
മാത്രുവമല്ല
ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന കീഴാള ചരിത്രത്തെയും , ചാന്നാര്‍ ലഹള യെ വരെ
എത്ര അസഹിഷ്ണുതയോട് കൂടിയാണ് അദ്ദേഹം സമീപിച്ചിരിക്കുന്നത് .
തിരുവിതാംകൂര്‍ രാജ ഭരണത്തില്‍ നടന്ന തിന്മകളെ രാജവംശവുമായി
ബന്ധപ്പെടുത്താതിരിക്കാന്‍ അദ്ദേഹം പെടാ പാട് പെടുകയും ചെയ്യുന്നു . രാജ
കുടുംബം ചെയ്ത നന്മകളോ , തിന്മകളോ അല്ലായിരുന്നു യദാര്‍ത്ത വിഷയം . രാജ്യം
ജനാധിപത്യ വല്ക്കരിക്കപ്പെട്ടിട്ടും ഇപ്പോഴും രാജ ഭക്തി നമ്മുടെ
ഔദ്യോഗിക സംവിധാനത്തിലും പുറത്തും നില നില്‍ക്കുന്നതായിരുന്നു വിഷയം . അത്
കൊണ്ടാണ് സര്‍ക്കാര്‍ അവധി യും , മഹാരാജാവും , രാജാവ് വിളികള്‍
ഉണ്ടാകുന്നതും ഇന്നലെ അന്തര്‍ച്ച്ച തിരുവിതാംകൂര്‍ 'രാജാവ് ' രാജ
കുടുംബാംഗം എന്ന നിലയില്‍ മാത്രമാണ് അവധി നല്‍കപ്പെട്ടതും ,ഔദ്യോഗിക
ബഹുമതികളോടെ സംസ്കരിക്കപ്പെട്ടതും .അതാണ് വിമര്ഷിക്കപ്പെട്ടതും .
അന്തരിച്ച മാര്‍ത്താണ്ഡവര്‍മ എന്ന വ്യക്തിയുടെ ഗുണ -ഗണങ്ങള്‍ മാത്രം
കൊണ്ടല്ല സര്‍ക്കാര്‍ ആദരവ് നല്‍കാന്‍ കാരണം എന്നത് സുവ്യക്തമാണ് , കാരണം
അദ്ദേഹത്തോടെ തുല്യമായോ , കൂടുതലോ കലാ -സാംസ്കാരിക -സാമുഹിക രംഗങ്ങളില്‍
കഴിവ് തെളിയിച്ച വ്യക്തികള്‍ ഒരുപാടുണ്ട് . അവരുടെയൊക്കെ മരണത്തിനു അവധി
കൊടുക്കാന്‍ തുടങ്ങിയാല്‍ വര്ഷം മുഴുവനും അവധി തന്നെ ആയിരിക്കും . അപ്പോള്‍
ഒരു ജനാധിപത്യ സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിച്ചതാണ്
ചര്‍ച്ച ചെയ്യപ്പെട്ടത് . മരണം വരെ വോട്ടു ചെയ്യുകയോ ജനാധിപത്യ
പ്രക്രിയയില്‍ പങ്കാളി ആവുകയോ ചെയ്യാത്ത ഒരു വ്യക്തിയുടെ മരണത്തിനു പഴയ രാജ
ഭക്തി യുടെ പേരില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ അവധി നല്‍കേണ്ടതുണ്ടോ എന്ന
വി ടി യുടെ ചോദ്യം ഒരു ജനാധിപത്യ വാദി യെ സംബന്ധിച്ചു ന്യായം തന്നെയാണ് .
വലിയ് പുരോഗമന വാദി നടിക്കുന്ന ജയഷങ്കരിനു അത് കേള്‍ക്കുമ്പോള്‍
പൊള്ളുന്നത് എന്ത് കൊണ്ടാണ് ? . എല്ലാവരിലും എല്ലാത്തിലും ജാതിയും മതവും
രാഷ്ട്രീയവും നിറവും പരിഹാസ രൂപേനെ അവതരിപ്പിക്കുന്ന ജയശങ്കരില്‍ കുടി
കൊള്ളുന്നതു യദാര്‍ത്തത്തില്‍ എന്താണ് ? ഞാനെന്ന ഭാവമോ ? ഭൂലോക പുച്ഛമോ ?
ജാതി മത സന്കുചിതത്വങ്ങളോ ?
No comments:
Post a Comment