പേജുകള്‍‌

Monday, September 3, 2012

Emerging Kerala യില്‍ മലപ്പുറത്ത് കഞ്ചാവ് കൃഷിയോന്നുമല്ലല്ലോ വരാന്‍ പോകുന്നത് ....?

മലപ്പുറത്ത് വികസനം വന്നാല്‍ പുളിക്കുമോ .....? ഒരു പുരോഗമന പ്രസ്ഥാനത്തിന് ഇത്രത്തോളം അസഹിഷ്ണുത പാടുണ്ടോ ....?  കഴിഞ്ഞ ദിവസം തൊട്ടു കൈരളിയിലും, ദേശാഭിമാനിയിലും ഫയങ്ങരമായ ഒരു വാര്‍ത്തയായി വരുന്നത്  Emerging Kerala യില്‍ ഉള്‍പ്പെടുത്തി മലപ്പുറത്ത് വരാന്‍ പോകുന്ന ഒരു പദ്ധതി യെ കുറിച്ചാണ്.  ഇവരുടെ 'ആശങ്ക' കണ്ടാല്‍ തോന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് കഞ്ചാവും , ഹശീഷും കൃഷി ചെയ്യുന്ന പദ്ദതിയാണ് കൊണ്ട് വരാന്‍  ശ്രമിക്കുന്നതെന്ന്.  പതിനായിരക്കണക്കിനു കോടി രൂപയുടെ പദ്ദതികള്‍ പ്രതീക്ഷിക്കുന്ന  Emerging Keralaയിലെ മലപ്പുറത്തെ ഈ ഒരു പദ്ധതി മാത്രം ഉയര്‍ത്തി കാട്ടി  നിഷേധാത്മകമായ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് ? അങ്കമാലിയിലും വല്ലാര്‍പാടത്തും സ്ഥലമുണ്ടായിട്ടും പദ്ധതി മലപ്പുറത്ത് വരുന്നതാണ് ദേശാഭിമാനിക്ക് സഹിക്കാത്തത്‌. 
 വൈദ്യുതി വിതരണം, തെുരുവുവിളക്കുകള്‍, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ 73.81 കോടി മുടക്കി വന്‍കിട സംരംഭകര്‍ക്കായി ഒരുക്കിക്കൊടുക്കും. പദ്ധതിയുടെ അവശേഷിക്കുന്ന മുതല്‍മുടക്കാണ് 2266 കോടി രൂപ. ഇത് സംരംഭകര്‍ മുടക്കണം. 89 ലക്ഷം ചതുരശ്രഅടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. സെന്റര്‍ ഓഫ് എക്സലന്‍സ്, നേഴ്സിങ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍-ആയുര്‍വേദ വിഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം, ആയിരം കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ക്യാന്‍സര്‍ ആശുപത്രി തുടങ്ങിയവ ഉള്‍പ്പെടുന്ന ആരോഗ്യപരിപാലന വിഭാഗം, ടെക്നോളജിയിലും മാനേജ്മെന്റിലും അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്നതാണ് പദ്ധതി. ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയും സ്ഥാപിക്കും.
ദേശാഭിമാനിയുടെ റിപ്പോര്‍ട്ട് പ്രകാരം തന്നെ അവിടെ വരുന്നപദ്ധതിയുടെ രൂപം ഇതാണ്. കഞ്ചാവ് കൃഷിയോന്നുമാല്ലലോ അവിടെ നടപ്പിലാക്കാന്‍ പോകുന്നത്.  പിന്നെന്തിനാ കൈരളിക്കും , ദേശാഭിമാനിയും ഇങ്ങനെ കുറുമ്പ് കാട്ടുന്നത് . 
 
വികസനം അങ്കമാലിക്കപ്പുറം വേണ്ടന്നാണോ  ഇവര്‍ പറയുന്നത്. കോടിക്കണക്കിനു രൂപയുടെ ഒരുപാട് പദ്ദതികള്‍ ഓരോ ജില്ലയിലുമായി , കേരളത്തിന്റെ മൊത്തത്തിലുള്ള വികസനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് Emerging Kerala സങ്ക ടിപ്പിക്കുന്നത് . വികസന സംബന്ധിയായി എന്ത് വന്നാലും അതൊന്നും പറ്റില്ല , പറ്റില്ല എന്ന് പറയുന്നവര്‍ ഒരുപാട് കാലം അധികാര കസേരകളില്‍ ഇരുന്നിട്ടും ഇന്നേ വരെ ഏതെന്കിലും ബദല്‍ വികസന പദ്ദതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടോ ...?  പുതിയ കാലത്തോടും , തലമുറയോടും  സംവദിക്കുന്ന  എന്ത് വികസനമാന് കഴിഞ്ഞ കുറേ കാലമായി കേരളത്തില്‍ നടന്നിട്ടുള്ളത് ..?
 
നാവിട്ടടിക്കാന്‍ വലിയ ചിലവോന്നുമില്ല എന്ന് കരുതി ഇനിയും കേരളത്തെ പിന്നോട്ട് നയിക്കരുത്. കാക്ക ചത്താലും അതിലും സര്‍ക്കാരിന്റെ മറുപടിയും , ന്യൂസ്‌ ഹവര്‍ ചര്‍ച്ചയും കൊണ്ട് 'വിവാദ കൃഷി ' മാത്രം വിളയുന്ന നാട്ടില്‍ വേണ്ടാത്ത വിവാദങ്ങള്‍ കൊണ്ടൊന്നും വെച്ച കാല്‍ പിന്നോട്ട് വെപ്പിക്കാന്‍ ആവില്ല എന്ന് പ്രഖ്യാപിച്ചു മുന്നോട്ടു പോകുന്ന ഉമ്മെന്ചാണ്ടിയുടെ ഇച്ചാ ശക്തിക്കും , സര്‍ക്കാരിനും ശക്തി പകരുക ...തുരപ്പന്മാര്‍ തുറന്നു കൊണ്ടേ ഇരിക്കട്ടെ.....

1 comment: