പേജുകള്‍‌

Wednesday, December 18, 2013

മതേതരത്വം മാണി സ്റ്റയില്‍

കെ .എം മാണി മൂന്നും കൂടിയ വളവില്‍ വണ്ടി വെച്ചിരിക്കുകയാണ് , ആരാണ് മോനെ എം പി യും ചിന്ന മന്ത്രിയും ആക്കുന്നത് വണ്ടി അങ്ങോട്ടേക്ക് വിടും . ചാവേറായി പി സി ജോര്‍ജിനെ ഇറക്കിയുള്ള കളി തുടങ്ങി കഴിഞ്ഞു . കോട്ടയത്ത് കോണ്‍ഗ്രസിന്റെ വോട്ടു കിട്ടുമോ എന്ന കാര്യത്തില്‍ മൂപ്പര്‍ക്ക് ഒരു ഉറപ്പും ഇല്ല . അപ്പൊ പിന്നെ 'പി സി തോമസ്‌' മോഡല്‍ വിജയം ഉറപ്പിക്കാനാണ് ജോര്‍ജു മോഡി ക്ക് വേണ്ടി ഓടാന്‍ പോകുന്നതും , മാണി അതിനെ ന്യയികരിച്ച് നടക്കുന്നതും . കാര്യങ്ങളൊക്കെ ആ വഴി ക്ക് തന്നെയാണ് നീങ്ങുന്നതെന്ന് ബി ജെ പി ജോസ് കെ മാണി ക്ക് എതിരെ സ്ഥാനര്തിയെ നിര്‍ത്തില്ല എന്ന തീരുമാനം പുറത്തു വന്നതോടെ കൂടുതല്‍ വ്യക്തമായി . മോഡി എങ്കില്‍ മോഡി , എന്‍ ഡി എ എങ്കില്‍ എന്‍ ഡി എ , മകന്‍ എം പി ആകണം. അതിനിടയില്‍ എന്ത് മതേതരത്വം ? എന്ത് ഫാസിസം ? .

മാനം വിറ്റും പണം ഉണ്ടാക്കാം , പണം പിന്നെ മാനം കൊണ്ട് വരും എന്ന ചൊല്ല് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചേരുക ഇവര്‍ക്ക് തന്നെ . ഗാന്ധിജി യുടെ നാട്ടില്‍ മോഡി ഗാന്ധി പ്രതിമ ഉണ്ടാക്കാതെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം അറിയാത്തവര്‍ അല്ല ജോര്‍ജും മാണിയും . സംഘപരിവാര്‍ ഭീകരത് യുടെ ഇരകള്‍ ആക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തെ അറിയാത്തതും കൊണ്ടല്ല . പക്ഷെ മകന് എം പി ആകണം !!!.

മോഡി ക്ക് കുഷ്ടം ഉണ്ടോ എന്നാണു പി സി ജോര്‍ജിന്റെ ചോദ്യം , മോഡി സ്വീകരിക്കുന്ന നയങ്ങള്‍ക്ക് കുഷ്ടം ഉണ്ടെന്നു ആര്‍ക്കാണ് അറിയാത്തത് ? മോഡി അഭിമാനം കൊള്ളുന്ന പ്രത്യഷാസ്ത്രത്തിന്റെ കുഷ്ടം കൊണ്ട് തന്നെയാണ് ഗ്രഹാം സ്റെയിന്‍ ചുട്ടെരിക്കപ്പെട്ടത് , ഒരിസ്സയിലും കര്‍ണാടകയിലും ക്രിസ്തീയ സമൂഹം പീഡനങ്ങള്‍ എട്ടു വാങ്ങേണ്ടി വന്നത് . ആ കുഷ്ഠ ത്തെ ജോര്‍ജും മാണിയും വിശുദ്ധ വല്ക്കരിക്കാന്‍ നടക്കുന്നെങ്കില്‍ പൂഞ്ഞാറി ലെയും കോട്ടയത്തെയും ജനങ്ങള്‍ പലതും പഠിപ്പിച്ചു തരിക തന്നെ ചെയ്യും .

എണ്ണത്തില്‍ മാപ്പിളമാര്‍ കൂടുതല്‍ ആയതു കൊണ്ട് പതിനാറു വര്ഷം ഉരച്ചിട്ടും ഐ എന്‍ ല്ലിന്റെയൊക്കെ മതേതരത്വം ഇപ്പോഴും തെളിഞ്ഞു വന്നിട്ടില്ലെങ്കിലും പി സി തോമസിന്റെ മതേതരത്വത്തില്‍ ആശങ്ക ഒട്ടുമില്ലാതിരുന്ന , മാണിയുടെ മതേതരത്വത്തിന് നൂറി ന്റെ തിളക്കം എന്ന് പറഞ്ഞു നടന്ന സി പി എം ഇപ്പോള്‍ എന്ത് പറയുന്നു ? ജോര്‍ജോ മാണിയോ മോഡി ക്ക് വേണ്ടി സംസാരിക്കുന്നത്തില്‍ എന്താണ് സി പി എം നിലപാട് ?


കെ എം മാണി പ്ലീനത്തില്‍ പോകുന്നതും , പി സി ജോര്‍ജു മോഡി ക്ക് വേണ്ടിയുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതും ,പി സി തോമസിന്റെ പാര്‍ട്ടി പിളരുന്നതുമൊക്കെ യാദ്രിശ്ചികം എന്ന് തോന്നുന്നില്ല . കേരളത്തിലായാലും , കേന്ദ്രത്തിലായാലും അധികാരം ആരെ കയ്യില്‍ വന്നാലും അവിടെ യൊക്കെ തങ്ങളുടെ സങ്കുചിതവും അല്ലാത്തതുമായ താല്പരയ്ങ്ങള്‍ സംരക്ഷിക്കാന്‍ ആരെയെങ്കിലും പ്രതിഷ്ട്ടിക്കാനുള്ള 'സഭകളുടെ' മുന്നൊരുക്കം മാത്രമാണ് ഇതൊക്കെ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയാല്‍ അതില്‍ തെറ്റ് കാണാന്‍ സാധിക്കില്ല . കെ എം മാണിയെ ഉപ മുഖ്യ മന്ത്രി ആക്കാന്‍ വേണ്ടി 'ഐക്യപ്പെടുത്തിയ ' ഇപ്പോഴാത്തെ ഐക്യ കേരള കോണ്‍ഗ്രസം ,ഐക്യപ്പെടാത്ത കോണ്‍ഗ്രസ്സും ഒക്കെ ലോകസഭ , നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നാല് വഴികളിലാവുക തന്നെ ചെയ്യും . മോഡി വന്നാല്‍ അവിടെയും കോണ്‍ഗ്രസ്‌ വന്നാല്‍ അവിടെയും ഉണ്ടാകും . എവിടെ ആയാലും മകന് എം പി ആകണം !!!

No comments:

Post a Comment