പേജുകള്‍‌

Tuesday, December 25, 2012

അപ്പോള്‍ നിങ്ങളൊക്കെ ആരാ ? ശശി ..വെറും ശശി യല്ല ..പാലാരിവട്ടം ശശി !!.

ശ്രീമാന്‍ പി .ടി .എ    റഹീം സാഹിബ് , നിങ്ങള്‍ ലീഗിനെതിരെയുള്ള ഒരു ചാവേര്‍ ആണെന്ന് അറിയാം , നിങ്ങളെ പോലുള്ളവര്‍ ചാവേര്‍ അല്ല എന്തുമായിട്ടു ലീഗിനെതിരെ വന്നാലും ലീഗിന് ഒന്നുമില്ല. ആറര പതിറ്റാണ്ട് കാലം ഇത്തരം ഒരുപാട് ചാവേറുകളെ നേരിട്ട് തന്നെയാണ് ഈ പ്രസ്ഥാനം ഇവിടം വരെ എത്തിയത്‌ . പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ചെയ്ത കാര്യം കൂടി പോയി , വിചാരണ തടവുകാരനായി ജയിലറയില്‍ വികലാംഗനായ മദനി എന്ന ഒരു വ്യക്തി മനുഷ്യാവകാശത്തിനു വേണ്ടി കേഴുമ്പോള്‍, ആ മനുഷ്യാവകാശ ലംഘനം കേരളത്തിലെ പൊതു സമൂഹം ഏറ്റെടുക്കുക യും പരിഹാരങ്ങള്‍ ഉണ്ടാകപ്പടും എന്നാ വിശ്വാസം ബലപ്പെടുകയും ചെയ്യുമെന്ന ഈ സാഹചര്യത്തില്‍ ആ വ്യക്തിയെ മുന്‍ നിര്‍ത്തി തന്നെ വേണമായിരുന്നോ ഈ പൊറാട്ട് നാടകം ? പി .ടി .എ രഹീമിനോടും അദ്ദേഹത്തെ ചാവേര്‍ ആക്കി ഇപ്പോള്‍ അവതരിപ്പിച്ഛവരോടും വളരെ സഹതാപത്തോടെ ചോദിക്കുന്നു . കുറെ കാലം മദനിയെ മുന്‍ നിര്‍ത്തി നിങ്ങള്‍ ലീഗിനെതിരെ ഒരുപാട് നാടകങ്ങള്‍ നടത്തിയതല്ലേ ..? ഇനിയെങ്കിലും അദ്ദേഹത്തെ മുന്‍ നിര്‍ത്തിയുള്ള നാടകങ്ങള്‍ അവസാനിപ്പിച്ചു കൂടെ ? പുതിയ നമ്പര്‍ വല്ലതും ഉണ്ടെങ്കില്‍ എടുക്കൂ ...ലീഗ് തയ്യാറാണ് , ഒരു ചെയിഞ്ഞു ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് ?

മദനി യുടെ രാഷ്ട്രീയത്തെ എതിര്‍ത്തതിന്റെ പേരില്‍ ലീഗ് എന്നാ പ്രസ്ഥാനത്തിനും , അതിന്റെ നേതാക്കന്മാര്‍ക്കുമെതിരെ അദ്ദേഹം ഉപയോഗിച്ച വാക്കുകളുടെ കനം നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഇന്നത്തെ അവസ്ഥയില്‍ അവസാനം മാത്രം അഭിപ്രായം പറഞു പോകേണ്ട ഒരു പ്രസ്ഥാനം മാത്രമാണ് ലീഗ് ., പൊന്നാനി തിരഞ്ഞെടുപ്പ് സമയത്ത് കുറ്റി പുറത്തു വെച്ചു അദ്ദേഹം ലീഗിനും , നേതാക്കന്മാര്‍ക്കും എതിരെ നടത്തിയ രൂക്ഷമായ വാക്കുകള്‍ , രാഷ്ട്രീയ വിമര്‍ശനങ്ങല്‍ക്കുമപ്പുരം ഓരോ ലീഗുകാരന്റെയും ആത്മാഭിമാനത്തെ കുത്തി കീറുന്ന തരത്തിലുള്ള വാക്കുകള്‍ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക ?. പക്ഷെ ലീഗിന് ഒരു സംസ്കാരമുണ്ട്. അത് കൊണ്ടാണ് അദ്ദേഹം ഇന്ന് അനുഭവിക്കുന്ന മനുഷ്യാവകാശ ലംഗനങ്ങല്‍ക്കെതിരെ ശബ്ദം ഉന്നയിക്കാന്‍ ഒരുപാട് കാലം അദ്ദേഹത്തെ ഉപയോഗിച്ചു വലിച്ചെറിഞ്ഞ സഗാക്കലെക്കാള്‍ ആദ്യം മുസ്ലിം ലീഗ് മുന്നില്‍ വന്നത് . മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ ആരെക്കാളും അദ്ദേഹത്തിനു നീതി ലഭിക്കാന്‍ വേണ്ടി ശബ്ദിക്കുന്നത് . ഇതൊന്നും നാളെ അദ്ദേഹം ജയിലില്‍ നിന്നിറങ്ങി വന്നു ലീഗിന് വേണ്ടി നാല് വോട്ടു പിടിക്കും എന്ന് വിചരിചിട്ടല്ല . ഇനിയും അദ്ദേഹവും അദ്ദേഹത്തിന്‍റെ അനുയായികളും വീണ്ടും ലീഗിനെതിരെ ചാവേര്‍ ആവില്ല എന്നുറപ്പ് ആര്‍ക്കും കിട്ടിയതും കൊണ്ടുമല്ല .

മദനി വിഷയത്തില്‍ മുസ്ലിം ലീഗിന്റെ തുറന്ന നിലപാടുകള്‍;ആരെയൊക്കെയോ അസ്വസ്തമാക്കുന്നുണ്ട് . ചിലര്‍ക്ക് മുസ്ലിം വൈകാരിക വിഷയങ്ങള്‍ എന്നും അങ്ങനെ വൈകാരികമായി തന്നെ നില നിര്‍ത്തെണ്ടതുണ്ട് . എന്നാലേ അവര്‍ക്ക് നില നില്പുള്ളൂ . അതിന്റെ പരിഹാരത്തെ കുറിച്ചു അവര്‍ ചിന്തിക്കാറില്ല . മുസ്ലിം ലീഗ് മദനി ക്ക് നീതി ലഭ്യമാക്കണം എന്ന നിലപാട് എടുത്ത ഉടനെ മദനി യുടെ പോസ്റ്റര്‍ ഒട്ടിച്ചു പാട്ട പിരിവിനല്ല ആദ്യം ഇറങ്ങിയത്‌ . അതൊരു വൈകാരിക വിഷയമായി ഉയര്‍ത്തി അപകര്‍ഷതാ ബോധത്തിന്റെ രാഷ്ട്രീയം പ്രച്ചരിപ്പിക്കുകയുമല്ല ചെയ്യുന്നത് . മറിച്ചു ഈ വിഷയം ഉന്നയിക്കെണ്ടിടത്തോക്കെ ഉന്നയിച്ചു പ്രധാന മന്ത്രിയുടെ വരെ ശ്രദ്ധയില്‍ വിഷയം എത്തിക്കുകയും ഈ നീതി നിഷേധത്തിന് അന്ത്യം കുറിക്കാനുള്ള നീക്കങ്ങലുമാണ് നടത്തുന്നത് . രാജ്യത്താകമാനം ഉള്ള ഇത്തരം വിഷയത്തെ മുഖ്യ ധാരയില്‍ കൊണ്ട് വരാനും ശ്രമിക്കുന്നു . ഇതൊക്കെ ആരെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ട് . മദനി വിഷയം അടുത്ത തിരഞ്ഞെടുപ്പ് വരെ ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചു നടക്കുന്നവര്‍ക്ക് മുസ്ലിം ലീഗിന്റെ നീക്കങ്ങള്‍ തിരിച്ച്ചടിയാകുന്നുണ്ട് . അവര്‍ക്ക് വേണ്ടിയുള്ള പൊയ് വെടികലുമായിട്ടാണ് റഹീം സാഹിബേ നിങ്ങള്‍ ഇപ്പോള്‍ വന്നിട്ടുള്ളത് എന്ന് മറ്റാരെക്കാളും ലീഗിന് നന്നായി അറിയാം .

നിങ്ങള്‍ ലീഗിനെ വിമര്‍ശിച്ചോളൂ ....പക്ഷെ ലീഗിനെതിരെ കുതിര കേറാനും , പേരെടുക്കാനും ഇനിയെങ്കിലും മദനിയെ വിടൂ ..ഞങ്ങള്‍ക്ക് സഹതാപം ഉണ്ട് അത് കൊണ്ട് പറയുന്നതാണ് . ആരോപണങ്ങള്‍ പറയുമ്പോള്‍ എന്തെങ്കിലും അടിസ്ഥാനം വെച്ചിട്ട് പറയണം . മദനി ജയിലില്‍ പോകുമ്പോള്‍ കേരളം ഭരിക്കുന്നത് വി .എസ് സര്‍ക്കാര്‍ , ലീഗുകാര്‍ക്കെതിരെ എന്തേലും പെറ്റി കേസ് എങ്കിലും എടുക്കാന്‍ പറ്റുമോ എന്ന് ഇരുപത്തി നാല് മണിക്കൂറും ചികഞ്ഞു അന്വേഷിച്ചു കൊണ്ടിരിക്കുന്ന വി. എസ് അച്ച്ചുതാന്തന്റെ സര്‍ക്കാര്‍ , കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയുള്ള സര്‍ക്കാര്‍ , കര്‍ണ്ണാടക ഭരിക്കുന്നത് ബി ജെ പി സര്‍ക്കാര്‍ , സ്വന്തം തടി തന്നെ ജയിലില്‍ കേറാതെ നോക്കാന്‍ പറ്റാത്ത യെധിയുരപ്പ സര്‍ക്കാര്‍ ....എന്നിട്ടും മദനിയെ കുടുക്കിയത്‌ ലീഗ് !!! മദനിയെ കുടുക്കിയത്‌ കുഞ്ഞാലിക്കുട്ടി !!!. മുന്‍പും അങ്ങനെ തന്നെയായിരുന്നു പറഞ്ഞു കൊണ്ടേ ഇരുന്നത് ...നായനാര്‍ സര്‍ക്കാര്‍ തമിള്‍ നാട് സര്‍ക്കാരിനു മദനിയെ പിടിച്ചു കൊടുത്തപ്പോഴും പറഞ്ഞത്‌ അദ്ദേഹത്തെ കുടുക്കിയത്‌ ലീഗ് !..അദ്ദേഹത്തെ കുടുക്കിയത്‌ കുഞ്ഞാലിക്കുട്ടി !! നിങ്ങളെ പോലുള്ളവര്‍ ഇതൊക്കെ വലിയ കാര്യമായി ഇങ്ങനെ പറയുമ്പോഴും , അത് ഏറ്റു പിടിച്ചു സഗാക്കള്‍ നടക്കുമ്പോഴും നിങ്ങളുടെ വില തന്നെയാണ് സ്വയം ഇടിഞ്ഞു പോകുന്നതെന്ന് നിങ്ങള്‍ സ്വയം മനസ്സിലാക്കണം . ലീഗും , കുഞ്ഞാലിക്കുട്ടിയും പറയും പോലെയാണ് ഈ നാട്ടിലെ സഗാക്കളെ സര്‍ക്കാരും , ബി .ജെ .പി സര്‍ക്കാരും , കരുണാനിധി സര്‍ക്കരുമൊക്കെ നീങ്ങുന്നതെന്കില്‍ നിങ്ങള്‍ ആരാ ? ശശി ..വെറും ശശി യല്ല ..പാലാരിവട്ടം ശശി !!.

No comments:

Post a Comment