പേജുകള്‍‌

Monday, October 8, 2012

'ഞങ്ങള്‍' ഭരിക്കുന്ന കേരളം

വിവാദ കൃഷി ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ യാതൊരു വിവാദത്തിലും പെടാതെ നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞു .  പക്ഷെ , വിവാദ കൃഷിക്ക് വിത്തും തേടി അലയുന്ന നാലാമിടക്കാര്‍ ഒരൊറ്റ ദിവസം , ഒരൊറ്റ പ്രസംഗം കൊണ്ട് അദ്ദേഹത്തെ വിവാദ പുരുഷനാക്കി മാറ്റി .  യു .ഡി .എഫ്   ഗവണ്മെന്റിലെ   പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി , ആ മുന്നണിയിലെ പ്രബല കക്ഷി യുടെ നേതാവ്‌ "ഞങ്ങളാണ് ഭരിക്കുന്നതെന്ന് "സ്വന്തം അണികളോട് പറഞ്ഞതാണ് വലിയ പുകിലാക്കി മാറ്റിയത്‌ .  'ഞങ്ങള്‍ ' എന്നാ വാക്കിന്റെ ഭാഷാര്‍ത്ഥവും  , ആന്തരികാര്‍ത്ഥവും , രാഷ്ട്രീയര്‍ത്ഥവും, മതാര്‍ത്ഥവുമൊക്കെ കീറി മുറിച്ചു മാധ്യമങ്ങള്‍ തങ്ങളുടെ ഒരു ദിവസം പൂര്‍ത്തിയാക്കി .  


ഇപ്പോഴത്തെ ഗവണ്മെന്റില്‍   മുസ്ലിം ലീഗിന്റെ  സ്വാധീനത്തെ  സംബന്ധിച്ച് ശത്രുക്കളും മിത്രങ്ങളും അടക്കം വിവാദങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍; ജാതി -മത -വര്‍ഗ വ്യത്യാസം ഇല്ലാതെ , കൂടുതല്‍ എളിമയോടും , കടമയോടും കൂടി വിട്ടു വീഴ്ച ചെയ്യാനും , സേവനം ചെയ്യാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്ന് വളരെ ലളിതമായ(ശരീര ഭാഷ പോലും വളരെ ലളിതമായിരുന്നു ) ഭാഷയില്‍ അണികളോട് പറഞ്ഞ ഒരു  പ്രസംഗമാനു  എഡിറ്റു ചെയ്തു നാലമിടക്കാര്‍ നാലാം കിട വാര്‍ത്ത സൃഷ്ട്ടിച്ച്ചത് .  സുകുമാരന്‍ നായര്‍ എന്നതിലെ  അവസാനത്തെ 'ര്‍' കളഞ്ഞാല്‍ എന്താകും , അത് പോലെ എഡിറ്റു ചെയ്തുണ്ടാക്കിയ ഒരു സാധനം .  ഒരു മാധ്യമവും പ്രസംഗത്തിന്റെ  പൂര്‍ണ്ണ  രൂപം സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറായതുമില്ല  .

ഇന്ത്യ വിഷന്‍ കാരന്‍ വിഷം തുപ്പിയ പാടെ തന്നെ കേരളത്തിലെ സാമുദായിക സന്തുലനത്തിന്റെ താക്കോല്‍ അരയില്‍  വെച്ചു കിടന്നുറങ്ങുന്ന വെള്ളാപ്പള്ളി -സുകുമാരന്‍ നായര്‍ 'സഹോദരങ്ങള്‍' ആ വിഷം ഏറ്റെടുക്കാന്‍ തുടങ്ങി  .  യു .ഡി . എ ഫിന്റെ നട്ടെല്ലായി നിന്ന് കൊണ്ട്,  ചോരയും , നീരും നല്‍കി മുസ്ലിം ലീഗിന്റെ  പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം തന്നെയാണ് ഇന്നത്തെ യു .ഡി .എഫു ഗവണ്മെന്റ് .   ജനാധിപത്യ  പ്രക്രിയയില്‍ സജീവമായി ഇടപെട്ടു ജനങ്ങളോട് നേരിട്ട്  സംവദിച്ചു , തിരഞ്ഞെടുപ്പുകളില്‍ ബഹു ഭൂരിപക്ഷത്തില്‍ ജയിച്ചു  കയറിയിട്ടാണ് മുസ്ലിം ലീഗ് അതിന്റെ നിര്‍ണ്ണായക സ്വാധിനം  ഉണ്ടാക്കിയിട്ടുള്ളത്  .  അല്ലാതെ ഓടിളക്കി വന്നവരല്ല മുസ്ലിം ലീഗുകാര്‍ . ആ മുസ്ലിം ലീഗ് അല്ലാതെ ,   തിരഞ്ഞെടുപ്പിന്റെ തലേന്ന് വരെ സമ ദൂരവും , ശരി ദൂരവും പറയുകയും,  നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ അച്ഛന്റെയും , അമ്മയുടെയും വരെ ജാതി ഒന്നായാല്‍ മാത്രം   അഭിപ്രായം  ഉണ്ടാക്കുകയും  , ഫല പ്രഖ്യാപനം വരുമ്പോള്‍ ആര് വിജയിച്ചാലും അതിന്റെയൊക്കെ ഗര്‍ഭവും   പേറി നടക്കുകയും ചെയ്യുന്ന എട്ടു കാലി മംമൂഞ്ഞുമാരായ നിങ്ങളാണോ പിന്നെ കേരളം ഭരിക്കുന്നത് ? 


യു  .ഡി .എഫിന്റെ കെട്ടുറപ്പിനും , വിജയത്തിനും വേണ്ടി മുസ്ലിം ലീഗ് പ്രസ്ഥാനം എത്രത്തോളം സേവനവും , ത്യാഗങ്ങളും ചെയ്യുന്നുണ്ടെന്ന് നല്ലവരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും , മുന്നണിയിലെ മറ്റു  കക്ഷികള്‍ക്കും നന്നായറിയാം .  അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്‌ രാജ്യത്തെ തന്നെ അവരുടെ ഏറ്റവുംനല്ല വിശ്വസ്തരായ കൂട്ടാളിയായി ലീഗിനെ  കാണുന്നതും , ബഹുമാനിക്കുന്നതും . ഇതൊന്നും ഇപ്പോള്‍ ലീഗിന്റെ നെഞ്ഞത്ത് കയറാന്‍ നേര്‍ച്ച  നേര്‍ന്നിരിക്കുന്ന  ,   ലീഗിന്റെ  തോളിലേറി കോഴിക്കോട് നിന്ന് സി .എം .ഇബ്രാഹിനെ തറ പറ്റിച്ചു എം .പി ആവുകയും  , കൊടുവള്ളിയില്‍ മത്സരിക്കാന്‍  പോവുകയും ചെയ്ത  മുരളീധരനു ഓര്‍മ്മ കാണില്ല . ഒരു കൊല്ലത്തിനിടയില്‍ നാലഞ്ചു പാര്‍ട്ടികള്‍ കയറി ഇറങ്ങേണ്ടി വരികയും , ഒടുവില്‍ രണ്ടണ മെമ്പര്‍ഷിപ്പിന് വേണ്ടി കാലു പിടിക്കേണ്ടി വരികയും ചെയ്തപ്പോ ആ നല്ല കാലമൊക്കെ മറന്നു കാണും .  ലീഗിനെ നോവിപ്പിക്കാന്‍ വല്ലാതെ ശ്രമിക്കുന്ന സാക്ഷാല്‍ മുരളീധരന്‍ തന്നെ നാളെ യു .ഡി .എഫിന്റെ സ്ഥാനര്‍ത്തിയായി മലപ്പുറം മണ്ഡലത്തിലേക്ക് തന്നെ വന്നാലും ചോരയും ,നീരും നല്‍കി പ്രവര്‍ത്തിക്കാനും വിജയിപ്പിക്കാനും ലീഗിന്റെ അണികള്‍ തന്നെ മുന്‍പന്തിയില്‍ ഉണ്ടാകും .  കാരണം അത് ബാഫഖി തങ്ങളും , ഇന്ദിരാഗാന്ധിയും ഉണ്ടാക്കിയ  വിശ്വസ്തമായ്‌ ഒരു കരാറാണ് . 

സത്യത്തില്‍ സംഗപരിവാരിന്റെ  അജെണ്ടകള്‍ക്ക്  കേരളീയന്തരീക്ഷം പാകപ്പെടുത്തി കൊടുക്കുന്ന പണിയാണ് കുറെ നാളുകലായിട്ടു  സുകുമാരന്‍ നായരും , വെള്ളാപ്പള്ളിയും , ചില മാധ്യമ പ്രവര്‍ത്തകരും ചെയ്തു കൊണ്ടിരിക്കുന്നത് .  നിര്‍ഭാഗ്യവശാല്‍ സി .പി. എം പോലും ആ കെണിയില്‍ വീഴുന്നു .  ഇല്ലാത്ത ഒരു ന്യൂനപക്ഷ ഭീതി ഉണ്ടാക്കാനാണ് ഇവിടെ മനപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകുന്നത് . കേരളത്തിലെ വിദ്യാഭ്യാസ , തൊഴില്‍ , സാമ്പത്തിക മേഖലകളിലെ  എന്തെങ്കിലും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഇവിടെ ന്യൂനപക്ഷ -ഭൂരിപക്ഷ സന്തുലനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത് ?.   രണ്ടു സമുദായത്തിന്ടയില്‍; സംശയങ്ങള്‍ ജനിപ്പിക്കാന്‍ മാത്രം ഉതകുന്ന  കുറെ പുകമറ കള്‍ മാത്രം .  നാട്ടിലെ സാമൂഹിക ഉത്തരവാദിത്വമുള്ള  എല്ലാ സംഗടനകളും  ഒറ്റക്കെട്ടായി പറയുന്ന മദ്യ വിപത്തിനെ സംബന്ധിച്ചു ലീഗ് പറയുമ്പോഴേക്കു  മദ്യത്തിന് പോലും  ജാതിയും , മതവും ഉണ്ടാക്കപ്പെടുന്ന ജാതീയ വേലകള്‍ !!.


മുസ്ലിം ലീഗിനെയും , അതിന്റെ   പ്രവര്‍ത്തനങ്ങളെയും , മന്ത്രിമാരെയും ജനാധിപത്യ പ്രക്രിയയില്‍ ആര്‍ക്കും മാന്യമായി വിമര്‍ശിക്കാനുള്ളഅവകാശം ഉണ്ട് .  എന്നാല്‍  അതാണോ നടക്കുന്നത് ?  മുസ്ലിംകള്‍ എന്തൊക്കെയോ അനര്‍ഹമായി കൊണ്ട് പോകുന്നു  എന്ന വികാരം ഹിന്ദു സഹോദരങ്ങളില്‍ ഉണ്ടാക്കാനുള്ള പ്രചാരണമാണ് മന പൂര്‍വം നടക്കുന്നത് .  ഒരു വ്യക്തമായ കണക്കിന്റെ അടിസ്ഥാനത്തിലുമല്ല ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതെന്നതാണ് രസകരം .  അങ്ങനെ മുസ്ലിംകള്‍ക്ക് മാത്രമായി സര്‍ക്കാരില്‍ നിന്ന് കൊണ്ട് പോയി വെക്കാന്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ ഒരു പെട്ടിയും ഇല്ല എന്ന് മാത്രമല്ല , അങ്ങനെ കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്ന  കാലത്ത് ഈ പ്രസ്ഥാനത്തിന്റെ  പേര് മുസ്ലിം ലീഗ് എന്നുമായിരിക്കില്ല .  ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുസ്ലിം ലീഗിന്റെ നിലപാട് സുവ്യക്തമാണ് .  മുസ്ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , മറ്റു സമുദായത്തിന്റെ  അവകാശങ്ങളില്‍ കൈ കടത്താന്‍ വരികയുമില്ല . 


മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നേത്രത്വത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ മാത്രം സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ചു മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വപനം പോലും കാണാന്‍ പറ്റാത്ത  തരത്തിലുള്ള കോടിക്കണക്കിനു രൂപയുടെ റിലീഫ്‌  പ്രവര്‍ത്തനങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്നുണ്ട് .  ഒരു ക്യാമറയും  , സ്കൂപ്പും  , ബ്രെയ്കിംഗ്  ന്യൂസും അങ്ങോട്ടേക്ക് തിരിയില്ല എന്ന് ഞങ്ങള്‍ക്കറിയാം .  അതിനു വേണ്ടിയുമല്ല അത്തരം  പ്രവര്‍ത്തങ്ങളും  . കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തു സമൂഹ വിവാഹം നടന്നത് . കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെ ജുകള്‍  കേന്ദ്രികരിച്ച്ചു സി .എച്ചു .സെന്റര്‍ നേത്രത്വത്തില്‍ നടക്കുന്ന രോഗികള്‍ക്കും , കുടുംബത്തിനും നല്‍കുന്ന  സോജന്യ മരുന്ന് , ഭക്ഷണ വിതരണം ,സൌജന്യ ഡയാലിസിസ് , ഹൃദയശസ്ത്രക്രിയകള്‍   , നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് കൂരയെകിയ   ' ബൈത് രഹമ'  പോലുള്ള ഭവന പദ്ദതികള്‍ ,തുടങ്ങി നടക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തങ്ങളിലെ ഉപഭോക്താക്കളുടെ ജാതി തിരിച്ചുള്ള കണക്കെടുത്തു ഒരു സ്കൂപ്പ്  വാര്‍ത്ത ഉണ്ടാക്കാന്‍ ലീഗിന്റെ ഒരു റാന്തല്‍ ഇറച്ചിക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന ഏതെന്കിലും മാധ്യമ പ്രവര്‍ത്തകന്‍ തയ്യാറുണ്ടോ ? അപ്പോഴറിയാം  ജാതി -മത ചിന്തകള്‍ക്കതീതമായി  ലീഗ് ചെയ്യുന്ന സേവനങ്ങളുടെ കണക്കും , ലീഗ് പുലര്‍ത്തുന്ന സാമുദായിക സന്തുലനവും. . 4 comments:

 1. കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ച് അച്ചടക്കം കൊണ്ടും അനുസരകൊണ്ടും വെത്യസ്ഥത കൊണ്ടും തിരുവനന്തപുരം ചരിത്രത്തിൽ കാണാത്ത വിധം ജന ബാഹുല്യം കൊണ്ട് ശ്രദ്ധനേടിയ msf സമ്മേളനം എന്ത് കൊണ്ട് ഈ ചാനലുകാർ അതർഹിക്കുന്ന പ്രാധാന്യം കൊടുക്കാതെ പോയി.നന്മ കാണാതെ ആരോഗ്യ പൂർണമല്ലാത്ത വിമർശനം കൊണ്ട് ഇറങ്ങിയിരിക്കുന്നു.ഇത്തരം മാധ്യമ പ്രവർത്തകരെ ചകിട്ടത്തടിക്കാൻ സമയമായിരിക്കുന്നു

  ReplyDelete
 2. ലീഗ് നേതാക്കളുടെ ചെപ്പക്കുറ്റിക്ക് ആയിരം അടികൊടുക്കണം,തങ്ങളെ എതിര്കുന്നവരെയെല്ലാം തീവ്രവാദികളും തെമ്മാടികളുമായി ചിത്രീകരിച്ചു നല്ലപിള്ള ചമയുകയും മുസ്ലിം വിരുദ്ധ ചേരിയുടെ കയ്യടിനേടാന്‍ മത്സരിക്കുകയും ചെയ്തതിനുശേഷം നിന്ന് മോങ്ങുന്നോ....?

  ReplyDelete
 3. ishtamillathavare thallanum cheppakkuttikku pottikkan ahyanikkanum ethra sukham. pakshe ashayaparamayi poratan prayasam thanne alle

  ReplyDelete
 4. അമര്‍ഷം നന്നായി പ്രകടിപ്പിച്ചു.
  ഓരോ ദിവസവും ബ്രേക്കിംഗ് ലൈനില്‍ ചാര്‍ത്താന്‍ എന്തെങ്കിലും ന്യൂസ് വേണ്ടയോ?

  ReplyDelete