പേജുകള്‍‌

Sunday, October 27, 2013

ഷാജി ഫോബിയ പിടിച്ച സുടാപ്പികല്‍ക്കായി ........

 


കെ.എം ഷാജി എം.എല്‍.എ യുടെ ലേഖനം 

തീവ്രവാദികള്‍ക്കെതിരെ മരണം വരെ പോരാടും

ഈ തീവ്രവാദികളുടെ കാര്യം മഹാ കഷ്ടമാണ്. ജീവിതത്തില്‍ ഒരു സ്വസ്ഥതയും സമാധാനവും അവര്‍ക്കുണ്ടാവില്ല. സ്വന്തം നിഴലിനെത്തന്നെ ഭയക്കണമെന്ന വിധത്തിലാണല്ലോ പറഞ്ഞു പഠിപ്പിക്കുന്നത്. സമാധാനം ഉണ്ടെന്ന് തോന്നിയാല്‍പ്പിന്നെ എല്ലാം തീര്‍ന്നില്ലേ..! ആയുധം, ദുഷ്ടത, കുത്തിത്തിരിപ്പ്, ചൊര കുടി അങ്ങനെ എല്ലാം...
സലാം (സമാധാനം) എന്ന വാക്കില്‍ ഒരു മതം. അതാണ് ഇസ്‌ലാം. നല്ല ഇസ്‌ലാമാവുക എന്നാല്‍ സമാധാന സ്‌നേഹിയാവുക എന്നതാണ്. അഥവാ മേല്‍പറഞ്ഞ മോശമായതൊന്നുമല്ലാത്ത അവസ്ഥക്കുവേണ്ടി ശ്രമിക്കുന്നവനാവണം നല്ല മുസ്‌ലിം. അതാണ് ഒരു വിശ്വാസിയുടെ വിജയം. സമാധാനത്തിന്റെ മതത്തെ അസമാധാനത്തിന്റെ മതമാക്കുന്നവരാണ് തീവ്രവാദികള്‍. ചുറ്റും ശത്രു മാത്രമാണെന്ന് തോന്നിപ്പിക്കുന്നത് ഫാഷിസ്റ്റ് തന്ത്രമാണ്. അതിനവര്‍ക്ക് ഒരുപാട് മാര്‍ക്ഷങ്ങളുണ്ട്. തങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുള്ളതാണെങ്കില്‍പ്പോലും മറ്റുള്ളവരില്‍ സംശയം ജനിപ്പിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാന്‍ കഴിയുക എന്നതാണ് ഫാഷിസ്റ്റ് തന്ത്രം. ഹിറ്റ്‌ലര്‍ മുതല്‍ ലോകത്തെ സകല ഫാഷിസ്റ്റ് മൂവ്‌മെന്റുകളുടെയും ഏറ്റവും വലിയ ആയുധം അതാണ്. അതിനവര്‍ക്ക് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ന്യായീകരണവുമുണ്ട്. -ലക്ഷ്യമാണ് പ്രധാനം. മാര്‍ക്ഷമല്ല.
എന്തിന്റെ പേരിലായാലും ഇത്തരം തീവ്രവാദ ശക്തികളെ- അവര്‍ ആര്‍.എസ്.എസ്സ് ആയാലും എന്‍.ഡി.എഫ് ആയാലും - എതിര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ ഞാനൊരു ആത്മനിര്‍വൃതി അനുഭവിക്കുന്നുണ്ട്. നമ്മള്‍ എടുത്ത പണിയും എടുത്തുകൊണ്ടിരിക്കുന്ന പണിയും ഇവര്‍ക്ക് നന്നായി കൊള്ളുന്നുണ്ട്. അതിന്റെ എരിച്ചിലും പുകച്ചിലുമാണ് ഈ ഞരമ്പു രോഗികളുടെ പരാക്രമങ്ങള്‍.
 
എന്റെ നാവില്‍നിന്നോ നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമൊക്കെയോ, എന്തെങ്കിലുമൊന്ന് വീണു പോയാല്‍ കിട്ടിപ്പോയ് എന്നാര്‍ത്ത് വിളിച്ച് എല്ലും കടിച്ചു പിടിച്ചുള്ള ഈ ശുനക ഓട്ടം എത്ര നാളായി പാവങ്ങള്‍ തുടങ്ങിയിട്ട്. ഓടി തളര്‍ന്ന് വായിലെ കഷ്ണം എടുത്തു നോക്കുമ്പോഴാണ് അറിയുന്നത്, അതില്‍ ഒരു തരി ഇറച്ചി പോലുമില്ലെന്ന്.
 
ഈ ഒക്ടോബര്‍ മാസത്തില്‍ ഈ സാധുക്കങ്ങള്‍ക്ക് കിട്ടിയ രണ്ട് എല്ലിന്‍ കഷ്ണങ്ങളാണ് ഒന്ന്, അച്യുതാനന്ദനെക്കുറിച്ചുള്ള എന്റെ കമന്റും രണ്ട്, യൂത്ത് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ എം.എല്‍.എമാരുടെ പ്രത്യേക യാത്രയിലെ ചില ഫോട്ടോകളും.
അച്യുതാനന്ദന് 90 തികയുന്ന ദിവസം പി.ബി അദ്ദേഹത്തിന് കൊടുത്ത സമ്മാനം ഇയാള്‍ പറയുന്നതൊന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ല എന്ന കമന്റായിരുന്നു. വി.എസ് ആകട്ടെ അന്നു തന്നെ ചന്ദ്രശേഖരനെ കൊന്നതിലും ലാവ്‌ലിന്‍ കേസിലും സി.പി.എമ്മിനെ ആക്രമിക്കുകയും ചെയ്തു. ഈ ദിവസം വടകര മുന്‍സിപ്പല്‍ മൈതാനിയിലും തൊട്ടില്‍പാലത്തും നാദാപുരത്തും വിവിധ യോഗങ്ങളില്‍ ഞാന്‍ പറഞ്ഞു. വി.എസിനെ അല്ലെങ്കില്‍ ആരെയാണ് സി.പി.എം മാതൃകയാക്കേണ്ടത്-കാട്ടുകള്ളന്മാരായ പിണറായി, കൊടിയേരി, എളമരം കരീം, തോമസ് ഐസക്, ശ്രീമതി ടീച്ചര്‍മാരെയോ..? ഞങ്ങള്‍ക്ക് ഒരുപാട് വിയോജിപ്പുകളുണ്ട് വി.എസ്സിനോട്. അദ്ദേഹത്തിനോടുള്ള വിരോധത്തിനു കാരണം വി.എസ്സ് നല്ല കമ്യൂണിസ്റ്റാണ് എന്നതുകൊണ്ടാണ്. ഒരു നല്ല കമ്യൂണിസ്റ്റ് നല്ല മുസ്‌ലിം വിരോധിയായിരിക്കും. മലപ്പുറത്തെ കുട്ടികളെക്കുറിച്ചും മറ്റും വി.എസ് നടത്തിയ പരാമര്‍ശവും ഞാന്‍ വിശദീകരിച്ചു. എല്ലാ വിരോധങ്ങളും വി.എസ്സിനോട് വെച്ചു പുലര്‍ത്തുമ്പോഴും ഈ പ്രായത്തിലും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ഞാന്‍ അംഗീകരിക്കുന്നു. പൊലീസ് ഒന്ന് കണ്ണുരുട്ടി കാട്ടുമ്പോഴേക്കും വാവിട്ടു കരയുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ വി.എസ്സിനെയാണ് മാതൃകയാക്കേണ്ടത് എന്നും ഞാന്‍ പറഞ്ഞു. ഇതാണ് വി.എസ്സിനെ ഞാന്‍ ന്യായീകരിച്ചു എന്ന വാര്‍ത്തയാക്കി ഇവര്‍ ആഘോഷിച്ചത്.
 
കേരള നിയമസഭയുടെ കീഴിലുള്ള ഒരു സമിതിയാണ് കമ്മിറ്റി ഓഫ് ദി വെല്‍ഫെയര്‍ ഓഫ് യൂത്ത് ആന്റ് യൂത്ത് അഫയേഴ്‌സ്. ഗവ. നിര്‍ദ്ദേശപ്രകാരം ഹിമാചല്‍ പ്രദേശ്-പഞ്ചാബ്- ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന കമ്മിറ്റികളുമായി ചര്‍ച്ച നടത്താനുള്ള ഒരു യാത്രക്കിടയില്‍ ഒരു റെയില്‍വെ സ്റ്റേഷനില്‍ എം.എല്‍.എമാര്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇവര്‍ക്ക് കിട്ടിയ രണ്ടാമത്തെ എല്ല്. ആരോപണങ്ങള്‍ എന്തെല്ലാമാണ്...! ഷുക്കൂര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി പിണറായിയുമായി സഖ്യമുണ്ടാക്കുന്നു, കെ.എം ഷാജി രാജേഷുമായി സഖ്യമാക്കുന്നു-കമ്പനിയായി ടൂറിനു പോകുന്നു. കമ്പനി ടൂര്‍ പോകുന്നു...!!
എന്‍.ഡി.എഫിന്റെ ആദ്യ രക്തസാക്ഷികള്‍ ഫസലും കുറ്റിയാടിയിലെ അബൂബക്കര്‍ മാഷുമാണ്. ഇവരുടെ ചോര വീഴ്ത്തിയ സി.പി.എമ്മുമായി കൂട്ടുകച്ചവടം നടത്തിയ എന്‍.ഡി.എഫ് നേതാക്കളുടെ മഹാപാപങ്ങള്‍ ഇത്തരം കഴുതക്കാമപൂരണം കൊണ്ട് തീരില്ല. തലശ്ശേരിയില്‍ ഫസലിനെ കൊന്നത് ബി.ജെ.പിയാണെന്ന് പറഞ്ഞ് സി.പി.എം കയ്യടി വാങ്ങുമ്പോള്‍ ഫസലിന്റെ കുടുംബത്തിന്റെ പിന്തുണയോടെ കൊന്നത് സി.പി.എമ്മാണെന്ന് പറഞ്ഞ് നിങ്ങളുടെ കച്ചവടം പൊളിച്ചതില്‍ എന്നോട് വിരോധം കാണുമെന്നറിയാം. അതിന്റെ സങ്കടം ഈ ശുനക ഓട്ടം കൊണ്ട് തീരുമെങ്കില്‍ സന്തോഷം.
 
പിന്നെ ഷുക്കൂറിന്റെ കാര്യം. ലീഗ് അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഷുക്കൂറിന്റെ ഉമ്മാക്കും സഹോദരങ്ങള്‍ക്കും. അവര്‍ക്കാര്‍ക്കുമില്ലാത്ത സംശയമാണ് എന്‍.ഡി.എഫുകാരന്. ഷുക്കൂര്‍ ജീവിച്ചിരുന്നപ്പോഴും ഇപ്പോഴും ഷുക്കൂറിന്റെ കുടുംബം എന്‍.ഡി.എഫിനെതിരെ പൊരുതുന്നവരാണ്.
നിങ്ങളീ പറയുന്ന രാജേഷും ജയരാജനും 29 ദിവസം ജയിലിന്റെ ഇരുട്ടില്‍ കിടന്നത് ഞങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണ്. 118 എന്ന വകുപ്പിന്റെ പേരില്‍ പത്തു ദിവസമെങ്കിലും ഒരാള്‍ ജയിലില്‍ കിടന്നതിന് ഉദാഹരണം കാണിക്കാന്‍ പറ്റുമോ ഇവര്‍ക്ക്..? സി.ബി.ഐ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതു വരെ കാരായിയുടെ ഒരു രോമത്തില്‍ തൊട്ടിട്ടില്ല എന്‍.ഡി.എഫുകാരന്‍. അപ്പോള്‍ ഇവന്റെ നേതാക്കള്‍ കോടിയേരിക്ക് സദ്യ ഒരുക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സി.ബി.ഐയെ സമീപിക്കുന്നതും-ഈ കേസിന്റെ വഴികളില്‍ ഞാന്‍ എന്തു ചെയ്യുന്നു എന്നും ഇവര്‍ കാണാനിരിക്കുന്നതേ ഉള്ളൂ.
 
ഇരുട്ടിന്റെ മറവില്‍ കത്തിയുമായി ഞങ്ങള്‍ കാത്തിരിക്കില്ല. നിയമത്തിന്റെ വഴിയില്‍ ഇമ പൂട്ടാതെ ഞങ്ങളുണ്ടാകുമെന്ന് എപ്പോഴും ഞാന്‍ പറയാറുണ്ട്. എല്ലാം ഇരുട്ടിന്റെ മറവില്‍ നടത്തി ശീലമുള്ളവര്‍ക്ക് വെളിച്ചം കാണുമ്പോള്‍ ഭയമുണ്ടാകും. പക്ഷെ ഞങ്ങള്‍ നടത്തുന്നതെന്തും വെളിച്ചത്തിലായിരിക്കും. അതുകൊണ്ടാണല്ലോ ഔദ്യോഗിക യാത്രക്കിടയില്‍ കൂടെ ഇരിക്കുന്ന എം.എല്‍.എയുടെ ഫോട്ടോ ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഇവര്‍ ചെയ്യുന്നത് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാവുക സി.ബി.ഐയോ എന്‍.ഐ.എയോ വരുമ്പോള്‍ മാത്രമാണ്. ഇവര്‍ക്കു തന്നെ പരസ്പരം കാണാന്‍ പറ്റാത്ത തരത്തിലാണ് ഇവരുടെ പരിപാടികള്‍ നടക്കുന്നത്. സ്വന്തം നാടിനെയും സമുദായത്തെയും ഒറ്റികൊടുക്കുന്നവര്‍ക്ക് ഇതൊന്നും വിഷയമാകില്ല. ഫസലിനെ കച്ചവടമാക്കിയവര്‍ക്ക് 22 ചെറുപ്പക്കാര്‍ ജയിലില്‍ കഴിയുമ്പോള്‍ കമറുദ്ദീനെ ഒളിപ്പിക്കുന്നത് പ്രശ്‌നമാവില്ല. കമറുദ്ദീന്‍ മാത്രം കീഴടങ്ങിയാല്‍ 22 കുട്ടികള്‍ക്ക് പുറത്തിറങ്ങാം. പക്ഷേ അതു നടക്കില്ല. കച്ചവടത്തിലെ ലാഭം എന്നും നേതാക്കള്‍ക്കായിരിക്കും.
ഒരുകാര്യം കൂടെ എന്‍.ഡി.എഫുകാര്‍ അറിയണം. എത്ര പ്രകോപിപ്പിച്ചാലും ഷുക്കൂര്‍ കേസില്‍ ഞങ്ങള്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ പുറത്തു പറയുമെന്ന് പ്രതീക്ഷിക്കേണ്ട. സി.പി.എം നേതാക്കളുടെ ഒത്താശയോടെ നിങ്ങള്‍ ഈ കളിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. ഇത്തരത്തില്‍ എത്ര ചപ്പടാച്ചിത്തരങ്ങള്‍ കണ്ടിട്ടാണ് സുഹൃത്തെ ഞങ്ങളീ വഴിയൊക്കെ താണ്ടിയത്. നിങ്ങള്‍ നുണപ്രചരണങ്ങള്‍ തുടര്‍ന്നോളൂ, അതാണ് നിങ്ങളുടെ നിയോഗം.
ഈ പരാക്രമങ്ങള്‍ കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. നിങ്ങളുടെ പ്രകോപനങ്ങള്‍ ഞങ്ങള്‍ ചെയ്യുന്ന ജോലിയുടെ കൂലിയാണ്. ഇതിനപ്പുറവും ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടതാണ്. കാരണം അത്ര വലിയ തകര്‍ച്ചയാണല്ലോ ഞങ്ങളുടെ എതിര്‍പ്പുകള്‍ നിങ്ങള്‍ക്കുണ്ടാക്കിയത്. സമുദായത്തെയും രാജ്യത്തെയും മൊത്തത്തില്‍ വില്‍ക്കാനുള്ള ശ്രമമാണല്ലോ പൊളിഞ്ഞത്. സങ്കടം കാണും.
 
പക്ഷെ നിങ്ങള്‍ എന്തൊക്കെ തറവേലകള്‍ ഒപ്പിച്ചാലും നേരിട്ടും ഫോണിലും അല്ലാതെയും എത്ര ഭീഷണിപ്പെടുത്തിയാലും ഒടുവില്‍ കൊന്നു തള്ളിയാലും നിങ്ങളുടെ നുണപ്രചരണമെങ്ങാനും വിജയിച്ച് സഹപ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചാലും ചങ്കിലെ ശ്വാസം നിലക്കുന്നതു വരെ, നെഞ്ചിലെ മിടിപ്പ് നില്‍ക്കുന്നതു വരെ, ഈമാനിന്റെ ഒരു തരിമ്പ് ഉള്ളിലുള്ള കാലത്തോളം ദീനിന്റെ വെളിച്ചം കെടുത്താന്‍ വരുന്ന, ഈ നാടിനെ ഒറ്റാന്‍ വരുന്ന ഇരുട്ടിന്റെ പാപികള്‍ക്കെതിരെ പൊരുതുക തന്നെ ചെയ്യും. ഈ പോരാട്ടം അവസാനിക്കുന്ന ദിവസം ഞാന്‍ ആറടി മണ്ണിന്റെ അടിയിലായിരിക്കും. ഇത് ഇരുട്ട് വിഴുങ്ങി കണ്ണും മനസ്സും കറുത്തു പോയ തീവ്രവാദിയുടെ വാക്കല്ല. നംറൂദിന്റെ തീകുണ്ഠത്തെ അതിജയിക്കുമ്പോള്‍ ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ, ഫിര്‍ഔന്റെ കൊട്ടാരത്തെ തൗഹീദ് കൊണ്ട് വിറപ്പിച്ച മൂസ നബിയുടെ, അബൂജഹലിന്റെ അഹങ്കാരത്തെ കീഴടക്കിയ പ്രവാചകന്‍ (സ)യുടെ വിശ്വാസം മുറുകെപ്പിടിക്കുന്ന വിശ്വാസിയുടെ വാക്കാണ്. അല്ലാഹു അക്ബര്‍..! മുസ്‌ലിംലീഗ് സിന്ദാബാദ്...!

No comments:

Post a Comment