പേജുകള്‍‌

Tuesday, September 18, 2012

നിങ്ങള്‍ പ്രകോപിപ്പിച്ചോളൂ , പക്ഷെ പ്രകോപിതനാവാന്‍ ഞാനില്ല

പ്രവാചകര്‍ മുഹമ്മദ്‌ നബി (സ ) യെ അവഹേളിച്ചു കൊണ്ടുള്ള  ''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്'' എന്ന ചിത്രം മുസ്ലിം ലോകത്തിന്റെ വ്യാപകമായ  പ്രതിഷേധത്തിനു  വക വെച്ചിരിക്കുകയാണ് . പ്രതിഷേധം കൂടുതല്‍ നാടുകളിലേക്കും , അക്രമങ്ങളിലെക്കും പോലും എത്തിപ്പെട്ടിരിക്കുന്നു .   പ്രവാചകന് നേരെയും , ഇസ്ലാമിന് നേരെയുള്ള ഇത്തരം മാന്യമല്ലാത്ത വിമര്‍ശനങ്ങളും  , അവഹേളനങ്ങളും ഇന്നോ , ഇന്നലെയോ തുടങ്ങിയ ഒന്നല്ല  എന്ന് മാത്രമല്ല ഇന്നത്തോടെ അവസാനിക്കുന്ന ഒന്നുമല്ല . 

  മുഹമ്മദ്‌ നബി (സ ) യുടെ മുതുകില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാല ഇട്ടതു തൊട്ടു അദ്ദേഹത്തിന്‍റെ മരണാന്തരം കള്ള പ്രവാചകന്മാരുടെ ആഗമനവും തുടങ്ങി  കാലാന്തരത്തില്‍ വിവധ രൂപങ്ങളില്‍ , ഭാവങ്ങളില്‍,  ഇസ്ലാമിന്റെ ആശയവും അസ്ഥിത്വത്തവും  അസ്വസ്ഥമാക്കിയിരുന്ന വ്യക്തികളില്‍ , സമൂഹങ്ങളില്‍ നിന്നൊക്കെ ഇത്തരം അവഹേളനങ്ങളും  അക്രമങ്ങളും ഇസ്ലാമിന് നേരെ  ഉണ്ടായിട്ടുണ്ട്. 

നിക്ഷിപ്ത താല്‍പര്യങ്ങളില്‍ നിന്ന് കൊണ്ടുള്ള സാമൂഹിക തിന്‍മകളോട്  നേരെ ഇസ്ലാം നിരന്തരം കലഹിച്ചു കൊണ്ടേ  ഇരുന്നു , അടിമത്വത്തിനെതിരായി , പലിഷക്കെതിരായി , വ്യഭിചാരത്തിനും , മദ്യത്തിനുമെതിരായി. പുതിയ കാലത്തില്‍ ഇവയോടും , ചൂഷത്തോടും ഇസ്ലാം പുലര്‍ത്തുന്ന കണിശ  നിലപാടുകള്‍ പലരെയും അസ്വസ്ത്മാക്കുക തന്നെ ചെയ്യുന്നുണ്ട് .  അവര്‍ക്ക് ഇസ്ലാമിന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് തടഞ്ഞു മുസ്ലിംകളെ തീവ്രവാദികലാക്കണം, പ്രവാചകരെ അവഹെളിക്കണം , ഇസ്ലാമിനെ വാളിന്റെ മതമാക്കണം.


ലഭിച്ച  വിവരങ്ങളുടെ അടിസ്ഥാനത്തില്‍  പല പ്രാവശ്യമായി തിരുത്തലുകള്‍ക്ക് വിധേയമാക്കി മുസ്ലിം സമൂഹത്തെ വൈകാരികപരമായി ഇളക്കി വിടുക, അതില്‍ നിന്നും കിട്ടുന്ന പബ്ലിസിറ്റിയില്‍ ലോകത്ത്  അറിയപ്പെടുക ,    എന്ന  ലക്‌ഷ്യം മുന്‍ നിര്‍ത്തി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഈ ചിത്രം. .സല്‍മാന്‍ റുശ്ധിയും,  തസ്ലീമ നസ്രിനും സഞ്ജ രിച്ച അതെ വഴി .   നാളെയും ഇത്തരം വഴി തേടി പലരും  നിങ്ങളുടെ കണ്‍ മുന്നിലും , അല്ലാതെയും  വരും, അവര്‍ക്കുള്ള വഴികള്‍ എളുപ്പമാക്കി കൊടുക്കുക എന്നതല്ല മുസ്ലിമിന്റെ ദൌത്യം .  ക്ഷമയും , വിവേകവും കൊണ്ട് ഇത്തരം ഇസ്ലാം വിരുദ്ധ നീക്കങ്ങളെ തടയിടാന്‍ മുസ്ലിം സമൂഹം കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു . പുതിയ കാലത്തില്‍ ഇത്തരം നീക്കങ്ങളെ പരി പക്വമായ നിലപാടുകളിലൂടെ  ചെറുത്തു  തോല്‍പ്പിക്കാന്‍ മുസ്ലിം സമൂഹം സജ്ജമാകേണ്ടതുണ്ട്  .


 ഒത്തു തീര്‍പ്പിന് നില്ക്കാന്‍ ഇടം നല്‍കാത്ത ഇസ്ലാംഉയര്‍ത്തുന്ന  അധാര്‍മ്മികതയോടുള്ള സന്ധിയില്ലാ  സമരം,സകലമാന  ചൂഷണത്തിന് നേരെ യും ഇസ്ലാം ഉയര്‍ത്തുന്ന വെല്ലു  വിളി, ഇതൊക്കെ മുതലാളിത്വ താല്പര്യങ്ങള്‍ക്ക് വല്ലാത്ത ചൊറിച്ചില്‍ നല്‍കുന്നുണ്ട് . സോവിയറ്റ്‌  യുനിയന്റെ  പതനത്തിനു  ശേഷം ലോകത്തിനു മുന്നില്‍ ഇസ്ലാം  പ്രകടമായി രാഷ്ട്രീയമായി  തന്നെ നില കൊള്ളുന്നത്‌ കൊണ്ട്  , ഇത്തരം ചിത്രങ്ങള്‍ക്കും , സ്രിഷ്ടികള്‍ക്കും എന്ന് മാത്രമല്ല സകലമാന  മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാനും , രാഷ്ട്രീയമായ പിന്തുണ നല്‍കാനും ലോകത്ത് ഒരു ശക്തി തന്നെ നില കൊള്ളുന്നുണ്ട് .

അവരുടെ ലക്‌ഷ്യം ഇസ്ലാം അക്രമത്തിന്റെയും , ആരാജകത്വത്തിന്റെയും മതമാണ്‌ എന്ന് തെറ്റിദ്ധരിപ്പിക്കുക എന്നതാണ്  .അതിനു വേണ്ടി അവര്‍ മുസ്ലിം വൈകാരികതയെ ഉണര്‍ത്താന്‍ പറ്റുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നു . സദ്ദാം ഹുസൈന്‍ പെരുന്നാളിന്റെ തലേന്ന് തൂക്കിലെറ്റപ്പെടുന്നതും , പ്രവാചകന് നേരെയുള്ള കാര്‍ട്ടൂണും , ഒടുവിലത്തെ ഈ ചിത്രമൊക്കെ ഇത്തരം വ്യക്തമായ  ലക്ഷ്യങ്ങളോട് കൂടി  ഉണ്ടാക്കപ്പെട്ടതാണ്.  അവര്‍ തെറ്റി ധരിപ്പിക്കാന്‍  ശ്രമിക്കുന്നത് പോലെ മുസ്ലിംകളില്‍ നിന്ന് വൈകാരികമായി ഉണ്ടാകപ്പെടുന്ന അക്രമങ്ങള്‍  അവര്‍ക്ക് കിട്ടുന്ന അന്ഗീകാരമാവും.   ഇനിയും ഇസ്ലാമിനെ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന വലിയൊരു സമൂഹത്തിനു മുന്നില്‍ കൂടുതല്‍ തെറ്റിധാരണകള്‍ ഉണ്ടാക്കാനെ അതൊക്കെ  ഉപകരിക്കൂ . ഇസ്ലാമിന്റെ വഴിയെ നടന്നു നീങ്ങുന്ന ധര്‍മ്മവും , നീതിയും നില കൊള്ളണം എന്ന് വിശ്വസിക്കുന്ന വലിയൊരു അമുസ്ലിം സമൂഹത്തിന്റെ  വഴി തടയല്‍  എന്ന ലക്‌ഷ്യം എളുപ്പമാവുകയും  ചെയ്യം .

നമ്മുടെ  കേരളത്തില്‍ പ്രവാചകനെ ആക്ഷേപിക്കും വിധത്തില്‍ തയ്യാറക്കിയ ചോദ്യപേപ്പര്‍ വിവാദവും , തുടര്‍ന്നുണ്ടായ കൈ വെട്ടലും തന്നെ എടുത്തു നോക്കൂ.  പ്രവാചകരെ ആക്ഷേപിച്ചതില്‍      പ്രതിഷേദിച്ചു മുസ്ലിം വികാരത്തോട് ആദ്യം  ചേര്‍ന്ന് നിന്ന പൊതു സമൂഹത്തെ , പിന്നീട്  വികാര ജീവികള്‍ ആ അധ്യാപകന്റെ കൈ  വെട്ടിയതോട്   കൂടി പൊതു സമൂഹത്തിനു മുന്നില്‍ തന്നെ  ഇസ്ലാമിനെ കുറിച്ചു വലിയൊരളവില്‍ തെറ്റിധാരണ ഉണ്ടാക്കാനും , മുസ്ലിം വിമര്‍ശകര്‍ക്ക് ആഗോഷിക്കാനും  കൈ വെട്ടു  ഉപകരിച്ചു .  


പ്രകോപനത്തിന്റെ  പല മുഖങ്ങളുമായും പലരും ഇനിയും വരും .  നിങ്ങള്‍ പ്രകൊപിപ്പിച്ചോളൂ , പക്ഷെ പ്രകൊപിതനാവാന്‍ ഞാനില്ല എന്നാവണം ഓരോ മുസ്ലിമിന്റെയും  പ്രതിഞ്ഞ .   ഈ സിനിമ യും , വിവാദവും    അമേരിക്കയിലും , യൂറൊപ്പിലും ചിന്തിക്കുന്ന  ജനങ്ങള്‍ക്കിടയില്‍  പ്രവാചകന്‍ മുഹമ്മദ്‌ (സ ) യെ കുറിച്ചു നന്നായി പഠിക്കാനുള്ള അവസരം ഉണ്ടാക്കാനാണ് പോകുന്നത് . സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം അവിടെ  നടന്ന ഇസ്ലാമിക വിരുദ്ധ പ്രചാരണങ്ങള്‍ ഒരുപാട് പേരെ ഇസ്ലാമിനെ കുറിച്ചു പഠിക്കാനും , പിന്നീട് അവര്‍ ഇസ്ലാം ആശ്ലെഷിക്കനുമുള്ള സാഹചര്യമാണ് ഉണ്ടാക്കിയത് .  മുസ്ലിം സമൂഹത്തിന്റെ സമാധനപരമായ പ്രതിഷേധങ്ങള്‍ അത്തരം സാഹചര്യങ്ങള്‍ക്ക് ആഴം കൂട്ടും.


2 comments:

  1. അവരുടെ ലക്‌ഷ്യം ഇസ്ലാം അക്രമത്തിന്റെയും , ആരാജകത്വത്തിന്റെയും മതമാണ്‌ എന്ന് തെറ്റിദ്ധരിപ്പിക്കുക എന്നതാണ് .അതിനു വേണ്ടി അവര്‍ മുസ്ലിം വൈകാരികതയെ ഉണര്‍ത്താന്‍ പറ്റുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നു.
    well said
    അതിനു പബ്ലിസിറ്റി കൊടുക്കാന്‍ നമ്മള്‍ കുറെ മണ്ടന്മാരും

    ReplyDelete
  2. ശരിയാണ് വിവേകമില്ലാത്ത വികാരം മാത്രം തിന്നു ജീവിക്കുന്ന ഏതാനും "മുസല്‍മാന്‍"മാരുടെ പ്രവാചക സ്നേഹം .കേരളത്തില്‍ ഒരു ക്രിസ്ത്യനായിയുടെ കൈ വെട്ടിയപ്പോള്‍ അയാള്‍ സ്തുതിക്കപ്പെട്ടവനായി"അദ്ദേഹം പറഞ്ഞു.ഞാന്‍ ക്ഷമിക്കുന്നു.എന്റെ മതം എന്റെ അതാണ്‌ പഠിക്കുന്നതു എന്ന്."ഖൈര്‍ ഉമ്മത്ത്‌"ഉത്തമ സമുദായം തീവ്രവാദിയുമായി.അതാണല്ലോ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.ഹബീബായ പ്രവാചകനെ സ്നേഹിക്കണം.പക്ഷെ അത് പ്രകോപനത്തിലൂടെ ആകരുത്.നബി തങ്ങളെ നിരന്തരം തുപ്പി കൊണ്ടിരുന്ന ജൂത പ്പെണ്ണി ഒരിക്കല്‍ കാണാതായപ്പോള്‍ അന്വേഷിച്ചു പോയ പ്രവാചകന്‍:... ആ പെണ്ണ് രോഗത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നത് "ഒരു മുസ്ലിമായിട്ടല്ലേ........ ആ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്.

    ReplyDelete