മാസം തികഞ്ഞു പ്രസവിക്കാന്‍ കാത്തിരിക്കുന്ന സ്ത്രീയുടെയും കുടുംബത്തെയും പോലെ ആയിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി സച്ചിന്‍ ടെണ്ടുല്‍ക്കരും ക്രിക്കറ്റ് ലോകവും . ക്രിക്കറ്റ് ലോകത്ത് തുല്യത ഇല്ലാത്ത ഇതിഹാസം റെക്കോര്‍ ടുകളുടെ തോഴന്‍ സച്ചിന്‍ രമേശ് ടെണ്ടുല്‍ക്ക റിന്റെ നൂറാം സെഞ്ചുറി യാധാര്ത്യം ആയിരിക്കുന്നു . ഇന്ന് ബംഗ്ലാദേശ് മീര്‍പൂര്‍ സ്റ്റേഡിയത്തില്‍ വെച്ചു ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലാണ് അപൂര്‍വ്വവും , അതുല്യവുമായ ഈ നേട്ടം സാക്ഷാ ത്കരിച്ചിരിക്കുന്നത്. ഏകദിനത്തില്‍ നിന്ന് 49 ഉം ടെസ്റ്റ് ക്രിക്കെറ്റില്‍ നിന്ന് 51 ഉം സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ് ലോകത്തെ തന്റെ ഐതിഹാസികമായ വ്യക്തിത്വത്തെ പുതിയൊരു ലോകത്തേക്കും കൂടി ഈ 39 കാരന്‍ എത്തിച്ചിരിക്കുന്നത്.
1973 മുംബൈയില്‍ രമേശ് ടെണ്ടുല്‍ക്ക റിന്റെയും , രജിനിയുടെയും പുത്രനായി ജനിച്ച സച്ചിന്‍, സഹോദരന്‍ അജിത്തിന്റെ പ്രേരണ മൂലമാണ് ക്രിക്കറ്റ് ലോകത്തേക്ക് എത്തിപ്പെടുന്നത്. 1989 ഇല്‍ 16 വയസ്സില്‍ അന്താരാഷ്‌ട്ര ക്രിക്കെറ്റില്‍ പാകിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച ഈ പ്രതിഭ ക്രിക്കറ്റിന്റെയും , തന്റെയും ചരിത്രം പരസ്പരം ഇഴ പിരിയാത്ത തരത്തില്‍ രാജ്യത്തിന് അഭിമാനമായി ഉന്നതങ്ങള്‍ കീഴടങ്ങിയിരിക്കുന്നു. നമുക്കും അഭിമാനിക്കാം ഈ പ്രതിഭ ഇന്ത്യക്കാരന്‍ ആയതില്‍....ഇത്തരം നേട്ടങ്ങള്‍ രാജ്യത്തെ കായിക മേഖലകള്‍ക്ക് പുതിയ ഉണര്‍വ്വ് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യാം .

No comments:
Post a Comment