പേജുകള്‍‌

Wednesday, December 25, 2013

മാപ്ലാരെ സ്കൌട്ടും , വിവാദമുണ്ടാക്കുന്നവരും

ആര്‍ എസ് എസ് കാര്‍ക്ക് കുറുവടി യും ആയുധവും ഏന്തി പട്ടാപകല്‍ നാട്ടിലൂടെ ജാഥ നടത്താം . സി പി എം കാര്‍ക്ക് റെഡ് വളന്റിയര്‍ മാരുടെ മാര്‍ച്ച നടത്താം . ഏതെങ്കിലും മാപ്ലാര് നബി ദിന റാലിക്ക് വേണ്ടി സ്കൌട്ട് പഠിച്ചാല്‍ പ്രശനം , അത് അവതരിപ്പിച്ചാല്‍ പ്രശ്നം . അപ്പോള്‍ വരും തീവ്രവാദ പരിശീലനം , ജിഹാദ് , ഓലക്കെലെ മൂട് . ആരെങ്കിലും സ്കൌട്ട് പഠിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അതൊക്കെ ആയുധ പരിശീലനവും തീവ്രവാദവും ആണെന്ന പൊതുധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് വലിയ വിരോധബാസമാണ് .

കഴിഞ്ഞ വര്ഷം കാഞ്ഞങ്ങാട് നടന്ന നബിദിന റാലി യിലെ വസ്ത്രധാരണത്തെ കുറിച്ചു ഒരുപാട് തെറ്റിധാരണകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ ഈ വര്‍ഷവും രംഗത്ത് ഇറങ്ങിയിരിക്കുന്നു . കഴിഞ്ഞ ദിവസം നീലേശ്വരം പള്ളിക്കരയില്‍ നബിദിന റാലിക്ക് വേണ്ടി സ്കൌട്ട് പഠിക്കുകന്നത് തടഞ്ഞതും , പഠിപ്പിക്കാന്‍ വന്നവരെ ക്രൂരമായി ആക്രമിച്ചതും സി പി എം കോട്ടയിലെ ചുണകുട്ടികളായ അണികള്‍ !!!. മൂത്തസഖാവ് മുസല്ല വിരിച്ചു മുസ്ലിംകളെ കൂടെ കൂട്ടാന്‍ നോക്കുമ്പോള്‍ സി പി എം കോട്ടകളില്‍ ഇങ്ങനെ തന്നെ വേണം മുസ്ലിംകളോദുള്ള പെരുമാറ്റം . കാസര്‍ഗോഡ്‌ ജില്ലയില്ലെ , പ്രത്വേകിച്ച്ചു കാഞ്ഞങ്ങാട് മേഖലകളില്‍ നബിദിന റാലികളില്‍ കുട്ടികളുടെ കലാ പരിപാടികലോടൊപ്പം തന്നെ ആകര്‍ഷണീയമായ സ്കൌട്ടും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഉണ്ടാകാറുണ്ട് . ഈ അടുതതായി എല്ലാ പ്രദേശങ്ങളിലെ മഹല്ലുകളിലും ഇത് കണ്ടു വരുന്നു . അന്നേ ദിവസത്തെ രണ്ടു മണിക്കൂര്‍ റാലി ക്ക് വേണ്ടിയുള്ള സ്കൌട്ട് പഠനവും , വസ്ത്രധാരനവുമാല്ലാതെ വേറൊന്നും ഈ സ്കൌട്ട് പഠനത്തിനു പിന്നില്‍ ഇല്ല എന്ന് മുന്‍ ധാരണകള്‍ ഇല്ലാതെ നിക്ഷപക്ഷമായി കാര്യങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടും . പള്ളിക്കരയിലെ ചെറുപ്പക്കാരും അങ്ങനെയൊരു സ്കൌട്റ്റ് പരിശീലനം മാത്രമാണ് നടത്തിയത് . എന്നിട്ടും തീവ്രവാദ പരിശീലനം എന്ന് പറഞ്ഞിട്ടാണ് സി പി എമ്മുകാര്‍ ആക്രമിച്ചത് . സി പി എമ്മിന്റെ ഉരുക്ക് കോട്ടയില്‍ വന്നു പരസ്യമായി ആരെങ്കിലും തീവ്രവാദ പരിശീലനം നടത്തുമോ എന്ന സാമാന്യ ബുദ്ധി പോലും ഇവര്‍ക്ക് നഷ്ടപ്പെട്ടു .

നബി ദിനത്തിന് റാലി യും സ്കൌട്ടും വേണമോ എന്നത് വേറെ വിഷയം . പക്ഷെ അങ്ങനെ ആരെങ്കിലും ചെയ്യുന്നത് നിയമപരമായി ഒരു തെറ്റല്ല എന്നിരിക്കെ അതിനെ മുന്‍ ധാരനകളോട് കൂടി സമീപിച്ചു സി പി എം പോലുള്ള സംഘടനകള്‍ രംഗത്ത് വരുന്നത് ശരിയാണോ ? കഴിഞ്ഞ വര്ഷം കാഞ്ഞങ്ങാട് നടന്ന നബിദിന റാലിയിലെ വസ്ത്രധാരണത്തെ തെറ്റിദ്ധരിപ്പിച്ചു ഒരുപാട് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് . അതിനൊക്കെ കെ സുരേന്ദ്രന്റെ കൂടെ കൂടി ഇല്ലാ കഥകള്‍ ഉണ്ടാക്കാനും തെറ്റി ധരിപ്പിക്കാനും സി പി എമ്മും മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു . കെ സുരേന്ദ്രന്‍ പറയുമ്പോള്‍ അതിനു പിന്നിലെ ലക്ഷ്യങ്ങള്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലാകും . ചുവപ്പ് കോടി ഒരുപാടു വെയില്‍ കൊണ്ടാല്‍ കാവി ആകാറുണ്ട് . അത് പോലെ സി പി എമ്മുകാരുടെ മനസ്സും ആകുന്നുവോ എന്ന ചോദ്യം അപ്പോള്‍ തന്നെ ഉയര്‍ന്നതാണ് . ? പട്ടാള വേഷം ധരിച്ചെന്ന പേരില്‍ അന്ന് കാഞ്ഞങ്ങാട് കേസ് എടുത്ത പോലീസ് സമാനമായ ഡ്രസ്സ്‌ ധരിച്ചു കൊണ്ടുള്ള കോട്ടയത്തെ സ്കൌട്ടിന്റെ കാര്യത്തില്‍ മൌനം പാലിക്കുകയും ചെയ്തു . ഇപ്പോള്‍ മുന്‍‌കൂര്‍ അനുമതി വാങ്ങാതെ കായിക പരിശീലനം നടത്തി എന്ന് പറഞ്ഞു ആ ചെറുപ്പക്കാരുടെ പേരില്‍ കേസും എടുത്തിരിക്കുന്നു . നാട്ടില്‍ നടക്കുന്ന കായിക പരിശീലനങ്ങള്‍ ഒക്കെ മുന്‍‌കൂര്‍ അനുമതി വാങ്ങിയിട്ടാണോ നടക്കുന്നത് /നടന്നിട്ടുള്ളത് എന്നൊക്കെ ചോദിക്കാമോ ? ഇതാണ് ഇപ്പൊ നാട്ടിന്റെ പോക്ക് , പണ്ടൊരു കാക്ക പറഞ്ഞത് പോലെ സായിപ്പന്മാര്‍ ഇട്ടാല് ബര്‍മുഡ , നമ്മളിട്ടാ വള്ളി ട്രൌസര്‍ !!!

1 comment:

  1. വാസ്തവത്തിൽ എന്തിനാണ് ഇത്തരം ആഭാസങ്ങൾ. അത് മുസ്ലിംകൾ നടത്തിയാലും ഹിന്ദുക്കൾ ആയാലും ക്രിസ്ത്യൻ ആയാലും കായിക ബലം ബോധ്യപ്പെടുത്താനുള്ള ഈ ബലാ ബല പ്രകടനങ്ങൾ ഒരു മതേതര രാജ്യത്തിനോ ഏതെങ്കിലും മതത്തിനോ ഗുണം ചെയ്യില്ല.

    പിന്നെ ഒരേ കാര്യം രണ്ടു കൂട്ടർക്ക് രണ്ടു നീതി ആകുന്നതിനോട് യോജിക്കുന്നില്ല..

    ReplyDelete