പേജുകള്‍‌

Wednesday, December 19, 2012

ഖായിദെ മില്ലത്തിന്റെ ദര്‍ശനം സി .പി .എമ്മി നെയും വഴി കാട്ടുമ്പോള്‍

തിരിച്ചറിവ്‌ വൈകിയേ ഉണ്ടാകൂ എന്ന് നിര്‍ബന്ധമുള്ള സി .പി .എമ്മിന് പതിറ്റാണ്ടുകള്‍ക്കു ശേഷം അടിസ്ഥാന പരമായി തന്നെ പുതിയൊരു തിരിച്ചറിവുണ്ടായിരിക്കുന്നു . പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമായി ക്ഷേമ സമിതിയെന്ന പേരില്‍ പുതിയ സംഘടന ഉണ്ടാക്കിയിരിക്കുന്നു സി .പി. എം സ്വത്വ രാഷ്ട്രീയത്തെ  തള്ളി കളഞ്ഞവര്‍ക്ക് ആ യാദാര്‍ത്യത്തെ  അംഗീകരിക്കേണ്ടി വരുന്നു, അതവര്‍ നിഷേധിക്കുന്നുണ്ടെങ്കിലും .

 ജാതിയും , ജാതി രാഷ്ട്രീയവും ഒരു സത്യമായ  ഇന്ത്യന്‍ സമൂഹത്തില്‍ അതിന്റെ പേരില്‍ വലിയൊരു വിഭാഗം  പാര്‍ശ്വവത്കരിക്കപ്പെടുന്നു   എന്നൊരു ബോധം  ആ സമൂഹങ്ങളില്‍ ഉണ്ടാവുകയും സ്വയം ഒരു മുന്നേറ്റത്തിന് ആ സമൂഹങ്ങള്‍ തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സി .പി.എമ്മിന്റെ വൈകിയെങ്കിലും  ഇത്തരമൊരു നീക്കം.  നാളെ മുസ്ലിംകള്‍ക്ക് വേണ്ടി മാത്രമായി സി.പി .എമ്മിന്റെ ഒരു  സംഘടന  ഉണ്ടായാലും അതിശയിക്കേണ്ടി വരില്ല .ഇന്ത്യയിലെ ജാതി യെയും , അതിന്റെ രാഷ്ട്രീയത്തെയും          വ്യാഖ്യാനി ക്കുന്നതിലും  ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്മ്യൂണിസം കേട്ടിപ്പെടുത്തുന്നതിലും കാല കാലങ്ങളില്‍ വന്ന പരാജയം തന്നെയായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഒരുപാട് സാധ്യതകള്‍ ഉണ്ടായിട്ടു കൂടി അതിന്റെ വളര്‍ച്ച രാജ്യത്ത് പടവലങ്ങ പോലെയായത്‌.

പൊതു  ജനാധിപത്യത്തിന്റെ  മേഖലയില്‍ എല്ലാ വിഭാഗങ്ങളെയും കൂടുതല്‍ സക്രിയമാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കം എന്നാണു സി .പി. എം പറയുന്നത് . സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറര പതിറ്റാണ്ട് പിന്നിട്ടും വലിയൊരു വിഭാഗം പൊതു ധാരയില്‍ നിന്നും ഇന്നും പിന്നിലാണ്. മുസ്ലിംകള്‍ ഉള്‍പ്പെടെ പിന്നോക്ക ജന വിഭാഗങ്ങളുടെ അവസ്ഥ വളരെ മോശമാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല.  വികസനത്തിലുള്ള  അന്തരം   രാജ്യത്തെ വ്യത്യസ്ത സമൂഹങ്ങളിലും , പ്രദേശങ്ങളിലും  വളരെ പ്രകടമാണ് .    പുരോഗതിയിലേക്കുള്ള പാത തേടിയുള്ള രാഷ്ട്രീയ  ശ്രമങ്ങള്‍ രാജ്യത്ത്‌ ഓരോ സമൂഹത്തിന്റെയും, പ്രദേശത്തിന്റെയും പേരില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും വിജയിച്ചു  കൊണ്ടിരിക്കുകയും  ചെയ്യുന്നു  .  ദ്രാവിഡ കക്ഷികളും , സമാജ് വാദി പാര്‍ട്ടിയും , ബി .എസ് .പി യും ഓരോ സംസ്ഥാനത്തും ഉണ്ടായി കൊണ്ടിരിക്കുന്ന ചെറിയ ചെറിയ കക്ഷികളും അതാണ്‌ കാണിക്കുന്നത് . നക്സലിസം പോലും സാമുഹിക വിവേചനങ്ങളുടെ ഒരു ഉല്‍പ്പന്നമാണ് .   എല്ലാ സമൂഹത്തിന്റെയും , പ്രദേശത്തിന്റെയും പുരോഗതി ഒരേ പോലെ കൊണ്ട് പോകാന്‍ പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവര്‍ക്ക് സാധിക്കാതിടത്തു  നിന്നാണ് ഇത്തരം സ്വത്വ ബോധങ്ങളും  മുന്നേറ്റങ്ങളും ഉണ്ടാകുന്നത് . ആ രാഷ്ട്രീയത്തെ ഇനിയും സി .പി.എം  ഉള്‍ക്കൊള്ളുന്നില്ലെന്കില്‍    കാലിനടിയിലെ മണ്ണ് വീണ്ടും ഒലി ച്ചു പോകും എന്ന് സി .പി .എം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു  .

എന്നാല്‍ ഈയൊരു രാഷ്ട്രീയത്തെ രാജ്യത്ത് ആദ്യമായി   വളരെ ദീര്‍ഘ   ദ്രിഷ്ടിയോടെ കണ്ട ഒരു മഹാനായിരുന്നു മുസ്ലിം ലീഗ് സ്ഥാപകന്‍ ഖായിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് . 1948 ല്‍  തന്നെ അദ്ദേഹം രാജ്യത്തെ  മുസ്ലിം കളോടു സ്വയം സംഘടിക്കാന്‍  പറഞ്ഞു .  തങ്ങളുടെ സ്വത്വത്തെ നില നിര്‍ത്തി കൊണ്ട് തന്നെ സംഘടിച്ചു   രാജ്യത്തിന്റെ പൊതു ധാര യുടെ ഭാഗമാകാന്‍ അദ്ദേഹം മുസ്ലിംകളോട് ആവശ്യപ്പെട്ടപ്പോള്‍ അതിനെ വര്‍ഗീയമായ നീക്കമായാണ്  അന്ന് പലരും പ്രചരിപ്പിച്ചത് .   ഒരു സമൂഹത്തിന്റെ പേരില്‍ സംഘടിക്കപ്പെടുന്നത് വര്‍ഗീയവും  ആ സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കാനും മാത്രമേ  ഉപകരിക്കൂ എന്നുള്ള വീക്ഷണങ്ങള്‍ പല പ്രമുഖരില്‍ നിന്നും ഉണ്ടാവുകയും ദേശിയ പാര്‍ട്ടികളുടെ ഭാഗമാകാന്‍ മുസ്ലിംകളോട് ആഹ്വാനം ചെയ്യപ്പെടുകയും  ചെയ്തു   . എന്നാല്‍  മത വിശ്വാസം ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന മുസ്ലിം സമൂഹത്തില്‍  അഭിമാനകരമായ  അവരുടെ അസ്ഥിത്വം നില നിര്‍ത്തി കൊണ്ട് തന്നെ  രാജ്യത്തിന്റെ മുഖ്യ ധാരയില്‍ ഒരു സംഘടിത  ശക്തിയായി നില നിന്നാല്‍ മാത്രമേ സാമുഹിക  പുരോഗതി നേടാന്‍ സാധിക്കുകയുള്ളൂ  എന്നായിരുന്നു   ഖായിദെ മില്ലത്തിന്റെ ദര്‍ശനം.   .  വര്‍ഗീയമെന്നും പിന്തിരിപ്പനെന്നും  വിമ ര്‍ശിച്ഛവര്‍ക്ക്   മുന്നില്‍ ഒരുമിച്ചിരുന്നു കരയാനെങ്കിലും  ഞങ്ങള്‍ക്കൊരു സംഘടന  വേണമെന്ന് അന്ന് ഖായിദെ മില്ലത്തിനു പറയേണ്ടി വന്നു   .  

ഇന്ന് 2012 ഇല്‍  നില്‍ക്കുമ്പോള്‍ അന്ന് ഖായിദെ മില്ലത്തിന്റെ കാഴ്ചപ്പാട് ശരിയായിരുന്നെന്ന് മുസ്ലിം -ദളിത്‌ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ തെളിയിക്കുന്നു .  പിന്നോക്ക വിഭാഗങ്ങള്‍ സ്വയം സംഘടിതരാകേണ്ട  ആവശ്യകത യെ കുറിച്ചു അന്ന് അദ്ദേഹം ഉയര്‍ത്തിയ കാരണങ്ങള്‍  ഇന്ന് സി .പി . എമ്മിന് പോലും ബോധ്യപ്പെടുന്നു.       അന്ന് ഖായിദെ മില്ലത്തിന്റെ വാക്കുകള്‍ ക്ക് പിന്നാലെ  ണി നിരന്ന കേരളത്തിലെ മുസ്ലിംകള്‍ വിജയിച്ചൊരു രാഷ്ട്രീയ ദര്‍ശനത്തിന്റെ തെളിവായി രാജ്യത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു . 
മറ്റെവിടത്തെ  മുസ്ലിം സമൂഹത്തെക്കാളും  തങ്ങളുടെ സ്വത്വത്തെ  നില നിര്‍ത്തി കൊണ്ട് തന്നെ പൊതു ധാരയില്‍ വളരെ മുന്നില്‍ നില്‍ക്കാന്‍ കേരളത്തിലെ മുസ്ലികള്‍ക്ക് സാധിക്കുകയും ചെയ്യുന്നു.

കേരളത്തില്‍  ഒഴിച്ചു രാജ്യത്തെ മറ്റു മുസ്ലിംകളുടെ ജീവിത നിലവാരം എത്രത്തോളം പരിതാപകരമാണെന്ന്  സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കാണിച്ചു തന്നു .  മറ്റു ദളിത്‌ പിന്നോക്ക വിഭാഗങ്ങളുടെയും അവസ്ഥയും വളരെ മോശമായി തുടരുന്നു .   പതിറ്റാണ്ടുകളായി അവര്‍ വിശ്വാസമര്‍പ്പിച്ച  ദേശിയ പാര്‍ട്ടികള്‍ , സംവിധാന ങ്ങള്‍ അവരുടെ ജീവിത സാഹചര്യത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്ന ബോധം  അവരെ സ്വയം സംഘടിക്കുവാന്‍ ഇന്ന്  പ്രേരിപ്പിക്കുന്നു .    

 മുസ്ലിം ലീഗ് വളരെ മുന്‍പ് ഉയര്‍ത്തിയ ഒരു രാഷ്ട്രീയമാണിത്.          സാമൂ ഹിക   പിന്നോക്കാവസ്ഥയെ അപകര്‍ഷതാ  ബോത്തിന്റെ  രാഷ്ട്രീയത്തേക്കാള്‍ രാജ്യത്തിന്റെ പൊതു ധാരയോടു ചേര്‍ന്നുള്ള ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയത്തിലൂടെ കേരളത്തിലെങ്കിലും മുസ്ലിം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചു .  ഇനിയെങ്കിലും സി .പി.എം പോലുള്ള പ്രസ്ഥാനങ്ങള്‍  ഇത്തരം രാഷ്ട്രീയത്തെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടേ മതിയാകൂ .  ജാതിയും , മതവും  ഒരു  സത്യമായ  ഇന്ത്യന്‍ സമൂഹത്തില്‍ അതിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന   പിന്നോക്ക സമൂഹങ്ങള്‍ സ്വയം സംഘടിക്കുകയും  ഒരു വില പേല്‍  ശക്തിയായി നില നില്‍ക്കുകയും ചെയ്‌താല്‍ മാത്രമേ അവരുടെ അര്‍ഹമായ അവകാശങ്ങള്‍ പരിഗണിക്കപ്പെടുക കൂടി ചെയ്യപ്പെടുകയുള്ളൂ  എന്ന സ്ഥിതിവിശേഷം  രാജ്യത്തുണ്ട്. മറ്റു സമൂഹങ്ങളോടുള്ള  വിദ്വെഷത്തിന്റെയോ , വര്‍ഗീയമോ , ജാതീയമായോ  അടിസ്ഥാനത്തിലോ അല്ല ഇത്തരം മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നത്.   സാമുഹിക  പുരോഗതിയും , തുല്യ നീതിക്കും വേണ്ടിയുള്ള ശ്രമങ്ങളുമാണ്  കാരണങ്ങളായി  വരുന്നത്  .   .   
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വിജയം കണ്ട പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രോമോഷനില്‍  സംവരണം ഉറപ്പു വരുത്തുന്ന ബില്ലിന് അംഗീകാരം കിട്ടിയതിനു പിന്നില്‍  ബി .എസ് .പി  എന്നൊരു കക്ഷി കേന്ദ്രത്തില്‍ വില  പേശല്‍ ശക്തിയായി നില കൊള്ളുന്നു എന്നത് വലിയൊരു ടകം തന്നെയല്ലേ    ? . സാമുഹിക പുരോഗതി ലക്‌ഷ്യമാക്കിയുള്ള   പിന്നോക്ക ജന വിഭാഗങ്ങളുടെ നീക്കങ്ങളെയും ,   വിദ്വേഷത്തിന്റെ രാഷ്ട്രീയം അടിസ്ഥാനമാക്കി ഉണ്ടാകുന്ന  വര്‍ഗീയമായ ശ്രമങ്ങളെയും ഒരേ കണ്ണിലൂടെ കാണുന്നത് ഇനിയെങ്കിലും സി .പി. എം അടക്കമുള്ളവര്‍ തിരുത്തെണ്ടിയിരിക്കുന്നു .  ഒരു പക്ഷെ അത്തരമൊരു തിരുത്തലിന്റെ ആദ്യ പടിയാവാം   പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള സംഘടനാ  രൂപികരണം .

No comments:

Post a Comment