പേജുകള്‍‌

Sunday, October 20, 2013

ശശി വധം

കിന്നാരത്തുമ്പികള്‍ മെഗാ ഹിറ്റാവുകയും , ഷക്കീല ഒരു തരംഗമാവുകയും  ചെയ്ത സമയത്ത് പ്രതിസന്ധിയില്‍ ആയി പോയത്‌ ഷക്കീല എന്ന പേരുണ്ടായിരുന്നു സാധാരണക്കാരികളാണ് . ആര് പേര് ചോദിച്ചാലും പേര് പറയാന്‍  അവര്‍ക്കൊക്കെ മടിയായിരുന്നു. ഷക്കീല ന്നു പറയുമ്പോ കേള്‍ക്കുന്നവരുടെ മുഖത്ത് ഒരു ചിരി അറിയാതെ വന്നിരുന്നു . ഇതേ ഗതി അടുത്ത കാലത്ത്  സരിത'ക്കും ഉണ്ടായി . സോളാര്‍ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ആയിരുന്നെങ്കിലും മാധ്യമങ്ങള്‍ ആഗോഷിച്ഛത് സരിത യെ ആയിരുന്നു. അത് കൊണ്ട് തന്നെ സരിത ന്നു പേരുള്ളവര്‍ ആരെയെങ്കിലും പരിചയപ്പെട്ടു പേര് പറയുമ്പോള്‍ തട്ടിപ്പുകാരി സരിതയാണോ ന്നുള്ള തമാശ നിറഞ്ഞ ചോദ്യമെത്രേ തിരിച്ചു കിട്ടാരുണ്ടായിരുന്നത് .  സുകുമാര കുരുപ്പുമാര്‍  ഇപ്പോഴും മുങ്ങി നടക്കുന്ന പഴയ സുകുമാര കുരുപ്പാണോ എന്ന ചോദ്യം കേള്‍ക്കേണ്ടി വരുന്നു .


ഈ കാര്യങ്ങളെ കുറിച്ചു ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് പത്രത്തില്‍ വന്ന ഒരു പരസ്യത്തെ കുറിച്ചാണ്  . ടിന്റു മോന്‍ എന്ന് പേരുള്ള ആള്‍ പേര് മാറ്റുന്നതായി നല്‍കിയ പരസ്യം  . നാട്ടില്‍ നടക്കുന്ന എന്ത് കോമാളിത്തരവും  ടിന്റു മോനില്‍ ചേര്‍ത്തു പറയുമ്പോള്‍ അന്‍പതാമത്തെ വയാസ്സോട് അടുക്കുന്ന അയാള്‍ പേര് മാറ്റാതെ വേറെ വഴി ഇല്ലല്ലോ . 


കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി പ്രദേശമായ എന്‍മകജെ  പഞ്ചായത്തിലെ മൈരെ  എന്ന സ്ഥലപ്പേരു മാറ്റാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ വിവാദമായതാണ്‌. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായ തുളുനാമമാണ് മൈരെ. പക്ഷെ അവിടെ സര്‍ക്കാര്‍  സര്‍വീസില്‍ ജോലി ചെയ്തിരുന്ന തെക്കന്‍ ഭാഗത്തുള്ള ഉദ്യോഗസ്ഥര്‍ ആ പേര് മാറ്റാന്‍ ചില ശ്രമങ്ങള്‍ നടത്തി .   എവിടെയാണ് ജോലി എന്ന് ചോദിക്കുമ്പോള്‍ " മൈരിലാണ് " എന്ന പറയേണ്ടി വരുന്നത് കൊണ്ടുള്ള വിഷമം കൊണ്ടാകാം അവര്‍ പേര് മാറ്റാന്‍ ശ്രമിച്ചത് . 


 

പക്ഷെ ഏറ്റവും ഖേദകരം ശശി പേരുള്ളവരുടെ അവസ്ഥയാണ് . ഇന്നേ വരെ നാട് നീളെ ചര്‍ച്ച ചെയ്യുന്ന വലിയ തട്ടിപ്പിലോ ,കവര്‍ച്ച്ചയിലോ ഒന്നും 'ശശി 'മാര്‍ ഉള്പ്പെട്ടിട്ടില്ലെന്കിലും ഇന്ന് കേരളത്തില്‍ ഏറ്റവും പരിഹാസ്യമായി ഉപയോഗിക്കുന്ന ഒരു ഒരു വാക്കായിരിക്കുന്നു ശശി . വില്ലാളി വീരനും , ശക്തനുമായ രാജാവിനെ കാണിച്ചു അവസാനം പെരെന്തെന്നെന്നു ചോദിക്കുമ്പോ ശശി എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന തമാശക്ക് വേണ്ടി മിമിക്രിക്കാര്‍ തുടങ്ങി വെച്ച ഈ 'ശശി വധം' സോഷ്യല്‍ മീഡിയ കൂടി ഏറ്റെടുത്തതോട് കൂടി രാജപ്പന്‍ സരോജു കുമാര്‍ ആയത് പോലെ പേര് മാറ്റേണ്ട അവസ്ഥയിലാണ് പല ശശി നാമധരികളും . പുതിയ തലമുറയ്ക്ക് അറിഞ്ഞും കൊണ്ട് ആരെങ്കിലും ശശി എന്ന പേര് ഇനി ഇടാന്‍ സാധ്യത നന്നേ കുറവാണ് . പരിഹസിക്കപ്പെട്ടു പരിഹസിക്കപ്പെട്ടു കേരളത്തില്‍ അന്യം നിന്ന് പോകുന്ന ഒരു പേരാകും ശശി . അങ്ങനെ ശശിയും ശശി യായി പോകും

1 comment:

  1. ഒരു ചക്കര മുത്തം !
    എനിക്ക് ഒരു പാട് ഇഷ്ട്ടായി ,കുറെ ചിരിക്കുകയും ചെയ്തു ! :)

    ഗ്ര്ര്ര്‍ .....വേര്‍ഡ്‌ വെരിഫിക്കേഷന്‍ മറ്റു ................................................................. ഹും !!

    ReplyDelete