Sunday, June 30, 2013
Saturday, June 29, 2013
സ്ത്രീധനം - ആരാന്റെ ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ അവനവന്റെ ചിലവിലെ മാതൃകകള്‍ ഉണ്ടാക്കൂ .....
ജനിച്ചത്
പെണ്‍കുട്ടിയാണെങ്കില്‍ കുഴിച്ചു മൂടപ്പെട്ട ഒരു സംസ്കാരത്തില്‍ നിന്ന്
സ്ത്രീക്ക് വ്യക്തിത്വവും , പദവിയും നല്‍കുവാന്‍ മുഹമ്മദ് നബി (സ )
കാണിച്ചു തന്ന വിവിധ നടപടികളിലെ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ
കല്യാണവുമായി ബന്ധപ്പെട്ടു ആണുങ്ങള്‍ നല്‍കേണ്ട മഹര്‍ സമ്പ്രദായം . ആ
മഹര്‍ സംവിധാനം രണ്ടാം തരം ആവുകയും സ്ത്രീധനം ഒന്നാം തരമാവുകയും
ചെയ്യുന്ന വൈരുധ്യത്തില്‍ നിന്ന് കേരളീയ മുസ്ലിം സമൂഹം ഇന്നും കര കയറിയിട്ടില്ല എന്നത് അത്ഭുതകരമല്ലാതെ മറ്റെന്താണ് ?
എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍ സമ്പ്രദായം മാത്രമാണ് നില കൊള്ളുന്നത് . വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള നമ്മള്‍ മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ സ്ത്രീധനം എന്ന ഈ കണ്ണീര്‍ ധനത്തിനെതിരെ അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു . സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍ തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം .
ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ് . പെണ്‍കുട്ടികള്‍ ഒരു ഭാരമാകുന്ന തരത്തിലേക്ക് അവരുടെ കല്യാണ കാര്യങ്ങള്‍ വരുമ്പോള്‍ ആ കു ടുംബങ്ങളെ ചിന്തിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കുന്നു . കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍ സമ്പാദിച്ചത് നല്‍കിയും നടത്തപ്പെടുന്ന കല്യാണങ്ങളുടെ അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന മാമാങ്കങ്ങളെയും നോക്കി പരിഹസിക്കുന്നില്ലേ ? പണമില്ലാത്തതിന്റെ പേരില്‍ മാത്രം വിവാഹ മാര്‍കെറ്റില്‍ എടുക്കാ ചരക്കുകള്‍ ആവാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ദീന രോദനം സമുദായത്തിന്റെ കാതുകളെ അസ്വതമാക്കത്തതെന്താണ് ?
സമുദായത്തിലെ പ്രമാണിമാരും, വിദ്യാ സമ്പന്നരുമായ യുവാക്കളുമാണ് ഈ വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ രംഗത്തിറങ്ങേണ്ടത് . സമുദായത്തില്‍ നിന്ന് ഈ വിപത്ത് തുടച്ചു നീക്കാന്‍ പ്രായോഗികമായി അവര്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും . നാട്ടിലെ ഒരു പ്രമാണി വളരെ ലളിതമായി കല്യാണം നടത്തുന്നത് ഒരു പാവപ്പെട്ടവന്‍ നടത്തുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ജനങ്ങളെ സ്വാധിനിക്കാന്‍ പറ്റും . വിദ്യാ സമ്പന്നര്‍ , സാമ്പത്തികമായി പക്വത എത്തിയവര്‍ തുടങ്ങിയ യുവാക്കള്‍ക്കും വലിയൊരു പങ്കു വഹിക്കാന്‍ പറ്റും .
ഒരു ഭാഗത്ത് തങ്ങളുടെ മക്കളുടെ കല്യാങ്ങള്‍ ആഡംബര പൂര്‍ണ്ണമാക്കുകയും , മറു ഭാഗത്ത് പാവപ്പെട്ടവന്റെ മകളുടെ കല്യാണത്തിനു ആയിരം രൂപ സംഭാവന കൊടുത്താല്‍ തന്റെ സാമുദായിക ബാധ്യത പൂര്‍ത്തിയായി എന്നും വിചാരിക്കുന്ന സമുദായത്തിലെ പ്രമാണി വര്‍ഗ വും , സമുദായം പോകുന്ന പോക്കിനനുസരിച്ച്ചു എല്ലാത്തിനോടും ഒരം ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കന്മാരും ഈ സമുദായത്തെ പിറകോട്ടെക്കാണ് നയിക്കുന്നത് . ഈയിടെ ഒരു യത്തീംഖാനയുടെ ഉയര്‍ന്ന സ്ഥാനത്ത് ഉള്ള ഒരാള്‍ ആ യത്തീംഖാനയിലെ ഒരു യുവതിയെ സ്ത്രീധനമോ , മറ്റോ ആവശ്യപ്പെടാതെ നല്ല ജോലിയുള്ള ഒരു യുവാവ് വളരെ ലളിതമായ ചടങ്ങുകളോടെ കല്യാണം കഴിക്കാന്‍ തയ്യാറായത് വളരെ അഭിമാനത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി . പക്ഷെ ഈ യതീംഖാന നേതാവിന്റെ മകളുടെ കല്യാണം സ്ത്രീധനം നല്‍കിയും വളരെ ആര്‍ഭാടത്തോടെ യാണ് നടത്തിയതും . ഇത്തരം വൈരുധ്യങ്ങലാണ് സമുദായത്തില്‍ പലപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് . ആരാന്റെ ചിലവിലെ പുരോഗമനം ആണ് എല്ലാവരും ഉദ്ദേശിക്കുന്നത് . ഇവിടെ പ്രസംഗങ്ങളും , എഴുത്തുകളും , ചര്‍ച്ചകളും മാത്രം നടക്കുന്നു . മാതൃകകള്‍ മാത്രം ഉണ്ടാകുന്നില്ല .
ആരാന്റെ ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ അവനവന്റെ ചിലവിലെ മാതൃകകള്‍ ഉണ്ടാകട്ടെ.

Friday, June 28, 2013
മുസ്ലിം പെണ്മക്കളുടെ രക്ഷിതാക്കള്‍ മറുപടി പറയട്ടെ ............
എല്ലാ
ബഹുമാനത്തോടും കൂടി തന്നെ പറയട്ടെ , വിവാഹം പ്രായം പതിനാറു ആക്കിയില്ലെന്കില്‍ പെണ്‍കുട്ടികള്‍ വഴിപിഴച്ചു പോകും എന്നുള്ള കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന മുസ്ലിം പെണ്‍കുട്ടികളെ അപമാനിക്കുന്നതാണ് . . മുന്‍പ് ബഹു ഭാര്യത്വം സംബന്ധിച്ചു അദ്ദേഹം നടത്തിയ
പ്രസ്താവനക്ക് സമാനമാണ് ഇതും . പതിനാറാം വയസ്സില്‍ കല്യാണം നടത്തിയില്ലേല്‍
മുസ്ലിം പെണ്‍കുട്ടികള്‍ വഴി പിഴച്ചോക്കെ പോകുമെന്നൊക്കെ പറയുന്നതിന്
മുസ്ലിം പെണ്മക്കളുടെ രക്ഷിതാക്കളാണ് മറുപടി പറയേണ്ടത് . പതിനാറു ആവുന്ന
അന്ന് തൊട്ടു കല്യാണം നടന്നില്ലേല്‍ വഴി പിഴക്കാന്‍ കാത്തിരിക്കുകയാണോ
മുസ്ലിം പെണ്‍കുട്ടികള്‍ ? അല്ലാഹുവിന്റെ വിധി വിലക്കുകളെ പൊട്ടിച്ചെറിഞ്ഞു
വഴി പിഴക്കാന്‍ തക്കം പാത്ത് കിടക്കുന്ന അബലകള്‍ മാത്രമാണോ മുസ്ലിം
പെണ്‍കുട്ടികള്‍ ?
സമൂഹത്തില്‍ ധാര്‍മ്മികത ക്ക് കോട്ടം
സംഭവിച്ചിട്ടുണ്ട് . അത് എല്ലാ മേഖലയിലും ഉണ്ട് , ആത്മീയ രംഗത്ത് പോലും
ഉണ്ട് . വ്യക്തികളില്‍ , കുടുംബങ്ങളില്‍ , സമൂഹത്തില്‍ ധാര്‍മ്മിക
മൂല്യങ്ങള്‍ ഉയര്‍ത്തുന്ന നടപടികള്‍ ആണ് ഉണ്ടാകേണ്ടത് . അല്ലെങ്കില്‍
ധാര്‍മ്മിക മൂല്യങ്ങളില്‍ വിശ്വാസം ഇല്ലാത്ത ഒരു പെണ്‍കുട്ടി ആയാലും
ആണ്‍കുട്ടി ആയാലും കൌമാരത്തില്‍ വഴി പിഴയ്ക്കും എന്ന് ഭയപ്പെടുത്തിയിട്ടു
കേട്ടിച്ചാലും കല്യാണം കഴിഞ്ഞാലും അവള്‍ വഴി പിഴയ്ക്കും . കൌമാരക്കാരായ
പെണ്‍കുട്ടികളില്‍ മാത്രമാണോ വഴി പിഴക്കുന്നതും ധാര്‍മ്മിക ച്യുതിയും
സംഭവിച്ചിട്ടുള്ളത് ? ആയിരത്തില്‍ എത്രയെണ്ണം വഴി മാറി
സഞ്ചരിച്ചിട്ടുണ്ടാകും ? പെണ്‍കുട്ടികലേക്കാള്‍ ആണ്‍കുട്ടികളുടെ
തോതായിരിക്കും അത്തരം വഴി മാറി യവരില്‍ കൂടുതല്‍ . അതിനു എന്ത്
പരിഹാരമാണ് ഉള്ളത് ? വിവാഹം കഴിഞ്ഞിട്ടും വഴി പിഴച്ചു പോകുന്ന ഒരുപാട്
വീട്ടമ്മ മാരുടെ കഥകളും നാട്ടില്‍ ഉണ്ട് . അതിനുള്ള പരിഹാരം എന്താണ് ?
വിവാഹം കഴിക്കാതിരിക്കല്‍ ആണോ ?
ഒരുപാട് , ഒരുപാട്
പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കാന്‍ പറ്റാത്തതിന്റെ പേരില്‍ , ആഡംബര
കല്യാണങ്ങള്‍ നടത്താന്‍ പറ്റാത്തതിന്റെ പേരില്‍ , മുപ്പതും , നാല്പതും
പ്രായം പിന്നിട്ടിട്ടും വിവാഹ മാര്‍കെറ്റില്‍ എടുക്കാ നാണയങ്ങളായി ഈ
സമുദായത്തിന്റെ നൊമ്പരമായി ഉണ്ട് . അവര്‍ക്കൊക്കെ ആശ്വാസമായി
സ്ത്രീധനത്തിനെതിരെയോ , വിവാഹ ധൂര്‍ത്തുകല്‍ക്കെതിരെയോ ഒരു ചെറു പ്രസ്താവന
പോലും നടത്താതെ അവരുടെയൊക്കെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം
നിലപാടുകള്‍ ഖേദകരം തന്നെയാണ് .
സമൂഹത്തില്‍ ധാര്‍മ്മികത ക്ക് കോട്ടം സംഭവിച്ചിട്ടുണ്ട് . അത് എല്ലാ മേഖലയിലും ഉണ്ട് , ആത്മീയ രംഗത്ത് പോലും ഉണ്ട് . വ്യക്തികളില്‍ , കുടുംബങ്ങളില്‍ , സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തുന്ന നടപടികള്‍ ആണ് ഉണ്ടാകേണ്ടത് . അല്ലെങ്കില്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ വിശ്വാസം ഇല്ലാത്ത ഒരു പെണ്‍കുട്ടി ആയാലും ആണ്‍കുട്ടി ആയാലും കൌമാരത്തില്‍ വഴി പിഴയ്ക്കും എന്ന് ഭയപ്പെടുത്തിയിട്ടു കേട്ടിച്ചാലും കല്യാണം കഴിഞ്ഞാലും അവള്‍ വഴി പിഴയ്ക്കും . കൌമാരക്കാരായ പെണ്‍കുട്ടികളില്‍ മാത്രമാണോ വഴി പിഴക്കുന്നതും ധാര്‍മ്മിക ച്യുതിയും സംഭവിച്ചിട്ടുള്ളത് ? ആയിരത്തില്‍ എത്രയെണ്ണം വഴി മാറി സഞ്ചരിച്ചിട്ടുണ്ടാകും ? പെണ്‍കുട്ടികലേക്കാള്‍ ആണ്‍കുട്ടികളുടെ തോതായിരിക്കും അത്തരം വഴി മാറി യവരില്‍ കൂടുതല്‍ . അതിനു എന്ത് പരിഹാരമാണ് ഉള്ളത് ? വിവാഹം കഴിഞ്ഞിട്ടും വഴി പിഴച്ചു പോകുന്ന ഒരുപാട് വീട്ടമ്മ മാരുടെ കഥകളും നാട്ടില്‍ ഉണ്ട് . അതിനുള്ള പരിഹാരം എന്താണ് ? വിവാഹം കഴിക്കാതിരിക്കല്‍ ആണോ ?
ഒരുപാട് , ഒരുപാട് പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കാന്‍ പറ്റാത്തതിന്റെ പേരില്‍ , ആഡംബര കല്യാണങ്ങള്‍ നടത്താന്‍ പറ്റാത്തതിന്റെ പേരില്‍ , മുപ്പതും , നാല്പതും പ്രായം പിന്നിട്ടിട്ടും വിവാഹ മാര്‍കെറ്റില്‍ എടുക്കാ നാണയങ്ങളായി ഈ സമുദായത്തിന്റെ നൊമ്പരമായി ഉണ്ട് . അവര്‍ക്കൊക്കെ ആശ്വാസമായി സ്ത്രീധനത്തിനെതിരെയോ , വിവാഹ ധൂര്‍ത്തുകല്‍ക്കെതിരെയോ ഒരു ചെറു പ്രസ്താവന പോലും നടത്താതെ അവരുടെയൊക്കെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നിലപാടുകള്‍ ഖേദകരം തന്നെയാണ് .
Subscribe to:
Posts (Atom)