഗത്തിന്റെ  പൂര്‍ണ്ണ  രൂപം സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറായതുമില്ല  .

ഇന്ത്യ വിഷന്‍ കാരന്‍ വിഷം തുപ്പിയ പാടെ തന്നെ കേരളത്തിലെ സാമുദായിക സന്തുലനത്തിന്റെ താക്കോല്‍ അരയില്‍  വെച്ചു കിടന്നുറങ്ങുന്ന വെള്ളാപ്പള്ളി -സുകുമാരന്‍ നായര്‍ 'സഹോദരങ്ങള്‍' ആ വിഷം ഏറ്റെടുക്കാന്‍ തുടങ്ങി  .  യു .ഡി . എ ഫിന്റെ നട്ടെല്ലായി നിന്ന് കൊണ്ട്,  ചോരയും , നീരും നല്‍കി മുസ്ലിം ലീഗിന്റെ  പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം തന്നെയാണ് ഇന്നത്തെ യു .ഡി .എഫു ഗവണ്മെന്റ് .   ജനാധിപത്യ  പ്രക്രിയയില്‍ സജീവമായി ഇടപെട്ടു ജനങ്ങളോട് നേരിട്ട്  സംവദിച്ചു , തിരഞ്ഞെടുപ്പുകളില്‍ ബഹു ഭൂരിപക്ഷത്തില്‍ ജയിച്ചു  കയറിയിട്ടാണ് മുസ്ലിം ലീഗ് അതിന്റെ നിര്‍ണ്ണായക സ്വാധിനം  ഉണ്ടാക്കിയിട്ടുള്ളത്  .  അല്ലാതെ ഓടിളക്കി വന്നവരല്ല മുസ്ലിം ലീഗുകാര്‍ . ആ മുസ്ലിം ലീഗ് അല്ലാതെ ,   തിരഞ്ഞെടുപ്പിന്റെ തലേന്ന് വരെ സമ ദൂരവും , ശരി ദൂരവും പറയുകയും,  നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ അച്ഛന്റെയും , അമ്മയുടെയും വരെ ജാതി ഒന്നായാല്‍ മാത്രം   അഭിപ്രായം  ഉണ്ടാക്കുകയും  , ഫല പ്രഖ്യാപനം വരുമ്പോള്‍ ആര് വിജയിച്ചാലും അതിന്റെയൊക്കെ ഗര്‍ഭവും   പേറി നടക്കുകയും ചെയ്യുന്ന എട്ടു കാലി മംമൂഞ്ഞുമാരായ നിങ്ങളാണോ പിന്നെ കേരളം ഭരിക്കുന്നത് ? 


യു  .ഡി .എഫിന്റെ കെട്ടുറപ്പിനും , വിജയത്തിനും വേണ്ടി മുസ്ലിം ലീഗ് പ്രസ്ഥാനം എത്രത്തോളം സേവനവും , ത്യാഗങ്ങളും ചെയ്യുന്നുണ്ടെന്ന് നല്ലവരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും , മുന്നണിയിലെ മറ്റു  കക്ഷികള്‍ക്കും നന്നായറിയാം .  അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്‌ രാജ്യത്തെ തന്നെ അവരുടെ ഏറ്റവുംനല്ല വിശ്വസ്തരായ കൂട്ടാളിയായി ലീഗിനെ  കാണുന്നതും , ബഹുമാനിക്കുന്നതും . ഇതൊന്നും ഇപ്പോള്‍ ലീഗിന്റെ നെഞ്ഞത്ത് കയറാന്‍ നേര്‍ച്ച  നേര്‍ന്നിരിക്കുന്ന  ,   ലീഗിന്റെ  തോളിലേറി കോഴിക്കോട് നിന്ന് സി .എം .ഇബ്രാഹിനെ തറ പറ്റിച്ചു എം .പി ആവുകയും  , കൊടുവള്ളിയില്‍ മത്സരിക്കാന്‍  പോവുകയും ചെയ്ത  മുരളീധരനു ഓര്‍മ്മ കാണില്ല . ഒരു കൊല്ലത്തിനിടയില്‍ നാലഞ്ചു പാര്‍ട്ടികള്‍ കയറി ഇറങ്ങേണ്ടി വരികയും , ഒടുവില്‍ രണ്ടണ മെമ്പര്‍ഷിപ്പിന് വേണ്ടി കാലു പിടിക്കേണ്ടി വരികയും ചെയ്തപ്പോ ആ നല്ല കാലമൊക്കെ മറന്നു കാണും .  ലീഗിനെ നോവിപ്പിക്കാന്‍ വല്ലാതെ ശ്രമിക്കുന്ന സാക്ഷാല്‍ മുരളീധരന്‍ തന്നെ നാളെ യു .ഡി .എഫിന്റെ സ്ഥാനര്‍ത്തിയായി മലപ്പുറം മണ്ഡലത്തിലേക്ക് തന്നെ വന്നാലും ചോരയും ,നീരും നല്‍കി പ്രവര്‍ത്തിക്കാനും വിജയിപ്പിക്കാനും ലീഗിന്റെ അണികള്‍ തന്നെ മുന്‍പന്തിയില്‍ ഉണ്ടാകും .  കാരണം അത് ബാഫഖി തങ്ങളും , ഇന്ദിരാഗാന്ധിയും ഉണ്ടാക്കിയ  വിശ്വസ്തമായ്‌ ഒരു കരാറാണ് . 

സത്യത്തില്‍ സംഗപരിവാരിന്റെ  അജെണ്ടകള്‍ക്ക്  കേരളീയന്തരീക്ഷം പാകപ്പെടുത്തി കൊടുക്കുന്ന പണിയാണ് കുറെ നാളുകലായിട്ടു  സുകുമാരന്‍ നായരും , വെള്ളാപ്പള്ളിയും , ചില മാധ്യമ പ്രവര്‍ത്തകരും ചെയ്തു കൊണ്ടിരിക്കുന്നത് .  നിര്‍ഭാഗ്യവശാല്‍ സി .പി. എം പോലും ആ കെണിയില്‍ വീഴുന്നു .  ഇല്ലാത്ത ഒരു ന്യൂനപക്ഷ ഭീതി ഉണ്ടാക്കാനാണ് ഇവിടെ മനപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകുന്നത് . കേരളത്തിലെ വിദ്യാഭ്യാസ , തൊഴില്‍ , സാമ്പത്തിക മേഖലകളിലെ  എന്തെങ്കിലും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഇവിടെ ന്യൂനപക്ഷ -ഭൂരിപക്ഷ സന്തുലനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത് ?.   രണ്ടു സമുദായത്തിന്ടയില്‍; സംശയങ്ങള്‍ ജനിപ്പിക്കാന്‍ മാത്രം ഉതകുന്ന  കുറെ പുകമറ കള്‍ മാത്രം .  നാട്ടിലെ സാമൂഹിക ഉത്തരവാദിത്വമുള്ള  എല്ലാ സംഗടനകളും  ഒറ്റക്കെട്ടായി പറയുന്ന മദ്യ വിപത്തിനെ സംബന്ധിച്ചു ലീഗ് പറയുമ്പോഴേക്കു  മദ്യത്തിന് പോലും  ജാതിയും , മതവും ഉണ്ടാക്കപ്പെടുന്ന ജാതീയ വേലകള്‍ !!.


മുസ്ലിം ലീഗിനെയും , അതിന്റെ   പ്രവര്‍ത്തനങ്ങളെയും , മന്ത്രിമാരെയും ജനാധിപത്യ പ്രക്രിയയില്‍ ആര്‍ക്കും മാന്യമായി വിമര്‍ശിക്കാനുള്ളഅവകാശം ഉണ്ട് .  എന്നാല്‍  അതാണോ നടക്കുന്നത് ?  മുസ്ലിംകള്‍ എന്തൊക്കെയോ അനര്‍ഹമായി കൊണ്ട് പോകുന്നു  എന്ന വികാരം ഹിന്ദു സഹോദരങ്ങളില്‍ ഉണ്ടാക്കാനുള്ള പ്രചാരണമാണ് മന പൂര്‍വം നടക്കുന്നത് .  ഒരു വ്യക്തമായ കണക്കിന്റെ അടിസ്ഥാനത്തിലുമല്ല ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതെന്നതാണ് രസകരം .  അങ്ങനെ മുസ്ലിംകള്‍ക്ക് മാത്രമായി സര്‍ക്കാരില്‍ നിന്ന് കൊണ്ട് പോയി വെക്കാന്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ ഒരു പെട്ടിയും ഇല്ല എന്ന് മാത്രമല്ല , അങ്ങനെ കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്ന  കാലത്ത് ഈ പ്രസ്ഥാനത്തിന്റെ  പേര് മുസ്ലിം ലീഗ് എന്നുമായിരിക്കില്ല .  ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുസ്ലിം ലീഗിന്റെ നിലപാട് സുവ്യക്തമാണ് .  മുസ്ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , മറ്റു സമുദായത്തിന്റെ  അവകാശങ്ങളില്‍ കൈ കടത്താന്‍ വരികയുമില്ല . 


മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നേത്രത്വത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ മാത്രം സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ചു മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വപനം പോലും കാണാന്‍ പറ്റാത്ത  തരത്തിലുള്ള കോടിക്കണക്കിനു രൂപയുടെ റിലീഫ്‌  പ്രവര്‍ത്തനങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്നുണ്ട് .  ഒരു ക്യാമറയും  , സ്കൂപ്പും  , ബ്രെയ്കിംഗ്  ന്യൂസും അങ്ങോട്ടേക്ക് തിരിയില്ല എന്ന് ഞങ്ങള്‍ക്കറിയാം .  അതിനു വേണ്ടിയുമല്ല അത്തരം  പ്രവര്‍ത്തങ്ങളും  . കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തു സമൂഹ വിവാഹം നടന്നത് . കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെ ജുകള്‍  കേന്ദ്രികരിച്ച്ചു സി .എച്ചു .സെന്റര്‍ നേത്രത്വത്തില്‍ നടക്കുന്ന രോഗികള്‍ക്കും , കുടുംബത്തിനും നല്‍കുന്ന  സോജന്യ മരുന്ന് , ഭക്ഷണ വിതരണം ,സൌജന്യ ഡയാലിസിസ് , ഹൃദയശസ്ത്രക്രിയകള്‍   , നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് കൂരയെകിയ   ' ബൈത് രഹമ'  പോലുള്ള ഭവന പദ്ദതികള്‍ ,തുടങ്ങി നടക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തങ്ങളിലെ ഉപഭോക്താക്കളുടെ ജാതി തിരിച്ചുള്ള കണക്കെടുത്തു ഒരു സ്കൂപ്പ്  വാര്‍ത്ത ഉണ്ടാക്കാന്‍ ലീഗിന്റെ ഒരു റാന്തല്‍ ഇറച്ചിക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന ഏതെന്കിലും മാധ്യമ പ്രവര്‍ത്തകന്‍ തയ്യാറുണ്ടോ ? അപ്പോഴറിയാം  ജാതി -മത ചിന്തകള്‍ക്കതീതമായി  ലീഗ് ചെയ്യുന്ന സേവനങ്ങളുടെ കണക്കും , ലീഗ് പുലര്‍ത്തുന്ന സാമുദായിക സന്തുലനവും. .