പേജുകള്‍‌

Sunday, December 30, 2012

നാടകമേ ഉലകം !!!


നമ്മ പറഞ്ഞ ഈ നടന്റെ ചിറകരിഞ്ഞു പോലും, ഇനി അടുത്ത ദിവസങ്ങളിലായി വേറെ ചില വാര്‍ത്തകളും പിന്നാലെ വരും . വി .എസ് പാര്‍ട്ടിയെ വെല്ലു വിളിച്ചു , പിന്നാലെ തന്നെ വരും വി .എസ് പാര്‍ട്ടിക്ക് കീഴടങ്ങി എന്നും .

ഒരു പാര്‍ട്ടിയെ ഒറ്റു കൊടുത്തവരെ ആ പാര്‍ട്ടി പുറത്താക്കി , അതിനു നേത്രത്വം കൊടുത്ത വി .എസിനെ പുറത്താക്കാന്‍ ആ പാര്‍ട്ടിക്ക് നട്ടെല്ല് ഇല്ലാതെ പോയത്‌ അവരുടെ ഗതികേട് . പക്ഷെ ഈ വിസ് ഫാന്‍സും , മാധ്യമങ്ങളും വി .എസിന്റെ പേര്‍സണല്‍ സ്ടാഫിനെ പുറത്താക്കിയ നടപടിക്ക് എന്തൊക്കെ വിലയിരുത്തലുകലുമായിട്ടാണ് വരുന്നത് , ചിറകരിഞ്ഞു , പദ്മവ്യൂഹത്തിലാക്കി അങ്ങനെ പോകുന്നു . കുറെ വര്‍ഷമായി വി .എസിന്റെ നാടകങ്ങളെ ഇങ്ങനെ പെരുപ്പിച്ചു പറയാന്‍ തുടങ്ങിയിട്ട് , ഇപ്പോള്‍ അതിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഈ അവസരവാദിയുടെ നീക്കങ്ങള്‍ ഇങ്ങനെ വലിയ കാര്യമായി റിപ്പോര്‍ട്ട് ചെയ്തു മാധ്യമങ്ങള്‍ സമയം കളയണോ ? എതോരു സ്ഥാപനത്തിലും അവരുടെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ അതിനു നടപടികള്‍ ഉണ്ടാകും . അത് മാത്രമല്ലേ ഇപ്പോള്‍ നടന്നിട്ടുള്ളൂ . പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ വി .എസ് കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ചടക്കത്തെയും നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .


ഇദ്ദേഹത്തിന്റെ ഓരോ രാഷ്ട്രീയ കുതന്ത്രങ്ങല്‍ക്കിടയില്‍ , ബഹളങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ളിലും, പുറത്തുമുള്ള പലരും ബാലിയാടക്കപ്പെട്ടു. അതിന്റെ അവസാനത്തെ ഇരകള്‍ മാത്രമാണ് ഇന്നലെ പുറത്താക്കപ്പെട്ടവര്‍. ടി .പി. ചന്ദ്രശേഖരന്‍ തൊട്ടു കെ .എം ഷാജഹാന്‍ വരെയുള്ള പട്ടികയില്‍ എ സുരേഷും , ബാലകൃഷ്ണനും , ശശിധരനും ഇപ്പോള്‍ ചേരുന്നു . ഇദ്ദേഹം മാത്രം ഓരോ വിവാദങ്ങള്‍ കഴിയുമ്പോള്‍ വേറൊരു വിവാദം തേടിയും , പാര്‍ട്ടിയോട് മാപ്പ് പറഞ്ഞും പാര്‍ട്ടിക്കുള്ളിലെ എല്ലാ 'സുഖങ്ങളും' നില നിര്‍ത്തി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. താന്‍ എന്ന ഭാവം ഉയര്‍ത്തിയുള്ള പ്രവര്‍ത്തന രീതിയുമായി മുന്നോട്ടു പോകുന്ന ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസി റ്റിക്ക് വേണ്ടി പാര്‍ട്ടി എന്ത് പറഞ്ഞാലും അതിനെ എതിര്‍ത്തു പറയുകയും , പിന്നീട് പാര്‍ട്ടി കണ്ണിറുക്കി കാട്ടിയാല്‍ അടിയാധാരം വരെ വെച്ചു കീഴടങ്ങുകയും ചെയ്യുന്ന അവസരവാദത്തെ ഇപ്പോഴും വി .എസ് ഫാന്‍സും , ചില മാധ്യമ പ്രവര്‍ത്തകരും ആദര്‍ശം എന്ന് പേരിട്ടു വിളിക്കുന്നു എന്നതതാണ് അത്ഭുതകരം. താന്‍ മിഷിയായും , മറ്റുള്ളവരൊക്കെ കപട കമ്മുനിസ്ട്ടു കളും , മോശവുമാണെങ്കില്‍ മ എന്തിനാ ഇങ്ങനെ നിരന്തരം ഒരു പാര്‍ട്ടിയെ അപമാനിച്ചും, ഒറ്റു കൊടുത്തും ഇനിയും അവിടെ അങ്ങനെ പിടിച്ചു തൂങ്ങി നടക്കുന്നെ ?

മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ്‌ സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസിട്ടിക്കു വേണ്ടി നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നില്ല .

2001 ഇല്‍ വി . എസ് പ്രതിപക്ഷ നേതാവായത് തൊട്ടാണ് ഇദ്ദേഹത്തിന്റെ ഈ നാടകങ്ങള്‍ക്ക് വലിയൊരളവില്‍ മാധ്യമ ശ്രദ്ധയും ,അംഗീകാരവും കിട്ടുന്നത് . ആ കാലത്ത് തന്നെയായിരുന്നു കേരളത്തില്‍ ദ്രിശ്യ വാര്‍ത്ത മാധ്യമങ്ങളുടെ പ്രവേശനവും. സി .പി . എം ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ യു.ഡി .എഫ് സ്വീകരിച്ച തെറ്റായ സമീപനവും ഈ ഒരു പ്രതീതി ഉണ്ടാക്കുന്നതില്‍ വലിയൊരളവു പങ്കു വഹിച്ചു . അത് വരെ പത്രം വായിച്ചു രാഷ്ട്രീയ കാര്യങ്ങള്‍ വിലയിരുത്തിയ മലയാളി പിന്നീട് എല്ലാം നേരിട്ട് ലൈവ് ആയി കാണാന്‍ തുടങ്ങി. അന്നത്തെ ഭരണത്തിനു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ , വിവാദങ്ങള്‍ ഒക്കെ ബ്രേകിംഗ് ന്യൂസ്‌ ആയി കൊടുക്കാന്‍ നെട്ടോട്ടമോടിയിരുന്ന മാധ്യമ പ്രവര്‍ത്തകരും , അതൊക്കെ കാണാന്‍ ആകാംഷയോടെ കാത്തിരുന്ന മലയാളി പ്രേക്ഷകര്‍ക്കും മുന്നില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി .എസ് നിറഞ്ഞു നിന്നു . വി .എസ് ' അഭിനയിച്ച ' എ .ഡി .ബി വായ്പയും ,ലാവ്ലിനും , കിളിയൂരും , കവിയൂരും , ഐസ് ക്രീമും ഒക്കെ 'നിറഞ്ഞ സദസ്സില്‍' കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു . എന്നാല്‍ ഇതിലെയൊക്കെ ആത്മാര്‍ത്ഥത എത്രത്തോളം ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ അദ്ദേഹം മുഖ്യ മന്ത്രി ആകുന്നത് വരെ വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ .


മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍ , ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു . കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ എതിര്‍ ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . ഫാരിസ്‌ അബൂബക്കറിനെ വെറുക്കപ്പെട്ടവനായി പ്രഖ്യപിച്ചയാള്‍ക്ക് കെ .എം . രഹൂഫ്‌ വാഴ്ത്തപ്പെട്ടവനായി മാറുന്നതും നമ്മള്‍ കണ്ടു .

'വി .ഐ .പി' , മന്ത്രി പുത്രന്' ഇങ്ങനെ പല വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ ത്തെ അദ്ദേഹം മറക്കുകയും ചെയ്തു . പൊതു മേഖല സ്ഥാപനങ്ങളെ തള്ളി കൊണ്ട് റിലയന്‍സിന് ഡാട്ടാ സെന്റര്‍ കൈമാറി തന്റെ കുത്തക വിരുദ്ധ സമീപനത്തിന്റെ പൊള്ളത്തരം അദ്ദേഹം തന്നെ തുറന്നു കാണിക്കുകയും ചെയ്തു . ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും വി .എസ് മുന്‍പന്തിയില്‍ തന്നെ നിന്നു. ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?. അഞ്ചു വര്ഷം മിണ്ടാതിരുന്ന ഐസ് ക്രീം കേസ് ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ട് പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി . ഡി . ജി .പി . തന്നെ ഇപ്പോള്‍ ആ കാര്യം വ്യക്തമാക്കുകയും ചെയ്തു . ആണവ നിലയ വിരുദ്ധ സമരത്തിന്റെ പുബ്ലിസിര്രി ഏറ്റെടുക്കാന്‍ പ്രകാശ്‌ കാരാട്ടിനെ യും വെല്ലു വിളിച്ചു പോയ ആള്‍ കളിയാക്കവില എസ് .ഐ യുടെ മുന്നില്‍ തിരക്കഥ പ്രകാരം കീഴാടങ്ങുന്നതും നമ്മള്‍ കണ്ടു , ദോശ ക്രിതുക്കള്‍ പറയുന്നത് പോലെ പണ്ട് പുന്നപ്പ്ര വയലാര്‍ സമരത്തിന്റെ സമയത്ത് വാറണ്ടിന്റെ പേരില്‍ മൂന്നാറിലേക്ക് മുങ്ങിയത് പോലെ.

വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍, പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത്‌ അരുണ്‍ കുമാറിന് പകരം ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ?

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .

1 comment:

  1. Good write up... :)

    do correct the spelling mistakes also if you nor remove the word verification, this will be first & last comment from me.. :)

    ReplyDelete