പേജുകള്‍‌

Monday, October 24, 2011

കുഞ്ഞാലിക്കുട്ടി - ഇയാള്‍ക്കും കുടുംബം ഉണ്ട്.

എല്ലാത്തിനും  ഒരു പരിധി ഇല്ലേ ?, വിമര്‍ശിക്കാനും,അന്വേഷണം നടത്താനും മാധ്യമങ്ങള്‍ക്ക് ഉള്ള സ്വാതന്ത്ര്യം അംഗീകരിച്ചു തന്നെ പറയട്ടെ. ജനാധിപത്യത്തിന്റെ നാലാമിടം എന്ന സൌകര്യവും ,സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തു ചാനല്‍ മല്‍സരങ്ങളില്‍ മുന്നിലെത്താന്‍ ഒരു വ്യക്തിയെ നിരന്തരം വേട്ടയാടുന്നതിനു പിന്നിലെ അജണ്ട എന്താണ് ?...


ക്രൈം നന്ദകുമാറും , നളിനി ജമീലയും , ഇപ്പോള്‍ സന്തോഷ്‌ പണ്ടിട്ടും പയറ്റി വിജയിക്കുന്ന തന്ത്രം, എം .ടി യും , സുകുമാര്‍ അഴീക്കോടും എഡിറ്റര്‍ മാരായി നിന്നിട്ടും വിജയിക്കാതെ പോയ പത്ര മാസികകള്‍ ഉള്ള നാട്ടിലാണ് മലയാളിയുടെ ലോല വികാരങ്ങളെ തൊട്ടുണര്‍ത്തി ഇവന്മാരൊക്കെ വിജയിച്ചു പോയത്‌.  ഇതേ തന്ത്രം തന്നെയാണ് ചാനല്‍ കിട മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി പഴകി പുളിച്ച ഐസ് ക്രീം വീണ്ടും, വീണ്ടും  രുചിക്കാന്‍ ഇന്ത്യ വിഷന്‍ എന്ന ചാനലിനെ നിരന്തരമായി  പ്രേരിപ്പിക്കുന്നതും. 



അടിയുടെ ,ഇടിയുടെ ,വെടി യുടെ മുന്നില് അടിയറവു പറയരുതെന്നു അനുയായികള്‍ക്ക്‌ ആവേശം പകരുന്ന യുവജന നേതാവ് അറിഞ്ഞോ ,അറിയാതെയോ ,തന്റെ അഭിമാനത്തിനു ക്ഷതം വന്നു എന്ന ചിന്തയില്‍  ഒരു നിമിഷം അടി പതറി തന്റെ കുടുംബ ബന്തങ്ങളുടെ   നില നില്പ് ഓര്‍ത്ത്‌  വാവിട്ടു കരയുന്നത് നമ്മളൊക്കെ കണ്ടതാണ്.


 കഴിഞ്ഞ പതിനാറു വര്‍ശം   ഒരേ ഒരു ആരോപണത്തിന്റെ  പേരില്‍, പലരും കുടുക്കാന്‍ പറ്റുമോ എന്ന് അന്വേഷിച്ചു  കോടതിയായായ കോടതിയി ലൊക്കെ കയറി ഇറങ്ങിയിട്ടും , സുപ്രീം കോടതി പോലും ഒരു തെളിവില്ല എന്ന് പറഞ്ഞിട്ടും കുഞ്ഞാലിക്കുട്ടി വേട്ടയാടപ്പെട്ടു കൊണ്ടേ ഇരിക്കുന്നു .

ആ വ്യക്തിക്കും ഭാര്യയും , മക്കളും , മരുമക്കളും കുടുംബമോക്കെ ഉണ്ട്, അവരൊന്നും മലക്കുകളും അല്ല, എല്ലാ വികാര വിചാരങ്ങളും  ഉള്ള മനുഷ്യര്‍...എത്ര വര്‍ഷമായി ആ കുടുംബം മാനസികമായി പീഡനം അനുഭവിക്കുന്നു.  ചാനലില്‍ വന്നു കരയുന്നില്ല എന്നത് കൊണ്ട് ആ കണ്ണീര്‍ കണ്ണീര്‍ ആവാതിരിക്കുന്നില്ല.  


മതം നിഷിദ്ദമാക്കിയത് കൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്യാതെ നില്കുന്നതെന്ന് പോലും ഒരു അവസരത്തില്‍  അവര്‍ക്ക് പറയേണ്ടി വന്നു. 


പൊതു പ്രവര്‍ത്തകര്‍ക്ക് മേല്‍ ആരോപണങ്ങളും, പ്രത്യാരോപണങ്ങളും സ്വാഭാവികമാണ്, അതൊക്കെ സഹിക്കാനുള്ള മനക്കരുത്ത് ആ വ്യക്തികള്‍ക്കും , കുടുംബങ്ങള്‍ക്കും ഉണ്ടാവുഗയും ചെയ്യും. 

പതിറ്റാണ്ടുകളായി കുഞ്ഞാലി കുട്ടി പൊതു രംഗത്ത് ഉണ്ട് , പറയാനുള്ളത്‌ ഒരേ  ഒരു ഐസ് ക്രീം ആരോപണം, സേതു റാം അയ്യരുടെ സിനിമ പോലെ അതിന്റെ തന്നെ ഒന്നാം ഭാഗം , രണ്ടാം ഭാഗം , മൂന്നാം ഭാഗം ഒക്കെ സൃഷ്ടിച്ചു   ഇങ്ങനെ കുറച്ചു ആളുകള്‍ കൂടി എല്ലാ കാലത്തും   എല്ലാ സീമകളും കടന്നു വേട്ടയാടാന്‍ തുടങ്ങിയാല്‍ , അത് ഒരു കുടുംബത്തെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ പോലും എത്തിക്കുന്ന തരത്തിലേക്ക്‌ മാറിയിട്ടുണ്ടെങ്കില്‍ , ഈ വിഷയത്തില്‍ മാത്രമല്ല , പല വിഷയങ്ങളിലും സ്വയം വാദിയും, പോലീസും ,കോടതിയും, ജഡ്ജ് യും ആയി മാറുന്ന  മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചും, വെട്ടയാടലിനെ കുറിച്ചും ഗൌരവകരമായ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു.



ഐസ്ക്രീം കേസിന്റെ പേരില്‍ ഇപ്പോള്‍ ഈ ചാനലില്‍ നടക്കുന്ന ആഗോഷം ചാനല്‍ കിട മത്സരത്തില്‍ നാല് ബ്രെയ്കിംഗ് ന്യൂസ്‌ അധികം കിട്ടിയാല്‍  അത്ര രക്ഷപ്പെടും എന്ന ചിന്താഗതി മാത്രം അല്ലാതെ മറ്റെന്താണ് ?? 


സാമൂഹികമായ ഉത്തരവാദിത്വത്തില്‍ ഊന്നിയ മാധ്യമ പ്രവര്‍ത്തനം ആണെന്ന് വിശ്വസിക്കാന്‍ തരമില്ല.

 അങ്ങനെ എങ്കില്‍ ‍ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ നിരവധി പേരുടെ മേല്‍ ഉണ്ടായിരിക്കുന്നു, പല അമ്പരപ്പിക്കുന്ന സംഭവങ്ങളും  കേരളീയ സമൂഹത്തില്‍ നടന്നിരിക്കുന്നു, കിളിയൂരും ,കവിയൂരും, പറവൂരും.

ഇപ്പോള്‍ പിതാവ്‌ മകളെയും , പത്തു വയസ്സുകാരന്‍ രണ്ടു വയസ്സുകാരിയെയും പീഡിപ്പിക്കുന്ന   അരാജകത്വത്തിലേക്ക് ഈ നാട് നീങ്ങുന്നു,
ഈ ചാനെലുകാരന്‍ ഒന്നും അതിനെ കുറിച്ചൊന്നും ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കുന്നതോ , ഒളി ക്യാമറ തിരിക്കുന്നതോ ആരും കണ്ടിട്ടില്ല. 

അടിസ്ഥാന പ്രശ്നങ്ങള്‍ക്കുമപ്പുരം ഇവരുടെയൊക്കെ മുന്‍ഗണന വേറെ എന്തൊക്കെയോ ആണ്.


വലിയ മെനക്കേട് ഇല്ലാതെ അപ സപര്‍പ്പക കഥകള്‍ മെനഞ്ഞു ചാനല്‍  പിടിച്ചു നിര്‍ത്തുക. 24മണിക്കൂര്‍ തികക്കാന്‍ ചാനലുകള്‍ ചെയ്യുന്ന രീതികളെ  കുറിച്ച് ഹൈ കോടതിക്ക് പോലും വിമര്‍ശിക്കേണ്ടി വന്നത് ഇവിടെ ഓര്‍ക്കുന്നു.   



അതൊക്കെ കൊണ്ടാണ് പൊതു സമൂഹത്തില്‍ യാതൊരു വിശ്വാസ്യതക്കും ഇടമില്ലാത്ത ക്രിമിനല്‍ പശ്ചാത്തലം ഉള്ള  രഹൂഫ്‌ മാര്‍ ‍ "ചീഫ്‌ റിപ്പോര്‍ട്ടര്‍ " ആകുന്നതും , ഗദ്ദാഫി
മരിച്ചപ്പോള്‍ പോലും ഒന്നാം വാര്‍ത്തയും ,ചര്‍ച്ചയും ഐസ് ക്രീം മാത്രം ആകുന്നതും .



പതിനാറു വര്ഷം  മുന്‍പ് തുടങ്ങിയതാണ് ഈ ആരോപണം.  അന്ന് തന്നെ പറ്റുന്നവര്‍ ‍ ഒക്കെ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കാന്‍ ആവുന്നത് ശമിച്ചതാണ്.  ഇന്നും ഈ കേസിന്റെ പിന്നാലെ നടക്കുന്നവര്‍ തന്നെയാണ് അന്നും സുപ്രീം കോടതി വരെ പോയതും.  അന്ന് കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തിരിക്കുന്ന ഒരു എം .എല്‍ .എ  മാത്രം , പാര്‍ട്ടിയില്‍ പോലും ഇന്ന് ഉള്ള പവര്‍ പോലും ഇല്ല.  എന്നിട്ടും കേസ് അട്ടിമറിച്ചു പോലും. അന്നത്തെ നായനാര്‍ സര്‍ക്കാരിനെ , സി പി എമ്മിനെ , നിയമ വ്യവസ്ഥയെ ,പോലീസിനെ , മാധ്യമങ്ങളെ ,എല്ലാത്തിനെയും ഉള്ളം കയ്യിലിട്ട് അമ്മാനമാടി പോലും  ഈ കുഞ്ഞാപ്പ !!! ഒരു അമാനുഷികന്‍ തന്നെ ഈ കുഞ്ഞാപ്പ !!!. ഇന്ത്യാ  വിഷന്‍ ഈ അമാനുഷികത്വം കുഞ്ഞാപ്പ ക്ക് നല്‍കാന്‍ വല്ലാതെ പാട് പെടുന്നുണ്ട്.


പതിനാറു  വര്ഷം മുന്‍പ് എല്ലാ കുതന്ദ്രങ്ങളും പയറ്റി നോക്കിയിട്ടും കുഞ്ഞാലിക്കുട്ടി ക്കെതിരെ കേസ് എടുക്കാന്‍ പോലും ഒരു സത്യവും ഇല്ല എന്ന് തെളിയിക്കപ്പെട്ടിട്ടും ഇതിന്റെ രണ്ടാം ഭാഗം 2005 ഇല്‌ റിലീസ് ചെയ്യപ്പെട്ടു. 


യു.ഡി.എഫു അധികാരത്തില്‍,   ഉമ്മന്‍ ചാണ്ടി - കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് വികസനത്തില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി സ്മാര്‍ട്ട്‌ സിറ്റി യും , ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ ഒക്കെ ആയി നടക്കുന്നു.


 കുഞ്ഞാലിക്കുട്ടിക്ക് മേല്‍      ആരുടേയും കണ്ണേറ് ഉണ്ടാകും വിധത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലം.  പെട്ടെന്നതാ വരുന്നു രജീന എന്ന കഥാപാത്രം ഇന്ത്യ വിഷന്‍ ചാനലില്‍. ഏഷ്യാനെറ്റ്‌, ഒരു പത്ര മാധ്യമാത്തിലെക്കുമാണ് ഇവര്‍  ആദ്യം പോയതെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. 


ഇന്ത്യാ വിഷന്‍ ആണെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു  ബ്രെയ്കിംഗ്  ന്യൂസ്‌ ഉം തേടി അലയുന്ന കാലം. രജീന മണിക്കൂറുകള്‍ ഇടവിട്ട്‌ വാക്കുകള്‍ മാറി മാറി പറഞ്ഞുവെങ്കിലും പരമാവധി ഇന്ത്യ വിഷന്‍  സംഗതി സൂപ്പര്‍ ഹിറ്റാക്കി.

കുഞ്ഞാലിക്കുട്ടി ക്ക് മന്ത്രി സ്ഥാനവും, തിരഞ്ഞെടുപ്പില്‍ എം .എല്‍ .എ സ്ഥാനവും വരെ പോയി.



ഇരകള്‍ക്ക് വേണ്ടിയാണ് ഈ ചാനല്‍ ഇതൊക്കെ അന്ന് കാട്ടി കൂട്ടിയത്‌ എങ്കില്‍   ഐസ് ക്രീം കേസിലെ " ഇരയായ" ഈ രജീന ക്കും ,ഒക്കത്തിരുന്ന കുട്ടിക്കും   , "ഇരയാക്കപ്പെട്ട"തിനെക്കാള്‍ വലിയ പീഡനം അല്ലേ ഇങ്ങനെ നാട് നീളെ അവരെ കാട്ടി കൊടുത്ത് അതൊരു വാര്‍ത്താ ആഗോഷം ആക്കി ഈ ചാനല്‍ നല്‍കിയത്‌  ?

വേറെ വല്ല  മാധ്യമത്തിലോ, വേറെ വല്ല ഇത്തരം സംഭവങ്ങളിലോ, ഇരയാക്കപ്പെട്ടു എന്ന് പറയുന്നവര്‍ ഇത്ര മാത്രം ആഗോഷിക്കപ്പെട്ടിട്ടില്ല.  ഇതിനെ കുറിച്ചൊന്നും ആരും ചോദിക്കരുത് , ഇതും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗം.  ചാനല്‍ റേറ്റ് ഇങ്ങില്‍ മുന്നിലെത്താന്‍ 'ഇരകളെ ' ആഗോഷിച്  തന്ത്രവും , കൌശലവും കാട്ടുന്ന വേട്ടയാടലിന്റെ പുതിയ മാധ്യമ പ്രവര്‍ത്തന രീതി. 


എല്ലാവരെയും കയ്യാമം വെച്ച് നടത്തിക്കും എന്ന് പറഞ്ഞു അച്യുതാന്ദന്‍ സഖാവ്   അധികാരത്തില്‍ വന്നു നാലര   വര്‍ഷക്കാലം ഭരിച്ചിട്ടും ഈ ഐസ് ക്രീം ആരും എവിടയും കേട്ടില്ല. ഒരു അട്ടിമറിയും , അന്വേഷണവും , ഒളി ക്യാമറയും ഇല്ല.


2011 തിരഞ്ഞെടുപ്പ് അടുക്കാറായ കാലത്ത്  ഇതിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്യപ്പെട്ടു.  രജീന വന്ന പോലെ ഒരു രഹൂഫ്‌ കടന്നു വരുന്നു.

അധികാര കസേര നില നിര്‍ത്താന്‍ രഹൂഫിനെയും അച്ചുതാനന്ദന്‍ കൂട്ട് പിടിക്കുന്നു, രഹൂഫ്‌ അച്യുതാന്ദന്റെ സൃഷ്ടി ആണെന്നുള്ള ആരോപണങ്ങളും കടന്നു വന്നു.  ഇത് സാദൂകരിക്കും വിധത്തില്‍ സി പി എമ്മിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ പറയാന്‍ അച്യുതാന്ദന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് രഹൂഫ്‌ തന്നെ പിന്നെ തുറന്നു  പറയുന്നതും നമ്മള്‍ കേട്ടു. 


പുതിയ വെളിപാടുകള്‍ അന്വേഷിക്കാന്‍ ദിവസങ്ങള്‍ക്കുള്ളില്‍  അന്വേഷണ സംഘം നിയമിക്കപ്പെടുന്നു, വോട്ടെടുപ്പിന് മുന്‍പ്‌ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാനുള്ള വഴികള്‍ തേടുന്നു, ...വീണ്ടും ഇന്ത്യവിഷിനില്‍ ആഗോഷത്തിന്റെ നാളുകള്‍....  സംഗതി മെഗാ ഹിറ്റ് ആണ് ഈ കൂട്ടുകെട്ട് പ്രതീക്ഷിച്ചത്‌.  പക്ഷെ ചീറ്റിപ്പോയി.  തിരഞ്ഞെടുപ്പില്‍ കുഞ്ഞാലി കുട്ടിക്കോ , ലീഗിനോ ഒന്നും സംഭവിച്ചില്ല.  എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാന്‍ ആവില്ലല്ലോ ....പരാജയപ്പെടുത്തിയവര്‍ തന്നെ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു .



ആ നിരാശ തന്നെയാണ് ഈ ഐസ് ക്രീം "ആഗോഷം " തുടരാന്‍ ഈ കൂട്ടുകെട്ടിനെ പ്രേരിപ്പിക്കുന്നതും.  ഇപ്പോള്‍ ഈ ചാനല്‍ തന്നെ പറയുന്നത് , ഇപ്പോള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നത് പഴയ ഐസ് ക്രീം പീഡന കേസ് അല്ല , പിന്നെ അത് അട്ടിമറിക്കപ്പെട്ടത് സംബന്ധിച്ച് ആണെന്ന്.

അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് രജീന യെ കാണിച്ചു പീഡന കേസ് നിങ്ങള്‍ ആഗോഷിച് വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കും ,കുടുംബത്തിനും ഉണ്ടായ മാനസിക വിഷമങ്ങള്‍ക്ക് എന്ത് പരിഹാരം ആണ് നിങ്ങള്‍ക് നല്‍കാനുള്ളത് ??


" ഈ  ഐസ് ക്രീം അട്ടിമറി" ആഗോഷവും വേറെ വല്ല വേട്ടയാടലും കിട്ടിയാല്‍ നിങ്ങള്ക്ക്  ഉപേക്ഷിക്കേണ്ടി വരും...അപ്പോഴേക്കും പല വ്യക്തികളും ,കുടുംബങ്ങളും കണ്ണീരുമായി ജീവിക്കുന്നുണ്ടാഗും.  ചാനലില്‍ വന്നു കരയാന്‍ പറ്റാത്തത് കൊണ്ട് അതൊന്നും കണ്ണീര്‍ ആവാതിരിക്കുന്നില്ല.


അച്യുതാന്ദന്‍ നിയമിച്ചവര്‍ തന്നെയാണ് ഇപ്പോഴും ഐസ് ക്രീം കേസ് അട്ടിമരിക്കപ്പെട്ടോ എന്ന് അന്വേഷിക്കുന്നത്.  അന്വേഷണം നേരായ രീതിയില്‍ അല്ല എന്ന് പ്രതിപക്ഷം പോലും പറയുന്നില്ല.  ഹൈ കോടതി യുടെ മേല്‍ നോട്ടത്തില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത് , ഗവണ്മെന്റ് അതിനെയൊന്നും എതിര്‍ക്കുക പോലും ചെയ്തിട്ടില്ല.  അന്വേഷണ സംഘം തല നാരിഴ കീറി അന്വേഷിക്കുന്നുണ്ടെന്നു പലരെയും ചോദ്യം ചെയ്യുന്നതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. 

 രഹൂഫ്‌ പല ആരോപണങ്ങള്‍ പറഞ്ഞിട്ടുണ്ട് , പക്ഷെ റജീനയുടെ മറ്റൊരു പതിപ്പ് മാത്രം ആണ് ഈ രഹൂഫ്‌ , വാക്കുകള്‍ മാറ്റി പറയുന്നതില്‍ ഒരു മടിയും ഇല്ല  , പണം തന്നാല്‍ എല്ലാം പിന്‍വലിക്കാം എന്ന് വേറൊരു ഒളി ക്യാമറ അന്വേഷണത്തില്‍ പറയുന്നതും നമ്മള്‍ കണ്ടതാണ്.

 എല്ലാം അന്വേഷണ സംഘം പരിശോധിക്കുമല്ലോ.....അത് വരെ കാത്തിരിക്കാന്‍ പോലും ക്ഷമ ഇല്ലാതെ തങ്ങളുടെ അജണ്ട വിജയിക്കാന്‍  സ്വയം കുറ്റവാളിയെ പ്രഖ്യാപിച്ചിട്ടു അന്വേഷണവും , കോടതിയും , വിധി കര്‍ത്താവും എല്ലാം നമ്മള്‍ ആണെന്ന് പ്രഖ്യാപിക്കുന്ന ഈ മാധ്യമ രീതി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.  പിന്നെ എന്തിനാ ഈ നാട്ടില്‍ പോലീസും , അന്വേഷണവും , കോടതിയുമൊക്കെ ????


4 comments:

  1. നന്നായി എഴുതി ഇഷ്ടപ്പെട്ടു ഇനിയും ഇത് പോലുള്ള കുത്തി വരകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. നിങ്ങളുടെ എഴുത്ത് നന്നായിരിക്കുന്നു..പൊതു സമൂഹത്തിനൊപ്പം ഈ വെക്തി ഹത്യക്കെതിരെ ജന മനസ്സാക്ഷി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പീഡിതന്റെ കൂടെ യായിരിക്കട്ടെ നമ്മുടെ സമീപനവും നിലപാടുകളും.ജാതി മത രാഷ്ട്രീയ ഭേദ്യമന്ന്യേ കഴിഞ്ഞ ഇലക്ഷനിൽ വേങ്ങരിൽ കാലത്തിന്റെ ചവറ്റുകൊട്ടയിൽ എറിഞ്ഞ ഒരു ഐസ്ക്രീം വീണ്ടും ചില തല്പര കക്ഷികൾ എടുത്ത് സ്വയംനാറുന്നു ..ഇങ്ങനെയുള്ള മാധ്യമങ്ങളെ നിലനിർത്താനും അതു ബഹിഷ്കരിക്കാനും നമുക്കു കഴിയണം..നിങ്ങളുടെ അധികവയനയിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.http://udfcyber.blogspot.com

    ReplyDelete
  3. sabir. nannayitund, ealla vida abinandanagalum. prasthanathe kurichum samuhiya nnanmakale kurichu inniyum eazhuthan munnot verruka.

    ReplyDelete
  4. നന്ദി .., പ്രിയ സുഹൃത്തുക്കളെ , ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete